Thursday, March 31, 2011

വാനിറ്റി മാഡം

ചേലേരി വില്ലേജാഫീസിന്റെ കഞ്ഞി ലുക്ക് മാറിയത് ഇന്ദിരാ രത്നകുമാർ എന്ന ഉപരിമണ്ഡല ഗുമസ്ത അവിടേക്ക് സ്ഥലം മാറ്റം കിട്ടി വന്നതിന് ശേഷമായിരുന്നു.  ഏത് ആഫീസിനും ഒരു അലങ്കാരമാണ് ടി മഹിളാരത്ന.  സർക്കാർ ആഫീസിലുള്ളവരുടെ ജോലിക്കൊരു തനത് സ്റ്റാൻ‌ഡേർഡ് ഉണ്ടല്ലോ അതിനൊരു ചീത്തപ്പേരും അവരുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല.  ഉടുപ്പിലും എടുപ്പിലും നടപ്പിലും ഡയലോഗിലുമുള്ള വറൈറ്റിയാണ് മൂപ്പത്തിയുടെ പ്രത്യേകത.

കഴുത്തില്ലാത്ത വിധത്തിൽ കമ്പക്കയർ പോലത്തെ രണ്ട് മൂന്ന് മാലയും ചെവി നിറയെ കമ്മലുകളും, കൈ നിറയെ വളകളും കുങ്കുമചന്ദന സ്റ്റിക്കർ പൊട്ടുകളും പട്ടുസാരിയും രണ്ടിഞ്ച് കനത്തിൽ മേക്കപ്പുമായി ഇന്ദിരാമ്മയുടെ ഭൂമി ശാസ്ത്രം കണ്ടാൽ ഫ്ലൂറസന്റ് സ്റ്റിക്കറൊട്ടിച്ച് അലങ്കരിച്ച രാജസ്ഥാൻ മാർബിൾ ലോറി പോലെയുണ്ട്.  നല്ല ഒന്നാം തരമൊരു പിടിവാശിക്കാരിയാണ്.  ആയമ്മ പറയുന്നത് മാത്രമായിരിക്കും ആധികാരികമായ അഭിപ്രായം. അവർ പട്ടാപ്പകൽ നട്ടുച്ച നേരത്ത് ഇപ്പോ പാതിരാത്രിയാണെന്ന് പറഞ്ഞാ അത് സമ്മതിച്ചേക്കണം.
 
എന്ന് വെച്ച് അവരൊരു സാഡിസ്റ്റോ നിർബ്ബന്ധബുദ്ധിക്കാരിയോ അഹങ്കാരിയോ അല്ല.  ആ പെട്ടി ഓട്ടോ പോലത്തെ ബോഡി നിറയെ പൊങ്ങച്ചം മാത്രമാണ്.  അതങ്ങ് സമ്മതിച്ച് കൊടുത്താൽ ആളു വളരെ ഉപകാരിയും സഹകാരിയുമായിരിക്കും.  അവരങ്ങനെ പെരുമാറുന്നതിൽ യാതൊന്നും കുറ്റം പറയാൻ പറ്റില്ല.  എടുത്ത് കളിക്കാൻ മാത്രം കേഷ് കൈയ്യിലുണ്ട്.  ആകെയുള്ളൊരു ഭർത്താവ്‌ ഒന്നാന്തരം ഗൾഫുകാരനാണ്.  അച്ഛനുമമ്മയ്ക്കും ഇഷ്ടം പോലെ സ്വത്തും വരുമാനവുമൊക്കെയുണ്ട്.  ആങ്ങളയായ സന്തോഷിനും ഗൾഫിൽ നല്ല സ്ഥിതിയുള്ള ജോലിയാണ്. ആപ്പീസിലെ സൊറപറച്ചിലിന്നിടയിൽ, അതൊക്കെ തന്നെയാണല്ലോ അവിടെയൊക്കെ മെയിൻ ജോലി, ആയമ്മ ഇടക്കിടക്ക് “എന്റേ രത്നേട്ടൻ...“ അല്ലെങ്കിൽ “എന്റേ സന്തോഷ്” എന്നു പറയും. മക്കളെപ്പറ്റിയാണെങ്കിൽ, “എന്റേ, ഷിനു..” “എന്റേ ഷൈനി..” ഇങ്ങനെ അമിത വാത്സല്യം കൊണ്ട് എന്തിനുമേതിനും എന്റേ എന്ന് ചേർത്തേ പറയൂ.
 
ചേലേരിയിൽ വന്ന് ഒരാഴ്ച കൊണ്ട് തന്നെ, ആഫീസറെയും കോ വർക്കേഴ്സിനേയും ആയമ്മ കൈയ്യിലെടുത്തു.  തന്റെ സ്വാധീനം കൊണ്ട് പെട്ടെന്ന് ഗ്യാസ് കുറ്റി സപ്ലൈ ചെയ്ത് കൊടുത്ത് ആഫീസർ രാജേന്ദ്രനേയും, കൈ വായ്പ്പ കൊടുത്ത് വില്ലേജ്മാൻ ഗണേശനേയും പ്യൂൺ വാസുവേട്ടനേയും പോലുള്ള താപ്പാനകളെ വരെ ഇന്ദിരാ രത്നകുമാർ കൈയ്യിലെടുത്തു.  പട്ടു സാരിയും സ്വർണ്ണശേഖരവും കണ്ടപ്പോൾ തന്നെ ഫ്ലാറ്റായിപ്പോയ എൽ‌.ഡി.ക്ലർക്ക് മിസ്.സുനന്ദ ഇന്ദിരാമ്മക്ക് പിന്നെ കരിക്കിൻ വെള്ളം പോലെയായിരുന്നു.  അതു വരേക്കും ഏകതാ‍രകമായി വിളങ്ങിയിരുന്ന സുനന്ദയുടെ ഇമേജ് പിന്നെ കരിക്കട്ട പോലെ ഡിമിനിഷിങ്ങായി.

സന്തോഷ് ഗൾഫിൽ നിന്നും വന്നപ്പോൾ ആപ്പീസർക്ക് ഇന്ദിര ഒരു നോക്കിയ ഫോൺ കൊണ്ടുകൊടുത്തു.  അതും കൂടിയായപ്പോൾ പിന്നെ ഇന്ദിരയുടെ ഡ്യൂട്ടി ടൈം പതിനൊന്ന് മണി മുതൽ നാലു മണി വരെയായി കുറഞ്ഞു.  ഇനിയിപ്പോൾ വന്നില്ലെങ്കിലും ആരും ചോദിക്കാനും പറയാനുമില്ലെന്നായി.  സന്തോഷ് വന്നത് മുതൽ പിന്നെ എന്നും ഇന്ദിരേച്ചിക്ക് പറയാൻ ലോഡ് കണക്കിന് വിഷയങ്ങളായി.  “എന്റേ സന്തോഷ്.. എന്റേ സന്തോഷിന്ററബി.. എന്റേ സന്തോഷില്ലെങ്കിൽ അറബി ബാത്‌റൂമിൽ പോലും പോകില്ല..” അക്കൂട്ടത്തിൽ സന്തോഷിന്റെ കല്യാണാലോചനകൾ കൂടിയായപ്പോൾ പൂർത്തിയായി.  “അവന് യാതോരു ഡിമാന്റുമില്ല. പെണ്ണ് നല്ല സുന്ദരിയായിരിക്കണം.. എന്തെങ്കിലും സർക്കാർ ജോലിയുണ്ടെങ്കില് നല്ലത് കൊറച്ചെന്തെങ്കിലും സാമ്പത്തികമുള്ള വീടാണെങ്കിൽ കൊള്ളാരുന്നു.  ഒന്നിനുമല്ലപ്പ, എന്നാലും ഓന് കേറിപ്പോകുമ്പം ഒന്നൂല്ലാത്ത വീടായിരിക്കരുതല്ലാ..

യാതോരു ഡിമാന്റുമില്ലാത്ത ഡിമാന്റുകൾ കേട്ട് ഇതിലിപ്പോ ഇനി ഇല്ലാത്തതെന്ത് എന്ന് ആപ്പീസിലുള്ളവർ ഡൌട്ടടിച്ചെങ്കിലും, മിസ്.സുനന്ദ തറയിലെ സിമന്റ് പൊട്ടിയ പൂഴിമണ്ണിലെ കുഴിയാനക്കുഴികൾ നിരപ്പാക്കി പുതിയ ലിപികൾ വരക്കുകയായിരുന്നു.  സന്തോഷ് കാണാനെങ്ങനെ എന്ന് സുനന്ദ മനസ്സിൽ ചിന്തിച്ചത് ആരുടെയോ വായിലൂടെ പുറത്ത് വന്നു.  “കാണാൻ ഭയങ്കര സുന്ദരനാ, നല്ല ഉയരമുണ്ട്, നല്ല കളറും..” അപ്പോൾ സുനന്ദയുടെ ഉള്ളിൽ ശിവകാശിയിലുണ്ടാക്കിയ മൊത്തം അമിട്ടുകളും പൂക്കുറ്റികളും ഒറ്റയടിക്ക് പൊട്ടിവിരിഞ്ഞു.  സുനന്ദ ഇല്ലാത്ത സമയത്ത് സുനന്ദയെ ആലോചിച്ചൂടേ എന്ന് ആരോ സജസ്റ്റ് ചെയ്തു.  ശരിയാണല്ലോ നമുക്ക് അത് വേണമെങ്കിൽ പ്രൊപ്പോസ് ചെയ്യാമെന്ന് ഇന്ദിരാമ്മയും സമ്മതിച്ചു.  സുനന്ദയും സന്തോഷും കാണാനൊരു അവസരം അടുത്ത ദിവസം തന്നെയുണ്ടായി.

റിട്ടയർ ചെയ്ത പഴയ വില്ലേജ് ആപ്പീസറുടെ മകന്റെ കല്യാണത്തിന് പയ്യന്നൂരിലേക്ക് പോവുകയായിരുന്നു എല്ലാവരും.  സുനന്ദയും ഇന്ദിരാമ്മയും എല്ലാവരും കൂടി ഒരു ടെം‌പോ ട്രാവലറിലായിരുന്നു യാത്ര.  ഭക്ഷണത്തിന് മുൻപായി വയറിനൊരു റിലാക്സ് കിട്ടാൻ ഒന്നോ രണ്ടോ പെഗ് അടിച്ചാലോ എന്ന് ഏതോ നിത്യ മദ്യപാനി സജസ്റ്റ് ചെയ്തതും ആപ്പീസർ ദാമോദരൻ നമ്പ്യാരടക്കം എല്ലാ ആണുങ്ങളും അതിനെ പിൻ‌താങ്ങി.  അതനുസരിച്ച് ഹൈവേയിലുള്ളൊരു ബാറിന്റെ മുന്നിൽ നിർത്തി.  ഉടനെ ഇന്ദിര തിരിഞ്ഞ് നിന്ന് എന്താപ്പാ ഈട നിർത്തിയേ എന്ന ക്രമപ്രശ്നം ഉന്നയിച്ചു.  അൽപ്പം ദാഹജലം കുടിക്കാനാണെന്ന് പ്യൂൺ വാസുവേട്ടൻ പറഞ്ഞതും, ഇന്ദിര അടിയന്തിരാവസ്ഥയിലെ ഇന്ദിരയായി ടെമ്പോ ഡ്രൈവറോട് അലറി.  “വണ്ടി എട്ക്ക് അപ്പരിപാടിയൊന്നും ഞാനുള്ളപ്പോ വേണ്ട, എന്റേ രത്നേട്ടനോ, എന്റേ സന്തോഷോ ആരും കുടിക്കുന്നത് പോയിട്ട് ബാറിന്റെ അട്ത്ത് പോലും പോകൂല്ല..”  ആയമ്മ പെട്ടെന്ന് ഭീകരവാദിയായത് കണ്ട ഡ്രൈവർ വണ്ടി ടോപ്പിലാക്കി ആഡിറ്റോറിയത്തിലേക്ക് വിട്ടു.  കുടിവെള്ളം കിട്ടാത്ത കുടിയൻ‌മാർ ഇന്ദിരാമ്മയായത് കൊണ്ടൊന്നും പറയാനാവാതെ ദാഹവും ദ്വേഷ്യവും സഹിച്ചിരുന്നു.  സുനന്ദയ്ക്ക് ഇന്ദിരയോടുള്ള റെസ്പെക്റ്റ് ഒറ്റയടിക്ക് ഡബിൾ ചെയ്തു.  അതോടൊപ്പം മനസ്സിന്റെ ഡെസ്ൿടോപ്പിൽ മദ്യപിക്കാത്ത, പുകവലിക്കാത്ത ഒരു ഗ്ലാമർ യൂത്തിന്റെ പടം വാൾപേപ്പറായി.
   
ആഡിറ്റോറിയത്തിലെത്തി കല്യാണവും കൂടി, ഭക്ഷണവും കഴിച്ച് എല്ലാവരും വണ്ടിയിൽ മടങ്ങുകയായിരുന്നു.  തളിപ്പറമ്പിലെത്താനായി.  അപ്പോഴാണ് അവരുടെ കാറിനെ ഓവർടേക്ക് ചെയ്ത് ഒരു നീലമാരുതി കാർ പാഞ്ഞു പോയത്.  അത് കണ്ട ഇന്ദിരാമ്മ ഉടനെ തന്നെ, “എന്റേ സന്തോഷിന്റെ കാറല്ലേ അത്.. എനിക്കതിന് പോയാൽ വേഗം വീട്ടിലെത്താം.. അല്ലെങ്കിൽ ബസ്സൊക്കെ പിടിച്ച് ലേറ്റാകും.. ഞാനതിന് പോട്ടേ..” എന്ന് പറഞ്ഞു.  അതെല്ലാവരും ശരിവെച്ചു.  ഇന്ദിരാമ്മ ഉടനെ ടെം‌പോ ഡ്രൈവറോട് ആ നീലമാരുതിയെ ഓവർടേക്ക് ചെയ്യാൻ പറഞ്ഞു.  നല്ല സ്പീഡിൽ പോയിരുന്ന ആ നീലമാരുതിയെ കടത്താൻ ടെം‌പോ ഡ്രൈവർ പാടുപെട്ടു.  രണ്ട് കാറുകളും കുറച്ച് സമയം പിടികൊടുക്കാതെ മത്സരിച്ചോടി.  അതിന്റെയൊക്കെ നൂറിരട്ടി വേഗത്തിൽ സുനന്ദയുടെ മനസ്സിലെ കാറാണോടിയത്.  ആകാംക്ഷ കൊണ്ടും നാണം കൊണ്ടും പുളകിത ബോഡിണിയായ അവൾ കൈകൊണ്ട് മുടിയൊതുക്കുകയും ചുണ്ടുകളിൽ ജലസേചനം നടത്തുകയും ചുരിദാർ പിടിച്ച് അഡ്ജസ്റ്റ് ചെയ്യുകയും അങ്ങനെ എന്തൊക്കെയോ കാട്ടിക്കൂട്ടാൻ തുടങ്ങി.  അന്നേരം സുനന്ദയുടെ  ചുവന്ന മുഖം കണ്ടാൽ ക‌മ്യൂണിസ്റ്റുകാരെയും, വ്രീളാവിവശയായി മെലിഞ്ഞ് വളയുന്ന ബോഡി കണ്ടാൽ കോൺ‌ഗ്രസ്സുകാരെയും, ഷിവറിങ്ങ് കണ്ടാൽ ലീഗുകാരെയും പോലിരുന്നു.

തളിപ്പറമ്പ് കഴിഞ്ഞ് ഏഴാം മൈലെത്തിയപ്പോൾ നീലമാരുതി ഇൻ‌ഡിക്കേറ്റർ ഇട്ട് വലത്തോട്ട് തിരിഞ്ഞ് ഒരു മൂന്നു നില കെട്ടിടത്തിന്റെ കോം‌പൌണ്ടിലേക്ക് കയറി.  അതിൽ നിന്നും രണ്ട് ചെറുപ്പക്കാർ ഇറങ്ങി മുണ്ടൊക്കെ വാരിപ്പൊത്തിയുടുത്ത് ആടിയാടി അകത്തേക്ക് കയറി.  ഡോറിന്റെയടുത്ത് നിൽക്കുന്ന സെക്യൂരിറ്റിക്കാരൻ അവരെ കണ്ട് ചിരപരിചിതരെപ്പോലെ പുഞ്ചിരിച്ച് സല്യുട്ട് ചെയ്തു.  അവർ എന്തോ ലോഹ്യം പറഞ്ഞ് അയാളുടെ പുറത്തേക്ക് തട്ടി കയറിപ്പോയി.  ഇന്ദിരാമ്മയും ടീമും കയറിയ കാർ അതിന്റെ മുന്നിലെത്തി.  വലത്തോട്ട് പോകണോ മുന്നോട്ട് പോകണോ എന്ന ലുക്കുമായി ഡ്രൈവർ ഇന്ദിരാമ്മയെ നോക്കി.  ഇറങ്ങുന്നതിന് മുൻപ് ഇന്ദിരാമ്മ കെട്ടിടത്തിന്റെ പേരു നോക്കി. ‘ചെമ്പരത്തി‘  

ഇതെന്താ നേഴ്സറി ഗാർഡനാണോ, വീട്ടിലേക്ക് ചെടികൾ വാങ്ങാനായിരിക്കും എന്ന ആലോചന ഒരു സെക്കന്റ് മാത്രേ ഉണ്ടായിരുന്നുള്ളൂ. അടുത്ത വരി വായിച്ചപ്പോൾ നിന്ന നിൽ‌പ്പിൽ ഭൂമി തുരന്ന് പോകുക, ഐസായിപ്പോകുക അങ്ങനെയെന്തെങ്കിലും നടന്നെങ്കിൽ എത്ര നന്നായേനെ എന്ന് മാത്രമാണ് ഇന്ദിരാമ്മ ചിന്തിച്ചത്.

‘chemBARathi BAR‘ !!!

67 comments:

  1. അതിന്റെയൊക്കെ നൂറിരട്ടി വേഗത്തിൽ സുനന്ദയുടെ മനസ്സിലെ കാറാണോടിയത്. ആകാംക്ഷ കൊണ്ടും നാണം കൊണ്ട് പുളകിതഗാത്രിയായ അവൾ കൈകൊണ്ട് മുടിയൊതുക്കുകയും ചുണ്ടുകളിൽ ജലസേചനം നടത്തുകയും ചുരിദാർ പിടിച്ച് അഡ്ജസ്റ്റ് ചെയ്യുകയും അങ്ങനെ എന്തൊക്കെയോ കാട്ടിക്കൂട്ടാൻ തുടങ്ങി. സുനന്ദയുടെ ചുവന്ന മുഖം കണ്ടാൽ ക‌മ്യൂണിസ്റ്റുകാരെയും, വ്രീളാവിവശയായി മെലിഞ്ഞ് വളയുന്ന ബോഡി കണ്ടാൽ കോൺ‌ഗ്രസ്സുകാരെയും, ഷിവറിങ്ങ് കണ്ടാൽ ലീഗുകാരെയും പോലിരുന്നു.

    ഞാന്‍ വെറുതേ ഒന്നു ഭാവനയില്‍ കണ്ടു നോക്കി.....എന്‍റമ്മോ സഹിക്കാന്‍ പറ്റുന്നില്ല.....

    ReplyDelete
  2. വന്ന വരവിനു എൻഡിംഗ് അത്ര പോര എന്നു തോന്നി, കുമാര. നല്ല അവതരണം തന്നെയാണ്.രസകരമായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. അതുകൊണ്ടുംകൂടെയാവും അവസാനം കുറച്ചുകൂടെ സീരിയസ് ആയിരുന്നെങ്കിൽ എന്നു തോന്നുന്നത്.

    ReplyDelete
  3. വ്രീളാവിവശയായി മെലിഞ്ഞ് വളയുന്ന ബോഡി കണ്ടാൽ കോൺ‌ഗ്രസ്സുകാരെയും, ഷിവറിങ്ങ് കണ്ടാൽ ലീഗുകാരെയും പോലിരുന്നു.:)

    ReplyDelete
  4. ഇന്ദിരാമ്മ മറ്റേ ബാറില്‍ നിന്ന് അവരെ തടുത്തുകൂട്ടിയപ്പോഴേ കരുതി എന്റെ സന്തോഷിനെ ഏതേലും ബാറില്‍ ബീറടിച്ച് കാണുമെന്ന് :) ഉപമകള്‍ക്ക് കുമാരന്‍ ഇപ്പോഴും സംഭവം തന്നെ.

    ReplyDelete
  5. അവതരണം കലക്കി, പെട്ടെന്ന് ബ്രെയ്ക്കിട്ട് നിർത്തരുതായിരുന്നു. സൂപ്പർ.

    നാളെ ഏപ്രീൽ ഫൂൾ ആശംസകൾ പ്രതീക്ഷിക്കാം.

    ReplyDelete
  6. "“എന്റേ സന്തോഷ്.. എന്റേ സന്തോഷിന്ററബി.. എന്റേ സന്തോഷില്ലെങ്കിൽ അറബി ബാത്‌റൂമിൽ പോലും പോകില്ല..” അതെന്താ കുമാരാ.. :))

    ReplyDelete
  7. വാനിറ്റി മാഡം ഒരു സംഭവം തന്നെ. അവസാനം എങ്ങിനെയായിരിക്കുമെന്ന് പാതിയില്‍ തന്നെ ഊഹിച്ചെടുത്തു

    ReplyDelete
  8. രസിച്ചു വായിച്ചു.
    ഓരോന്നു എടുത്തു പറഞ്ഞാല്‍ മുഴുവനും പറയേണ്ടിവരും..
    അത് കൊണ്ട് നന്നായി എന്ന് പറഞ്ഞിട്ട് പോകുന്നു.

    ReplyDelete
  9. അവസാനത്തെ കുറിച്ചുള്ള ഹിന്റ് ആദ്യം തന്നെ കുമാരൻ കയ്യിൽ തന്നു. അതൊഴിവാക്കാൻ ഇനി ശ്രമിക്കുമല്ലോ- അഭിനന്ദനങ്ങൾ

    ReplyDelete
  10. ഹ ഹ ഹ ..കൊള്ളാം കുമാരാ ..പലരും പറഞ്ഞത് പോലെ അവസാനത്തെ കുറച്ചുള്ള ഹിന്റ് ആദ്യമേ കിട്ടി

    ReplyDelete
  11. " വ്രീളാവിവശയായി മെലിഞ്ഞ് വളയുന്ന ബോഡി കണ്ടാൽ കോൺ‌ഗ്രസ്സുകാരെയും, ഷിവറിങ്ങ് കണ്ടാൽ ലീഗുകാരെയും പോലിരുന്നു"

    അത് കലക്കി. കഥ രസിച്ചൂ ട്ടാ.

    ReplyDelete
  12. ചെമ്പരത്തി ബാര്‍ ...ആ പേരെനിക്ക് നന്നേ ബോധിച്ചു.......

    ReplyDelete
  13. 'സൊസൈറ്റി ലേഡി' എന്നതിന് പുതിയൊരു പദം(വാനിറ്റി മാഡം) സമ്മാനിച്ചു അല്ലേ...:) കഥ ജോറായി...ഇഷ്ട്ടപ്പെട്ടു..

    ReplyDelete
  14. chem BAR athi. alle?
    ippol peru maatiyennu thonnunnu.

    ReplyDelete
  15. നനായി പതിവു പോലെ, പ്രത്യേകിച്ച് ഉപമകൾ.

    ReplyDelete
  16. യാതോരു ഡിമാന്റുമില്ലാത്ത ഡിമാന്റുകൾ കേട്ട്...
    കലക്കിട്ടോ... (ക്ലൈമാക്സ്‌ ഇങ്ങനെയാവും എന്ന ഹിന്റ് തരണ്ടായിരുന്നു.)

    ReplyDelete
  17. ഉപമകള്‍ തകര്‍ത്തു മാഷെ
    കിടു കിടു കിടു

    ReplyDelete
  18. ഇത് പെട്ടെന്നു തീര്‍ത്തല്ലോ കുമാരാ,എന്നിട്ട് ക്ലൈമാക്സ് എന്തായി?സംഗതി നടന്നോ?

    ReplyDelete
  19. ക്ലൈമാക്സ് ഊഹിക്കാൻ പറ്റി. എന്നാലും കൊള്ളാം. രാവിലെ പോയപ്പൊ ബാർ കണ്ടിട്ടു്‌ ചീറിയ ഇന്ദിരാമാഡത്തിനു്‌ ഇതു്‌ തന്നെ വരണം.
    “എന്റേ സന്തോഷ്.. എന്റേ സന്തോഷിന്ററബി.. എന്റേ സന്തോഷില്ലെങ്കിൽ അറബി ബാത്‌റൂമിൽ പോലും പോകില്ല..” ഒരു സംശയം - സന്തോഷ് എന്ന വാക്കിനു്‌ വേറെ അർത്ഥമൊന്നുമില്ലല്ലൊ?
    ക്വോട്ടാൻ വയ്യ മോനെ. അതുകൊണ്ടു്‌ വിടുന്നു!

    ReplyDelete
  20. ചെമ്പരത്തി.. ഗൊള്ളാം

    ReplyDelete
  21. പാവം ഇന്ദിരാമ്മ, അല്ല സുന്ദന്ദക്കൊച്ചു്.

    ReplyDelete
  22. ഹാഹ് വാള്‍ പോസ്ടര്‍ വൈറസ് കൊണ്ട് പോയ്‌...പാവം സുനന്ദ..എല്ലാ രാഷ്ട്രീയ പാര്‍ടികളും ഒരുമിച്ചു ആവാഹിച്ച സുനന്ദ ബോഡി..ഹമ്മേ..
    ഒരു രാജസ്ഥാന്‍ ലോറിക്ക് ഇന്ടരാമ്മയുടെ മുഖം വരുന്നത് ഓര്‍ത്തു ചിരിച്ചു പണിയായ് കുമാരന്ജി...

    ReplyDelete
  23. അതു കലക്കി.

    പാവം സുനന്ദ :)

    ReplyDelete
  24. കുമാരേട്ടാ, ചിരിപ്പിച്ചൂട്ടോ...! നന്നായിരിക്കുന്നു.

    ReplyDelete
  25. അവതരണം കലക്കി...
    പെട്ടെന്ന് നിർത്തരുതായിരുന്നു...
    ഏപ്രീൽ ഫൂൾ ആശംസകൾ...!!

    ReplyDelete
  26. രസിച്ചു വായിച്ചു...

    ReplyDelete
  27. ഹ ഹ ചെമ്പരത്തി ബാറും സന്തോഷിന്റെ കാറും കണ്ടപ്പോള്‍ വാനിറ്റി മാഡം ചെമ്പരത്തി മാഡം ആയി അല്ലെ കുമാരാ...

    ReplyDelete
  28. നന്നായി ചിരിച്ചു.:)

    ReplyDelete
  29. ബാറിന്റെയൊക്കെ പേര് കേട്ടിട്ട് അതിശയം..രസായിട്ട് എഴുതി.:)

    ReplyDelete
  30. പാവം സുനന്ദ!

    ReplyDelete
  31. രാജസ്ഥാന്‍ മാര്‍ബിള്‍ ലോറി തന്നെ ഇത്തവണത്തെ പഞ്ച് :-) ഇന്ദിരാമ്മയുടെ വിവരണം കേട്ടപ്പോ ഏതോ ഒരു ജഗദീഷ്-ജഗതി-പപ്പു സിനിമയിലെ, കല്‍പ്പനയുടെ സ്റ്റെനോയെയാണ് ഓര്‍മ വന്നത്...

    ReplyDelete
  32. "കഴുത്തില്ലാത്ത വിധത്തിൽ കമ്പക്കയർ പോലത്തെ രണ്ട് മൂന്ന് മാലയും ചെവി നിറയെ കമ്മലുകളും, കൈ നിറയെ വളകളും കുങ്കുമചന്ദന സ്റ്റിക്കർ പൊട്ടുകളും പട്ടുസാരിയും രണ്ടിഞ്ച് കനത്തിൽ മേക്കപ്പുമായി ഇന്ദിരാമ്മയുടെ ഭൂമി ശാസ്ത്രം കണ്ടാൽ ഫ്ലൂറസന്റ് സ്റ്റിക്കറൊട്ടിച്ച് അലങ്കരിച്ച രാജസ്ഥാൻ മാർബിൾ ലോറി പോലെയുണ്ട്."

    പാത്ര വിവരണം, പതിവ് പോലെ മനോഹരം, ലളിതം.
    പോസ്റ്റ്‌ ചിരിപ്പിച്ചു :)))

    ReplyDelete
  33. നല്ല രസമായിട്ട് കഥ പറഞ്ഞു.ഒഴുക്കുള്ള,നര്‍മ്മത്തില്‍ പൊതിഞ്ഞ ശൈലി.ഉപമകള്‍ ഉഗ്രന്‍.

    ReplyDelete
  34. ഉപമകള്‍ വിലസിട്ടോ... പ്രത്യേകിച്ച് രാഷ്ട്രീയ പാര്‍ട്ടിയുമായി ഉപമിച്ചത്... പെട്ടെന്ന് അവസാനിച്ചപോലെ എനിക്കും തോന്നി. കൂടുതല്‍ ഉണ്ടെങ്കില്‍ വായിക്കില്ല എന്ന് വിചാരിക്കേണ്ടതില്ല. എഴുത്തില്‍ ഒഴുക്കുണ്ടെങ്കില്‍ എത്രയുണ്ടെങ്കിലും ആളുകള്‍ അത് വായിച്ച് തീര്‍ക്കും. താങ്കളുടെ എഴുത്തില്‍ ആ ഒഴുക്ക് ആവോളം ഉണ്ട്. ആശംസകള്‍...

    ReplyDelete
  35. ഉപമകള്‍ തകര്‍പ്പന്‍...
    അവസാനമെങ്ങിനെയാകുമെന്നുള്ളത്
    വായിച്ചു തുടങ്ങിയപ്പഴേ മനസിലായി...

    ReplyDelete
  36. ചെമ്പരത്തി ഒരു ലോഡ്ജ് ആണെന്നും , ഏതോ ഒരുത്തിയുടെ തോളില്‍ കയ്യിട്ട് സന്തോഷ ഇറങ്ങിവരുന്നെന്നുമാണ് ഞാന്‍ കരുതിയത്‌.'കുടി' ഇന്നൊരു സ്റ്റാറ്റസ്‌ സിംബല്‍ അല്ലെ! അതിനാല്‍
    സുനന്ദയും കുടി തുടങ്ങി എന്ന് കേള്‍ക്കുന്നു.

    ReplyDelete
  37. കുമാരാ തകര്‍ത്തു...

    ReplyDelete
  38. ഹൃദ്യമായ ഭാഷ.ഒഴുക്കുള്ള അവതരണം.
    നന്നായി.

    ReplyDelete
  39. തളിപ്പറമ്പ്. ഏഴാം മൈല്‍. ചെമ്പരത്തി... ഉം കൊള്ളാം. :)

    ReplyDelete
  40. നന്നായിരിക്കുനു...
    ആശംസകൾ...

    ReplyDelete
  41. മനോഹരമായി. എന്റെ നാട്ടിലൂടെ ഞാന്‍ സഞ്ചരിച്ചു.

    ReplyDelete
  42. സുനന്ദയുടെ കാര്യം പിന്നെന്തായി കുമാരാ!

    പതിവുപോലെ ഉഗ്ഗ്രന്‍ ഉപമകളും രസികന്‍ അവതരണം കൊണ്ടും പോസ്റ്റ്‌ നന്നായി.

    ReplyDelete
  43. സുനന്ദയുടെ ചുവന്ന മുഖം കണ്ടാൽ ക‌മ്യൂണിസ്റ്റുകാരെയും, വ്രീളാവിവശയായി മെലിഞ്ഞ് വളയുന്ന ബോഡി കണ്ടാൽ കോൺ‌ഗ്രസ്സുകാരെയും, ഷിവറിങ്ങ് കണ്ടാൽ ലീഗുകാരെയും പോലിരുന്നു.

    =======

    കഥ ഇഷ്ട്ടപ്പെട്ടു..

    ReplyDelete
  44. തളിപ്പറമ്പ്ന്ന് ഓവര്‍‌ടേക്ക് ചെയ്തപ്ലേ വിചാരിച്ചിനി ഇതെനി ചെമ്പരത്തീന്റെ മുമ്പിലേ നിക്കൂലൂന്ന് .

    ReplyDelete
  45. നല്ല സ്പീഡിൽ പോയിരുന്ന ആ നീലമാരുതിയെ കടത്താൻ ടെം‌പോ ഡ്രൈവർ പാടുപെട്ടു. രണ്ട് കാറുകളും കുറച്ച് സമയം പിടികൊടുക്കാതെ മത്സരിച്ചോടി. അതിന്റെയൊക്കെ നൂറിരട്ടി വേഗത്തിൽ സുനന്ദയുടെ മനസ്സിലെ കാറാണോടിയത്. ആകാംക്ഷ കൊണ്ടും നാണം കൊണ്ടും പുളകിതബോഡിണിയായ അവൾ കൈകൊണ്ട് മുടിയൊതുക്കുകയും ചുണ്ടുകളിൽ ജലസേചനം നടത്തുകയും ചുരിദാർ പിടിച്ച് അഡ്ജസ്റ്റ് ചെയ്യുകയും അങ്ങനെ എന്തൊക്കെയോ കാട്ടിക്കൂട്ടാൻ തുടങ്ങി.




    കഴിഞ്ഞ ജന്മത്തില്‍ കുമാരന്‍ ചേട്ടായി പെണ്ണായിരുന്നോ ?? എത്ര കൃത്യമായ വിവരണം ..

    ReplyDelete
  46. ഹ! ഹ! ഹ!

    കുമാരേട്ടാ.. വാനിറ്റി കലക്കി.

    എനിക്കിഷ്ടായി . വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു.

    പിന്നെ ചെമ്പരത്തി ബാറില്‍ ഞാന്‍ പോയിട്ടില്ലെങ്കിലും ഞാന്‍ കണ്ടിട്ടുണ്ട് ട്ടോ!

    ReplyDelete
  47. കൊള്ളാം കുമാരേട്ടാ

    ReplyDelete
  48. ഉപമ കുമാരാ....
    അവതരണം നന്നായി ,,പിന്നെ ഉപമകളും
    പക്ഷെ പഞ്ച് അത്ര കണ്ടു അങ്ങ് എശിയോ ??

    ReplyDelete
  49. കുമാരേട്ടാ പുലിക്കുട്ടാ... ലക്ഷം ലക്ഷം പിന്നാലെ! കലക്കിയടിച്ചു!!

    ReplyDelete
  50. ഹ..ഹ..ഹ
    കലക്കൻ പോസ്റ്റ്..ചിരിപ്പിച്ച് കൊല്ലാൻ തന്നെ ഇറങ്ങിയിരിക്കുവാല്ലേ...
    അഭിനന്ദനങ്ങൾ

    ReplyDelete
  51. തുടങ്ങുമ്പോഴുണ്ടായിരുന്ന ഗമ അവസാനത്തിൽ വന്നില്ല. ഇതിലും കേമായി എഴുതാൻ പറ്റുമായിരുന്നു കുമാരന്. അതുകൊണ്ട് ഒന്ന് പിശുക്കിച്ചിരിച്ചിട്ട് പോവുകയാ...

    ReplyDelete
  52. നല്ല രസകരമായിരുന്നു.പെട്ടെന്ന് അവസാനിപ്പിച്ച പോലെ തോന്നി.ഉപമകള്‍ പതിവുപോലെ ഉഗ്രന്‍.

    ReplyDelete
  53. was following ur writings thru mathrubhumi blogs..very entertaining..keep up ur good work..

    ReplyDelete
  54. thank u 4ur comments..will try my best 2correct mistakes..

    ReplyDelete
  55. "കഴുത്തില്ലാത്ത വിധത്തിൽ കമ്പക്കയർ പോലത്തെ രണ്ട് മൂന്ന് മാലയും ചെവി നിറയെ കമ്മലുകളും, കൈ നിറയെ വളകളും കുങ്കുമചന്ദന സ്റ്റിക്കർ പൊട്ടുകളും പട്ടുസാരിയും രണ്ടിഞ്ച് കനത്തിൽ മേക്കപ്പുമായി ഇന്ദിരാമ്മയുടെ ഭൂമി ശാസ്ത്രം കണ്ടാൽ ഫ്ലൂറസന്റ് സ്റ്റിക്കറൊട്ടിച്ച് അലങ്കരിച്ച രാജസ്ഥാൻ മാർബിൾ ലോറി പോലെയുണ്ട്". അത് ഭയങ്കരമായി...
    പക്ഷെ തുടക്കത്തിനോത്ത ഒടുക്കമില്ലാതെ പോയി.

    ReplyDelete
  56. ഗ്യാസ് കുറ്റി സപ്ലൈ ചെയ്ത് കൊടുത്ത് ആഫീസർ രാജേന്ദ്രനേയും

    നിത്യ മദ്യപാനി സജസ്റ്റ് ചെയ്തതും ആപ്പീസർ ദാമോദരൻ നമ്പ്യാരടക്കം എല്ലാ ആണുങ്ങളും അതിനെ പിൻ‌താങ്ങി.

    കുമാര്‍ജി ഉപമകള്‍ എല്ലാം കിടു കിടിലം, അമറന്‍ പോസ്റ്റ്‌ തന്നെ

    ഓഫീസര്‍മാരുടെ പേരുകള്‍ മാറിയതാണോ അതോ എനിക്ക് തെറ്റിയതാണോ

    ReplyDelete
  57. ഇപ്പോഴാ കണ്ടത്

    തുടക്കം മുതല്‍ ചിരിച്ചൊരു വഴിയായി.
    (തുടക്കത്തിലെ ചിരി ഒടുക്കത്തില്‍ കിട്ടിയില്ല, നല്ലൊരു പഞ്ചിലേക്കവസാനിപ്പിക്കാമായിരുന്നു)

    ഉപമകള്‍ രസകരം

    ReplyDelete
  58. രസകരമായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു.

    ReplyDelete
  59. ഞാനിത് ഇപ്പഴാ കാണുന്നത്. നന്നായ് കേട്ടൊ.
    എല്ലാ ആശംസകളും

    ReplyDelete
  60. "..അതോടൊപ്പം മനസ്സിന്റെ ഡെസ്ൿടോപ്പിൽ മദ്യപിക്കാത്ത, പുകവലിക്കാത്ത ഒരു ഗ്ലാമർ യൂത്തിന്റെ പടം വാൾപേപ്പറായി." കുമാരൻ കുറച്ചു 'സൈക്യാട്രി' പഠിച്ചുകാണുമെന്ന് ഉറപ്പ്‌.

    നല്ല ഒഴുക്കുള്ള ശൈലി! എനിയ്ക്കിഷ്ടപ്പെട്ടു. ആദ്യമായാണു ഞാനിവിടെ. തുടർന്നും വരും.

    ReplyDelete
  61. എന്തിനാ..അധികം..
    “ആകാംക്ഷ കൊണ്ടും നാണം കൊണ്ടും പുളകിതബോഡിണിയായ അവൾ കൈകൊണ്ട് മുടിയൊതുക്കുകയും ചുണ്ടുകളിൽ ജലസേചനം നടത്തുകയും ചുരിദാർ പിടിച്ച് അഡ്ജസ്റ്റ് ചെയ്യുകയും അങ്ങനെ എന്തൊക്കെയോ കാട്ടിക്കൂട്ടാൻ തുടങ്ങി. അന്നേരം സുനന്ദയുടെ ചുവന്ന മുഖം കണ്ടാൽ ക‌മ്യൂണിസ്റ്റുകാരെയും, വ്രീളാവിവശയായി മെലിഞ്ഞ് വളയുന്ന ബോഡി കണ്ടാൽ കോൺ‌ഗ്രസ്സുകാരെയും, ഷിവറിങ്ങ് കണ്ടാൽ ലീഗുകാരെയും പോലിരുന്നു....”

    ReplyDelete
  62. കമന്റുകളെഴുതി പ്രോത്സാഹിപ്പിക്കുന്ന പ്രിയ സുഹൃത്തുക്കൾക്കെല്ലാം നന്ദി.

    ReplyDelete