Saturday, December 31, 2011

കാമിനി മൂലം......


അച്യുതാനന്ദൻ നേതാവിനെയും സുരേഷിനെയും പോലെ, ആന്ദ്രേ അഗാസിയേയും സ്റ്റെഫിഗ്രാഫിനേയും പോലെ, സിം കാർഡും മൊബൈൽ ഫോണും പോലെ, ദിലീപനും ബാബുവും എപ്പോ കണ്ടാലും ഇരച്ച് കെട്ടിയ തേങ്ങ പോലെ ഒരുമിച്ചായിരിക്കും.

രണ്ടു പേരും അംഗൻ‌വാടി മുതൽ ബി.എ.ഇക്കണോമിക്സ് വരെ ഒന്നിച്ച് കളിച്ച് പഠിച്ച് വളർന്നവരാണ്.  പീയെസ്സി എഴുതി പിടിച്ച് ലാസ്റ്റ് ഗ്രേഡ് സർവ്വന്റായി സർവ്വീസിൽ ഒരേകാലം കയറിയവർ. പൊളിറ്റിക്സായാലും സിനിമയായാലും സാഹിത്യമായാലും ഏത് കാര്യത്തിലും രണ്ടാൾക്കും ഒരേ വികാരം, ഒരൊറ്റ ശബ്ദം, വൺ ആൻഡ് ഓൺലി അഭിപ്രായം. ബട്ട്, ഒരു കാര്യത്തിൽ മാത്രം രണ്ടുപേർക്കും യോജിപ്പില്ല.  അത് ലേഡീസ് കേസായിരുന്നു.  ആണുങ്ങൾക്ക് അവശ്യം വേണ്ടുന്ന ഗുണങ്ങളായ വായ്‌നോട്ടവും ട്യൂണിങ്ങും ചാറ്റിങ്ങും ഉള്ളയാളാണ് ദിലീപനെങ്കിൽ, ബാബുവിന് പെണ്ണുങ്ങളെ ഇഷ്ടമേയല്ല.  ബാബു അവരെ കണ്ടാൽ തുറിച്ച് നോക്കില്ല, തിരിഞ്ഞ് നോക്കില്ല, ഒരു കണ്ണടച്ച് നോക്കില്ല.  ജീവിതം മുഴുവൻ കല്യാണം കഴിക്കാതെ ആഡംബര നികുതിയടച്ച് ഹാപ്പിയായി കഴിയണമെന്നാണ് അവന്റെ തീരുമാനം. എന്നാൽ ഈ വിയോജിപ്പ് അവരുടെ അടുപ്പത്തെ ഒരിക്കലും ബാധിച്ചില്ല.

പ്രണയത്തിനും വിവാഹത്തിനും ജീവിതത്തിനുമെന്നത് പോലെ സൌഹൃദത്തിനും ഒരു അവസാനമുണ്ടല്ലോ.  ഇവരുടെ പാമ്പൻ പാലം പോലത്തെ ബന്ധം ഒരു ദിവസം ദി എൻഡ് കാർഡ് കണ്ട് അവസാനിച്ചു.  പല ലോകമഹായുദ്ധങ്ങൾക്കും പിന്നിലെന്നത് പോലെ വില്ലൻ റോൾ കെട്ടിയാടിയത് സ്ത്രീ കഥാപാത്രമാണ്.  ദിലീപന്റെ മേൽ കല്യാണം കഴിക്കാനുള്ള സമ്മർദ്ദമുണ്ടായത് മുതലാണ് സുർക്കി മിശ്രിതം ചേർത്ത് കെട്ടിയുറപ്പിച്ച ആ സൌഹൃദത്തിൽ വിള്ളൽ വീഴാൻ തുടങ്ങിയത്.  ദിലീപൻ പൂർണ്ണ മനസ്സോടെയാണ് പെണ്ണുകാണാൻ ഇറങ്ങിയതെങ്കിൽ ബാബു ഒട്ടും മനസ്സില്ലാതെയാണ് കൂടെ പോയത്.  തങ്ങളുടെ ചങ്ങാത്തത്തിന്റെ അവസാന റൌണ്ടായിരിക്കും ഇതെന്ന് ബാബു പേടിച്ചു.  ഭാര്യയെന്ന മൂന്നാം കക്ഷി കലക്കിയ ബന്ധങ്ങളുടെയും കുടുംബങ്ങളുടെയും എണ്ണം സ്റ്റോർ ചെയ്യാൻ ഗൂഗിളിന്റെ സർവ്വർ വരെ പോരല്ലോ.  പെണ്ണുകെട്ടിയാ കണ്ണുപൊട്ടി, പെൺബുദ്ധി പിൻ ബുദ്ധി, നാരി ഭരിച്ചിടം നാഥനില്ലാത്തിടം, മണ്ടന്മാർ വിവാഹം കഴിക്കുന്നു ബുദ്ധിമാന്മാർ അവിവാഹിതരായിരിക്കുന്നു എന്ന മുന്നറിയിപ്പുകളും ബാബുവിന്റെ മുന്നിലുണ്ടായിരുന്നു.  എന്തായാലും ഫ്രണ്ട്ഷിപ്പിന്റെ മണ്ടക്ക് ആസിഡ് വെക്കുന്ന യാതോരു പ്രവർത്തനവും തന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് ഉറപ്പിച്ചാണ് ബാബു പെണ്ണുകാണൽ വണ്ടിയിലേക്ക് കാലെടുത്ത് കുത്തിയത്.

വീട്ടിൽ നിന്നും പത്തിരുപത് കിലോമീറ്റർ അകലെ ശ്രീകണ്ഠാപുരത്താണ് പോകേണ്ട സ്ഥലം.  വീടും സ്‌പോട്ടുമൊന്നും കറക്റ്റായി അറിയില്ല.  വീട്ടിലെ ഫോൺ നമ്പർ കൈയ്യിലുള്ളത് കൊണ്ട് വിഷമിക്കാനൊന്നുമില്ല, അവിടെ എത്തിയിട്ട് വിളിച്ചാൽ മതി.  അങ്ങനെ വണ്ടി ഇരിക്കൂർ എത്തിയപ്പോൾ ചായ കുടിച്ചിട്ട് പോകാമെന്ന നിർണ്ണായകമായ നിർദ്ദേശം കൂടെ വന്ന മനോജിൽ നിന്നുണ്ടായി.  കല്യാണം പോലെ പെണ്ണുകാണലിന്റെയും ഒരു പ്രധാന ചടങ്ങാണ് കെട്ടാൻ പോകുന്ന ഹതഭാഗ്യന്റെ ചെലവിൽ ഫുഡടിക്കുകയെന്ന ഫോൿലോർ ആർട്ട്.  ചങ്ങാതിമാരുടെ അരവയറൊക്കെ നിറവയറാകുന്നത് അന്നാണ്.  പെണ്ണുകാണാൻ സ്ഥിരമായി കൂടെ പോയി തടിച്ചു ഷുഗറും കൊളസ്‌ട്രോളും വന്നവർ ഒരുപാടുണ്ട്.  കാത്തിരുന്ന വാക്കുകൾ കേട്ടയുടനെ ഡ്രൈവർ ജിതേഷ് വണ്ടി ആദ്യം കണ്ട ചായപ്പീടികയ്ക്ക് മുന്നിൽ നിർത്തി.  നാട്ടിൻ‌പുറത്തെ ആ ഹോട്ടലിലെ മെനുകാർഡ് വളരെ ലക്ഷൂറിയസ്സായിരുന്നു, പൊറോട്ട വിത്ത് മുട്ടക്കറി ഓർ കടല.  ഓസിനു വറൈറ്റി ഫുഡ് കഴിക്കാമെന്ന ആലോചന തൽക്കാലം മാറ്റി വെച്ച് മൂന്നുപേരും പൊറോട്ടക്കും കടലക്കും ഓർഡർ ചെയ്തപ്പോൾ ദിലീപൻ മുട്ടക്കറി വരുത്തി, കാരണം അത് പണ്ടേ അവന്റെയൊരു വീൿനെസ്സായിരുന്നു.

ഭക്ഷണം കഴിച്ച് വീണ്ടും യാത്ര തുടർന്നു.  കുറച്ച് കഴിഞ്ഞപ്പോൾ മുതൽ ദിലീപനു വയറ്റിൽ എന്തൊക്കെയോ ബല്ലേ.. ബല്ലേ.. തോന്നി തുടങ്ങി.  ജാസ്സും ട്രമ്പറ്റും ട്രിപ്പിൾ ഡ്രമ്മും ഫ്ലൂട്ടുമെല്ലാം വയറിൽ നിന്നും എ.ആർ.റഹ്‌മാന്റെ ഓർക്കസ്ട്രേഷന് പ്ലേ ചെയ്യുന്നത് പോലെ കേൾക്കാൻ തുടങ്ങി.  വയറിലും ബ്രോഡ്ബാൻ‌ഡ് കണക്ഷനായോ.. കഴിച്ചയുടനെ റിസൾട്ട് വന്നല്ലോ എന്നാലോചിച്ച് ദിലീപൻ ബേജാറായി.

പെണ്ണുകാണൽ കഴിഞ്ഞ് ഏതെങ്കിലും ഹോട്ടലിന്റെ ടോയ്‌ലറ്റിൽ പോയി ഫ്രീയാവാമെന്ന് കരുതി തൽക്കാലം ശ്വാസം പിടിച്ച് അഡ്ജസ്റ്റ് ചെയ്തു.  പക്ഷേ കുറച്ചൂടെ കഴിഞ്ഞപ്പോൾ സംഗതികൾ നിയന്ത്രണാതീതമായേക്കുമെന്ന് അവനു ഉൾവിളിയുണ്ടായി.  ഏതെങ്കിലും ഹോട്ടൽ കണ്ടാലുടൻ നിർത്തണമെന്നും ചിലപ്പോ എമർജെൻസി ലാൻഡിങ്ങ് വേണ്ടി വരുമെന്നും അവൻ ജിതേഷിനോട് പറഞ്ഞു.  ആ കാട്ടുമൂലക്ക് അങ്ങിങ്ങായി ഓരോ വീടുകളല്ലാതെ ഹോട്ടൽ പോയിട്ട് അനാദിപ്പീടിക പോലുമുണ്ടായിരുന്നില്ല.  വല്ല മുസ്ലിം പള്ളിയോ മറ്റോ ഉണ്ടായിരുന്നെങ്കിൽ അവിടെ കയറി കാര്യം പറഞ്ഞ് സംഗതി നടത്താമായിരുന്നു.  അതും ആ ഭാഗത്ത് കണ്ടില്ല.

എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണ്.  ഓരോ സെക്കന്റിനും മണിക്കൂറിന്റെ വിലയാണ്.  മുല്ലപ്പെരിയാർ ഡാമിന്റെ മുന്നിൽ താമസിക്കുന്നവർക്ക് കൂടി ഇത്രയ്ക്ക് ടെൻഷനുണ്ടാവില്ല.  അതിന്റിടക്ക്  കാർ ഒരു കുഴിയിൽ വീണപ്പോൾ സംഗതികൾ കൺ‌ട്രോൾ വിട്ട് പോയോ എന്ന് ഡൌട്ടായി.  ക്രിട്ടിക്കൽ സിറ്റുവേഷനാണ് ക്രാഷ് ലാൻ‌ഡിങ്ങ് വേണം ഉടനെ വണ്ടി നിർത്ത് എന്ന് ദിലീപൻ പറഞ്ഞപ്പോൾ റോഡരികിൽ കണ്ട ഒരു വീട്ടിന്റെ മുറ്റത്ത് ജിതേഷ് വണ്ടി നിർത്തിക്കൊടുത്തു.  കാറിൽ നിന്നും തട്ടാതെ മുട്ടാതെ കാൽ അകറ്റാതെ ഇറങ്ങി വീടിന്റെ ഇറയത്തുണ്ടായിരുന്ന ആളിനോട് കക്കൂസിൽ പോകണമെന്ന് പറഞ്ഞു.  വീട്ടിൽ കയറി വന്ന് വേറൊന്നും പറയാതെ അക്കാര്യം ചോദിക്കേണ്ടി വന്നവന്റെ ഭീകരാവസ്ഥ പെട്ടെന്ന് ഗ്രാസ്പ് ചെയ്ത വീട്ടുകാരൻ വേഗം എണീറ്റ് വീടിന്റെ സൈഡിലുള്ള എസ്.ടി.ഡി. ബൂത്ത് പോലത്തെ ടോയ്‌ലറ്റ് കാണിച്ചു കൊടുത്തു.  അതിൽ കേറിയതും പാന്റും സ്റ്റെപ്പിനിയും വലിച്ചഴിച്ച് ഇരുന്നതും മാത്രേ ദിലീപനു ഓർമ്മയുണ്ടായിരുന്നുള്ളൂ.  ബാർ‌കോഡ് പോലെയായിരുന്നു പോയത്.

കാര്യം കഴിഞ്ഞ് ഇറങ്ങുമ്പോൾ വീട്ടുകാരന്റെ മുഖത്ത് എങ്ങനെ നോക്കുമെന്നായിരുന്നു ദിലീപന്റെ വിഷമം.  ഒരു വിധത്തിൽ ടവ്വൽ കൊണ്ട് മുഖം തുടക്കുന്നത് പോലെയൊക്കെ അഡ്ജസ്റ്റ് ചെയ്തു മുറ്റത്തേക്ക് നടന്നു.  അപ്പോഴേക്കും കൂടെ വന്നവരും വീട്ടുകാരുമൊക്കെയായി വലിയ കൂട്ടായിരുന്നു.  അത് പിന്നെ പറയാനില്ലല്ലോ, രണ്ട് കണ്ണൂർക്കാർ കണ്ടുമുട്ടിയാൽ രണ്ടു മിനിറ്റിനകം സംസാരം തുടങ്ങിയിരിക്കും, നാലു മിനിറ്റിൽ അത് രാഷ്ട്രീയത്തിലെത്തിയിരിക്കും, രണ്ടും സ്‌ട്രോങ്ങാണെങ്കിൽ അടുത്ത എട്ടു മിനിറ്റിനകം ഒരുത്തന്റെ കോളർ പിടിച്ചിരിക്കും, പിന്നെ എന്തും സംഭവിക്കാം.  ബി.അബൂബക്കറിന്റെ സിനിമാ നിരൂപണത്തിൽ സിനിമയിൽ എന്തു കണ്ടാലും വർഗ്ഗീയവൽക്കരിക്കുന്നത് പോലെ എന്തിലും ഏതിലും രാഷ്ടീയം കാണുന്ന ഒരു ഏർപ്പാടുണ്ട് നാട്ടിൻപുറത്ത്.  ദിലീപൻ അങ്ങോട്ട് നോക്കാതെ കാറിനടുത്തേക്ക് നടന്നു.  അവിടെ നിന്ന് എങ്ങനെയെങ്കിലും സ്ഥലം കാലിയാക്കിയാ മതി എന്ന് മാത്രമേ അപ്പോൾ അവന്റെ മനസ്സിലുള്ളൂ.  കൂടെ വന്നവൻ‌മാരാണെങ്കിൽ ഇറങ്ങുന്നുമില്ല.  വീട്ടിനകത്തു നിന്നും അയാളുടെ ഭാര്യയോ മക്കളോ ആരൊക്കെയോ തല നീട്ടി പുറത്തേക്ക് നോക്കുന്നു.  അടക്കിപ്പിടിച്ച ചിരികളും പരിഹാസ നോട്ടങ്ങളും..  നിന്ന നില്പിൽ താണു പോയെങ്കിലെന്ന് ദിലീപനു തോന്നി.   “ഇതൊക്കെ ആർക്കാ സംഭവിച്ചൂടാത്തെ, വാ കേറിയിരിക്ക്..” എന്ന് വീട്ടുകാരൻ ക്ഷണിക്കുന്നു.  ദിലീപൻ വരണ്ട ശബ്ദത്തിൽ “വേണ്ടപ്പാ.. പോവ്വായിന്ന്..” എന്ന് പറഞ്ഞ് കാറിൽ കേറിയിരുന്നു.  അപ്പോൾ ബാബു ഞെട്ടിപ്പിക്കുന്ന, നെഞ്ചിൽ തറക്കുന്ന തുണിയുടുക്കാത്ത ആ സത്യം പറഞ്ഞു.


“എടാ നമ്മൾ അന്വേഷിച്ചു വന്ന വീട് ഇത് തന്നെയാ നീ പെണ്ണിനെ കാണുന്നില്ലേ…? നല്ല സുന്ദരിപ്പെണ്ണാണെടാ

“@#$%.. നീ വണ്ടിയിൽ കേറ്.. “  ആഗോള മലയാളികൾ നല്ല സ്നേഹം വരുമ്പോഴും നല്ല ദ്വേഷ്യം വരുമ്പോഴും ഒരു പോലെ ഉപയോഗിക്കുന്നൊരു തെറിവാക്കിൽ ദിലീപൻ ദ്വേഷ്യമടക്കി.  അവന്റെ ഭാവമാറ്റം കണ്ട് എല്ലാവരും വന്ന് കാറിൽ കയറി.  എന്താണെന്നറിയില്ല ദിലീപനോട് ഒട്ടും യോജിക്കാതെയാണ് ബാബു മടങ്ങിയത്.

മാലോകരാകെ മാതൃകാപരമെന്ന വാഴ്ത്തിയ ഒരു സൌഹൃദത്തിന്റെ എലിമിനേഷൻ ഡേ ആയിരുന്നു അന്ന്.  പാലും പഞ്ചാരയും പോലെയുണ്ടായിരുന്ന അവരുടെ ജീവിതത്തിൽ കഷായക്കുരു പോലൊരു സ്ത്രീജന്മം പുണ്യജന്മം വന്നത് ആ ദിവസമായിരുന്നു.  അതിനു ശേഷം ബാബു എന്ന് കേട്ടാൽ തന്നെ ദിലീപൻ ദ്വേഷ്യം വന്ന് വിറക്കും.  പിന്നീട് മുഖത്തോട് മുഖം മുട്ടിയാൽ പോലും അവൻ ബാബുവിനെ കണ്ടാൽ നോക്കിയിട്ടുമില്ല, മിണ്ടിയിട്ടുമില്ല.

അക്കാര്യത്തിൽ കുറ്റം പറയാനൊക്കില്ലാന്നേ, അവനോൻ കാണാൻ പോയ പെണ്ണിനെ ഒപ്പരം വന്ന ചങ്ങായി തന്നെ കെട്ടുകയെന്ന് വെച്ചാൽ ആർക്കാണപ്പാ സഹിക്കാൻ പറ്റുക..!

81 comments:

 1. പുതുവര്‍ഷാശംസകള്‍ .....

  ReplyDelete
 2. അതു കലക്കി . കൂട്ടുകാരന്റെ തീരുമാനം തന്നെയല്ലെ മാറിമറിഞ്ഞത് :)

  ReplyDelete
 3. സുര്‍ക്കി മിശ്രിതം കൊണ്ട് കെട്ടിപ്പൊക്കിയ ബന്ധത്തിലും വിള്ളലോ...
  നന്നായി രസിപ്പിച്ചു.
  പുതുവര്‍ഷാശംസകള്‍.

  ReplyDelete
 4. പുതുവര്‍ഷാശംസകള്‍ ..

  ReplyDelete
 5. നത്തിങ്ങ് സീരിയസ്സ്, സംതിങ്ങ് ഫോർ ടൈം പാസ്സ്...!
  "പുതുവത്സരാശംസകള്‍ നേരുന്നു"

  ReplyDelete
 6. ഓരോ സെക്കന്റിനും മണിക്കൂറിന്റെ വിലയാണ്. മുല്ലപ്പെരിയാർ ഡാമിന്റെ മുന്നിൽ താമസിക്കുന്നവർക്ക് കൂടി ഇത്രയ്ക്ക് ടെൻഷനുണ്ടാവില്ല.

  കുമാരേട്ടാ... സംഭവമായി ട്ടാ...
  പുതുവത്സരാശംസകള്‍...

  ReplyDelete
 7. ബാർ‌കോഡ് പോലെയായിരുന്നു… പോയത്.

  അലക്കി പൊളിച്ചല്ലോ സാര്‍
  ന്യൂ യറിലെ ചിരി കുമാരന്‍ വക :)

  ReplyDelete
 8. ആത്മകഥാംശം എവിടെയോ മണക്കുന്നുണ്ടോ.., കുമാരേട്ടാ......??? :))

  "സുർക്കി മിശ്രിതം ചേർത്ത് കെട്ടിയുറപ്പിച്ച ആ സൌഹൃദത്തിൽ വിള്ളൽ വീഴാൻ തുടങ്ങിയത്."

  "ജാസ്സും ട്രമ്പറ്റും ട്രിപ്പിൾ ഡ്രമ്മും ഫ്ലൂട്ടുമെല്ലാം വയറിൽ നിന്നും എ.ആർ.റഹ്‌മാന്റെ ഓർക്കസ്ട്രേഷന് പ്ലേ ചെയ്യുന്നത് പോലെ കേൾക്കാൻ തുടങ്ങി. വയറിലും ബ്രോഡ്ബാൻ‌ഡ് കണക്ഷനായോ.."

  "മുല്ലപ്പെരിയാർ ഡാമിന്റെ മുന്നിൽ താമസിക്കുന്നവർക്ക് കൂടി ഇത്രയ്ക്ക് ടെൻഷനുണ്ടാവില്ല."

  "ബാർ‌കോഡ് പോലെയായിരുന്നു… പോയത്."

  "രണ്ട് കണ്ണൂർക്കാർ കണ്ടുമുട്ടിയാൽ രണ്ടു മിനിറ്റിനകം സംസാരം തുടങ്ങിയിരിക്കും, നാലു മിനിറ്റിൽ അത് രാഷ്ട്രീയത്തിലെത്തിയിരിക്കും, രണ്ടും സ്‌ട്രോങ്ങാണെങ്കിൽ അടുത്ത എട്ടു മിനിറ്റിനകം ഒരുത്തന്റെ കോളർ പിടിച്ചിരിക്കും,"

  "ബി.അബൂബക്കറിന്റെ സിനിമാ നിരൂപണവും എന്ന പോലെ സിനിമയിൽ എന്തു കണ്ടാലും വർഗ്ഗീയവൽക്കരിക്കും. "


  ചിരിപ്പിച്ചു...:)
  പുതുവത്സരാശംസകള്‍...:)

  ReplyDelete
 9. കുമാരസംഭവത്തിൽ മാത്രം കാണാൻ പറ്റുന്ന പ്രയോഗങ്ങൾ..:) ഇനിയും അനേകവർഷങ്ങൾ ഇതുപോലെ ചിരിപ്പിക്കാൻ കഴിയട്ടെ...ആശംസകൾ

  ReplyDelete
 10. ആരെങ്കിലും കെട്ടിക്കണ്ടല്ലോ എന്നു സമാധാനിക്കാമായിരുന്നില്ലേ ആദിലീപന്? അതെങ്ങനെ? ആ പെണ്ണിനെ വീണ്ടും കാണേണ്ടിവരുമെന്ന ദുര്യോഗം സഹിക്കുന്നതിൽ ഭേദം ബാബുവുമായി അകന്നുകഴിയുന്നതുതന്നെ. ബാബുവിന് ഈ ലോകത്ത് വേറെ പെണ്ണു കിട്ടാഞ്ഞിട്ടല്ലല്ലോ, കൂട്ടുകാരനിട്ടൊരു പണി കൊടുത്തതുതന്നെ! ഹഹഹ!

  ReplyDelete
 11. ഹോ..ഇതൊരു കുമാര സംഭവം തന്നെ...നന്നായി ചിരിപ്പിച്ചു..ഈ പുതുവര്‍ഷപ്പുലരിയില്‍..ആശംസകളോടെ,

  ReplyDelete
 12. ഇന്ന് ഞായര്‍. ജനുവരി ഒന്ന്. 2012 പുതുവര്‍ഷത്തെ ആദ്യവായന. നല്ല നാളുകള്‍ ആശംസിക്കട്ടെ.

  ReplyDelete
 13. ഹ..ഹ.. എന്‍ഡിങ് ഇതായിരിക്കുമെന്ന് ഊഹിച്ചു. പക്ഷെ അതിനിടയില്‍ വെച്ച് കയറ്റിയ കയറ്റുകള്‍.. കുമാരാ ചിരിച്ച് പണ്ടം കുലുങ്ങി.. വീട്ടില്‍ കയറിയതും പറഞ്ഞതും ഗൃഹനാഥന്റെ പ്രതികരണവും കക്കൂസില്‍ ഇരുന്നപ്പോളത്തെ അനുഭവവും എല്ലാം മനോഹരമായിട്ടുണ്ട്..

  ReplyDelete
 14. അബൂബക്കറിനിട്ടും പണികൊടുത്തത് നന്നായി. ട്രാഫിക്ക് മുതലേ അങ്ങേരെ നോട്ടമിട്ടതായിരുന്നു :)

  ReplyDelete
 15. പുതുവത്സരാശംസകള്‍....

  ReplyDelete
 16. പുതുവത്സരാശംസകള്‍ !!!

  ReplyDelete
 17. അവസാനമാണപ്പാ സംഗതി തിരിഞ്ഞത് ....കൂട്ട് കാരന്‍ പ്ലേറ്റ് മാറ്റിയല്ലേ ...
  മാഷേ കഥ അടിപൊളി...:))))

  ReplyDelete
 18. അവസാനമാണപ്പാ സംഗതി തിരിഞ്ഞത് ....കൂട്ട് കാരന്‍ പ്ലേറ്റ് മാറ്റിയല്ലേ ...
  മാഷേ കഥ അടിപൊളി...:))))

  ReplyDelete
 19. നന്മയും ഐശ്വര്യവും സമാധാനവും ശാന്തിയും നിറഞ്ഞതാകട്ടെ പുതിയ വര്‍ഷം.
  എല്ലാവര്‍ക്കും തട്ടകത്തിന്റെ വക പുതുവത്സരാശംസകള്‍

  ReplyDelete
 20. പുതുവര്‍ഷാശംസകള്‍ .....
  കഥ നന്നായിട്ടുണ്ട് ...

  ReplyDelete
 21. കുമാരേട്ടാ...
  നിങ്ങളൊരു സംഭവം തന്നെ...
  സ്നേഹപൂര്‍വ്വം പുതുവത്സരാശംസകള്‍...

  ReplyDelete
 22. അവസാനം ഇതായിരിക്കും എന്ന് ഊഹിച്ചിരുന്നു. എന്നാലും അവതരണം വളരെ നന്നായി.
  ഗുണപാഠം: പെണ്ണ് കാണാന്‍ പോകുമ്പോ മുട്ടക്കറി കഴിക്കരുത്.

  ReplyDelete
 23. ഇത് ശരിക്കും ചിരിപ്പിച്ചു കുമാരേട്ടാ... നവവത്സരാശംസകള്‍....

  ReplyDelete
 24. ഗുണപാഠം ഒന്ന്. “പെണ്ണുകാണാൻ പോകുമ്പോൾ ചെറുക്കൻ ഒരു കാരണവശാലും വഴിയിൽ നിന്നും മുട്ടക്കറി കഴിക്കരുത്.”നന്നായിരിക്കുന്നു കുമാരേട്ടാ.. ആശംസകൾ...

  ReplyDelete
 25. രസികൻ !
  ഫോൿലോർ ആർട്ടും വീടിന്റെ സൈഡിലുള്ള എസ് ടി ഡി ബൂത്തും ബാർ‌കോഡും എല്ലാം കൂടി അങ്ങ്ട് രസിച്ചു.

  ശ്രീകണ്ഠാപുരത്തിന കാട്ട്മൂലാന്ന് വിളിച്ച ചേലേരി മെട്രോക്കാരാ.. കാണിച്ച് തരാം.. :)

  ReplyDelete
 26. പുതു വര്‍ഷത്തെ ആദ്യത്തെ തന്നെ കിടിലന്‍ ആയിട്ടുണ്ട്‌ ......പുതുവര്‍ഷാശംസകള്‍

  ReplyDelete
 27. ഒന്നാം തീയതിയായിട്ടു ചിരിപ്പിച്ചല്ലോ കുമാരേട്ടാ
  ..
  ഹാപ്പി ന്യൂ ഇയര്‍..
  വില്ലേജ് മാന്‍

  ReplyDelete
 28. നരമാത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കാതെ എങ്ങിനെ നര്‍മം എഴുതാം...
  അതാണ്‌ കുമാര സംഭവങ്ങള്‍..

  ReplyDelete
 29. ഇതു പോലൊരു സംഭവം ഇവിടെ ഉണ്ടായതെനിക്കറിയാം.പെണ്ണിനെ തനിക്കറിയാം എന്നും സ്വഭാവം ശരിയല്ല എന്നും പറഞു കൂട്ടുകാരനെ പിന്തിരിപ്പിച്ച ശേഷം അതേ പെണ്ണിനെ പ്രേമിചു മതം വരെ മാറ്റി രെജിസ്റ്റര്‍ മാരെജു നടത്തി. കുറച്ചു ദിവസം മുന്‍പായിരുന്നു കടിഞൂല്‍ കുട്ടിയുടെ ഒന്നാം പിറന്നാള്‍.ആദ്യം കാണാന്‍ പോയ ആള്‍ ഇനിയും കെട്ടാതെ നടക്കുന്നു!

  ReplyDelete
 30. കുമാരേട്ട പിന്നെയും ഉപമകള്‍ കൊണ്ട് ആറാട്ട്,
  വയറിലും ബ്രോഡ്ബാൻ‌ഡ് കണക്ഷനായോ.. കഴിച്ചയുടനെ റിസൾട്ട് വന്നല്ലോ എന്നാലോചിച്ച് ദിലീപൻ ബേജാറായി.

  ഇതാണ് കലക്കിയത്, ദിലീപന്റെ ഒരു അവസ്ഥ, അപ്പിയിട്ടു ചമ്മി, ഒപ്പം കാറും ചാരി നിന്നവന്‍ കാമിനിയെ കൊണ്ട് പോവേം ചെയ്തു. ശിവ ശിവ

  ReplyDelete
 31. ഹഹഹ വയ്യ..... ഇത്‌ കലക്കന്‍...

  ReplyDelete
 32. വീട്ടീന്ന് നന്നായി ഭക്ഷണം കഴിച്ച് ഗുരു കാരണവന്മാരെ വണങ്ങി ഭയഭക്തി ബഹുമാനപൂർവം വേണം പെണ്ണുകാണാൻ പോകാൻ.......
  അല്ലാതെ കണ്ട ചായപ്പീടികയിലൊക്കെ നിരങ്ങിയാൽ.........

  ReplyDelete
 33. "രണ്ട് കണ്ണൂർക്കാർ കണ്ടുമുട്ടിയാൽ രണ്ടു മിനിറ്റിനകം സംസാരം തുടങ്ങിയിരിക്കും, നാലു മിനിറ്റിൽ അത് രാഷ്ട്രീയത്തിലെത്തിയിരിക്കും, രണ്ടും സ്‌ട്രോങ്ങാണെങ്കിൽ അടുത്ത എട്ടു മിനിറ്റിനകം ഒരുത്തന്റെ കോളർ പിടിച്ചിരിക്കും,"

  ഇത് പൊളിച്ചു ട്ടാ.... പിന്നെ ആ സുര്‍കിയും ആശംസകള്‍ ..

  ReplyDelete
 34. "രണ്ട് കണ്ണൂർക്കാർ കണ്ടുമുട്ടിയാൽ രണ്ടു മിനിറ്റിനകം സംസാരം തുടങ്ങിയിരിക്കും, നാലു മിനിറ്റിൽ അത് രാഷ്ട്രീയത്തിലെത്തിയിരിക്കും, രണ്ടും സ്‌ട്രോങ്ങാണെങ്കിൽ അടുത്ത എട്ടു മിനിറ്റിനകം ഒരുത്തന്റെ കോളർ പിടിച്ചിരിക്കും,"

  ഇത് പൊളിച്ചു ട്ടാ.... പിന്നെ ആ സുര്‍കിയും ആശംസകള്‍ ..

  ReplyDelete
 35. പുതുവത്സരാശംസകള്‍

  ReplyDelete
 36. പുതുവത്സരാശംസകള്‍.

  ReplyDelete
 37. രണ്ട് കണ്ണൂർക്കാർ കണ്ടുമുട്ടിയാൽ രണ്ടു മിനിറ്റിനകം സംസാരം തുടങ്ങിയിരിക്കും, നാലു മിനിറ്റിൽ അത് രാഷ്ട്രീയത്തിലെത്തിയിരിക്കും, രണ്ടും സ്‌ട്രോങ്ങാണെങ്കിൽ അടുത്ത എട്ടു മിനിറ്റിനകം ഒരുത്തന്റെ കോളർ പിടിച്ചിരിക്കും, പിന്നെ എന്തും സംഭവിക്കാം.
  നന്നായി രസിപ്പിച്ചു.

  ReplyDelete
 38. നല്ല രസം പിടിപ്പിക്കുന്ന എഴുത്ത്! പുതുവത്സരാശംസകൾ!

  ReplyDelete
 39. ഇത് മുട്ടക്കറിയിലെ കൂടോത്രം തന്നെ..:) ചിരിക്കാതെ പിന്നെന്തു ചെയ്യും.. :) പുതുവര്‍ഷാശംസകള്‍ !!

  ReplyDelete
 40. വയറിലും ബ്രോഡ്ബാൻ‌ഡ് കണക്ഷനായോ.. കഴിച്ചയുടനെ റിസൾട്ട് വന്നല്ലോ എന്നാലോചിച്ച് ദിലീപൻ ബേജാറായി.

  HA HA HA

  Kalakki ente changayi

  ReplyDelete
 41. പുതുവര്‍ഷാശംസകള്‍ ..

  ReplyDelete
 42. ബാബുവിന്റെ പേര് കുമാരനെന്നും, കുമാരന്റെ പേര് ദിലീപനെന്നുമാകുന്നു :-)

  ReplyDelete
 43. Neeli chirichittu pokunnu.happy new year..

  ReplyDelete
 44. "കാത്തിരുന്ന വാക്കുകൾ " കേട്ടയുടനെ ഡ്രൈവർ ജിതേഷ് വണ്ടി ആദ്യം കണ്ട ചായപ്പീടികയ്ക്ക് മുന്നിൽ നിർത്തി.

  :) :)

  ReplyDelete
 45. ഇത് കലക്കി കേട്ടോ ..ബാര്‍കോഡ് പോലെ പോയത് എനിക്ക് മനസ്സിലായില്ല റശീദ് പുന്നശ്ശേരി

  ചോദിക്കാനും നാണം വരുന്നു അണ്ണാ

  ഹാപ്പി ന്യൂ ഇയര്‍

  ReplyDelete
 46. ഇനിയെലും ആരും പെണ്ണുകാണാന്‍ പോകുമ്പോള്‍ ചായപീടികയില്‍ കയറാതിരിക്കുക അനുഭവം ഗുരു ല്ലേ കുമാരേട്ടാ ...
  പുതുവര്‍ഷാശംസകള്‍

  ReplyDelete
 47. സുര്‍ക്കി മിശ്രിതത്താല്‍ ഉറപ്പിച്ച കൂട്ടുകെട്ടിലും വിള്ളലോ? അതും കാമിനിമൂലം!
  കലക്കി കുമാരാ.

  ReplyDelete
 48. സംഗതിയേറ്റൂ.........
  ഓഫീസില്‍ ഇരുന്നു വായിക്കുമ്പോള്‍ ചിരി നിയന്ത്രിക്കാന്‍ പാടാ....പ്രത്യേകം മുന്നരിയിപ്പൂടെ ഇട്ടില്ലേ പണി പോക്കാ.

  ReplyDelete
 49. ക്ലൈമാക്സ് സൂപ്പര്‍ !

  ReplyDelete
 50. valare rasakaramayi...... hridayam niranja puthuvalsara aashamsakal........

  ReplyDelete
 51. Sauhrudangalkku...!

  manoharam, ashamsakal...!!!

  ReplyDelete
 52. വൈകി ആണെങ്കിലും വന്നു.. കഥ ചിരിപ്പിച്ചു...!!

  ReplyDelete
 53. അക്കാര്യത്തിൽ കുറ്റം പറയാനൊക്കില്ലാന്നേ, അവനോൻ കാണാൻ പോയ പെണ്ണിനെ ഒപ്പരം വന്ന ചങ്ങായി തന്നെ കെട്ടുകയെന്ന് വെച്ചാൽ ആർക്കാണപ്പാ സഹിക്കാൻ പറ്റുക..!
  ഉഗ്രന്‍ ക്ലൈമാക്സ്!. കലക്കി കുമാരാ...പിന്നെ കക്കൂസില്‍ വന്ന ബാര്‍ കോഡും കൊള്ളാം.ഉപമകള്‍ ഒന്നിനൊന്നു മെച്ചം!.അഭിനന്ദനങ്ങള്‍!.

  ReplyDelete
 54. ഈ പഹയന്‍ മുട്ടകറി തന്നെ തട്ടാന്‍ പോയതെന്തിനു ?
  തട്ടിയില്ലെങ്കില്‍ കുമാരന്‍ വായനാക്കാരെ എങ്ങിനെ തട്ടും .. അല്ലെ
  തുടക്കം മുതല്‍ ഒടുക്കം വരെ ചിരി വിതറിയ നര്‍മ്മം ..
  നന്നായി... ആശംസകള്‍

  ReplyDelete
 55. രസകരമായിരിക്കുന്നു!!!!!!!..
  പുതുവത്സരാശംസകള്‍.

  ReplyDelete
 56. എന്നിട്ട് ദിലീപന്‍ പിന്നീട് കെട്ടിയോ അതോ അതിന് ശേഷം നാരി വര്‍ഗ്ഗത്തിന്റെ മുഖത്ത് നോക്കാതായോ?

  ReplyDelete
 57. അപ്പൊ ഇങ്ങളെ കണ്ണൂരില്‍ ഫുഡ്‌ ഇന്‍സ്പെക്ടര്‍ മാര്‍ ഒന്നുമില്ല ല്ലേ ..

  ReplyDelete
 58. പ്രകൃതിയുടെ വിളി അവഗണിക്കാന്‍ ആര്‍ക്കു കഴിയും? പക്ഷെ അത് ഒരു ചങ്ങാത്തത്തെ വേര്‍പിരികുന്നത് ആവുമ്പോള്‍ ഒരേ സമയം നര്‍മ്മവും വേദനയും പകര്‍ന്നു തരും .നല്ല പോസ്റ്റ്‌.

  ReplyDelete
 59. കുമാരേട്ടന്റെ പേര് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാള് കുറെ ആയി. ഇവിടെ വന്നു വായിച്ചപ്പോഴല്ലേ, കുമാരേട്ടന്‍ ഒരു സംഭവമാകുമെന്നു മനസ്സിലാക്കി കാളിദാസന്‍ നേരത്തെതന്നെ കുമാരസംഭവം എഴുതിയെന്നു മനസ്സിലായത്‌..

  ReplyDelete
 60. രണ്ട് കണ്ണൂർക്കാർ കണ്ടുമുട്ടിയാൽ രണ്ടു മിനിറ്റിനകം സംസാരം തുടങ്ങിയിരിക്കും, നാലു മിനിറ്റിൽ അത് രാഷ്ട്രീയത്തിലെത്തിയിരിക്കും, രണ്ടും സ്‌ട്രോങ്ങാണെങ്കിൽ അടുത്ത എട്ടു മിനിറ്റിനകം ഒരുത്തന്റെ കോളർ പിടിച്ചിരിക്കും,"
  ----------------
  ഒരു ശാശ്വത സത്യം വിളിച്ചു പറഞ്ഞു...സത്യത്തെ കണ്ണൂർക്കാർ നിഷേധിക്കാറില്ല. പക്ഷെ അതു പോലെ സ്നേഹത്തിന്റെ കാര്യത്തിലും കണ്ണൂർക്കാര്‌ പത്തരമാറ്റാണെന്ന് പറഞ്ഞു കൊടുത്തില്ല.. അതൊരു പോരായ്മ തന്നെ ...സാരമില്ല അടുത്ത തവണ ശ്രദ്ധിച്ചാൽ മതി
  അസ്സലായിരുന്നു... ഭാവുകങ്ങൾ നേരുന്നു...

  ReplyDelete
 61. രണ്ട് കണ്ണൂർക്കാർ കണ്ടുമുട്ടിയാൽ രണ്ടു മിനിറ്റിനകം സംസാരം തുടങ്ങിയിരിക്കും, നാലു മിനിറ്റിൽ അത് രാഷ്ട്രീയത്തിലെത്തിയിരിക്കും, രണ്ടും സ്‌ട്രോങ്ങാണെങ്കിൽ അടുത്ത എട്ടു മിനിറ്റിനകം ഒരുത്തന്റെ കോളർ പിടിച്ചിരിക്കും, പിന്നെ എന്തും സംഭവിക്കാം.

  good.

  ReplyDelete
 62. കലക്കി കുമാരേട്ടാ ,,:)
  ഈ പോസ്റ്റ് വായിച്ച ആരും
  പെണ്ണു കാണാന്‍ പോകുംബോള്‍ ഇനി പൊറോട്ടേം മുട്ടകറിയും എന്നല്ല , വഴിന്ന് ഒന്നും കഴിക്കില്ല അതു ഉറപ്പാ
  :)

  ReplyDelete
 63. കാത്തിരുന്ന വാക്കുകൾ കേട്ടയുടനെ ഡ്രൈവർ ജിതേഷ് വണ്ടി ആദ്യം കണ്ട ചായപ്പീടികയ്ക്ക് മുന്നിൽ നിർത്തി.
  ...:)

  ReplyDelete
 64. കണ്ണൂർക്കാരുടെ കണ്ടുമുട്ടൽ വായിച്ചപ്പോൾ അറിയാതെ ചിരിച്ചുപോയി..! രസിപ്പിച്ചു :)

  ReplyDelete
 65. അല്ല കുമാരേട്ടാ എന്റെ മുൻപത്തെ കമന്റ് കാണാല്ല്യല്ലോ ? ഞാൻ ജിതുന്റെ ചോടെയാ കമന്റിയിരുന്നത്, പോട്ടെ.
  പിന്നെ ഇനി മേലാൽ ഞാൻ പെണ്ണ് കാണാൻ പോവുമ്പോ കൂടെ കൂട്ടുകാരെ കൊണ്ടോവില്ല, ഇത് സത്യം, സത്യം. നല്ല വായനാസുഖമുള്ള പോസ്റ്റ് ആശംസകൾ.

  ReplyDelete
 66. കാമിനി മൂലം, കക്കൂസ് മൂലം...
  ഈ ---- പണി പറ്റിച്ചു എന്ന് പറഞ്ഞാ മതി. :-))))))

  ReplyDelete
 67. ക്ലൈമാക്സ് ആണ് തകര്‍ത്തത്..ജോറായിട്ടുണ്ട്..ഇനിയും വരാം ബാക്കി കൂടി വായിക്കാന്‍, ഇന്നു 3 പോസ്റ്റില്‍ നിര്‍ത്തട്ടെ..

  ReplyDelete
 68. vaikiyanu ivide ethiyathu. rasakaramaya post. smooth reading. climax super. keep it up.

  ReplyDelete
 69. അഭിപ്രായങ്ങളെഴുതിയ എല്ലാവർക്കും നന്ദി.

  ReplyDelete