Thursday, May 17, 2012

വൈശികം

വർധമാനഗിരിയുടെ മുകളിലെ ഉരുണ്ട കരിങ്കൽ ശിലകൾക്കിടയിൽ കാലുറപ്പിച്ച് വളർച്ച മുരടിച്ചൊരു വനസ്പതിയുടെ ശാഖിയിൽ മുറുകെ പിടിച്ച് ഹരിത കമ്പളം പോലെയുള്ള താഴ്‌വരയിലേക്ക് സൂക്ഷിച്ച് നോക്കി. ഗോല മലയ്ക്കും കർന വനത്തിനും ചമന താഴ്‌വരക്കുമപ്പുറത്ത് നിന്ന് പീതവർണ്ണ പതാകയേന്തി ദേവപുരം ലക്ഷ്യമിട്ട് മാഗധ രാജ്യത്തിന്റെ രഥങ്ങൾ വരുന്നുണ്ടോ കൊമ്പ് കുഴൽ വാദ്യഘോഷങ്ങളും നായാട്ട് നായ്ക്കളുമായ് ആർത്തലച്ച് ഭേരി മുഴക്കി കാടും നാടുമിളക്കി പൊടിപടർത്തി നാഗരികർ കുതിക്കുന്നുണ്ടോ.... കൂട്ടമായ് പറക്കുന്ന പതംഗങ്ങൾ പോലെയുള്ള അന്തിമേഘങ്ങൾക്ക് ചെമപ്പ് ചാന്ത് പകർന്ന് സൂര്യൻ എരിഞ്ഞടങ്ങാറായി.  ഇല്ല, ഇന്നുമില്ല...  താഴ്ന്ന് വന്നൊരു മേഘക്കീറ്‌ ഉത്തരീയം തട്ടിമാറ്റി ദേഹത്തെ തഴുകി തണുപ്പിച്ച് കടന്നു പോയി.  പിറകെ കാറ്റിന്റെ അടുക്കുകൾക്കിടയിലൂടെ മൂവനാപുരത്തെ ശ്രീകൃഷ്ണക്ഷേത്രത്തിലെ ശംഖൊലി കേട്ടു.  സന്ധ്യാ പൂജയ്ക്ക് സമയമാ‍യി.  ഇപ്പോ വിളിക്കുമെന്ന് ഓർത്തതേയുള്ളൂ. അപ്പോഴേക്കും “ആവണീ” എന്ന വിളി പാറക്കെട്ടുകൾക്ക് താഴെ നിന്നും തേടിവന്നു.  ഇനിയും നിന്നാൽ കൂട്ടുകാരികൾ വിട്ട് പോയ്ക്കളയും.  കറുത്തിരുണ്ട കരിങ്കൽക്കൂട്ടങ്ങൾ പിടിച്ച് ശ്രദ്ധാപൂർവ്വം ഇറങ്ങി.  അൽ‌പ്പം താഴെ ഗുഹ പോലുള്ള ഒഴിഞ്ഞ സ്ഥലത്ത് അവർ; നിപുമയും, നവമിയും, മാനവിയും,പിയൂലയും ധൃതി കൂട്ടി നിൽക്കുന്നുണ്ട്.

“ആരാധനക്ക് സമയായി ഇന്ന് വഴക്ക് കിട്ടിയത് തന്നെ..”  മാനവിയും സഖിമാരുമൊക്കെ ദ്വേഷ്യത്തിലാണ്.  എന്നേക്കാൾ ഇളപ്പമാണെല്ലാവരും എന്നാലും വർത്തമാനമൊക്കെ കടുപ്പം.  ഇപ്പോൾ ഒന്നും പറയണ്ട, വർധമാനഗിരി കയറാൻ ഇനി വന്നില്ലയെങ്കിലോ.  ഞങ്ങളുടെ ദേശമായ ദേവപുരത്തെ പടിഞ്ഞാറേ അതിർത്തിയിലാണ് വർധമാനഗിരി.  ഇതിന്റെ മുകളിൽ കയറിയാൽ ദൂരെ ചമന സമതലത്തിലൂടെ ദേവപുരത്തേക്ക് വരുന്ന ദ്ദൂതൻ‌മാരെയും വണിക്കുകളേയും യാത്രികരേയും അകലെ നിന്നേ കാണാം.  പൌർണ്ണമി നാൾ അടുത്തതിനാൽ മല കയറാൻ വീണ്ടും വീണ്ടും തോന്നൽ ഉദിക്കുന്നു.  തനിച്ച് വരാൻ ഭയമായതിനാൽ കൂട്ടുകാരികളെ മോദകവും വെണ്ണയുമൊക്കെ കൊടുത്ത് പ്രലോഭിപ്പിച്ച് കൊണ്ട് വരും.  ധൃതിയിൽ കാട്ടുവഴിയിലൂടെ ഓടിയിറങ്ങുന്ന അവരുടെ പിന്നാലെ ഒന്നും പറയാതെ അനുഗമിച്ചു.  വീട്ടിലെത്തി ആരെയും കാണാതെ മാറ്റിയുടുക്കാനുള്ള വസ്ത്രങ്ങളുമെടുത്ത് നേത്രായനിയിൽ മുങ്ങിക്കയറി.  ചുറ്റുപാടും ഇരുട്ടിൻ കരിമ്പടം പുതച്ചിരിക്കുന്നു. സന്ധ്യ ആയതിനാൽ സ്ത്രീകൾ കുറവ്.  ആരോടും സംസാരിക്കാൻ നിന്നില്ല.  അമ്മയുടെ വഴക്ക് ഉറപ്പാണ്.  കുളക്കരയിലെ കൂവളത്തിന്റെ ഇരുൾമറയിൽ ഈറൻ മാറ്റി ധൃതിയിൽ വീട്ടിലേക്ക് കുതിച്ചു. 

കൊലുസ്സിന്റെ ശബ്ദം പോലുമുണ്ടാക്കാതെ പിൻ‌വാതിലിലൂടെയാണ് കയറിയത്.  അമ്മയെ എവിടെയും കാണുന്നില്ല.  ചീനു അമ്മൂമ്മയുടെ സന്ധ്യാ പ്രാർത്ഥനകൾ മുന്നിൽ നിന്നു കേൾക്കുന്നുണ്ട്.  മട്ടുപ്പാവിലെ ക്രീഡാമുറിയുടെ വാതിൽ അടഞ്ഞിരിക്കുന്നു.  ഹാവൂ.. അമ്മയ്ക്ക് വിരുന്നുകാരുണ്ട്, വഴക്ക് കിട്ടുമെന്ന് പേടിക്കണ്ട.  “എന്താ വൈകിയത് ആവണീ..” വീട്ടുകാര്യങ്ങൾ ചെയ്യുന്ന ദാസി മല്ലികയാണ്.  “വർധമാനഗിരിയിൽ പോയിരുന്നു.. വിരുന്നുകാരൻ ആരാണ് മല്ലീ..”  “ജംബുപുരത്തിലെ ഒരു പ്രഭുവാണ്.. മോൾ വരൂ ഭക്ഷണം കഴിക്കാം..”  അവളുടെ കൂടെ പോയി ഭക്ഷണം കഴിച്ച ശേഷം മുന്നിലേക്ക് പോയി.  ഭവനത്തിലേക്കുള്ള കയറ്റപ്പടികൾക്ക് താഴെ കുതിരവണ്ടിയുണ്ട്.  അമ്മയുടെ കൂടെയുള്ള പ്രഭുവിന്റേതാകും.  അതിന്റെ വണ്ടിക്കാരൻ കുതിരയെ തൊട്ട് മിനുക്കി നടക്കുന്നുണ്ട്.  ‌വിളക്കിന്റെ മുന്നിലിരുന്ന് ചീനൂമ്മ പ്രാർത്ഥന ചൊല്ലുകയാണ്.  ഏറ്റു ചൊല്ലി ശാഖിനിയും മാലിവമുണ്ട് മുന്നിൽ.  അവരുടെ പിറകിൽ പോയി ശബ്ദമുണ്ടാക്കാതെ ഇരുന്നു.  “എത്തിയോ” ചീനൂമ്മയുടെ മുഖം തെളിഞ്ഞിട്ടില്ല.  കുറച്ച് നാളുകളായി ഈ ദ്വേഷ്യം തുടങ്ങിയിട്ട്.  എന്നെ കുലത്തൊഴിലിന് വിടാൻ അമ്മ സമ്മതിക്കാത്തതിന്റേതാണ്.  സീമന്തിനി ഇളയമ്മയുടെ മകൾ നിതാരിണി എന്റെയും ഇളയതാണ്, അവൾ ഇപ്പോൾ സ്വന്തമായി ധനം സമ്പാദിക്കുന്നുണ്ട്.  കൂടെ കളിച്ചു വളർന്നവരൊക്കെ വരുമാനം ഉണ്ടാക്കിത്തുടങ്ങി.  പലരുടേയും മാംഗല്യവും കഴിഞ്ഞു.  ചീനൂമ്മ കുറേ നാളായി ഇതും പറഞ്ഞ് വഴക്ക് കൂടുന്നു.  അമ്മ സമ്മതിക്കില്ല.  എന്നെ യുവരാജാവിനെക്കൊണ്ട് കന്യാച്ഛേദം നടത്തിക്കുമെത്രെ.  അത് അമ്മയുടെ നെടുനാളത്തെ ആഗ്രഹമാണ്.  പണ്ട് എന്റെ കുട്ടിക്കാലത്ത് മാകൈ വനത്തിൽ നായാട്ടിന് വന്ന മഹാരാജാവിന്റെ കൂടെ അമ്മ ഒരു രാത്രി പങ്കിട്ടിരുന്നെത്രെ.  അമ്മയുടെ പാട്ടിലും നൃത്തത്തിലും പരിചരണത്തിലും സപാഠ്യത്തിലും അക്ഷരമുഷ്ടികാ കഥനത്തിലും സം‌പ്രീതനായ മഹാരാജാവ് കുംഭം നിറയെ പണവും ആഭരണങ്ങളും കൃഷി ചെയ്യാൻ വയലുകളും പതിച്ച് നൽകുകയുണ്ടായി.  അങ്ങനെയാണ് ദേവപുരത്ത് ഞങ്ങൾ കൂട്ടരേക്കാൾ നല്ല സ്ഥിതിയിലെത്തിയത്. 

യുവരാജാവിന് എന്നെ ഇഷ്ടപ്പെട്ടാൽ കൊട്ടാരത്തിൽ കൊണ്ട് പോയി രാജ്ഞിയായി വാഴിക്കുമെന്നാണ് അമ്മ പറയുന്നത്.  അതി സുന്ദരനാണെത്രെ കുമാരൻ.  പതിനാലു കലകളും ഭരണവും തർക്കവും ആയോധനവും പഠിച്ചവൻ.  രാജ്യഭരണം പോലും ഇപ്പോൾ നടത്തുന്നത് യുവരാജാവാണെന്നാണ് സൂതന്മാരുടെ വർത്തമാനങ്ങൾ.  പൌർണ്ണമി ദിവസം മാകൈയിൽ നായാട്ടിന് കൊട്ടാരവാസികൾ വരാറുണ്ട്.  ദേവപുരത്താണ് അവരുടെ കൈനിലകൾ കെട്ടുന്നത്.  രാജാവിനും മന്ത്രിമാർക്കും കാഴ്ചവെക്കാൻ സുന്ദരിമാരെ തേടി രാജതോഴൻ‌മാർ ദേവപുരത്ത് എത്തും.  ഇവിടെയുള്ള സ്ത്രീകൾക്കും പുരുഷൻ‌മാർക്കും വർഷം കഴിയാനുള്ളത് കിട്ടും.  അന്ന് രാജകുമാരന് സമർപ്പിക്കാനാണ് ഋതുമതിയായിട്ടും അമ്മ എന്നെ ദേശത്താർക്കും കൊടുക്കാതെ നിർത്തിയിരിക്കുന്നത്.  രാജകുമാരനൊന്നും വരില്ലാന്ന് പറഞ്ഞ് ചീനൂമ്മ അമ്മയുമായി ശണ്ഠയുണ്ടാക്കും.  നാട്ടുകാര്യസ്ഥൻ വീരകർണനും ഗ്രാമമുഖ്യൻ ഗോദലനും ക്ഷേത്ര പൂജാരി ഭാവേന്ദ്രനുമൊക്കെ എന്റെ കൂടെ ശയിക്കണമെന്ന് പറഞ്ഞ് രജസ്വല ആയത് മുതൽ പല തവണ വന്നിട്ടുണ്ട്.  അമ്മയുടെ അടുത്ത് അവരുടെ ഭത്സനങ്ങളൊന്നും പോവില്ല.  അമ്മയ്ക്ക് വശീകരണ കലകൾ ഹൃദിസ്ഥമാണ്.  സ്പൃഷ്ടമോ വിദ്ധകമോ നിമിതകമോ മാല്യഗ്രഹണമോ ചൂഡാമണിയോജനയോ പ്രയോഗിച്ച് അവരെയൊക്കെ ആകർഷിച്ച് വരുതിയിലാക്കി സന്തോഷിപ്പിക്കും.  ആ വൃത്തികെട്ടവൻ‌മാരെ എനിക്കിഷ്ടമല്ല.  അവരുടെ കൂടെ ശയിക്കേണ്ടി വന്നാൽ പിന്നെ നേത്രായനിയിൽ മരിക്കുന്നത് തന്നെ നല്ലത്.  എനിക്ക് അമ്മയെയും വംശക്കാരെയും പോലെ അനേക പരിഗ്രഹയാകണ്ട, ഏകപരിഗ്രഹയായാൽ മതി.  ഒരൊറ്റ പുരുഷൻ, അത് മതി.  ഞങ്ങളുടെ കുലപ്പെരുമക്കും ആചാരത്തിനും വിഘാതമാണത്.  ഒരിക്കൽ ഇത് പറഞ്ഞപ്പോൾ ചീനൂമ്മ എന്നെ ശകാരിച്ച് തളർത്തിക്കളഞ്ഞു.  എന്നാലും ഞാൻ പിൻ‌മാറില്ല. 

മാലിവൻ ഉറക്കം തൂങ്ങി തലകുമ്പിട്ട് പോയി, പാവം.!  ചീനൂമ്മ അത് കണ്ട് തലക്കൊരു കിഴുക്ക് വെച്ചു കൊടുത്തു.  അവൻ ഞെട്ടി എന്തൊക്കെയോ ചൊല്ലാൻ തുടങ്ങി.  ഹഹ.. അവന്റെ കളി കണ്ടാൽ ചിരിച്ച് പോകും.  അവനെന്റെ കുഞ്ഞി അനുജനാണ്.  നല്ല രസമാണ് അവന്റെ കൂടെ കളിക്കാൻ.  പക്ഷേ ചീനൂമ്മക്കും അമ്മക്കും അച്ഛനും അവനെ ഇഷ്ടമല്ല.  ആൺ‌കുട്ടികളെ കൊണ്ട് കുടുംബത്ത് ഉപകാരമുണ്ടാകില്ലെത്രെ.  ഞങ്ങളുടെ കുലത്തിലെ എല്ലാ കുടുംബത്തിലെയും പോലെ അച്ഛൻ കൃഷിയും കാര്യങ്ങളും നടത്തി കഴിയുകയാണ്.  അമ്മയാണ് എല്ലാം നോക്കി ഭരിക്കുന്നത്.  പെൺ‌കുട്ടി ആയിരുന്നെങ്കിൽ രജസ്വല ആയയുടൻ ധനം സമ്പാദിക്കാമല്ലോ.  ദേശത്തെല്ലാം പെൺകുഞ്ഞ് പിറന്നാൽ ഉത്സവമാണ്.  ഏതെങ്കിലും വീട്ടിൽ നിന്നും കുരവയും ഡോലക്കിന്റെ കൊട്ടലും കേട്ടാൽ ഉറപ്പിക്കാം അവിടെ പെൺ‌കാലു വന്നെന്ന്.   

മട്ടുപ്പാവിലെ ക്രീഡാ മുറിയുടെ വാതിൽമണികൾ ചിലച്ചു.  എഴുന്നേറ്റ് ഓടി മുറിയിൽ കയറി വാതിലടച്ചു.  വിരുന്നുകാരുടെ മുന്നിൽ പെട്ടു പോകരുതെന്ന് അമ്മയുടെ ആജ്ഞയാണ്.  പെട്ടാൽ എന്താ ഉണ്ടാവുകയെന്ന് പറയാനേ വയ്യ.  എന്നാലും അമ്മയെ എതിർക്കാനുള്ള ധൈര്യമൊന്നും അവർക്കുണ്ടാവില്ല.  ചെമ്പഴുക്ക നിറവും ഇളം നീല മിഴികളും കടുംചുവപ്പ് ചുണ്ടുകളുമായി ദേശത്തെ ഏറ്റവും സുന്ദരിയാണ് എന്റെയമ്മ മധുരമണി.  മൂന്ന് മക്കളുടെ അമ്മയാണെന്ന് ആരും പറയില്ല.  അത് മാത്രമല്ല, അമ്മയെ പോലെ ശ്രുതിമധുരമായി പാടി നൃത്തം ചെയ്യാൻ അടുത്തൊന്നും ഒരു പെണ്ണില്ല.  ചുറ്റുമുള്ള വീടുകളിലൊന്നും വിരുന്നുകാർ ഇല്ലെങ്കിലും അമ്മയുടെ അറപ്പുര വാതിൽ അടഞ്ഞിരിക്കും.  അത് കൊണ്ട് നാട്ടിലെ പെണ്ണുങ്ങൾക്ക് അമ്മയോട് കുശുമ്പാണ്.  അമ്മയുടെയത്ര സൌന്ദര്യമൊന്നും എനിക്ക് കിട്ടിയിട്ടില്ല പോലും.  ജോഗിതിമാരും നട്ടുവനുമാണ് ദേശത്തെ കുട്ടികളെ കലകൾ പഠിപ്പിക്കുന്നത്.  എന്നെ ഗാനവും നൃത്തവും ആലേഖ്യവും ഭക്ഷ്യക്രിയയും സൂചിവാനവും വീണാവായനയും വൈജയവിദ്യയും മാനസകാവ്യക്രയവും നിമിത്തജ്ഞാനവുമെല്ലാം പഠിപ്പിച്ചത് അമ്മ തന്നെയാണ്.  പക്ഷേ അമ്മയുടെ ശിക്ഷണം ഇത്തിരി കടുപ്പം തന്നെയാണ്.  മൂത്ത പുളിങ്കൊമ്പ് എണ്ണയിൽ മുക്കി കനലിൽ കാച്ചി ലോഹം പോലെയാക്കി പഠനമുറിയിൽ വെച്ചിട്ടുണ്ട്.  പിഴവ് പറ്റിയാൽ അതിനെക്കൊണ്ട് നല്ല ശിക്ഷ കിട്ടും.  ആലിംഗനം, ചുംബനം, നഖലേഖനം, ദന്തച്‌ഛേദ്യം, പ്രഹണനം, സംവേശനം, സീൽകൃതം ഇങ്ങനെ സുരതകലകളുടെ വിവരണം കേൾക്കുമ്പോ അയ്യേ.. നാണം കൊണ്ട് ഞാൻ മുഖം പൊത്തും.  അമ്മയുടെ ചൂരൽ അപ്പോ ഉയരും.

*     *     *     *
ഇന്ന് അമ്പലത്തിൽ എന്താണിത്ര ആൾക്കൂട്ടം! പൌർണ്ണമി അടുത്തത് കൊണ്ടായിരിക്കും.  ഈ ദേശത്തൊന്നും കാണാത്ത ആരൊക്കെയോ വന്നിട്ടുണ്ടെന്ന് തോന്നുന്നു.  ദീപാരാധനക്ക് ക്ഷേത്ര നട അടക്കാനായില്ലല്ലോ.   നിപുമയും, നവമിയും, മാനവിയും,പിയൂലയുമൊക്കെ നാട്യമണ്ഡപത്തിൽ ഇരുന്ന് ശ്ലോകം ചൊല്ലുകയാണ്.  മണ്ഡപത്തിലെ കരിങ്കൽത്തൂണുകളിലെ ജീവൻ തുടിക്കുന്ന ശിൽ‌പ്പങ്ങൾ മങ്ങിയ വെളിച്ചത്തിലും തിളങ്ങുന്നു.  ദേവദാസിമാരുടെ ആട്ടം കാണാൻ ഗന്ധർവ്വന്മാർ തൂണിൽ പ്രതിമകളായി  ഒളിഞ്ഞിരിക്കുന്നതാണ് അവയെന്നാണ് പുരാണം.  ചീനൂമ്മയുടെ അമ്മയുടെ കാലത്ത് ക്ഷേത്രത്തിലെ പൂജയും കാര്യങ്ങളും ഞങ്ങളുടെ പെണ്ണുങ്ങളായിരുന്നെത്രെ നിർവ്വഹിച്ചിരുന്നത്.  അന്ന് വളരെ ബഹുമാനവും സ്ഥാനവുമുണ്ടായിരുന്നു എല്ലായിടത്തും.  അവർ മരിച്ചാൽ അമ്പലത്തിലെ ദേവന്റെ മാല അണിയിക്കും.  അമ്പലത്തിലെ അടുക്കളയിലെ അടുപ്പിൽ നിന്നായിരിക്കും അവരുടെ ചിതയ്ക്കുള്ള തീ എടുക്കുന്നത്.  ചന്ദനമരം കൊണ്ടാണ് മൃതശരീരം ദഹിപ്പിക്കുന്നത്.  വിശേഷ ദിവസങ്ങളിൽ വലിയ ആളുകളുടെ വീട്ടിലേക്ക് ക്ഷണിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യാറുണ്ടായിരുന്നെത്രെ.  അങ്ങനെ പണ്ടത്തെ പ്രൌഢിയേപ്പറ്റി പറഞ്ഞാൽ തീരില്ല ചീനൂമ്മക്ക്. കൊട്ടാര സമമായ മണിമാളികയിൽ അനേക ദാസികളുമായി സകല സൌഭാഗ്യങ്ങളോടും കൂടെ കഴിയണ്ടവരായിരുന്നു.  പിന്നീട് ക്ഷേത്ര മതിൽക്കെട്ടിനു പുറത്തേക്ക് വലിച്ചെറിയപ്പെട്ടതും സ്ഥാനമാനങ്ങളും ബഹുമാനവുമൊക്കെ ഇല്ലാതായതും വരുന്നവർക്കും പോകുന്നവർക്കുമൊക്കെ വിശപ്പടക്കാനുള്ള ഒരു ഇടത്താവളമായി മാറിയതുമൊക്കെ പതം പറഞ്ഞിരിക്കും ചില നേരത്ത്.  അന്നത്തെ ആളുകൾ എത്ര ഭാഗ്യവതികൾ..!  ഇന്നും അങ്ങനെ ആയിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു..  കൃഷ്ണനെ കഴുകി കുളിപ്പിച്ച് പട്ടുവസ്ത്രങ്ങളും ചന്ദനവും കളഭവുമൊക്കെ പൂശി നിത്യപൂജകൾ നടത്തി എന്നും ക്ഷേത്രത്തിൽ  തന്നെ കഴിയാമായിരുന്നു. 

യുവരാജാവ് നായാട്ടിന് വരണേ എന്നും അദ്ദേഹത്തിന് എന്നിൽ പ്രിയം തോന്നണേ എന്നും കൃഷ്ണനോട് ഉള്ളുരുകി പ്രാർത്ഥിച്ച് തൊഴുത് നടയിറങ്ങുമ്പോഴാണ് ധൃതിപിടിച്ച് ഒരു സംഘം ആളുകൾ കയറിപ്പോകുന്നത് കണ്ടത്.  ദേവപുരത്തുകാരല്ല മറുനാട്ടുകാരാണെന്ന് തോന്നുന്നു.  അതിലൊരു യുവാവ് നോക്കുന്നത് എന്നെ തന്നെയാണല്ലോ.  ദൃഢതയാർന്ന പാദങ്ങൾ കനത്തിൽ വെച്ച് നടക്കുമ്പോഴും ഒപ്പമുള്ളവരുടെ വാക്കുകൾക്ക് ശിരസ്സനക്കുന്നുണ്ടെങ്കിലും കണ്ണടക്കാതെ തന്നിലേക്ക് മാത്രമാണയാ‍ളുടെ ശ്രദ്ധ.  വിടർന്ന നെറ്റിയിൽ ഗോരോചനക്കുറി, പിന്നിലേക്ക് ചീകിയൊതുക്കിയ ചുരുൾമുടികൾ, വെളുത്ത് വൃത്തിയുള്ള മേൽ‌വസ്ത്രങ്ങളും ദോത്തിയും, ഉരുക്ക് പോലെയുള്ള ദേഹം, നീണ്ട ബാഹുക്കൾ.  കാന്തശക്തിയുള്ള ആ മിഴികളുടെ കരുത്തിൽ തോറ്റ് പിന്തിരിയാതിരിക്കാനായില്ല.  ഇത്ര സുമുഖനും ആകർഷവാനുമായ യുവാവിനെ ഈ ദേശത്തൊന്നും കണ്ടിട്ടില്ല.  ക്ഷേത്ര വാതിൽ കടക്കുന്നത് വരെ അദ്ദേഹം തിരിഞ്ഞ് നോക്കിക്കൊണ്ടിരുന്നു.  അൽ‌പ്പം മുന്നിലെത്തിയിരുന്ന നിപുമ ‘വായോ‘ എന്ന് വിളിച്ചപ്പോഴാണ് സ്വയം മറന്ന നിമിഷങ്ങൾക്ക് അറുതിയായത്. 

വീട്ടിലേക്ക് തിരികെ എത്തിയത് എങ്ങനെയായിരുന്നെന്ന് ഓർമ്മയില്ല. മനസ്സിലും ശരീരത്തിനും ഭാരമില്ലാതായി.  അത് വരെ ഇല്ലാതിരുന്നൊരു അനുഭവമായിരുന്നു.  ഉൾപ്പുളകപ്പൂക്കളുടെ തേരിലായിരുന്നു പിന്നെയുള്ള നിമിഷങ്ങൾ.  എന്തോ അജ്ഞാതമായ വർണങ്ങൾ സ്വപ്നങ്ങൾ.. ഭാവനകൾ.. തോന്നലുകൾ.. പാതിരാത്രി കഴിഞ്ഞിട്ടും നിദ്ര അടുക്കാതെ പിണക്കം തന്നെ.  പിന്തിരിഞ്ഞ് പോകുന്ന ആൺസ്വരൂപന്റെ തിളങ്ങുന്ന മിഴികൾ മാത്രം ഉള്ളിൽ.. രാവിലത്തെ നൃത്തപാഠങ്ങളിൽ അത് വരെ പറ്റാത്ത പിഴവുകൾ സംഭവിച്ചു.  അമ്മയുടെ വഴക്ക് കിട്ടുന്നതിനു മുൻപ് ഒട്ടും വയ്യെന്ന് പറഞ്ഞ് അന്നത്തേത് നിർത്തി.  വരച്ച് തുടങ്ങിയൊരു ചിത്രം പൂർത്തിയാക്കാൻ നോക്കി പരാജയപ്പെട്ടു.  മനസ്സ് സമ്പൂർണ്ണമായി ആ യുവാവിന് കീഴ്‌പ്പെട്ടിരിക്കുന്നു.  ഇനി എന്നെങ്കിലും കാണുമോ..  വൈകുന്നേരം ക്ഷേത്രത്തിൽ കാണുമായിരിക്കും.  പോയി നോക്കാം. അതിന്റെ ആശ്വാസത്തിൽ പിന്നെ നിമിഷങ്ങൾക്ക് വേഗത പോരാതെയായി തോന്നി. 

സൂര്യകിരണങ്ങൾക്ക് മങ്ങലേറ്റപ്പോൾ തന്നെ കൂട്ടുകാരികളെ കൂട്ടി നേത്രായനിയിൽ പോയി സ്നാനം നടത്തി.  അവരെ തിരക്ക് കൂട്ടി പെട്ടെന്ന് ക്ഷേത്രത്തിലേക്ക് നയിച്ചു.  നൃത്തമണ്ഡപത്തിലും ചുവർചിത്രങ്ങൾ നോക്കിയും കുറേ സമയം കഴിച്ചുകൂട്ടി.  എവിടെയും അയാളെ കണ്ടില്ല.  ആൾക്കൂട്ടത്തിലും പ്രദക്ഷിണ വഴിയിലും എല്ലാം സൂക്ഷ്മമായി വീക്ഷിച്ചെങ്കിലും ആ കോമളരൂപം മാത്രം ഇല്ലായിരുന്നു.  സന്ധ്യാ ആരാധന പൂജ കഴിഞ്ഞ് പ്രസാദം വാങ്ങി തിടപ്പള്ളിയിലെ വെള്ളോട്ട് കണ്ണാടി നോക്കി നെറ്റിയിൽ തൂകി തിരിയുമ്പോൾ തൊട്ടു പിന്നിൽ!  ഞെട്ടി വിറച്ചുപോയി.. “നാം മാഗധത്തിലെ യുവരാജാവ് സുപർണ്ണദത്തൻ.. നീ ആര്..” മുഴങ്ങുന്ന വാക്കുകൾ.  ഇരച്ചുകയറിയ രക്തഛവി ശിരസ്സിന്റെ ഭാരം കൂട്ടിയോ... മുഖം പൊന്തിയില്ല.  “അടിയൻ.. ദേവപുരത്തെ ഒരു ദേവ പദ ദാസിയാണ് മധുരമണിയെന്നാണ് മാതാവിന്റെ നാമം” വിറച്ച് കൊണ്ട് പറഞ്ഞൊപ്പിച്ചു.  “ഉം” ഗാംഭീര്യമധുരമാർന്ന ആ മൂളലിന്റെ നിശബ്ദത നീണ്ടു നിന്നപ്പോൾ പതുക്കെ മുഖമുയർത്തി.  കണ്ണുകൾ തമ്മിൽ അടയാതെ അനേക നിമിഷങ്ങൾ അതോ യുഗങ്ങളൊ!! 

ആ നിൽ‌പ്പ് അവസാനിച്ചത് മാലിവൻ വന്ന് ഉത്തരീയത്തിൽ പിടിച്ച് വലിച്ചപ്പോഴാണ്.  പിന്തിരിയാനും പിരിയാനും മനസ്സുണ്ടായതേയില്ല.  ക്ഷേത്രാങ്കണത്തിലെത്തി എവിടെയെന്ന് നോക്കിയപ്പോൾ അല്പം അകലെയായി പിന്തുടരുന്നു.. ശരീരം മുഴുവൻ ഒരു കുളിർക്കാറ്റ് വന്ന് മൂടി.  കാത്ത് കാത്തിരുന്ന ദിവസങ്ങൾ വന്നു ചേർന്നപ്പോൾ എങ്ങനെ പെരുമാറണം എന്നറിയുന്നില്ല.  യുവരാജാവ് കിരീടമോ അംഗവസ്ത്രങ്ങളൊ സേവകർ പോലുമില്ലാതെ വേഷപ്രച്ഛന്നനായി എഴുന്നള്ളിയതെന്തേ..?  രാജഭരണത്തിൽ ഛലിതകയോഗവും പെടുന്നുണ്ടല്ലോ. അങ്കണവും വാണിഭപ്പുരകളും കഴിഞ്ഞ് ഗൃഹത്തിലേക്കുള്ള വഴി തിരിയാനായപ്പോൾ ശ്രദ്ധിച്ചു.  ഉണ്ട് പിറകിൽ തന്നെ..  കൂട്ടുകാരികൾ അവരുടെ വഴിയിലേക്ക് തിരിഞ്ഞു.  വീടിന്റെ പടിക്കെട്ടുകൾ കയറുമ്പോൾ ഒന്നൂടെ നോക്കി.. ഇങ്ങോട്ടേക്ക് തന്നെയാണല്ലോ കൃഷ്ണാ.. അമ്മ പറഞ്ഞു തന്ന വശീകരണ പാഠങ്ങളൊന്നും അപ്പോൾ ഓർമ്മ വന്നില്ലെങ്കിലും യുവരാജാവ് തന്നിൽ അനുരക്തനായെന്നു തോന്നുന്നു.  വിറയലവസാനിക്കാതെ വീടിന്റെ കൽക്കെട്ടുകൾ കയറി.  ചീനൂമ്മയുടെ പ്രാർഥനാശബ്ദം കേൽക്കുന്നുണ്ട്.  വീതിയേറിയ നെറ്റിയിൽ വലിയ ചെങ്കുങ്കുമപ്പൊട്ടും കഴുത്തിൽ പൊന്നശോകപ്പൂമാലയും കടും നിറത്തിലുള്ള ചേലയുമിട്ട് അമ്മ തളത്തിന്റെ വാതിൽക്കൽ തന്നെ നിൽക്കുന്നുണ്ട്. ആശ്വാസമായി..  ധൃതിയിൽ നടന്ന് വാതിലിനു മറഞ്ഞു നിന്നു.  ആദ്യമായാണ് ഒരു യുവാവിനെ ഇങ്ങനെ ആഗ്രഹത്തോടെ നോക്കുന്നത്.  നാണിച്ച് വാതിൽ ദേഹം ചേർത്തു നിന്നു.  അമ്മയോടെന്താവും അദ്ദേഹം പറയുന്നത്? രാജകുമാരനിതാ എന്നിൽ ഭ്രമിച്ച് ഗൃഹാങ്കണത്തിൽ.. എന്റെ മിടുക്ക് ഇന്നെങ്കിലും കാണട്ടെ. കുലത്തൊഴിലിൽ സാമർഥ്യമില്ലാത്തവളല്ലെന്ന് മനസ്സിലാക്കട്ടെ.  അമ്മയ്ക്ക് സന്തോഷമാകും തീർച്ച.  എത്ര നാളത്തെ കാത്തിരിപ്പാണ്. ചീനൂമ്മ എന്തു പറയുമിനി? ഇന്ന് നടക്കാൻ പോകുന്ന കന്യാഛേദത്തെയോർത്ത് തളർന്നുപോയ ശരീരം വാതിൽ‌പ്പാളിയിൽ ചാരി കാത് കൂർപ്പിച്ചു.  

അമ്മയോട് എന്തോ സംസാരിക്കുകയാണ്. അമ്മ ഇന്ന് എന്നത്തേക്കാളും സുന്ദരിയായിരിക്കുന്നു..! നെയ്‌‌വിളക്കിന്റെ വെളിച്ചത്തിൽ ചെമ്പട്ടിട്ട സന്ധ്യാ‍ർക്കനെ പോലെ ജ്വലിക്കുന്നു.  നേപഥ്യവിരുത് തെളിയിക്കാൻ പുതുവസ്ത്രങ്ങൾ, പൊൻ‌കുങ്കുമം കൊണ്ട് വിശേഷകച്‌ഛേദ്യം, ശംഖിന്റെ കർണപത്രം, അരുണ ദശനവസനാംഗമിട്ട ചൊടികളും നഖങ്ങളും, മുല്ലപ്പൂ കൊണ്ട് ശിരസ്സിൽ ചൂഡാമണിയോജന.. അദ്ദേഹത്തിനോട് എന്തിനാണിത്രയധികം സന്തോഷിച്ച് പറയുന്നത്.. ആൺ‌പിറന്നവർ ആരും ഭ്രമിച്ചു പോകുന്ന സംസാരമാണ് അമ്മയ്ക്ക്. ആ എന്നുമുള്ള വിരുന്നുകാരനെ പോലെ അകത്തേക്ക് ക്ഷണിക്കുകയാണല്ലൊ അമ്മ...  എന്നെ ശ്രദ്ധിക്കുന്നതേയില്ല.  എന്റെ കൃഷ്ണാ..!!  യുവാവിന്റെ തീക്ഷ്ണ നയനങ്ങളിലും കാ‍മമാണോ? മായാജാലത്തിലെന്ന പോലെ വിടർന്ന നയനങ്ങളുമായി അമ്മയുടെ പിന്നാലെ അകത്തേക്ക് കടക്കുകയാണ്.  ഒരു നിമിഷം ആ മിഴികളെന്റെ നേർക്ക് തങ്ങി നിന്നു, പിന്നെ അമ്മയുടെ പിന്നാലെ പടികൾ ചവിട്ടി മട്ടുപ്പാവിലെ ക്രീഡാഗൃഹത്തിലേക്ക് നടന്നു. അറപ്പുരയുടെ വാതിൽ മണികൾ നടുക്കമുണർത്തി പിടഞ്ഞു. നെഞ്ചിലൂടെ കീറിമുറിച്ച് പോയ ശരം പകർന്നത് അടങ്ങാത്ത തീക്കനലുകളായിരുന്നു... സ്പന്ദനം പോലുമില്ലാതെ ഒന്നും ചെയ്യാനാവാതെ കരിങ്കൽ ശില പോലെ നിശ്ചലമായി നിൽക്കാനേ കഴിഞ്ഞുള്ളൂ. 

കൺ‌മുന്നിൽ നിമിഷമാത്രയിൽ വീട്ടിൽ ഒരു ഉത്സവാഘോഷങ്ങൾ സൃഷ്ടിക്കപ്പെട്ടു.  മല്ലിക വിശേഷ ഭക്ഷണങ്ങളും പാനീയങ്ങളും ഉണ്ടാക്കാൻ അങ്ങുമിങ്ങും ധൃതിപ്പെട്ട് ഓടി നടക്കുന്നു, വിശേഷ വർത്തമാനം ചുറ്റുപാടുമെത്തിക്കാൻ ഇടക്ക് അയൽ‌വക്കത്തേക്കും കുതിക്കുന്നു , ചീനൂമ്മ പ്രാർഥന നിർത്തി ഓടി വന്ന് “മോള് മിടുക്കിയാണല്ലോ..” എന്ന് പറയുന്നു, വീടിന്റെ പുറത്ത് അസൂയപ്പെട്ട മിഴികൾ എത്തി നോക്കുന്നു..  നടുക്കമായിരുന്നു ആദ്യമെങ്കിൽ പിന്നെ ഒന്നും തോന്നാതെ ശൂന്യമായി മനസ്സ്.  കടുത്ത പ്രാർഥനകൾക്കും നീണ്ട കാത്തിരിപ്പിനുമൊടുവിൽ കൃഷ്ണനെ പോലൊരു കൂട്ടുകാരൻ വന്നിട്ടും അത് സ്വന്തമായി അനുഭവിക്കാൻ ഭാഗ്യമില്ലാതയാല്ലോ..! പരപരിഗ്രഹണം ഇഷ്ടമല്ലെന്നറിഞ്ഞിട്ടും എന്തേ അമ്മ മാറി തന്നില്ല..? രാജകുമാരന്റെ ശരീരത്തിലോ കിട്ടാൻ പോകുന്ന സമ്പത്തിലോ എന്തിലാണ് അമ്മ മകളെ പോലും മറന്നത്..  അതോ ദാസികളുടെ കൂടെപ്പിറപ്പായ  ഒരിക്കലും തീരാത്ത കാമനയിലോ

മട്ടുപ്പാവിൽ നിന്നും സുന്ദരഗാന വാദനങ്ങൾ, ചിലങ്കയുടെ ദ്രുതചലനങ്ങൾ, വളകളുടെ പൊട്ടിച്ചിരികൾ, ചേലാഞ്ചലത്തിന്റെ മർമ്മരങ്ങൾ എന്തൊക്കെയോ കേൾക്കുന്നു ഒന്നും, ഒന്നുമേ അറിഞ്ഞില്ല. ഏത് ക്രമമായിരിക്കും അമ്മ? ഘടിതകം.. ക്ഷീര നീരകം.. തിലതാണ്ഡൂലം.. അവപീഡിതകം.. നഖലേഖനം, ദന്തച്ഛേദ്യം.. പ്രഹണനം....? ഛേ.. തല പെരുക്കുന്നു സമനില നഷ്ടപ്പെട്ടെങ്കിൽ..! ഒന്നും കേൾക്കാൻ വയ്യ പോകാം.. എവിടേക്കെങ്കിലും…  ന്തിന്‌ ഇനിയും.. ആർക്ക് വേണ്ടി..കാത്തിരിക്കണം..?  ക്ഷത്രിയർക്ക് എണ്ണമറ്റ പരിഗ്രഹണവും സംഭോഗങ്ങളുമാകാം. അവരുടെ അന്തപ്പുരങ്ങളിലുള്ളവർക്കോ.. ആർക്കും ദാഹവും ക്രോധവും മോഹവും അലിയിപ്പിക്കാൻ സ്ത്രീ ഒരു നദിയാണോ..  പുരുഷൻ പരസ്ത്രീഗമനം നടത്തുന്നത് പോലെയല്ല എല്ലാ സ്ത്രീകളും. 

കാതുകൾ പൊള്ളിക്കുന്ന ബഹളങ്ങൾക്കും ആഘോഷങ്ങൾക്കും ഇടയിൽ നിന്നും പോകാം. ആരോടും പറയണ്ടാ.. ആരും അറിയുകയും വേണ്ട..  സാന്ത്വന സ്പർശങ്ങളുമായ് നേത്രായനി കാത്ത് നിൽക്കുന്നുണ്ടാകും. അതിലെ താമരപ്പൂക്കളുടെ മിഴികൾ തഴുകിയടക്കാൻ പുലരിയിൽ ഓടിയെത്തുന്ന അർക്കകിരണങ്ങൾക്ക് പ്രതീക്ഷിക്കാത്തൊരു സമ്മാനമായിരിക്കും ഈ ശരീരം. വിട..

91 comments:

 1. സെഞ്ചറി പോസ്റ്റ്....!

  ReplyDelete
  Replies
  1. ഇനി ഡബിളും ത്രിബിളും ഒക്കെ ആയി അങ്ങനെ അങ്ങനെ കുമാരസംഭവം ഒരു ഗംഭീര സംഭവം ആകട്ടെ.

   ആശംസകൾ.........:)

   Delete
  2. സെഞ്ച്വറി ആശംസകള്‍

   Delete
  3. ഒരു വ്യതസ്തമായ സെഞ്ച്വറി ആണല്ലോ..

   എല്ലാ അഭിനന്ദനങ്ങളും...

   Delete
  4. കുമാരേട്ടാ ആശംസകൾ

   Delete
  5. നൂറാം പോസ്ടിന് ആശംസകള്‍.
   താങ്കളുടെ ഒരുപാട് പോസ്റ്റുകള്‍ ഞാനിനിയും വായിച്ചിട്ടില്ലല്ലോ എന്നോര്‍ത്ത് നിരാശ തോന്നുന്നു.

   Delete
 2. സെഞ്ചറി പോസ്റ്റ് നു ആശംസകള്‍ അര്‍പ്പിക്കുന്നു ..
  ഇനിയും നൂറുകണക്കിന് പോസ്റ്റുകള്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു :)

  ReplyDelete
 3. Kumaaretta, nalla kadha, except for the sudden and sad ending, which looked hurried and unnecessary.

  I am sure you did some research on Devadasis, for this. Would you mind giving any details.
  I might have told you, my wife's research topic is associated with devadasis, and this story, if available in English, would be quite interesting for her. It looks impossible for me to translate into English.

  Anyways, thank you, nice one.

  ReplyDelete
 4. ആശംസകള്‍!!
  വായിച്ചു തുടങ്ങിയപ്പോള്‍ സംഗതി ലേശം കഷായിച്ചു. :)

  ReplyDelete
 5. വളരെ നല്ല കഥ. പക്ഷെങ്കിൽ മലയാളം ഡിക്ക്ഷണറി വേണ്ടി വരും, മുഴുവനായി മനസിലാക്കാൻ...:)

  എന്നാലും പാവം ആവണി...:(

  ReplyDelete
 6. സെയ്‌വ് ചെയ്തിട്ടുണ്ട്,, വായിച്ച് പഠിക്കട്ടെ,,,സെഞ്ച്വറി പോസ്റ്റിന് അഭിനന്ദനങ്ങൾ

  ReplyDelete
 7. നൂറാം പോസ്റ്റ് വ്യത്യസ്തമാണല്ലോ...

  ആശംസകള്‍ ... ജൈത്രയാത്ര തുടരട്ടെ!

  ReplyDelete
 8. നൂറാമത്തെ പോസ്റ്റ്......
  നൂറ്റാണ്ടുകൾ പിറകിലേക്ക് പോയതു പോലെ.

  ഭംഗിയായി എഴുതി. ആശംസകൾ

  ReplyDelete
 9. സെഞ്ചറി പോസ്റ്റ്നു ആശംസകള്‍ ....

  ReplyDelete
 10. കുമാരേട്ടാ.. വശ്യസുന്ദരമായ സെഞ്ച്വറി.. മനസ്സില്‍ തങ്ങി നില്‍ക്കുന്ന അവതരണ മികവ്. 1000 ഫോല്ലോവേര്സ് എന്നതിലേക്കുള്ള ദൂരം അതി വിദൂരമല്ല. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..

  ReplyDelete
 11. സെഞ്ച്വറി പോസ്റ്റ് , കലക്കി

  ReplyDelete
 12. സംഗതി ക്ലാസ്സിക്കൽ ഷോട്ടിലൂടെ സ്വെഞ്ച്വറി പൂർത്തിയാക്കിയല്ലേ...

  വലരെ നല്ല ഒരു പോസ്റ്റ്. സാധാരന ചിരിയ്ക്ക് വേണ്ടിയാണു ഓടി വരാറെങ്കിലും, ഇതും ഒറ്റയടിക്ക് തീർത്തു.

  ReplyDelete
 13. സെഞ്ച്വറി ആയതോണ്ടാവും വളരെ മുന്നിലൂടെ സഞ്ചരിച്ചത്.
  ദേവദാസി ആയ മധുരമണിയുടെ പുത്രി നടക്കാൻ പോകുന്ന കന്യാഛേദത്തെയോർത്ത് നിര്‍വൃതി അടയുന്നത് ചെറുപ്പം മുതലേ കുലത്തൊഴില്‍ മനസ്സില്‍ പതിപ്പിച്ച കാണലിന്റെ പിന്ബലത്തിനായതിനാല്‍ ഉള്‍ക്കൊള്ളാനാവാത്ത മാനസ്സികാവസ്ഥ സമ്മാനിച്ചത്‌ കാത്തിരുന്ന അവസരം അമ്മക്കാണെന്ന കാഴ്ച.....

  ReplyDelete
 14. നൂറ്റാണ്ടുകള്‍ പിന്നിട്ട ദേവദാസീ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ അതിനു യോജ്യമായ ക്ലാസിക്കല്‍ ആയ ഒരു ഭാഷയില്‍ തന്നെ, വൈശിക ശാസ്ത്രത്തിന്റെ സംജ്ഞകള്‍ നിരനിരയായി വിന്യസിച്ചു അലങ്കരിച്ച മനോഹരമായ കഥ .നൂറാം പോസ്റ്റിനു ചേര്‍ന്ന ഗരിമയും ഗാംഭീര്യവും നല്‍കിയ ..കുമാരന് അഭിനന്ദനങ്ങള്‍ ...:)

  ReplyDelete
  Replies
  1. മനോഹരമായ എഴുത്ത്.. കുമാരനെ വ്യത്യസ്തനാക്കുന്നത് ഇത്തരത്തില്‍ ഉള്ള എഴുത്തുകളാണ്. ഒരല്പം കാത്തിരുന്നാലും സച്ചിന്റെ സെഞ്ചുറിക്ക് മാധുര്യമേറുന്നത് പോലെ.. :)

   Delete
 15. മാതൃഭൂമി ബുക്സ്‌ പ്രസിദ്ധീകരിച്ച ശ്രീ രവീന്ദ്രന്റെ 'അകലങ്ങളിലെ മനുഷ്യര്‍' എന്ന യാത്രാനുഭവവിവരണ ഗ്രന്ഥത്തിലെ 'സംഭോഗ സ്ത്രീകള്‍' എന്ന അദ്ധ്യായവും ഈയടുത്തു വിഡ്ഢിമാന്‍ എന്ന ബ്ലോഗര്‍ എഴുതിയ 'തൂവല്‍ പിറവി' എന്ന കഥയും കുമാരന്റെ ഈ ചരിത്ര കഥയിലെ കഥാപാത്രങ്ങളുടെ പിന്‍ മുറക്കാരുടെ ആധുനിക ജീവിതത്തിന്റെ ബാക്കിപത്രമാണ് ..

  ReplyDelete
  Replies
  1. ഇവിടെ ലിങ്കിടുന്നതിൽ വിരോധമുണ്ടാവില്ല എന്നു കരുതട്ടെ

   തൂവൽ പിറവി >> http://vedikkathakal.blogspot.in/2012/04/blog-post.html

   Delete
 16. രസകരം. നല്ല പോസ്റ്റ്‌.

  ReplyDelete
 17. കുമാരന്, ആദ്യം വായിച്ചുതുടങ്ങിയപ്പോള്‍ ഒരു സംശയം, കുമാരന്റെ ബ്ലോഗിലാണല്ലോ ക്ലിക്ക് ചെയ്തത്. പക്ഷെ തുറന്നത് വേറെ ഏതോ ഒരു സൈറ്റാണോ. സംശയനിവൃത്തി വരുത്താന്‍ ഒന്നുകൂടെ ഉറപ്പിച്ചു. പിന്നെ സഗൌരവം വായന തുടങ്ങി. ആഹാ, ഒരു പൂര്‍വകാലം ചുരുളഴിയുന്നപോലെ അനുഭവം. രാജവംശവും ദേവദാസികുലവുമൊക്കെ കണ്മുന്നില്‍ തെളിഞ്ഞുവരുന്നു. മോഹങ്ങളും മോഹഭംഗങ്ങളുമ്മൊക്കെ എത്ര സുന്ദരമായി വര്‍ണ്ണിച്ചിരിക്കുന്നു. ഉത്തമപദങ്ങളും സംജ്ഞകളും ചേര്‍ച്ചയായൊരുക്കിയ ഒരു ദുരന്തകാവ്യം. ആന്ധ്രയില്‍ അനക്കാപ്പള്ളി എന്ന ഒരു സ്ഥലമുണ്ട്. വര്‍ഷാവര്‍ഷം അവിടെ ഒരു ഉത്സവം നടക്കും. ഞാന്‍ വിശാഖപട്ടണത്തുണ്ടായിരുന്ന വര്‍ഷങ്ങളില്‍ അത് കാണാന്‍ പോയിട്ടുണ്ട്. പണ്ട് അത് ദേവദാസികളുടെ അരങ്ങേറ്റ ഉത്സവമായിരുന്നത്രെ. അപ്പോഴും അവിടത്തെ നൃത്തനൃത്യങ്ങള്‍ക്ക് ലൈംഗികതയുടെ അതിപ്രസരമായിരുന്നു. ഈ കഥ വായിച്ചപ്പോള്‍ അതൊക്കെ ഓര്‍മ്മ വന്നു. പിന്നെ ഭരതന്റെ “വൈശാലി” എന്ന ചലച്ചിത്രകാവ്യവും. അഭിനന്ദനങ്ങള്‍

  ReplyDelete
 18. കുമാരസംഭവങ്ങൾ !
  ഇവിടെ രണ്ടു തരം സദ്യ കിട്ടും.
  ഒന്ന് ഓടി വന്ന് കഴിച്ച് പോകാവുന്നത്. ആർക്കും ദഹിക്കും. വയറിനും ആയുസ്സിനും നല്ലത്.

  മറ്റത്, കഷായക്കൂട്ടുകളാണ്. കഴിക്കാൻ അൽ‌പ്പം രുചിക്കുറവെന്ന് കാഴ്ച്ചയിൽ..എന്നാലോ അത് ഔഷധമാണ്.

  അതുരണ്ടും വഴങ്ങുന്ന കൈകൾക്ക് ഒരു നൂറു പോസ്റ്റ് ഒന്നുമല്ല. നൂറ്റാണ്ടുകൾക്കപ്പുറത്ത് നിന്നും വിരുന്നെത്തിയ ഈ കഥ ഗംഭീരം. ഇനിയുമിനിയും നല്ല രചനകൾക്കായി കാത്തിരിക്കുന്നു. ആശംസകൾ.(ബൈ ദ ബൈ, ഫോളോവേസിന് പാർട്ടിയുണ്ടെന്ന് കേട്ടു..)

  ReplyDelete
 19. പഴയ കാലത്തിലെക്കും കൂടി കൊണ്ട് പോയ ഒരു വ്യത്യസ്ത പോസ്റ്റ്....

  ReplyDelete
 20. തികച്ചും വ്യത്യസ്ഥം ഈ തവണ കുമാര സംഭവം....

  രചന അതിമനോഹരമായി.....

  ReplyDelete
 21. ഇതൊരു സംഭവം തന്നെ...
  നൂറാമത്തെ പോസ്ടായത് കൊണ്ടാണോ ഇത്ര കടുപ്പം..
  ബ്ലോഗ്ഗുകളിലോന്നും അധികം കാണാറില്ല ഇത്തരം രചനകള്‍...

  മനോഹരം...

  ReplyDelete
 22. ഇതേപോലുള്ള കഥകളെല്ലാം അവസാനിക്കുന്നത്‌ ഇതുപോലെ സങ്കടകരമായ അവസ്ഥകളിലാണ്‌, വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ അത് ഫീല്‍ ചെയ്തു,sorry കുമാരേട്ടാ ഇത്തവണ ഒരു ഗുംമുണ്ടായില്ല...

  ReplyDelete
 23. ബലേ ഭേഷ്! സചിന്റെയൊക്കെ സെഞ്ച്വറി ആർക്ക് വേണം? ഇതല്ലേ സെഞ്ച്വറി!
  വിര്യം ട്ടിന്റെ എടേലുരു ഒരു ഗർഭം കലക്കി പോൽത്തെ പോസ്റ്റ് ഇഷ്ടാ.....

  അഭിനന്ദങ്ങൾ, കുമാർജി!

  ReplyDelete
 24. മനോഹരമായ ഭാഷ കഥയേയും കടന്ന് മുന്നേറി. അഭിനന്ദനങ്ങൾ.

  ReplyDelete
 25. ദേവദാസി ചരിതത്തില്‍ അതി മനോഹരമായ ഒരു കഥ .
  മുന്‍പ് മീരാനായരുടെ kama suthra : a tale of love എന്ന സിനിമയിലൂടെ യാണ് ദേവ ദാസികളെ കുറിച്ച് ആദ്യം വ്യെക്തമായി മനസിലാക്കിയത്, പിന്നീട് പല ചരിത്ര കഥയിലൂടെയും മറ്റും.
  ശരിക്കും ഈ കഥയ്ക്ക് വേണ്ടി ഉപയോഗിച്ച ഭാഷ വളരെയേറെ മികച്ചതായി.(പല വാക്കുകളും മനസ്സിലാക്കാന്‍ ബുദ്ധി മുട്ടി എന്ന് തുറന്നു പറഞ്ഞോട്ടെ?)
  ഒരു സൂപ്പര്‍ സെഞ്ചുറിയുടെ എല്ലാ ആശംസകളും

  ReplyDelete
 26. നൂറാം പോസ്റ്റ് ഗംഭീരമായി കുമാര്‍ജീ ..നല്ല ഭാഷ ,തികച്ചും വ്യത്യസ്ഥമായ ശൈലിയും പാശ്ചാത്തലവും.

  ReplyDelete
 27. എല്ലാം ഒരു മരത്തിന്‍റെ മുകളിലിരുന്നു കാണുന്നത് പോലെ. വിവരണ ശൈലി ശ്ലാഖനീയം

  ReplyDelete
 28. തകർപ്പൻ വിവരണം....നൂറാം പോസ്റ്റിനു നൂറാശംസകൾ :)

  ReplyDelete
 29. അഭിനന്ദങ്ങൾ,

  ReplyDelete
 30. നൂറാം പോസ്റ്റല്ലേ,നൂറായുസ്സായിരിക്കട്ടേ എന്നു നേരുന്നു. ദേവദാസീ സമ്പ്രദായത്തെ കുറിച്ച് പഠിച്ച്,പ്രൌഢഗംഭീരമായ ശൈലിയിൽ തന്നെ നൂറാം പോസ്റ്റ്! ആവണി എന്ന ദേവദാസീകുലത്തിൽ ജനിച്ച പെൺകുട്ടി ഏകപുരുഷനെ തീവ്രമായി ആഗ്രഹിച്ചിട്ടും കുലത്തൊഴിലിലേക്ക് ആട്ടിത്തെളിക്കപ്പെടുന്നതിന്റെ അനിവാര്യദുരന്തം, ദേവദാസി അവളുടെ തടവറയിൽ പിടഞ്ഞു തീരുന്നത്, ശക്തമായി ആവിഷ്ക്കരിച്ചു. അഭിനന്ദനങ്ങൾ!

  ReplyDelete
 31. സെഞ്ച്വറി പോസ്റ്റിന് അഭിനന്ദനങ്ങൾ...............

  ReplyDelete
 32. കുമാരേട്ടാ...വളരെ മനോഹരമായി എഴുതിയിരിയ്ക്കുന്നു.. ദേവദാസികളുടെ ജീവിതത്തേക്കുറിച്ചുള്ള സിനിമകളും, പല ലേഖനങ്ങളും വായിച്ചിട്ടുണ്ട്. അവരേക്കുറിച്ചും, അവരുടെ ജീവിത‌രീതികളേക്കുറിച്ചും മനസ്സിലാക്കുവാനനെങ്കിൽ ഏറെയുണ്ട്. ഏഴു ഗണങ്ങളായി വേർതിരിയ്ക്കപ്പെട്ടിരുന്ന അവരുടെ ജീവിതത്തിലെ, ദേവദാസി സമ്പ്രദായം വേശ്യാവൃത്തിയായി മാറിയ ഒരു ഭാഗം മാത്രമാണ് ഇന്നത്തെ സാധാരണ ജനത്തിന് അറിയൂ.. ഒറീസ്സയിലെ മഹാരികൾ, കർണ്ണാടകയിലെ യെല്ലമ്മകൾ എന്നിങ്ങനെയുള്ള വിഭാഗങ്ങൾക്ക്, ഒരു കാലത്ത് ക്ഷേത്രപൂജാരികൾക്ക് ലഭിയ്ക്കുന്നത്ര ആദരവും, ബഹുമാനവും ലഭിച്ചിരുന്നു. പക്ഷേ ഈ ആധുനികയുഗത്തിൽ അവരുടെ അവസ്ഥ, ദയനീയമായിപ്പോയി എന്നുമാത്രം..
  ഈ എഴുത്ത് വളരെ മനോഹരമായിട്ടുണ്ട്,, ദേവദാസ്സികളുടെ ജീവിതത്തിലെ അനിവാര്യമുഹൂർത്തങ്ങളിൽ ഒന്നു മാത്രമാണിതെങ്കിലും അത് ആകർഷകമായിത്തന്നെ അവതരിപ്പിച്ചിരിയ്ക്കുന്നു..ആശംസകൾ.

  ReplyDelete
 33. നല്ല രചനക്കെന്റെ നമസ്കാരം.... ഇപ്പോൾ ഇത്ര്യും മാത്രം ഞാൻ ഇനിയും വരാം എല്ലാ നന്മകളും........

  ReplyDelete
 34. ആത്മപ്രശംസ നിനക്ക്‌ തീരേ ഇഷ്ടയില്ലാന്ന് അറിഞ്ഞ്കൊണ്ട് പറയുകയാ നല്ലൊരു ഭരതന്‍ ടെച്ചുണ്ട് ഒരു സ്ക്രിപ്റ്റ് ആക്കാവുന്നതാണ്‌

  ReplyDelete
 35. തുടക്കം ഒന്നും മനസ്സിലായില്ലാ. അറിയാത്ത കുറേ വാക്കുകൾ
  പിന്നെ പിന്നെ വായന രസായി. ഇടക്കിടെ ഉള്ള ചില വാക്കുകൾ മനസ്സിലായില്ലെങ്കിലും കഥ മനസ്സിലായി
  (സമ്മതിക്കണം രാജഭരണകാലത്തെ ആളുകളെ!, എന്തോരം കട്ടി വാക്കുകൾ പഠിച്ചു വെക്കണം)

  രസൂണ്ട് വായിക്കാൻ

  ReplyDelete
 36. സെഞ്ചറി പോസ്റ്റ് നു ആശംസകള്‍

  ReplyDelete
 37. മനോഹരമായ എഴുത്ത്.. കുമാരനെ വ്യത്യസ്തനാക്കുന്നത് ഇത്തരത്തില്‍ ഉള്ള എഴുത്തുകളാണ്. ഒരല്പം കാത്തിരുന്നാലും സച്ചിന്റെ സെഞ്ചുറിക്ക് മാധുര്യമേറുന്നത് പോലെ.. :)

  ReplyDelete
 38. കുമാരാ,ആസ്വദിച്ച് വായിച്ചു.പഴയ രീതികളും പേരുകളും കണ്ടെത്താന്‍ അല്‍പ്പം കഷ്ടപ്പെട്ടിട്ടുണ്ടല്ലോ.ഏതായാലും നൂറാം പോസ്റ്റിന് ചേര്‍ന്ന രചന.ഭാവുകങ്ങള്‍.

  ReplyDelete
 39. മീരാ നായരുടെ കാമസൂത്ര മുൻപു കണ്ടിരുന്നു.അതിലെ രംഗങ്ങളിൽ അവർക്ക് പോലും ആവേശിപ്പിക്കാൻ കഴിയാത്ത തിളക്കങ്ങൾ പല ഭാഗത്തും കണ്ടു.
  അവർക്കു പോലും എന്നു പറയാൻ അവരു അമാനുഷികയൊന്നുമല്ലല്ലോ ല്ലേ....

  കുമാരേട്ടാ,അതിഗംഭീരമായി.

  ReplyDelete
 40. ശ്രീ കുമാരന്‍ ഒരു വിസ്മയം ..

  ഒരു തകര്‍പ്പന്‍ പോസ്റ്റിലൂടെ സെഞ്ച്വറി അടിച്ചതിനു ആശംസകള്‍ ...

  നര്‍മ്മം വിതറുന്ന ആ കൈകള്‍ വിളമ്പി തന്ന ഗൌരവമേറിയ ഈ രചന ഇഷ്ട്ടായി .

  ReplyDelete
 41. എഴുതണമെന്കില്‍ ഇങ്ങനെയൊക്കെ എഴുതണം ...

  എന്ന് ഞാന്‍ പറയും എന്ന് ആരും കരുതണ്ട (വെറുതെയാ ) .
  കുമാരേട്ടാ ഈ കഥ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ..എന്താ ഒരു രീതി ..

  ReplyDelete
 42. പൌരാണിക കാലത്തെ ഭാഷയും സംസ്കാരവുമൊക്കെ വളരെ മിഴിവോടെ അവതരിപ്പിച്ചു.

  സെഞ്ച്യുറി പോസ്റ്റിനു അഭിനന്ദനങ്ങളും ആശംസകളും ...

  ReplyDelete
 43. ആദ്യം തന്നെ ഈ സെഞ്ച്വറി പോസ്റ്റിനു അഭിനന്ദനങ്ങള്‍ .:)
  നര്‍മം വായിക്കാം എന്ന് കരുതി ഒരലക്ഷ്യ ഭാവത്തോടെ ഇവിടെ വന്നവരെ
  ഞെട്ടിച്ച്‌ കൊണ്ടാണ് കുമാരന്‍റെ ഈ സെഞ്ച്വറി പോസ്റ്റ്‌ രചിച്ചിരിക്കുന്നത്.
  പുരാതനമായ വൈശിക സമ്പ്രദായത്തിന്റെ ചെറിയ ഒരംശം ആയാല്‍കൂടിയും
  അതിന്റെതായ പുനരാഖ്യാന പശ്ചാത്തലവും സ്ഥലകാല വിവരണവും വൈശികതന്ത്രത്തിന്റെ
  സാങ്കേതികമായ പദങ്ങളും എല്ലാം കൂടി ആ കാലത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു.
  ലക്ഷ്യവും മാര്‍ഗവും കൈപ്പിടിയിലെത്തി എന്ന സന്തോഷത്തോടെ എല്ലാം തീരുമാനിക്കപ്പെട്ട ആവണിയുടെ ചിന്തകള്‍ പിന്നീടുള്ള കാഴ്ചകള്‍ എല്ലാം മനസ്സില്‍ തട്ടത്തക്ക വിധം തന്നെ അവതരിപ്പിക്കാന്‍ കുമാരന്‌ കഴിഞ്ഞു.
  ഒരുപാടു വ്യത്യസ്തമായ രചനകള്‍ ഇനിയും ആ തൂലികയില്‍ നിന്നും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു...

  ReplyDelete
 44. സന്തോഷം !! ക്ലാസ്സ്‌ ഷോട്ടുകളിലൂടെ നൂറാം പോസ്റ്റ്‌ തകര്‍ത്തു. കടുകട്ടി വാക്കുകള്‍... കളിയുടെ ഗതി മനസിലാക്കാന്‍ രണ്ടുതവണ റീ-വൈണ്ട് ചെയ്യേണ്ടി വന്നു.

  ReplyDelete
 45. പഴയ കാലം വളരെ ഭംഗിയായി അവതരിപ്പിച്ചു..
  അവസാന വാചകത്തിൽ, കഥാകൃത്ത് കഥ പറഞത് ഒഴിവാക്കാമായിരുന്നു..അതും ആവണിയെക്കൊണ്ട് പറയിക്കാൻ കഴിയുമായിരുന്നില്ലേ ?

  ReplyDelete
 46. പോസ്റ്റ്‌ രണ്ടു ദിവസം മുന്‍പേ വായിച്ചിരുന്നു. ദേവദാസി സമ്പ്രദായം ഉണ്ടായിരുന്ന കാലത്ത് ജീവിച്ചിരുന്ന ആള്‍ എഴുതിയ പോലെ തോന്നി .ആ കാലവും അവസ്ഥയും മനോവിചാരങ്ങളും എല്ലാം ഭംഗിയായി പറഞ്ഞിരിക്കുന്നു.ബിജു വര്‍ക്കിയുടെ ദേവദാസി എന്നാ സിനിമ ഓര്‍ത്തു പോയി ..നല്ല അവതരണം ..കുമാരേട്ടന്‍ സെഞ്ചുറി അല്ല സഹശ്രം അടിക്കും ..നിന്നാള്‍ വാഴട്ടെ ..

  ReplyDelete
 47. ആലിംഗനം, ചുംബനം, നഖലേഖനം, ദന്തച്‌ഛേദ്യം, പ്രഹണനം, സംവേശനം, സീൽകൃതം ഇങ്ങനെ സുരതകലകളുടെ വിവരണം കേൾക്കുമ്പോ അയ്യേ.. നാണം കൊണ്ട് ഞാൻ മുഖം പൊത്തും. അമ്മയുടെ ചൂരൽ അപ്പോ ഉയരും.

  കുമാരേട്ടാ ഞാനൊരു കാര്യം പറയട്ടേ. എനിക്ക് മലയാളം എന്ന വിഷയം വളരേയധികം ഇഷ്ടമാണ്. ഞാനത് നാലാം ക്ലാസ്സിൽ വച്ച് മലയാള പഠനം നിത്തി സംസ്കൃതമായതാണെങ്കിലും എനിക്ക് മലയാളത്തോട് ഭയങ്കര ഇഷ്ടമാണ്. കുമാരേട്ടന്റെ ഈ പോസ്റ്റ് വായിച്ചപ്പോൾ കോളേജിലെ എം.എ മലയാളത്തിന്റെ ക്ലാസ്സിൽ എത്തിപ്പെട്ടതിന്റെ സുഖം. 'എനിക്കതെങ്ങനാ ന്ന് അറിയില്ലേലും'. ഒരുപാടൊരുപാട് പുതിയ,ഇതുവരെ കേട്ടിട്ടില്ലാത്ത വാക്കുകൾ വായിക്കാനും, സാഹചര്യം അതിൽ ഉള്ളതുകൊണ്ട് അർത്ഥം മനസ്സിലാക്കാനും കഴിഞ്ഞതിൽ ഞാനതീവ സന്തോഷവാനാണ്. നന്ദി കുമാരേട്ടാ. ഒരുപാട് നന്ദി നല്ല കഥ ട്ടോ. ആശംസകൾ.

  ReplyDelete
 48. സെഞ്ച്യുറി പോസ്റ്റിനു അഭിനന്ദനങ്ങളും ആശംസകളും ...

  ReplyDelete
 49. സെഞ്ച്യുറി പോസ്റ്റിന് അഭിനന്ദനങ്ങൾ. ഒപ്പ ആശംസകളും. കഥ ആസ്വദിച്ചു തന്നെ വായിച്ചു.

  ReplyDelete
 50. കുമാരേട്ടന്റെ മറ്റൊരു സംഭവം.. കുമാരസംഭവം തന്നെ.. നൂറാം പോസ്റ്റിനു ആശംസകള്‍..

  ReplyDelete
 51. മനോഹരമായിരിക്കുന്നു

  നൂറാം പോസ്റ്റിന് ആശംസകൾ

  ReplyDelete
 52. ആവണി യുവരാജാവിനെ കണ്ടത് മുതല്‍ ഉള്ള കാര്യങ്ങള്‍ ഇരട്ടി ആവേശത്തോടെയാണ് വായിച്ചത്.ആവണിയുടെ ഓരോ ചിന്തകളിലും കോരിത്തരിച്ചു പോയി.സത്യം പറയട്ടെ, ഏത് പ്രായത്തിലുള്ള കഥാപാത്രത്തെയാണ് കഥാകൃത്ത്‌ മുന്നില്‍ നിര്തിയിരിയ്ക്കുന്നത് എന്ന് പോലും ഓര്‍ക്കാതെ എനിയ്ക്ക് അവളോട്‌ പ്രണയം വരെ തോന്നി. ഒടുക്കം ഒരു 'പെരുന്തച്ചന്‍' ലൈനില്‍ കഥ അവസാനിച്ചപ്പോള്‍ എന്തെന്നില്ലാത്ത വിഷമം. ഗംഭീരമായിരിയ്ക്കുന്നു......ആശംസകള്‍.
  --
  നൂറാം പോസ്ടിന് ആശംസകള്‍.
  താങ്കളുടെ ഒരുപാട് പോസ്റ്റുകള്‍ ഞാനിനിയും വായിച്ചിട്ടില്ലല്ലോ എന്നോര്‍ത്ത് നിരാശ തോന്നുന്നു.

  ReplyDelete
 53. നൂറാമത്തേതിന് നൂറുമേനിയഴക്...!

  വൈശിക ശാസ്ത്രവും (സ്പൃഷ്ടമോ വിദ്ധകമോ
  നിമിതകമോ മാല്യഗ്രഹണമോ ചൂഡാമണിയോജനയോ,...),
  കാമശാസ്ത്രവുമൊക്കെ (ഘടിതകം.. ക്ഷീര നീരകം.. തിലതാണ്ഡൂലം.. അവപീഡിതകം.. നഖലേഖനം, ദന്തച്ഛേദ്യം.. പ്രഹണനം) നന്നായി ഹോംവർക് ചെയ്ത ശേഷം ചിട്ടപ്പെടുത്തിയെഴുതി നൂറിൽ നൂറ് മാർക്ക് കരസ്ഥമാക്കിയതിൽ അഭിനന്ദനങ്ങളുടെ ഒരു സ്വെഞ്ചറി ഞാൻ പൂശുന്നൂ...
  കേട്ടോ മദനകാമരാജ കുമാരാ‍ാ..

  ReplyDelete
 54. സെഞ്ചറി പോസ്റ്റ്നു സെഞ്ച്വറി ആശംസകള്‍ ...!!

  ReplyDelete
 55. പതിവു നർമ്മത്തിൽ നിന്ന് മാറി എഴുതിയ ഈ കഥ വളരെ ഗംഭീരം.
  ഒരു സംശയം - അമ്മ അറിഞ്ഞില്ലേ അത് യുവരാജാവാണെന്ന്?

  ReplyDelete
 56. പെട്ടെന്നവസാനിച്ചോ ഇക്കഥ.....

  ReplyDelete
 57. നൂറാം പോസ്റ്റിനു നൂറുനൂറാശംസകൾ,,,

  ReplyDelete
 58. പ്രിയ കഥാകാരനു സെഞ്ച്വറി ആശംസകള്‍ ...!!

  ReplyDelete
 59. ഇതല്പം കടുപ്പപ്പെട്ടതാണല്ലോ കുമാരൻ‌ജീ! വേറിട്ട കുമാരസംഭവം!

  ReplyDelete
 60. hridayam niranja aashamsakal..... blogil puthiya post....... PRIYAPPETTA ANJALI MENONU...... vaayikkane............

  ReplyDelete
 61. ദേവദാസികളുടെ കഥയാണെങ്കിലും ഇനിയും മനസ്സിലാകാത്ത ഒരുപടു കാര്യങ്ങൾ ആ ജീവിതങ്ങളിൽ അടങ്ങിയിരിക്കുന്നുവെന്ന് ഓർമ്മപ്പെടുത്തുന്ന എഴുത്ത്. നന്നായി ഗൃഹപാഠം ചെയ്തതിന്റെ സകല ലക്ഷണങ്ങളും...
  വളരെ നന്നായിരിക്കുന്നു...
  ആശംസകൾ...

  ReplyDelete
 62. കുമാരേട്ടന്റെ ഒരു ക്ലാസ്സിക്‌ സെഞ്ച്വറി

  ReplyDelete
 63. പുതുമയുടെ നൂറുമേനി!

  ReplyDelete
 64. കുമാര്‍ ജി,

  നൂറാമത്തെ പോസ്റ്റിനു നൂറു നൂറ് ആശസകള്‍. പിന്നെ കഥ എന്തുമാത്രം ഇഷ്ടപ്പെട്ടു എന്ന് വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ വയ്യ. നാലഞ്ചു തവണ വായിച്ചു. ആവണിയുടെ സ്വപ്നങ്ങളും, കാത്തിരിപ്പും നിരാശയും ഒക്കെ അനുഭവിച്ചറിഞ്ഞു. ഇതുവരെ എഴുതിയ കഥകളിലെ ക്ലാസിക് സ്റ്റോറി!!!

  ReplyDelete
 65. കുമാരേട്ടോ, ഒന്നോടിച്ചു വായിച്ചു, ഇനിയും വായിക്കണം എന്നാലെ പല വാക്കുകളുടെയും അര്‍ത്ഥം മനസിലാകൂ. നൂറാമത്തെ പോസ്റ്റ്‌ ക്ലാസ്സിക്ക് തന്നെ. ഇനിയും നൂറുകണക്കിന് പോസ്റ്റുകള്‍ ഉണ്ടാവട്ടെ...

  ReplyDelete
 66. സെഞ്ച്വറി അടിച്ചല്ലേ..കുമാരേട്ടാ ..!!!..ആശംസകള്‍ ..:-)

  ReplyDelete
 67. കുമാരന് വഴങ്ങാത്തതൊന്നുമില്ല, വ്യത്യസ്തമായ പോസ്റ്റ്. അഭിനന്ദനങ്ങള്‍

  ReplyDelete
 68. കുമാരഗാരു,

  അതിനൂതനമായ ശൈലിയില്‍, കഥയുടെ കാലത്തിനു ചേര്‍ന്നു നില്‍ക്കുന്ന പ്രൗഢപദാവലികളില്‍ ഗംഭീരമായൊരുക്കിയിരിക്കുന്നു, കഥ. മറ്റൊരു കാലഘട്ടത്തിലേക്കു വായനക്കാരനെ അനായാസേന എടുത്തു പ്രതിഷ്ഠിക്കുന്നു കഥന ശൈലി.
  ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!

  ReplyDelete
 69. hello chetta eangane get chythu adsense? e blog il

  ReplyDelete
 70. എങ്ങിനെയാണിങ്ങനെയൊക്കെ എഴുതുന്നതു കുമാരേട്ടാ.. അതുല്ല്യം.. പറയാന്‍ വാക്കുകളില്ല.

  ReplyDelete
 71. GAMBHEERAM

  VALLIYE SRISHTICHA KAIKAL KONDANO AVANIYEYUM SRISHTICHATHENNU CHINDIKKAN PRAYASAM

  ReplyDelete
 72. GAMBHEERAM

  VALLIYE SRISHTICHA KAIKAL KONDANO AVANIYEYUM SRISHTICHATHENNU CHINDIKKAN PRAYASAM

  ReplyDelete