Tuesday, February 21, 2012

ഉച്ചാര


കൂർത്ത നഖങ്ങൾ മറച്ച് പിടിച്ച്, ചോരക്കണ്ണുകൾ തുറിച്ച് കാട്ടാതെ, നിശബ്ദനായി, ക്രൂരമായൊരു ലക്ഷ്യം മനസ്സിലിട്ട് കാറ്റ് ശ്രീക്കുട്ടിയുടെ ബസ്സിറങ്ങിയത് മുതൽ കൂടെ തന്നെയുണ്ടായിരുന്നു.  എവിടെയും ഏത് സമയത്തും കാണാമെന്നതും ഇപ്പോ കണ്ടിടത്ത് പിന്നെ കാണാണ്ടാവുമെന്നതും കൊണ്ടായിരിക്കും അയാൾക്ക് കാറ്റ് എന്ന പേരു പതിഞ്ഞത്.  ശ്രീക്കുട്ടി ഗേറ്റ് തുറന്ന് വീട്ടിലേക്ക് കടന്നപ്പോൾ കാറ്റും അവളുടെ പിറകെ പോകാൻ തുനിഞ്ഞു.  വഴിയിലൂടെ കുറച്ചാളുകൾ വരുന്നത് കടപ്പോൾ കാറ്റ് വഴി തിരിഞ്ഞ് പോയി.

അടക്കിപ്പിടിച്ച വിതുമ്പലുമായി, ഒരു ചെറു മുനയാൽ പൊട്ടിച്ചിതറാവുന്ന സങ്കടവുമായി ശ്രീക്കുട്ടി വീട്ടിലേക്കോടി കയറി. വെയിൽ കൊണ്ട് മുഖം കരുവാളിച്ചിരുന്നു, മിഴിയിതളുകളിൽ തോരാമഴക്കൂട്ടം.  യാത്രാക്ഷീണം കൊണ്ട് തളർന്നിരുന്നു.  വന്നയുടനെ പുസ്തകക്കെട്ട് എവിടെയോ വലിച്ചെറിഞ്ഞ് ബാത്‌റൂമിലേക്കോടി.

“മോളെന്താ ഇന്ന് നേരത്തേ വന്നേ..?” കട്ടിലിൽ അനങ്ങാനാവാതെ കിടക്കുന്ന വൃദ്ധ ഒച്ചപ്പാട് കേട്ട് വിളിച്ചു ചോദിച്ചു.  മരുന്നിന്റെയും തൈലത്തിന്റെയും അസഹ്യമായ ദുർഗന്ധം അവർക്ക് ചുറ്റും നിറഞ്ഞിരുന്നു. യൂനിഫോം മാറ്റാതെ വൃദ്ധയുടെ അടുത്ത് ഒരു സ്റ്റൂളിൽ ഇരുന്ന് ശ്രീദേവി മുറിയിലെ ദുർഗന്ധം പോലത്തെ മൌനത്തെ മറികടന്ന് കട്ടിലിലെ അർദ്ധപ്രാണനോട് മിണ്ടിത്തുടങ്ങി.

സ്കൂൾ ബാത്‌റൂമിൽ വെച്ചാണ് നടുങ്ങി ഞെട്ടിവിറച്ചു കൊണ്ട് അവൾ ആ തീച്ചൂളയിലേക്ക് എറിയപ്പെട്ടത്.  സഹപാഠികളാൽ ടീച്ചറുടെ അടുത്തേക്ക് കുറ്റവാളിയെപ്പോലെ ആനയിക്കപ്പെടുമ്പോൾ ഭയത്തിന് ഇങ്ങനെയും ഒരു ഭാവമുണ്ടെന്ന് അവളറിയുകയായിരുന്നു.  തീരെ പ്രതീക്ഷിക്കാത്ത സമയത്ത് ഒട്ടും അറിയാതിരുന്ന കാര്യങ്ങളിൽ എറിയപ്പെടേണ്ടി വന്നതിന്റെ അസ്വസ്ഥതകൾ കുറച്ചായിരുന്നില്ല.  കൂട്ടുകാരികളുടെ കളിയാക്കലുകൾ വലിയ പാപമെന്തോ സംഭവിച്ചെന്ന് തോന്നിപ്പിച്ചു.  കുറച്ച് സാന്ത്വന വാക്കുകളുമായി ടീച്ചർ അവളെ വീട്ടിലേക്കയച്ചു.

മെലിഞ്ഞ് വിറകു കൊള്ളി പോലത്തെ കൈ കൊണ്ട് ശ്രീദേവിയുടെ കൈയ്യിൽ വിരലോടിച്ച് ചീയ്യേയിയമ്മ ചെറുമകളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“ഈ കുട്ടിക്കെന്തെങ്കിലും പറഞ്ഞ് കൊടുക്കാൻ ഈട ആരുല്ലല്ലാ എന്റെ മുത്തപ്പാ..”  ശയ്യാവലംബിയായ ആ വൃദ്ധ നിറഞ്ഞകണ്ഠങ്ങളോടും കണ്ണുനീർ പൊഴിച്ചു കൊണ്ടും പതം‌പൊറുക്കി കരയാൻ തുടങ്ങി.  അവളുടെ കണ്ണുകളും അതിനോട് ചേർന്നു.

“നിന്റെയമ്മ വരട്ടെ, മോള് പേടിക്കണ്ട, കരയല്ല മോളേ.. മോള് ബെല്യ പെണ്ണായി.. അതോണ്ടാ അങ്ങനെ ഇണ്ടായേ..”

ആവശ്യമില്ലാത്തൊരു നീരുറവയുടെ ഒഴുക്ക് ഉള്ളിലൂടറിഞ്ഞ് അവൾ അസ്വസ്ഥയായി. ആരോടെങ്കിലും പറയാതെ വയ്യെന്ന അവസ്ഥയിൽ ഒറ്റപ്പെടലിന്റെ വേദനയും അറിയുകയായിരുന്നു. അമ്മ ടൈം ടേബിളനുസരിച്ച് മണി അടിക്കുന്നൊരു അലാറമാണ്. ടിഫിൻ കഴിച്ചോ, കുളിച്ചോ, ട്യൂഷനു പോയില്ലേ എന്നൊക്കെ സമയാസമയത്ത് ഓർമ്മിപ്പിക്കാനുള്ള വസ്തു.  അമ്മ വന്നിട്ടെന്തു പറണം എന്നുമവൾക്കറിയില്ല.

വൈകുന്നേരമായപ്പോൾ അമ്മ ആഫീസ് വിട്ട് വന്നു. അടക്കിപ്പിടിച്ചൊരു വിതുമ്പലിന്റെ തള്ളലിൽ  അവൾ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി.  ചീയ്യേയിയമ്മ അവിടെ കിടന്ന് ഓരോന്ന് പറയാൻ തുടങ്ങി.  അവരതൊന്നും ശ്രദ്ധിക്കാതെ മുറിയിൽ കയറി ഡ്രെസ്സ് മാറ്റിയ ശേഷം ശ്രീക്കുട്ടിയെ വിളിച്ച് ബാഗിൽ നിന്നുമൊരു നാപ്‌കിൻ പാഡ് എടുത്ത് അവൾക്ക് കൊടുത്തു.  “സ്കൂളിലെ കൌൺസലിങ്ങ് ടീച്ചർ പറഞ്ഞ് തന്നിട്ടില്ലേ.. അത് പോലെ ചെയ്താ മതി..”  ശേഷം കിച്ചനിലേക്ക് പോയി മൊബൈലെടുത്ത് നൈറ്റിക്കുള്ളിൽ വെച്ച് ഇയർ ഫോണെടുത്ത് ചെവിയിൽ കടത്തി സംസാരിച്ചു കൊണ്ട് ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി.  അമ്മ വേറൊരു ആളാകുന്നതും സംഭാഷണങ്ങളിൽ പൂത്തുലയുന്നതും ഫോൺ വിളികൾ നടക്കുന്ന നേരങ്ങളിൽ മാത്രമാണ്.  അടുത്ത കാലത്തായി അത് മാത്രമാണ് അമ്മയുടെ ജീവിതം.  അവർ ചെയ്യുന്നതും നോക്കി തികച്ചും യാന്ത്രികമായിരിക്കുമ്പോൾ താൻ വലുതാവേണ്ടിയിരുന്നില്ലെന്നു മാത്രം അവൾ ഓർത്തു.  ചിയ്യേയിയമ്മ മാത്രം ആ ദിവത്തെക്കുറിച്ച് ഉൽക്കണ്ഠപ്പെട്ടു.  ഇതിങ്ങനെയൊന്നുമല്ല വേണ്ടിയിരുന്നതെന്ന് പരാതിപറഞ്ഞു, ആരും കേൾക്കാനില്ലാത്ത അവരുടെ വിലാപങ്ങൾ ചുമരുകൾ ഏറ്റെടുത്തു.  തണുപ്പുള്ള ആ രാത്രി പരിചയമില്ലാത്ത  ചില വികാരങ്ങൾ കൂടി ശ്രീക്കുട്ടി അറിയാൻ തുടങ്ങി.  എന്തിനോ ആഗ്രഹിക്കുന്ന മനസ്സ്. നിറമുള്ള ചില സ്വപ്നങ്ങൾ.. സപ്തവർണ്ണങ്ങളുള്ള പൂക്കളും അവാച്യമായ സുഗന്ധവും..

തൊട്ടടുത്ത ദിവസം പകൽ.  അന്ന് കാവിലെ തെയ്യമായിരുന്നു. കുരുത്തോലകളാൽ അലങ്കരിച്ച കാവും പരിസരവും ആളുകളെക്കൊണ്ടും വാണിഭചന്തകളെക്കൊണ്ടും നിറഞ്ഞിരുന്നു.  ദ്രുതതാളത്തിൽ വാളും ചിലമ്പുമായി തെയ്യം ഉറഞ്ഞാടി.  ശ്രീക്കുട്ടി മുറിയിൽ അച്ചമ്മയുടെ അടുത്ത് ഇരിക്കുകയായിരുന്നു.

“ഇതെന്ത് തെയ്യാ അമ്മമ്മേ കാവിൽ ?”

“അദ് ഉച്ചാരത്തെയ്യാ.. പണ്ട് എന്റെയൊക്കെ ചെറുപ്പത്തില് രണ്ടാം വെള കയിഞ്ഞ് വയലും പറമ്പുമൊക്കെ മൂന്ന് ദെവസം കൈക്കോട്ടും മാച്ചിയും തൊടാണ്ട് നിക്കും
കൊത്തലും കെളക്കലും ഒന്നുല്ല.. അകോം മിറ്റോം വരെ മാച്ചി കൊണ്ട് തൊടീക്കൂല.. വെള്ളമെട്ത്ത് വെച്ച് കെരണ്ട് വരെ ഓലകൊണ്ട് മൂടി ബെക്കും.. കൈക്കോട്ടും ബായ്ക്കോട്ടും നേങ്ങോലുമെല്ലാം നെലം തൊടാണ്ട് വെക്കും.. മൂന്നാമത്തെ ദിവസം കാവിൽ തെയ്യം കെട്ടിക്കീഞ്ഞിറ്റേ പിന്നെ കൃഷിപ്പണി തുടങ്ങൂ.. അതൊക്കെ പണ്ടല്ലേ, ഇപ്പോ തെയ്യം മാത്രമുണ്ട് ബാക്കിയൊക്കെ പോയില്ലേ..”

കൂട്ടുകാരികളൊക്കെ കാവിൽ വളയും പൊട്ടും കൺ‌മഷിയുമൊക്കെ വാങ്ങി നടക്കുകയായിരിക്കും.  ഇനി എന്നത്തേയും പോലെ കാവിൽ പോകാൻ പറ്റില്ലല്ലോ.  ഭൂമീ ദേവിയെപ്പോലെ താനും ഇപ്പോൾ ഉച്ചാര ആയി.  സമയത്തിന്റെ കരുണ അനുസരിച്ചായിരിക്കും ഇനി എല്ലാ സന്തോഷങ്ങളും.  തെയ്യത്തിന്റെ അട്ടഹാസവും ചെണ്ടയുടെ കൊട്ടലും മുഴങ്ങിക്കൊണ്ടിരുന്നു.  ചീയ്യേയ്യിയമ്മ ഓരോന്ന് അങ്ങനെ പറഞ്ഞു കൊണ്ടിരുന്നു.  കഥകൾ കേട്ട് അവൾ ഉറങ്ങിപ്പോയി.
മൂത്ത മരങ്ങൾ പോലും വാടിത്തളർന്നു പോയ ആ നട്ടുച്ച വെയിലിൽ ചുവന്നു തുടുത്തൊരു കണ്ണ് അവളിലൂടെ ഇഴയുന്നുണ്ടായിരുന്ന. ആരാരുമറിയാതെ...   


കാറ്റ് പരിസരം നോക്കി ആരുമില്ലെന്നുറപ്പ് വരുത്തി നിശബ്ദനായി വന്ന്  പതുക്കെ അവളെ കോരിയെടുത്ത് അടുത്ത മുറിയിലേക്ക് കൊണ്ടു പോയി.  കറുത്ത് ബലിഷ്ഠവും പ്രാകൃതവുമായ ആ കൈകളിൽ കിടന്ന് പിടക്കാനോ ഒന്നു വിതുമ്പാനോ പോലുമാകാതെ അവൾ പിടഞ്ഞു.  അർദ്ധസുഷുപ്തിയിലായിരുന്ന ആ പിഞ്ചു ശരീരത്തിൽ അതിന്റെ ദൃംഷ്ടകളും നഖങ്ങളുമാഴ്ത്തി.   പേടിസ്വപ്നമാണോ സത്യമാണോ എന്നറിയാതെ സ്തംഭിച്ചു പോയ് അവളുടെ നെഞ്ചിടിപ്പ് പോലും അൽ‌പ്പ നേരം നിശ്ചലമായിരുന്നു.  പേടിയും ശാരീരിക വേദനകളും സഹിക്കാനാവാതെ അവൾ നിലവിളിക്കാനും കൈകാലിട്ടടിക്കാനും തൂടങ്ങി.  കള്ളും വിയർപ്പും കുളിക്കാത്തതിന്റെ ചൂരും എല്ലാം ചേർന്നൊരു വൃത്തികെട്ട മണം അയാൾക്കുണ്ടായിരുന്നു.  ഛർദ്ദിക്കാൻ തോന്നി വായ് തുറന്നപ്പോൾ പരുപരുത്ത കൈത്തലം കൊണ്ട് വായ് മൂടപ്പെട്ടു.  എത്രയോ ഇരട്ടി ഭാരക്കൂടുതൽ കൊണ്ട് എല്ലുകൾ നുറുങ്ങുന്നത് പോലെ.. വസ്ത്രങ്ങൾ പറിച്ചു കീറപ്പെട്ട് എല്ലാ പ്രതിരോധങ്ങളും ക്ഷയിച്ച്.. ബോധം നഷ്ടപ്പെട്ട്.. അവൾ നിശ്ചലമായി

എല്ലാം കണ്ട് അനങ്ങാൻ പറ്റാതെ കിടന്നിരുന്ന ചീയ്യേയിഅമ്മയുടെ ഭയാക്രാന്തമായ നിലവിളിയും നേർത്ത് നേർത്ത് നിലച്ചു.

അകലെ കാവിൽ ചെണ്ടമേളങ്ങൾ നിലച്ചു, ഉച്ചാര തെയ്യം ആട്ടമവസാനിപ്പിച്ചു, ഭക്തർക്ക് മഞ്ഞക്കുറി കൊടുത്ത്, ആളുകൾ ചന്തയിൽ നിന്നും മൺ‌കലവും വെള്ളരിക്കയുമൊക്കെ വാങ്ങി വീടുകളിലേക്ക് പോയി.

വിശപ്പടങ്ങിയ കാറ്റും തിരിച്ചു പോയി.

45 comments:

  1. കലം ഞാനൊടച്ചു... (((0)))))

    ReplyDelete
  2. ഭൂമിദേവി ഋതുമതിയാവുന്നതിനെ സൂചിപ്പിക്കുന്ന ഉച്ചാരതെയ്യം. കഥയുടെ ആദ്യഭാഗം ഒട്ടേറെ പേര്‍ ഇപ്പോള്‍ പറയുന്നത് തന്നെ. പക്ഷെ ഉച്ചാരതെയ്യവുമായി അതിനെ കണക്റ്റ് ചെയ്ത് കുണ്ടുവന്നപ്പോള്‍ കഥക്ക് വ്യത്യസ്തമായ ഒരു തലം കിട്ടി. നല്ലത് കുമാരാ.. ഈ വ്യത്യസ്തതകള്‍ക്ക്..

    ReplyDelete
  3. കുമാരന്‍റെ ശൈലി ഇഷ്ടമാണ്.പുതിയകാലത്തെ അമ്മമാര്‍ ചിലരെങ്കിലും ഇങ്ങിനെയാണ്.പക്ഷേ കഥ അവസാനിപ്പിച്ച രീതി എന്തോ പിടിച്ചില്ല.

    ReplyDelete
  4. കഥ ഇഷ്ടപ്പെട്ടു.എന്നാലും പെട്ടെന്നങ്ങ് അവസാനിപ്പിച്ചത് പോലെ തോന്നി .

    ReplyDelete
  5. കഥ നന്നായി. വ്യത്യസ്തമായ ഒരു അവതരണം..പെട്ടന്ന് തീര്‍ന്നുപോയി എന്നൊരു തോന്നല്‍ :)

    ReplyDelete
  6. നര്‍മം എഴുതിയത്‌ വായിക്കാനാണ് ഇഷ്ട്ടം .. ന്നാലും കൊള്ളാം.

    ReplyDelete
  7. അവസാന പാരഗ്രാഫില്‍ പ്രായപൂര്‍ത്തി ആകുന്ന ഒരു പെണ്‍കുട്ടിയുടെ ഇന്ന് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്‌.
    ആശംസകള്‍.

    ReplyDelete
  8. തെയ്യം ശരിക്കാടിയില്ല കുമാരഗാരു.

    ReplyDelete
  9. ഇന്നത്തെ അമ്മമാര്‍ വായിക്കേണ്ട കഥ... പക്ഷെ എവിടെയും എത്താതെ തീര്‍ന്ന പോലെ... (ചിലപ്പോള്‍ എനിക്കാ തെയ്യത്തെ കുരിച്ചരിവില്ലാത്തത് കൊണ്ടായിരിക്കും..)

    സ്നേഹാശംസകള്‍...

    ReplyDelete
  10. ആദ്യമായി വയസറിയിച്ച പെണ്‍കുട്ടിയുടെ മാനസികാവസ്ഥ മനോഹരമായി വരച്ച്‌ കാട്ടി. തണുപ്പുള്ള രാത്രി ചില വികാരങ്ങള്‍ കൂടി അവള്‍ അറിയാന്‍ തുടങ്ങി. ഹൊ... :) പക്ഷെ അവസാന ഭാഗത്ത്‌ എന്താണ്‌ സംഭവിച്ചത്‌, തെയ്യമവളെ പീഢിപ്പിച്ചു എന്നര്‍ത്ഥത്തില്‍ വായനക്കാരന്‍ എത്തേണ്‌ടി വരുമല്ലോ ? അല്ലേ.... അതോ അവള്‍ക്ക്‌ തോന്നിയ വികാര വിചാരങ്ങളായിരുന്നോ ? എന്നെ കണ്‍ഫ്യൂഷനാക്കി...

    ReplyDelete
  11. ‘ഉച്ചാര‘ എന്താണെന്നു മനസ്സിലായില്ല. മനോ‍രാജ് പറഞ്ഞതു പോലെയുള്ള തെയ്യമാണൊ..? എങ്കിലും ‘കാറ്റ്’ എന്തിനെ സൂചിപ്പിക്കുന്നുവെന്ന് പിടികിട്ടിയില്ല. മോഹിയുദ്ദീൻ പറഞ്ഞതുപോലെ ആകെയൊരു കൺഫ്യൂഷൻ...

    ReplyDelete
  12. എങ്കിലും എന്റെ പൊന്നു കുമാരേട്ടാ........

    ReplyDelete
  13. കഥ ഇഷ്ടായി..നല്ല നാടന്‍ ഉപമകളും പ്രയോഗങ്ങളും കൊണ്ട് അമ്മാനമാടുന്ന കുമാരേട്ടന്റെ നര്‍മം ആണ് എനിക്കിഷ്ടം...

    ReplyDelete
  14. enthinayirunnu kadha theerkkan ithra drithi ?

    ReplyDelete
  15. സമകാലിക പ്രസക്തിയുള്ള വിഷയം തെയ്യവുമായി ഇഴ ചേര്‍ത്ത് അവതരിപ്പിച്ചപ്പോള്‍ വളരെ മനോഹരമായി. കൂര്‍ത്ത നഖങ്ങളും ദംഷ്ട്രകളും തീകണ്ണുകളും ഉള്ള ഭദ്രകാളി തെയ്യങ്ങള്‍ ഒന്നും ഇല്ലേ ..... ഇല്ലായിരിക്കും അതുകൊണ്ടാണല്ലോ നമ്മുടെ നാട് ഇങ്ങനെയൊക്കെയായിപ്പോയത്.

    ReplyDelete
  16. പെട്ടെന്ന് അവസാനിപ്പിച്ചു....
    എന്നാലും തെയ്യവുമായി ഇഴപിരിച്ചത് ഭംഗിയായി.കുമാര ഗുരുവിന് ഇത്തിരീം കൂടി ശ്രമിച്ചിരുന്നെങ്കിൽ ഇതിലും എത്രയോ മടങ്ങ് നന്നാക്കി എഴുതാൻ കഴിയുമായിരുന്നു എന്നൊരു വായനാപരിഭവം .....

    ReplyDelete
  17. എഴുതിയതത്രയും മനോഹരം. ഇനി എഴുതാനിരിക്കുന്നതു അതിമനോഹരം..:)


    മൂന്നു തലമുറകളിൽ പെട്ട സ്ത്രീകളുടെ ചിത്രം കഥയിൽ വരച്ചു കാണിച്ചു.
    പക്ഷെ കുമാരേട്ടൻ പറഞ്ഞ പോലെ ഒരു പെൺകുട്ടി ഋതുമതിയാവുന്നതും കാത്തുകൊണ്ടിരിക്കുന്ന കാറ്റ് ഇന്നുണ്ടൊ..?? ആ ചുവന്ന കണ്ണുകളുള്ള കാറ്റിനു ഇപ്പോ അത്ര ക്ഷമ പോലുമില്ല...!

    ReplyDelete
  18. നല്ല കഥ ആശംസകള്‍

    ReplyDelete
  19. കഥ കൊള്ളാം ആദ്യഭാഗങ്ങളില്‍. അവസാനം എന്താണ്ടായേ...വന്ന് വന്ന് തെയ്യങ്ങളും ഇപ്പൊ പീഢിപ്പിക്കാന്‍ തുടങ്ങിയോ...ശിവ ശിവ...

    ReplyDelete
  20. സംഗതികൾ സീരിയസിലെയ്ക്കാണല്ലോ കുമാരൻ! കഥ കൊള്ളാം.

    ReplyDelete
  21. കുമാരന്‍ മാഷേ,
    ഇത് കഥയോ
    നര്‍മ്മമോ
    അതോ
    അനുഭവമോ
    ഏതായാലും
    അല്പം കണ്ഫ്യുഷനിലായി
    എന്ന് പറഞ്ഞാല്‍ മതി
    ഈ തെയ്യോ ഉച്ചാര
    തുടങ്ങിയവ ഒരു പുടിയും കിട്ടീല :-)

    ReplyDelete
  22. കഥ അവസാനിച്ചില്ലല്ലോ...

    ReplyDelete
  23. ഇത് കുമാരന്‍ എഴുതിയത് തന്നെ അല്ലെ എന്നൊരു ന്യായമായ സംശയം ഉണ്ട് കേട്ടോ
    നീണ്ട ദിവസങ്ങള്‍ കഴിഞ്ഞു പോസ്റ്റ്‌ ഒന്നും വരാത്തത് കൊണ്ട് ഏച്ചു കെട്ടിയ കഥ പോലുണ്ട്...വിമര്‍ശനം സഹിക്കാന്‍ കുമാരന്‌ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു ..അതോ Facebookinu adict ആയി സമയം കിട്ടാതെയായോ ???

    ReplyDelete
  24. പലരും സൂചിപ്പിച്ചത് പോലെ അവസാനം അത്രക്കങ്ങട് മനസ്സിലായില്ലല്ലോ കുമാരാ...

    ReplyDelete
  25. തെയ്യം വന്ന് പെട്ടെന്നങ്ങ് പോയല്ലോ..ഇനിയും കുറേ വികസിപ്പിക്കാമായിരുന്ന വിഷയം ആയിരുന്നു

    ReplyDelete
  26. അവസാനം ന്തൂട്ടാ ണ്ടായേ?

    ReplyDelete
  27. നന്നായി പറഞ്ഞു .
    ആശംസകള്‍

    ReplyDelete
  28. പെട്ടെന്ന് തീരുന്നു പോയി ,

    ഇതിന്റെ ബാക്കി എവിടെയോ ഉണ്ടോ എന്ന് വിചാരിച്ചു

    ശുഭം എന്ന് കൂടി എഴുതി വെക്കണം

    ReplyDelete
  29. ആ ചിത്രവും കൊള്ളാം..അവ്യക്തമായ ചിത്രം പോലെ കഥ.

    ReplyDelete
  30. നല്ല കണ്‍ഫ്യൂഷന്‍ ഉണ്ട് കെട്ടൊ..
    നീ ഉദ്ദേശിച്ചത് എന്തെന്നു ഏതാണ്ടൊക്കെയേ പിടി കിട്ടിയിള്ളൂ..

    ReplyDelete
  31. കഥയിലെ ചില അപാകതകൾ ചൂണ്ടിക്കാണിച്ച് തന്ന എല്ലാവർക്കും നന്ദി. പോസ്റ്റ് എഡിറ്റ് ചെയ്തിട്ടുണ്ട്, കൺ‌ഫ്യൂഷ്യൻസ് തീർന്നിരിക്കുമെന്ന് തോന്നുന്നു. ഉച്ചാര എന്നത് ആദ്യ കമന്റായി ഇടാൻ മറന്നു പോയതായിരുന്നു. സോറി.

    മകം ഇരുപത്തി മൂന്നാം തീയ്യതി ആണ് ഉച്ചാരൽ. ഭൂമീദേവി ഋതുമതിയാകുന്നത് എന്നാണു സങ്കൽ‌പ്പം. അന്നു ഭൂമിയുമായി ബന്ധപ്പെട്ട ഒന്നും ചെയ്യാൻ പാടില്ല എന്നാനു വിശ്വാസം. ചൂൽകൊണ്ട് വീടും പരിസരവും അടിച്ച് വാരാനോ, കൃഷിപ്പണികൾ ചെയ്യാനോ പാടില്ല. കാർഷിക ഉപകരണങ്ങൽ ഭൂമി തൊടാതെ വെക്കണം എന്നാണു വിശ്വാസം.

    ReplyDelete
  32. നല്ല ഒരു കഥ.കഥയല്ല, ചിലപ്പോഴൊക്കെ കാര്യവുമാവാറില്ലേ ഇക്കഥ.

    ReplyDelete
  33. വായിച്ചു.. ഇഷ്ടപ്പെട്ടു ..

    ReplyDelete
  34. ഉച്ചാര തെയ്യം കണ്ടിട്ടില്ല. പിന്നെ ഉച്ചാർ ദിവസങ്ങളിലെ ചടങ്ങുകൾ പണ്ട് കാലത്ത് വീട്ടിലുണ്ടായിരുന്നു. ആ ദിവസത്തിൽ ‘ഉച്ചാർപൊട്ടൻ’മാർ കുരുത്തോലയും പാളയുമണിഞ്ഞുകൊണ്ട് വീട്ടിൽ വന്ന് ഉറഞ്ഞ് തുള്ളുന്നതും ഓർമ്മയുണ്ട്.
    പിന്നെ ഉച്ചാര ആയാൽ കാറ്റിനെ സൂക്ഷിക്കണം എന്ന് ഇപ്പോൾ മനസ്സിലായി.

    ReplyDelete
  35. അവസാനം എന്തായിണ്ടായേന്ന് മനസ്സിലാവണില്ല....

    ReplyDelete
  36. കുമാരെന്റെ പരീക്ഷണങ്ങള്‍ എന്ന് ഇഷ്ടമാണ്. ഇതും ഇഷ്ടമായി. ആശംസകള്‍ .......സസ്നേഹം

    ReplyDelete
  37. puthumayulla kadha parachil...... valare nannayi...... blogil puthiya post....... EE ADUTHAKALATHU....... vayikkane.......

    ReplyDelete
  38. മറ്റു പലരും എഴുതിയ പോലെ, കഥ പെട്ടെന്നവസാനിച്ചു എന്നാ തോന്നല്‍ എനിക്കില്ല.....കഥാന്ത്യം മനസ്സിലാവാതെയും ഇരുന്നിട്ടില്ല....
    വളരെ നല്ല കഥ....നന്നായി ഭംഗിയായി അവതരിപ്പിച്ചു....
    അഭിനന്ദനങ്ങള്‍....
    ഇന്നിട്ട "നര്‍മ"കഥയെക്കാള്‍ എനിക്കിഷ്ടമായത് ഈ "നൊമ്പര"കഥയാണ്....

    ReplyDelete
  39. തെയ്യവുമായി ഇടകലർത്തി നന്നായവതരിപ്പിച്ച വേറിട്ട നല്ലൊരു കഥ..!

    ReplyDelete
  40. കുമാരേട്ടാ,( ശ്രീ കൃഷ്ണ പരുന്തിലെ പോലെ വിളിയാണ് കേട്ടാ)

    ആദ്യത്തെ ഏഴ് പാരഗ്രാഫ്‌ കലക്കി. പിന്നെ സംഗതിയോടു യോജിക്കാന്‍ പറ്റുന്നില്ല. Its a physiological change nothing to do with the psychology. The novelty you imagined in her is mere your fantasy. The aftermath are kleeshe. The theyyaam is a basic symbol used for years in visual media for such incidents for the last half century.

    കഥാ രചന കുമാരേട്ടന് ഹസ്ത തലാ മലകം എന്ന് കുമാരേട്ടന്‍ തെളിയിച്ചിരിക്കുന്നു. വായനക്കാര്‍ എന്നാ നമ്മളെ മറക്കുക. ആ മനസ്സിലെ തിരയില്‍ തെളിയുന്ന വാക്കുകള്‍ കോറി ഇടുക.

    ക്ഷമിക്കണം, ഞാന്‍ ഉപയോഗിച്ചത് വായനക്കാരന്റെ ദുസ്വാതന്ത്ര്യമാണെങ്കില്‍.

    ഈ ബ്ലോഗിലെ സ്ഥിരം വായനക്കാരന്റെ അവകാശമായി കാണണം.

    ReplyDelete
    Replies
    1. പൊട്ടാ....
      എല്ലായ്പ്പോഴും കഥാകാരന്റെ ഫാന്റസികളാണ് കഥയുടെ വിജയം....
      പിന്നെ ഇംഗ്ലീഷില്‍ വിമര്‍ശിക്കാന്‍ ശ്രമിച്ചതൊക്കെ കൊള്ളാം...പക്ഷെ kleeshe എന്നൊരു വാക്ക് ഞാന്‍ പഠിച്ച ഇംഗ്ലീഷില്‍ ഇല്ല...എനിക്കറിവുള്ളിടത്തോളം അത് Cliché ആണ്!!!
      വല്ലപ്പോഴും ഡിക്ഷണറി ഒക്കെ നോക്കുന്നത് നന്നായിരിക്കും....

      Delete
  41. നല്ല കഥയായിരുന്നു കുമാരേട്ടാ നല്ല രസള്ള അവതരണം. ഒഴുക്കുള്ള രസമായ എഴുത്ത്, പക്ഷെ അതങ്ങനെ അവസാനിപ്പിക്കേണ്ടിയിരുന്നില്ലാ ന്ന് തോന്നി. പക്ഷെ നല്ല സംഭവങ്ങൾ അങ്ങിനേയാണല്ലോ, നമ്മിൽ കുറെ നെടുവീർപ്പുകൾ അവസാനിപ്പിച്ച് കൊണ്ട് അവസാനിക്കും. ആശംസകൾ.

    ReplyDelete