Thursday, July 14, 2011

കൊച്ചി മീറ്റിലെ കൊടും ചീറ്റ്


ഇത്തവണത്തെ ബ്ലോഗ് മീറ്റിന് പോയതിന്റെ പിറകിൽ ബ്ലോഗ് സുഹൃത്തുക്കളെ കാണുക എന്നത് കൂടാതെ വേറൊരു ഹിഡൻ അജണ്ട കൂടിയുണ്ടായിരുന്നു. 
 
എന്റൊരു കടുത്ത ആരാധികയും റെഗുലർ കമന്റടിക്കാരിയുമായ ത്രിപുര സുന്ദരിയുമായി (പേര് അതല്ലേയല്ല..) അവിടെ മീറ്റാമെന്നായിരുന്നു തീരുമാനം.  ടി സുന്ദരിയുമായി അൽ‌പ്പകാലത്തെ പരിചയമേ ഉള്ളൂ എന്നാലും അതിന്നിടയിൽ തന്നെ കോടാനു കോടി സെക്കന്റുകളും ആയിരക്കണക്കിനു വാക്കുകളും ചാറ്റിക്കഴിഞ്ഞിരുന്നു.  എല്ലാ പോസ്റ്റുകളും അവൾ വായിച്ചതിനു ശേഷം മാത്രേ ബ്ലോഗിലിടുകയുള്ളൂ, അവൾ പറഞ്ഞ കഥകളേ എഴുതാറുള്ളൂ, അവൾ വേണ്ടെന്ന് പറഞ്ഞവരുടെ ബ്ലോഗുകൾ നോക്കലു പോലുമില്ല.  അത്രയ്ക്ക് ഇന്റിമസി.  ഗൂഗിൾ കമ്പനിക്കാർ ബ്ലോഗ് തുടങ്ങിയതും കെവിനും സിജിയും അഞ്ജലി ഫോണ്ട് കണ്ടു പിടിച്ചതും വിശാല മനസ്കൻ കൊടകരപുരാണം എഴുതിയതും മാതൃഭൂമി വാരിക അത് ലോകം മുഴുവൻ അറിയിച്ചതും ഞങ്ങൾക്ക് കാണാൻ വേണ്ടി മാത്രമായിരുന്നു.  ഒരു പാട് ചാറ്റിയിട്ടും ഒരു വാക്ക് മിണ്ടി മൊബൈൽ കമ്പനിക്കാരെ നന്നാക്കാതിരിക്കാൻ കാരണം മിണ്ടൽ കണ്ടതിനു ശേഷം മതിയെന്ന ഇണ്ടൽ കൊണ്ട് മാത്രായിരുന്നു.  അല്ലെങ്കിലും ക്ഷണഭംഗുര പരാഗങ്ങളായ ശരീരങ്ങൾ തമ്മിൽ കണ്ടിട്ടെന്ത് കാര്യം? മനസ്സുകളല്ലേ വലുത്. 

അങ്ങനെയുള്ള വലിയ ചിന്തകളും ചെറിയ നിഗൂഢതകളും മനസ്സിൽ വെച്ച് ഒൻ‌പതാം തീയ്യതി ഒൻപത് മണിക്ക് തന്നെ കച്ചേരിപ്പടിയിലെ മയൂര പാർക്കിന്റെ മുന്നിലെത്തി.  എന്റെ റെഡ് ഷർട്ട് കണ്ട് ചുമട്ടുകാരനാണെന്ന് തെറ്റിദ്ധരിച്ച് മനോരാജ് ഈയ്യെഴുത്തിന്റെയും കാവാരേഖയുടേയും പുസ്തകക്കെട്ടുകൾ എടുത്ത് മുകളിലേക്ക് കൊണ്ട് പോകാൻ പറഞ്ഞു.  ബ്ലോഗേഴ്സിനെ ബഹുമാനിക്കാനറിയാത്ത പുവർ പുസ്തക മൊതലാളി..!   ചുവപ്പ് ഷർട്ടിന് ചില സമയത്ത് ദോഷമാണെന്ന് എല്ലാരും മനസ്സിലാക്കിക്കോ.  ഹാളിലെത്തി ഇരുന്നൂറ്‌ രൂപ തലവരിപ്പണം അടച്ചതിനു ശേഷം ചാറ്റ് സുന്ദരിയെ കൈയ്യോടെ പരിചയപ്പെടാനായി ലിഫ്റ്റ് പടിയിൽ കാത്ത് നിന്നു.  ബാക്ക് ഗ്രൌണ്ടായി “ബ്ലോഗിൽ നിന്നും ബ്ലോഗിൽ വന്ന പൈങ്കിളിയല്ലേ.” എന്ന പാട്ടുമുണ്ടായിരുന്നു.  എന്റെ മനസ്സിലെ ദുരുദ്ദേശ്യം അറിയാത്ത, തെണ്ടിത്തരങ്ങളിൽ നിന്നും അപ്‌ഗ്രേഡായി കുണ്ടാമണ്ടികളിലെത്തിയ ചാണ്ടിച്ചനും എന്റെ കൂടെ ഉണ്ടായിരുന്നു. 

ഏതൊരു സംരംഭത്തിനും നല്ലൊരു ഐശ്വര്യമായ തുടക്കം വേണമല്ലോ.  ആദ്യമായി ഞങ്ങളുടെ ഇരയായത് സിയ ഷമീനായിരുന്നു.  ഈ മീറ്റ് സാർഥകമായി അച്ചായാ എന്ന് പറഞ്ഞ് പരിചയപ്പെടാൻ ഒരു ഫൂട്ട് വർക്ക് മുന്നോട്ടാഞ്ഞ ഞാൻ രണ്ട് ഫൂട്ട് റിവേഴ്സിട്ടു.  ബ്ലോഗേഴ്സിനെ വിശ്വാസമില്ലാഞ്ഞോ എന്തോ അമേരിക്കയിൽ നിന്നൊരു ഗഡാഗഡിയൻ ബോഡി ഗാർ‌ഡുമായാണ് കക്ഷി വന്നത്.  പിന്നെ അവരോട് അധികം മിണ്ടാനൊന്നും ഞാൻ നിന്നില്ലപ്പാ.  സൂക്ഷിച്ചാൽ നമ്മക്ക് തന്നെ നല്ലത്.  കൊച്ചി വരെ പോണതെന്തിനാ നല്ല അടി കണ്ണൂരിൽ കിട്ടും.   

പിന്നെ ഭൂലോകത്ത് നിന്നും ബൂലോകത്തിലേക്ക് കയറി വന്നത് ഒരു പട്ടാളക്കാരനായിരുന്നു.  മെലിഞ്ഞ് ഉയരം കുറഞ്ഞ്, നിഷ്കളങ്കമായ ചിരിയുമായൊരു വിനയനാഥൻ.  ഇത്രയും പാവമായൊരു മനുഷ്യനെങ്ങനെയാണാവോ പട്ടാളക്കാരനായത് !  പാക്കിസ്ഥാന്റെയോ ചൈനയുടേയോ തുരപ്പന്മാർ അതിർത്തിയിൽ നിന്ന് ഞങ്ങളങ്ങ് വന്നോട്ടേന്ന് ചോദിച്ചാ ഈ പാവം കേറിപ്പോയ്‌ക്കോടാ എന്ന് ഉറപ്പായും പറയും.  ഇദ്ദേഹത്തെയൊക്കെ വിശ്വസിച്ച് സമാധാനമായി കിടന്നുറങ്ങുന്ന നമ്മളെയൊക്കെ സമ്മതിക്കണം.
പിറകെ തന്നെ നിഷ്കളങ്കമായ ചിരിയുമായി കാർന്നോർ, വില്ലേജ്‌മാൻ, സജ്ജീവേട്ടൻ, കായംകുളം സൂപ്പർഫാസ്റ്റ്, പൊൻ‌മളക്കാരൻ, ജിക്കു, വർഗീസ്, സജിം തട്ടത്തുമല, വണ്ടിപ്രാന്തൻ രാകേഷ് (കണ്ടാലും തോന്നും..), സംഷി, യൂസുഫ്‌പ, മത്താപ്പ് (പേരു നിലച്ചക്രം എന്നാക്കേണ്ടിയിരിക്കുന്നു, ചെക്കൻ കറങ്ങിക്കറങ്ങിയാ പോകുന്നേ, സദാ സമയോം.), മോരിലെ പുളി പോലെ എല്ലാ മീറ്റിനുമെത്തുന്ന കോട്ടോട്ടി, കമ്പർ, പകൽക്കിനാവൻ, പുണ്യാളൻ, മണികണ്ഠൻ, മുനീർ, മഹേഷ് വിജയൻ, ഷെരീഫ് കൊട്ടാരക്കര, അഞ്ജു നായർ, ശാലിനി, വീണ, കുസുമം (കുറച്ച് പേരുകൾ മലന്നു പോയി) അങ്ങനെ പരിചയമുള്ളവരും അല്ലാത്തവരുമായ ബ്ലോഗേഴ്സിനെ ഇന്റർവ്യൂ ചെയ്ത് ഹാളിലേക്ക് കടത്തി വിട്ടു.  എന്നിട്ടും സ്വർഗത്തിലെ പൂങ്കാവനമായ ത്രീവേൾഡ് സുന്ദരിയെ മാത്രം കണ്ടില്ല.  ടൈം ഉണ്ടല്ലോ വരുമായിരിക്കുമെന്ന് കരുതി ആശ്വസിച്ചിരുന്നു.
അപ്പോഴേക്കും മീറ്റ് പരിപാടികൾ തുടങ്ങാൻ സമയമായിരുന്നു.  സംഘാടക സമിതിക്ക് വേണ്ടി ജയൻ ഡോൿടർ എല്ലാവരെയും സ്വാഗതം ചെയ്തു.  (മാർക്സിസ്റ്റ് പാർട്ടി സമരം നടത്തുന്നത് പോലെ മാസത്തിലൊരു മീറ്റെങ്കിലും നടത്തിയില്ലെങ്കിൽ മൂപ്പർക്ക് മനസ്സിനൊരു സുഖമുണ്ടാവില്ല.)  അദ്ദേഹം തുടക്കമിട്ടതിനു ശേഷം റിലെ ബാറ്റൺ  പരിപാടിയുടെ ആങ്കറിനു കൈമാറുന്നെന്ന് പറഞ്ഞു.  ഇത്തവണത്തെ മീറ്റ് വലിയ സസ്‌പെൻസാണ് ആങ്കർ ഉണ്ടെന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ രഞ്ജിനി ഹരിദാസിനെയാ എക്സ്‌പെക്റ്റ് ചെയ്തത്.  വന്നത് കൊല്ലങ്ങളായി ചീർപ്പ് കണ്ടിട്ടില്ലാത്ത മുടിയും വൈക്കോൽ തുറുപോലത്തെ ഷർട്ടുമിട്ട് വന്ന സെന്തിൽ എന്ന പയ്യൻസ്.  എന്നെ ബോണി വെച്ചത് കൊണ്ടാവണം അവനു പിന്നെ വൈകുന്നേരം വരെ വായടക്കാൻ പറ്റിയില്ല.
തുടർന്ന് മീറ്റ് സംഘാടകരിലൊരാളായ ജൊഹർ ആണ് മൈക്കെടുത്തത്.   അനോണി ബ്ലോഗുകൾ തെറ്റാണ് നിയമവിരുദ്ധമാണ് ഒരിക്കലും പ്രോത്സാഹിപ്പിക്കരുത് എന്ന് ആധികാരികമായി കക്ഷി പറഞ്ഞു. വെരി ഗുഡ്.  അത് പിന്നെ, അമേരിക്കക്കാണല്ലോ അധിനിവേശത്തിനെപ്പറ്റി പറയാൻ അർഹത..!  ബ്ലോഗിനെ നശിപ്പിച്ചത് ഗൂഗിൾ ബസ്സ് ആണെന്നും ആ ബസ്സ് അള്ളു വെച്ച് കട്ടപ്പുറത്താക്കണമെന്നുമുള്ള ജോയുടെ ആഹ്വാനം വീയെസ്സിന്റെ പ്രസംഗം പോലെ കൈയ്യടി വാങ്ങി.  ഇതിനിടയിൽ അങ്ങേര്‍ ഹൃദയ ഭേദകമായ  ഒരു സത്യം കൂടി വെളിപ്പെടുത്തി.  ബ്ലോഗിനെ വിട്ടു ഫുൾ ടൈം ബസ്സോടിച്ച് നടക്കുന്നവർക്കിട്ട് താങ്ങാൻ കക്ഷി ഒരു ബസ്സനോണി പെണ്ണിനെ സൃഷ്ടിചിട്ടുണ്ടത്രേ ! (സൂക്ഷിച്ചോ ബസ്സർമാരേ..)  പിന്നെ സംസാരിച്ച നന്ദപർവ്വതം, മീറ്റിനു വന്നവരെല്ലാം ഇനിമുതൽ പോസ്റ്റുകളിടാതെ മടി പിടിച്ചിരിക്കരുതെന്നും സജീവ് കുമാറായി ഇടപെടണമെന്നും തന്റെ പ്രസംഗത്തിൽ എല്ലാവരെയും ഉത്‌ബോധിപ്പിച്ചു.  (ആറു മാസമായി ഒരു പോസ്റ്റും ഇടാത്തയാളാണ് ഈ ചങ്ങായി..!)
മീറ്റിന്റെ പടം പിടിക്കാനുള്ള ആഗോള ടെൻ‌ഡർ എടുത്തത് പകൽക്കിനാവൻ ആയിരുന്നു.  പുള്ളിയുടെ കൂടെ കറുത്ത ടി.ഷർട്ടും കണ്ണടയുമിട്ട ഫസ്റ്റ് സൈറ്റ് വില്ലൻ ലുക്കുള്ളൊരാളെ കണ്ടു.  പേരു ചോദിച്ചപ്പോൾ വിഷന് മാച്ചാവുന്ന സൌണ്ട് സിസ്റ്റത്തിൽ കക്ഷി പറഞ്ഞു. ഞാൻ പുണ്യാളൻ..!  അനേകമനേകം കമ്പ്യൂട്ടറുകളുടെ ഡെസ്ൿടോപ്പ് സുന്ദരമാക്കുന്നത് ഇദ്ദേഹമെടുത്ത മഹോഹര ചിത്രങ്ങൾ കൊണ്ടാണ്.  വില്ലൻ ലുക്കിന്റെ അഹങ്കാരം പെരുമാറ്റത്തിലോ പ്രവൃത്തിയിലോ പൊടിപോലുമില്ല.  ഈ രണ്ട് ‘പട’ക്കുറുപ്പൻ‌മാരെ പരിചയപ്പെട്ടത് കൊണ്ട് മാത്രം ഈ മീറ്റ് വെയിസ്റ്റായില്ല.   

മുൻ‌തീരുമാനമുണ്ടായിരുന്നോ അതോ യാദൃശ്ചികമാണോ എന്നറിയില്ല മിക്ക വനിതാ ബ്ലോഗേഴ്സും വൈറ്റ് ആന്റ് വൈറ്റ് യൂനിഫോമിലായിരുന്നു.  ഈ മാലാഖക്കൂട്ടത്തിലേതാ ഞാൻ കാത്തിരിക്കുന്നയാൾ എന്ന് ഒരു തിരിപാടും കിട്ടിയില്ല.  അവൾ വന്നിട്ട് വേണം മീറ്റിൽ നിന്നും മുങ്ങി ബോൾഗാട്ടിയിലും ബോട്ട് ജെട്ടിയിലും  മറൈൻ ഡ്രൈവിലും പോയി തമിഴത്തിമാരെയും കൂട്ടി ഡാൻ‌സ് കളിക്കാൻ.  ഇനി അഥവാ നാണം കൊണ്ടായിരിക്കുമോ ഇങ്ങോട്ട് വന്ന് പരിചയപ്പെടാത്തത് ?  എന്നാൽ ഓരോരുത്തരെയായി ഇന്റർവ്യൂ ചെയ്തു കണ്ടു പിടിക്കാമെന്നു കരുതി കൂട്ടത്തിൽ നിന്നും മാറി നിൽക്കുന്ന ഒരു ഗുണ്ടുമണിയെ പരിചയപ്പെട്ടു.  പേരു മഞ്ഞുതുള്ളി എന്നാണു പോലും.  മഞ്ഞുതുള്ളിയൊന്നുമല്ല; ടൈറ്റാനിക്ക് കപ്പൽ തകർത്ത മഞ്ഞുമല എന്നേ കണ്ടാൽ തോന്നൂ.  ബ്ലോഗിലെങ്കിലും അവനോന് ചേരുന്ന പേരിടാൻ മേലാൽ എല്ലാരും നോക്കണേ.

വേറൊരു ബ്ലോഗിണി തനിച്ചൊരു മൂലയ്ക്ക് പോയി ഫോണിൽ “മയൂരാ പാർക്കിലെ റൂഫ് ടോപ്പ് ഗാർഡനിൽ നിന്നും ക്യാമറാമാനില്ലാതെ അഞ്ജു നായർ...” എന്ന് പറയുന്നത് കേട്ടു.  പാവം..! റിപ്പോർട്ടറിന്റെ റിപ്പോർട്ടറാ. ക്യാമറാമാൻ വെള്ളമടിച്ചു വീലായിക്കിടന്നിരിക്കും.  അപ്പോൾ ഒരു സ്കൂൾ കുട്ടി, ആരെയും ശ്രദ്ധിക്കാണ്ട് കൈയ്യിലെ ഉത്തരക്കടലാസ്സും പിടിച്ച് മാർക്ക് കൂട്ടുന്നത് കണ്ടു.  ബ്ലോഗ് തുടങ്ങാൻ പ്രായപൂർത്തിയൊന്നും ആകണ്ടല്ലോ, എന്നാലും ബ്ലോഗ് മീറ്റിനു വരാൻ തോന്നിയതിനെയും അതിന്റെ ഇടയിൽ സ്കൂളിലെ ഉത്തരക്കടലാസ്സ് നോക്കുന്നതിനും കൺ‌ഗ്രാറ്റ്സ് പറയണ്ടത് തന്നെ.  പോയി പേരെന്താന്ന് ചോദിച്ചു.
“സോണിയ എലിസബത്ത് പടമാടൻ..” 
“മോൾ‌‌ടെ പേരു മാത്രം പറഞ്ഞാമതി” 

“എന്റെ തന്നെയാ പറഞ്ഞേ” പൂത്താങ്കീരി കെറുവിച്ചു.  അത് ചെറിയ കുട്ടിയൊന്നുമല്ല; വെല്യ പേരുള്ള സോഫ്‌റ്റ് വെയർ എഞ്ചിനീയറാണെന്ന് പിന്നെയാണറിഞ്ഞത്.  അധിക സമയം നിന്നാൽ ചിലപ്പോ അവളും ഗൂഗിൾ ബസ്സിലെ ഫാൻസും ചേർന്ന് എന്നെ പടമാക്കിയേക്കും. തേടി വന്ത കക്ഷി ഇവരൊന്നുമല്ലെന്ന് പിടികിട്ടിയത് കൊണ്ട് പെട്ടെന്ന് അവിടെ നിന്നും മുങ്ങി. 

അതിന്നിടയിൽ 'കുമാരസംഭവങ്ങൾ' വാങ്ങാൻ ഒരാൾ തയ്യാറായെന്ന ഞെട്ടിപ്പിക്കുന്ന വാർത്ത മനോരാജ് വന്നു പറഞ്ഞു.  തിരിച്ചു പോകാനുള്ള വണ്ടിക്കാശ് ഒത്തെന്നുള്ള സന്തോഷം കൊണ്ടെന്റെ കണ്ണും മൂക്കും വായും വയറും നിറഞ്ഞു. കക്ഷിക്കു വീണ്ടുവിചാരമുണ്ടാകുന്നതിനു മുൻപ് പിടിച്ചു നിർത്തി പുസ്തകം ഒപ്പിട്ട് കൊടുത്തതിനു ശേഷം മാത്രേ വിട്ടുള്ളൂ.  അന്ന് പിരിഞ്ഞതിനു ശേഷം ഒരു ബ്ലൊഗിലും പുള്ളിയുടെ കമന്റൊന്നും കണ്ടില്ല. ആ ചങ്ങായീന്റെ അവസ്ഥ എന്തായോ എന്തോ!!
ഉച്ച ഭക്ഷണത്തിനു ശേഷം മീറ്റിന്റെ അവശേഷിച്ച ഔപചാരികത പോലും തീർന്നിരുന്നു.  എല്ലാവരും അവിടെയുമിവിടെയും നിന്നുമിരുന്നും മതിയാവാതെ സംസാരിക്കുകയായിരുന്നു.  പെട്ടെന്ന് മൈക്കിലുടെ കാട്ടാക്കടയുടെ ബാഗ്‌ദാദ് ആരോ ചൊല്ലുന്നത് കേട്ടു.  എല്ലാവിടെയും തിരിഞ്ഞ് ഒന്നും രണ്ടും മൂന്നും നോക്കിയിട്ടും ആരെയും കാണുന്നില്ല.  അന്വേഷിച്ച് നടന്നപ്പോൾ ബാത്ത്‌റൂമിൽ നിന്നായിരുന്നു അതിന്റെ ഉറവിടം.  പേരിന്റെ കൂടെ വാങ്ങിയ പറമ്പും കൊണ്ടു നടക്കുന്ന ഒരു സുന്ദരൻ സഭാകമ്പനം കൊണ്ടാവണം ബാത്ത്‌റൂമിൽ പോയി നിന്ന് മനോഹരമായി കവിത ചൊല്ലുകയാണ്.  കോഡ്‌ലെസ്സ് മൈക്ക് കൊണ്ട് പല ഗുണങ്ങളുമുണ്ട്.  ആരും കാണാതെ എവിടെയെങ്കിലും പോയി അവനവന്റെ സൌകര്യത്തിന് ധൈര്യമായി പാട്ടു പാടാം, കൂവലും ചെരിപ്പേറും ചീത്തവിളിയുമൊന്നും കിട്ടുകയുമില്ല.  ബാത്ത്‌റൂം സിംഗർ എന്ന് പറഞ്ഞാൽ ഇനി തമാശക്കാര്യമല്ല.

നാലു മണിയായി.  മീറ്റിനു വന്ന പെണ്ണുങ്ങളിലൊന്നും സുന്ദരിയെ കണ്ടില്ല.  അവളെ കണ്ടില്ലായിരുന്നെങ്കിൽ വന്നില്ലെന്ന് കരുതി സമാധാനിക്കാം അത്രയേ ഉണ്ടായിരുന്നുള്ളൂ.  പക്ഷേ, നിരാശാഭരിതനായി ഹാളിൽ നിന്നും ഇറങ്ങുമ്പോൾ ഒരു കശ്മലൻ വന്നു സ്വകാര്യം പറഞ്ഞു.

“കുരാമാ.. നിനക്ക് ഫീലിങ്ങ്‌സാവില്ലെങ്കിൽ ഒരു കാര്യം പറയാം
“പറഞ്ഞോ.. എന്നെയങ്ങനെ ആർക്കും ഫീലിങ്ങ്സാക്കാൻ പറ്റില്ല
“എന്നാലും ഞാൻ പറയുന്നത് കേട്ട് നീ ഇനി മീറ്റിനൊന്നും വരാതിരിക്കരുത്”. 
“എന്റെ പോസ്റ്റിനെപ്പറ്റി ആരെങ്കിലും മോശം പറഞ്ഞിരിക്കുമല്ലേ.. അതൊന്നും എനിക്ക് പ്രശ്നമല്ല.. ഒന്നുമില്ലേലും ഞാനൊരു സംഭവമല്ലേ.. നീ പറ..“
“എന്നാലും
“എടാ.. ഇം‌ഗ്ലീഷ് ചാനൽ നീന്തിക്കടന്നവൻ വെള്ളരിക്കുണ്ട് കണ്ടാൽ പേടിക്കുമോ..? നീ ധൈര്യായിറ്റ് പറ
“കുമാരാ.. നിന്റെ ത്രിപുര സുന്ദരിയില്ലേ... അവൾ ഞാനായിരുന്നു…!!!” 


ഗൂഗിളാണെ, ബ്ലോഗാണെ, ബസ്സാണെ, പ്ലസ്സാണെ സത്യം... ഇതിനു മറുപടി സെപ്തംബർ 11 ന് കണ്ണൂർ മീറ്റിലെ സുന്ദരിമാരുടെ മുൻപിൽ വെച്ച് നിനക്ക് തരുമെടാ കാലമാടാ...!

73 comments:

  1. എന്റെ ആരോഗ്യത്തിനു വേണ്ടിയുള്ള മുന്നറിയിപ്പ് :‌- ആരെയും വേദനിപ്പിക്കാനല്ല ഈ പോസ്റ്റ്, അങ്ങനെ തോന്നിയെങ്കിൽ മെയിലയച്ചാൽ അത് ശരിയാക്കാവുന്നതാണ്.

    ReplyDelete
  2. :)))))

    അപ്പോ ഇനി സെപ്റ്റെംബെർ പതിനൊന്നു വരെ കാത്തിരിക്കാം....:)

    അന്നു ആരുടെ വേൾഡ് ട്രേയ്ഡ് സെന്റർ ആണാവോ തകരാൻ പോവുന്നതു...!!!

    കുമാരേട്ടാ... രസകരമായ അവതരണം...!!

    ReplyDelete
  3. നല്ല അവതരണം....

    ഇനിയും വേറെ ഏതെങ്കിലും സുന്ദരികൾ വരുമോ?

    ReplyDelete
  4. "...ബ്ലോഗിലെങ്കിലും അവനോന് ചേരുന്ന പേരിടാൻ മേലാൽ എല്ലാരും നോക്കണേ. ...."


    ലൈക്കി....

    ReplyDelete
  5. (മാർക്സിസ്റ്റ് പാർട്ടി സമരം നടത്തുന്നത് പോലെ മാസത്തിലൊരു മീറ്റെങ്കിലും നടത്തിയില്ലെങ്കിൽ മൂപ്പർക്ക് മനസ്സിനൊരു സുഖമുണ്ടാവില്ല.)അതുകൊണ്ടാ മീറ്റിനു ചുവപ്പില്‍ പോയത് അല്ലെ ഗള്ളാ, ഹ ഹ ത്രിപുരസുന്ദരിയെ കാണാത്തതിലുള്ള ഹാങ്ങോവറിലാണോ അന്ന് ഇവിടുള്ള ബ്ലോഗിണിമാരെ അന്വേഷിച്ചത് എന്റെ സ്കുമാരാ

    ReplyDelete
  6. അപ്പോള്‍ അല്ലെ പാടേണ്ടത് കാത്തു സൂക്ഷിച്ചൊരു ...................................................................

    ReplyDelete
  7. അപ്പൊ തൊടുപുഴ പോകണ്ടായോ........
    എന്തായാലും സുന്ദരി കലക്കി.

    ReplyDelete
  8. അപ്പോൾ നമുക്ക് കണ്ണൂരിൽ കാ,,ണാം,,,

    ReplyDelete
  9. അപ്പോ അതാണ് വന്നപ്പോ മുതൽ ഒരു പരവേശവും കോർണ്ണർ മീറ്റിംഗുകളും! കൊച്ചു കള്ളൻ. ഒടുവിൽ പോകാൻനേരത്താണെങ്കിലും കണ്ടുമുട്ടിയല്ലോ. ഇല്ലെങ്കിൽ വീട്ടിൽ പോകാതെ അവശകാമുകനെ പോലെ മറൈൻ ഡ്രൈവിൽ പാടി നടന്നേനേ!

    ഞാൻ വായിച്ച മീറ്റ് പോസ്റ്റുകളിൽ ഏറ്റവും നർമ്മം തുളുമ്പുന്ന ഈ പോസ്റ്റിന് അഭിനങ്ങങ്ങൾ!

    ReplyDelete
  10. അപ്പൊ മീറ്റ്‌ ഉഷാര്‍ ആയല്ലേ...നടക്കട്ടെ ... രസകരമായി എഴുതിയിട്ടുണ്ട് ഇങ്ങള്

    ReplyDelete
  11. അല്ലെങ്കിലും നിനക്കിങ്ങനെ തന്നെ സംഭവിക്കണമെടാ... ആ ചോന്ന ടീ ഷര്‍ട്ടുമിട്ട് ഒരു സീരിയല്‍ പരുവമായി വന്നപ്പോഴേ ഞാന്‍ കരുതിയിരുന്നു ഏതോ ഒരു കൊളുത്ത് വീണിട്ടൂണ്ട് എന്ന്. എന്തായാലും എനിക്ക് സമാധാനമായി

    (സെന്തിലിന്റെ ഷര്‍ട്ടിനെ വര്‍ണ്ണിച്ചതും രഘുനാഥന്‍ പട്ടാളത്തെ വിവരിച്ചതും ഉഷാറായി)

    ReplyDelete
  12. വിവരണം കലക്കി. ക്ഷണഭംഗുര പരാഗങ്ങളായ ശരീരങ്ങൾ ......... എന്റമ്മോ കടുകട്ടി..........

    ReplyDelete
  13. എല്ലാ മീറ്റിലും പോയി ഇതു പോലെ റിപ്പോർട്ട് ചെയ്യണം കെട്ടോ. നല്ല രസം. ആ കൊച്ചിനോട് ഓൾടെ പേരു മാത്രം പറയാൻ പറഞ്ഞത് നന്നായി. എത്ര ഭാരാ ഈ കൊച്ചൊക്കെ പേരിൽ ചുമക്കുന്നത്? ക്ഷണഭംഗുര പരാഗങ്ങളായ ശരീരങ്ങൾ തമ്മിൽ കണ്ടിട്ടെന്ത് കാര്യം? മനസ്സുകളല്ലേ വലുത് - എല്ലാ ബ്ലോഗർമാർക്കും ഈ കുമാരവചനാമൃതം മാർഗദർശകമാകട്ടേ, ശാന്തി, ശാന്തി.

    ReplyDelete
  14. നന്നായിരിക്കുന്നു കുമാര

    ReplyDelete
  15. കൊള്ളാം :)

    അതാകും കാര്യമെന്ന് ആദ്യമേ തോന്നി

    ReplyDelete
  16. പോട്ടെ കുമാരാ, പൂര്‍വാധികം ശക്തിയായി ചാറ്റിംഗ് തുടരുക..എന്നെങ്കിലും ആ ത്രിപുരയില്‍ നിന്നുള്ള സുന്ദരി വരാതിരിയ്ക്കില്ല..

    എല്ലാ ആശംസകളും...

    വിവരണം കലക്കി :)

    ReplyDelete
  17. ഇതാണ് റിപ്പോര്‍ട്ടിംങ്ങ്...ഇവനാണ് ഞങ്ങ പറഞ്ഞ റിപ്പോര്‍ട്ടര്‍.......

    ReplyDelete
  18. അപ്പൊ അങ്ങനെയൊക്കെയാണ് സംഭവങ്ങള്‍ .... നടക്കട്ടെ !! :))

    ReplyDelete
  19. എനിക്കിട്ടു പണിയാന്‍ അതിനിടക്ക് മറന്നില്ല അല്ലെ...?? ക്യാമറാമാന്‍ ഇല്ലാതെ ഞങ്ങടെ ചാനലില്‍ വന്ന വാര്‍ത്ത കണ്ടില്ലായിരുന്നോ???

    ReplyDelete
  20. അല്ലെങ്കിലും ക്ഷണഭംഗുര പരാഗങ്ങളായ ശരീരങ്ങൾ തമ്മിൽ കണ്ടിട്ടെന്ത് കാര്യം? മനസ്സുകളല്ലേ വലുത്.

    ഇതു കലക്കി കുമാര ഇപ്പഴെ ഇതു കോപ്പി റൈറ്റ്‌ ചെയ്തോ അല്ലെങ്കില്‍ എം മുകുന്ദനോ ഓ വീ വിജയനോ ( ആ സോറി ആള്‍ മരിച്ചുപോയല്ലോ) എ എസ്‌ പ്റിയയോ ഒക്കെ ഇതു അടിച്ചു മാറ്റും ഒരു കവിതയുണ്ടിതില്‍ പരാഗം എന്നു വച്ചാല്‍ പൂമ്പൊടി അല്ലേ മീനിംഗ്‌ അത്റ ഒക്കുന്നില്ല എന്നാലും പ്റാസം എനിക്കിഷ്ടപ്പെട്ടു പിന്നെ ഒരു കാര്യം പറയാമല്ലോ ഇണ്റ്ററ്‍നെറ്റിലെ ഒരു പെണ്ണിനെയും വിശ്വസിക്കരുത്‌ എന്തെങ്കിലും കാര്യമായി എഴുതാന്‍ കഴിയുന്ന പെണ്ണു ആണു തന്നെ ആയിരിക്കും വെറുതെ മനക്കോട്ട കെട്ടരുത്‌ നമ്മള്‍ ആണുങ്ങളുടെ നിലവാരത്തില്‍ ഒരു വരി എഴുതാന്‍ ബ്ളോഗിണികള്‍ ഇനി ജനിക്കണം പുതിയ തലമുറ്‍ക്കു മലയാളമേ അറിയില്ലല്ലോ അപ്പോള്‍ ഉണ്ടാവാനെ പോകുന്നില്ല അപ്പോള്‍ ഇണ്റ്റെലക്ച്വല്‍ പ്റോപ്പറ്‍ട്ടി റൈറ്റ്‌ മറക്കണ്ട എല്ലങ്കില്‍ മൂന്നു തരം മലയാളത്തിലെ എസ്റ്റാബ്ളിഷ്ഡ്‌ എഴുത്തുകാരികള്‍ എങ്കിലും ഇതു ചൂണ്ടും തച്ചോളി തറവാടാണെ സത്യം

    ReplyDelete
  21. ഊമ്പീപ്പേ ആരൂമ്പി :-)

    ReplyDelete
  22. മിക്ക വനിതാ ബ്ലോഗേഴ്സും വൈറ്റ് ആന്റ് വൈറ്റ് യൂനിഫോമിലായിരുന്നു.

    mmmmmmmmmmmmmmmm
    mmmmmmmmmmmmmmmm

    ReplyDelete
  23. പാക്കിസ്ഥാന്റെയോ ചൈനയുടേയോ തുരപ്പന്മാർ അതിർത്തിയിൽ നിന്ന് ഞങ്ങളങ്ങ് വന്നോട്ടേന്ന് ചോദിച്ചാ ഈ പാവം കേറിപ്പോയ്‌ക്കോടാ എന്ന് ഉറപ്പായും പറയും. ഇദ്ദേഹത്തെയൊക്കെ വിശ്വസിച്ച് സമാധാനമായി കിടന്നുറങ്ങുന്ന നമ്മളെയൊക്കെ സമ്മതിക്കണം.

    രഘുവേട്ടന്‍ പറഞ്ഞത് പട്ടാള പണി മടുത്തു അതാണ് പോന്നേന്നു. ഇപ്പം മനസിലായി

    ഛെ ബ്ലോഗിന് വരണ്ടതായിരുന്നു. ചാണ്ടിച്ചനിട്ടു അല്പം കൂടി കൊട്ടാമായിരുന്നു.

    ReplyDelete
  24. മിണ്ടൽ കണ്ടതിനു ശേഷം മതിയെന്ന ഇണ്ടൽ കൊണ്ട് മാത്രായിരുന്നു..
    ഹ ഹ ഹ ഹ.
    നല്ല അവതരണം. എല്ലാ മീറ്റിനും പോണം കേട്ടോ! എന്നെങ്കിലും ഒരു സുന്ദരി വരും.
    യാരടേയ് ഈ ശുശീല്‍!

    ReplyDelete
  25. കണ്ണും നട്ട് കാത്തിരുന്നിട്ടും കരളിന്റെ കരിമ്പ് തോട്ടം കട്ടെടുത്തതാരാണ് പൊന്നു കൊണ്ട് വേലി കേട്ടീട്ടും ...എന്റെ കല്ക്കണ്ട കിനാവ് പാടം കൊയ്തെടുത്തതാരാണ്

    ReplyDelete
  26. ഹ ഹ ഹ നന്നായി എഴുതിയിട്ടുണ്ട് :)

    ReplyDelete
  27. കൊള്ളാം....
    എന്നാലും പങ്കെടുക്കാന്‍ കഴിയാത്തതിന്റെ ദുഃഖം മാറുന്നില്ല.

    ReplyDelete
  28. അടിപൊളി..ബ്ളോഗ് മീറ്റിനെ കുറിച്ച മികച്ച പോസ്റ്റ്.

    ReplyDelete
  29. “മയൂരാ പാർക്കിലെ റൂഫ് ടോപ്പ് ഗാർഡനിൽ നിന്നും ക്യാമറാമാനില്ലാതെ അഞ്ജു നായർ...” എന്ന് പറയുന്നത് കേട്ടു. പാവം..!

    പാവം!

    കുമാരാ...
    സംഗതി കലക്കി!

    ഇനി ദാ ഇതുകൂടി വായിച്ചോ...!
    http://shivam-thanimalayalam.blogspot.com/2011/07/blog-post_3450.html

    സിന്ധുവിന്റെ പോസ്റ്റ്.

    ReplyDelete
  30. പങ്കെടുക്കാൻ പറ്റാത്തതിന്റെ വിഷമം, ഇങ്ങനെയുള്ള പോസ്റ്റുകൾ വായിക്കുമ്പോൾ കൂടിവരുന്നു...എങ്കിലും വ്യത്യസ്തമായ ഈ വിവരണം, വളരെ നന്നായിരിക്കുന്നു.

    ReplyDelete
  31. ഹ ഹ ഹ .....
    ....റൂഫ് ടോപ്പില്‍ നിന്നും ക്യാമറാമാനില്ലാതെ അഞ്ചു നായര്‍!!

    ReplyDelete
  32. ഹഹഹ നന്നായിട്ടൂണ്ട്. കിടിലന്‍ പ്രയോഗങ്ങള്‍!... ;)

    ReplyDelete
  33. രസകരമായി എഴുതി. അഭിനന്ദനങ്ങൾ.

    ReplyDelete
  34. എല്ലാ പോസ്റ്റുകളും അവൾ വായിച്ചതിനു ശേഷം മാത്രേ ബ്ലോഗിലിടുകയുള്ളൂ, അവൾ പറഞ്ഞ കഥകളേ എഴുതാറുള്ളൂ, അവൾ വേണ്ടെന്ന് പറഞ്ഞവരുടെ ബ്ലോഗുകൾ നോക്കലു പോലുമില്ല.

    ഇപ്പോഴല്ലേ മനസ്സിലായത് കുമാരൻ എന്റെ ബ്ലോഗിൽ വരാത്തതിന്റെ രഹസ്യം ... എനിക്കിഷ്ടപ്പെട്ടു... അങ്ങനെ തന്നെ വേണം കുമാരന്... ഹ ഹ ഹ...

    ReplyDelete
  35. ഹ ഹ ..അപ്പോള്‍ കുമാരനും പണി കിട്ടിയല്ലേ..വിവരണം കലക്കിട്ടോ..ചിരിപ്പിച്ചു .

    ReplyDelete
  36. കുമാരേട്ടാ..ഇപ്പോള്‍ പല ക്ലൈമാക്സുകളും ഇങ്ങനെ തന്നെ ആകുന്നുണ്ട് യധാര്തത്തിലും അല്ലെ..കൊള്ളാം വ്യാജന്മാര്‍ക്ക്‌ ഒരു കൊട്ടും ആയി കേട്ടാ അതെന്നെ

    ReplyDelete
  37. കുമാരേട്ടാ, പുസ്തകം ഞാന്‍ വായിച്ചിട്ടില്ല. അത് വായിക്കുന്ന വരെ സന്തോഷമായിട്ട് ഇരുന്നോ !!! അത് കഴിഞ്ഞു അടുത്ത ബ്ലോഗ്‌ സംഗമത്തില്‍ ഞാന്‍ കാണുനുണ്ട്. (തിരക്കായത് കൊണ്ടും , വീട്ടില്‍ ഇന്റര്‍നെറ്റ്‌ കേടായത് കൊണ്ടും ആണ് കമന്റ്സ് ഒന്നും ഇടാത്തത് , ഞാന്‍ വരുന്നുണ്ട്.... വളരെ പെട്ടന്ന് തന്നെ.........)

    ReplyDelete
  38. kumaretta ... vellamadi onnum nadannille??

    ReplyDelete
  39. അപ്പോള്‍ കുമാരസംഭവങ്ങള്‍ മാത്രമല്ല, കുമാരദുരിതങ്ങളും അരങ്ങേറുന്നുണ്ട് അല്ലെ? വൈകിയെങ്കിലും വാസ്തവം അറിഞ്ഞത് നന്നായി... അല്ലായിരുന്നെങ്കില്‍, തിരികെ വരുമ്പോള്‍ വരാന്‍ പറ്റീല്ലാ, സോറീടാ, അടുത്ത മീറ്റിനു കാണാം എന്നൊക്കെയുള്ള കിളിക്കൊഞ്ചലും കേട്ട്, കണ്ണില്‍ മണ്ണെണ്ണയുമൊഴിച്ച് കാത്തിരിക്കേണ്ടിവന്നേനെ...

    സുശീലിനോട് വിയോജിക്കുന്നു. "എന്തെങ്കിലും കാര്യമായി എഴുതാന്‍ കഴിയുന്ന പെണ്ണു ആണു തന്നെ ആയിരിക്കും" എന്ന്, അല്ലെ? ആണത്തം എന്നത് ആണുങ്ങള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല. മലയാളത്തില്‍ ഏറ്റവും ആണത്തത്തോടെ എഴുതിയവരില്‍ ഒരാളായിരുന്നു മാധവിക്കുട്ടി (സുരയ്യ ആവുന്നതിനു മുന്‍പ്‌). നന്നായി എഴുതുന്ന സ്ത്രീകളും വെറും ചവറുമാത്രം എഴുതുന്ന പുരുഷന്മാരും ഉണ്ട്, ആരെയും അടച്ചാക്ഷേപിക്കാന്‍ പറ്റില്ല. ചില ബ്ലോഗുകളില്‍ പോയി നോക്കിയാല്‍ അറിയാം, ഭീകരമായ അക്ഷരത്തെറ്റ് പോലും മാറ്റാതെയാണ് അവര്‍ പോസ്റ്റ് ചെയ്യുന്നത്. നല്ല കുത്തരിച്ചോറുനിറയെ കല്ലുകടിച്ചാല്‍.... ഉദാഹരണമായി, പ്രണയം എന്നത് 'പ്റണയം' എന്ന് കണ്ടാല്‍ നമുക്ക് എന്ത് തോന്നും?

    ReplyDelete
  40. നല്ല രസമുള്ള കമന്ററി

    ReplyDelete
  41. ഹ ഹ ഹ അതാണല്ലേ എങ്ങും ഇരിക്കാതെ അങ്ങനെ പമ്മി നടന്നത്...കൊള്ളാം..വിവരണം രസകരം...

    (ആത്മഗതം : ശോ ഒരു മീറ്റിനു പോയതോടെ പട്ടാളക്കാരന്‍ എന്നുള്ള സകല ഗ്ലാമറും പോയി.
    അടുത്ത മീറ്റില്‍ ഒരു എ.കെ (എ കെ = അരയില്‍ കത്തി) യുമായി വേണം പോകാന്‍. എന്നാലെ ഈ "നിഷ്കളങ്കന്‍ ലുക്ക്" ഒന്ന് മാറ്റിയെടുക്കാന്‍ പറ്റൂ)

    ReplyDelete
  42. ഹഹഹ അപ്പൊ അതാണല്ലേ അവിടെങ്ങനെ കറങ്ങി നടന്നിരുന്നെ... ?? എനിക്ക് ഒരു സ്പെല്ലിംഗ് മിസ്റ്റെക് മണത്തിരുന്നു......

    എന്തായാലും കലക്കി അത്..

    ReplyDelete
  43. എന്തായാലും പോസ്റ്റ്‌ കലക്കി....

    ReplyDelete
  44. "സംഘാടക സമിതിക്ക് വേണ്ടി ജയൻ ഡോൿടർ എല്ലാവരെയും സ്വാഗതം ചെയ്തു. (മാർക്സിസ്റ്റ് പാർട്ടി സമരം നടത്തുന്നത് പോലെ മാസത്തിലൊരു മീറ്റെങ്കിലും നടത്തിയില്ലെങ്കിൽ മൂപ്പർക്ക് മനസ്സിനൊരു സുഖമുണ്ടാവില്ല"

    രാവും പകലും നിങ്ങള്ക്ക് വേണ്ടി അധ്വാനിച്ച അങ്ങേര്ക്കിട്ടു തന്നെ വേണം ഈ പാര.
    ഇനി ആ വൈദ്യരുടെ പട്ടി വരും നിങ്ങളെയൊക്കെ 'സേവിക്കാന്‍'!
    അഞ്ജു നായര്‍ ജോലി രാജി വച്ച് എന്ന് കേട്ട് . അത് ശരിയാണോ?
    പോസ്റ്റ്‌ സൂപ്പര്‍ .

    ReplyDelete
  45. ഹ ഹ ഹ നല്ല രസകരമായ വിവരണം..!!:))

    ##പാക്കിസ്ഥാന്റെയോ ചൈനയുടേയോ തുരപ്പന്മാര്‍ അതിര്‍ത്തിയില്‍ നിന്ന് ഞങ്ങളങ്ങ് വന്നോട്ടേന്ന് ചോദിച്ചാ ഈ പാവം കേറിപ്പോയ്‌ക്കോടാ എന്ന് ഉറപ്പായും പറയും. ഇദ്ദേഹത്തെയൊക്കെ വിശ്വസിച്ച് സമാധാനമായി കിടന്നുറങ്ങുന്ന നമ്മളെയൊക്കെ സമ്മതിക്കണം.##

    :)))

    ReplyDelete
  46. കുമാരോ ചമ്മലില്ലാത്ത നിന്റെ ചങ്കൂറ്റത്തെ സമ്മതിച്ചു. ഇത്രയും തുറന്നെഴുതീലോ. ധൈര്യമായി മുന്നോട്ട് ഇനിയും ഇത്തരം അബദ്ധങ്ങള്‍ ആശംസിക്കുന്നു.

    ReplyDelete
  47. @ പാര്‍പ്പിടം : ഇതൊക്കെ നമ്മുടെ സുകുമാരന്റെ ഓരോ നമ്പരുകള്‍ അല്ലെ? അല്ലാതെ.... എന്താ കുമാര്‍ജീ അങ്ങനെയല്ലേ? ആണെങ്കില്‍ മറുപടി നേരിട്ട് മതീട്ടോ.

    ReplyDelete
  48. അപ്പൊ മനസ്സില്‍ ലതാരുന്നു ല്ലേ ..ചുമ്മാതല്ല ലിഫ്റ്റിന്റെ അടുത്ത് കാലത്തേ മുതല്‍ ലാകുന്നത് കണ്ടത്...

    പടമാകാതെ പോയത് ഭാഗ്യം !

    ReplyDelete
  49. ഇത്ര അടുത്തായിട്ടും എനിക്കാ മീറ്റിൽ പങ്കെടുക്കാൻ പറ്റീല്ലല്ലോ എന്ന സങ്കടം ഇതു കൂടി വായിച്ചപ്പോ ഇരട്ടിയായി....

    പക്ഷേ വായിച്ചപ്പൊ ഏതാണ്ട് ഞാൻ അവിടെയൊക്കെ ഉണ്ടായിരുന്ന പോലെ....

    വളരെ നന്നായിട്ടെഴുതിയിരിക്കുന്നു

    ReplyDelete
  50. തലേന്ന് കുമാരനെ കണ്ടപ്പോളേ വിചാരിച്ചതാ ലവള് കുമാരനെ പറ്റിക്കുമെന്ന്.. ഹി..ഹി.. പോസ്റ്റ് നന്നായിട്ടുണ്ട്.. സെന്തിലിനെ വിവരിച്ചത് റൊമ്പ പ്രമാദമായിരിക്ക്..

    ReplyDelete
  51. തലേന്ന് കുമാരനെ കണ്ടപ്പോളേ വിചാരിച്ചതാ ലവള് കുമാരനെ പറ്റിക്കുമെന്ന്.. ഹി..ഹി.. പോസ്റ്റ് നന്നായിട്ടുണ്ട്.. സെന്തിലിനെ വിവരിച്ചത് റൊമ്പ പ്രമാദമായിരിക്ക്..

    ReplyDelete
  52. തലേന്ന് കുമാരനെ കണ്ടപ്പോളേ വിചാരിച്ചതാ ലവള് കുമാരനെ പറ്റിക്കുമെന്ന്.. ഹി..ഹി.. പോസ്റ്റ് നന്നായിട്ടുണ്ട്.. സെന്തിലിനെ വിവരിച്ചത് റൊമ്പ പ്രമാദമായിരിക്ക്..

    ReplyDelete
  53. തലേന്ന് കുമാരനെ കണ്ടപ്പോളേ വിചാരിച്ചതാ ലവള് കുമാരനെ പറ്റിക്കുമെന്ന്.. ഹി..ഹി.. പോസ്റ്റ് നന്നായിട്ടുണ്ട്.. സെന്തിലിനെ വിവരിച്ചത് റൊമ്പ പ്രമാദമായിരിക്ക്..

    ReplyDelete
  54. അയ്യോ ഒരു വട്ടം കമന്റ് ചെയ്താല്‍ നാല് വട്ടം ചെയ്തമാതിരി എന്നൊക്കെ കേട്ടിട്ടേയുള്ളൂ.. ഇപ്പോള്‍ കണ്ടു :)

    ReplyDelete
  55. 'ഇദ്ദേഹത്തെയൊക്കെ വിശ്വസിച്ച് സമാധാനമായി കിടന്നുറങ്ങുന്ന നമ്മളെയൊക്കെ സമ്മതിക്കണം.'
    ഇതു കലക്കീട്ടോ...!!
    ആശംസകൾ...

    ReplyDelete
  56. കലക്കി കുമാരേട്ടാ

    ReplyDelete
  57. അങ്ങിനെ കുമാരന്‍ മാത്രമല്ല മീറ്റും ഒരു സംഭവം ആയി.നല്ല വിവരണം!

    ReplyDelete
  58. ഭയങ്കരം! മീറ്റണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇതോടെ തീരുമാനമായി.

    എഴുത്ത് കലക്കി (എന്നെപ്പറ്റിയല്ലല്ലോ).

    :)

    ReplyDelete
  59. സരസമായി എഴുതി. അഭിനന്ദനങ്ങൾ.

    ReplyDelete
  60. രസകരമായ വിവരണം,എല്ലാ ആശംസകളും...

    ReplyDelete
  61. അവൾ വേണ്ടെന്ന് പറഞ്ഞവരുടെ ബ്ലോഗുകൾ നോക്കലു പോലുമില്ല.
    അപ്പോളതാണല്ലേ ഇപ്പോളെന്‍റ ബ്ലോഗു സന്ദര്‍ശിക്കാത്തത്. ഇപ്പോഴല്ലേ കാര്യം പുടികിട്ടിയത്. ഇന്ന് പഴേ ആള്‍ക്കാരുടെയെല്ലാം ബ്ലോഗു തെണ്ടാനിറങ്ങിയതാ. പത്തു വീടുതെണ്ടി പളനിക്കു പോകുന്നപോലെ.. കാരണം അല്‍പ്പം നീളം കൂടിയ ഒരു പോസ്റ്റിട്ടിട്ട് പതിവായി കൊത്താറുള്ളവര്‍ പോലും കൊത്താതെ പോയിരിക്കുന്നു കുമാരാ..അതുകൊണ്ടിറങ്ങിയതാ..പഴേ ആള്‍ക്കാരെയൊരക്കെ ഒന്നു സന്ദര്‍ശിക്കാന്‍. ഉള്ളതു പറയാമല്ലോ. മൂന്നാലെണ്ണം ആനുകാലികങ്ങളില്‍ വന്നതു കൊണ്ട് അവരേം കൂടി ഉദ്ദേശിച്ച് അല്പം വലുതാക്കിയതാണേ... കുമാരാ..പോസ്ററു കൊള്ളാം. ബുക്കു മുഴുവനും വിറ്റു തീര്‍ന്നില്ലേ...july 23നു വൈലോപ്പിള്ളിയില്‍ വരുന്നോ?

    ReplyDelete
  62. പട്ടാളക്കാരന്‍ തകര്‍ത്തു ...ഗൂഗിളാണെ, ബ്ലോഗാണെ, ബസ്സാണെ, പ്ലസ്സാണെ സത്യം,അയ്യോ ഞാന്‍ ചിരിച്ചു മടുത്തു...

    ReplyDelete
  63. ഹി ഹി കുമാരേട്ടനും പണി കിട്ടി തുടങ്ങി അല്ലെ ?... സാരമില്ല അടുത്ത തവണ നമുക്ക്‌ എട്ടിന്റെ പണി കൊടുക്കാം ... എന്നാലും എന്റെ സുന്ദരാ.. അല്ല സുന്ദരി..

    ReplyDelete
  64. 5 മണിയായി. മീറ്റിനു വന്ന പെണ്ണുങ്ങളിലൊന്നും സുന്ദരിയെ കണ്ടില്ല. അവളെ കണ്ടില്ലായിരുന്നെങ്കിൽ വന്നില്ലെന്ന് കരുതി സമാധാനിക്കാം അത്രയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, നിരാശാഭരിതനായി ഹാളിൽ നിന്നും ഇറങ്ങുമ്പോൾ ഒരു കശ്മലൻ വന്നു സ്വകാര്യം പറഞ്ഞു.

    ReplyDelete
  65. വായിച്ച് കമന്റിട്ട് എല്ലാവർക്കും വളരെ നന്ദി.

    ReplyDelete
  66. കലക്കീടാ . ചിരിച്ചു പണ്ടാരമടങ്ങി... :):)

    ReplyDelete