Sunday, February 27, 2011

തനിപ്പകർപ്പ്

അമ്മായിയമ്മ മരുമകൾ റിലേഷൻഷിപ്പ് സർഫ് കുമിള പോലെയാണ്. പലപല നിറങ്ങളിൽ കാണാൻ നല്ല രസമായിരിക്കും. പക്ഷേ എപ്പോഴാ പൊട്ടുകയെന്ന് പറയാനാവില്ല. കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ അമ്മായിയമ്മമാരുടെ ‘മോളേ..‘ന്നുള്ള വിളി കേട്ടാൽ പാലും തേനും വരെ നാണിച്ചു പോകും. ചില അമ്മായിയമ്മമാർക്ക് മകന്റെ ഭാര്യയോട് സ്വന്തം മോളേക്കാളും സ്നേഹമായിരിക്കും. മരുമകളെ കൊണ്ടുനടക്കാൻ കാലും വർണ്ണിക്കാൻ നാവും മതിയാവില്ല. മരുമക്കളും ഒട്ടും മോശമാക്കില്ല, ‘അമ്മേ…‘ന്ന് തികച്ചും വിളിക്കില്ല. പുറത്ത് പോയാൽ അമ്മായിയമ്മയ്ക്ക് പ്രത്യേകമായി എന്തെങ്കിലും വാങ്ങിയിരിക്കും. “അവിടത്തെയമ്മ ഇങ്ങനെയാണ്.. അവിടത്തെയമ്മ അങ്ങനെയാണ്..” എന്നിങ്ങനെ സ്വന്തം അമ്മയെ അമ്മായിയമ്മയുമായി കം‌പയർ ചെയ്ത്  കുറ്റം പറയുക വരെ ചെയ്യും. പക്ഷേ ഹണിമൂൺ കഷായമൂൺ ആവുന്നത് പോലെ അമ്മായിയമ്മ മരുമകൾ റൊമാൻസിനും അൽ‌പ്പായുസ്സായിരിക്കും.

ആനന്ദവല്ലിയും അമ്മായിയമ്മ ശാന്തമ്മയും കമ്പ്യൂട്ടറും മൌസും പോലെയായിരുന്നു. അമ്പലത്തിൽ പോകുമ്പോഴും റേഷൻ വാങ്ങാൻ പോകുമ്പോഴും എന്നു വേണ്ടാ, മുറ്റത്ത് ഇറങ്ങുന്നുണ്ടെങ്കിൽ ഒരുമിച്ചായിരിക്കും. രണ്ടുപേരേയും ഒന്നിച്ചല്ലാതെ കാണുന്നത് ബാത്‌റൂമിൽ പോകുമ്പോൾ മാത്രമാണ്. കെട്ടിയോനായ വിനോദന്റെ കൂടെ പോയതിനേക്കാൾ കൂടുതൽ അമ്മായിയമ്മയുടെ കൂടെയാണ് ആനന്ദവല്ലി പുറത്ത് പോയിട്ടുണ്ടാവുക. ആനന്ദവല്ലിയെക്കൊണ്ട് യാതൊരു പണിയും എടുപ്പിക്കില്ല, അവളുടെ മുടി ചീകിക്കൊടുക്കും, പേനെടുത്ത് കൊടുക്കും, നിലത്ത് വെക്കാതെ കൊണ്ട് നടക്കും. പരമ്പരാഗത അമ്മായിയമ്മ മരുമകൾ പോരുഗാഥകൾക്ക് കനത്ത വെല്ലുവിളിയായിരുന്നു ഇവർ രണ്ടു പേരും.

അവരുടെ സ്നേഹബന്ധത്തിന് പാര വെക്കാൻ പല സ്വന്തബന്ധുക്കളും ആവുന്നത്ര ശ്രമിച്ചെങ്കിലും നടന്നില്ല. കണ്ണു കൊള്ളാതിരിക്കാൻ പോലും പേരിനൊരു വഴക്കോ മുഷിഞ്ഞൊരു സംസാരമോ രണ്ടു പേരും തമ്മിലുണ്ടായിട്ടില്ല. കുത്തിത്തിരിപ്പും പാരവെപ്പും മാത്രം ജീവിതോദ്ദേശ്യമാക്കി വേറൊന്നിലും ഇന്ററസ്റ്റില്ലാതെ കഴിയുന്ന അയലോക്കത്തെ ജാനുവമ്മ എന്ന ശകുനിയമ്മ മൂപ്പത്തിയുടെ സകല കഴിവുപയോഗിച്ച് ശ്രമിച്ചിട്ടും ഇവരെ തമ്മിൽ തെറ്റിക്കാൻ കഴിഞ്ഞില്ല. “ആ പരിപ്പ് ഇവിടെ വേവൂല്ല, ജാന്വേടത്തീ…” എന്ന് ശാന്തമ്മ തുറന്നടിക്കുകയും ചെയ്തു. നന്നായി ചമ്മിയെങ്കിലും, “എന്റെ ആവശ്യം വേണ്ടി വരും.. ഞാളിതെത്ര കണ്ടതാ“ എന്ന് മനസ്സിൽ പറഞ്ഞ് അവർ വിത്‌ഡ്രോ ചെയ്തു. ജാനുവമ്മ തോറ്റിടത്ത് പിന്നെ വേറാരും വർക്ക് ചെയ്തിട്ട് കാര്യവുമില്ല.

പക്ഷേ ചില സിനിമാ നടിമാരുടെ മധുവിധു പോലെ ആനന്ദവല്ലി-ശാന്തമ്മ ലവ് അഫയേഴ്സ് അധികം നീണ്ടു നിന്നില്ല. അവരെ പിരിച്ചത് ജാനുവമ്മയോ ബന്ധുക്കളോ മറ്റ് അസൂയാലുക്കളായ അയലോക്കക്കാരോ അല്ലായിരുന്നു. കല്യാണം കഴിഞ്ഞതിന്റെ നാലാം മാസം ആനന്ദവല്ലി ഛർദ്ദിച്ചതിനു ശേഷമാണ് ശാന്തമ്മയും വല്ലിയും തമ്മിൽ ചെറിയ ഉരസലുകൾ തുടങ്ങിയത്. ആനന്ദവല്ലി സന്താനവല്ലിയാകാനുള്ള സിഗ്നൽസ് കാണിച്ചതും വിനോദൻ ആളാകെ മാറി. ലോകത്ത് ആദ്യമായി ഗർഭം ഉണ്ടായ പോലത്തെ കളിയായിരുന്നു പിന്നെ വിനോദന്റേത്. വല്ലിയുടെ വ്യാക്കൂൺ തീർക്കാനും ഗർഭശുശ്രൂഷക്കുമായി അവൻ ഫുൾ‌ടൈം വല്ലിയുടെ കൂടെ തന്നെയായി. ആഫീസിൽ നിന്നെത്തിയാൽ വല്ലിയുടെ പിന്നിൽ നിന്നും മുന്നിൽ നിന്നും മാറില്ല. തിന്നാനും കുടിക്കാനും കൊറിക്കാനുമായി ഒരുപാട് സാധനങ്ങൾ വാങ്ങിക്കൊണ്ടിടും. ചോറുണ്ണുമ്പോൾ ഉരുള ഉരുട്ടി വായിൽ വെച്ച് കൊടുക്കും. അടുക്കളപ്പണിയെടുക്കുന്നത് പോയിട്ട് കയറാൻ പോലും സമ്മതിക്കില്ല.

വിനോദന്റെ ഓവറായ ഭാര്യാസ്നേഹം ശാന്തമ്മയ്ക്ക് ഒട്ടും പിടിച്ചില്ല. അവർക്കും ഉണ്ടായിരുന്നല്ലോ ഒരു ഗർഭകാലം. ആ സമയത്ത് കെട്ടിയോനായ ഗോപാലാട്ടൻ അവരെ തിരിഞ്ഞ് നോക്കിയിരുന്നില്ല. അങ്ങനെയൊക്കെ അൽപ്പം വീതി കുറഞ്ഞ് (നേറോ മൈൻഡ്) ചിന്തിച്ചപ്പോൾ ശാന്തമ്മയുടെ മനസ്സിൽ ചെറിയ കാറ്റും കോളുമൊക്കെ ഫോം ചെയ്തു. ആയിടക്ക് രണ്ട് ദിവസം ശാന്തമ്മ സുഖമില്ലാതെ കിടന്നപ്പോൾ വിനോദൻ അതിനെപ്പറ്റി അന്വേഷിച്ചത് പോലുമില്ല. അതും കൂടി ആയപ്പോൾ ശാന്തമ്മ ഒരു സൈഡിലൂടെ കൊള്ളിച്ച് ചില കമന്റുകൾ എയ്ത് വിടാൻ തുടങ്ങി. ഇടക്കിടക്ക് പുച്ഛത്തിൽ ആരോടെന്നില്ലാതെ എന്നാൽ കറക്റ്റ് ഒബ്ജക്റ്റിൽ ചില ഡയലോഗുകൾ, ആമാശയം തുടച്ച് കോരിയൊരു കാറൽ, എക്സ്ട്രാ ലെങ്ങ്ത്തിലും സൌണ്ടിലും തുപ്പൽ, വിനോദൻ കെട്ടിക്കൊണ്ട് വരുന്ന പാക്കറ്റുകൾ കാണുമ്പോൾ എൻ‌.സി.പി.ക്കാരുടേത് പോലെ (ശരദ് പവാർ, എ.സി.ഷൺ‌മുഖദാസ്) ചിറികോട്ടൽ അങ്ങനെയൊക്കെ.

ആദ്യമാദ്യം വല്ലിക്ക് കാര്യം പിടികിട്ടിയില്ല. പിന്നെ തള്ളയുടെ ഏനക്കേട് മനസ്സിലായപ്പോൾ വിനോദന്റെ പരസ്യമായ സ്നേഹാക്രാന്തങ്ങൾക്ക് അവൾ വിലക്കേർപ്പെടുത്തി. മിണ്ടലും പറയലും തലോടലും ഓമനിക്കലുമെല്ലാം ബെഡ്‌റൂമിനുള്ളിൽ മാത്രമായി ക്ലിപ്തപ്പെടുത്തി. ആനന്ദവല്ലിക്ക് ഇടക്ക് ചിക്കൻഫ്രൈ കഴിക്കാൻ കൊതി മൂക്കുമ്പോൾ വിനോദൻ പാഴ്സൽ വാങ്ങി രഹസ്യമായി മുറിയിൽ കൊണ്ട് കൊടുക്കും. തിന്നതിന് ശേഷം വെയ്‌സ്‌റ്റ് ശാന്തമ്മ കാണാതെ പറമ്പിന്നതിരിലെ കുറ്റിക്കാട്ടിൽ കളയും. ഒരു ദിവസം ശാന്തമ്മ വെറുതെ പറമ്പിലൂടെ നടക്കുമ്പോൾ കോഴിക്കാലിന്റെ തിരുശേഷിപ്പുകൾ കണ്ടു. അന്നായിരുന്നു ലോകത്തെ ഏറ്റവും പ്രാചീന യുദ്ധമായ അമ്മായിയമ്മപ്പോരിന്റെ പ്രാദേശിക എഡിഷൻ ആ വീട്ടിൽ ഔദ്യോഗികമായി തുടക്കം കുറിച്ചത്. എതിർത്ത് നിൽക്കാൻ ഒരു വാക്കിന്റെ തരി പോലുമില്ലാത്തതിനാൽ വിനോദനും വല്ലിയേയും ആദ്യ അങ്കത്തിൽ തന്നെ ശാന്തമ്മ വെട്ടി നിരത്തി കിടത്തിക്കളഞ്ഞു. അതിനു ശേഷം രണ്ടുപേരുടേയും അമ്മയുമായുള്ള ഇടപെടലുകൾ വെറും ഔപചാരികതയ്ക്ക് വേണ്ടി മാത്രമായി മാറി.

അമേരിക്കയെ പോലെ എവിടെയെങ്കിലും കുഴപ്പമുണ്ടാക്കാൻ ചാൻസുണ്ടോന്ന് നോക്കി നടക്കുകയാണല്ലോ ജാനുവമ്മ. അയലോക്കത്ത് നിന്നും ചെറിയൊരു പുകയുടെ സ്മെൽ‌ കിട്ടിയതും അവർ രംഗത്തെത്തി കുഴിച്ച് വലുതാക്കാൻ തുടങ്ങി. ശാന്തമ്മയ്ക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയും ബില്യൺ ഡോളർ തെറി വാക്കുകളും പോർ അടവുകളും ആവശ്യത്തിന് സപ്ലൈ ചെയ്യാമെന്ന കരാർ നാവാൽ ഒപ്പിടുകയും ചെയ്തു. വല്ലി ബെഡ് റൂമിൽ റെസ്റ്റെടുക്കുമ്പോൾ പുറത്ത് ശാന്തമ്മയും ജാനമ്മയും പണ്ട് അവർ ഗർഭശ്രീമതിമാരായിരിക്കുമ്പോൾ നെല്ല് കുത്തിയതും, കട്ട ഉടച്ചതും, മൂരാൻ പോയതുമൊക്കെ അവൾ കേൾക്കാനായി ഒച്ചത്തിൽ പറയും. അമ്മായിയമ്മമാർ എന്ത് പറഞ്ഞാലും കെട്ടിച്ച് കൊണ്ട് വരുന്ന പെണ്ണ് ഭൂമിയോളം ക്ഷമിക്കണമെന്നല്ലേ പഴഞ്ചൊല്ല്. പക്ഷേ ആനന്ദവല്ലി ക്ഷമയുടെ നിറകുടം പോയിട്ട് സ്പൂൺ പോലുമായിരുന്നില്ല. അവളും ഇൻ‌ഡയരക്റ്റായി കൌണ്ടർ അറ്റാക്ക് നടത്തും. ഒന്ന് കൊളത്തിക്കിട്ടാത്തതിനാൽ അതൊന്നും വലിയ വിപ്ലവങ്ങളായി പരിണമിച്ചില്ല. അങ്ങനെ രണ്ട് പേരും പരമ്പരാഗതവും പരിപാവനവുമായ അമ്മായിയമ്മ-മരുമകൾ ബന്ധത്തിന്റെ പേരും പോരും നിലനിർത്തി. അപ്പോഴേക്കും ഏഴാം മാസമായത് കൊണ്ട് താൽക്കാലികമായ വെടി നിർത്തൽ ഉടമ്പടിയിൽ വല്ലി പ്രസവിക്കാനായി സ്വന്തം വീട്ടിലേക്ക് പോയി.

ആനന്ദവല്ലിയ്ക്ക് ഉണ്ടായതൊരു ആൺ‌കുഞ്ഞായിരുന്നു. വിനോദനും വല്ലിയും കറക്റ്റ് ഓഫ്‌വൈറ്റായിരിന്നിട്ടും കുഞ്ഞിന് കറുപ്പ് നിറമായിരുന്നു. കുഞ്ഞിന്റെ കളർ കുറഞ്ഞത് കണ്ടതും ശാന്തമ്മയുടെ മുഖത്തിന്റെ കളറും കുറഞ്ഞു. “ഞാൻ അങ്ങനെയാ.. എല്ലാം തൊറന്ന് പറയും അതോണ്ട് ആരും ഒന്നും ബിജാരിക്കല്ലേ...“ എന്ന മുൻ‌കൂർ ജാമ്യത്തിൽ ശാന്തമ്മ അത് പറയുകയും ചെയ്തു. അവരുടെ വർത്താനം ഒട്ടും ഇഷ്ടമായില്ലെങ്കിലും ആശുപത്രിയായത് കൊണ്ട് വല്ലിയും വീട്ടുകാരും തിരിച്ചൊന്നും പറഞ്ഞില്ല.

പ്രസവവും റെസ്റ്റും മരുന്നും പേരുവിളിയുമൊക്കെ കഴിഞ്ഞ് വല്ലിയേയും കുഞ്ഞിനേയും തിരികെ കൂട്ടിക്കൊണ്ട് വന്നു. ജാനുവമ്മയും അയലോക്കത്തെ പെണ്ണുങ്ങളും കുഞ്ഞിനെ കാണാൻ വന്നു. കുഞ്ഞിന് നിറം കുറവാണെന്ന ന്യൂസ് ശാന്തമ്മയിൽ നിന്നും കിട്ടിയതിനാൽ കണ്ടയുടനെ ജാനുവമ്മ ബാറ്റിങ്ങ് പവർപ്ലേ എടുത്തു. “ഇപ്പം ഏട്യങ്കിലും ഉണ്ടാ കറത്തെ കുട്ടി..! ഇദെന്ത്ന്നാന്നപ്പാ ഈ കുട്ടി മാത്രമിങ്ങനെ..! വിനൂനെ കാണാൻ എന്ത് നല്ല കളറാണ്… “ കുടുംബം കലക്കലിൽ വെൽ എക്സ്‌പർട്ടായിരുന്ന സഖ്യകക്ഷികളൊക്കെ അതിനെ പിന്താങ്ങി. കുട്ടിക്ക് വിനോദന്റെയത്ര നിറമില്ലെന്നും മൂക്കും താടിയും കൈയ്യും നഖവും പുരികവുമൊന്നും ഒന്നും അവന്റേത് പോലെയല്ലെന്നും അവരൊക്കെ തറപ്പിച്ചും ഉറപ്പിച്ചും ആശ്ചര്യമസാല ചേർത്ത് അപ്പറോമിപ്പറോം പറഞ്ഞു. അതൊക്കെ കേട്ടാൽ പിന്നെ ശാന്തമ്മയ്ക്കല്ല, തറവാട്ടിൽ പിറന്ന ഏത് അമ്മായിയമ്മക്കും വെറുതെ നിൽക്കാൻ പറ്റില്ലല്ലോ.

“എനക്കും തോന്നീനപ്പാ... ഇത് വിനോദന്റെ കുട്ടിയേ അല്ലാന്ന്… ആരതാന്ന് ആരിക്കറിയാപ്പാ… എന്റെ മോന്റെ വിധി ഇതായല്ലോ എന്റെ കടലായി കൃഷ്ണാ…” താടിക്ക് വലത് കൈ കൊണ്ട് എർത്തിങ്ങ് നടത്തി ശാന്തമ്മ വിലപിച്ചു. അവരുടെ സങ്കടത്തിൽ കഴിയുന്നത്ര പെട്രോളും മണ്ണെണ്ണയും മിക്സ് ചെയ്ത്, തീ എന്ന് പറഞ്ഞാൽ മാത്രം കത്തിപ്പോകുമെന്ന അവസ്ഥയിലാക്കിയിട്ട് ജാനമ്മയും കോറസും നിറമനസ്സുമായി പിന്നെയും പിന്നെയും വരാമെന്ന ഉറപ്പിൽ വീടിന്റെ പടികടന്നു പോയി.

അകത്തെ മുറിയിൽ ആനന്ദവല്ലി ഇതൊക്കെ കേട്ട് ചൂടായി പതച്ച്, തിളച്ച് പൊന്തി മറിയാൻ പാകത്തിൽ നിൽക്കുകയായിരുന്നു. സ്വാർത്ഥതാ വാഹകസംഘം പോയതും സെന്റർഹാളിന്റെ ചുവരിൽ കിടക്കുന്ന കാലം ചെയ്ത ഗോപാലാട്ടന്റെ ചില്ലിട്ട ഫോട്ടോ വലിച്ച് പറിച്ചെടുത്ത് ശാന്തമ്മയുടെ മുന്നിലെറിഞ്ഞ് പൊളിച്ച് കൊണ്ട് ആനന്ദവല്ലി അലറി.

“തള്ളേ… കൊറേ നേരായി ഞാൻ ഷെമിക്കുന്നു… ഇയാളെ പോലെന്നെയാണോ നിങ്ങളെ മോൻ.. അതോ അങ്ങേതിലെ രാഘവൻ നമ്പ്യാരുടേത് പോലെയോ…? പോട്ടേ പോട്ടേന്ന് വെച്ച് നിക്കുമ്പോ വെർതേ മേത്ത് കേരി കളിക്ക്വാ അല്ലേ… എന്റെ കാലിന്റെടേല് ഫോട്ടോസ്റ്റാറ്റ് മെഷിനൊന്നുമല്ല നിങ്ങള് പറയുന്ന പോലെ പെറാൻ…”

ചിത്രം: നാടകക്കാരൻ

106 comments:

 1. Kollam nattil nadappu thanne... Onnu chodichal parayamo- Kalinte edelu pinne enthuva kumara?

  ReplyDelete
 2. ഹണിമൂൺ കഷായമൂൺ/
  രണ്ടുപേരേയും ഒന്നിച്ചല്ലാതെ കാണുന്നത് ബാത്‌റൂമിൽ പോകുമ്പോൾ മാത്രമാണ്/
  എൻ‌.സി.പി.ക്കാരുടേത് പോലെ (ശരദ് പവാർ, എ.സി.ഷൺ‌മുഖദാസ്) ചിറികോട്ടൽ/
  ജാനുവമ്മ ബാറ്റിങ്ങ് പവർപ്ലേ എടുത്തു/
  തറപ്പിച്ചും ഉറപ്പിച്ചും ആശ്ചര്യമസാല ചേർത്ത് അപ്പറോമിപ്പറോം പറഞ്ഞു/
  താടിക്ക് വലത് കൈ കൊണ്ട് എർത്തിങ്ങ് നടത്തി ശാന്തമ്മ വിലപിച്ചു
  :))))

  നന്നായി ചിരിപ്പിച്ചു...:)

  ReplyDelete
 3. ഭാഗ്യം ആരും തേങ്ങ അടിച്ചില്ല, ആദ്യത്തെ തേങ്ങ എന്റെ വക

  ൦ ൦ ൦ ....

  ReplyDelete
 4. കുമാരേട്ടാ,ചിരിച്ചു ചിരിച്ചു മരിച്ചു...തനി കണ്ണൂര്‍ സ്റ്റയില്‍ ഡയലോഗും...
  ''എനക്കും തോന്നീനപ്പാ... ഇത് വിനോദന്റെ കുട്ടിയേ അല്ലാന്ന്… ആരതാന്ന് ആരിക്കറിയാപ്പാ… എന്റെ മോന്റെ വിധി ഇതായല്ലോ എന്റെ കടലായി കൃഷ്ണാ…” താടിക്ക് വലത് കൈ കൊണ്ട് എർത്തിങ്ങ് നടത്തി ശാന്തമ്മ വിലപിച്ചു.

  ReplyDelete
 5. ഫോട്ടോസ്റ്റാറ്റ് മെഷിനല്ല; സ്കാനര്‍ അല്ലെ?!

  ReplyDelete
 6. അവളും ഇൻ‌ഡയരക്റ്റായി കൌണ്ടർ അറ്റാക്ക് നടത്തും

  ഇനിപ്പോ ഫോട്ടോസ്ടാറ്റ്‌ വെച്ച് പിടിപ്പിക്കാം.
  ഉഷാറാക്കി.

  ReplyDelete
 7. ഹോ, ജ്ജാതി വിറ്റ് കുമാരേട്ടാ....
  കിടിലം....
  ഫോട്ടോസ്റ്റാറ്റ് മെഷീന്‍ ഒക്കെ ശരിക്കും rofl ആക്കും...

  ReplyDelete
 8. ഫോട്ടോസ്റ്റാറ്റ് മെഷീന്‍...:)

  ReplyDelete
 9. തകര്‍ത്തു ട്ടോ ....
  ബാറ്റിംഗ് പവര്‍ പ്ലേ.
  അമേരിക്കാന്റെ ഇടപെടല്‍ ,
  പിന്നെ അവസാനത്തെ ആ ക്ലൈമാക്സ് .
  ചിരിയുടെ പൊടി പൂരം

  ReplyDelete
 10. ലാസ്റ്റ് ഡയലോഗില്‍ തട്ടി ഞാന്‍ ഫ്ലാറ്റായി കുമാരാ ..ആ ശാന്തേട്ടത്തീട കാര്യം പിന്നെ പറയാനുണ്ടോ ?

  ReplyDelete
 11. ഡി.എൻ.എ. ടെസ്റ്റ് നടത്താൻ പറയുമോ?
  ഇതേ സംഭവം ഒരിടത്ത് നടന്നിട്ടുണ്ട്. അന്ന് മരുമകൾ പാവം ഡയലോഗ് പറയാതെ കരഞ്ഞു.
  ചിരിച്ചു, ചിരിച്ചു മതിയായേ,,,
  എന്റെ അമ്മായിഅമ്മ കഥകൾക്ക് ഒരു ഇടവേള,,,

  ReplyDelete
 12. നല്ല രസമായി വായിച്ചു. ഒരു കാര്യം മനസ്സില്‍ തോന്നിയത് സൂചിപ്പിച്ചോട്ടെ? മറ്റുള്ളവരുടെ ശാരീരികവൈകല്യത്തില്‍ നിന്ന് ഹാസ്യമുണ്ടാക്കുന്നത് കുമാരനെപ്പോലെ കൃതഹസ്തരായവര്‍ക്ക് ചേര്‍ന്നതാണോ?

  ReplyDelete
 13. ഇപ്പൊ ക്രിക്കറ്റിനേക്കാള്‍ എക്സൈറ്റ്‌മെന്റ് ഇവിടെയാണല്ലേ...

  ReplyDelete
 14. നല്ല വായനാ സുഖം നല്കി
  ഒപ്പം ചിരിക്കാനുള്ള വകയും

  ആശംസകൾ!

  ReplyDelete
 15. എന്താ കുമാരേട്ടാ ആ ലാസ്റ്റ് ഡയലോഗ് ..ഗംഭീരം..........!!!!!!!!!!

  ReplyDelete
 16. കലക്കന്‍‌‌‌‌

  ReplyDelete
 17. ആദ്യത്തെ സ്നേഹം കണ്ടപ്പളേ തോന്നീത ഇതെങ്ങനെ തന്നെ യാകുമെന്ന് ..ഇങ്ങനെ വേണം മരുമകളായാൽ ഹല്ല പിന്നെ ക്ഷമിക്കുന്നതിനു ഒരതിരില്ലെ.. എനിക്കാ‍ദ്യമെ ചൊറിഞ്ഞു വന്നതാ .. ആ തള്ളേടെ ഒരു തോന്നീനപ്പാ...കുറെ ചിരിച്ചു..ആശംസകൾ..

  ReplyDelete
 18. കലക്കി കുമാരാ....തകര്‍ത്തറഞ്ഞു ചിരിച്ചു...
  അവരുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയുള്ള ഒരു വാല്‍ക്കഷ്ണം കൂടിയിടായിരുന്നു....

  ReplyDelete
 19. കുമാരേട്ടാ ഇങ്ങള് പങ്കരാന്നെ..എന്താ അലക്ക്..ഫോടോസ്ടാട്റ്റ് മെഷ്യനും കമ്പ്യൂട്ടറും മൌസും എല്ലാം ഗിടിലന്‍സ്..

  ReplyDelete
 20. എന്റെ കാലിന്റെടേൽ ഫോട്ടോസ്റ്റാറ്റ് മെഷിനൊന്നുമല്ല നിങ്ങള് പറയുന്ന പോലെ പെറാൻ…” അതാണ് അത് മാത്രമാണ് ..... നന്നായി മാഷെ ശരിക്കും ചിരിപ്പിച്ചു

  ReplyDelete
 21. അടുത്ത പേറിന് വല്ലിക്ക് കളര്‍ ഫോട്ടോസ്റ്റാട്ട് മെഷീന്‍ വാങ്ങി കൊടുക്കാന്‍ ശാന്തമ്മയോട് പറയണം...ടോണര്‍ തീര്‍ന്നാല്‍ അഡ്വാന്‍സായി അതും കരുതണം...അല്ലേല്‍ ഇനിയും അവര്‍ ബ്ലാക്ക്‌ & വൈറ്റ് പ്രിന്റ്‌ എടുത്തു കൂട്ടും.........

  ReplyDelete
 22. കുമാരാ ക്ലൈമാക്സ്‌ ഡയലോഗ് തകര്‍പ്പന്‍!

  ReplyDelete
 23. എന്റെ കാലിന്റെടേൽ ഫോട്ടോസ്റ്റാറ്റ് മെഷിനൊന്നുമല്ല നിങ്ങള് പറയുന്ന പോലെ പെറാൻ…”
  :):)

  ReplyDelete
 24. വളരെ രസകരമായി.

  ReplyDelete
 25. കുഞ്ഞിന് നിറം കുറവാണെന്ന ന്യൂസ് ശാന്തമ്മയിൽ നിന്നും കിട്ടിയതിനാൽ കണ്ടയുടനെ ജാനുവമ്മ ബാറ്റിങ്ങ് പവർപ്ലേ എടുത്തു.

  ReplyDelete
 26. കലക്കീട്ടാ ...
  ഒരുപാടു ചിരിച്ചു ...

  ReplyDelete
 27. മാഷേ കലക്കി......ട്ടോ

  ReplyDelete
 28. "എന്റെ കാലിന്റെടേൽ ഫോട്ടോസ്റ്റാറ്റ് മെഷിനൊന്നുമല്ല നിങ്ങള് പറയുന്ന പോലെ പെറാൻ…”

  എന്റെ അമ്മോ...... ഇത് വായിച്ചിട്ട് ഞാന്‍ തല തല്ലി ചിരിച്ചില്ലേല്‍ , ഉറപ്പ്.. എനിക്കെന്തോ മാനസിക തകരാറ് ഉണ്ട്.

  ReplyDelete
 29. തനിപ്പകര്‍പ്പ് ഉഗ്ഗ്രനായി, അവസാന വരികള്‍ ശരിക്കും തകര്‍ത്തു!

  ReplyDelete
 30. ശൈലികളൊക്കെ തകര്‍ത്തു, കുമാരേട്ടാ
  :)

  ReplyDelete
 31. കൊള്ളാം നന്നായിട്ടുണ്ട്....

  ReplyDelete
 32. സംഭവം രസായി .. ഹി ഹി

  ReplyDelete
 33. മാഷെ....
  "നമിച്ചിരിക്കുന്നു..."
  അല്ലാണ്ട് ഞാനിപ്പ എന്തൂട്ടാ ചെയ്യാ....?
  അമ്മാതിരി എഴുത്തല്ലെ എഴുതി വെച്ചിരിക്കണത്......

  :) :) :)

  ReplyDelete
 34. എന്റെ കുമാരാ..മനുഷ്യനെ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലാതെ.

  ReplyDelete
 35. ഫോട്ടോസ്റ്റാറ്റ് മെഷീന്‍ കൊള്ളാം... ഹ..ഹ...

  ReplyDelete
 36. ഹ..ഹ..ഹ
  തകർപ്പൻ പോസ്റ്റ്,
  ചിരി കാരണം ഒന്നും എഴുതാൻ കിട്ടുന്നില്ല,
  കൻഗ്രാറ്റ്സ്..

  ReplyDelete
 37. ഹണിമൂൺ കഷായമൂൺ:- kidu kidu

  ReplyDelete
 38. അഭിപ്രായങ്ങളെഴുതിയ എല്ലാവർക്കും നന്ദി.

  ReplyDelete
 39. ഒന്നും പറയാനില്ല.. :) :) :)
  കലക്കിമറിച്ചു...

  ReplyDelete
 40. ആ ഫോടോസ്ടാറ്റ്‌ മെഷീന്‍ - കലക്കി

  ReplyDelete
 41. അവസാനത്തെ ആ ഫോട്ടോസ്റ്റാറ്റ് എസ്എംഎസ് ആയി വന്നതാണല്ലോ കുമാര്‍ജി...

  അതാണോ ഇതിന് പ്രചോദനം, അതോ ശരിക്കും താങ്കളുടെ സൃഷ്ടിയാണോ?

  ReplyDelete
 42. Kumara. another humour shot!! :D

  Cheers

  ReplyDelete
 43. നായികയുടെ ക്ലൈമാക്സ്‌ ഡയലോഗ് തകര്ത്ത് തരിപ്പണമാക്കി.....കിടിലന്‍...
  ***************
  തള്ളേ… കൊറേ നേരായി ഞാൻ ഷെമിക്കുന്നു… ഇയാളെ പോലെന്നെയാണോ നിങ്ങളെ മോൻ.. അതോ അങ്ങേതിലെ രാഘവൻ നമ്പ്യാരുടേത് പോലെയോ…? പോട്ടേ പോട്ടേന്ന് വെച്ച് നിക്കുമ്പോ വെർതേ മേത്ത് കേരി കളിക്ക്വാ അല്ലേ… എന്റെ കാലിന്റെടേല് ഫോട്ടോസ്റ്റാറ്റ് മെഷിനൊന്നുമല്ല നിങ്ങള് പറയുന്ന പോലെ പെറാൻ…”

  ReplyDelete
 44. കുമാരേട്ടോ നമിച്ചിരിക്കുന്നു ... സൂപ്പര്‍ബ്

  ReplyDelete
 45. ലാസ്റ്റ് നല്ല കിടിലം കൌണ്ടര്‍ പഞ്ച തന്നെ ...ഇതിലും കൂടുതല്‍ എന്ത് പഞ്ച........ അല്ലെ കുമാരാ

  ReplyDelete
 46. ലാസ്റ്റ്‌ ള്ള ആ ഫോടോസ്ടാറ്റ്‌ പ്രയോഗം ഉണ്ടല്ലോ ..ന്റമ്മേ നിങ്ങളെ സമ്മതിക്കണം ട്ടോ .........

  ReplyDelete
 47. തകര്‍ത്തു തരിപ്പണാക്കിന്നു പറഞ്ഞാ മതീലോ ന്റെ കുമാരാ... എന്തൂട്ടെഴ്താ ഈ എഴ്തി വച്ചീര്ക്ക്നേന്നെ...

  -സുല്‍

  ReplyDelete
 48. “സര്‍ഫ് കുമിള പോലെ....കണ്ണുതട്ടാതിരിക്കാന്‍ പോലും ഒരു വഴക്കും വക്കാണവും ഉണ്ടായിട്ടില്ല....” തകര്‍ത്തു കുമാരാ... ഇത്രയും എഴുതണേനു പകരം റൌഫും കുഞ്ഞാലീം പോലെ ആയിരുന്നു അന്ന്..ഇന്ന് അവര്‍ ഇപ്പോള്‍ എങ്ങിനെ ആണോ അതേ അവസ്ഥ.. പത്രസമ്മേളനം അടുക്കളപ്പുറത്താന്നു മാത്രം...എന്ന് എഴുതിയാല്‍ പോരായിരുന്നോ? ഹഹ

  ക്ലൈമാക്സ് കലക്കീട്ടാ.... ആ ഫോട്ടോസ്റ്റാറ്റ് മെഷീന്റെ ഡയലോഗ് പിന്നെ പഴയ ഫോട്ടോ എറിയുന്നത് എടുത്ത് പറയണം....

  ReplyDelete
 49. കുമാർജീ- പെണ്ണുകെട്ടിയിട്ടില്ലല്ലോ- എല്ലാം കൂടി അനുഭവിക്കാനിരിക്കുന്നു

  ReplyDelete
 50. തുടക്കം മുതല്‍ നര്‍മം വാരിവിതറിയിരിക്കുന്നു. എന്‍റെ അനുഭവം വ്യത്യസ്തം ആണെങ്കിലും തുടക്കത്തില്‍ വളരെ സ്നേഹത്തോടെ ഇങ്ങനെ എത്ര അമ്മായിഅമ്മ മരുമകള്‍ കണ്ടിരിക്കുന്നു. പിന്നെ പതംപറഞ്ഞും. വല്ലാത്ത ഒരു ബന്ധം തന്നെ.

  ReplyDelete
 51. ഫോടോസ്ടാട്റ്റ്‌ മെഷീന്റെ ടോണര്‍ കേടുവന്നതായിരിക്കും കളര്‍ അങ്ങനെ ആകാന്‍ കാരണം.
  ലഘ്നത്തില്‍ വിഘ്നം കാണുന്നു കുമാരാ .
  എന്സ്സീപ്പിക്കാര്‍ കേസുകൊടുക്കാന്‍ സകല സാധ്യതയും കാണുന്നു.

  ReplyDelete
 52. Very good story covered with good humour.very nicely told.the conclusion is excellent.
  best regards.

  ReplyDelete
 53. ഏയ്.. ഞാൻ പാവം വിനോദിന്റെ കൂടെയാ. അവനോടു്‌ ടോണർ മാറ്റി കൊണ്ടുവരാൻ പറഞ്ഞിട്ടുണ്ടു്‌.
  ആനന്ദവല്ലീന്റെ ഡയലോഗ്... ഹെന്റമ്മേ.. എന്തൂട്ടാ പറയാ?

  ReplyDelete
 54. ഒന്നൊന്നര ഡയലോഗാണല്ലൊ മച്ചൂ.
  പാരമ്പര്യവൈരികൾ എന്നും പാരമ്പര്യവൈരികൾ തന്നെ.

  ReplyDelete
 55. ഈയടുത്ത കാലത്തൊന്നും ഒരു കഥ വായിച്ച് ഇത്ര ചിരിച്ചിട്ടില്ല.നന്ദി കേട്ടോ.

  ReplyDelete
 56. കുമാരാ!

  ഉഷാർ!

  ReplyDelete
 57. നല്ല അലക്കാ ട്ടോ

  ReplyDelete
 58. കാലിന്റെടേല്‍ ഫോട്ടാസ്റ്റാറ്റ് മെഷീന്‍ വച്ചിട്ടില്ലാന്നുള്ള ഡയലോഗ് തകര്‍ത്തു...ശാന്തേച്ചി പറഞ്ഞത് ഈ ഡയലോഗ് നേരത്തെ കിട്ടീര്‍ന്നെങ്കില്‍ അവര്‍ടെ അമ്മ്‍ായമ്മോട് പറഞ്ഞേനേനാ. ഇനീപ്പോ പറഞ്ഞിട്ട് കാര്യല്ല രണ്ടൊല്ലം മുമ്പ് അവരു മണ്ണൂര്‍ക്ക് പോയി.
  കഴിഞ്ഞത് അത്രക്കങ്ട് ഗുമ്മായില്ലായിരുന്നു..പക്ഷെ ഇത് വെടിച്ചില്ല് സാധനാ‍യിട്ട്ണ്ട് ടാ ഗഡ്യേ.....

  അതേ കൊര്‍ച്ചു ഗ്യാപിട്ട് പൂശ്യാമതീട്ടാ...ആളോള്‍ക്ക് ആസ്വദിക്കാന്‍ അവസരം ഒണ്ടാക്കാന്‍ ഇമ്മള്‍ പെടാപാട് പെടണത് പലര്‍ക്കും അറിയില്ല. എഴുത്ത് മെഷീനാന്ന് കരുതും ആള്‍ക്കാര്‍ അതുപോലെ കണ്ണുവെപ്പും ഉണ്ടാകേ...ഇമ്മടെ കൊടകരേലെ ആ ചുള്ളന്‍ ഇപ്പോള്‍ എഴുത്തും നിര്‍ത്തി പോയവഴിക്ക് പിന്നെ പൂച്ചപോലും പോയിട്ടില്ല...

  ReplyDelete
 59. Really enjoyed.. thanks for such a nice narration.

  ReplyDelete
 60. ക്ലൈമാക്സ് തകർത്തൂട്ടോ..സൂപ്പർ..

  ReplyDelete
 61. ആ അവസാനത്തെ ഘണ്ടിക ...അതൊരു ഒന്നൊന്നര വരും.....സസ്നേഹം

  ReplyDelete
 62. കുമാരനും തമാശയും കമ്പുട്ടറും മൌസും പോലെ തന്നെ ......

  ReplyDelete
 63. ഇത് വായിക്കാന്‍ ഇത്രയും വൈകി പ്പോയല്ലോ
  എന്ന് സങ്കടം തോന്നുന്നു.... അത്ര കിടിലം കഥ.
  ആദ്യ പേരഗ്രാഫ് ആണ് ട്ടോ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത്‌. എങ്ങനെയാ ഇത്ര കിറുകൃത്യമായി പറയാന്‍ കഴിഞ്ഞത്? ഇതൊരു സംശയമാണേ......

  ReplyDelete
 64. കിടിലോൽ കിടിലൻ.

  ReplyDelete
 65. “തള്ളേ… കൊറേ നേരായി ഞാൻ ഷെമിക്കുന്നു… ഇയാളെ പോലെന്നെയാണോ നിങ്ങളെ മോൻ.. അതോ അങ്ങേതിലെ രാഘവൻ നമ്പ്യാരുടേത് പോലെയോ…? പോട്ടേ പോട്ടേന്ന് വെച്ച് നിക്കുമ്പോ വെർതേ മേത്ത് കേരി കളിക്ക്വാ അല്ലേ… എന്റെ കാലിന്റെടേല് ഫോട്ടോസ്റ്റാറ്റ് മെഷിനൊന്നുമല്ല നിങ്ങള് പറയുന്ന പോലെ പെറാൻ…”


  ha ha KUMARETTA...avalu oru aanadha valli thanne aane ..SUPER

  ReplyDelete
 66. This comment has been removed by the author.

  ReplyDelete
 67. കുമാരാ ചിരിച്ച് മതിയായി :)
  ഒപ്പം, അവസാനം ഉഴുത് മറിച്ചു...:))

  ReplyDelete
 68. ഉയ്യന്റപ്പ ഫോട്ടോസ്ടാറ്റ് മെഷിന? എനി അതുകൂട്യായാല് പെണ്ണ്ങ്ങക്ക് എള്പ്പായി.

  ReplyDelete
 69. ശാന്തേടത്തിയെ സ്ട്രെച്ചറിലാ കൊണ്ടുപോയത് എന്നാ കേട്ടത്!

  കിടിലൻ..!! ചിരിച്ച് മോണിട്ടർ കപ്പി.

  ReplyDelete
 70. kalakalakkan! ithiri naalaayi eee standard-l orennam ivide kandittu... :)

  ReplyDelete
 71. ക്ലൈമാക്സിലെ അമ്മായിയമ്മയുടെ ആ മുഖഭാവം കൂടി കുമാരേട്ടന്റെ ശൈലിയിൽ തന്നെ ഒന്നു വർണ്ണിക്കേണ്ടതായിരുന്നു...
  ആശംസകൾ....

  ReplyDelete
 72. ഹോ അവസാനത്തെ ആ ഡയലോഗ് .. കലക്കി കടുക് വറുത്തു.

  ReplyDelete
 73. അമ്മായിയമ്മേടെ ആ ലാസ്റ്റ് എക്സ്പ്രഷൻ കുമാരേട്ടൻ വിവരിക്കാതെ തന്നെ വായനക്കാരന്‌ കാണാം.. അത്രക്ക് കിടിലനല്ലേ ഡയലോഗ്...

  ReplyDelete
 74. താടിക്ക് വലത് കൈ കൊണ്ട് എർത്തിങ്ങ് നടത്തി ശാന്തമ്മ വിലപിച്ചു

  കിടിലം. അവസാനത്തെ ഫോടോസ്ടാറ്റ് ഉള്‍പ്പെടെ :-D

  ReplyDelete
 75. mm..katha nannyi

  aa SMS kittiyirunnu..

  ReplyDelete
 76. ഒരിക്കൽ ഞാനൊരു മരുമകളായിരുന്നുവെന്നു അമ്മായിയമ്മയൂം,നാളെ ഞാനൊരു അമ്മായിയമ്മയാകുമെന്നു മരുമകളും വിചാരിച്ചാൽ പ്രശ്നമൊന്നും ഉണ്ടാവില്ല.
  കുമാരന്റെ ബ്ലോഗിലെത്താൻ വളരെവൈകിപ്പോയി.
  നല്ല അടിപൊളി പോസ്റ്റ്.രസമുള്ള വായന.ഫലിതം ഇത്രയും നന്നായി എഴുതാനുള്ള താങ്കളുടെ കഴിവിനെ അഭിനന്ദിക്കുന്നു.

  ReplyDelete
 77. ഈ കുമാരേട്ടന്റൊരു കാര്യം ....!!!

  ReplyDelete
 78. ചിരിച്ചു മടുത്തു..നന്നായിട്ടുണ്ട്.പിന്നെ ആ ഡയലോഗും കലക്കന്‍..
  എന്റെ കാലിന്റെടേൽ ഫോട്ടോസ്റ്റാറ്റ് മെഷിനൊന്നുമല്ല നിങ്ങള് പറയുന്ന പോലെ പെറാൻ…”
  :):)

  ReplyDelete
 79. ...........നന്നായി അവതരിപ്പിച്ചിരിക്കുന്നു...

  ReplyDelete
 80. ishtapettu
  prathyekichum
  കുഞ്ഞിന് നിറം കുറവാണെന്ന ന്യൂസ് ശാന്തമ്മയിൽ നിന്നും കിട്ടിയതിനാൽ കണ്ടയുടനെ ജാനുവമ്മ ബാറ്റിങ്ങ് പവർപ്ലേ എടുത്തു.

  kidu

  ReplyDelete
 81. തള്ളേ… കൊറേ നേരായി ഞാൻ ഷെമിക്കുന്നു… ഇയാളെ പോലെന്നെയാണോ നിങ്ങളെ മോൻ.. അതോ അങ്ങേതിലെ രാഘവൻ നമ്പ്യാരുടേത് പോലെയോ…?

  kumara.. എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആ
  ഭാഗമാണേ..
  njaningottu vannittu kure nalayi.
  sorry

  ReplyDelete
 82. നന്നായിട്ടുണ്ട് കുമാരാ..നര്‍മ്മം നന്നായി ലയിപ്പിച്ചിരിക്കുന്നു..

  ReplyDelete
 83. വിറ്റുകൾക്ക് ക്ഷാമമില്ലാത്ത ആവനാഴി തന്നെയിത്

  ReplyDelete
 84. എന്റമ്മച്ചിയേ.........

  ReplyDelete
 85. നല്ല വായനാ സുഖം നല്കി
  ഒപ്പം ചിരിക്കാനുള്ള വകയും

  ആശംസകൾ!

  ReplyDelete
 86. എപ്പോഴെന്കിലും ഇതു വായിച്ചില്ലേല്‍ ജീവിതത്തിന്‍റെ പകുതി ഒരു മണിക്കൂര്‍ മുന്‍പേ നഷ്ടപ്പെട്ടെനെ. കിടിലന്‍!

  ReplyDelete
 87. ചിരിച്ചു മടുത്തു..:-D

  ReplyDelete
 88. നിക്ക് വയ്യാ കുമാരേട്ടാ ..നീ രണ്ടീസം ഞാന്‍ ബടെ ഉണ്ട് ..ഒന്നുമ്മന്നു തുടങ്ങട്ടെ ബായന...

  ReplyDelete
 89. Punch dialogue kidilan.. ithu pole peedanam sahikkenda tharuneemanikalkku upakaramakum

  ReplyDelete