Sunday, April 6, 2014

ഞാൻ പ്രധാനമന്ത്രി ആയാൽ…

ഏഷ്യാനെറ്റ് ന്യൂസ് വെബ് സൈറ്റിൽ വന്ന എന്റെയൊരു തമാശ പോസ്റ്റ് :
https://www.facebook.com/AsianetNews/photos/a.266848220007394.85507.212212688804281/833714613320749/?type=1&theater • ·         അഴിമതി ഭരണ ഘടനാ വിധേയമാക്കും.  അതിനു ഭരണഘടനയുടെ 24968-ആം വകുപ്പ് ഭേദഗതി ചെയ്യും.

 • ·         പുതിയ സംസ്ഥാനങ്ങൾ അനുവദിക്കാനുള്ള അധികാരം പഞ്ചാ‍യത്തുകൾക്ക് നൽകും.
 •  
 • ·         ഒരിക്കൽ എം.പി. ആയവരെ ജീവിതത്തിലൊരിക്കലും അറസ്റ്റ് ചെയ്യാൻ പാടില്ലാ എന്ന ഉത്തരവ് പുറപ്പെടുവിക്കും.

 • ·         വ്യവസായ സ്ഥാപനങ്ങളിൽ സമരം ചെയ്യുന്നവരെ അന്നേരം തന്നെ പിടിച്ച് വിചാരണ കൂടാതെ തൂക്കിലിടും.

 • ·         ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ നെറ്റ്‌വർക്കുകൾ നിരോധിക്കും.
 • ·         സ്ത്രീ പീഠനത്തിൽ ലോകത്ത് ഒന്നാമത്ത് എത്തുന്നതിനു വേണ്ടി രാത്രിയിൽ സ്ട്രീറ്റ് ലൈറ്റുകൾ ഓഫാക്കും.

 • ·         ബോംബ് വെക്കുന്ന തീവ്രവാദികളുടെ സൌകര്യാർഥം എല്ലാ മെട്രോ നഗരങ്ങളിലും ഓരോ തക്കാളിപ്പെട്ടി വെക്കും. 

 • ·         നഷ്ടത്തിലോടുന്ന തീവണ്ടി സർവ്വീസെല്ലാം നിർത്തി അതെല്ലാം ബംഗാളിൽ നിന്ന് കേരളത്തിലേക്ക് ഓടിക്കും. 

 • ·         സിനിമയിൽ അഭിനയിക്കുന്നവർക്ക് അവരുടെ പ്രായത്തിനു ചേർന്ന റോളുകളേ ചെയ്യാൻ പാടുള്ളൂ എന്ന നിബന്ധന പാർലമെന്റിൽ പാസ്സാക്കും.  ഈ കിളവൻ നായകന്മാർ അവരുടെ ചെറുമകളുടെ പ്രായമുള്ള പെൺകുട്ടികളുമായി കെട്ടിപ്പിടിക്കുന്നതും ചുറ്റിക്കറങ്ങുന്നതും ഇല്ലാതാക്കാൻ വേറൊരു വഴിയും കാണുന്നില്ല.

 • ·         ഓരോ ബസ് സ്റ്റോപ്പിലും ബിവറേജസ് ഷോപ്പുകൾ തുറക്കും, മദ്യപിക്കാഞ്ഞത് കൊണ്ട് ഒരാളും പട്ടിണി കിടക്കരുത്.

 • ·         പാകിസ്ഥാനും ഇന്ത്യയും തമ്മിൽ എല്ലാ ആഴ്ചയും ഓരോ വൺ‌ഡേ ക്രിക്കറ്റ് മാച്ച് സംഘടിപ്പിക്കും. സെഞ്ച്വറി അടിക്കുന്ന ഇന്ത്യക്കാർക്ക് ഗ്രൌണ്ടിൽ വെച്ച് ഭാരതരത്നം കൈയ്യോടെ കൊടുക്കും.

 • ·         ഇന്ത്യയിൽ പെട്രോളിയം കുഴിക്കാനുള്ള ലൈസൻസ് റിലയൻസിനു മാത്രമായി ഓർഡറിറക്കും.  അത് അവർ പറയുന്ന വിലക്ക് ഗവണ്മെന്റ് വാങ്ങും.

 • ·         പ്ലുട്ടോവിൽ നിന്നു മണൽ ഇറക്കാൻ ഐ.എസ്.ആർ.ഓ.യെ ചുമതലപ്പെടുത്തും.  അതിനു അവരു പറയുന്നത്ര കോടി മാറ്റി വെക്കും.

 • ·         കേരളത്തിലെ നെൽ‌വയലുകൾ നികത്തി അവിടെല്ലാം വിമാനത്താവളങ്ങൾ ഉണ്ടാക്കും.

 • ·         പതിനഞ്ച് വയസ്സായ എല്ലാവർക്കും പത്താം ക്ലാസ്സ് പാസ്സായ സർട്ടിഫിക്കറ്റ് കൊടുക്കും. ഇതിനായി സ്കൂളിൽ പോകണമെന്ന നിബന്ധനയില്ല.

 • ·         മുഴുവൻ ടി.വി., പത്ര ജേർണലിസ്റ്റുകളേയും ചന്ദ്രനിലേക്ക് നാടുകടത്തും.  ഹിഡൺ ക്യാമറയുടെ നികുതി ഒരു ലക്ഷം ശതമാനമായി കൂട്ടും.

 • ·         കോളേജുകളിൽ റാഗിങ്ങ് സിലബസ്സിൽ ഉൾപ്പെടുത്തും.

 • ·         എല്ലാ വർഷവും ഒരു മാസം ഇന്ത്യയിലും മറ്റെല്ലായ്പ്പോഴും വിദേശരാജ്യങ്ങളിൽ ടൂറിലുമായിരിക്കും.
 • ·         ഇന്ത്യ വാങ്ങുന്ന ആയുധസാമഗ്രികളെല്ലാം അമേരിക്കയിൽ നിന്ന് മാത്രമായിരിക്കും.

 • ·         കാശ്മീരിലെ പട്ടാളക്കാർക്ക് തോക്കിനു പകരം തൂവൽ കൊടുക്കും.  അതിർത്തി കടന്നു വരുന്ന ഭീകരന്മാരെ തൂവൽ കൊണ്ട് ഇക്കിളിയാക്കി അവർ ചിരിക്കുമ്പോൾ കൈയ്യോടെ പിടികൂടാം.

 • ·         അരുണാചൽ പ്രദേശ് ചൈനക്കും കാശ്മീർ പാകിസ്ഥാനും കൊടുക്കും.  വേണമെങ്കിൽ ഫ്രീ ഓഫറായി കേരളവും കൊടുത്ത് സൊല്ല ഒഴിവാക്കും. 

 • ·         വോട്ടെടുപ്പ് ഓൺലൈനിലാക്കും.  നമ്മുടെ പാർട്ടിക്കാണ് വോട്ടെങ്കിൽ അപ്പോ തന്നെ അഞ്ഞൂറ് രൂപാ എക്കൌണ്ടിൽ വീഴും. 

 • ·         പത്ര സമ്മേളനത്തിൽ അഴിമതി എന്ന വാക്ക് പറയുന്നവനെ അപ്പോ തന്നെ വെടി വെക്കാൻ ബ്ലാക്ക് ക്യാറ്റിനെ വെക്കും.

 • ·         സി.ആർ.പി.എഫ്. വണ്ടികൾ പോകുന്ന വഴികൾ പത്രവാർത്ത ആയി കൊടുക്കും. മാവോയിസ്റ്റുകൾക്ക് ഉപകാരപ്പെടും.

20 comments:

 1. പ്രധാനമന്ത്രിയാകാന്‍ ആശംസകള്‍

  ReplyDelete
 2. കുമാര പ്രധാനമന്ത്രി ഇതാ കടന്നു വരുന്നു..

  ReplyDelete
 3. "പ്ലുട്ടോവിൽ നിന്നു മണൽ ഇറക്കാൻ ഐ.എസ്.ആർ.ഓ.യെ ചുമതലപ്പെടുത്തും. അതിനു അവരു പറയുന്നത്ര കോടി മാറ്റി വെക്കും."
  അത് കലക്കി! വെരി വെരി ഒറിജിനല്‍. അതുപോലെ 'ഭാരത് രത്ന'യും.
  എന്തെല്ലാം പ്രഹസനങ്ങളും പേക്കുത്തുകളുമാണ് ലോകത്തില്‍, അല്ലേ?

  ReplyDelete
 4. Itrayum pora...ineem venam kure....?????

  ReplyDelete
 5. ഒരിക്കൽ പ്രധാനമന്ത്രി ആയാൽ താൻ ചാകുന്നതുവരെ മറ്റാർക്കും അവസരം ഇല്ലാതാക്കും.
  ഇതെന്തേ മറന്നത് ?

  ReplyDelete
 6. ങ്ങള് പുലിയാണ് കേട്ടാ.......( ഗതി കേട്ടാല്‍ പുല്ലും തിന്നുമോ എന്തോ ...എന്തരോ...? )

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. i like it ...........
  sadarana kaarante rosham........

  ReplyDelete
 9. "പാകിസ്ഥാനും ഇന്ത്യയും തമ്മിൽ എല്ലാ ആഴ്ചയും ഓരോ വൺ‌ഡേ ക്രിക്കറ്റ് മാച്ച് സംഘടിപ്പിക്കും. സെഞ്ച്വറി അടിക്കുന്ന ഇന്ത്യക്കാർക്ക് ഗ്രൌണ്ടിൽ വെച്ച് ഭാരതരത്നം കൈയ്യോടെ കൊടുക്കും. " ദി സാധനം ഞങ്ങൾ സച്ചിന്സ്ടുകളെ വൃനപെടുത്താൻ വേണ്ടി മാത്രം ഉള്ളതാ :P

  ReplyDelete
 10. അതാണ് പ്രധാന്‍ മന്ത്രി........അതാവണം പ്രധാന്‍മട്രി

  ReplyDelete