Sunday, November 1, 2009

ഓര്‍മ്മകളിലൊരു ഉപ്പ്മാവ്

ഇപ്പോഴത്തെ ഉച്ചക്കഞ്ഞിക്ക് മുമ്പ് സ്കൂളുകളില്‍ ഉപ്പുമാവായിരുന്നു കൊടുത്തിരുന്നത്. അന്ന് എല്‍.പി.സ്കൂളില്‍ നിന്നും കഴിച്ച ഉപ്പുമാവിനോളം രുചിയുള്ള ഒന്ന് പിന്നീട് കഴിച്ചിട്ടില്ല. രാവിലെ മൂന്നാമത്തെ പിരിയഡ് കഴിയാറാവുമ്പോഴേക്കും സ്കൂള്‍ മുഴുവന്‍ ഉപ്പുമാവിന്റെ മണം പരക്കും. പിന്നത്തെ പഠിത്തമൊക്കെ ഒരു വകയാണ്. ഇടയ്ക്കിടയ്ക്ക് കഞ്ഞിപ്പുരയുടെ നേര്‍ക്ക് നോക്കിയും, ആരും കാണാതെ വായിലൂറിക്കൂടിയ വെള്ളമിറക്കിയും, കൂടിക്കൂടി വരുന്ന വിശപ്പിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ സഹിച്ചും ഒരു മണി ആവാന്‍ കാത്ത്നില്ക്കും .

ക്ലാസ്സിലെ സീനിയര്‍ മെംബേഴ്സിനാണ് ഉപ്പുമാവ് ഉണ്ടാക്കാനുള്ള ചാര്‍ജ്ജ് . അവര്‍ക്ക് രണ്ട് പിരിയഡ് കഴിഞ്ഞ് ഉപ്പുമാവുണ്ടാക്കാന്‍ പോകാം. മാഷന്മാരുടെ ചൂരല്‍ പ്രയോഗങ്ങളില്‍ നിന്നും രക്ഷനേടുകയുമാവാം.

“ആരാ ഉപ്പുമാവുണ്ടാക്കാന്‍ പോകുന്നത്..?” എന്നു കുഞ്ഞമ്പുമാഷ് ക്ലാസ്സില്‍ ചോദിക്കുമ്പോള്‍ പിന്നിലെ ബെഞ്ചില്‍ നിന്നും അജി, അച്ചപ്പന്‍ സന്തോഷ്, വെറിയന്‍ രാജന് തുടങ്ങിയവര്‍ ധീരജവാന്മാരായി എഴുന്നേറ്റ് പോകും. രണ്ടു മൂന്നു വര്‍ഷങ്ങളായി മാഷന്മാരുടെയും ടീച്ചര്‍മാരുടെയും കണ്ണിലുണ്ണികളായി സെയിം ക്ലാസ്സില്‍ സെയിം ബെഞ്ചില്‍ സെയിം പൊസിഷനില്‍ വിലസുന്ന ചെറുപ്പക്കാരാണിവര്‍.

അടുത്ത പിരിയഡിലെ ചോദ്യങ്ങളില്‍ നിന്നും അതിനുശേഷം ഉറപ്പായി പ്രതീക്ഷിക്കാവുന്ന അടിയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഞാനും ഉപ്പുമാവുണ്ടാക്കാന്‍ എഴുന്നേറ്റ് നിന്നാല്‍ തന്നെ പ്രയോജനമില്ല. “നീ പോണ്ട, ആട ഇരിക്ക്” എന്നു പറഞ്ഞ് ഇരുത്തിക്കളയും കണ്ണില് ചോരയില്ലാത്ത മാഷന്മാര്‍. കാണാന്‍ തീരെ വര്‍ക്കത്തില്ലാത്തത് കൊണ്ട് പാചകകലാ കായിക പ്രവൃത്തികളില്‍ ഒരിക്കലും എന്നെപ്പോലെയുള്ള അശുക്കള്‍ക്ക് സ്ഥാനമില്ലായിരുന്നു.

ഉപ്പുമാവ് ഉണ്ടാക്കുന്ന ഓയില്‍ അമേരിക്കയില്‍ നിന്നും സപ്ലൈ ചെയ്യുന്നതാണ്. പത്ത് ലിറ്റര്‍ കൊള്ളുന്ന ചെറിയ ഇരുമ്പ് ടിന്നുകളിലായിരിക്കും ഈ ഓയില്‍ സൂക്ഷിച്ചിരിക്കുക. ഉപ്പുമാവുണ്ടാക്കിയതിന് ശേഷം കാലിയാകുന്ന ഈ ടിന്നുകള്‍ ചെറിയ പൈസയ്ക്ക് കുട്ടികള്‍ക്ക് വാങ്ങാവുന്നതാണ്. ഈ ടിന്നുകള്‍ കൊണ്ട് പല ഉപയോഗങ്ങളുണ്ട്. വെള്ളം നിറച്ച് വെക്കാം, മണ്ണെണ്ണ വാങ്ങാം, ഒരു വശം മുറിച്ച് കളഞ്ഞ് പഴയ റബ്ബര്‍ ചെരുപ്പ് കൊണ്ട് ടയറുണ്ടാക്കി വണ്ടിയുണ്ടാക്കാം. അമേരിക്കയില്‍ നിന്നും കിട്ടുന്ന ഓയില്‍ കൊണ്ടുണ്ടാക്കിയ ഉപ്പുമാവ് തിന്ന് വളര്‍ന്നവരൊക്കെ പിന്നീട് അമേരിക്കയെ തന്നെ തെറി വിളിച്ച് നടന്നു. പാവം അമേരിക്ക! അയിന് ചോയിക്കാനും പറയാനും ആരുമില്ലല്ലോ.

ഒരു മണി ബെല്ല് അടിച്ചാല്‍ തേനീച്ചക്കൂടിളകിയ പോലെ നൂറു കണക്കിന് കാലിവയറുകള്‍ കഞ്ഞിപ്പുരയുടെ നേര്‍ക്ക് സകല ബഞ്ചും ഡെസ്കും കടന്നുതുള്ളി ഓടും. ചിലപ്പോള്‍ ഏതെങ്കിലും ടീച്ചര്‍ സ്റ്റാഫ് റൂമിലേക്ക് പോകുന്നുണ്ടാകും. പിള്ളേരുടെ കൂട്ടയോട്ടത്തിനിടയില്‍ പെട്ടുപോയ അവരെ കണ്ടാല്‍ മലവെള്ളപ്പാച്ചിലിന്നിടയില്‍ വീഴാതെ നില്ക്കുന്ന മരം പോലെ തോന്നും.

ഉപ്പുമാവ് ഉണ്ടാക്കിയ ദേശസ്നേഹികള്‍ തന്നെയാണ് സപ്ലൈ ചെയ്യുന്നതും. അവിടെ ക്രമസമാധാന പരിപാലനത്തിന് അനന്തന്‍ മാഷോ ഗിരിജ ടീച്ചറോ വടിയെടുത്ത് നില്‍പ്പുണ്ടാകും. ഉപ്പുമാവ് വാങ്ങുന്നത് വാട്ടിയ വാഴയിലയിലോ, ഉപ്പില ചപ്പിലോ വീട്ടില്‍ നിന്നും കൊണ്ടുവരുന്ന പാത്രത്തിലോ ആയിരിക്കും. ചിലര്‍ രാവിലെ വീട്ടിലെ അടുപ്പില്‍ വെച്ച് വാട്ടിയെടുത്ത വാഴയില മടക്കി നോട്ട്പുസ്തകത്തില്‍ വെച്ചിട്ടുണ്ടാകും. വേറെ ചിലര്‍ സ്കൂളിലേക്ക് പോകുന്ന വഴിക്ക് ഉപ്പിലമരത്തിന്റെ ഇല പറിച്ചെടുത്ത് പുസ്തകത്തില്‍ വെക്കും. ഇതൊന്നുമില്ലെങ്കില്‍ പാഠപുസ്തകത്തിലോ കൈയ്യിലോ വാങ്ങിക്കും. ഇന്നു ചെറിയ ബ്ലോഗറും വലിയ പണക്കാരനുമായ ഒരാള്‍ പണ്ട് സ്ലേറ്റില്‍ പോലും ഉപ്പുമാവ് വാങ്ങിക്കഴിച്ചിരുന്നു.

ഗോതമ്പ് റവ കൊണ്ടുള്ള ഉപ്പുമാവിനേക്കാള്‍ രുചി മഞ്ഞ നിറത്തിലുള്ള ഉപ്പുമാവിനാണ്. നേരിയ പൊടി ആയതിനാല്‍ അത് ചെറിയ ഉരുളകളാക്കാന്‍ പറ്റും. നല്ല രുചിക്ക് പുറമേ ആസ്വാദ്യമായ മണവുമാണതിന്.

വരി നില്ക്കുന്ന എല്ലാ കുട്ടികള്‍ക്കും കൊടുത്ത് കഴിഞ്ഞ് ബാക്കിയുണ്ടെങ്കില്‍ വീണ്ടും കൊടുക്കും. ഇതിനു വേണ്ടി ആദ്യമേ കഴിച്ചവരില്‍ ചിലര്‍ ചീനച്ചട്ടിയുടെ അടുത്ത് കാത്തിരിക്കുന്നുണ്ടാവും. അവര്‍ ചീനച്ചട്ടിയുടെ ചുറ്റും കൂടിനിന്നു ഉന്തും തള്ളുമുണ്ടാക്കി കൈനീട്ടും. ഒരാള്‍ക്ക് ഓരോ കയില് അത്രേ ഉണ്ടാവൂ. അതു തന്നെ എല്ലാര്‍ക്കും കിട്ടുകയുമില്ല. അപ്പോഴേക്കും ഉപ്പുമാവ് കഴിയാറായിട്ടുണ്ടാകും. അന്നേരം അച്ചപ്പന്‍ സന്തോഷോ, വെറിയന്‍ രാജനോ ആരെങ്കിലും "വാരിക്കോ....." എന്ന് വിളിച്ചു പറയും. അപ്പോള്‍ ക്യു സിസ്റ്റവും മര്യാദയും തെറ്റിച്ച് ആര്‍ക്കും ചട്ടിയില്‍ പറ്റിയിരിക്കുന്നത് കൈയ്യിട്ട് വാരാം. പത്തിരുപത് കൈകള്‍ ഉന്തും തള്ളുമായി ചീനച്ചട്ടിയില്‍ കൈയ്യിട്ട് വാരും. കിട്ടിയാല്‍ കിട്ടി.. ഇല്ലെങ്കില്‍ ചട്ടി ക്ലീന്‍..!

എന്റെ ക്ലാസ്സില്‍ കുട്ടിരാമന്‍ എന്നൊരു കുട്ടിയുണ്ടായിരുന്നു. ഒരു അവാര്‍ഡ് ടൈപ്പ്. കീറിത്തുടങ്ങിയ മുഷിഞ്ഞ ഷര്‍ട്ടും ട്രൌസറും. പാറിപ്പറക്കുന്ന തലമുടി. എപ്പോഴും ഉറക്കം തൂങ്ങിയിരിക്കും. ഉച്ച സമയമാവുമ്പോഴാണ് അവനില്‍ വല്ല ചലനവും കാണുന്നത് തന്നെ. മാഷന്മാര് വല്ല ചോദ്യവും ചോദിച്ചാല്‍ വെറുതെ എഴുന്നേറ്റ് നില്ക്കും , യാതൊരു വികാരവുമില്ലാതെ കിട്ടുന്ന അടിയും വാങ്ങി ഇരിക്കും. ഏസ് യൂഷ്വല്‍ ആള്‍വെയ്സ്. വളരെ പാവപ്പെട്ട കുടുംബമായിരുന്നു അവന്റേത്. അച്ഛനുമമ്മയും അന്നന്ന് കൂലിപ്പണിയെടുത്ത് കൊണ്ട് വരുന്നതില്‍ നിന്നു അരിയും സാമാനങ്ങളും വാങ്ങിയിട്ട് വേണം ആറു മക്കളടങ്ങിയ ആ വീട്ടില്‍ ചോറു വെയ്ക്കാന്‍. ആ കഷ്ടപ്പാടുകള്‍ക്കിടയില്‍ സ്കൂളില്‍ പോയാല്‍ കിട്ടുന്ന ഒരു നേരത്തെ ഉപ്പുമാവിന്റെ വില എത്ര രൂപയില്‍ ഒതുക്കാനാവും..!

ഒരു ദിവസം ഇങ്ങനെ വാരാനായി കൂടി നില്ക്കുന്നവരില്‍ കുട്ടിരാമനുമുണ്ടായിരുന്നു. "വാരിക്കോ.." എന്ന അച്ചപ്പന്‍ സന്തോഷിന്റെ അലര്‍ച്ച കേട്ടതും മറ്റുള്ള കൈകള്‍ക്കൊപ്പം കുട്ടിരാമനും ചട്ടിയില്‍ കൈയിട്ടു. അക്രാന്തത്തോടെ ഉപ്പുമാവിന്നായി പിടിവലി നടത്തുന്ന കൈക്കൂട്ടത്തിനിടയില്‍ കുട്ടിരാമനും ആവത് ശ്രമിച്ചു. കഷ്ടകാലത്തിന് ഇവന്റെ കൈ വേറൊരുത്തന്റെ കൈയ്യിലാണ് കിട്ടിയത്. ഉപ്പുമാവെന്നു കരുതി അവന്‍ കുട്ടിരാമന്റെ കൈ പിടിച്ച് വലിച്ചു. ബാലന്‍സ് തെറ്റിയ കുട്ടിരാമന്‍ ചട്ടിയിലേക്ക് കോയന്‍ ബോക്സ് മുകളിലാക്കി തലയും കുത്തി വീണു. അവന്‍ ചട്ടിയില്‍ കിടന്ന് കാലു മുകളിലാക്കി പിടക്കാന്‍ തുടങ്ങി. സന്തോഷും രാജനും കൂടി കുട്ടിരാമന്റെ തോളില്‍ പിടിച്ച് പുറത്തേക്ക് വലിച്ചെടുത്തു.

തലയിലും മുഖത്തും ഉപ്പുമാവില്‍ പെരങ്ങിയ കുട്ടിരാമനെ കണ്ട് പിള്ളേരൊക്കെ ചിരിച്ച് മറിയാന്‍ തുടങ്ങി. പക്ഷേ ഒന്നും സംഭവിച്ചെന്ന് തോന്നാതെ വായിലുള്ള ഉപ്പുമാവ് വിഴുങ്ങിക്കൊണ്ട് കുട്ടിരാമന്‍ പറഞ്ഞു.

"വീണെങ്കിലെന്താ.. എനക്ക് ഇഷ്ടം പോലെ ഉപ്പുമാവ് കിട്ടിയല്ലോ..."

മുഖത്ത് പുരണ്ടിരിക്കുന്ന ഉപ്പുമാവിന്‍ തരികള്‍ അവന്റെ കണ്ണിലെ ലാവാപ്രവാഹത്തില്‍ അലിഞ്ഞില്ലാവുന്നത് ഞാന്‍ കണ്ടു.

120 comments:

  1. (((((((((( ട്ടോ ))))))))))

    തേങ്ങ എന്‍റെ വക... ബാക്കി വായിച്ചിട്ട്..

    ReplyDelete
  2. വളരെ നന്നായിരിക്കുന്നു. ഞാന്‍ പഠിക്കുന്ന കാലത്തു എനിക്കും ഇത്തരത്തിലുള്ള ഒരു സംഭവം ഉണ്ടായിട്ടുണ്ട്.....

    ReplyDelete
  3. കേരളപ്പിറവി ദിവസമായിട്ട് കരയിച്ചല്ലോ കുമാരാ.. കുമാരന്റെ മറ്റു നര്‍മ്മ പോസ്റ്റുകളില്‍ നിന്ന് വളരെ വ്യത്യാസം ഉള്ളത്.

    ReplyDelete
  4. ഈ ഉപ്പിലമരം മാത്രം എന്തെന്നു പിടികിട്ടിയില്ല
    ബാക്കി കാര്യങ്ങള്‍ നമ്മുടെ നാട്ടിലെ എല്ലാ സ്കൂളിലും ഉണ്ടാകാറുണ്ട്..
    വളരെ നന്നായി എഴുതി സുഹൃത്തേ..

    ReplyDelete
  5. Varikkoooooooo............pavam kuttiraman. aa "coin box" il engilum enthegilum ittukodakkamayirunnu kumaraaaa

    ReplyDelete
  6. കൊസ്രാകൊള്ളി, നിശാഗന്ധി, കവിത, വിനു സേവ്യര്‍, ഞാന്‍: എല്ലാവര്‍ക്കും നന്ദി.
    റോസപ്പൂക്കള്‍: കമന്റിന് നന്ദി. ഉപ്പിലമരത്തിന്റെ അവിടത്തെ പേര്‍ എന്താണെന്നറിയില്ല. ചിത്രം ഈ ലിങ്കിലുണ്ട്. ദയവായി നോക്കുമല്ലോ.
    http://farm4.static.flickr.com/3265/3188120352_e64b06b905.jpg
    കമന്റിനു നന്ദി.....

    ReplyDelete
  7. സ്കൂള്‍ കാലത്തേക്ക് പറിച്ച് കൊണ്ട് പോയല്ലോ നീ.

    കുറെ നോവുള്ള ഓര്‍മ്മകള്‍, വാട്ടിയ വാഴയിലയുടെ മണം..

    ReplyDelete
  8. ചിരിച്ച് ചിരിച്ച് കണ്ണിലും വെള്ളംല്ലാ പൈപ്പിലും വെള്ളംല്ലാന്ന് പറഞ്ഞ പോലെയായി...

    ReplyDelete
  9. രാവിലെ അമ്മയുടെ കൈ കൊണ്ട്, ഉച്ചക്ക് ചോറ്റു പാത്രത്തില്‍ അമ്മ രാവിലെ തന്നു വിട്ടത്, നാല് മണിക്ക് പലഹാരം, രാത്രി വീണ്ടും അമ്മയുടെ കൈ കൊണ്ട്, ഇങ്ങനെ പട്ടിണി അറിയാതെ കഴിച്ചു ശീലിച്ച ഞങ്ങളുടെ പുതു തലമുറയ്ക്ക് ഇതൊക്കെ മനസ്സിലാക്കാന്‍ വിഷമമാണ്... ഉപ്പുമാവെന്നു കേട്ടാലെ വെറുപ്പാണ് ഞങ്ങള്‍ക്ക്...
    ഇങ്ങനെയും ഒരു തലമുറ ജീവിച്ചിരുന്നു, അല്ലെ????

    ReplyDelete
  10. good post.... senti aakki kalanju enkilum.....

    ReplyDelete
  11. ചിരിക്കാന്‍ തോനുന്നതിലേറെ ഒരു നേരത്തെ ഉപ്പുമാവിനായി മാത്രം സ്കൂളില്‍ വന്നിരുന്ന കുട്ടികളെ പറ്റി ചിന്തിച്ചു..
    തൊട്ടു മുന്‍പത്തെ പോസ്റ്റുകളില്‍ നിന്നുള്ള വിത്യസ്തത നന്നായി കുമാരേട്ടാ.. നന്നായി

    ReplyDelete
  12. നന്നായി പടിക്കുന്ന പിള്ളാര്‍ക്ക് ഉപ്പുമാവുണ്ടാക്കാന്‍ സഹായിക്കാന്‍ പറ്റൂലാന്ന് പറയുന്നത് എവിടത്തെ ന്യായമാ?
    ഇത് മുമ്പ് തോന്നിയതാ കെട്ടൊ.

    ഈ പോസ്റ്റിന് ഉപ്പുമാവിന്റെയല്ല ഒരു കണ്ണിരുപ്പിന്റെ രുചി തോന്നുന്നുണ്ട്.

    ReplyDelete
  13. ഉപ്പില മരം ഞങ്ങളുടെ നാട്ടില്‍ ‘പൊടുകണ്ണി‘

    ReplyDelete
  14. njangalkku kanjeem payarumaayirunnu !!! 12.45 nu belladikkunnathinu mumbe thanne kuttikalkku irunnu thudangaam...schoolinte varandhayil padinjirikkum!!! adhyaapakaraayirunnu kanji vilambithannirunnathu... ennum randu kayil kanji vilambumbo thanne njna mathee mathee enu parayum...mashu orennam kooti vilambum!! oru divasam njan adyathe vilambiyappo thanne mathee mathee ennu paranju...mashu enne onnu klaippikkan vendi baakki vilambaathe atuthayalkku vilambi..hooo..annadichathrem tention njanente jeevithathil pinne adichittillaa :0) !!! pinnem mashu thirichu vannappozhaa samadhaanam ayathu !!!

    ReplyDelete
  15. ഞാന്‍ പഠിച്ച സ്കൂളിലും ഉപ്പുമാവ് ഉണ്ടായിരുന്നു ഈ പോസ്റ്റ്‌ അതിന്റെ ടേസ്റ്റ് വീണ്ടും തന്നു
    കുറച്ചുനേരം അതുമായി ഇരിക്കട്ടെ.......

    ReplyDelete
  16. പറയേണ്ടതെന്തെന്നറിയില്ല...

    ReplyDelete
  17. വളരെ നല്ലൊരു പോസ്റ്റ് കുമാരേട്ടാ. കുട്ടിരാമന്‍ നൊമ്പരപ്പെടുത്തി.

    അടുത്ത കാലത്തായി എഴുതിക്കൊണ്ടിരുന്ന ഒരേ ശൈലിയില്‍ നിന്നുള്ള മാറ്റവും നന്നായി.

    ഉപ്പുമാവ് വിതരണം ഞാന്‍ നഴ്സറിയില്‍ പഠിച്ചിരുന്ന കാലത്തും ഉണ്ടായിരുന്നു. അന്നത്തെ ഉപ്പുമാവ് ഉരുളയുടെ സ്വാദ് ഇന്നും നാവിലുണ്ട്.

    ReplyDelete
  18. നന്നായിട്ടുണ്ട്. അവസാനം സെന്റി അടിപ്പിച്ചല്ലോ കുമാരേട്ടാ!

    ReplyDelete
  19. നന്നായി അവസാനം കണ്ണു നനഞ്ഞു.

    ReplyDelete
  20. "ഗോതമ്പ് റവ കൊണ്ടുള്ള ഉപ്പുമാവിനേക്കാള്‍ രുചി മഞ്ഞ നിറത്തിലുള്ള ഉപ്പുമാവിനാണ്. നേരിയ പൊടി ആയതിനാല്‍ അത് ചെറിയ ഉരുളകളാക്കാന്‍ പറ്റും. നല്ല രുചിക്ക് പുറമേ ആസ്വാദ്യമായ മണവുമാണതിന്"

    ഇത് വായിച്ചപ്പോൾ ആ മണം അനുഭവിക്കാൻ കഴിഞ്ഞു.

    ആശംസകൾ

    ReplyDelete
  21. ഞാന്‍ പഠിച്ച പ്രൈമറി സ്കൂളില്‍ കഞ്ഞിയും പയറും ഉണ്ടായിരിന്നു. വട്ട ഇലയില്‍ പയര് വാങ്ങി കഴിക്കുമായിരിന്നു. ഒരു വല്ലാത്ത ടേസ്റ്റ് തോന്നിയിരിന്നു. പിന്നീട് ആണ് മനസില്‍ ആയതു ഉപ്പുകൂടതല്‍ കൊണ്ടുള്ള ടേസ്റ്റ് ആണ് എന്ന്..വീട്ടില്‍ പൊതുവേ ഉപ്പു കുറവാണു ഉപയോഗിക്കുന്നത്. എന്തോകെ ആയാലും സ്വാദുള്ള ഓര്‍മകള്‍ ആണ് ഇതെല്ലാം.

    ReplyDelete
  22. Nice.....Nostalgic feeling..keep going

    ReplyDelete
  23. ചെറിയ ബ്ലോഗര്‍ എന്നും വലിയ പണക്കാരന്‍ എന്നും ഉദേശിച്ചത്‌ കുമാരേട്ടനെ അല്ലല്ലോ ?

    ReplyDelete
  24. പണ്ട് ലാലേട്ടന്‍ പറഞ്ഞ പോലെ, സാള്‍ട്ട് മാങ്കോ ട്രീയുടെ പോലത്തെ കഥയാകുമെന്ന് കരുതി!!
    പക്ഷേ ഈ ഒരു വരി എന്നെ തകര്‍ത്തു കളഞ്ഞു:
    "മുഖത്ത് പുരണ്ടിരിക്കുന്ന ഉപ്പുമാവിന്‍ തരികള്‍ അവന്റെ കണ്ണിലെ ലാവാപ്രവാഹത്തില്‍ അലിഞ്ഞില്ലാവുന്നത് ഞാന്‍ കണ്ടു."
    അക്ഷരങ്ങളുടെ ശക്തി ഇതിലുണ്ട്.

    ReplyDelete
  25. അമേരിക്കയില്‍ നിന്നും കിട്ടുന്ന ഓയില്‍ കൊണ്ടുണ്ടാക്കിയ ഉപ്പുമാവ് തിന്ന് വളര്‍ന്നവരൊക്കെ പിന്നീട് അമേരിക്കയെ തന്നെ തെറി വിളിച്ച് നടന്നു. പാവം അമേരിക്ക! അയിന് ചോയിക്കാനും പറയാനും ആരുമില്ലല്ലോ.

    പാവം അമേരിക്ക നമ്മുടെ കഥാനായകനെപ്പോലെ-

    ReplyDelete
  26. അനുഭവ തീവ്രതയിൽ നിന്നുമുള്ള എഴുത്തിൽ കാട്ടിയിരിക്കുന്ന മിതത്വം മനസ്സിൽ തൊട്ടു..വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിന്നു വല്ലാത്തൊരു ഭാരം അനുഭപ്പെടുന്നു.. (ഞങ്ങളുടെ പുതു തലമുറയ്ക്ക് ഇതൊക്കെ മനസ്സിലാക്കാന്‍ വിഷമമാണ്... ഉപ്പുമാവെന്നു കേട്ടാലെ വെറുപ്പാണ് ഞങ്ങള്‍ക്ക്...
    ഇങ്ങനെയും ഒരു തലമുറ ജീവിച്ചിരുന്നു, അല്ലെ????)
    കമന്റ്‌ വായിച്ചപ്പോൾ കൂടുതൽ വിഷമം തോന്നി. കാരണം ഈ ഉപ്പുമാവ്‌ കഴിച്ചിരുന്ന തലമുറയിലെ കണ്ണിയായിരുന്നതു കൊണ്ടാകാം..കുമാരനു എല്ലവിധ ആശംസകളും

    ReplyDelete
  27. ഞാന്‍ സ്കൂളില്‍ എത്തിയപ്പോഴേക്കും ഉപ്പുമാവിനു പകരം ഉച്ചക്കഞ്ഞി എത്തിയിരുന്നു..പക്ഷേ അംഗണ്‍വാടി കളില്‍ അപ്പോഴും ഉപ്പുമാവും പാലില്‍ കലക്കി കൊടുക്കുന്ന പൊടിയും എല്ലാം ഉണ്ടായിരുന്നു..കുട്ടികള്‍ക്ക് കൊടുത്തു ബാക്കിയുള്ളത് അംഗണ്‍വാടിയിലെ 'ആയ' ഞങ്ങള്‍ക്ക് തരുമായിരുന്നു..വാഴയിലയോ 'ഉപ്പിലചപ്പോ'അങ്ങനെ എന്തെങ്കിലും പറിച്ച് ഉപ്പുമാവ് തിന്നാന്‍ മത്സരമായിരുന്നു..
    നല്ല പോസ്റ്റ്‌ കുമാരേട്ടാ...

    ReplyDelete
  28. ചാത്തനേറ്: ഇത്രേം പൊക്കിപ്പറയാന്‍ മാത്രം സ്വ്വാദൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ പറയുന്നത് വേറൊന്നും കൊണ്ടല്ല അതിലും സ്വാദുള്ള ഉപ്പ്മാവ് കഴിച്ചിട്ടുള്ളതു കൊണ്ട് മാത്രം.

    ReplyDelete
  29. enikku uppumaavu kittiyilla........njan padikunna schoolil ithonnum undarunnilla.nashtabodham thonnunnu kumarettaa

    ReplyDelete
  30. കാണാന്‍ തീരെ വര്‍ക്കത്തില്ലാത്തത് കൊണ്ട് പാചകകലാ കായിക പ്രവൃത്തികളില്‍ ഒരിക്കലും എന്നെപ്പോലെയുള്ള അശുക്കള്‍ക്ക് സ്ഥാനമില്ലായിരുന്നു.
    (ഇത് കേട്ടാല്‍ തോന്നും ഇപ്പോള്‍ നല്ല വര്‍ക്കത്ത് ആണെന്ന്, അല്ല പിന്നെ)
    കുമാര്‍ജി പോസ്റ്റ്‌ തകര്‍ത്തു ട്ടാ, നര്‍മത്തില്‍ തുടങ്ങി എങ്കിലും ആ ഉപ്പുമാവ് കഴിച്ചു വിശപ്പടക്കുന്ന ഒരു പാട് ജീവിതങ്ങള്‍ ഉണ്ട്. സ്കൂളിന്റെ വരാന്തയില്‍ ചമ്രം പടഞ്ഞിരുന്നും ചിലപ്പോള്‍ നിന്നും കിണറിന്റെ കരയില്‍ നിന്നും വാരി തിന്ന ആ ഉപ്പുമാവും ആ സുഹൃത്ത്‌ ബന്ധങ്ങളും തിരിച്ചു ഇനി വരില്ല എന്നാലോചിക്കുമ്പോള്‍ ശൂന്യത തോന്നുന്നു, കാരണം അന്ന് പിള്ള മനസല്ലേ കള്ളമില്ലല്ലോ.

    കുട്ടിച്ചാത്തന്‍: മച്ചൂ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആണ് അല്ലെ പഠിച്ചേ?? അതാ സ്വാദ്‌ കുറവായി തോന്നിയെ

    ReplyDelete
  31. കുറുപ്പണ്ണോ മലയാളം മീഡിയത്തില്‍ തന്നാ പഠിച്ചത്. (സാള്‍ട്ട് മാംഗോട്രീ അത്ര ഇഷ്ടമല്ല അതാവും) പക്ഷേ കാസര്‍ഗോഡ് നിന്ന് ഒരു ഹാഫ് കന്നഡ ഹോട്ടലില്‍ നിന്നൊരു ഉപ്പ്മാവ് കഴിച്ചിട്ടുണ്ട് അതിലു മുന്നേം അതിനു ശേഷോം നഹി നഹി. അതിനു ശേഷം ആര്‌ ഉപ്പുമാവിന്റെ കാര്യം പറഞ്ഞാലും അത്രേ ഉള്ളൂ.

    ReplyDelete
  32. രാമചന്ദ്രന് വെട്ടിക്കാട്ട്., ഫസല് / fazal, കൊസ്രാ കൊള്ളി, anshabeegam, Anonymous, കണ്ണനുണ്ണി, OAB/ഒഎബി, ramanika, Sands | കരിങ്കല്ല്, ശ്രീ, പയ്യന്സ്, താരകൻ, വശംവദൻ, Prakash : പ്രകാശ്, Reema, മനു, അരുണ് കായംകുളം, കാട്ടിപ്പരുത്തി, ManzoorAluvila, ആദര്ശ് | Adarsh, നേഹ :
    കമന്റുകളെഴുതിയ എല്ലാവര്ക്കും നന്ദി.

    കോറോത്ത്: കുറേ നാളായല്ലോ കണ്ടിട്ട്..? നന്ദി കേട്ടോ.

    കുട്ടിച്ചാത്തന്: ഉപ്പുമാവ് ഇഷ്ടമല്ലാത്തത് പോലെ പോസ്റ്റും ഇഷ്ടപ്പെട്ടു കാണില്ല അല്ലേ. വിശപ്പാണ് ഏറ്റവും നല്ല രുചി തരുന്നത് എന്നാണെന്റെ വിശ്വാസം. കഴിയുന്നത് പോലെ എഴുതുന്നു എന്നേയുള്ളു. കമന്റിനു നന്ദി.

    ReplyDelete
  33. nazhsaRIyil padikkumpol njanum uppumaavinu vENTi kaaththirunnittuNT...

    avasaanam oru kochchunomparam.
    :-(
    Upasana

    ReplyDelete
  34. വളരെ നന്നായി. എൽ.പി സ്കൂൾ കാലത്ത്‌ കഴിച്ച പഴയ അമേരിക്കൻ ഉപ്പുമാവിന്റെ ഒരോർമ ഇപ്പോഴുമുണ്ട്‌ നാവിൽ!

    ReplyDelete
  35. ഉപ്പ്മാവ്‌ ഓര്‍മ്മ എന്നേയും പഴയ സ്കൂളിലെത്തിച്ചു.കുട്ടിരാമന്‌ പകരം എന്റെ സ്കൂളില്‍ അബ്ദുള്ളയായിരുന്നു എന്ന് മാത്രം.

    ReplyDelete
  36. നല്ല മണം വരുന്നു. ഉപ്പുമാവിന്റേത്.

    ReplyDelete
  37. കുമാരൻജീ,

    ഉപ്പ്‌മാവ്‌ തിന്നുവാൻ മാത്രം സ്കുളിലേക്ക്‌ പോവുന്നവനായിരുന്നു ഞാൻ. വിശപ്പടക്കാൻ മറ്റുമാർഗ്ഗങ്ങളില്ലായിരുന്നു. ഇന്ന്, ലോകത്തിന്റെ ഏത്‌കോണിലായാലും, ഏത്‌തരം ഭക്ഷണമായാലും, അന്നത്തെ ഉപ്പുമാവിന്റെ സ്വാദ്‌ കിട്ടുന്നില്ല. സത്യം.

    ഞങ്ങളുടെ നാട്ടിലെ UP സ്കൂളിൽ, ഗോതമ്പും ഉണ്ടായിരുന്നു.

    തിരിഞ്ഞ്‌നോക്കുമ്പോൾ, ആരോടോക്കെ ഈ ജന്മംകൊണ്ട്‌ നന്ദി പറയണം എന്നറിയാതെ വിഷമിക്കുന്നു.

    കുട്ടികാലത്തെ ജീവിതം, കഴ്‌പേറിയ ഓർമ്മകളാണെനിക്കെന്നും. എങ്കിലും മറക്കുവാൻ ഒരിക്കലും കഴിയാത്ത ആ ഓർമ്മകളിലേക്കുള്ള തിരിച്ചുനടത്തം സാധ്യമാക്കിയതിന്‌ നന്ദി.

    ReplyDelete
  38. ഇന്നു ചെറിയ ബ്ലോഗറും വലിയ പണക്കാരനുമായ ഒരാള്‍ പണ്ട് സ്ലേറ്റില്‍ പോലും ഉപ്പുമാവ് വാങ്ങിക്കഴിച്ചിരുന്നു.

    ReplyDelete
  39. നര്‍മ്മം ആവും അവസാനം എന്ന് കരുതി....ചെറിയൊരു നൊമ്പരത്തില്‍ എത്തിച്ചു...

    ReplyDelete
  40. OT:
    Ividokkethanneyund :)... Readerilaa post vayana..athu kondu comment ital kurav..

    ReplyDelete
  41. വളരെ നല്ലൊരു പോസ്റ്റ്...

    ReplyDelete
  42. ഈ ഉപ്പുമാവില്‍ ഒരു തുള്ളി കണ്ണീരുകൂടി വീണിരിക്കുന്നു. ഹൃദയസ്പര്‍ശിയായി എഴുതി.

    ReplyDelete
  43. കൊള്ളാം...ആ പാവം കുട്ടിരാമനെ ചീനച്ചട്ടിയിലിട്ട് ഇളക്കിയല്ലേ...
    ദുഷ്ടന്‍ !
    ആ ഉപ്പുമാവിലും, ചോളപ്പൊടിയും പാലും ഉള്‍ക്കൊണ്ടിരുന്ന പോഴക സമൃദ്ധമായ പുഴുക്കളുടെ സാന്നിദ്ധ്യം എന്തേ കുമാരന്‍ കാണാതിരുന്നു...? അതോ,കുമാരന്‍ സ്കൂളിലെത്തുംബോഴേക്കും പുഴുക്കള്‍ കുറഞ്ഞതാകുമോ ?
    ഏതായാലും നാലാം ക്ലാസ് വരെയുള്ള സ്കൂള്‍ ജീവിതത്തില്‍ അനുഭവിച്ച ഉപ്പുമാവും പാലും എന്ന തൂക്കുപാത്രത്തിന്റെ ഓര്‍മ്മകളിലേക്ക് ഒരിക്കല്‍ക്കൂടി കൊണ്ടുപോയതില്‍ സന്തോഷം.
    അന്നത്തെ സമൂഹത്തിലെ ദാരിദ്ര്യം വച്ചു നോക്കിയാല്‍ ഇന്ന് നമ്മള്‍ സ്വര്‍ഗ്ഗത്തിലോ അതിന്റെ മോന്തായത്തിനു മുകളിലോ ആണെന്നു പറയാം.

    കണ്ണൂരില്‍ ഉപ്പില എന്നു വിളിക്കുന്ന സോഫ്റ്റ് മരം വള്ളുവനാട്ടില്‍ പൊട്യേണി എന്നു പറയപ്പെടുന്ന ഉറപ്പുകുറഞ്ഞ മരമാണ്. ഇല പൊട്ടിച്ചെടുത്താല്‍ കണ്ണീരുപോലെ ഒലിക്കുന്ന ദ്രവം നല്ല പശയാണ്.കടലാസ് ഒട്ടിക്കാന്‍ പൊട്യേണി പശ പഷ്ടാണ്.തീപ്പെട്ടി നിര്‍മ്മിക്കാന്‍ ഇതിന്റെ തടി ഉപയോഗിക്കും.

    ReplyDelete
  44. Ippozum madhurikkunnathum...!

    Manoharam, Ashamsakal...!!!

    ReplyDelete
  45. കുമാര്‍ജി,
    ഹാസ്യത്തിനേക്കാള്‍ ഉപ്പുമാവിന്റെ കാലത്ത് പഠിച്ചിരുന്ന ഒരുപാട് ആള്‍ക്കാരുടെ ബാല്യകാല ഓര്‍മകള്‍ പൊക്കിയെടുക്കുകയാവും ഈ പോസ്റ്റ് ചെയ്തിരിക്കുക. കൊതി തീരെ ഉപ്പുമാവ് തിന്നാന്‍ കിട്ടാത്തതിന്റെ വിഷമമാണ് എനിക്ക്, ഇനിയൊട്ട് ആ രുചി അറിയാനും പറ്റുമെന്ന് തോന്നുന്നില്ല.
    ഉപ്പുമാവ് പട്ടിണിക്കാര്‍ക്ക് മാത്രമാണെന്നൊരു തെറ്റായ ധാരണ അന്ന് ഇടത്തരം കുടുംബങ്ങളില്‍ നിന്നും വരുന്ന കുട്ടികള്‍ക്കുണ്ടായിരുന്നു. അതിനാല്‍ തന്നെ ഉപ്പുമാവ് തിന്നുന്നത് മോശപ്പെട്ട കാര്യവുമായിരുന്നത്രെ, വീട്ടിലെങ്ങാനും അറിഞ്ഞാല്‍ അച്ഛന്റ്റെ കയ്യില്‍ നിന്നും തല്ലും കൊള്ളും.
    ഇത്ര രുചിയുള്ള ആ സാധനം തിന്നാന്‍ കിട്ടാത്തതിന്റെ വിഷമം ഞാന്‍ പറഞ്ഞു തീര്‍ക്കട്ടെ.

    ReplyDelete
  46. ഇന്നു ചെറിയ ബ്ലോഗറും വലിയ പണക്കാരനുമായ ആൾ.....?
    കണ്ണിലെ ആ ലാവാപ്രവാഹം ...വല്ലാതെ പുകയുന്നല്ലോ

    ReplyDelete
  47. This comment has been removed by the author.

    ReplyDelete
  48. അന്ന് എല്‍.പി.സ്കൂളില്‍ നിന്നും കഴിച്ച ഉപ്പുമാവിനോളം രുചിയുള്ള ഒന്ന് പിന്നീട് കഴിച്ചിട്ടില്ല....അതിനടിയിലൊരൊപ്പ് കുമാരേട്ടാ..

    ഉപ്പിലമരം ഞങ്ങളുടെ നാട്ടിൽ ഉപ്പൂത്തി എന്നപേരിലാണറിയപ്പെടുന്നത്.

    ഈ പോസ്റ്റ് ഒത്തിരി ഇഷ്ടമായി

    ReplyDelete
  49. എനിക്കും വന്നു കുറേ ഉപ്പുമാവ് ഓര്‍മ്മകള്‍. ഉപ്പുമാവ് ഉണ്ടാക്കുന്ന ആളെ കഞ്ഞിമാഷ് എന്നാ വിളിച്ചിരുന്നതു്. (കക്ഷി കഞ്ഞി വക്കാനല്ലാതെ സ്കൂളില്‍ പോയിട്ടുണ്ടോ ആവോ!)അതെന്താണെന്നറിയില്ല, ഉപ്പുമാവിനു മുന്‍പ് ചിലപ്പോള്‍ കഞ്ഞിയായിരുന്നിരിക്കാം. മഞ്ഞ നിറത്തിലുള്ള ഉപ്പുമാവ് അന്നും കൊതിയായിരുന്നു,സ്ഥിരമായി കഴിച്ചിരുന്നില്ല, കൂട്ടുകാരുടെ കയ്യില്‍നിന്നും വല്ലപ്പോഴും കിട്ടിയാലായി. ഇന്നും ആലോചിക്കുമ്പോള്‍ കൊതിയാവുന്നു.ഇതുപോലെയുള്ള ഓര്‍മ്മകളും ആയിക്കോട്ടെ ഇടക്കു്, ഒന്നു പഴയ കാലത്തേക്കു് പോയിവരാല്ലോ.

    ReplyDelete
  50. പിന്നീട് അമേരിക്കയെ തന്നെ തെറി വിളിച്ച് നടന്നു. പാവം അമേരിക്ക! അയിന് ചോയിക്കാനും പറയാനും ആരുമില്ലല്ലോ.ithu angu vallathe ishaayi

    ee post vendaayirunnu ..ithu polulla sambavavumaayi onnu postaan vachirunnu njan...ithellavarudeyum ormakal yojichathu polundu..congrats

    ReplyDelete
  51. പാവം അമേരിക്ക! അയിന് ചോയിക്കാനും പറയാനും ആരുമില്ലല്ലോ!!!

    ReplyDelete
  52. വാഴയിലയും ഉപ്പിലചപ്പും കൊണ്ട്‌വന്ന് ക്യൂ നിന്നിട്ടും ഉപ്പ്മാവ് കിട്ടാഞ്ഞതിനാല്‍ അമേരിക്കയ്ക്ക് പ്രാക് കിട്ടിക്കാണും; വെറുതെയല്ല, അമേരിക്ക ഗതിപിടിക്കാത്തെ.

    അമേരിക്ക ഈ ഏര്‍പ്പാട് നിര്‍ത്തി തടി കയ്ചലാക്കിയത് നന്നായി; അല്ലെങ്കില്‍ കാലിയാകാത്ത ഓയില്‍ ടിന്നുകളില്‍ വണ്ടിയോടിക്കേണ്ടി വന്നേനെ.

    ReplyDelete
  53. "അന്ന് എല്‍.പി.സ്കൂളില്‍ നിന്നും കഴിച്ച ഉപ്പുമാവിനോളം രുചിയുള്ള ഒന്ന് പിന്നീട് കഴിച്ചിട്ടില്ല. രാവിലെ മൂന്നാമത്തെ പിരിയഡ് കഴിയാറാവുമ്പോഴേക്കും സ്കൂള്‍ മുഴുവന്‍ ഉപ്പുമാവിന്റെ മണം പരക്കും. "

    "കാണാന്‍ തീരെ വര്‍ക്കത്തില്ലാത്തത് കൊണ്ട് പാചകകലാ കായിക പ്രവൃത്തികളില്‍ ഒരിക്കലും എന്നെപ്പോലെയുള്ള അശുക്കള്‍ക്ക് സ്ഥാനമില്ലായിരുന്നു."

    "അമേരിക്കയില്‍ നിന്നും കിട്ടുന്ന ഓയില്‍ കൊണ്ടുണ്ടാക്കിയ ഉപ്പുമാവ് തിന്ന് വളര്‍ന്നവരൊക്കെ പിന്നീട് അമേരിക്കയെ തന്നെ തെറി വിളിച്ച് നടന്നു. പാവം അമേരിക്ക! അയിന് ചോയിക്കാനും പറയാനും ആരുമില്ലല്ലോ."

    "പിള്ളേരുടെ കൂട്ടയോട്ടത്തിനിടയില്‍ പെട്ടുപോയ അവരെ കണ്ടാല്‍ മലവെള്ളപ്പാച്ചിലിന്നിടയില്‍ വീഴാതെ നില്ക്കുന്ന മരം പോലെ തോന്നും."

    "കിട്ടിയാല്‍ കിട്ടി.. ഇല്ലെങ്കില്‍ ചട്ടി ക്ലീന്‍..!"

    "മുഖത്ത് പുരണ്ടിരിക്കുന്ന ഉപ്പുമാവിന്‍ തരികള്‍ അവന്റെ കണ്ണിലെ ലാവാപ്രവാഹത്തില്‍ അലിഞ്ഞില്ലാവുന്നത് ഞാന്‍ കണ്ടു."


    ....
    എടാ, എന്തുപറയാന്‍? ശരിക്കും ആ ഉപ്പുമാവിന്റെ മണമാ ഇപ്പോള്‍ എനിക്കു ചുറ്റും.

    നിനക്കൊരുമ്മ..

    (വിഷയ വൈവിദ്ധ്യത്തില്‍ സന്തോഷിക്കുന്നു)

    ReplyDelete
  54. എല്ലാരേം പോലെ എനിക്കും ഓര്‍മവന്നു. പ്രഭാവതി അമ്മയും സഹായത്തിനു പോവുന്ന സീനിയര്‍ വിദ്യാര്‍ത്ഥികളും ഒക്കെ ഒന്നു മിന്നി മറഞ്ഞു. പിന്നെ ആ ടിന്നിന്റെ കാര്യം, എല്ലാം ഒന്നു റിഫ്രെഷ് ചെയ്തു.

    ReplyDelete
  55. കുമാരേട്ടാ..

    ആ സുഖമുള്ള സ്വാദുള്ള ഉപ്പുമാവ് കഴിച്ചതുപോലെ...ഉപ്പുമാവിനുവേണ്ടി മാത്രം സ്കൂളിൽ പോയിരുന്നവരും ഉണ്ടായിരുന്നു. അനിൽ@ബ്ലോഗ് ചൂണ്ടിക്കാണിച്ച ഒരു കാര്യം സത്യമാണ്. മേൽത്തരം ഇടത്തരം കുടുംബത്തിലെ കുട്ടികൾ സ്കൂളിൽ നിന്നും ഉപ്പുമാവ് കഴിക്കുന്നത് ഒരു കുറച്ചിലായി കണ്ടിരുന്നു. വല്ലപ്പോഴുമൊക്കെ ഞാനും കഴിച്ചിട്ടുണ്ട്, ആർത്തികൊണ്ട്..!

    ReplyDelete
  56. കുമാരന്‍‌മാഷേ, എന്താ പറയുക! കണ്ണീരിന്‍റെ നനവുള്ള നിഷ്ക്കളങ്കമായ ഈ ചിരിക്ക് നന്ദി :))

    ReplyDelete
  57. തലയിലും മുഖത്തും ഉപ്പുമാവില്‍ പെരങ്ങിയ കുട്ടിരാമനെ കണ്ട് പിള്ളേരൊക്കെ ചിരിച്ച് മറിയാന്‍ തുടങ്ങി. പക്ഷേ ഒന്നും സംഭവിച്ചെന്ന് തോന്നാതെ വായിലുള്ള ഉപ്പുമാവ് വിഴുങ്ങിക്കൊണ്ട് കുട്ടിരാമന്‍ പറഞ്ഞു.

    "വീണെങ്കിലെന്താ.. എനക്ക് ഇഷ്ടം പോലെ ഉപ്പുമാവ് കിട്ടിയല്ലോ..."

    മുഖത്ത് പുരണ്ടിരിക്കുന്ന ഉപ്പുമാവിന്‍ തരികള്‍ അവന്റെ കണ്ണിലെ ലാവാപ്രവാഹത്തില്‍ അലിഞ്ഞില്ലാവുന്നത് ഞാന്‍ കണ്ടു. ..
    jeevanum jeevithavum ulla post..
    kumaretta

    ReplyDelete
  58. തലയിലും മുഖത്തും ഉപ്പുമാവില്‍ പെരങ്ങിയ കുട്ടിരാമനെ കണ്ട് പിള്ളേരൊക്കെ ചിരിച്ച് മറിയാന്‍ തുടങ്ങി. പക്ഷേ ഒന്നും സംഭവിച്ചെന്ന് തോന്നാതെ വായിലുള്ള ഉപ്പുമാവ് വിഴുങ്ങിക്കൊണ്ട് കുട്ടിരാമന്‍ പറഞ്ഞു.

    "വീണെങ്കിലെന്താ.. എനക്ക് ഇഷ്ടം പോലെ ഉപ്പുമാവ് കിട്ടിയല്ലോ..."

    മുഖത്ത് പുരണ്ടിരിക്കുന്ന ഉപ്പുമാവിന്‍ തരികള്‍ അവന്റെ കണ്ണിലെ ലാവാപ്രവാഹത്തില്‍ അലിഞ്ഞില്ലാവുന്നത് ഞാന്‍ കണ്ടു. ..
    jeevanum jeevithavum ulla post..
    kumaretta

    ReplyDelete
  59. ഇത്തവണ ലോകസഭാ ഇലക്ഷന്‌ വോട്ട് ചെയ്യാൻ ചെന്നപ്പോൾ കഞ്ഞിപ്പുരക്കടുത്ത് ക്ലാസിലായിരുന്നു എന്റെ വോട്ട്.. ആ ക്ലാസ്സ് റൂം എന്റെ ഒന്നാം ക്ലാസ്സ് കൂടെയായിരുന്നു.. അടച്ചുകെട്ടിയ ആ ചായപ് കണ്ടപ്പോൾ അവിടെ ഇപ്പൊഴും കഞ്ഞിയും ഉപ്പുമാവും ഒക്കെ ഉണ്ടോ ന്ന് സംശയിച്ചു.. ക്യൂവിൽ നിന്ന സമയം മുഴുവൻ ആ ഓർമ്മകളും..

    വീട് സ്കൂളിനോട് ചേർന്നതായതിനാൽ ഉപ്പുമാവ് പട്ടികയിൽ ഞാൻ ഇല്ലായിരുന്നു.. എന്നാലും കൂട്ടുകാരുടെ കയ്യിൽ നിന്നും വാങ്ങി കഴിച്ചിട്ടുണ്ട്.. അതിന്റെ പേരിൽ അമ്മയുടെ കയ്യിൽ നിന്ന് ഇഷ്ടം പോലെ തല്ലും വാങ്ങിയിട്ടുണ്ട്..

    ReplyDelete
  60. കുറുപ്പിന്റെ കണക്കു പുസ്തകം: കുറുപ്പേ, കളി കുമാരന്റെ ദേഹത്തോട്ടായോ.. ടൂള്സ് എടുക്കട്ടെ…

    ഉപാസന || Upasana, Shaju Joseph, Areekkodan | അരീക്കോടന്, mini//മിനി : എല്ലാവര്ക്കും നന്ദി..

    Helper | സഹായി: ഏറെ കാലത്തിന് ശേഷമുള്ള ഈ വികാരഭരിതമായ കമന്റിന്‍ വളരെ വളരെ നന്ദി.

    Vigeeth: അയാളീ പോസ്റ്റില് കമന്റിയിട്ടുണ്ട് കേട്ടൊ.

    Jenshia, ഉഗാണ്ട രണ്ടാമന്, അരുണ് ചുള്ളിക്കല്, chithrakaran:ചിത്രകാരന്, Sureshkumar Punjhayil, അനിൽ@ബ്ലൊഗ്, ശാന്തകാവുമ്പായി, കുഞ്ഞായി, Typist | എഴുത്തുകാരി, the man to walk with, Captain Haddock, യരലവ, ..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ് , Sukanya, കുഞ്ഞന്, ബിനോയ്//HariNav, ചേച്ചിപ്പെണ്ണ് : എല്ലാവര്ക്കും നന്ദി.

    ഇട്ടിമാളു : സന്തോഷം. നന്ദി.

    ReplyDelete
  61. ഇപ്പോള്‍ ആ കുട്ടിരാമനൊക്കെ വെല്യേ ആളായിട്ടുണ്ടാവും അല്ലേ?

    എനിക്കും ഓര്‍മ്മയുണ്ട് ആ മഞ്ഞ ഉപ്പുമാവിന്റെ മണം. കൂടെ പാലും ഉണ്ടായിരുന്നു. എനിക്കു തരുകില്ല. കാരണം അമ്മ അടുത്തസ്കൂളിലെ ടീച്ചര്‍ ആയിരുന്നു. ഉച്ചക്ക് അമ്മ ചോറുപാത്രവുമായി ഇങ്ങു വരും. ഞാനെത്രകൊതിച്ചിട്ടുണ്ടെന്നോ ഈ ചോറുണ്ണാതെ ആ ഉപ്പുമാവ് കിട്ടിയിരുന്നെങ്കില്‍ എന്ന്. പക്ഷേ അമ്മയോട് പറയാന്‍ പേടി.

    ReplyDelete
  62. സ്കൂളിലെ ഉപ്പുമാവ് കഴിച്ചിട്ടില്ല എങ്കിലും അതിന്റെ മണവും രുചിയും അനുഭവിപ്പിച്ച പോസ്റ്റ്.പോയെറ്റിക് ജസ്റ്റിസ് പോലെ കുട്ടിരാമൻ വലിയ ആളായി എന്നു തന്നെ കരുതട്ടെ.
    മനോഹരമാ‍യ ശൈലി.

    ReplyDelete
  63. പാവം അമേരിക്ക! അയിന് ചോയിക്കാനും പറയാനും ആരുമില്ലല്ലോ.

    :D

    ReplyDelete
  64. കുമാരാ മനോഹരമയിരിക്കുന്നു എഴുത്ത് !!ആ പഴയ സ്കൂളാങ്കണത്തിലേക്കു കൈ പിടിച്ചു കൊണ്ടു പോവാൻ കഴിഞ്ഞൂ വരികൾക്ക്..
    കുട്ടിരാമൻ ഒരു നീറലായി, ചങ്കിൽത്തടഞ്ഞ ഉപ്പുമാവുപോലെയായി !!!

    ReplyDelete
  65. പിള്ളേരുടെ കൂട്ടയോട്ടത്തിനിടയില്‍ പെട്ടുപോയ അവരെ കണ്ടാല്‍ മലവെള്ളപ്പാച്ചിലിന്നിടയില്‍ വീഴാതെ നില്ക്കുന്ന മരം പോലെ തോന്നും.


    ഒരുപാട് ചിരിച്ചു...എങ്കിലും എവിടെയൊക്കെയൊ ചില നോവുകള്‍..! നന്നായിരിക്കുന്നു..

    വായിക്കാന്‍ തമസിച്ചതിനാല്‍ നേരത്തേ കമന്റിടുന്നു
    :-)

    ReplyDelete
  66. ഭായി , ഒന്നും പറയുന്നില്ല . വല്ലതും പറഞ്ഞാല്‍ ഞാന്‍ ഇമോഷണല്‍ ആയി പോകും . ഹ ഹ ഹ .
    ആറുമാനൂര്‍ ഗവ . സ്കൂളില്‍ പഠിച്ച എനിക്ക് ഒത്തിരി കഥകള്‍ പറയാനുണ്ട് , പക്ഷെ വയ്യ .
    ഇനിയും കുമാരേട്ടന്‍ എഴുതൂ . എനിക്ക് പറയാനുള്ളതും കൂടി !!!!

    ReplyDelete
  67. എന്‍റെ നെറ്റ് കണക്ഷന്‍ നു എന്തോ പ്രോബ്ലം ഉണ്ട് .അതാണ്‌ വായിക്കാന്‍ താമസിച്ചത് . പിന്നെ മനസ്സിന് ആകെ ഒരു മടുപ്പും

    ReplyDelete
  68. കുമാരന്,

    തിരിഞ്ഞുനോട്ടം
    ഇഷ്ടമായീ...

    അഭിനന്ദനം..

    ReplyDelete
  69. ഞാനും ചെറിയ കുട്ടി ആയിരുന്നപ്പോള്‍ ഈ ഉപ്പുമാവ് സ്കൂളില്‍ കൊടുക്കുന്നത് കണ്ടിട്ട് കൊതിയോടെ നോക്കിയിരുന്നിട്ടുണ്ട്. പക്ഷെ, അത് രുചിച്ചു നോക്കാന്‍ യോഗം കിട്ടിയില്ല. അന്നത്തെ വലിയൊരു സങ്കടം അതായിരുന്നു. ഉപ്പുമാവ് തിന്നാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് വല്ലാതെ മോഹിച്ചു പോയ ഒരു കാലത്തിന്റെ ഓര്മ വന്നു ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍...

    ReplyDelete
  70. ഉപ്പുമാവിന്റെ രുചി അനുഭവിക്കാനുള്ള യോഗം എനിക്കുണ്ടായിട്ടില്ല... പക്ഷെ ആ കുറവ് ഇപ്പോള്‍ തീര്‍ന്നു.... ഞാനൊരു പ്രൈവറ്റ് സ്കൂളിലായിരുന്നു പഠിച്ചത്.... സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടയില്‍ ഒരു ഗവണ്മെന്റ് സ്കൂള്‍ ഉണ്ടായിരുന്നു.... അവിടുത്തെ കുട്ടികള്‍ വൈകുന്നേരം വരുമ്പോള്‍ വട്ടയിലയില്‍ പൊതിഞ്ഞ ഉപ്പുമാവ് കൊണ്ടു പോകുന്നത് കണ്ടിട്ടുണ്ട്.... കൊതിയോടെ നോക്കിയിട്ടുണ്ട്... എന്തായാലും ഈ പോസ്റ്റ് നന്നായി... ഗുഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍!!!

    ReplyDelete
  71. കുമാരേട്ടാ,
    കണ്ണ് നനയിച്ചു ഒറ്റവരികൊണ്ട്. ഉപ്പുമാവിന്റെ രുചി ഞാനൊരിക്കലും മറക്കില്ല, ഇതിലെ കുട്ടിരാമനാണോ കുമാരനാണോ ഞാൻ എന്ന് എനിക്കറിയില്ല, തിക്കും തിരക്കും കൂട്ടി വട്ടയിലയുമായി യൂപി സ്കൂളിന്റെ വരാന്തയിൽ ചമ്രം പടഞ്ഞിരിക്കുമ്പോൾ, സ്റ്റീൽ തൊട്ടിയിൽ നിന്നും പകർന്നുതരുന്ന തവി ഒരിക്കൽ കൂടെ എന്റെ ഇലയിലേയ്ക്ക് നീളണം എന്ന് ആഗ്രഹിച്ചിരുന്നു. സ്കൂളിലെ ഈ “സീനിയർ” സിറ്റിസൺ മാർ എന്നെപോലുള്ള “അശു”ക്കൾക്ക് ഭീഷണി തന്നെആയിരുന്നു, ബാക്കി ഞാൻ പിൻ‌വഴിയിൽ പറയാം..........

    ReplyDelete
  72. നന്നായിട്ടെഴുതി..

    ReplyDelete
  73. orupad nandhi kumara aaa pazhayakalam ormapeduthiyathinu.

    ReplyDelete
  74. "അമേരിക്കയില്‍ നിന്നും കിട്ടുന്ന ഓയില്‍ കൊണ്ടുണ്ടാക്കിയ ഉപ്പുമാവ് തിന്ന് വളര്‍ന്നവരൊക്കെ പിന്നീട് അമേരിക്കയെ തന്നെ തെറി വിളിച്ച് നടന്നു. പാവം അമേരിക്ക! അയിന് ചോയിക്കാനും പറയാനും ആരുമില്ലല്ലോ."

    ഇത് കലക്കി.

    ReplyDelete
  75. അമേരിക്കയില്‍ നിന്നും കിട്ടുന്ന ഓയില്‍ കൊണ്ടുണ്ടാക്കിയ ഉപ്പുമാവ് തിന്ന് വളര്‍ന്നവരൊക്കെ പിന്നീട് അമേരിക്കയെ തന്നെ തെറി വിളിച്ച് നടന്നു. പാവം അമേരിക്ക! അയിന് ചോയിക്കാനും പറയാനും ആരുമില്ലല്ലോ.


    krish | കൃഷ്, I second you.

    ReplyDelete
  76. ഉപ്പുമാവിന്റെ കുമുകുമാന്നുള്ള ആര്‍ത്തിയേറുന്ന സുഗന്ധം ചുറ്റിലും പരന്നൊഴുകുന്നു.. കൊടകരയില്‍ ഞാന്‍ പഠിച്ചിരുന്ന സ്കൂളിന്റെ അടുത്തുതന്നെയായിരുന്നു, ഞങ്ങളുടെ ഹോട്ടല്‍.. ഉച്ചയ്ക്ക് ഊണ് അവിടെ പോയി ഹാജര്‍ വച്ച്, കഴിച്ചിരിയ്ക്കനം.. ഇറ്റ്സ് ബൈ ഓഡര്‍... എനിക്കാണെങ്കില്‍ ഉപ്പുമാവ് ജീവനായിരുന്നു... അതുകൊണ്ട്, ബെല്ലടിച്ചാല്‍, ഫസ്റ്റ് 25 പിള്ളേരുടെ ക്യൂവില്‍ ഞാനുണ്ടാവും.. ആ ഉപ്പുമാവ് അപ്പാടെ കുമുകുമാന്നങ്ങ് തിന്നും... എന്നിട്ട് കൈ കഴുകിയിട്ട് ഹോട്ടലിലേയ്ക്ക് ഓടും.. ചോറൂണ്ണാന്‍... അവിടെ ഒരു കയിലു ചോറേടുത്തുണ്ണും, മറ്റെന്തെങ്കിലും സ്പെഷ്യല്‍ ഐറ്റംസ് വല്യമ്മ കൊണ്ടുവച്ചാല്‍ ഞാന്‍ പറയും വേണ്ടെന്ന്... “ടാ ഈ ചെക്കന് ഒട്ടും വിശപ്പില്ലാണ്ടായി വര്വാ.. നീ ഇവനെ ആ ബാലന്‍ ഡോക്റ്ററേ ഒന്നു കൊണ്ടോയി കാണിയ്ക്ക് ട്ടാ...” ന്ന് വല്യമ്മ ചേട്ടനോട് വിളിച്ചുപറയും... ഈ വല്യമ്മേടെ ഒരു കാര്യം... ഞാന്‍ ദയനീയപൂര്‍വ്വം വല്യമ്മയെ നോക്കും..

    * * * * * * * *
    കുമാരേട്ടാ, എന്റെ കുമാരേട്ടാ... (കട: കൃ. പ)
    മേലെക്കിടക്കുന്ന മുഴുവന്‍ ഓര്‍മ്മകളെയും അപ്പാടെ അയവിറക്കാന്‍ അവസരമൊരുക്കിയതിനു നന്ദി.... മാഷ്ടെ ഫാഷ തൃശൂക്കാര്ടെ പോലെ ണ്ട്....

    കലക്കി..

    (എന്നാലും ആ “കാലുകള്‍ “ മാറ്റിയത് ശരിയായില്ല... അതുകാണാന്‍ ഒരു ഗുമ്മുണ്ടാര്‍ന്ന്)

    ReplyDelete
  77. കഥ ഉപ്പുമാവിന്റെയാണെങ്കിലും...
    ആലേഖനം പച്ചയായ ജീവിതത്തിന്റെ തന്നെ..
    ആശംസകള്‍!!
    ഹൃദയപൂര്‍വ്വം.

    ReplyDelete
  78. അമേരിക്കയില്‍ നിന്നും കിട്ടുന്ന ഓയില്‍ കൊണ്ടുണ്ടാക്കിയ ഉപ്പുമാവ് തിന്ന് വളര്‍ന്നവരൊക്കെ പിന്നീട് അമേരിക്കയെ തന്നെ തെറി വിളിച്ച് നടന്നു. പാവം അമേരിക്ക! അയിന് ചോയിക്കാനും പറയാനും ആരുമില്ലല്ലോ.
    ഇതു കലക്കി കുമാരേട്ടാ...

    വായിച്ചപ്പൊ ചിരിച്ചുമറിഞ്ഞെങ്കിലും, അന്നത്തെ ആ ജീവിത സാഹചര്യം ഇപ്പോഴും ഓർമ്മയിലുണ്ട്. എന്റെ ഓർമ്മയിൽ അന്ന് മഞ്ഞക്കളറായിരുന്നു ഉപ്പുമാവിന്. ചോളപ്പൊടിയായിരുന്നുവെന്നു തോന്നുന്നു. ഷർട്ടിന്റെ താഴത്തെ ബട്ടൺ അഴിച്ച് അടിവശം മേലോട്ട് പൊക്കിപ്പിടിച്ചാണ് ഉപ്പുമാവ് വാങ്ങിയിരുന്നത്. അപ്പോൾ ഇലയൊന്നും വീട്ടീന്ന് കൊണ്ടു പോകണ്ടല്ലൊ.
    ചിരിച്ചും ചിരിക്കാതെയും കണ്ണു നിറയുന്നു..!!

    ReplyDelete
  79. തലയിലും മുഖത്തും ഉപ്പുമാവില്‍ പെരങ്ങിയ കുട്ടിരാമനെ കണ്ട് പിള്ളേരൊക്കെ ചിരിച്ച് മറിയാന്‍ തുടങ്ങി.

    മുഖത്ത് പുരണ്ടിരിക്കുന്ന ഉപ്പുമാവിന്‍ തരികള്‍ അവന്റെ കണ്ണിലെ ലാവാപ്രവാഹത്തില്‍ അലിഞ്ഞില്ലാവുന്നത് ഞാന്‍ കണ്ടു.

    ഇനിയുള്ള തലമുറയിലേക്കിലും ഈ വേദനകൾ ഇല്ലാതിരുന്നെങ്കിൽ എന്ന് ആശിക്കാം...

    കുമാരാ... വേദനകളോടോപ്പം പഴയ ഓർമ്മകളും നീ വിതറിയിട്ടു.. മനോഹരം ആശംസകൾ

    ReplyDelete
  80. എന്റെ സ്കൂള്‍കാലഘട്ടത്തില്‍ കഞ്ഞിയും പയറുമായിരുന്നു പ്രധാന ഐറ്റം. പിന്നെ ചിലപ്പോള്‍ കടലക്കറിയും. എന്തുതന്നെയായാലും ഒന്നുറപ്പാണ്‌. വിശപ്പിന്റെ കഥകള്‍ക്ക് എന്തെന്നില്ലാത്ത സമാനതയുണ്ട്. കാരണം വിശപ്പിന്‌ ഒന്നേ അറിയൂ.... വിശപ്പ്...
    നല്ല ഓര്‍മ്മ...
    നല്ല ഓര്‍മ്മപ്പെടുത്തല്‍
    ഒരുവട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തിയ പ്രതീതി.
    ആശംസകളോടെ
    കുഞ്ചിയമ്മ.

    ReplyDelete
  81. സര്‍,
    നന്നായിട്ടുണ്ട്....ഈ അല്പന്റെ ആശംസകള്‍...ബ്ലോഗ്‌ ടെമ്പ്ലടെസ് ഒന്ന് കൂടി നന്നാക്കാന്‍ ശ്രമിച്ചു കൂടെ..
    തസ്ലീം .പി

    ReplyDelete
  82. സര്‍,
    നന്നായിട്ടുണ്ട്....ഈ അല്പന്റെ ആശംസകള്‍...ബ്ലോഗ്‌ ടെമ്പ്ലടെസ് ഒന്ന് കൂടി നന്നാക്കാന്‍ ശ്രമിച്ചു കൂടെ..
    തസ്ലീം .പി

    ReplyDelete
  83. മക്കളെ കാലത്തു സ്കൂളിലേക്ക്-നറ്സറി റ്റു+2വരെ- റ്റിഫിന്‍ നിറയെ ജങ്ക്ഫുഡുമായി പറഞ്ഞുവിടാന്‍
    പാട്പെടുന്ന ഇക്കാലത്തു എന്ത് ഉപ്പ് മാവ് ! അതും
    അന്തകാലത്ത്,അമേരിക്ക നാം ഇന്ത്യക്കാര്‍ക്ക് വേണ്ടി
    മറ്റേതു ദേശക്കാര്‍ക്കും നല്‍കാതെ സ്പെഷലായി
    കാത്തുവെച്ചതു!
    ഇന്നങ്ങനെയൊക്കയാണെങ്കിലും ഈയുള്ളവനും മ്രുഷ്ടാന്നം
    ഭോജിച്ചിട്ടുണ്ടേ ഈ ഇന്‍പോര്‍ട്ടുപ്പ് മാവ് ! ഹഹാ..
    എന്തൊരു രുചീം മണോമായിരുന്നു അന്നതിനെന്നറിയുമോ!
    ആ അമേരിക്കന്‍ ഓയില്‍ ചേര്‍ത്തിളക്കി പാകമാവുമ്പോള്‍,ഞങ്ങള്‍ടെ വായില്‍
    കപ്പലോടാന്‍ മാത്രം വെള്ളമൂറിത്തുടങ്ങുകയാവും!
    വയറ്റീന്നു എലികള്‍ ന്രുത്തമാടും,വിശപ്പ് കൊണ്ടേ !
    അന്നാ കഴിച്ച ഉപ്പ് മാവിന്‍റെ രുചി പിന്നീടൊരു
    ഫുഡിനും ലഭിച്ചിട്ടില്ല!
    കൂട്ടരേ,അന്നത്രേം കടുകടുത്ത വിശപ്പാരുന്നു !
    എന്തോന്ന് കിട്ടിയാലും പ്ലേറ്റടക്കം അകത്താക്കും!

    ഇന്ന് നമുക്ക് വിശക്ക്ണില്ല ! രുചിയുമില്ല !

    കുമാരേട്ടാ,അറുപത്കളിലെ വിശപ്പ് ഓര്‍ത്തുപോയി!
    ഈ സുഭിക്ഷനാളില്‍ ഇങ്ങിനെയൊരുണര്‍ത്തലിനു
    താങ്കളോട് പ്രത്യേകനന്ദി..

    ...ആ ശം സ ക ള്‍...

    ReplyDelete
  84. ശരിയാ, അന്ന് പല രക്ഷിതാക്കളും കുഞ്ഞിനെ സ്കൂളില്‍ അയച്ചിരുന്നത് തന്നെ ഒരു നേരത്തെ ഭക്ഷണമെങ്കിലും അവര്‍ക്ക് കിട്ടുമല്ലോ എന്നു ഓര്‍ത്തിട്ടാണ്, നന്ദി കുമാരേട്ടന്‍, ഓര്‍മകളെ ഒരു പാട് പിന്നിലേക്കു കൊണ്ട് പോയതിനു...

    സുമേഷ്‌ ...

    ReplyDelete
  85. ഒരിക്കലേ ഞാന്‍ സ്കൂളിലെ ഉപ്പുമാവ് തിന്നിട്ടുള്ളൂ. നലാം ക്ലാസ്സില്‍ വച്ച്, കൂട്ടുകാരന്റെ കൂടെ, നോട്ടുബുക്കിന്റെ പൊതിയഴിച്ച് , അതില്‍...!
    ഇപ്പം ഉപ്പുമാവില്ലല്ലോ. ഉച്ചക്കഞ്ഞി.ഇപ്പോ എന്നും ഉച്ചക്കഞ്ഞി കുടിക്കും. സ്കൂളില്‍ എനിക്കാണ് ഉച്ചക്കഞ്ഞിയുടെ ചാര്‍‌ജ്. കഞ്ഞിമാഷ്..!

    ReplyDelete
  86. ഈ സാൾട്ട്‌ മാംഗോ ട്രീയ്ക്ക്‌ കണ്ണീരിന്റെ ഉപ്പ്‌.. നന്നായി കുമാരാ..

    ReplyDelete
  87. നന്നായിട്ടുണ്ട്. അവസാനം സെന്റി അടിപ്പിച്ചല്ലോ :(

    ReplyDelete
  88. Dear Kumaran,
    Good Evening!
    it's really an interesting post.your story/experiences reminded me of my lower primary school experiences.hey,I still remember the yellow uppumav.the taste was also very good.I think along with uppumav,milk was also supplied.
    rightly said,just a handful of mean a lot to many.
    good style of writing.
    wishing you a cool day,
    sasneham,
    Anu

    ReplyDelete
  89. , മന്ധോ ദരീടെ ഫുള്‍ വേര്‍ഷന്‍ പോസ്ടീട്ടുണ്ടേ ....

    ReplyDelete
  90. അന്ത കാലത്തെ ഉപ്പുമാവിന്റെ ഉപ്പു രുചി പലപ്പോഴും കണ്ണീരിന്റേതു കൂടിയായിരുന്നു...

    ReplyDelete
  91. ഗീത, Seema Menon: അതെ. കുട്ടിരാമന് നല്ല നിലയില് തന്നെയാണ്. കമന്റിന് നന്ദി.
    എറക്കാടൻ / Erakkadan, annamma, VEERU, ഭായി, പ്രദീപ്, SreeDeviNair.ശ്രീരാഗം, mukthar udarampoyil, raadha, നീര്വിളാകന്, വെള്ളത്തൂവൽ, greeshma, sanal, krish | കൃഷ്, ജോണ് ചാക്കോ, പൂങ്കാവ്: എല്ലാവര്ക്കും നന്ദി..
    [ nardnahc hsemus ]: ഭാഷ ത്ര്ശ്ശൂര്ക്കാരുടേത് പോലെയായോ… ഹഹ. ഇപ്പോ ശരിയാക്കാം. കാലുകള് തല്ക്കാലം എടുത്ത് മാറ്റി. ഇത്രയും വിശദമായ കമന്റിന് നന്ദി കേട്ടൊ.
    ജോയ് പാലക്കല്, വീ കെ., വരവൂരാൻ, കുഞ്ചിയമ്മ, Thasleem.P തസ്ലിം.പി: എല്ലാവര്ക്കും നന്ദി.
    ഒരു നുറുങ്ങ്: നല്ലൊരു കമന്റിന് ഒത്തിരി നന്ദി.
    sumesh, വെഞ്ഞാറന്, സുനില് പണിക്കർ, sharu, Fida Fais, anupama, ചേച്ചിപ്പെണ്ണ്, poor-me/പാവം-ഞാന്: എല്ലാവര്ക്കും നന്ദി.

    ReplyDelete
  92. ആ ഉപ്പ്‌മാവിന്റെ രുചി കമന്റായി ബ്ലോഗ് നിറയുന്നുണ്ടല്ലോ, ആശംസകള്‍.

    ReplyDelete
  93. ....അവന്റെ കണ്ണിലെ ലാവാപ്രവാഹത്തില്‍ അലിഞ്ഞില്ലാവുന്നത് ഞാന്‍ കണ്ടു....

    TOUCHING..

    ReplyDelete
  94. ഉപ്പുമാവ് പോസ്റ്റിനു എന്റെ വക നൂറാമത്തെ കമന്റ്‌. :-)

    ReplyDelete
  95. uppumavu kadha kalakki mashe last onnu sagadam vannu enkilum

    ReplyDelete
  96. നൂറ്റിയൊന്നമത്തെ കമന്റ്‌ എന്റെ വകയായിക്കോട്ടെ...!!! ജയ്‌ ഹോ..!

    ReplyDelete
  97. ലോകത്ത് രണ്ടു വിധത്തിലുള്ള ആളുകള്‍ ഉണ്ട്..
    സ്കൂള്‍ ഉപ്പുമാവ് തിന്നാന്‍ ഭാഗ്യം കിട്ട്യവരും ഇല്ലാത്തവരും...ഭാഗ്യവാന്മാര്‍ക്ക് നമസ്കാരം...

    ReplyDelete
  98. എന്നെ എന്തിനിങ്ങനെ കരീക്കുന്നു ????!!!!!!!

    ReplyDelete
  99. ഇത്രക്കും റ്റെസ്റ്റുള്ള ഒരു സാധനം . പറ്യാതെ വയ്യ.
    സ്കൂള്‍ മുറ്റത്തെ തേക്കിന്‍ ഇലയിലായിരുന്നു, കുട്ടികള്‍ ഉപ്പുമാവ് വാങ്ങണത്.
    അച്ഛനമ്മമാരെ അറിയണ റ്റീച്ചറിനായിരുന്നു ഉപ്പുമാവ് വിതരണം. അതു കൊണ്‍റ്റു വല്ലപ്പോഴും ഒളിചും പാത്തും കിട്ടുന്നതേ കഴിക്കന്‍ പറ്റിട്ടുള്ളൂ

    ReplyDelete
  100. അമേരിക്കയില്‍ നിന്നും കിട്ടുന്ന ഓയില്‍ കൊണ്ടുണ്ടാക്കിയ ഉപ്പുമാവ് തിന്ന് വളര്‍ന്നവരൊക്കെ പിന്നീട് അമേരിക്കയെ തന്നെ തെറി വിളിച്ച് നടന്നു. പാവം അമേരിക്ക! അയിന് ചോയിക്കാനും പറയാനും ആരുമില്ലല്ലോ

    ReplyDelete
  101. "അമേരിക്കയില്‍ നിന്നും കിട്ടുന്ന ഓയില്‍ കൊണ്ടുണ്ടാക്കിയ ഉപ്പുമാവ് തിന്ന് വളര്‍ന്നവരൊക്കെ പിന്നീട് അമേരിക്കയെ തന്നെ തെറി വിളിച്ച് നടന്നു. പാവം അമേരിക്ക! അയിന് ചോയിക്കാനും പറയാനും ആരുമില്ലല്ലോ."

    njaan Captalist onnum alla..ennaalum entho enikku bhayankaramaayi ishtappettu!

    ReplyDelete
  102. ഓയിൽ മാത്രമല്ല നുറുക്ക്‌ ഗോതമ്പും മഞ്ഞപൊടി ഉപ്പ്‌മാവും അമേരിക്കയുടെ സംഭാവനയാണ്‌. ഏഗ്രീമന്റ്‌ 70 പ്രകാരം ആണ്‌ ഇന്ത്യക്ക്‌ ഇതു കിട്ടിയിരുന്നത്‌

    ReplyDelete
  103. മഞ്ഞതരി ആ സാധനത്തിനെ എന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്‌ ....
    അതിന്ടെ സുഗന്ദം ഇപ്പോഴും മനസ്സില്‍ നിന്നും മായുന്നില്ല..

    ReplyDelete
  104. വളരെ നന്നായിരിക്കുന്നു.

    പാവം കുട്ടിരാമന്‍! അയിന് ചോയിക്കാനും പറയാനും ആരുമില്ലല്ലോ!!!

    ReplyDelete
  105. അവസാന വരി മനസ്സിനെ വല്ലാതെ വേദനിപ്പിച്ചല്ലോ കുമാരേട്ടാ ..
    "മുഖത്ത് പുരണ്ടിരിക്കുന്ന ഉപ്പുമാവിന്‍ തരികള്‍ അവന്റെ കണ്ണിലെ ലാവാപ്രവാഹത്തില്‍ അലിഞ്ഞില്ലാവുന്നത് ഞാന്‍ കണ്ടു."
    ആ ഉപ്പിലമരത്തിന്റെ ലിങ്ക് വര്‍ക്ക്‌ ആകുന്നില്ല കേട്ടോ.
    ലിങ്ക് ഒന്ന് കുടി പോസ്റ്റിയിരുന്നെങ്കില്‍ നല്ലത് ആയിരുന്നേനെ.

    ReplyDelete
  106. Dear sir

    Iam not a regular user of blogs and i had not created one yet,recently i developed the practice of reading some blogs vai google while iam getting time form office ,its not a flattery sir really your words ,the incidents you narrates do have liveliness,it has a nostalgic power..hats off dear sir.
    Sivapriya JC

    ReplyDelete
  107. mini//മിനി, shahir chennamangallur, കവിത - kavitha, Thamburu .....Thamburatti, ManzoorAluvila, പൂതന/pooothana, nikhimenon, മുല്ലപ്പൂ, തെച്ചിക്കോടന്, shine അഥവാ കുട്ടേട്ടൻ, കാക്കര, ലടുപുരാണം, dearfriend007, ninni, Sivapriya JC : എല്ലാവര്‍ക്കും നന്ദി...
    (നിന്നി: ലിങ്ക് വര്‍ക്കിങ്ങ് ആണല്ലോ..)

    ReplyDelete
  108. "വീണെങ്കിലെന്താ.. എനക്ക് ഇഷ്ടം പോലെ ഉപ്പുമാവ് കിട്ടിയല്ലോ..."

    മുഖത്ത് പുരണ്ടിരിക്കുന്ന ഉപ്പുമാവിന്‍ തരികള്‍ അവന്റെ കണ്ണിലെ ലാവാപ്രവാഹത്തില്‍ അലിഞ്ഞില്ലാവുന്നത് ഞാന്‍ കണ്ടു.'

    ബാക്കി ഒന്നും എഴുതിയില്ലെങ്കിലും വേണ്ടില്ല. ഈ രണ്ടു വാചകം മാത്രം മതി. പത്തു പേജ് വാചകക്കസര്‍ത്തിനേക്കാള്‍ ശക്തിയുണ്ടവയ്ക്ക്.

    ReplyDelete
  109. ^__^ wish every child gets food these daysz!!.....

    bhagavane ellavaryum kathu rakhikanne!!!...

    -_-

    ReplyDelete
  110. വിജി പിണറായി, !!....LoOlaN...!! : നന്ദി.

    ReplyDelete
  111. ഇതെന്റെം കഥ ...

    ReplyDelete
  112. njangada nattil poduvanni nnu parayum uppila marathinu

    ReplyDelete