Sunday, May 16, 2010

ക്ലീനര്‍ കുഞ്ഞിമോന്‍

പാദാരവിന്ദങ്ങളില്‍ നിന്ന് കേശാരവിന്ദം വരെ കൃത്യം അഞ്ചടി ഉയരം. തറവാട്ടില്‍ പിറന്ന കള്ളിമുള്ള്‌ ചെടി പോലും അസൂയയോടെ നോക്കുന്ന കുറ്റിമുടി, സൈക്കിളിന്റെ ഡോം പോലത്തെ തല, വരിയില്‍ ക്യു നില്‍ക്കാതെ പുറത്തേക്ക് നോക്കുന്ന ഫ്രണ്ട് റോയിലെ പല്ലുകള്‍, മോണ കൂടി പ്രദര്‍ശിപ്പിച്ച് കൊണ്ടുള്ള നിഷ്കളങ്കമായ ചിരി. അതാണ്‌ കുഞ്ഞിമോന്‍ അഥവാ സ്മാള്‍ സണ്‍. ചേലേരി അമ്പലം - കണ്ണൂര്‍ ആസ്പത്രി റൂട്ടിലോടുന്ന സജിത ബസ്സിലെ ക്ലീനര്‍. നാടന്‍ പണിക്ക് പോകുന്ന ഗോപാലാട്ടന്റേയും പാറു ഏച്ചിയുടെയും ഒരേയൊരു മകന്‍.

ബസ്സ് യാത്രക്കാര്‍ക്കെല്ലാം കുഞ്ഞിമോനെപറ്റി വളരെ നല്ല അഭിപ്രായമാണ്‌. എവിടെ നിന്നും ആരു കൈ കാണിച്ചാലും കുഞ്ഞിമോന്‍ മണി മുട്ടി ബസ്സ് നിര്‍ത്തിക്കൊടുക്കും. ബസ്സ് ജീവനക്കാരുടെ മുഖമുദ്രയായ നാരീ-നീരു കേസുകെട്ടിലും, വേണ്ടാത്ത കൂട്ടുകെട്ടുകളിലും കുഞ്ഞിമോന്‌ ഇന്ററസ്റ്റുണ്ടായിരുന്നില്ല. ബസ്സ് ഇറങ്ങിയാല്‍ വീട്, വീട് ഇറങ്ങിയാല്‍ ബസ്സ്… അത് മാത്രമുള്ള മാതൃകാ ജീവിതം. കുഞ്ഞിമോന്റെ ഫാന്‍സായി കോളേജ് കുമാരികള്‍ മുതല്‍ എല്‍കെ.ജി. കുഞ്ഞിങ്ങള്‍ വരെയുണ്ട്. ഡ്രൈവര്‍ കമ്മാരേട്ടനേക്കാളും, കണ്ടക്റ്റര്‍ മുസ്തഫയേക്കാളും കുഞ്ഞിമോന്‍ ജനകീയനാണ്‌. അതു കൊണ്ട് എസ്.എം.എസ്സും കൂടുതലാണ്‌.

സ്കൂളില്‍ പഠിക്കുമ്പോള്‍ കുഞ്ഞുമോന്‍ ഒരു പബ്ലിക് കാരിയറായിരുന്നു. രജിസ്ട്രേഷന്‍ നമ്പര്‍ ഇല്ല എന്ന ഒരു കുറവ് മാത്രം. സ്കൂളിലെത്തിയാല്‍ ഉച്ചക്കഞ്ഞിയുടെ പ്രൊഡക്ഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷനും കറന്റ്, വാട്ടര്‍, ഫോണ്‍ ബില്ലടക്കാനും, വീട്ടു സാധനങ്ങള്‍ വാങ്ങിപ്പിക്കാനും വരെ മാഷന്‍മാരും ടീച്ചര്‍മാരും കുഞ്ഞിമോനെ ഉപയോഗപ്പെടുത്തി. വീട്ടിലെത്തിയാല്‍ പശുവിനെ തീറ്റാനും കുളിപ്പിക്കാനും അയല്‍പക്കക്കാര്‍ക്ക് ഓരോരോ സഹായങ്ങള്‍ ചെയ്യാനുമുണ്ടാകും. എന്നാലും പ്രത്യേകിച്ച് റിട്ടേണ്‍സ് ഒന്നും പ്രതീക്ഷിക്കാതെ കുഞ്ഞിമോന്‍ അതൊക്കെ സസന്തോഷം ചെയ്തു കൊടുക്കുമായിരുന്നു. ഇതിന്റെയിടയില്‍ പഠിക്കല്‍ എന്നൊരു സംഭവത്തിന്‌ വലിയ പ്രസക്തിയില്ലല്ലോ.

ഇങ്ങനെയുള്ള പൊതുപ്രവര്‍ത്തകര്‍ എപ്പോഴും അക്കാഡമിക് കാര്യങ്ങളില്‍ പിന്നോട്ടായിരിക്കുമല്ലോ. നാച്വറലി, കുഞ്ഞുമോനും അങ്ങനെ തന്നെ. മൂന്ന് വര്‍ഷം ഒരു ക്ലാസ്സിലിരുന്നാല്‍ സീനിയോരിറ്റിയുള്ളത് കൊണ്ട് ഓട്ടമാറ്റിക്കായി അടുത്ത ക്ലാസ്സിലേക്ക് പാസ്സാകുമല്ലോ. അങ്ങനെ കുഞ്ഞിമോനും തട്ടിമുട്ടി ഓരോ ക്ലാസ്സുകള്‍ കടന്ന്‌ കൂടി. അക്കൊല്ലം തോറ്റ പിള്ളേര്‍ക്ക് വീട്ടില്‍ നിന്നും "കുഞ്ഞിമോന്‍ പോലും പാസ്സായി... എന്നിട്ടും നീ എന്താ പാസ്സാകാത്തേ..." എന്നു ചോദിച്ചായിരുന്നു അടി. കുഞ്ഞിമോന്‍ ആയിരുന്നു ബെഞ്ച്മാര്‍ക്ക് എന്ന് സാരം. ക്ലാസ്സില്‍ അപൂര്‍വ്വമായി ഹാജരായ ദിവസം മാഷന്‍മാര്‍ എന്തെങ്കിലും ചോദ്യം ചോദിച്ചാല്‍ തന്നെ യാതൊരു ഉത്തരവും കിട്ടില്ല. വെറുതെ എഴുന്നേറ്റ് നിന്ന് തന്റേ ട്രേഡ്മാര്ക്കായ ചിരി ചിരിക്കും. തല്ലിയാല്‍ അവര്‍ എന്നെ മൈന്‍ഡാക്കുന്നു എന്നതിനാല്‍ ഒന്നു കൂടി ഹാപ്പിയാകും. കുഞ്ഞിമോന്‍ പഠിപ്പ് നിര്‍ത്തി ബസ്സില്‍ ക്ലീനറായി കരിയര്‍ തുടങ്ങാന്‍ കാരണം ഏഴാം ക്ലാസ്സില്‍ മൂന്നാമതും തോറ്റത് കൊണ്ടായിരുന്നില്ല, അക്കൊല്ലത്തെ ഇലക്ഷന്‌ മാഷന്‍മാരുടെ കൂടെ വോട്ട് ചെയ്യേണ്ടി വന്നത് കൊണ്ടാണ്.

ബസ്സില്‍ കയറി മാസങ്ങള്‍ കൊണ്ട് തന്നെ കുഞ്ഞിമോന്‍ ജോലിയില്‍ എക്സ്പര്‍ട്ടായി. ജോലി കിട്ടി കാശൊക്കെ വന്നിട്ടും ഒട്ടും അഹങ്കാരമുണ്ടായിരുന്നില്ല വന്ന വഴി മറന്നതുമില്ല. ഡ്യൂട്ടി ഇല്ലാത്ത ദിവസങ്ങളില്‍ അവന്‍ പഴയത് പോലെ പശുവിനെ തീറ്റാന്‍ പോകും, അയല്‍പക്കക്കാര്‍ക്ക് സഹായങ്ങള്‍ ചെയ്ത് കൊടുക്കും. ടീച്ചര്‍മാരെയൊക്കെ എവിടെ വെച്ച് കണ്ടാലും നല്ല ബഹുമാനവും വളരെ പ്ലീസിങ്ങ് ആയ പെരുമാറ്റവുമായിരുന്നു. അത് അംബിക ടീച്ചര്‍ക്ക് നേരില്‍ ബോധ്യമായതാണ്‌. ഒന്നും കൂടെ ബോധ്യപ്പെടണം എന്ന് ഇനി യാതൊരുവിധ ആഗ്രഹവും ഇല്ല താനും. ടീച്ചര്‍മാരെ ഇങ്ങനെ റെസ്പെക്റ്റ് ചെയ്ത ഒരു ശിഷ്യന്‍ ലോക വിദ്യാഭ്യാസ ബഹുമാന ചരിത്രത്തില്‍ ആദ്യത്തേതായിരിക്കും.

ഒരു ദിവസം ടീച്ചര്‍ സ്കൂള്‌ വിട്ട് കുഞ്ഞിമോന്റെ വീട്ടിന്നടുത്തുള്ള വയലിലൂടെ നടന്ന് പോകുകയായിരുന്നു. ഒരു ലുങ്കി മാത്രമുടുത്ത് പശുവിനെ തീറ്റുകയായിരുന്നു കുഞ്ഞിമോന്‍. ടീച്ചറെ കണ്ടയുടനെ കുഞ്ഞിമോന്‍ തിരക്കിട്ട് ലുങ്കിയുടെ മാടിക്കെട്ടഴിച്ചു. അത്രയ്ക്ക് ധൃതി കൂട്ടണ്ടായിരുന്നു. കാരണം, വലിച്ച് താഴ്ത്തുമ്പോള്‍ ലുങ്കി മൊത്തം അഴിഞ്ഞ് പോയി. മൈക്കലാഞ്ചലോയുടെ ദാവീദിന്റെ കറക്റ്റ് പോസ്സായിരുന്നു അത്. സംഗതികള്‍ മൊത്തം പുറത്തായത് അറിയാതെ അവന്‍ ടീച്ചറുടെ മുഖത്ത് നോക്കി നിഷ്കളങ്കമായി ചിരിച്ചു. അപൂര്‍വ്വ രീതിയിലുള്ള ബഹുമാനിക്കലിന്റെ ഫലമായി വെളിച്ചം കണ്ട ചെരിവില്ലാത്ത പേഴ്സന്റേജ് ചിഹ്നം കണ്ട് അംബിക ടീച്ചര്‍ പൊട്ടിച്ചിരിച്ച് ഓടിപ്പോയി.

ബസ്സ് യാത്രക്കാര്‍ക്ക് സീറ്റുകള്‍ അഡ്ജസ്റ്റ് ചെയ്ത് സഹായിക്കുക, പെണ്ണുങ്ങളുടെയും വയസ്സായവരുടെയും സ്ഥിരം മണ്ഡലത്തില്‍ അതിക്രമിച്ച് ഇരിക്കുന്നവരെ അനുനയിപ്പിച്ച് എഴുന്നേല്‍പ്പിക്കുക, എല്ലാവരേയും ഏട്ടാ, എന്നു വിളിച്ച് നന്നായി പെരുമാറുക അങ്ങിനെ കുഞ്ഞിമോന്‍ ചേലേരിയിലൊരു സ്റ്റാര്‍ ആയി വിലസുമ്പോഴാണ്‌ നാട്ടുകാരു തന്നെ അവനെ എടുത്തിട്ട് പെരുമാറിയത്. അതുമൊരു നല്ല കാര്യം ചെയ്തതിന്‌…!

അല്ലെങ്കിലും ചെറിയൊരു തെറ്റ് കാണുമ്പോള്‍ ചിലര് പഴയതെല്ലാം മറക്കുമല്ലൊ. അത് വരെ കുഞ്ഞിമോന്‍ ചെ യ്ത് കൊടുത്ത എല്ലാ ഉപകാരവും അവരൊക്കെ തത്ക്ഷണം മറന്നു. ലോകത്തിലെ എല്ലാ മാനനഷ്ടങ്ങള്‍ക്കും പിന്നിലെ ചുമരിലൊരു പെണ്ണിന്റെ ഫോട്ടം ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ടാകുമല്ലോ. അത് പോലെ കുഞ്ഞിമോന്റെ മാനം കളയാനായി ഒരു തരുണി കൈക്കുഞ്ഞുമായി ഒരു ദിവസം ബസ്സില്‍ കയറി. ഉച്ച കഴിഞ്ഞ സമയം ആയതിനാല്‍ ബസ്സില്‍ അധികം ആളുകള്‍ ഉണ്ടായിരുന്നില്ല. വെളുത്ത് തുടുത്ത് നല്ല സൌന്ദര്യമുള്ളൊരു യുവതിയായിരുന്നു അത്. സീറ്റിലിരുന്നു കുറച്ച് കഴിഞ്ഞയുടനെ അവളുടെ കുഞ്ഞ് അമ്മിഞ്ഞയ്ക്കായി കരയാന്‍ തുടങ്ങി. ഒരു രക്ഷയുമില്ലാഞ്ഞ് അവള്‍ സാരി കൊണ്ട് മറച്ച് പിടിച്ച് ബ്ലൌസ്സ് തുറന്ന്‌ കുഞ്ഞിന്‌ മുല കൊടുക്കാന്‍ തുടങ്ങി. കിട്ടേണ്ടത് കിട്ടിയപ്പോള്‍ കുഞ്ഞ് കരച്ചില്‍ നിര്‍ത്തി കുടി തുടങ്ങി.

കുറച്ച് കഴിഞ്ഞപ്പോള്‍ ക്ഷീണം കൊണ്ടോ എന്തോ അവളും കുഞ്ഞും എങ്ങനെയോ ഉറങ്ങിപ്പോയി. കാറ്റടിച്ച് സാരി നീങ്ങി നെഞ്ചിലെ സിങ്കിള്‍ പീസ് പുറത്തായി. അവനവന്റെ അമ്മയും പെങ്ങളുമല്ലാത്തതിനാല്‍ യാത്രക്കാരായ കലാസ്വാദകര്‍ അതിലിത്തിരി ടെംപറേച്ചര്‍ കണ്ടെത്തി. അവരെല്ലാം മസില്‍ പിടിച്ച് ഡീസന്റാണെന്ന ഭാവേന പാര്‍ട്സ് ഓഫ് പീസിലേക്ക് കാക്കനോട്ടം നോക്കി.

ഈ പോക്ക് പോയാല്‍ ബസ്സില്‍ നിന്നും ആരും ഇറങ്ങില്ലെന്ന്‌ മനസ്സിലാക്കിയ കുഞ്ഞിമോന്‍ അവരുടെ അടുത്ത് പോയി ബേബീസ് ഡോള്‍ ഔട്ട് ആയ കാര്യം പറയാനൊരുങ്ങി. വിളിക്കാനൊരുങ്ങിയപ്പോള്‍ അവന്‍ കണ്‍ഫ്യൂഷ നിലായി. അവരോടെന്താണ്‌ പറയുക,.? അത് മാത്രല്ല, വിളിച്ചാല്‍ അവരുടെ ഉറക്കം തടസ്സപ്പെടുകയും ചെയ്യുമല്ലോ. വെറുതെ ആ പാവത്തിനെ ബുദ്ധിമുട്ടിക്കണ്ടെന്ന് കരുതി അവന്‍ ആ സിങ്കിള്‍ പീസ് കൈ കൊണ്ടെടുത്ത് ബ്ലൌസ്സിനുള്ളിലേക്ക് കയറ്റി വെച്ചു. പഴുത്ത പപ്പായ കൊട്ടയില്‍ എടുത്ത് വെക്കുന്നത് പോലെ ഫുള്‍ കെയര്‍ഫുള്‍..!

ഇന്നത്തെ കാലത്ത് ആര്‍ക്കും ഒരു നല്ല കാര്യവും ചെയ്യരുതെന്ന്‌ കുഞ്ഞിമോനറിയില്ലല്ലോ. അവളുടെ നിലവിളി കേട്ടപ്പോള്‍ യാത്രക്കാര്‍ കുഞ്ഞിമോന്റെ മേത്ത് കൊലവിളി നടത്തി പുറം ചെണ്ടപ്പുറമാക്കി. പെണ്ണുങ്ങളുടെ കണ്ണ്‌ നനഞ്ഞാല്‍ ചൊവ്വയില്‍ നിന്നു വരെ ആളെത്തുമല്ലോ. ഉപകാരിയായ ഒരു ക്ലീനറെ രക്ഷിക്കാന്‍ ആരും ഉണ്ടായിരുന്നില്ല.

അല്ലെങ്കിലും ചില നാട്ടുകാരിങ്ങനെയാ. താങ്ക് ലെസ്സ് പീപ്പിള്‍സ്..!


--------

കുമാര സംഭവങ്ങള്‍ എവിടെ കിട്ടുമെന്ന് പലരും മെയില്‍ ചെയ്തിരുന്നു. അതു കൊണ്ട് ആ വിവരം ഒരിക്കല്‍ കൂടി താഴെ കൊടുക്കുന്നു.

മാതൃഭൂമി ബുക്സിന്റെ താഴെ കൊടുത്തിരിക്കുന്ന എല്ലാ ഷോറൂമുകളിലും പുസ്തകം ലഭിക്കുന്നതാണ്‌.

യു.എ.ഇ.യില്‍ വില്‍പ്പനയ്ക്ക് സഹായിക്കുന്നവര്‍ :
സജീവ് ഏടത്താടന്‍ (വിശാല മനസ്കന്‍) ഫോണ്‍ : 050 5449024
ലതീഷ് (ലഡുകുട്ടന്) ഫോണ്‍ : 971-554431001
എറക്കാടന്‍ ഫോണ്‍ : 97155 7030886


84 comments:

  1. നിഷ്കളങ്കന്‍ കുഞ്ഞുമോന്‍ പാവം...

    ReplyDelete
  2. പാവം കുഞ്ഞുമോന്‍...കൊള്ളാം...

    ReplyDelete
  3. ചെരിവില്ലാത്ത പേഴ്സന്റേജ് ചിഹ്നം..
    എന്റമ്മോ ഈ അളിയന്‍ എന്നെ ചിരിപ്പിച്ചു കൊല്ലൂല്ലോ ....:(

    ReplyDelete
  4. പാവം കുഞ്ഞുമോന്‍!

    ഒരുപകാരം ചെയ്യാന്‍ പോയത് അവസാനം അങ്ങനെയായി

    ReplyDelete
  5. "പാദാരവിന്ദങ്ങളില്‍ നിന്ന് കേശാരവിന്ദം വരെ കൃത്യം അഞ്ചടി ഉയരം. തറവാട്ടില്‍ പിറന്ന കള്ളിമുള്ള്‌ ചെടി പോലും അസൂയയോടെ നോക്കുന്ന കുറ്റിമുടി, സൈക്കിളിന്റെ ഡോം പോലത്തെ തല, വരിയില്‍ ക്യു നില്‍ക്കാതെ പുറത്തേക്ക് നോക്കുന്ന ഫ്രണ്ട് റോയിലെ പല്ലുകള്‍"
    വീണ്ടും കിടിലന്‍ ഉപമകള്‍...നമിച്ചു പ്രഭോ...

    അന്നയത് കൊണ്ട് അംബിക ടീച്ചര്‍ ചിരിച്ചു കൊണ്ട് ഓടി...ഈയിടെ സെന്‍സസിന് വീട്ടില്‍ വന്ന ഒരു ടീച്ചറെ ഇതേ ബഹുമാനിക്കല്‍ നടത്തിയ ഒരുത്തനെ പോലീസ് പൊക്കിയെടുത്തു...ഇപ്പൊ അവന്‍ സ്ഥിരമായി പോലീസിനെ ബഹുമാനിച്ചു കൊണ്ടിരിക്കുകയാ...

    ReplyDelete
  6. പഴുത്ത പപ്പായ കൊട്ടയില്‍ എടുത്ത് വെക്കുന്നത് പോലെ ഫുള്‍ കെയര്‍ഫുള്‍..!

    ചെയ്യുവാണേൽ ഇങ്ങനത്തെ ഉപകാരം ചെയ്യണം!

    ReplyDelete
  7. കുമാരാ… മ്,,,മ്മ :) അന്ന് കുഞ്ഞുമോന്‍റെ കഥയിട്ട് പിന്നെ അത് പിന്‍വലിച്ചപ്പോള്‍ കൂതറയെ പോലെ തന്നെ എനിക്കും നിന്നെ കൊല്ലാനുള്ള ദേഷ്യമായിരുന്നു.! സത്യായിട്ടും . ഇപ്പോള്‍ ഇല്ല.! മാത്രമല്ല ,,, എനിക്ക് നിന്നോട് ബഹുമാനവും തോനുന്നു. അതിലൂടെ സൂപ്പര്‍ഹിറ്റായ ഒരു പീസുകൂടികൂട്ടി കഥ കൊഴുപ്പിച്ചതിനു ഒരു ഉമ്മ കൂടി, “മ് മ്മ.“ (പ്രത്യേക ശ്രദ്ധക്ക്: ഇത് ഏറക്കാടന്‍റെയും കൂതറയുടെയും പോലത്തെ ഉമ്മയല്ല )

    ReplyDelete
  8. പാവം കുഞ്ഞുമോന്‍

    ReplyDelete
  9. എങ്കിലും എന്റെ കുഞ്ഞുമോനേ!!!!!!

    ReplyDelete
  10. എന്റെ കുമാരങ്കൊച്ചേട്ടാ സൂപ്പറായിട്ടുണ്ട് ട്ടാ... ടീച്ചറോടുള്ള ബഹുമാനാം ഒരൊന്നൊന്നര ബഹുമാനമായിപ്പോയി. ഈ എഴുത്തിന് എന്റെ വകയായിട്ടും ഒരുമ്മ.

    ReplyDelete
  11. പെണ്ണുങ്ങളുടെ കണ്ണ്‌ നനഞ്ഞാല്‍ ചൊവ്വയില്‍ നിന്നു വരെ ആളെത്തുമല്ലോ. ഹഹഹ കുമാര്‍ജീ എനിക്കു വയ്യ ...

    ReplyDelete
  12. കുമാരേട്ടാ, കഥയുടെ ആദ്യ പകുതി ആദ്യം തന്നെ വായിച്ചിരുന്നു.

    ഇപോ ആഡ് ചെയ്ത സെക്കന്റ്‌ "പീസും" കൊള്ളാം നന്നായി ചിരിപ്പിച്ചു

    ReplyDelete
  13. അക്രമാസക്തം!!!
    വേറെ എന്ത് പറയാന്‍?!

    ReplyDelete
  14. എന്നാലും പാവത്തിനെ ഇങ്ങനെ തല്ലണ്ടായിരുന്നു.
    :)

    ReplyDelete
  15. ഇതാണെ ആര്‍ക്കും ഒരു ഉപകാരവും ചെയ്യരുതെന്ന് പറയുന്നത്.
    പാവം കുഞ്ഞുമോന്റെ പാവത്തരങ്ങള്...

    ReplyDelete
  16. പാവം കുമാരൻ.. അയ്യോ തെറ്റി.. പാവം കുഞ്ഞുമോൻ.. ഹ.ഹ
    പിന്നെ കുമാരാ.. ഫോണ്ടിനെന്തോ ഒരു കുഴപ്പം തോന്നുന്നു.. ഒന്ന് നോക്കണേ.. ചിലപ്പോൾ ഇവിടത്തെ കുഴപ്പമാവാട്ടോ?

    ReplyDelete
  17. ഭാവനാലോകത്തെ കുമാരകുമാരൻ!
    എന്തെല്ലാം ഭാവനയിൽ കാണുന്നു!
    ഞാൻ നമിച്ചു!

    ReplyDelete
  18. ചിരിച്ചുപോയി, വീണ്ടും വീണ്ടും; പിന്നെ ആ ചൊവ്വ ഇവിടെ കണ്ണൂരിൽ അടുത്തു തന്നെയുള്ളതല്ലെ? ആ ചേലേരി റൂട്ടിൽ സ്ലോ മോഷനിൽ ഓടുന്ന ബസ്സിൽ നന്നായി ഉറങ്ങാം. മറ്റു റൂട്ടിൽ ഉറങ്ങിപ്പോയാൽ അമ്മ ബസ്സിന്റെ പിന്നിലും കുഞ്ഞ് ബസ്സിന്റെ മുന്നിലും തെറിച്ചിരിക്കും.

    ReplyDelete
  19. അവനവന്റെ അമ്മയും പെങ്ങളുമല്ലാത്തതിനാല്‍ യാത്രക്കാരായ കലാസ്വാദകര്‍ അതിലിത്തിരി ടെംപറേച്ചര്‍ കണ്ടെത്തി. അവരെല്ലാം മസില്‍ പിടിച്ച് ഡീസന്റാണെന്ന ഭാവേന പാര്‍ട്സ് ഓഫ് പീസിലേക്ക് കാക്കനോട്ടം നോക്കി.

    ആ വരികള്, ശരിക്കും ഏല്ക്കുന്നു

    ReplyDelete
  20. പതിവിപോലെ അടിപൊളി. അടുത്ത ബുക്ക്‌ എപ്പം ഇറക്കും?

    ReplyDelete
  21. "പഴുത്ത പപ്പായ കൊട്ടയില്‍ എടുത്ത് വെക്കുന്നത് പോലെ ഫുള്‍ കെയര്‍ഫുള്‍..!"
    കുമാരേട്ടാ :)

    ReplyDelete
  22. പാടവരമ്പിലെ മൈക്കലാഞ്ചലോയുടെ ദാവീഡിനെ ഞാനൊന്ന് സങ്കല്പിച്ചു.
    ആ ഒരു സന്ദര്‍ഭം മാത്രം മതി ഈ നര്‍മ്മ കഥക്ക് ധര്‍മമേകാന്‍.
    നന്ദി....

    ReplyDelete
  23. krishnakumar513, Vinayan, അബ്കാരി, ശ്രീ, ചാണ്ടിക്കുഞ്ഞ്, അലി : എല്ലാവര്‍ക്കും നന്ദി.

    ഹംസ: നന്ദി.. ഞാന്‍ അവര്‍ടെ ടൈപ്പല്ല കേട്ടൊ.

    Naushu, നീര്വിളാകന്, ശ്രീക്കുട്ടന്, മരഞ്ചാടി, ഒഴാക്കന്, chithal, അനില്@ബ്ലൊഗ്, പട്ടേപ്പാടം റാംജി, Manoraj, jayanEvoor, Readers Dais: എല്ലാവര്‍ക്കും നന്ദി.

    mini//മിനി: നന്ദി. അത് കണ്ണൂരിലെ സ്ഥലമല്ല. മുകളിലെ ചൊവ്വയാ.

    സലാഹ്, Renjith, OAB/ഒഎബി: നന്ദി

    ReplyDelete
  24. മീറ്റിനു വരുന്നുണ്ടെങ്കില്‍ ഒരു 50 ബുക്ക് കൊണ്ടുപോരെ..:)

    ReplyDelete
  25. ഹോ തകര്‍ത്തു കുമാരേട്ടാ. അന്നോരെണ്ണം ഇട്ടിരുന്നു, പിന്നെ പിന്‍വലിച്ചു എന്നൊക്കെ കഴിഞ്ഞ പോസ്റ്റിന്റെ കമന്റില്‍ കണ്ടിരുന്നു. അതില്‍ പ്രതിക്ഷേധിച്ച് പുസ്തക പ്രകാശന പോസ്റ്റില്‍ കമന്റ്‌ ഇടാതെ പോയതാണ്. അത് തന്നെ ആയിരുന്നു അല്ലെ പുതിയ സംഭവങ്ങള്‍ ആഡ് ചെയ്തു ഇപ്പോള്‍ ഇട്ടതു. പഴയത് വായിക്കാത്തത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു.

    ReplyDelete
  26. കുഞ്ഞിമോന്‍ കലക്കി. പാവം നിഷ്കളങ്കന്‍!

    ReplyDelete
  27. താങ്ക് ലെസ്സ് പീപ്പിള്‍സ്-ഹഹ-വളരെ നന്നായി.

    ReplyDelete
  28. കുഞ്ഞുമോന്‍...കൊള്ളാം...

    ReplyDelete
  29. ഇതാണോ അന്ന് പിന്‍വലിച്ചു എന്നുപറഞ്ഞ സംഗതി. വീണ്ടും പോസ്റ്റിയത് നന്നായി.

    ദാവിദ് കുഞ്ഞുമോന്‍ കലക്കി!

    ReplyDelete
  30. പാവം കുഞ്ഞുമോന്‍ അവനെ മനസിലാക്കാന്‍ ആരും ഇല്ല

    ReplyDelete
  31. കുഞ്ഞുമോന്‍ വിശേഷങ്ങള്‍ ചിരിപ്പിച്ചു.

    ReplyDelete
  32. കുമാരസംഭവങ്ങള്‍ പുസ്തകരൂപത്തില്‍ വെളിച്ചം കണ്ടതറിഞ്ഞു സന്തോഷിക്കുന്നു.
    അഭിനന്ദനങ്ങള്‍

    ReplyDelete
  33. പാവം പാവം കുഞ്ഞുമോന്‍

    ReplyDelete
  34. കുഞ്ഞുമോനെ പോലെ ഇപ്പഴും മുണ്ടഴിച്ചു ബഹുമാനിക്കുന്നുണ്ട്. പക്ഷെ മറ്റൊരു രീതിയിലാണെന്ന് മാത്രം.

    ഒരു കൂട്ടരേ മാത്രം പറഞ്ഞാല്‍ മോശമല്ലേ എന്ന തോന്നലിലാവാം 'രണ്ടു കൂട്ടരെയും' ഒന്ന് താങ്ങിയത് അല്ലെ.

    ReplyDelete
  35. "വെറുതെ ആ പാവത്തിനെ ബുദ്ധിമുട്ടിക്കണ്ടെന്ന് കരുതി അവന്‍ ആ സിങ്കിള്‍ പീസ് കൈ കൊണ്ടെടുത്ത് ബ്ലൌസ്സിനുള്ളിലേക്ക് കയറ്റി വെച്ചു. പഴുത്ത പപ്പായ കൊട്ടയില്‍ എടുത്ത് വെക്കുന്നത് പോലെ ഫുള്‍ കെയര്‍ഫുള്‍..!"

    ഹമ്മേ....!

    ReplyDelete
  36. പഴുത്ത പപ്പായ കൊട്ടയിൽ വക്കുന്ന പ്പൊലെ “...
    യാത്രചെയ്യുന്ന ആളുകൾ അടുത്തെങ്ങും ഇറ്ങ്ങല്ല്....
    തുടക്കത്തിലെ നായകന വർൺനൻ
    നന്നായിരിക്കുന്നു.

    ReplyDelete
  37. കുമാരേട്ടാ,

    ഇന്നലെ കുഞ്ഞിമോനെ കണ്ടിരിന്നു. പാവം. അവൻ ആർക്കോ എന്തോ ക്വട്ടേഷൻ കൊടുത്തൂന്ന് കേക്കണു. ശരിയാണെങ്കിൽ....

    ഫുൾ കെയർ ഫുള്ളായതാ കുഞ്ഞിമോന്റെ പ്രശ്നം അല്ലെ.

    ആശംസകൾ.

    ReplyDelete
  38. കഥയിലെ ആദ്യ ഭാഗം മുമ്പ് എവിടെയോ വായിച്ചിരുന്നു, May 5 ന് ജാലകത്തില്‍ നിന്ന് ഈ വരികള്‍ വായിച്ചിരുന്നു എന്നാണെന്റെ ഓര്‍മ.
    രണ്ടാം പകുതി ഇന്നാണ് കണ്ടത്....
    (അഡെല്‍സ് ഓണ്‍ലി ആയി വരുന്നുണ്ട് മിക്ക വരികളും)

    ReplyDelete
  39. ഹരീഷ് തൊടുപുഴ : നന്ദി. ബുക്ക് കൊണ്ട് വരാം. ഹെല്പ്പണേ..
    Rakesh, കവിത - kavitha, krish | കൃഷ്, jyo, Jishad Cronic™, തെച്ചിക്കോടന്, അഭി, Sukanya, ramanika, Sands | കരിങ്കല്ല്, ഇസ്മായില് കുറുമ്പടി ( തണല്), റിസ് ™, ഒരു യാത്രികന്, paarppidam, Typist | എഴുത്തുകാരി, Sulthan | സുൽത്താൻ, കൂതറHashimܓ

    എല്ലാവര്‍ക്കും നന്ദി....

    ReplyDelete
  40. കുമാരേട്ടാ, കുമാരസംഭവങ്ങള്‍ സ്വന്തമാക്കീട്ടാ.

    പഴുത്ത പപ്പായ കൊട്ടയില്‍ സൂക്ഷിച്ച് വച്ചേക്കണ പോലെ മാതൃഭൂമിക്കാരും അത് സൂക്ഷിച്ച് വച്ചേക്കുവാ...

    ഈ കുഞ്ഞുമോന്‍ ഇപ്പളും ആ റൂട്ടിലോടുന്നുണ്ടോ?

    ReplyDelete
  41. ഹഹ.... കുഞ്ഞുമോന്റെ ഒരു കാര്യം... പയ്യനീ ബുദ്ധി ഒക്കെ പറഞ്ഞു കൊടുത്തെ കുമാരേട്ടനല്ലേ ..സത്യം പറ

    ReplyDelete
  42. :) ലോകത്തിലെ എല്ലാ മാനനഷ്ടങ്ങള്‍ക്കും
    പിന്നിലെ ചുമരിലൊരു പെണ്ണിന്റെ
    ഫോട്ടം ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ടാകുമല്ലോ. :)
    പാവം കുഞ്ഞുമോന്‍! :(

    ReplyDelete
  43. പാവം കുഞ്ഞുമോൻ...!!
    എന്തൊരു നിഷ്ക്കളങ്കൻ....!!
    അടി കിട്ടാത്തതിന്റെ കുറവ് നാട്ടുകാരു നികത്തി...!!

    ആശംസകൾ കുമാരേട്ടാ...
    പതിവു പോലെ കലക്കീട്ടൊ...

    ReplyDelete
  44. കുഞ്ഞിമോന്‍ ഈ സംഭവത്തിനു ശേഷം പിന്നെ മണി മുട്ടിയിട്ടുണ്ടാവില്ല അല്ലേ...പാവം കുഞിമോന്‍....നിങടെ ഒക്കെ അല്ലേ അയല്‍ വാസി...ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കാം

    ReplyDelete
  45. |അല്ലെങ്കിലും ചെറിയൊരു തെറ്റ് കാണുമ്പോള്‍ ചിലര് പഴയതെല്ലാം മറക്കുമല്ലൊ. അത് വരെ കുഞ്ഞിമോന്‍ ചെ യ്ത് കൊടുത്ത എല്ലാ ഉപകാരവും അവരൊക്കെ തത്ക്ഷണം മറന്നു. ലോകത്തിലെ എല്ലാ മാനനഷ്ടങ്ങള്‍ക്കും പിന്നിലെ ചുമരിലൊരു പെണ്ണിന്റെ ഫോട്ടം ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ടാകുമല്ലോ.|
    Kumaretta ithupolulla upakarangal eni busil vachu cheyyaruthu kettoooo..!!!!!

    ReplyDelete
  46. അനുഭവങ്ങൾ എഴുതണങ്ങ്യേ ഇങ്ങനെ എഴുതണം..
    ഹൌ സമ്മത്തിച്ചു തന്നിരിക്കുന്നു..അനിലേ
    പെഡന്യേ..പെടോഡുപെഡ !

    ഓഫ് പീക്:-
    എന്റെ പുത്തൻ പോസ്റ്റിൽ ഭായിയോട് ചോദിക്ക്യാണ്ട് കുമരസംഭവത്തിന്റെ ലിങ്ക് ഒരു ചീറ്റപ്പുലി യായി കൊടുത്തിട്ടുണ്ട് കേട്ടൊ..
    ക്ഷമീര്...

    ReplyDelete
  47. Kumaraa aakramanam koodunnundo ennu samsayam.. ithra venarunno? hm saramilla enjoy cheythu.

    ReplyDelete
  48. കുഞ്ഞുമോൻ ന്ന് ആരാണ്ടറിഞ്ഞിട്ട പേരാ :-)

    ReplyDelete
  49. അപ്പൊ ഇതാണ് കഴിഞ്ഞ പോസ്റ്റീന്ന് മുങ്ങിയ കുഞ്ഞുമോൻ അല്ലേ .ഒരു ടിപ്പിക്കൽ കുമാരസംഭവം പോസ്റ്റ് സമ്മതിച്ചു

    ReplyDelete
  50. ഹോ എന്റെ കുഞ്ഞിമോനേ!! :)
    പ്രയോഗങ്ങള്‍ ചിരിപ്പിച്ചു തകര്‍ത്തു

    ReplyDelete
  51. പതിവുപോലെ തകർപ്പൻ! ഉപമകൾ നന്നായി ചിരിപ്പിച്ചു :‌)

    ReplyDelete
  52. കുമാരന്‍ മാഷേ അപ്പോ ഇതാണല്ലേ കുഞ്ഞുമോന്‍ സംഭവങ്ങള്‍... കലക്കി...
    പെണ്ണുങ്ങളുടെ കണ്ണ്‌ നനഞ്ഞാല്‍ ചൊവ്വയില്‍ നിന്നു വരെ ആളെത്തുമല്ലോ... :)

    ReplyDelete
  53. ഹ..ഹ..ഹ
    എനിക്ക് ഒന്നും പറയാനില്ല, സൂപ്പർ.
    ഓരോ വരികളും ചിരിക്ക് വക നൽകുന്നു.., അഭിനന്ദനങ്ങൾ കുമാരേട്ടാ..

    ReplyDelete
  54. അത്ര നിഷ്കളങ്കനാ കുഞ്ഞുമോൻ ല്ലേ?
    ഉപമകൾ ഗംഭീരമാണ്, പറയാതിരിയ്ക്കാൻ വയ്യ.

    ReplyDelete
  55. വാല്‍ക്കഷ്ണം: അതിനു ശേഷം കുഞ്ഞുമോന്‍ പശുവിനെ കറക്കല്‍ അടക്കം നിര്‍ത്തി. ചൊവ്വയില്‍ നിന്നോ മറ്റോ മൂരിക്കുട്ടന്മാര്‍ എപ്പോഴാ ഇറങ്ങുക എന്ന് പറയാന്‍ പറ്റില്ലല്ലോ.

    ReplyDelete
  56. ഉപദ്രവങ്ങളായ ഉപകാരങ്ങള്‍ :)

    ReplyDelete
  57. "വെറുതെ ആ പാവത്തിനെ ബുദ്ധിമുട്ടിക്കണ്ടെന്ന് കരുതി അവന്‍ ആ സിങ്കിള്‍ പീസ് കൈ കൊണ്ടെടുത്ത് ബ്ലൌസ്സിനുള്ളിലേക്ക് കയറ്റി വെച്ചു. പഴുത്ത പപ്പായ കൊട്ടയില്‍ എടുത്ത് വെക്കുന്നത് പോലെ ഫുള്‍ കെയര്‍ഫുള്‍..!"


    ലോകത്ത് ഒരു മന്ദബുദ്ധിപോലും ചെയ്യാത്ത കാര്യമാണല്ലോ സാറേ ഇത്! ഇനിയിപ്പോള്‍ എന്തും എഴുതാമല്ലോ. അതിനുള്ള ലൈസെന്‍സ് അല്ലെ സ്വന്തമായി ഒരു 'ബുക്ക്‌'. നടക്കട്ടെ,നടക്കട്ടെ. അടുത്ത ജനുവരിയില്‍ ഡിസംബര്‍ ബുക്സിനെ കൊണ്ട് ഒന്നുകൂടി..

    ReplyDelete
  58. കുമാരാ... ഇങ്ങള്‌ ആള്‌ പുലി തന്നെ...

    ReplyDelete
  59. ഇനി ഈ ബ്ലോഗിലെ പോസ്റ്റ്‌ കള്‍ വായിക്കണോ വേണ്ടയോ എന്ന് രണ്ടാമതൊന്നുകൂടി ആലോചിക്കേണ്ടി വരും. ചിരിച്ച് ചിരിച്ച് ചിലപ്പോ ദിവാരേട്ടന്‍ പണ്ടാരടങ്ങിപ്പോകും.

    ReplyDelete
  60. ഇതാ പറയണത് ഇപ്പളത്തെക്കാലത്ത് ആർക്കും ഒരുപകാരം ചെയയരുതെന്ന്...

    അച്ചടി മഷി പുരണ്ടു അല്ലേ...അഭിനന്ദനങ്ങൾ

    ReplyDelete
  61. പീസ്‌ പടങ്ങളില്‍ ഒന്ന്‌ ചൂടായി വരുമ്പോള്‍ സീന്‍ കട്ടു ചെയ്യുന്നത്‌ പോലുള്ള പണിയല്ലേ കുഞ്ഞുമോന്‍ കാണിച്ചത്‌. തിയേറ്ററിലെ കസേരകള്‍ക്ക്‌ പകരം ആസ്വാദകര്‍ കുഞ്ഞുമോന്റെ പുറമാണ്‌ തകര്‍ത്തതെന്ന്‌ മാത്രം

    ReplyDelete
  62. ഹെന്റമ്മോ... ചിരിച്ചു ചിരിച്ചൊരു വഴിക്കായി.

    ReplyDelete
  63. കുമാരേട്ടാ കലക്കീട്ടുണ്ട്.

    ReplyDelete
  64. Dear Kumara : Your comment in my blog too me to yours...and needless to say, it was time well spent....Thank you. Thommy

    ReplyDelete
  65. പെണ്ണുങ്ങളുടെ കണ്ണ്‌ നനഞ്ഞാല്‍ ചൊവ്വയില്‍ നിന്നു വരെ ആളെത്തുമല്ലോ.

    ഹ..ഹ..ഹ...അസ്സല്ലായി എഴുത്ത്..!!

    ReplyDelete
  66. ചെരിവില്ലാത്ത പെര്‍സന്റേജ് ചിഹ്നം!(അപാര ഭാവന തന്നെ!),പിന്നെ പഴുത്ത പപ്പായയും!.കലക്കി കുമാരാ...ഞാന്‍ ആദ്യമായി വായിച്ചവയൊക്കെ തന്നെ ധാരാളം!. ഉണ്ണിയെകണ്ടാലറിയാമല്ലോ....ഇനിയും വരാം സ്ഥിരമായി. എന്തു കൊണ്ട് ഞാനിതുവരെ ഈ വഴി വന്നില്ല? ഇവിടെയും നോക്കുക

    ReplyDelete
  67. ചെലക്കാണ്ട് പോടാ: പുസ്തകം വാങ്ങിയതിലും ഈ കമന്റിനും വളരെ നന്ദി. കുഞ്ഞിമോന് ഇപ്പോഴുമുണ്ട്.
    കണ്ണനുണ്ണി, നാടകക്കാരന്, മാണിക്യം, JAYARAJ, വീ കെ, എറക്കാടൻ / Erakkadan, vigeeth: എല്ലാവര്ക്കും നന്ദി.
    ബിലാത്തിപട്ടണം / BILATTHIPATTANAM.: ലിങ്ക് കണ്ടു. പ്രോത്സാഹനത്തിന് നന്ദി.
    sanal, സോണ ജി, Pottichiri Paramu, suchand scs, vinus, നന്ദകുമാര്, ഭായി, Jimmy, കമ്പർ, Echmukutty, വേദ വ്യാസന്, വഴിപോക്കന്, അക്ഷരം : എല്ലാവര്ക്കും നന്ദി,.
    ( O M R ): എഴുതുന്നതിന് മുന്പ് ഞാന് ചാറ്റില് പലരോടും ഈ കഥയെപ്പറ്റി ചോദിച്ചിരുന്നു. അവരൊക്കെ ഈ പപ്പായ സംഭവം എവിടെയൊക്കെയോ കേട്ടിട്ടുണ്ട്. ബഹറിനിലെ ഏതോ സാഹിത്യ സദസ്സില് ആരോ ഈ കഥ അവതരിപ്പിക്കുകയും ചെയ്തിരുന്നു. തമാശയായി. സംഭവിക്കാവുന്നതേ എഴുതിക്കൂടൂ എന്നൊക്കെയുണ്ടോ. പത്രാധിപരും പ്രസാധകനും ഇല്ലാതെ എഴുത്തുകാരന് നേരിട്ട് പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യം ബ്ലോഗ് തരുന്നുണ്ടല്ലോ. അതു പോലെ തന്നെ എന്തും കമന്റാനുള്ള സ്വാതന്ത്ര്യം താങ്കള്ക്കുമുണ്ട്. ഒരു ബുക്ക് ഇറക്കിയത് കൊണ്ട് എന്തും ചെയ്യാം എന്നൊന്നും ലോകത്തിലാരും ചിന്തിക്കില്ല.
    വിനുവേട്ടന്|vinuvettan, perooran, perooran, കുഞ്ഞായി, biju p, greeshma, suresh, Manu Varakkara, thabarakrahman, വരയും വരിയും : സിബു നൂറനാട്, pramod, Mohamedkutty മുഹമ്മദുകുട്ടി : എല്ലാവര്ക്കും നന്ദി.

    ReplyDelete
  68. ee swabhavam nadannittulladhanoo?? ente naattil idhu sarikkum nadannadha.. adhil nayakan bus kili alla 65 vayasaya yathrakaran. ammayum kuttiyum urangi pooyi kuttide vayilnninnu nipple purathuvannu ee pavam adhu eduthu vachu koduthu... chethamillatha oru upakaram

    ReplyDelete
  69. കുമാര സംഭവത്തിലെ
    കുഞ്ഞുമോനെ
    നന്നായി അവതരിപ്പിച്ചിരിക്കുന്നു .
    പാവം കുഞ്ഞുമോന്‍.......
    കുഞ്ഞുമോനെ ക്കൊണ്ട്
    ആ സാരിത്തുംബെടുത്ത്
    പപ്പായ മറയ്ക്കാന്‍ നോക്കാഞ്ഞതെന്തു കുമാരാ ?

    ReplyDelete
  70. എന്‍റെ പോന്നോ.... നിങ്ങള് ആളെക്കൊല്ലും.......

    ReplyDelete
  71. ashidh, കുസുമം ആര് പുന്നപ്ര, ആളവന്താന് : നന്ദി

    ReplyDelete
  72. Resume Writing:Great post and now I know what to do, thank you! Site has been added to my Bookmarkfor later browsing

    ReplyDelete
  73. Resume Writing Services:Great post and now I know what to do, thank you! Site has been added to my Bookmark for later browsing, Thanks any way...

    ReplyDelete
  74. Resume Writing: Good work keep it up

    http://www.resumedocket.com/resume-writing.html

    ReplyDelete
  75. ഒരു പപ്പായ സെയ്ഫായിട്ടെടുത്തുവെച്ച കുഞ്ഞുമോന്റെ ഒരു ഗതികേടേ.!!! ഇതാ പറയുന്നത് ഇഡ്യയിലാര്‍ക്കും ഒരു ഉപകാരവും ചെയ്യരുതെന്ന്.
    അതേ കുമാരാ...”കേരളത്തിലെ പത്തായത്തില്‍ നെല്ലുണ്ടേല് എലി ദില്ലീന്നും വരും..

    ReplyDelete