Sunday, December 6, 2009

കാണാമറയത്ത്...

ഐഡന്റിറ്റി കാര്‍ഡ് വരുന്നതിനു മുമ്പുള്ള ഒരു ഇലക്ഷന്‍ കാലം. നാട്ടിലെ യു.പി.സ്കൂളാണ്‌ ബൂത്ത്. രണ്ട് പ്രധാന പാര്‍ട്ടികള്‍ക്കും തുല്യ ശക്തിയുള്ള പ്രദേശമാണ്. എങ്കിലും ഒരു ഗ്യാപ്പ് കിട്ടിയാല്‍ രണ്ട് പാര്‍ട്ടിക്കാരും കള്ള വോട്ട് ചെയ്യും. അതു കൊണ്ട് ബൂത്ത് ഏജന്റുമാര്‍ വളരെ അലര്‍ട്ട് ആയിരിക്കും. ഏജന്റുമാര്‍ അമേരിക്കയും താലിബാനും പൊലെയായത് കൊണ്ട് ബൂത്തില്‍ വാക്കേറ്റവും ഉന്തും തള്ളും പതിവാണ്‌.

രമേശനാണ്‌ ഒരു പാര്‍ട്ടിയുടെ ഏജന്റ്. പോളിങ്ങ് ബൂത്തില്‍ വളരെ കര്‍ക്കശക്കാരനും പിടിവാശിക്കാര നുമാണ്‌ രമേശന്‍. യാതൊരു വിട്ടു വീഴ്ചയ്ക്കും നില്‍ക്കില്ല. മറ്റേ പാര്‍ട്ടിക്കാരുടെ ഒരു ഉള്‍ട്ട പരിപാടിയും രമേശന്റെയടുത്ത് ചെലവാകില്ല. നാട്ടിലുള്ള എല്ലാവരുടേയും ഡീറ്റെയില്‍സ് രമേശന്റെ കൈയ്യിലുണ്ട്. നാട്ടിലെ ഏതു വീട്ടിലും എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാവുന്നത്ര സ്വാതന്ത്ര്യവും കക്ഷിക്കുണ്ട്. അതു കൊണ്ടാവാം രമേശന്‌ ചില വീടുകളില്‍ എന്തൊക്കെയോ ചുറ്റിക്കളിയുണ്ടെന്ന് ജെലസി പീപ്പിള്‍സ് പറയുന്നുണ്ട്. ആരോപണമില്ലെങ്കില്‍ പിന്നെന്ത് പൊതു പ്രവര്‍ത്തനം! ഈ മോഡേണ്‍ കാലത്ത് അതിലൊന്നും വലിയ കാര്യമില്ലല്ലോ. ബ്ലോഗില്‍ രണ്ട് കഥകള്‍ പെണ്ണുങ്ങളെപ്പറ്റി എഴുതിയാല്‍ അശ്ലീലമെന്ന് ചിലര്‍ ആരോപിക്കാറുണ്ടല്ലോ. അത്രേള്ളു.

പ്രത്യേകിച്ചൊരു പ്രശ്നവുമില്ലാതെ വോട്ടെടുപ്പ് തുടരുകയായിരുന്നു. ഉച്ച കഴിഞ്ഞു. അപ്പോഴാണ്‌ നീല സാരിയും ബ്ലൌസും ധരിച്ച ഒരു സ്ത്രീ വോട്ട് ചെയ്യാന്‍ എത്തിയത്. അവള്‍ ആദ്യത്തെ ഉദ്യോഗസ്ഥന്‌ സ്ലിപ്പ് കൊടുത്തു. അയാള്‍ ഉറക്കെ വായിച്ചു. "അറുന്നൂറ്റി നാല്‍പ്പത്തിയഞ്ച്... പുതിയ പുരയില്‍ സരസു..." വോട്ടേഴ്സ് ലിസ്റ്റ് മാര്‍ക്ക് ചെയ്യുകയായിരുന്ന രമേശന്‍ പെട്ടെന്ന്‌ ഒരു പുഞ്ചിരിയോടെ തല ഉയര്‍ത്തി. അവന്റെ കവിളുകള്‍ തക്കാളി പോലെ ചുവന്നിരുന്നു.

വോട്ട് ചെയ്യാന്‍ വന്ന സ്ത്രീയെ കണ്ട രമേശന്റെ മുഖം കറുത്തു. അവന്‍ എഴുന്നേറ്റ് നിന്ന് ഉച്ചത്തില്‍ പറഞ്ഞു. "ഇതു സരസുവല്ല.." എല്ലാവരും രമേശന്റെ ഒച്ച കേട്ട് ഞെട്ടി. ഞാന്‍ തന്നെയാണ്‌ സരസു എന്നു വന്ന സ്ത്രീ വിളിച്ച് പറഞ്ഞു. രമേശന്‍ വിട്ടില്ല. മറ്റേ പാര്‍ട്ടിക്കാരും സ്ത്രീയുടെ ഭാഗം ചേര്‍ന്ന് തര്‍ക്കിക്കാന്‍ തുടങ്ങി. ഒച്ചപ്പാട് കേട്ട് പ്രവര്‍ത്തകര്‍ പുറത്ത് തടിച്ച്കൂടി.

രമേശന്‍ ഭ്രാന്തെടുത്തത് പോലെ “ഇത് സരസു അല്ല.. കള്ള വോട്ട് ചെയ്യാന്‍ വന്നിന്..” എന്നൊക്കെ ഉറക്കെ പറഞ്ഞ് തര്‍ക്കിക്കുന്നുണ്ട്. മറ്റേ ഏജന്റും വന്ന സ്ത്രീയും അതിനെ എതിര്‍ത്തും പറയുന്നു. പോളിങ്ങ് ഉദ്യോഗസ്ഥന്മാര്‍ രണ്ടു കൂട്ടരേയും ശാന്തരാക്കാന്‍ ആവുന്നത് ശ്രമിച്ചു. സംഗതി കയ്യാങ്കളിയിലെത്തുമെന്നു തോന്നിച്ചു.

അപ്പോള്‍ പോളിംഗ് ഓഫീസര്‍ രമേശനോട് ചോദിച്ചു. "ഇതു സരസു അല്ല എന്ന്‌ നിങ്ങള്‍ക്ക് എന്താണിത്ര ഉറപ്പ്? വല്ല തെളിവുമുണ്ടോ...?"

ഉടനെ രമേശന്‍ ആവേശത്തില്‍, "സരസുവിന്റെ വലത്തേ തുടയില്‍ ഒരു കറുത്ത മറുകുണ്ട്."

93 comments:

  1. ഹ ഹ...
    അത് കൊള്ളാം
    :)

    ReplyDelete
  2. ഹിന്നാ പിടിച്ചോ,
    (((((((((((ട്ടോ))))))))))
    ന്നാലും ന്‍റെ കുമാരേട്ടാ:)

    ReplyDelete
  3. ഐഡന്റിറ്റി കാര്‍ഡ് നിര്‍ബ്ബന്ധമാക്കിയതു നന്നായി...

    ReplyDelete
  4. ന്നാലും ന്റെ സരസൂ നിനക്കങ്ങു ചത്തൂടേ...
    ആ വൃത്തികെട്ടവന്‍ ഇങ്ങനൊരു കൊലച്ചതിചെയ്യുമെന്ന് ആരുകണ്ടു.
    ഓ ഇനീപ്പം ചത്തിട്ടെന്താ ഒക്കെ കുമാരസംഭവമായില്ലേ ന്റിഷ്ടേ.

    ReplyDelete
  5. ഉടനെ രമേശന്‍ ആവേശത്തില്‍, "സരസുവിന്റെ വലത്തേ തുടയില്‍ ഒരു കറുത്ത മറുകുണ്ട്."

    ശരിക്കും മനസ്സിലായില്ലാ എന്തോ ...
    ആശംസകൾ

    ReplyDelete
  6. കഴിഞ ഇലക്ഷനാണോ കുമാരന്‍ ബൂത്ത് ഏജന്റായിരുന്നത് :-)

    ReplyDelete
  7. എന്നിട്ട് തെളിവെടുപ്പ് നടത്തിയോ ?

    :)

    ആശംസകൾ

    ReplyDelete
  8. kumarettaa!!!!!!!!....

    ReplyDelete
  9. ഉടനെ രമേശന്‍ ആവേശത്തില്‍, "സരസുവിന്റെ വലത്തേ തുടയില്‍ ഒരു കറുത്ത മറുകുണ്ട്." ...kumaretta kalakki...sarasuvinte maruku okke kanapadam anu alle..!!!

    ReplyDelete
  10. പത്താം ക്ലാസ്സില്‍ SSLC ‘ബുക്കില്‍’ ചേര്‍ക്കാന്‍ ഐഡന്റിഫിക്കേഷന്‍ മാര്‍ക്ക് വേണം. കുട്ടികളോട് വീട്ടി‌ല്പോ‍യി രണ്ട് അടയാളം കണുപിടിച്ച് എഴുതി വരാന്‍ പറയും. ചില പെണ്‍‌കുട്ടികള്‍ എഴുതി കൊണുവന്ന അടയാളം നോക്കി സ്ഥാനസഹിതം ഇംഗ്ലീഷില്‍ (ഡിക്‍ഷനറി നോക്കി) എഴുതിത്തരാന്‍ ക്ലാസ്സ്‌ടീച്ചര്‍(പുരുഷന്‍) എന്റെ അടുത്തേക്ക് പറഞ്ഞയക്കുന്ന കാര്യം ഓര്‍ത്തുപോയി. അതുപോലെ എന്റെ ക്ലാസ്സിലെ ചില പെണ്‍കുട്ടികള്‍ക്ക് പുറത്ത് കാണുന്ന, പറയാന്‍ പറ്റുന്ന ഒരു അടയാളവും കാണില്ല. അപ്പോള്‍ ഞാന്‍ ആകെ ഒരു ദേഹപരിശോധന നടത്തും. പോസ്റ്റ് കലക്കി.
    ഇവിടെ ഒരു ഇലക്ഷന്‍ കഥ റഡിയാക്കി വെച്ചിരിക്കയാ. ഇനി ഇന്നു വേണ്ട, നാളെ പോസ്റ്റ് ചെയ്യാം.

    ReplyDelete
  11. Vinod Nair , Jenshia, SAJAN SADASIVAN, സുമേഷ് മേനോന്‍, കൊട്ടോട്ടിക്കാരന്‍..., നീലാംബരി, വരവൂരാൻ, ഭായി , വശംവദൻ, വേദ വ്യാസന്‍, ശാന്തകാവുമ്പായി, നേഹ, Vigeeth, mini//മിനി..

    എല്ലാവര്‍ക്കും നന്ദി....
    അരുണ്‍ കായംകുളം: അല്ല, അത് നിങ്ങളുടെ ആളായിരുന്നല്ലേ... ഹഹഹ...നന്ദി. (ഹെഡ്ഡര്‍ മാറ്റി കേട്ടൊ.)

    ReplyDelete
  12. സത്യായിട്ടും കഥ എനിക്കു മനസ്സിലായില്ല...

    ReplyDelete
  13. ഹ ഹ.. ക്ലൈമാക്സ് കലക്കി! രമേശന്‍, കുമാരന്‍ എന്നീ പേരുകള്‍ തമ്മില്‍ ഒരു സാമ്യം ഞാന്‍ കാണുന്നു!

    ReplyDelete
  14. ചേ, ഇതിപ്പോ ബൂലോകരെല്ലാരും സരസൂന്റെ ഐഡന്റിറ്റി മാര്‍ക്ക്‌ കണ്ടല്ലോ..എന്റീശ്വരാ..!!

    ReplyDelete
  15. എന്നാലും ഈ കുമാരേട്ടന്റെ ഒരു തമാശ...!!
    സകല ഐഡന്റിറ്റിയും കാണാപാഠമാണല്ലെ...?!!
    ഹ..ഹ...ഹ..ഹ

    ReplyDelete
  16. ശരിക്കും ഒന്ന് ഓര്‍ത്തേ, കുമാരാ..
    എവിട്യാന്ന്..
    :)

    ReplyDelete
  17. ബ്ലോഗില്‍ രണ്ട് കഥകള്‍ പെണ്ണുങ്ങളെപ്പറ്റി എഴുതിയാല്‍ അശ്ലീലമെന്ന് ചിലര്‍ ആരോപിക്കാറുണ്ടല്ലോ.


    എന്തു പറ്റി..???

    ReplyDelete
  18. പോളിംഗ് ഉദ്യോഗസ്ഥന്‍ മഷിപുരട്ടിയതു സ്ഥാനം
    തെറ്റി,കുമാരേട്ടാ....!!!!!!!!!!!

    ReplyDelete
  19. ആക്ച്വല്ലി, എന്തുട്ടാ ഉണ്ടായേ?

    ReplyDelete
  20. ഹഹ സരസു അപ്പോള്‍ തെളിവ് കാണിച്ചോ?

    ReplyDelete
  21. ഹെന്നാലും എന്റെ കുമാരേട്ടാ...

    ReplyDelete
  22. ഹമ്മേ! ഹുമാരാ... അത് കല‌ക്കി :-)

    ReplyDelete
  23. അല്ല..എന്നാലും...
    ഹ ഹ ...
    കുമാരേട്ടാ........:) :)

    ReplyDelete
  24. എന്നിട്ട് ഇലക്ഷന്‍ ഓഫീസര്‍ അടയാളം കണ്ടു സക്ഷ്യപ്പെടുത്തിയോ..?!

    ReplyDelete
  25. കുമാരേട്ടാ..

    ഇതിപ്പൊ പണ്ട് പത്താം ക്ലാസിലെ സർട്ടിഫിക്കറ്റിൽ അടയാളം ചേർക്കാനായി ചോദിച്ചപ്പോൾ എന്റെ തുടയിലെ മറുകാണ് കൊടുത്തത്. അന്നേരം ആ ടീച്ചറെന്നെ കളിയാക്കിയതോർമ്മ വരുന്നു..

    ഇതൊരു ജഗതി സ്റ്റൈലിൽ നോക്കിയാൽ..കൂടുതൽ രസകരമാകും..!

    ReplyDelete
  26. കാണാമറയത്തെ ഈ ചിരിയുടെ കുട കുടുകുടെ ചിരിപ്പിച്ചു. ഞാന്‍ ഒരു ബൂത്ത്‌ ലെവല്‍ ഓഫീസര്‍ കൂടി ആണുട്ടോ. ബൂത്തിലെ പുതിയ ആളുകളെ ചേര്‍ക്കലും മരിച്ചവരെ റിപ്പോര്ട്ട് ചെയ്യലും ഒക്കെ ഡ്യൂട്ടി ആണ്. ചേര്‍ക്കാന്‍ വരുമ്പോള്‍ കുറെ രസകരമായ കാര്യങ്ങള്‍ ഉണ്ടാവാറുണ്ട്. അതൊക്കെ സമയമുണ്ടെങ്കില്‍ പറഞ്ഞു തരാം.

    ReplyDelete
  27. ഹ ഹ രമേശന്‍ ലൗ ജിഹാദിന്‍റെ ആളാല്ലേ :)

    ReplyDelete
  28. ഉടനെ രമേശന്‍ ആവേശത്തില്‍, "സരസുവിന്റെ വലത്തേ തുടയില്‍ ഒരു കറുത്ത മറുകുണ്ട്."

    ഹോ ഈ രമേശന് ഒരു കാര്യം

    ReplyDelete
  29. അവതരണത്തില്‍ ഒരല്‍പ്പം ധൃതി വന്നു അല്ലേ, കുമാരേട്ടാ? എന്നാലും നന്നായി!

    ReplyDelete
  30. കുമാരാ... കുമാരേട്ടാ..

    കഥ നന്നായില്ലാട്ടോ..

    1) വളരെ (വളരെ) പ്രെഡിക്റ്റബിള്‍ (പെട്ടെന്നു കാളിദാസനെ ഓര്ത്തും പോയി)

    2) തുടയിലെ മറുകിന്റെ കാര്യം :

    അപ്പോള്‍ പോളിംഗ് ഓഫീസര്‍ രമേശനോട് ചോദിച്ചു. "ഇതു സരസു അല്ല എന്ന്‌ നിങ്ങള്‍ക്ക് എന്താണിത്ര ഉറപ്പ്? വല്ല തെളിവുമുണ്ടോ...?"

    ഇതിനു മറുപടിയായി മറുകിന്റെ കാര്യം പറയണമെങ്കില്, തുട കാണാന്‍ കഴിയുന്ന അവസ്ത്ഥയായിരിക്കണം ... ആ വന്ന സ്ത്രീക്ക് തുടയില്‍ മറുകില്ലെന്നെന്തുറപ്പ്? ആരു വന്നാലും സരസുവല്ല അതെന്നു പറയാന്‍ നില്ക്കുകയായിരുന്നു രമേശന്‍ എന്നു എതിര്ഭാഗത്തിനു വാദിക്കാം

    തമാശ നന്നായിരിക്കുന്നു.. എന്നാലും ഒരു ഉറപ്പില്ലായ്മ

    ReplyDelete
  31. kumaretta,
    അവതരണത്തിന്റെ ചുരുക്കം കൊണ്ടിഷടപ്പെട്ടു.. :)

    ReplyDelete
  32. ദ്വേതാ കിളിമാനം. കലക്കി മാഷേ...

    ReplyDelete
  33. :)

    Off:
    ഹെഡ്ഡര്‍ പ്രശ്നമായല്ലെ?

    ReplyDelete
  34. ഷെയ്പ്പ് (ബ്ലോഗിന്റെത്) മാറി വരുന്നുണ്ടല്ലൊ, ഈ പെണ്ണുങ്ങളെപറ്റി ആണുങ്ങള്‍ ബ്ലോഗില്‍ പറഞ്ഞാല്‍ അത് കോമഡി. പെണ്ണുങ്ങള്‍ ബ്ലോഗില്‍ കോമഡി എഴുതിയാല്‍ വാളും കുന്തവുമായി പെണ്ണുങ്ങള്‍ തന്നെയാവും വരുന്നത്.

    ReplyDelete
  35. ഞാനാവേശത്തോടെ വായിച്ച് അവസാനമെത്തിയപ്പോള്‍ കേട്ടുപഴകിയ എന്തൊ പോലെ തോന്നി...

    ReplyDelete
  36. ആര്ദ്ര ആസാദ് / Ardra Azad, Typist | എഴുത്തുകാരി, raadha, വീ കെ, ramanika, chithal, രഘുനാഥന്, pandavas..., നിഷ്ക്കളങ്കന്, Murali I മുരളി, തെച്ചിക്കോടന്., , മലയാളി, sherlock, വെഞ്ഞാറന്, suchand scs, വാഴക്കോടന് // vazhakodan, കുഞ്ചിയമ്മ:

    എല്ലാവര്ക്കും വളരെ വളരെ നന്ദി.

    പയ്യന്സ്: അയ്യോ… നോ സാമ്യം… ഹഹഹ.. കമന്റിനു നന്ദി..
    രാമചന്ദ്രന് വെട്ടിക്കാട്ട്: അതു എന്നെക്കൊണ്ട് പറയിപ്പിച്ചേ അടങ്ങു..! നന്ദി.
    ഹരീഷ് തൊടുപുഴ: അതും കേട്ടു തുടങ്ങി ഞാന്... കമന്റിനു വളരെ നന്ദി.
    ഒരു നുറുങ്ങ്: ഹഹഹ.. അതു കലക്കി. നന്ദി. കേട്ടൊ.
    കുഞ്ഞൻ: അതാണു ശരി. ജഗതി സ്റ്റൈലില് വായിച്ചാ മതിയെന്നെ.. വളരെ നന്ദി.
    Sukanya: ചേച്ചിയുടെ ഇലക്ഷന് അനുഭവങ്ങള് എഴുതൂന്നേ… ഞങ്ങള് വായിക്കാന് റെഡി. നന്ദി..
    the man to walk with: ഹഹ. മറുകുകള് പ്രശ്നമേയല്ല. അനവസരത്തില് വിളിച്ച് പറയാതിരുന്നാ മതി.
    അനിൽ@ബ്ലൊഗ്: അനില്ജി.. വിശ്വാസികളെക്കൊണ്ട് തോറ്റു… നന്ദി…
    mini//മിനി: അതു ശരി.. ഞാന് എന്തെങ്കിലും ‘എ’ എഴുതിയാല് എന്നെ കൊല്ലാന് വരുന്നത് ആണുങ്ങളാണല്ലോ.. ഹഹ. നന്ദി.
    pattepadamramji: തുറന്ന് പറഞ്ഞതില് നന്ദി.

    Sands | കരിങ്കല്ല്: ഡീയര്, നന്നായില്ലെന്ന് തുറന്ന് പറഞ്ഞ മനസ്സിന് വളരെ നന്ദി.. ഇനിയും ഇത്തരം വിമര്ശനങ്ങള്ക്ക് സ്വാഗതം..
    രമേശനും സരസുവുമായുള്ള അവിഹിതമാണ് കഥാതന്തു. പക്കാ രാഷ്ട്രീയക്കാരനായിരുന്ന രമേശന് തനിക്ക് പകല് പോലെ അറിയുന്ന സരസുവിന്റെ വോട്ട് വേറെ ആരോ ചെയ്യാന് വരുന്ന അവസ്ഥയില് പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതാണ്. ഒരു കോമഡി സ്കിറ്റ് പോലെ കാണാന് അപേക്ഷ.
    ആരുടെയും പ്രതീക്ഷയ്ക്കൊത്തില്ലെന്നതില് മാപ്പ്. നല്ലൊരു കഥ ഉടനെ പോസ്റ്റ് ചെയ്യുന്നതാണ്. എല്ലാവരുടെയും സ്നേഹ വാത്സല്യങ്ങളും വിലയേറിയ അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു..

    നന്ദിയോടെ.
    കുമാരന്.

    ReplyDelete
  37. പിന്നെ എടത്തേ തുടയില്‍ കൊച്ചുന്നാളില്‍ സൈക്കളീന്നു വീണ ഒരു പാടും കൂടിയുണ്ട്..അതും കൂടി വിളിച്ചു കൂവെന്റെ കുമാ ഛെ രമേശേട്ടാ..!!

    ReplyDelete
  38. കുമാരാ ഇതു വായിച്ചിട്ട് എങ്ങനെ ചിരിക്കാതെ ഇരിക്കും

    ReplyDelete
  39. ഈ കുമാരന്റെ ഒരു കാര്യം...

    ReplyDelete
  40. രമേശാ....
    ഹ ഹ ഹാ...കുമാരൻ ഇവിടെ അത് വിളിച്ചു പറഞ്ഞു.

    ReplyDelete
  41. ഈ കുമാരേട്ടന്‍ ഒരു സംഭവം തന്നെ!!! ഹ.. ഹ.. ഹ!!

    ReplyDelete
  42. പോസ്റ്റ് രസികൻ.

    ”എന്നിട്ട് ആ മറുകിന് എത്ര വലിപ്പമുണ്ട്‌ രമേശാ..?”

    ReplyDelete
  43. കുമാരേട്ടാ പോസ്റ്റ്‌ കൊള്ളത്തില്ല കേട്ടോ , ( ഞാന്‍ ഒരു പോസ്ടിട്ടു കുമാരേട്ടന്റെ കമന്റ്‌ കിട്ടിയില്ല അത് കൊണ്ടാ കേട്ടോ ഹഹഹ )
    കൊള്ളാം കുമാരേട്ടാ , എന്നാലും പതിവ് അലക്കിന്റെ അത്രയ്ക്ക് വന്നില്ല

    ReplyDelete
  44. ഇത് ഉണ്ടായതാണോ അതോ ഉണ്ടാക്കിയതാണോ?
    എന്തായാലും identity card നിബന്ധന വന്നത് നന്നായി.ഇല്ലെങ്കില്‍ എന്തൊക്കെ കേള്‍ക്കേണ്ടി വന്നേനെ?

    ReplyDelete
  45. കൊള്ളാം. ഒരു സ്കിറ്റ്/സീരിയല്‍ ലെവലില്‍ ഉഗ്രന്‍ ആയിട്ടുണ്ട്‌. എന്നാലും ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ അവാര്‍ഡിനായി പരിഗണിക്കണമെങ്കില്‍ സിനിമ തന്നെ പിടിക്കണം. സീരിയല്‍ പോര..:-) അടുത്ത സംഭവത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  46. സ്ഥലമേതാന്നാ പറഞ്ഞെ? വോട്ടെടുപ്പു നടക്കണ സ്ഥലം.

    കുമാരേട്ടാ ഞെട്ടിച്ചു.

    ReplyDelete
  47. അറിയിപ്പ് : ഇവിടെ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ യഥാര്‍ത്ഥമല്ല...

    ReplyDelete
  48. ഓ ഫാദര്‍ ഫെര്‍ണ്ണാണ്ടസ് എന്നൊരു കഥ ഏതാണ്ടിതുപോലത്തെ കേട്ടിട്ടുണ്ട് ...

    ReplyDelete
  49. കരിങ്കല്ലിനു തോന്നിയ യുക്തിയാണ് എനിക്കും തോന്നിയത്. ആ മറുക് കണ്ടില്ല എങ്കിലല്ലേ അതു സരസുവല്ല എന്നു പറയാന്‍ പറ്റൂ?

    ReplyDelete
  50. പാവം രമേശന്‍! ആത്മാര്‍ത്ഥത കൂടിയപ്പോള്‍ അറിയാതെ വിളിച്ചു പറഞ്ഞു പോയതാകും ;)

    ReplyDelete
  51. മറ്റു പോസ്റ്റുകളുടെ നിലവാരം ഇതിനില്ലെങ്കിലും ഒരു ചിരിക്കുള്ള വകുപ്പുണ്ട് :)

    ReplyDelete
  52. ഹ ഹ ഹ
    അത് കൊള്ളാം

    ReplyDelete
  53. ഹ ഹാ...ഇത് നമ്മളെപ്പോലുള്ള പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് ഒരു മുന്നറിയിപ്പും കൂടി ആണല്ലോ....

    ReplyDelete
  54. കുമാര്‍ജീ
    രമേശന്റെ ഒരൊറ്റ വാചകത്തില്‍ കഥ നിര്‍ത്തിയത് ചേലേരിയിലെക്കു ടിക്കെറ്റ് എടുത്തിട്ടു കാല്‍ ടെക്സില്‍ ഇറക്കി വിട്ടതു പൊലെ തൊന്നി........

    ReplyDelete
  55. കുമാരാ,

    കഥയിൽ പേര്‌ രമേശൻ, ങും... എല്ലാം മനസ്സിലായി!

    ReplyDelete
  56. സരസു: നീ ഇവിടെയുമെത്തിയോ.. എന്നെ രക്ഷിക്കണേ..
    അനൂപ് കോതനല്ലൂര്, വിനുവേട്ടന്|vinuvettan, OAB/ഒഎബി, ജോയ് പാലക്കല്, പള്ളിക്കരയില്, പ്രദീപ്, smitha adharsh, കവിത - kavitha, jyo, പഥികന്, കുഞ്ചുമ്മാന്, ശാരദനിലാവ്, ഗീത, Captain Haddockശ്രീ, anshabeegam, Sharu..., ഫിദ ഫൈസ്, Areekkodan | അരീക്കോടന്, surajbhai, താരകൻ,, ഉമേഷ് പിലിക്കൊട്….

    എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  57. kadha kolaam..but ..entho evideyo oru spelling mistake undo enna oru thonal..

    ReplyDelete
  58. എടാ ...രമേശാ ...പൊതുജന "സേവനം " ആണ് പണി അല്ലെ ....ഹ ഹ കൊല്ലം കുമാരേട്ടാ

    SAVE mullaperiyaar....
    SAVE lifes of morethan 40 lakhs of people .....
    SAVE kerala state....

    Dear TAMILS give us our LIFES
    And take WATER from us....
    WE will not survive...YOU can"t also survive...

    ReplyDelete
  59. "കൊല്ലം കുമാരേട്ടാ"...എന്നത്" കൊള്ളാം "കുമാരേട്ടാ എന്ന് വായിക്കാന്‍ അപേക്ഷ

    ReplyDelete
  60. കുമാരേട്ടാ,

    കാക്കരക്ക്‌ മാത്രം നന്ദിയില്ലേ? കുമാരാ,

    കാക്കരക്ക്‌ മാത്രം നന്ദിയില്ലേ? സത്യം വിളിച്ച്‌ പറഞ്ഞാൽ നന്ദിയുമ്മില്ലേ?

    അതൊ വോട്ട്‌ ചെയ്യാൻ നിന്നിരുന്ന സരസ്സുവിന്റെ ഭർത്താവ്‌ ഉദ്യോഗസ്ഥൻ രമേശനെ (കുമാരനെയോ?) എടുത്തിട്ടലക്കിയത്‌ ഞാൻ ആരോടും പറഞ്ഞിട്ടില്ല? നന്ദിയില്ലെങ്ങിൽ....

    ReplyDelete
  61. ആത്മകഥയാണല്ലേ...ഗള്ളൻ... തകർപ്പൻ

    ReplyDelete
  62. lekshmi, ഭൂതത്താന്, Kunjipenne - കുഞ്ഞിപെണ്ണ്: എല്ലാവര്ക്കും നന്ദി.
    പ്രവീണ് വട്ടപ്പറമ്പത്ത്: ആത്മകഥയോ… ! ഹ്ഹഹഹ്.. അല്ലല്ലോ.. കമന്റിന് നന്ദി.

    കാക്കര - kaakkara: സോറി…. എങ്ങനെയോ വിട്ടു പോയതാണ്. ഷെമി.. കുമാരന് എന്നോ രമേശന് എന്നോ എന്തു വേണേലും വിളി.
    നേരത്തെ വിട്ടു പോയതിന് രണ്ട് നന്ദി കേട്ടൊ. ഇനിയും വായിക്കുമല്ലോ.

    ReplyDelete
  63. രമേശന്‍ കലക്കി കുമാരേട്ടാ !

    ReplyDelete
  64. അപ്പോള്‍ മറുക് മാത്രമേ അദ്ദേഹം ഐഡെന്റിറ്റി മാര്‍ക്കായി ഓര്‍ത്തുള്ളൂവോ?

    എന്തായാലും സംഭവം കലക്കി കുമാരേട്ടാ.....

    ReplyDelete
  65. എന്‍റെ സരസു....!
    നന്നായിട്ടുണ്ട്

    ReplyDelete
  66. എന്ത്ന്നാന്ന്റാ ഇത്....! ഇതിനും കമന്‍റിടാന്‍ പറയാന്‍ ആളോ?

    ReplyDelete
  67. ബാല്ല്യ കാലം തൊട്ടെ അറിയുന്ന കുട്ടിയായിരിക്കുമല്ലെ?

    ReplyDelete
  68. എന്താ കുമാരേട്ടാ.... അടുത്ത കുമാര..സംഭവ...ത്തിനിത്ര താമസം.

    ReplyDelete
  69. അഭി, കൊച്ചുമുതലാളി, കുരാക്കാരന്..!, കാട്ടിപ്പരുത്തി, meera, poor-me/പാവം-ഞാന്, വര്ഷണീ.............., greeshma, Diya

    എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  70. kumareataa....pashuvinea karakan samayamayi...ennikoo...

    ReplyDelete
  71. എന്റമ്മേ.... അതു കലക്കി.... വായന സ്വ്ല്പം വൈകി പോയതിന്റെ പ്രയാസത്തിലാ ഞാന്‍!!!

    ReplyDelete
  72. tintumon, നീര്വിളാകന് : നന്ദി.

    ReplyDelete
  73. Great tips! This would prove to be very useful. Thanks a lot for posting this.

    ReplyDelete
  74. I will likely be coming back to your blog. Keep up the good work


    Advantage Custom writing – We do it your way

    ReplyDelete
  75. എന്നാലും എന്റെ കുമാരേട്ടാ...
    വേണ്ടായിരുന്നു...

    ReplyDelete
  76. It's an interesting approach. I usually see ordinary views on the subject but yours it's written in a pretty special manner. Sure enough, I will revisit your web site for more information.

    Term paper

    ReplyDelete