Monday, January 31, 2011

ആദ്യ മദ്യാനുരാഗം

പത്ത് കൊല്ലം മുൻ‌പ്, ഒരു ബോൺ‌സായി പെണ്ണ് ടാറ്റാ.. ബൈ ബൈ.. പറഞ്ഞ് പോയപ്പോൾ ഉത്ഭവിച്ച അതിഭീകരമായ ഫീലിങ്ങ്‌സിൽ നിന്നും രക്ഷപ്പെടാനാണ് ഞാൻ ആദ്യമായി ബിയർ കഴിച്ച് ലോകത്തിലെ കോടാനുകോടി മദ്യപാനികളിൽ എളിയ ഒരു മെം‌ബറായത്.

കൂട്ടിക്കൊണ്ട് പോയി വാങ്ങിത്തന്ന് കുടിക്കെടാ.. കുടിക്ക്.. എന്ന് പറഞ്ഞ് ഊട്ടിയൊഴിച്ച് തരാൻ സുഹൃത്തുക്കളൊന്നും ഒപ്പം ഉണ്ടായിരുന്നില്ല. പ്രണയം പോലെ മദ്യവും ഏകാന്തതയിലാണ് പൂർണ്ണമായി അനുഭവിക്കാൻ കഴിയുക എന്നാണെന്റെ വിശ്വാസം. പരിചയമുള്ളവർ ആരുമുണ്ടാവില്ലെന്ന പ്രതീക്ഷയിൽ, ഇനി അഥവാ ഉണ്ടെങ്കിലും ജീവിതത്തേക്കാൾ വലുതല്ലല്ലോ മാനം എന്ന പുതിയ കണ്ടുപിടുത്തത്തിൽ നിന്നു കിട്ടിയ ധൈര്യത്തിന്റെ സപ്പോർട്ടിൽ ഇടം വലം നോക്കാതെ കണ്ണിലാദ്യം കണ്ടൊരു ബാറിൽ കയറി. ഒരു ഉത്സവപ്പറമ്പ് പോലെ നിറയെ ആൾക്കൂട്ടം. പോയി ഒരു മൂലയ്ക്ക് കാലിയായി കിടന്നൊരു സീറ്റിലിരുന്നു. സപ്ലയർ വന്നപ്പോൾ ബീയറിന് ഓർഡർ കൊടുത്തു. അയാൾ കുറേ പേരുകൾ പറഞ്ഞു. അതിൽ കേട്ട് പരിചയമുണ്ടായിരുന്ന കല്യാണിയെ ഞാൻ സെലക്ട് ചെയ്തു. ഓർമ്മിക്കാൻ എളുപ്പവും നൊസ്റ്റാൾജിക്കുമായ ഇമ്മാതിരി പേരിട്ടതിന് മല്യമൊതലാളിയെ സമ്മതിക്കണം.

ബിയറും ഒരു പ്ലേറ്റിൽ അച്ചാറുമായി സപ്ലയർ തിരികെ വന്നു. അച്ചാർ എനിക്ക് ഒട്ടും ഇഷ്ടമല്ലാത്തതിനാൽ അത് മേശയുടെ മൂലയിലേക്ക് ഉന്തി. കള്ളി ഡിസൈനിലുള്ള ഗ്ലാസ്സ് പിസ ഗോപുരം പോലെ ചെരിച്ച് ബീയർ അതിലൊഴിച്ച് ആ നല്ല മനുഷ്യൻ പോയി. നരച്ച കളറിൽ നിറയെ പോറലുകൾ വീണ ബീയർ കുപ്പി കണ്ടപ്പോൾ മരിച്ച് സ്വർഗത്തിൽ പോയ എന്റെ അച്ഛമ്മയെ ഓർത്തു പോയി. വയസ്സായി മുടി നരച്ച് മേല് നിറയെ ചുളിവുകൾ വീണ അവരുടെ പേരും കല്യാണി എന്നായിരുന്നു.

അച്ഛമ്മയെ പെട്ടെന്ന് തന്നെ മറന്ന്, ഗ്ലാസ്സ് എടുത്ത് ഐസ്‌ക്രീം പോലത്തെ പത ഊതിയകറ്റി വിരൽ കൊണ്ട് മൂന്ന് തുള്ളി തെറിപ്പിച്ച് പറശ്ശിനി മുത്തപ്പന് വീത്ത് കൊടുത്ത ശേഷം ബീയറിനെ ഉമ്മ വെച്ചു. വിചാരിച്ചത് പോലെ കുടിക്കാൻ അത്ര ടേസ്റ്റുണ്ടായിരുന്നില്ല. നല്ല ചവർപ്പും, നാവും പല്ലും വേദനിപ്പിക്കുന്ന തണുപ്പും. പറ്റുന്ന കാര്യത്തിന് ഇറങ്ങിത്തിരിച്ചാൽ പിന്നെ റിവേഴ്സിടുന്ന പരിപാടിയില്ലാത്തതിനാൽ കണ്ണും നാവും പൂട്ടി ആഞ്ഞ് വലിച്ച് പകുതിയോളം തീർത്തു. മുള്ളാണി വിഴുങ്ങിയത് പോലെ തൊണ്ടയിലെന്തൊക്കെയോ കുത്തിപ്പറിച്ച് കടന്നു പോയി. വായും നാവുമൊക്കെ തരിച്ചു. ഇത്രയും കഷ്ടപ്പെട്ട് ഇതൊക്കെ കുടിക്കുന്നവരെ സമ്മതിക്കണം. ചുറ്റുമുള്ള മേശകളിൽ എസ്റ്റാബ്ലിഷ്ഡായ കഴിവുള്ള കുടിയൻ‌മാർ ഇരുന്ന് കഥകൾ പറയുന്നു, പിന്നേം പിന്നേം ഒഴിച്ചൊഴിച്ച് കഴിക്കുന്നു, പുക വലിക്കുന്നു, ചെറിയ കാര്യങ്ങൾ വലുതാക്കി പറയുന്നു. ഒരു എൽ.പി.സ്കൂളിൽ പോയത് പോലെ ഫുൾ ബഹളം. ഇത്രയും സന്തോഷമുള്ള മുഖങ്ങൾ വേറൊരിടത്തും അത് വരെ കണ്ടിട്ടില്ല.

ചവർപ്പ് കാരണം ഒഴിവാക്കി പോയാലോ എന്ന് തോന്നിയെങ്കിലും ഡിഗ്രിക്ക് ഒരു പേപ്പർ എക്കണോമിക്സ് പഠിച്ചതിനാൽ ഒന്നൂടെ ട്രൈ ചെയ്യാമെന്ന് ഉറപ്പിച്ചു. ബാക്കി പകുതി കൂടി കഷ്ടപ്പെട്ട് എങ്ങനെയൊക്കെയോ വലിച്ച് കുടിച്ച് തീർത്ത് ഗ്ലാസ്സ് മേശയിൽ വെച്ചു. കുടിച്ചതും വയറിലുള്ളതെല്ലാം കൂടി റിട്ടേൺ വരുന്നത് പോലെ തോന്നി. വായിൽ കയ്പ്പും ചവർപ്പും. എന്തെങ്കിലും തിന്നണമെന്ന് ആഗ്രഹം തോന്നി. മൂലയിലേക്ക് മാറ്റിയ അച്ചാർ വിരലു കൊണ്ട് തൊട്ട് നാവിന്റെ സെന്റർ കോർട്ടിൽ വെച്ച് അകത്തേക്ക് വലിച്ചെടുത്ത് നാവ് കൊണ്ട് ‘ശ്… ടപ്പ്..’ എന്ന ഒച്ചയിട്ടു. അപ്പോൾ ആ ചവർപ്പൊക്കെ പോയി. രണ്ട് മൂന്ന് പ്രാവശ്യം കൂടി ചെയ്തപ്പോൾ നല്ല സുഖം തോന്നി. കൺപോളകൾ അടഞ്ഞ് ബോഡി വെയ്റ്റൊക്കെ കുറഞ്ഞു. ചുറ്റുമുള്ള ഒച്ചപ്പാടൊക്കെ ഇല്ലാതായി. അവിടെ എത്താൻ കാരണമായ വഞ്ചകിയുടെ മോന്തയും പേരും പോലും മറന്നു പോയി. വെറും ഒരൊറ്റ ഗ്ലാസ്സിൽ തീർക്കാവുന്ന പ്രശ്നത്തിനല്ലേ വെറുതെ ടെൻ‌ഷനടിച്ചതെന്നോർത്ത് എനിക്ക് കണ്ടമാനം ചമ്മലായിപ്പോയി. ഇത്രയും മാനസികോല്ലാസവും ധൈര്യവും കോൺഫിഡൻസും തരുന്ന സാധനം കണ്ട് പിടിച്ചവർക്ക് സ്തുതി, സ്തോത്രം, സമാധാനം…!

വളരെ ഈസിയായിട്ടാണ് കുപ്പിയിൽ ബാക്കിയുള്ള ഒന്നര ഗ്ലാസ്സ് തീർത്തതും അച്ചാർ പ്ലേറ്റ് കണ്ണാടി പോലെയാക്കിയതും. ഈ അച്ചാറൊക്കെ കണ്ടു പിടിച്ചയാളെ സമ്മതിക്കണം. നാവിൽ നവരസങ്ങളല്ലേ പൊട്ടി വിരിയുന്നത്. ഭക്ഷണത്തിന്റെയൊക്കെ രുചി ശരിയായി അറിയണമെങ്കിൽ എന്തെങ്കിലും കഴിച്ചിട്ട് കഴിക്കണം.
നാട്ടുകാരും വീട്ടുകാരുമറിഞ്ഞ് ഗംഭീരമായി വാളു വെച്ച് നടത്തേണ്ടിയിരുന്ന കള്ളുകുടി അങ്ങനെ ആരുമറിയാതെ തനിച്ച് ഉദ്ഘാടനം ചെയ്ത് തല പൊക്കിപ്പിടിച്ച് അഭിമാന പുളകിതനായി പുറത്തിറങ്ങി. ടൌൺ മുഴുവൻ വെർച്വൽ ടൂർ പോലെ എന്റെ രണ്ട് സൈഡിലൂടെയും ഒഴുകി നീങ്ങുന്നു. വിചാരിച്ചിടത്തേക്കല്ല, കാലുകൾ കൊണ്ട് പോകുന്നത്. മതിലിന്റെയോ കൈവരിയുടേയോ സഹായമില്ലാതെ നടക്കാൻ പറ്റുന്നില്ല. ഈ കോലത്തിൽ വീട്ടിലേക്ക് പോയാൽ അത് അവസാനത്തെ പോക്കായിരിക്കും. അതു കൊണ്ട് ഏതെങ്കിലും സിനിമക്ക് കയറി സമയം കളയാമെന്ന് വിചാരിച്ച് ഓട്ടോ പിടിച്ച് അങ്ങോട്ടേക്ക് വിട്ടു. അവിടെ എത്തിയപ്പോൾ നാട്ടിലുള്ള രവിയും പുഷ്കരനും ക്യൂവിലുണ്ട്. പഹയൻ‌മാർക്ക് പിടി കൊടുക്കുന്നതിലും നല്ലത് ടി.വി.ചാനലിൽ ലൈവ് വരുന്നതാണ്. അവൻ‌മാർ കാ‍ണാതിരിക്കാൻ ക്യൂവിന്റെ പിറകിൽ മറഞ്ഞ് നിന്നു. ടിക്കറ്റെടുത്തയുടൻ രണ്ടും ടാക്കീസിലേക്ക് ഓടി. പടം തുടങ്ങാനൊന്നുമായിട്ടില്ല, എന്നാലും ആക്രാന്തം രണ്ടിന്റെയും കൂടെപ്പിറപ്പാണ്. ഞാൻ ടിക്കറ്റെടുത്ത് കയറി അവൻ‌മാർ കാണാതെ ആരുമില്ലാത്ത ഒരിടത്തിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ രണ്ട് സാമദ്രോഹികളും എന്തോ നിധി കണ്ടു പിടിച്ച മാതിരി ചിരിച്ച് കൊണ്ട് വന്ന് ഇടത്തും വലത്തുമായി വന്നിരുന്നു. ഇനി മാറാനും പറ്റില്ല. അത് കൊണ്ട് രണ്ടിന്റെയും കത്തി സഹിച്ചിരുന്നു.

ടാക്കീസിൽ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. അലമ്പ് ആൾക്കാരും കച്ചറ ടീമും ഒച്ചപ്പാടുമൊന്നുമില്ല. ഡീസന്റായ ഫാമിലികളും മര്യാദക്കാരായ ആളുകളും മാത്രം. പടം തുടങ്ങിയ അൽ‌പ്പം കഴിഞ്ഞ് ചുരിദാറിട്ടൊരു യുവതിയും അവരുടെ ഭർത്താവാണെന്ന് ഡൌട്ടില്ലാതെ പറയാവുന്നൊരാളും രണ്ട് മക്കളും വന്ന് ഞങ്ങളുടെ മുന്നിലെ സീറ്റിലിരുന്നു.

ഒരു കുപ്പി ബിയറേ കഴിച്ചിരുന്നുള്ളൂ എങ്കിലും കന്നി മദ്യത്തിന്റെ ഇം‌പാക്റ്റ് വളരെ വലുതായിരുന്നു. അത്രയ്ക്കും സുഖം അതിന് മുൻപ് അനുഭവിച്ചിരുന്നില്ല. നിശബ്ദമായ എ.സി.തിയേറ്റർ, കമന്റും കൂക്കുവിളികളും അട്ടഹാസവുമില്ലാത്ത ഓഡിയൻസ്, തമാശകളുമായി കണ്ടിരിക്കാൻ പറ്റിയ ഒരു സിനിമ. കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ സീറ്റിൽ ചാരിയിരുന്ന് കുത്തനെ വെച്ച് തരിച്ച കാലുകളെടുത്ത് മുന്നിലെ സീറ്റിൽ വെച്ചു. മുന്നിലിരിക്കുന്നവന്റെ ചുമലോളം കാൽ വെച്ച് ചാരിയിരുന്ന് സിനിമ കാണുന്നതാണ് പരമ്പരാഗതമായ ഫിലിം വ്യൂ പോയന്റ്.

അതു വരെ യാതൊരു കുഴപ്പവുമില്ലായിരുന്നു. നമ്മൾടെ ഉള്ളിലും വയറിലും ഫുൾ നിഷ്കളങ്കതയല്ലാതെ, ദൈവത്താണെ സത്യം യാതോരു വേണ്ടാതീനവും ഉണ്ടായിരുന്നില്ല. പക്ഷേ, എത്ര ഡീസന്റായാലും എന്തെങ്കിലും കിട്ടാൻ നമുക്ക് ഫിക്സ് ചെയ്ത് വെച്ചിട്ടുണ്ടെങ്കിൽ അത് നമ്മക്ക് തന്നെ കിട്ടുമല്ലോ. ഒരു കോമഡി സീൻ കണ്ട് പൊട്ടിച്ചിരിച്ചപ്പോൾ കസേരയുടെ മിനുസം കാരണം കാലു വഴുതിപ്പോയി. നിലത്ത് വീണ് വേദനിക്കാതിരിക്കാൻ പെട്ടെന്ന് കാലമർത്തി. കസേരയുടെ ഗ്യാപ്പിന്റെ ഇടയിലെത്തി സേഫായി കാല് നിന്നു. ആ ഗ്യാപ്പ് വളരെ സോഫ്റ്റായിരുന്നു. ആ സോഫ്റ്റ് മുന്നിലെ ചുരിദാറിട്ട സുന്ദരിയുടെ ബാക്കുമായിരുന്നു. അപ്രതീക്ഷിതവും നിഷിദ്ധവുമായ സ്പർശനത്തിൽ അവൾ പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞ് എന്നെ നോക്കി. ആ സ്പോട്ടിൽ പുകയായി മുകളിലേക്ക് പോയത് എന്റെ സ്വന്തം ആത്മാവായിരുന്നു.

“അളിയോ.. അളിയനാ പെണ്ണിനെ തോണ്ടി, അല്ലേ…!“ ക്ണാപ്പൻ പുഷ്കരന്റെ കമന്ററി കൂടിയായപ്പോൾ വയറിലെയും തൊണ്ടയിലെയും വെള്ളമൊക്കെ വറ്റിവരണ്ടു പോയി. ജീവിതത്തിൽ ആദ്യമായി ആ നിമിഷത്തിലായിരുന്നു ഭൂമി ജെ.സി.ബി.വെച്ച് തുരന്ന് താഴേക്ക് പോയെങ്കിലെന്നും ടാക്കീസ് ഇടിഞ്ഞ് പൊളിഞ്ഞ് വീണ് എല്ലാരും പണ്ടാരടങ്ങി പോട്ടേയെന്നും എനിക്ക് തോന്നിയത്..! പുളിവെള്ളമോ മോരോ കുടിക്കാതെ കുടിച്ചതെല്ലാം വാനിഷ്ഡായിപ്പോയി.

ഈയുലകത്തിലെ സകല കുഴപ്പങ്ങൾക്ക് പിറകിലും പെണ്ണുങ്ങളുണ്ടായിരിക്കുമെന്ന് പറയാറുണ്ടെകിലും, ഒരു സ്ത്രീയേയും സംശയത്തിന്റെ സ്പെയർ കൂടാതെ വിശ്വസിച്ച് സ്വയമർപ്പിച്ച് സ്നേഹിക്കരുതെന്ന് അനുഭവം പഠിപ്പിച്ചിട്ടുമുണ്ട് എന്നാലും,

അവാച്യവും അനർഗളവുമായ പ്രണയജ്വാലകളാൽ വിസ്മയിപ്പിക്കുന്നവളും, പൊൻ‌വിളക്കെന്നും സർവ്വംസഹയെന്നും മഹാലക്ഷ്മിയെന്നും, മൌനം കൊണ്ട് കീർത്തനം പാടുന്നവളെന്നും അക്ഷയ സ്നേഹത്തിന്റെ കേദാരമെന്നും വാഴ്ത്തപ്പെടുന്ന സ്ത്രീ ജന്മത്തിന്റെ പ്രതിനിധിയേ, അപ്രവചനീയവും, വിസ്മയകരവുമായ ഈ ലോകക്രമത്തിൽ എന്നെങ്കിലും ഒരിക്കൽ ഇത് വഴി വന്നാൽ…

നികൃഷ്ടനും നിന്ദ്യനും അസംസ്കൃതനും ഭൂമിയിലെ ചപല ജന്മങ്ങളിൽ ഒരുവനുമായ ഈ നിസ്വന്റെ ഹൃദയത്തിൽ നിന്നുള്ള അളവറ്റ കൃതജ്ഞതാ പുഷ്പങ്ങൾ..!

സ്ത്രീക്ക് മാത്രം സാധിക്കുന്ന അത്യപൂർവ്വവും അനിർവചനീയവുമായ ക്ഷമാസ്ഫുരണങ്ങളാൽ നീയന്ന് ജ്വലിപ്പിച്ചത് സ്വയം അണച്ചേക്കുമായിരുന്ന ഒരു ജീവനായിരുന്നു.

85 comments:

 1. വെള്ളമടിച്ചാല്‍ ഇങ്ങനെയിരിക്കും....ഇത് എല്ലാവര്ക്കും ഒരു പാഠമാവട്ടെ..!!

  ReplyDelete
 2. ട്ടേ
  അല്ലേലും ഈ മദ്യപാനം കഴിക്കുന്നവരെ സമ്മതിക്കണം
  എന്നെയും :

  ReplyDelete
 3. സ്നേഹ എന്താണൊ മനസ്സിലാക്കിയത്!

  “സ്ത്രീക്ക് മാത്രം സാധിക്കുന്ന അത്യപൂർവ്വവും അനിർവചനീയവുമായ ക്ഷമാസ്ഫുരണങ്ങളാൽ നീയന്ന് ജ്വലിപ്പിച്ചത് സ്വയം അണച്ചേക്കുമായിരുന്ന ഒരു ജീവനായിരുന്നു.”

  എന്നു വച്ചാൽ ആ സ്ത്രീ ബഹളം കൂട്ടിയിരുന്നെങ്കിൽ ഒരു നിഷ്കളങ്കകുമാരന്റെ ജീവിതം തന്നെ കോഞ്ഞാട്ടയാകുമായിരുന്നു.

  അവർ അതു ചെയ്യാതെ, കുമാരനെ രക്ഷിച്ചു
  അതിൽ കൃതജ്ഞതാ ഭരിതൻ ആണ് കുമാരൻ
  കുമാരാ കലക്കി!

  ReplyDelete
 4. ജയന്‍...ഞാന്‍ ഉദ്ദേശിച്ചത്...അബദ്ധ പറ്റിയത് വെള്ളമടിച്ചത് കൊണ്ടാണല്ലോ..! ആ സ്ത്രി ഒരു നല്ല സ്ത്രി ആയതു കുമാരേട്ടന്റെ ഭാഗ്യം...! അതുകൊണ്ട് എനിക്ക് പറയാനുള്ളത് വെള്ളമടി ഒന്നിനുമുള്ള പരിഹാരമല്ല.

  ReplyDelete
 5. ആദ്യം തേങ്ങാ ...
  അത് കഴിഞു വായന

  ട്ടോ ട്ടോ

  ReplyDelete
 6. മി.കുമാരൻ താങ്കൾ മദ്യപിക്കും എന്നറിഞ്ഞിരുന്നെങ്കിൽ ഞാനീ ബ്ലോഗിൽ വരില്ലായിരുന്നു...മദ്യം പാപമാണേന്നറിയില്ലേ...

  അതും പോരാഞ്ഞ് ഒരു പെണ്ണിനെ തോണ്ടിയിട്ട് അത് വളച്ചോടിച്ച് ഗ്ലോറിഫൈ ചെയ്യുന്നു..നാണമില്ലേ താങ്കൾക്ക്...

  നിങ്ങൾ പാലും പഴവും മാത്രം കഴിക്കുന്ന ഒരു ശുദ്ധാത്മാവായിരുന്നു എന്നാണേന്റെ ധാരണ..
  ഇല്ല ഇനിയില്ല..ഇങ്ങോട്ട്

  എന്ന്
  വിജയ്മല്യ...കർണ്ണാടക.
  (ആൾ കേരള മദ്യ വിരുദ്ധ സമിതി പ്രസി..)

  ReplyDelete
 7. കുമാരാ,
  ഒരു കുപ്പി കല്യാണി ബിയറിന്, ഇത്രയൊക്കെ മാസ്മരിക ശക്തിയുണ്ടെന്നു നേരത്തെ അറിഞ്ഞിരുന്നെങ്കില്‍, ഞാനൊക്കെ ബഡാ മുതലാളി ആകുമായിരുന്നു!
  മദ്യം കഴിക്കാന്‍ പല നിഷ്കളങ്കന്മാരും, ഓരോ കാരണങ്ങള്‍ കണ്ടെത്തും. കുറച്ചു കഴിയുമ്പോഴേക്കും മദ്യം നമ്മളെ അതിന്റെ അടിമയാക്കും. പിന്നെ നമ്മള്‍ ആരാണെന്നും, എന്തു ചെയ്യണമെന്നും മദ്യം തീരുമാനിക്കും.
  മദ്യം കഴിച്ചു, അതിനടിമയായിട്ടു മരിച്ച ഒരു നിഷ്കളങ്കന്റെ കഥ,"പ്രിയതമേ, മാപ്പ്" എന്ന പേരില്‍, കുറച്ചു മുന്‍പ് ഞാന്‍ പോസ്ടിയിട്ടുണ്ട്. പുതു കുടിയന്മാര്‍, അതൊന്നു വായിച്ചിട്ടു തുടങ്ങുന്നത് നന്നായിരിക്കും എന്നെനിക്ക് തോന്നുന്നു!
  അവതരണ ശൈലി ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങള്‍! ലിങ്കണ്‍ താഴെയുണ്ട്.
  http://appachanozhakkal.blogspot.com

  ReplyDelete
 8. എഴുത്ത് രസായി..
  ഇപ്പോ മനസ്സിലായില്ലേ സ്ത്രീജന്മം പുണ്യജന്മം എന്നെന്താ സീരിയലുകാര്‍ വാഴ്ത്തിപ്പാടുന്നതെന്ന്..:)

  ReplyDelete
 9. എന്തായിരിക്കും അവളൊന്നും പറയാതിരുന്നത്!!!
  കുമാരന്റെ നിഷ്കളങ്കമോന്ത കണ്ടിട്ടോ, അതോ ചവിട്ട് സോഫ്റ്റായത് കൊണ്ടോ....
  എന്തായാലും, കുലീനയായ സ്ത്രീ...
  ഇപ്പൊ ബിയറടി ഉണ്ടോ??

  ReplyDelete
 10. കുമാരേട്ടാ വായിച്ചു
  നന്നായിട്ടുണ്ട്

  ഞാനും ആദ്യമായി ബാറില്‍ കയറി അടിച്ചിട്ട് നേരെ പോയത് ഒരു സിനിമയ്ക്കായിരുന്നു
  ഒരു നല്ല മഴയത് C.I.D മൂസ കാണാന്‍
  പക്ഷെ കഥ മനസിലായത് പിന്നെ CD എടുത്ത് കണ്ടപ്പോഴാണ് എന്ന് മാത്രം

  തീയേറ്റര്‍ ഓര്‍മ്മയുണ്ട് കാല്‍ടെക്സില്‍ ഉള്ള NS ..
  ബാര്‍ മറന്നു പോയി.. പയ്യാമ്പലം റോഡില്‍ എവിടെയോ ആണെന്ന് തോനുന്നു

  ReplyDelete
 11. കൊള്ളാം കുമാരാ ഈ കുമാരസംഭവം!

  ReplyDelete
 12. കുമാറേട്ടന്‍ അതോടു കൂടി ബിയര്‍ അടി നിര്‍ത്തി
  ഇപ്പൊ വോഡ്ക

  ReplyDelete
 13. ഞാന്‍ പിന്നെ മദ്യപാനം കഴിക്കാത്തത് കൊണ്ട് ഇങ്ങനെയുള്ള അനുഭവങ്ങള്‍ ഒന്നും ഇല്ലാ

  ReplyDelete
 14. ആദ്യത്തെ നാലഞ്ചു പാരഗ്രാഫ് കലക്കി.ശരിക്കും ഒരു ബിയര്‍ അടിച്ച ഫീലിങ്സ്. സത്യം പറ കുമാരാ...തല്ലു കിട്ടിയിരുന്നില്ലേ?അതോ അത് മറ്റൊരു ബോണ്‍സായി ആയിരുന്നൊ?

  ReplyDelete
 15. ഗഡീ അപ്പോള് ലൈന്‍ പൊളിഞ്ഞോണ്ടാണോ കുടിതുടങ്ങ്യേത്?
  എന്തായാലും കല്യാണി അത്രക്ക് കൊള്ളാവുന്ന സാധനമൊന്നുമല്ലാന്നേ...
  എശ്ഗുത്ത്ഗ് കൊള്ളാം കേട്ടാ...
  പക്ഷെ റീവായനയില്‍ ചില പോസ്റ്റിനു പഴയ ഗുമ്മില്ലന്നു ഇടയ്ക്ക് തോന്നാറുമ്മുണ്ട്.
  കുമാരന്‍ ഒരു സംഭവം ആകണം അപ്പോലല്ലേ കുമാരസംഭവം ആകൂ....

  ReplyDelete
 16. ആ പകച്ച നോട്ടം കണ്ടപ്പോ തന്നെ അവര്‍ക്ക് മനസ്സിലായിക്കാണും അബദ്ധം പറ്റിയതാണെന്ന്. അതായിരിയ്ക്കും വെറുതേ വിട്ടത്

  ReplyDelete
 17. അല്ല ഒരു കാര്യം വിട്ടു ഇമ്മടെ ഒരു മൊതല് അപ്പുറത്തുണ്ട്. അതില്‍ വല്ലപ്ലം ഒന്ന് വന്ന് പോ ചുള്ളാ...

  ReplyDelete
 18. പ്രണയം പോലെ മദ്യവും ഏകാന്തതയിലാണ് പൂർണ്ണമായി അനുഭവിക്കാൻ കഴിയുക എന്നാണെന്റെ വിശ്വാസം. -- കുമാരേട്ട എന്റെ അനുഭവം മറിച്ചാ. പ്രയിക്കുന്നവലുമായി ഒരു സ്മാള്‍ കഴിക്കുന്നതാനെട്ടവും നല്ല മദ്യാനുഭവം .
  നല്ല പോസ്റ്റ്‌.

  ReplyDelete
 19. അല്ല, എന്നിട്ട് ബാക്കി തീയറ്റര്‍ രംഗങ്ങള്‍ ഇനി ആര് പറയും..? എന്തായാലും ആ പെണ്ണിന്റെ സോഫ്റ്റ്‌ കോര്‍ണറില്‍ ചവിട്ടിയത് അവള്‍ തിരിഞ്ഞപ്പോള്‍ തന്നെ കെട്ട്യോനും മനസ്സിലാക്കിയിട്ടുണ്ടാവും... ആ സ്ഥിതിക്ക്... ഉണ്ടാകേണ്ടതാണ്. തീര്‍ച്ചയായും ഉണ്ടാകേണ്ടതാണ്. ഒരു ആക്ഷന്‍ സീന്‍ !

  ReplyDelete
 20. കുമാരാ.. അപ്പോള്‍ കുമാരന്‍ ബിയറൊക്കെ അടിക്കുമല്ലേ.. എനിക്കറിയില്ലായിരുന്നു. സത്യമായിട്ടും അറിയില്ലായിരുന്നു.

  @ചാണ്ടിച്ചന്‍ : ഈ ചാണ്ടിച്ചനിതെന്തൊക്കെയാ പറയുന്നേ.. നമ്മുടെ കുമാരന്‍ ബിയറടിക്കേ. ഛായ്!!

  പോസ്റ്റ് ചിരിപ്പിച്ചു.

  ReplyDelete
 21. നന്നായി വായിച്ച് വന്നതായിരുന്നു. :(
  അവസാന പാരഗ്രാഫുകള്‍ ഒന്നും മനസ്സിലായില്ലാ...

  കല് വരെ മനസ്സിലായി... പിന്നെ എന്താ ഉണ്ടായെ??

  ReplyDelete
 22. വെള്ളമടിച്ചാലേ കുമാരാ പെണ്ണിന്റെ ക്ഷമയും സഹനശക്തിയും മനസ്സിലാക്കാന്‍ പറ്റൂ..... ഇനി സൂക്ഷിക്കുക

  ReplyDelete
 23. ഒരു ബിയര്‍ അടിച്ചപ്പോള്‍ത്തന്നെ ഇങ്ങനെ ആയെങ്കില്‍ ഒരു ലാര്‍ജ് കൂടി മിക്സ് ചെയ്തു അടിച്ചെങ്കില്‍ അടി തിത്തൈ കിട്ടിയേനെ ,,ഏതായാലും സ്ത്രീ സര്‍വ്വം സഹയായത് കൊണ്ട് മാനം പോയില്ല...ഇപ്പോള്‍ എങ്ങനെ? ഒരു റേഞ്ച് ഒക്കെ ഒറ്റയ്ക്ക് വിഴുങ്ങാനുള്ള കപ്പാസിറ്റി ആയോ ? :)

  ReplyDelete
 24. ഒരു ബിയറില്‍ കുമാരന്‍ തന്റെ കഴിവ് തെളിയിച്ചു...ല്ലേ...?
  നന്നായിക്കൂടെ ഭായ്...?

  ReplyDelete
 25. ശോ!!!!!! എന്നിട്ട് അടി കിട്ടി ഇല്ലേ

  ReplyDelete
 26. കുമാരേട്ടാ,
  അവതരണ ശൈലി ഇഷ്ടപ്പെട്ടു.താങ്കള്‍ എന്നേക്കാള്‍ എന്തുകൊണ്ടും മേലെയാണ്.ഞാന്‍ തുടങ്ങിയത് കണ്ട കൂതറകള്‍ മാത്രം കഴിക്കുന്ന സല്‍സ അടിച്ചാണ്.

  ReplyDelete
 27. വേളൂർ കൃഷ്നങ്കുട്ടിയുടെ പ്രേതം മണത്തു...രസമായിരിക്കുന്നു കുമാര..ചിരിച്ച് ഞാൻ ലപ്ടോപ്പ് കപ്പി

  ReplyDelete
 28. ഇപ്പറഞ്ഞത്‌ നടന്നത് സിനിമാ തീയറ്ററില്‍ ആയത് കൊണ്ട് 'പോസ്റ്റിടാന്‍' പറ്റി. വല്ല ഫ്ലൈറ്റിലും ആയിരുന്നേല്‍ കോടതി വരാന്തയില്‍ നിന്ന് കുമാരന്‍ 'പോസ്റ്റ്‌' ആയി പോയേനേ...

  ReplyDelete
 29. ഓ കെ. കാലുകൊണ്ട് ആ സ്ത്രീയെ തോണ്ടിയപ്പോൾ സ്ത്രീയെ കുറിച്ച് വർണ്ണിക്കാൻ വാക്കുകൾ കിട്ടി.

  ആ ചേട്ടായിയെ കൂടി ഒന്ന് തോണ്ടിയിരുന്നെങ്കിൽ പുരുഷനെ കുറിച്ചും വർണ്ണിക്കാൻ കുറച്ച് വാക്കുകൾ കിട്ടിയേനേ..:)

  നന്നായി ചിരിച്ചു കുമാരാ..:)

  ReplyDelete
 30. ഇത് വായിച്ചപ്പോള്‍ ഇടവേള സിനിമയിലെ രംഗമാണ് ഓര്‍ത്തത്‌ ബീറില്‍ വെള്ളം ഒഴിക്കണോ എന്നറിയാതെ നില്‍ക്കുന്ന കുട്ടികളുടെ മുന്‍പില്‍ വേറൊരാള്‍ ബിയര്‍ കഴിച്ചു കാണിച്ചു കൊടുക്കുന്ന രംഗം
  പിന്നെ തിയറ്ററില്‍ അടി കൊള്ളാത്തത്
  ഭാഗ്യം

  ReplyDelete
 31. ല്ലാ കുമാരന്മാരുടേയും സംഭവം, കുമാരന്‍ ട്ച്ചോടെ!........  ക്ഷെ പെട്ടെന്ന് നിര്‍ത്തി മഹതവചനത്തില്‍ ഒളിച്ചതു ശരിയായില്ല ശേഷം കൂടി പറയമായിരുന്നു.

  ReplyDelete
 32. കുമാരേട്ടാ വായിച്ചു
  നന്നായിട്ടുണ്ട്

  ReplyDelete
 33. സത്യം സത്യമായി എഴുതണം. അന്ന് അതിനു ശേഷം നടന്നത് എന്താണെന്നു ഞാന്‍ ഊഹിച്ചു

  ReplyDelete
 34. ബിയറും,മദ്യവുമൊന്നും കഴിക്കാത്ത എന്നെപ്പോലുള്ള പാവം ഇള്ളാ പിള്ളമാരുടെ നാവില് കപ്പലോട്ടം നടത്തിക്കുന്ന ഈ രചനാവൈഭവം... ഒരുപാട് മദ്യപാനികളെ ഉണ്ടാക്കും.. മദ്യ വിരുദ്ധസമിതിക്കാർ.. ഈ കുമാരനെ ഒരു സംഭവമാക്കി മാറ്റും... ജാഗ്രതൈ.... അനിയാ ശൈലി നന്നായിട്ടുണ്ട്..കഥയോ.നൊവലോ ഒക്കെ എഴുതിത്തുടങ്ങുക..http://chandunair.blogspot.com/

  ReplyDelete
 35. വെള്ളമടിച്ചാല്‍ പുലിവാല് തന്നെ! ഒരു സ്ത്രീ അങ്ങനെ ക്ഷമിച്ചു എന്ന് കരുതി എല്ലാരും അങ്ങനെ ആയിക്കൊള്ളണമെന്നില്ല.
  പക്ഷെ അപ്പോഴും പ്രശ്നമാണ്. കണ്ണില്‍ക്കൂടി പൊന്നീച്ച പറക്കുന്ന അടി കിട്ടിയാലും ആ പേര് പറഞ്ഞു പിന്നേം കുടിക്കും.
  വിരുന്നുകാരന്‍ വന്നാലും വെളിച്ചപ്പാട് വന്നാലും കോഴിക്കാണ് കുഴപ്പം എന്നപോലെ സന്തോഷം വന്നാലും സങ്കടം വന്നാലും മദ്യത്തിന് തന്നെ ചെലവ്...
  കഥ നന്നായി അവതരിപ്പിച്ചു.
  (കഥാപാത്രത്തിന് 'ഞാന്‍'എന്ന് പേര് ഇടെണ്ടിയിരുന്നില്ല എന്ന് തോന്നുന്നു)

  ReplyDelete
 36. കുമാരേട്ടാ... വെള്ളമടി ഉഷാറായിതന്നെ എഴുതി.. വായിച്ചപ്പോള്‍ തന്നെ കിക്കായി. അച്ചാര്‍ തീര്‍ന്നല്ലേ?... കുഴപ്പമില്ല, ചവര്‍പ്പുണ്ടേങ്കിലല്ലേ അച്ചാറിന്റെ ആവശ്യമുള്ളൂ....

  ReplyDelete
 37. കൊള്ളാം ...
  രസിച്ചു

  ReplyDelete
 38. അത് ക്ഷാമിച്ചതായിരുന്നില്ല പൊട്ടാ
  ഒന്നും കൂടെ ആവാം/ ഇനിയും തുടർന്നോളൂ എന്നതിന്റെ ലക്ഷണമായിരുന്നു.

  ഛെ, അവസരം മുതാലാക്കാൻ കഴിയാത്തോൻ...

  :) :)

  ReplyDelete
 39. This comment has been removed by the author.

  ReplyDelete
 40. കലക്കന്‍ വിവരണം കുമാരേട്ടാ. അവരെ പിന്നീടെങ്ങാനും കണ്ടിരുന്നോ?

  ReplyDelete
 41. കാലുറക്കാതെ, പിടിക്കാതെ നടക്കാന്‍ പറ്റാത്ത ആ പരുവത്തിലും അളിയന്റെ കാല്‍ കൃത്യമായി ആ കസരയുടെ ഇടയിലെ മിനുമിനുത്ത പ്രതലത്തില്‍ തന്നെ ചെന്ന് ലാന്‍ഡ്‌ ചെയ്തതില്‍ ഉള്ള ദുരൂഹത ഒഴിച്ച് നിര്‍ത്തിയാല്‍ ഞാന്‍ ആ ചവിട്ടില്‍ ഒരു കുറ്റവും പറയില്ല...

  വെള്ളമടി ഒന്നിനും പരിഹാരമല്ല എന്ന സ്നേഹയുടെ സ്നേഹനിര്‍ഭരമായ അഭിപ്രായം നമ്മുടെ പെണ്ണുങ്ങളുടെ മുഴുവന്‍ അഭിപ്രായമായി പരിഗണിച്ചു അതിനു ഒരു ഒപ്പ് കൂടി കൊടുക്കുന്നു.

  ReplyDelete
 42. അടി കിട്ടിയില്ല. ഭാഗ്യം!

  ReplyDelete
 43. പിന്നെ നർമ്മം എന്നുദ്ദേശിച്ചെങ്കിലും പോസ്റ്റില അവസാന വരി വേദനിപ്പിയ്ക്കുന്നതായിരുന്നു.

  ReplyDelete
 44. "കണ്ണിലാദ്യം കണ്ടൊരു ബാറിൽ കയറി"
  ദൈവമേ ബാറൊക്കെ ഇപ്പോ കണ്ണിലും കാണാൻ തുടങ്ങിയോ ?
  ഇങ്ങനെ കണ്ണിൽ കണ്ട് കയറാൻ തുടങ്ങിയാൽ കാല്‌ വയ്ക്കുന്നത് ഇങ്ങനെയൊക്കെ ആയിപ്പോവും....

  ReplyDelete
 45. ഈ കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. നന്നായിട്ടുണ്ട്. ചവിട്ട് കൊണ്ട സ്ത്രീ എണീറ്റ് മോന്തക്കിട്ട് രണ്ട് കൊട്ട് കൊട്ടി എന്നുപറഞ്ഞിരുന്നെങ്കിൽ ഇത്രയും നന്നാവില്ലായിരുന്നു.
  ചാണ്ടിച്ചന്റെ ചോദ്യം കണ്ടോ? ഇപ്പൊ ബിയർ പതിവുണ്ടോ എന്നു്‌!!

  ReplyDelete
 46. അങ്ങനെ അടികിട്ടാതെ രക്ഷപ്പെട്ടു!

  ReplyDelete
 47. enthanenkilum athode nirthiyallo madyapanam. nannayi

  ReplyDelete
 48. ഒരു ബിയറടിച്ചാൽ ഇതുപോലെ കോണ് തെറ്റുമോ? ആദ്യായിട്ടായിരിക്കും. ഏതായാലും ആദ്യമദ്യാനുഭവത്തിന്റെ ആത്മഹർഷം മനോഹരമായി എഴുതി, ആ സ്ത്രീയെ നമസ്ക്കരിക്കണമല്ലേ, താങ്കൾ ആത്മഹത്യ ചെയ്യുമായിരുന്നോ? ഈശ്വരാ!

  ReplyDelete
 49. ജീവിതത്തേക്കാള്‍ വലുതല്ലല്ലോ മാനം

  അതാണ്....

  നരച്ച കളറില്‍ നിറയെ പോറലുകള്‍ വീണ ബീയര്‍ കുപ്പി കണ്ടപ്പോള്‍ മരിച്ച് സ്വര്‍ഗത്തില്‍ പോയ എന്റെ അച്ഛമ്മയെ ഓര്‍ത്തു പോയി. വയസ്സായി മുടി നരച്ച് മേല് നിറയെ ചുളിവുകള്‍ വീണ അവരുടെ പേരും കല്യാണി എന്നായിരുന്നു.

  അതൊരു കടുത്ത ഉപമ ആയിപ്പോയി

  ഡിഗ്രിക്ക് ഒരു പേപ്പര്‍ എക്കണോമിക്സ് പഠിച്ചതിനാല്‍ ഒന്നൂടെ ട്രൈ ചെയ്യാമെന്ന് ഉറപ്പിച്ചു

  ;)

  സംഭവം ഇങ്ങനെ അവസാനിപ്പിച്ചതിന്റെ ഗുട്ടന്‍സ് മനസ്സിലായി. ആ തോണ്ടലിന് ശേഷം അവിടെ എന്തൊക്കെ സംഭവിച്ചെന്ന് ഇത് വരെ ഓര്‍മ്മയില്ല അല്ലേ...

  ReplyDelete
 50. Somebody tells you lost the sense of touch...and she was not that merciful...

  ReplyDelete
 51. ഹൊ! രക്ഷപ്പെട്ടു...!!“നാവിൽ നവരസങ്ങളല്ലേ പൊട്ടി വിരിയുന്നത്“. ഇപ്പോൾ കഥാനായകന്റെ മനസ്സിലും...

  ReplyDelete
 52. ഹി ഹി ... അപ്പൊ പിന്നെ ഇതൊരു സ്ഥിരം പരുപാടി ആക്കരുതോ .... സിനിമ കാണുമ്പോ ഈ സീറ്റില്‍ ചവിട്ടല്‍ :)

  ReplyDelete
 53. ആ അവസാനിപ്പിച്ച ഭാഗം വളരെ ഉഷാറായിരിക്കുന്നു , ഓര്‍മ്മ ആയാലും നര്‍മ്മം വിട്ടുള്ള കളി ഇല്ല അല്ലെ

  ReplyDelete
 54. പത്തുകൊല്ലം മുമ്പത്തെ അനുഭവം അല്ലെ ? പലതും മറന്നു പോയതായിരിക്കും അല്ലെ കുരാമാ ?

  ReplyDelete
 55. ഓഹോ അങ്ങയെ കള്ള് കുടിയനും ആയി അല്ലെ ...ആദ്യമായിട്ട ഒറ്റക് പോയി കള്ള് കുടി തുടങ്ങുനത് വായിക്കുന്നത് ...കൊള്ളാം .....കല്യാണി ഇത്രയും സ്ട്രോങ്ങ്‌ ഉണ്ട് എന്ന് ഇപ്പൊ ആണ് അറിയുനത് .......അവസാന വരി ഒന്നും പിടികിട്ടില്ല .....ഞാന്‍ ഒരു ബിയര്‍ കുടിച്ചു വരട്ടെ ....എന്നാല്‍ മനസിലവുമായിരിക്കും .....:)

  ReplyDelete
 56. അത് ശരി....അന്നേ കല്യാണി ഒക്കെ ഉണ്ടായിരുന്നല്ലേ ?

  ReplyDelete
 57. വെള്ളത്തിന്‌ ടേസ്റ്റ് കിട്ടണമെങ്കില്‍ അതില്‍ മദ്യം ചേര്‍ക്കണമെത്രേ..ആന മയക്കി ..പാമ്പ് അങ്ങനെ എത്രയെണ്ണം ഉണ്ടല്ലേ കുമാരോ

  ReplyDelete
 58. ‘അവാച്യവും അനർഗളവുമായ പ്രണയജ്വാലകളാൽ വിസ്മയിപ്പിക്കുന്നവളും, പൊൻ‌വിളക്കെന്നും സർവ്വംസഹയെന്നും മഹാലക്ഷ്മിയെന്നും, മൌനം കൊണ്ട് കീർത്തനം പാടുന്നവളെന്നും അക്ഷയ സ്നേഹത്തിന്റെ കേദാരമെന്നും വാഴ്ത്തപ്പെടുന്ന സ്ത്രീ ജന്മത്തിന്റെ പ്രതിനിധിയേ, അപ്രവചനീയവും, വിസ്മയകരവുമായ ഈ ലോകക്രമത്തിൽ എന്നെങ്കിലും ഒരിക്കൽ ഇത് വഴി വന്നാൽ…‘

  ഒരു ബൂലോഗനും ക്ഷമയുടെ പര്യായമായ സ്ത്രീയെ ഇങ്ങിനെ നിർവ്വചിച്ചിട്ടുണ്ടാവില്ലാ ..കേട്ടൊ കുമാർജി

  ReplyDelete
 59. ഇതു വായിച്ച് വെള്ളമടി നിര്‍ത്തിയവര്‍ ആരെങ്കിലുമുണ്ടോ ?
  സാക്ഷാല്‍ നമ്മുടെ കഥാനായകന്‍ വെള്ളമടിക്കില്ല എന്നാണല്ലോ ചരിത്രം പറയുന്നത്. ആരെങ്കിലും വളച്ചൊടിച്ച ചരിത്രമായിരിക്കുമെന്ന് സമാധാനിക്കണോ, അതോ കഥാന്ത്യം നായകന്‍ വന്ന് വിളിച്ചു പറയുമോ?
  മദ്യം ഒന്നിനും പരിഹാരമാകാത്ത മോശം സാധനമാണെങ്കിലും വിവരണം ലഹരി പിടിപ്പിച്ചു. അവസാന വരിയും മോന്തിയേ നിര്‍ത്തിയുള്ളൂ.

  http://www.malbuandmalbi.blogspot.com/

  ReplyDelete
 60. കൊള്ളാം കുമരേട്ടാ..എന്നാലും വാള്‍ വച്ചില്ലല്ലോ ഭാഗ്യം !!
  അല്ല മാഷേ..ഏതു പടത്തിനാ കയറിയത്.? അതു വല്ലതും ഓര്മ്മയുണ്ടോ?

  ReplyDelete
 61. കുമാരേട്ടാ കലക്കി.

  ReplyDelete
 62. നന്നായി ആദ്യത്തെ കുടി അനുഭവം . ഇപ്പോഴും മദ്യപാന ക്ലബ്ബില്‍ മെംബെര്‍ഷിപ്‌ ഉണ്ടോ ???

  ReplyDelete
 63. എല്ലാരുമെന്തിനാണീ മദ്യപാനത്തിനെ കുറ്റം പറയുന്നതെന്നാ മനസ്സിലാകാത്തത്... ബിയറടിച്ചപ്പോള്‍ എന്തൊരു സുഖമായിരുന്നു. കള്ളു കുടിച്ചിട്ട് സിനിമ കാണരുത് അല്ലെങ്കില്‍ സിനിമ കാണുമ്പോള്‍ കാല്‍ സീറ്റിനു മുകളില്‍ വെക്കരുത്. അതാണീ കഥയുടെ ഗുണപാഠം. അല്ലാതെ.. പാവം കല്യാണി എന്തു പിഴച്ചു???

  ReplyDelete
 64. ഒരു ബിയര്‍ അടിച്ചാല്‍ ഇത്രയും ഫിറ്റ് ആവുമോ ?

  ReplyDelete
 65. കുമാരേട്ടാ..
  തളിപ്പറമ്പ് ഉള്ള chemBARathy ബാറാണോ അത്?
  കോളേജും മോട്ടെല്‍ ആരാമുമൊക്കെ ഓര്‍മിപ്പിച്ചുകളഞ്ഞല്ലോ പഹയാ..

  ReplyDelete
 66. ഈ ചവര്‍പ്പുള്ള ഈ വൃത്തികെട്ട വെള്ളം മോന്തുന്ന കുടിയന്മാരെ സമ്മതിക്കണം.
  ഭൂമിയില്‍ എന്തെല്ലാം നല്ല നല്ല പാനീയങ്ങള്‍ വേറെയുണ്ട്..

  ReplyDelete
 67. ഈ ചവര്‍പ്പുള്ള ഈ വൃത്തികെട്ട വെള്ളം മോന്തുന്ന കുടിയന്മാരെ സമ്മതിക്കണം.
  ഭൂമിയില്‍ എന്തെല്ലാം നല്ല നല്ല പാനീയങ്ങള്‍ വേറെയുണ്ട്..

  ReplyDelete
 68. ആദ്യത്തെ വെള്ളമടി.. അതൊരുവിധം എല്ലാർക്കും ഒരോർമ്മ തന്നെയാല്ലേ?

  സൌകര്യം പോലെ ഞാനും ഒരിക്കൽ എഴുതും! :)

  ReplyDelete
 69. വാളെടുത്തവന്‍ ആയാല്‍ പോരായിരുന്നോ?വെറുതെ ടാക്കീസ് പോക്രീസ് ആയില്ലേ ,പ്രഥമ മദ്യപാനാനുഭവം അസ്സലായി...

  ReplyDelete
 70. മുതുകിലെ ഇത്തിരി കട്ടി കൂടിയ ചവിട്ടു കിട്ടിയ വേദനയിലാണ് ദ്വേഷ്യത്തിൽ തന്നെ തിരിഞ്ഞത്...! കയ്യെത്തിയാൽ രണ്ടു പൊട്ടിക്കണമെന്നും കരുതി. പെട്ടെന്നാണ് പൂസായി കണ്ണു മഞ്ഞളിച്ചിരിക്കണ ബ്ലോഗർ കുമാരേട്ടനെ കണ്ടത്...!! അതോടെ ദ്വേഷ്യമെല്ലാം പമ്പകടന്നു. നാളെ ഇതു പോസ്റ്റാക്കിയാലോന്ന് പേടിച്ച് ഒന്നും മുണ്ടാതെ ഒരു സ്മൈലി കൊടുത്ത് തിരിഞ്ഞിരുന്നു. എന്നിട്ടും ഓൻ അത് പോസ്റ്റി...!!!ദു:ഷ്ടൻ..!!

  ReplyDelete
 71. “അളിയോ.. അളിയനാ പെണ്ണിനെ തോണ്ടി, അല്ലേ…!“ ക്ണാപ്പൻ പുഷ്കരന്റെ കമന്ററി കൂടിയായപ്പോൾ വയറിലെയും തൊണ്ടയിലെയും വെള്ളമൊക്കെ വറ്റിവരണ്ടു പോയി.

  :))

  ReplyDelete
 72. ഹമ്പടാ...
  സത്യം പറഞ്ഞോ..നല്ല തല്ല് കിട്ടിയില്ലേ.,
  അതോ കല്ല്യാണിയുടെ പവറിൽ തല്ല് കിട്ടിയതൊന്നും ഓർമയിലില്ലാതായോ..


  ഏതായാലും അവതരണം സൂപ്പർ.

  ReplyDelete
 73. കുമാരാ കലക്കി,
  പിന്നെ വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണം,
  (ഒരു തിരുവോന്തരം സ്ലാന്ഗ് )

  ReplyDelete
 74. വായിച്ചും കമന്റിട്ടും പ്രോത്സാഹിപ്പിക്കുന്ന എല്ലാ പ്രിയ സുഹൃത്തുക്കൾക്കും നന്ദി.

  ReplyDelete
 75. പ്രിയ കുമാരേട്ടാ,
  വെറും തമാശയുടെ തലങ്ങൾക്കപ്പുറത്തേയ്ക്ക് ഉയർന്ന ഒരു പോസ്റ്റ്. ക്രാഫ്റ്റിന്റെ അസാധാരണത്വവും കൃതഹസ്തതയും ബോധ്യപ്പെടുത്തിയ പോസ്റ്റ്. വെറുമൊരു ബിയറടിക്കഥയെ ജീവിതവിചിന്തനപ്രദമാക്കിത്തീർത്ത താങ്കൾക്ക്, ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ...!

  ReplyDelete
 76. ഇനി അവള്‍ ''ബധിരയും മൂങ്ങയും'' ആയിരിക്കുമോ?

  ReplyDelete
 77. കുമാരേട്ടാ, ചില സംഭവങ്ങൾ നല്ലതിലേക്കുള്ള പ്രയാണമായിരിക്കും, ആ സംഭവത്തോടെ കുമാരേട്ടന്റെ പമ്പ്ലിക് പ്ലേസിലുള്ള കുടി നിർത്തിക്കാണുമെന്ന് കരുതുന്നു..ഒരോഫ്: അറിഞ്ഞുകൊണ്ടാണ് ഒരുത്തൻ ആ കാൽ സ്പർശം ചെയ്തിരുന്നതെങ്കിൽ ആ സ്ത്രീയുടെ മൌനം തെറ്റാ‍യി ഭവിക്കില്ലെ..എന്തായാലും ജോസഫും ഇതുതന്നെയാണ് പറയുന്നത്..!!

  ReplyDelete
 78. ബിയർ കുടിച്ചാൽ കുടലിനു തീപ്പിടിക്ക്വോ?... ആടിയാടി നടക്ക്ക്വോ?...
  ഇതിനെ കുറിച്ച്‌ അറിയാത്തതിനാലാണ്‌ മദ്യപനല്ലാത്ത ഈയ്യുള്ളവൻ ചോദിക്കുന്നത്‌..

  നന്നായിരുന്നു

  ReplyDelete