Sunday, October 25, 2009

ആശുപത്രിയിലെ അതിക്രമം

കോളേജ് പഠിത്തം കഴിഞ്ഞ് ജോലിയൊന്നും കിട്ടാതെ ഹാപ്പിയായി നടക്കുന്ന കാലം. ദിവസവും രാവിലെയും വൈകിട്ടും ബസ് സ്റ്റോപ്പില്‍ പോയിരിക്കുക, കോളേജില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് യാത്രാ മംഗളങ്ങള്‍ നേരുക, ചെണ്ടപ്പുറത്ത് കോലിടുന്ന സ്ഥലത്തൊക്കെ എത്തുക ഇതൊക്കെയാണ് ഹോബീസ്. കൂട്ടിന് സുരേശനും ഹൂപ്പറെന്നു വിളിക്കുന്ന പ്രദീപനുമുണ്ടാകും. പ്രദീപനെ ഹൂപ്പര്‍ എന്നു വിളിക്കാന്‍ കാരണം വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന കാള്‍ ഹൂപ്പറിന്റെ കാര്‍ബ്ബണ്‍ കോപ്പി ആയത് കൊണ്ടാണ്.

ജീവിതം അങ്ങനെ ആനന്ദസുരഭിലമായി പോകുമ്പോഴാണ് എനിക്ക് ജോലി കിട്ടിയത്. അതിന്റെ വകയില്‍ ചെലവ് ചെയ്യണമെന്ന് പറഞ്ഞ് രണ്ടു പേരും എന്നെ ശല്യപ്പെടുത്താന്‍ തുടങ്ങി. വേണമെങ്കില്‍ നമുക്ക് കല്യാണം കഴിക്കാതിരിക്കാം, കുട്ടികള്‍ വേണ്ടെന്നു വെക്കാം, ജോലിക്ക് പോകാതിരിക്കാം. പക്ഷേ പാര്‍ട്ടി കൊടുക്കാതിരിക്കാനാവില്ലല്ലോ. ഞാനില്ലാത്ത സമയത്ത് എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ഉപകാരത്തിന് എത്തേണ്ടത് ആ പിള്ളേരാണ് എന്ന് അമ്മ എപ്പോഴും പറയാറുണ്ട്. ഇവന്മാരെക്കൊണ്ട് കള്ളു കുടിക്കാനും പഞ്ചാരയടിക്കാനുമല്ലാതെ വേറൊരു ക്രിയക്കും കൊള്ളില്ലെന്ന് കൂടെ നടക്കുന്ന നമുക്കല്ലേ അറിയൂ. എന്നിട്ടും ചങ്ങാതിമാരല്ലേ എന്നു കരുതി ഞാന്‍ സമ്മതിച്ചു.

കണ്ണൂരിലെ കുടിയന്മാര്‍ക്ക് കോഴിക്കോട് എയര്‍‌പോര്‍ട്ടില്‍ പോകാന്‍ ഭയങ്കര ഇഷ്ടമാണ്. യാത്ര അയക്കുവാനുള്ള വണ്ടിയില്‍ കയറാന്‍ ആളുകള്‍ രക്തദാനസേന പോലെ റെഡിമണിയായിരിക്കും. പോകുന്ന വഴിക്ക് മാഹിയില്‍ നിന്നും ലോ കോസ്റ്റിനു ഹൈ ക്വാണ്ടിറ്റി മദ്യം കിട്ടുമെന്നത് കൊണ്ടാണിത്. സ്വന്തം മക്കളേത് ക്ലാസ്സിലാണ് പഠിക്കുന്നത് എന്നു ചോദിച്ചാല്‍ അറിയില്ലെങ്കിലും മാഹിയിലെയും കണ്ണൂരിലെയും കുപ്പിയുടെ വില വ്യത്യാസം അവര് കൃത്യമായി പറഞ്ഞു തരും. മാഹിയില്‍ മദ്യത്തിന് പകുതി വില മാത്രമാവാന്‍ കാരണം കേരളം ഭരിക്കുന്നത് മലയാളികളും, മാഹി ഭരിക്കുന്നത് ഹിന്ദിക്കാരും ആയത് കൊണ്ടാണ്.

മാഹിയുടെ തന്നെ ഭാഗമാണ് കോപ്പാലം എന്ന സ്ഥലം. അവിടേക്ക് തലശ്ശേരിയില്‍ നിന്നും മിനിമം ചാര്‍ജ്ജിന്റെ ദൂരമേയുള്ളു. മാഹിയിലെ ഒച്ചപ്പാടും ശല്യവുമില്ല. സ്കൂള്‍ കെട്ടിടം പോലത്തെ വിശാലമായ മുറികളൊക്കെ നീറ്റും സ്പേഷ്യസുമാണ്. പരിചയമുള്ള ആരും അവിടെ ഉണ്ടാകില്ല. അതു കൊണ്ട് ആരെയും റെസ്പെക്റ്റ് ചെയ്തില്ലയെന്ന പരാതിയില്ലാതെ മദ്യം പാനം ചെയ്ത് പാനിയാവാം.

കണ്ണൂരു വെച്ച് പാര്‍ട്ടി നടത്തിയാല് കുറേ മാസത്തെ ശമ്പളം പൊകയാവും. അത്രയ്ക്കുണ്ട് എന്റെ ഗ്രോസ്സ് സാലറി. അതുകൊണ്ട് കോപ്പാലത്ത് വെച്ച് പാര്‍ട്ടി നടത്താമെന്നു തീരുമാനിച്ചു. അങ്ങനെ ഒരു ഞായറാഴ്ച്ച ഞങ്ങള്‍ കോപ്പാലത്തെ കോമളപുഷ്പമാല എന്ന ബാറിലെത്തി. ഈ ബാറിന്റെ പേരിന്റെ പിന്നിലൊരു കഥയുണ്ട്. ഒരിക്കല്‍ വനവാസകാലത്ത് ഭീമസേനന്‍ ഇവിടെയെത്തി. കലശലായ ദാഹം നിമിത്തം മൂപ്പര്‍ ഈ ബാറില്‍ കയറി 10 ലിറ്റര്‍ ഓ.പി.ആര്‍ ഒറ്റയടിക്ക് വായിലേക്ക് കമിഴ്ത്തി. അതു കണ്ട് അത്ഭുതപ്പെട്ട കറിവെപ്പുകാരി കോമള ഒരു പുഷ്പമാല എടുത്ത് ഭീമന്റെ കഴുത്തിലിട്ടു. അങ്ങനെയാണ് ഈ ബാറിന് കോമളപുഷ്പമാല എന്ന പേരു വീണത്.

ഓസിന് കിട്ടിയാല്‍ ആസിഡും വിഴുങ്ങുന്ന പാര്‍ട്ടികളാണ് സുരേശനും ഹൂപ്പറും. കിട്ടിയ അവസരം രണ്ടു പേരും ശരിക്കും യൂട്ടിലൈസ് ചെയ്തു. ഫ്രൈഡ് റൈസും, കുപ്പികളും, കോഴിയും, പോത്തുമെല്ലാം ഫാഷന്‍ഷോയിലെ പെണ്ണുങ്ങളെപോലെ ഡ്രെസ്സ് ലെസ്സായി വന്നു പോയിക്കൊണ്ടിരുന്നു. ഞാനാണെങ്കില്‍ നീയൊക്കെ ജനിച്ചിട്ട് ഇന്നേ വരെ ഒന്നും കഴിച്ചിട്ടില്ലേടാ എന്ന ഉള്ളില്‍ നിര്‍ത്തിയ ചോദ്യവുമായി കോളവെള്ളം കടിച്ച് പൊട്ടിച്ച് കുടിച്ചു പോക്കറ്റും പിടിച്ച് ഇരുന്നു. ജോലി പോയതോ, പെണ്ണു കിട്ടാത്തതോ, കാമുകി വേറൊരുത്തന്റെ കൂടെ ഓടിപോയതോ ഒന്നുമല്ല സഹിക്കാന്‍ പറ്റാത്തത്. നമ്മളുടെ കാശ് കോണ്ട് ബാക്കിയുള്ളവന്മാര്‍ അടിക്കുന്നത് വെറുതെ കണ്ടു നില്ക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ അനുഭവം!

രണ്ട് മൂന്നു മണിക്കൂര്‍ നീണ്ട വെപ്രാളത്തിന് ശേഷം വയറിലൊരു മില്ലീ ലിറ്റര്‍ പോലും അഡീഷണല്‍ സ്പേസില്ലാത്തതിനാല്‍ രണ്ടു പേരും മതിയാക്കി. ബില്ലു കണ്ട് എന്റെ കണ്ണില്‍ ഇരുട്ട് കയറി. അതു കൊണ്ട് ഹൂപ്പറാണ് ബില്ലു കൊടുത്തത്. എന്റെ പോക്കറ്റില്‍ നിന്നും കാശെടുത്ത്.

പിന്നെ ഒരു ബസ്സ് പിടിച്ച് തലശ്ശേരിയെത്തി. അവിടെ നിന്നും കണ്ണൂരേക്ക് ഒരു കെ.എസ്.ആര്.ടി.സി. ബസ്സാണ് കിട്ടിയത്. അതിലാണെങ്കില്‍ ഞങ്ങള്‍ക്ക് പുറമേ കണ്ടക്റ്ററും ഡ്രൈവറുമേയുള്ളു. സുരേശന്‍ പോയി ഒരു സീറ്റില്‍ നീണ്ടു നിവര്‍ന്ന് മലര്‍ന്ന് കിടന്നു. ഹൂപ്പര്‍ മുകളിലെ കമ്പിയില്‍ പിടിച്ച് മുകളിലേക്ക് പൊന്തുകയും താഴുകയും ചെയ്തു കൊണ്ട് പറഞ്ഞു. "കുറേ ദിവസായി എക്സര്‍സൈസ് ചെയ്തിട്ട്..." ഇവന്മാരെക്കൊണ്ട് ഇനിയെന്തെല്ലാം പുലിവാലുണ്ടാകുമോ ദൈവമേ എന്നാലോചിച്ച് ടെന്‍ഷനടിച്ച് ഞാനിരുന്നു. ഭാഗ്യത്തിന് പ്രശ്നമൊന്നുമുണ്ടാകാതെ കണ്ണൂരെത്തി.

ബോംബേറും കൊലപാതകവുമൊക്കെയായി രാഷ്ട്രീയ കുഴപ്പങ്ങളുടെ നാളുകളായതിനാല്‍ ടൌണില്‍ ആളുകള്‍ കുറവായിരുന്നു. നാട്ടിലേക്കുള്ള ബസ്സ് കയറാന്‍ നില്ക്കുമ്പോള്‍ ഹൂപ്പറിനൊരു വെളിപാടുണ്ടായി. ഞങ്ങളുടെ വീടിനടുത്തുള്ള കുഞ്ഞമ്പുവേട്ടന്‍ പനി കാരണം സഹകരണ ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. മൂപ്പരെ കണ്ടിട്ട് നാട്ടിലേക്ക് പോകാം. ശരിയെന്നു ഞാനും സുരേശനും സമ്മതിച്ചു.

മൂന്നാം നിലയിലാണ് കുഞ്ഞമ്പുവേട്ടന്‍ കിടക്കുന്നത്. ഞങ്ങള്‍ മൂപ്പരെ കണ്ട് വിശേഷങ്ങള്‍ തിരക്കിയ ശേഷം പുറത്തിറങ്ങി. ഹൂപ്പറും സുരേശനും ഓരോരോ വാര്‍ഡിലും വെറുതെ കയറിയിറങ്ങി നടക്കാന്‍ തുടങ്ങി. പെട്ടുപോയല്ലോ എന്നോര്‍ത്ത് ഞാനും അവരെ അനുഗമിച്ചു. അങ്ങനെ നടന്ന് ആരുമില്ലാത്ത ഒരു വാര്‍ഡിലെത്തി. ഹൂപ്പര്‍ അവിടെയുള്ള ഒരു കട്ടിലില്‍ മലര്‍ന്ന് കിടന്ന് പറഞ്ഞു. “ശോ.. എപ്പോഴാണ് ഇവിടെയൊന്ന് കിടക്കുക..!”

''അതിനു വലിയ ബുദ്ധിമുട്ടൊന്നുമില്ല വെറുതെ നടന്നു പോകുന്നവനെ പോലും ബോംബ് എറിയുന്ന കാലമാണ്. റോഡിലൂടെ നടന്നാല്‍ മതി. ഉടനെ നിനക്കിവിടെ എത്താം.'' സുരേശന്‍ പറഞ്ഞു.

പെട്ടെന്ന് ഹൂപ്പറിന്റെ കണ്ണുകള്‍ ചുവരില്‍ ഫിറ്റ് ചെയ്തിരിക്കുന്ന ബള്‍ബുകളില്‍ തങ്ങി. അവന്‍ പറഞ്ഞു. "ഇവിടെ വരെ വന്നിട്ട് ഒന്നും കൊണ്ടു പോയില്ലാന്നു വേണ്ട.." എന്നിട്ട് കട്ടിലില്‍ കയറി ബള്‍ബുകള്‍ അഴിക്കാന്‍ തുടങ്ങി. ഒരെണ്ണം അഴിച്ച് ഷര്‍ട്ടിന്റെ പോക്കറ്റിലിട്ടു. പിന്നെ അഴിച്ച മൂന്നെണ്ണമെടുത്ത് മുണ്ട് പൊക്കി അണ്ടര്‍വെ‍യറില് ഇട്ടു. ഞാന്‍ തടഞ്ഞിട്ടൊന്നും അവന്‍ അനുസരിച്ചില്ല.

പിന്നെ ഞങ്ങള്‍ താഴേക്കിറങ്ങി റിസപ്ഷനിലെത്തി. അണ്ടര്‍വെയറില്‍ ബള്‍ബുകളുള്ളത് കാരണം ഹൂപ്പര്‍ ഹാന്‍ഡില്‍ വിത്ത് കെയറില്‍ പതുക്കെയാണ് നടക്കുന്നത്. റിസപ്ഷനില്‍ നിരത്തിയിട്ടിരിക്കുന്ന കസേരകളിലെല്ലാം ആരൊക്കെയോ ഇരിക്കുന്നുണ്ട്. ഒരു കാലുമുഴുവന്‍ പ്ലാസ്റ്ററിട്ട ഒരാളും അക്കൂട്ടത്തിലുണ്ട്. എന്‍‌ക്വയറി കൌണ്ടറില്‍ പെട്ടി ഓട്ടോറിക്ഷ പോലൊരു പെണ്ണ് ഫോണില്‍ ആരോടോ ഷുഗര്‍ബീറ്റ് ചെയ്യുന്നു. പുറത്തേക്കുള്ള വാതിലിന്റെയടുത്ത് നീല യൂനിഫോമും തൊപ്പിയും കപ്പടാ മീശയുള്ള ഒരു സെക്യൂരിറ്റിക്കാരന്‍ പ്രതിമ പോലെ നില്ക്കുന്നു. ഞാന്‍ ഹൂപ്പറിന്റെ പിറകിലായി അയാളെങ്ങാനും ബള്‍ബ് മോഷ്ടിച്ചത് കണ്ടു പിടിച്ചാലോ എന്നു പേടിച്ച് പേടിച്ച് നടക്കുകയാണ്...

പെട്ടെന്ന് ഭയങ്കര മുഴക്കത്തില്‍ “ഠോ...” എന്നൊരു ശബ്ദം കേട്ടു. ഞാന്‍ നോക്കിയപ്പോള്‍ ബള്‍ബുകള്‍ താഴെ വീണ് പൊട്ടിച്ചിതറി കിടക്കുന്നു.. കസേരയിലിരിക്കുന്നവര്‍ ഒന്നും മനസ്സിലാകാതെ അന്തം വിട്ടുനില്ക്കുന്നു. സെക്യൂരിറ്റിക്കാരന്‍ ഉണ്ടക്കണ്ണന്‍ ഞങ്ങളെ തുറിച്ച് നോക്കുന്നു..

പെട്ടെന്ന് എന്റെ തലയില്‍ വേറൊരു ബള്‍ബ് കത്തി. ഞാന്‍ "ബോംബ്..... ഓടിക്കോ..." എന്ന് ഉറക്കെ വിളിച്ച് പറഞ്ഞുകൊണ്ട് പുറത്തേക്കോടി.... എന്റെ പിറകെ ഹൂപ്പര്‍, സുരേശന്‍, കസേരയിലിക്കുന്നവരെല്ലാം.. ആന ഇടഞ്ഞ ഉത്സവപ്പറമ്പ് പോലെയായി റിസപ്ഷന്‍. പെട്ടി ഓട്ടോ കൌണ്ടര്‍ ചാടിക്കടന്ന് ഓടുന്നു. കാലിനു പ്ലാസ്റ്ററിട്ടവന്‍ രണ്ടു കാലും കുത്തി പറപറക്കുന്നു.. എന്നെയും തോല്‍പ്പിച്ചു തൊപ്പിയും പിടിച്ച് കൊണ്ട് സെക്യൂരിറ്റിക്കാരന്‍ ഓടുന്നു..

ഞാന്‍ ഹൂപ്പറോട് ചോദിച്ചു. "എങ്ങനെയാടാ ബള്‍ബ് വീണത്...?"

അവന്‍ ചമ്മലോടെ പറഞ്ഞു.. "അത്... ഷഡ്ഡി കീറിയതായിരുന്നു..."

"നിനക്കാ അരിപ്പക്കലം മാറ്റി വേറെ നല്ലതിട്ടൂടായിരുന്നോ..?"

"പോഡാ, ഇത്ര ദൂരം വരുന്നത് കൊണ്ടാ ഞാനതെങ്കിലും ഇട്ടതെന്നെ.."

84 comments:

  1. എന്നാലും ബൾബ് അടിച്ചു മാറ്റി കൊണ്ടു വരാൻ കണ്ടെത്തിയ വിദ്യ കൊള്ളാം. ബോംബ് പൊട്ടീ ന്ന് പറഞ്ഞു പേടിപ്പിച്ചതോണ്ട് തടി കേടാകാതെ രക്ഷപ്പെട്ടു അല്ലേ

    ReplyDelete
  2. കോമള പുഷ്പമാല ...നല്ല പേര് ... നല്ല ഐതിഹ്യം...മാഹിക്കാരുടെ ഒക്കെ ഒരു ഭാവനയെ :)

    ReplyDelete
  3. കഴിഞ്ഞ കഥകളുടെ ഒരു വിശദീകരണം തരട്ടെ..

    ക്യൂട്ടക്സ് - രതിനിര്‍വ്വേദം
    കുളി - ഋഷ്യശൃംഗന്‍
    ഇത് - കിന്നാരത്തുമ്പികള്‍
    (മൂന്നും ഹിറ്റാ)

    ഇതില്‍ കൂട്ടത്തില്‍ ഒരു ബോംബും..
    ഹ..ഹ..ഹ
    അതും ഹിറ്റാ

    (ഇഷ്ടാല്യാച്ചാ, ഡിലീറ്റടിക്കണെ - ഈ കമന്‍റ്)

    ReplyDelete
  4. പെട്ടി ഓട്ടോ കൌണ്ടര്‍ ചാടിക്കടന്ന് ഓടുന്നു. കാലിനു പ്ലാസ്റ്ററിട്ടവന്‍ രണ്ടു കാലും കുത്തി പറപറക്കുന്നു.. എന്നെയും തോല്‍പ്പിച്ചു തൊപ്പിയും പിടിച്ച് കൊണ്ട് സെക്യൂരിറ്റിക്കാരന്‍ ഓടുന്നു.. ]

    engane chirikkathirikkum ! :)

    nalla post, kumarji :)

    ReplyDelete
  5. രസകരമായി അവതരിപ്പിച്ചു...

    കൂടുതല്‍ ഇഷ്ടപ്പെട്ടത് കോമളപുഷ്പമാല തന്നെ...

    ReplyDelete
  6. കണ്ണൂരിനെ അറിയുന്നതു കൊണ്ട് വളരെ രസകരമായി അവതരിപ്പിച്ചു. പിന്നെ അതില്‍ ആദ്യം പറഞ്ഞ ഒരു കാര്യം, സ്വന്തം മക്കള്‍ പഠിക്കുന്ന ക്ലാസ്സ് (8ലോ, 10ലോ എന്ന് പോലും) അറിയാതെ കറങ്ങുന്ന ധാരാളം ഒറിജിനല്‍ രക്ഷിതാക്കളെ സ്ക്കൂളില്‍ വെച്ച് കണ്ടിട്ടുണ്ട്. പോസ്റ്റ് കലക്കി.

    ReplyDelete
  7. hooper enna peridunna kalathu sureshanu oru peridan marannu ennathu oru maravi aanu.....

    ReplyDelete
  8. ഐതിഹ്യം ക്ഷ്യ പിടിച്ചിരിക്കുണു :)

    ReplyDelete
  9. കുമാരേട്ടാ,

    ചിരിപ്പിച്ചു .. എന്നാലും കാല് പ്ലാസ്റ്റെറിട്ട ആ പാവം മനുഷ്യനെ ഇട്ടു ഓടിച്ചത് ശരിക്കും അതിക്രമം തന്നെ ...

    ഹൂപ്പര്‍.. നല്ല് പേര് .. ഞങ്ങളുടെ നാട്ടില്‍ ഒരു 'ഹാന്‍സി ക്രോണ്യെ' ഉണ്ട് ..

    ReplyDelete
  10. അവിടന്ന് ഒരു ബസ്സ് പിടിച്ച് തലശ്ശേരിയിലെത്തി...
    എട ഭയങ്കരന്മാരെ അത്രയും ദൂരം ബസ്സും പിടിച്ച് നടക്കുക എന്ന് പറഞ്ഞാൽ?? ചില്ലറക്കാരല്ല നിങ്ങൾ അല്ലെ..

    പോസ്റ്റും സംഭവവും രസിച്ചു.

    ReplyDelete
  11. കുമാരേട്ടാ !!!!!!!!!!!
    ഈ പോക്ക് പോയാല്‍ സെന്‍സര്‍ ബോര്‍ഡ്‌ കാരു പിടിക്കും കേട്ടോ .
    അണ്ണാ , പോരട്ടെ , ഇനിയും ഇനിയും . നിര്‍ത്തുന്നു കൂട്ടുകാരന്റെ വീട്ടിലാണ് ഇപ്പോള്‍

    ReplyDelete
  12. ജോലി പോയതോ, പെണ്ണു കിട്ടാത്തതോ, കാമുകി വേറൊരുത്തന്റെ കൂടെ ഓടിപോയതോ ഒന്നുമല്ല സഹിക്കാന്‍ പറ്റാത്തത്. നമ്മളുടെ കാശ് കോണ്ട് ബാക്കിയുള്ളവന്മാര്‍ അടിക്കുന്നത് വെറുതെ കണ്ടു നില്ക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ അനുഭവം!
    ഒരോരോ സങ്കടങ്ങള്‍
    ശരിക്കും രസിചു നല്ല അവതരണം!!

    ReplyDelete
  13. മീര അനിരുദ്ധൻ,കണ്ണനുണ്ണി,അരുണ്‍ കായംകുളം, സ്നേഹതീരം, Jenshia,mini//മിനി ,surajbhai,chithrakaran:ചിത്രകാരന്‍, Panicker, OAB/ഒഎബി, പ്രദീപ്‌ , ശ്രീവല്ലഭന്‍., മാണിക്യം .....

    എല്ലാവര്‍ക്കും നന്ദി..

    ReplyDelete
  14. ബോംബേറിന്റെ കാലമായതു കൊണ്ട് തടി കേടാകാതെ, മാനം പോകാതെ രക്ഷപ്പെട്ടു... അല്ലേ?

    ReplyDelete
  15. ബില്ലു കണ്ട് എന്റെ കണ്ണില്‍ ഇരുട്ട് കയറി. അതു കൊണ്ട് ഹൂപ്പറാണ് ബില്ലു കൊടുത്തത്. എന്റെ പോക്കറ്റില്‍ നിന്നും കാശെടുത്ത്.


    എതാ അന്ന് അടിച്ചത്..? കണ്ണടിച്ച് പോകാന്‍..???

    കലക്കി മഷേ

    ReplyDelete
  16. രണ്ട് മൂന്നു മണിക്കൂര്‍ നീണ്ട വെപ്രാളത്തിന് ശേഷം വയറിലൊരു മില്ലീ ലിറ്റര്‍ പോലും അഡീഷണല്‍ സ്പേസില്ലാത്തതിനാല്‍ രണ്ടു പേരും മതിയാക്കി. ബില്ലു കണ്ട് എന്റെ കണ്ണില്‍ ഇരുട്ട് കയറി. അതു കൊണ്ട് ഹൂപ്പറാണ് ബില്ലു കൊടുത്തത്. എന്റെ പോക്കറ്റില്‍ നിന്നും കാശെടുത്ത്.

    ഇത് മതി പണ്ടാരം ചിരിച്ചു ആപ്പീസ് പൂട്ടാന്‍
    ഞാന്‍ നാട്ടില്‍ വരുമ്പോള്‍ എന്നെയും കൂടെ ഒന്ന് കോമളയില്‍ കൊണ്ട് പോണേ, പേടിക്കെണ്ടേ ബില്‍ ഞാന്‍ കൊടുത്തോളാം
    (പോസ്റ്റ്‌ കിണ്ണന്‍)

    ReplyDelete
  17. ജോലി പോയതോ, പെണ്ണു കിട്ടാത്തതോ, കാമുകി വേറൊരുത്തന്റെ കൂടെ ഓടിപോയതോ ഒന്നുമല്ല സഹിക്കാന്‍ പറ്റാത്തത്.


    നമ്മളുടെ കാശ് കോണ്ട് ബാക്കിയുള്ളവന്മാര്‍ അടിക്കുന്നത് വെറുതെ കണ്ടു നില്ക്കുന്നതാണ്

    ജീവിതത്തിലെ ഏറ്റവും സങ്കടകരമായ അനുഭവം!!!!!




    കലക്കി മാഷെ !!!!!!!!!

    ReplyDelete
  18. നമ്മടെ കാശുകൊണ്ട് മറ്റുള്ളവര്‍ കുടിക്കുന്നത് നോക്കിനില്‍ക്കുന്നത് മറ്റെല്ലാ സങ്കടങ്ങളെക്കാള്‍ കഷ്ടം ആയി അല്ലെ? ഇതിന്റെ പേരാണ് ????
    പിന്നെ ഹൂപ്പര്‍ ആണ് കാശുകൊടുത്തത്‌ എന്ന് വായിച്ചതും നല്ല മനുഷ്യന്‍ അല്ലെ എന്ന് വിചാരിക്കാന്‍ തുടങ്ങും മുമ്പ് "എന്റെ പോക്കറ്റില്‍ നിന്നും" എന്ന് .. :-)

    ReplyDelete
  19. ഒരിക്കല്‍ വനവാസകാലത്ത് ഭീമസേനന്‍ ഇവിടെയെത്തി. കലശലായ ദാഹം നിമിത്തം മൂപ്പര്‍ ഈ ബാറില്‍ കയറി 10 ലിറ്റര്‍ ഓ.പി.ആര്‍ ഒറ്റയടിക്ക് വായിലേക്ക് കമിഴ്ത്തി. അതു കണ്ട് അത്ഭുതപ്പെട്ട കറിവെപ്പുകാരി കോമള ഒരു പുഷ്പമാല എടുത്ത് ഭീമന്റെ കഴുത്തിലിട്ടു. അങ്ങനെയാണ് ഈ ബാറിന് കോമളപുഷ്പമാല എന്ന പേരു വീണത്.

    അങ്ങിനെയാണു ചരിത്രമല്ലേ?

    ReplyDelete
  20. ബില്ലു കണ്ട് എന്റെ കണ്ണില്‍ ഇരുട്ട് കയറി. അതു കൊണ്ട് ഹൂപ്പറാണ് ബില്ലു കൊടുത്തത്. എന്റെ പോക്കറ്റില്‍ നിന്നും കാശെടുത്ത്.

    ചിരിച്ച് തലകുത്തി...

    കുമാരാ കോളാ വെള്ളം അത്കള്ളം..

    മൊത്തത്തില്‍ സ്റ്റൈലായിട്ടൂണ്ട് ഒരുപാട് ചിരിച്ചു..
    അഭിനന്ദനങള്‍..

    ReplyDelete
  21. കുമാരസംഭവം ഒരു‍ സംഭവം തന്നെയാണേ.

    ReplyDelete
  22. പെട്ടി ഓട്ടോ കൌണ്ടര്‍ ചാടിക്കടന്ന് ഓടുന്നു. കാലിനു പ്ലാസ്റ്ററിട്ടവന്‍ രണ്ടു കാലും കുത്തി പറപറക്കുന്നു.. എന്നെയും തോല്‍പ്പിച്ചു തൊപ്പിയും പിടിച്ച് കൊണ്ട് സെക്യൂരിറ്റിക്കാരന്‍ ഓടുന്നു..
    ha ha ha ha ha ha ha ah

    ReplyDelete
  23. ചാത്തനേറ്: എന്നാലും അതെന്ത് ബള്‍ബ് എല്‍ ഇ ഡി ബള്‍ബോ? മൂന്നെണ്ണം!!!

    ReplyDelete
  24. ബള്‍ബ് അരിക്കുന്ന അരിപ്പക്കലോ !!.

    ReplyDelete
  25. കുമാരേട്ടാ..

    പോസ്റ്റ് രസകരം, പ്രയോഗങ്ങളെല്ലാം ഡഗ്ഗു.. പക്ഷെ കോളാവെള്ളം മാത്രം കുടിച്ചുകൊണ്ടിരിന്നു എന്നുള്ളത് അങ്ങട് മാച്ചാകുന്നില്ല മാഷെ...

    ReplyDelete
  26. This comment has been removed by the author.

    ReplyDelete
  27. ഗഡീ... കലക്കീണ്ട്‌ട്ടാ...

    ഇരുന്നട്ടങ്ങ്ട് ചിരിച്ചൂട്ടാ...
    സഹമുറിയന്‍ വിചാരിച്ച്ണ്ടാവും .. ഇവനെന്തൂട്ടാ പ്രാന്തു മൂത്തോന്ന്

    ReplyDelete
  28. സൂപ്പര്‍ അണ്ണാ ..സൂപ്പര്‍ ....!!!

    ReplyDelete
  29. കൊള്ളാം നന്നായിരിക്കുന്നു.

    ReplyDelete
  30. കൊള്ളാം കേട്ടോ, ആശുപത്രിയിലെ അതിക്രമം ...

    പേരിന്റെ പിന്നിലെ ഐതിഹ്യം, ഹൂപ്പര്‍ ബില്‍ കൊടുത്തതിന്റെ വിവരണം ഒക്കെ ഉഗ്രന്‍.

    ReplyDelete
  31. ഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹ great !

    ReplyDelete
  32. ശ്രീ : അതെ. തടി കൈച്ചലാക്കി. നന്ദി. pandavas..: അന്നു ഞാന് ബാച്ചിലറാ കേട്ടൊ: നന്ദി., കുറുപ്പിന്റെ കണക്കു പുസ്തകം , MUMBAI_MALAYLEE, Sukanya, ചന്ദ്രകാന്തം, കാട്ടിപ്പരുത്തി, : നന്ദി.,
    ഭായി: കോള പോലെ സത്യം.. നന്ദി.. Typist | എഴുത്തുകാരി, desertfox, .::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ് , Aisibi: എല്ലാവര്ക്കും നന്ദി. കുട്ടിച്ചാത്തന്: അതൊക്കെ പുള്ളി അഡ്ജസ്റ്റ് ചെയ്യുമെന്നേ.. കമന്റിന് നന്ദി. യരലവ: ഒരു ഉപമയല്ലേ മാഷേ.. നന്ദി കേട്ടോ. കുഞ്ഞന്, Sands | കരിങ്കല്ല്, Captain Haddock, താരകൻ, കവിത - kavitha, ആചാര്യന്, വശംവദൻ :

    എല്ലാവര്ക്കും നന്ദി…. ഇനിയും വരുമല്ലോ.

    ReplyDelete
  33. എന്തിനാ വെറുതെ കണ്ടു നിൽക്കുന്നത്‌.കൂടെ ചേരണം.അയ്യോ ഇതെന്തൊരാശുപത്രി വിലപിടിച്ച ഒരു സാധനവുമില്ലാത്ത..കഷ്ടായിപ്പോയി.

    ReplyDelete
  34. കുമാരേട്ടാ കുറെ ചിരിപ്പിച്ചു...
    :)
    :)

    ReplyDelete
  35. (((((((((((( ഠോ)))))))))))))))))

    ദെ, എല്ലാരുന്തിനാപ്പാ ഓടണത്‌??
    ആരും ഓടണ്ടാ...ആരും ഓടണ്ടാ..ബോംബല്ല, ഞമ്മളൊരു തേങ്ങയൊടച്ചതാ.. :)

    ReplyDelete
  36. ചിരിച്ചു പണ്ടാരടങ്ങി :-)

    ReplyDelete
  37. കലക്കി മാഷെ !!!!!!!!!!!!

    ReplyDelete
  38. "..വേണമെങ്കില്‍ നമുക്ക് കല്യാണം കഴിക്കാതിരിക്കാം, കുട്ടികള്‍ വേണ്ടെന്നു വെക്കാം, ജോലിക്ക് പോകാതിരിക്കാം. പക്ഷേ പാര്‍ട്ടി കൊടുക്കാതിരിക്കാനാവില്ലല്ലോ..."

    തന്നെ തന്നെ സൂര്യനുദിച്ചാ തന്തോഴം, ഉദിച്ചില്ലേ തന്തോഴം.. കുമാരന്‍‌മാഷേ കലക്കീട്ടാ :)

    ReplyDelete
  39. ദൈവമേ ജെട്ടി കീറി ബള്‍ബ് പുറത്തു വന്നത് ഭാഗ്യം. അകത്ത് കിടന്നു പൊട്ടിയിരുന്നെങ്കില്‍ കൂട്ടത്തില്‍ സ്വന്തം ബള്‍ബ് കൂടി പൊട്ടിയേനെ.. കൂടെ ഒരു ട്യൂബും...!!!

    ReplyDelete
  40. അവസാനത്തെ സംഭവമാണ് ബോംബായത്‌ ..ചിരി ബോംബ്‌ :)

    ReplyDelete
  41. ബൾബ്‌ ഇരുന്നിടത്ത്‌ ഇരുന്നു പൊട്ടാഞ്ഞത്‌ കാര്യമായി..എല്ലവിധ ആശംസകളും

    ReplyDelete
  42. ഇനിയെങ്കിലും കീറാത്ത ഷഡ്ഡി ഇടീക്കാന്‍ നോക്കണം. അവതരണം നന്നായി ഇഷ്ട്പ്പെട്ടു.

    ReplyDelete
  43. ഞാന്‍ വിചാരിച്ച് ബള്‍ബ് പൊട്ടി വല്ലയിടവും കയറുമെന്ന്.
    :)
    എന്തായാലും സംഗതി കലക്കി.

    ReplyDelete
  44. കുമാരേട്ടാ ചിരിപ്പിച്ചു കളഞ്ഞു ട്ടോ..നന്നായിട്ടുണ്ട്

    ReplyDelete
  45. നന്നായിട്ടുണ്ട്

    ReplyDelete
  46. ഫ്രൈഡ് റൈസും, കുപ്പികളും, കോഴിയും, പോത്തുമെല്ലാം ഫാഷന്‍ഷോയിലെ പെണ്ണുങ്ങളെപോലെ ഡ്രെസ്സ് ലെസ്സായി വന്നു പോയിക്കൊണ്ടിരുന്നു...

    kidilam

    ReplyDelete
  47. ഹ ഹ ഹ്...കലക്കി...എല്ലാ പ്രയോഗങ്ങളും സൂപ്പര്‍ ഡ്യൂപ്പര്‍...

    (വായിക്കാനും കമന്റാനും താമസിച്ചതില്‍ ക്ഷമിക്കുക. ഞാനൊന്ന് വെസ്റ്റ് ജെര്‍മനി വരെ പോയതായിരുന്നു...)

    :)

    ReplyDelete
  48. മാഷെ കലക്കീ !!!!!!!!!

    ReplyDelete
  49. എന്റെ സുഹൃത്തേ.. മുമ്പും ഇവിടെ വന്നിട്ടുണ്ട് ഒരിക്കല്‍ പോലും നിരാശനായി മടങ്ങിയിട്ടില്ല. പക്ഷെ ആദ്യമായാന്നു കമന്റ്‌ അടിക്കുന്നത്; സംഭവം തകര്‍ത്തു.
    രണ്ടു കാര്യങ്ങള്‍ പറയണം: ഒന്ന് കോപ്പാലം, പഠിക്കുന്ന കാലം മുതല്‍ ഒരശ്രയമായിരുന്നു അവിടം. പള്ളൂര്‍ പോകാമെന്ന് വെച്ചാല്‍ നാട്ടുകാര്‍ മൊത്തം അവിടെ കാണും, മാഹിയിലെ കാര്യവും തഥൈവ.
    എന്റെ അടുത്ത ഒരു സുഹൃത്ത്‌ - വര്‍ഷം പത്ത് പന്ത്രണ്ടു കഴിഞ്ഞു - ഒരു ക്രിക്കറ്റ്‌ ടൂര്‍ണമെന്റിനിടയില്‍ അവന്റെ അബ്ടോമെന്‍ ഗാര്‍ഡ്‌ താഴെ വീണു. അവന്‍ പറഞ്ഞ ന്യായവും ഇത് തന്നെ ആയിരുന്നു. സത്യത്തില്‍ ഇവരീ പറഞ്ഞതിന് തുള വീണ ഭാഗം കഴിച്ചു വല്ലതും കാണുമോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്.

    ReplyDelete
  50. oru samshyam chodichotte mahiyil evideyaa kopaalam,ente naatil engane oru stalamundaayitt njanarinjilla,aa komala pushapa mala enikum onn kananaayirunnu

    ReplyDelete
  51. കൊള്ളാം, ആശുപത്രിയിലെ അതിക്രമം!!!

    ReplyDelete
  52. സിന് കിട്ടിയാല്‍ ആസിഡും വിഴുങ്ങുന്ന പാര്‍ട്ടികളാണ് സുരേശനും ഹൂപ്പറും. കിട്ടിയ അവസരം രണ്ടു പേരും ശരിക്കും യൂട്ടിലൈസ് ചെയ്തു. ഫ്രൈഡ് റൈസും, കുപ്പികളും, കോഴിയും, പോത്തുമെല്ലാം ഫാഷന്‍ഷോയിലെ പെണ്ണുങ്ങളെപോലെ ഡ്രെസ്സ് ലെസ്സായി വന്നു പോയിക്കൊണ്ടിരുന്നു. ഞാനാണെങ്കില്‍ നീയൊക്കെ ജനിച്ചിട്ട് ഇന്നേ വരെ ഒന്നും കഴിച്ചിട്ടില്ലേടാ എന്ന ഉള്ളില്‍ നിര്‍ത്തിയ ചോദ്യവുമായി കോളവെള്ളം കടിച്ച് പൊട്ടിച്ച് കുടിച്ചു പോക്കറ്റും പിടിച്ച് ഇരുന്നു. ജോലി പോയതോ, പെണ്ണു കിട്ടാത്തതോ, കാമുകി വേറൊരുത്തന്റെ കൂടെ ഓടിപോയതോ ഒന്നുമല്ല സഹിക്കാന്‍ പറ്റാത്തത്. നമ്മളുടെ കാശ് കോണ്ട് ബാക്കിയുള്ളവന്മാര്‍ അടിക്കുന്നത് വെറുതെ കണ്ടു നില്ക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ അനുഭവം!
    ........

    orupad chirippikkunnu ... kumaara...

    ReplyDelete
  53. ഹഹഹ...

    ബള്‍ബ് പോക്കറ്റില്‍ കിടന്ന് പൊട്ടിയില്ലല്ലോ അത് തന്നെ ഭാഗ്യം

    ReplyDelete
  54. കുമാര സംഭവങ്ങള്‍ ഒരു സംഭവം തന്നെ.
    നല്ല എഴുത്ത്

    ReplyDelete
  55. കരുണ രസം കരകവിയുന്ന കദന കഥ...
    ഓഓര്‍ക്കുമ്പോള്‍ കണ്ണു നിറയുന്നു ...
    കാരണം ആ പ്ലാസ്റ്റെര്‍കാരന്‍ ഞാനായിരുന്നു....
    (അരൂണ്‍ കായംകുളം... ഒരു കാട്ടില്‍ രണ്ടു ‘സിംഗം” വേണ്ടേ?)

    ReplyDelete
  56. കുമാരസംഭവം തന്നെയാണോ കുമാരേട്ടോ, ഉള്ളുതുറന്നു ചിരിപ്പിച്ചതിന് നന്ദി.

    ReplyDelete
  57. കുമാരാ......

    എവിടെ ചെന്നുപെട്ടാലും പെഴച്ചോളും ല്ല്യോ?

    ReplyDelete
  58. നിനക്കാ അരിപ്പക്കലം മാറ്റി വേറെ നല്ലതിട്ടൂടായിരുന്നോ..?"

    ReplyDelete
  59. "പോഡാ, ഇത്ര ദൂരം വരുന്നത് കൊണ്ടാ ഞാനതെങ്കിലും ഇട്ടതെന്നെ.."
    ha ha..

    ReplyDelete
  60. akramaasaktham!! adipoli!!

    adipoli ennu vechal, underwear keeriyappozhulla adipoli alla, saakshaal adipoli!

    ReplyDelete
  61. ബള്‍ബ്‌ ഉടന്ഞപ്പോള്‍ഭാഗ്യത്തിന് ഹൂപ്പരുടെ സാധന സമഗ്രികല്‍ക്കൊന്നും കേടു പറ്റീല്ലല്ലോ..ഹി ഹി..

    ReplyDelete
  62. [vinuxavier], ശാന്തകാവുമ്പായി, കുക്കു.., suchand scs, thahseen, ramanika, ബിനോയ്//HariNav, shahir chennamangallur, രഘുനാഥന്, the man to walk with, ManzoorAluvila, pattepadamramji, അനിൽ@ബ്ലൊഗ്, അബ്കാരി, Anonymous, neha, മുക്കുവന്, Tomkid!, ഉമേഷ് പിലിക്കൊട്, Arun Meethale Chirakkal, Gopan, greeshma, ചേച്ചിപ്പെണ്ണ്, കുഞ്ഞായി, റോസാപ്പുക്കള്, ഓര്മ്മകള് ഉണ്ടായിരിക്കേണം...., എറക്കാടൻ,shajkumar, ഗിനി, cALviN::കാല്വിന്, chithal, തൃശൂര്കാരന്..... : എല്ലാവര്ക്കും നന്ദി.

    poor-me/പാവം-ഞാന്: സ്പെഷല് ബോള്ഡ് കമന്റിന് വെരി സ്പെഷ്യല് താങ്ക്സ്.

    kandaari: തലശ്ശേരിയില് നിന്നും ബസ്സുണ്ട് കേട്ടൊ.. വേണമെങ്കില് ഒരു കമ്പനിക്ക് ഞാനും വരാം. നന്ദി.

    സലാഹ്: നടന്നത് തന്നെയാണ് കേട്ടൊ.. നന്ദി.

    ഗീത: ഹഹ. അതെ. നന്ദി.

    ReplyDelete
  63. ഹ ഹ
    കണ്ണൂര്‍ ബോംബുണ്ടാക്കുന്നതില്‍ ഇങ്ങനെ കുറെ ഉപകാരം കൂടെ ഉണ്ട് ല്ലേ?
    പോസ്റ്റ്‌ വളരെ അധികം രസിപ്പിച്ചു!!

    ReplyDelete
  64. സംഭവാമി ഗുഹേ..ഗുഹേ.... 100% കിഴിവുള്ള ആ അണ്ടര്‍വെയര്‍ ആയിരുന്നു എന്റെ മനസ്സ് നിറയെ.... ഞങ്ങളുടെ നാട്ടിലെ ഒരു മഹാന്‍ സില്‍ക്കു മുണ്ടും ഉടുത്ത് ഭാര്യയേയും പുറകില്‍ വച്ച് ലാംബി സ്കൂട്ടറില്‍ ചെങ്ങന്നൂര്‍ സൌണില്‍ പോയി.... ടൌണില്‍ എത്തി ഭാര്യ സ്കൂട്ടറില്‍ നിന്ന് ഇറങ്ങുന്നതിനു മുന്നെ മഹാന്‍ ഇറങ്ങി... ദേ പിറന്ന പടി നില്‍ക്കുന്നു.... പുറകില്‍ ഇരുന്ന ഭാര്യ മഹാന്റെ മുണ്ടിന്റെ തുമ്പ് ചന്തിക്കടിയിലാക്കിയായിരുന്നു ഇരുപ്പ്.... ഇതറിയാതെയാണ് മഹാന്‍ ഇറങ്ങിയത്.... മുണ്ട് ഭാര്യയുടെ ചന്തിക്കടിയിലും, മഹാന്‍ പിറന്ന പടിയും....

    ഭാര്യയുടെ കമന്റ് ഇങ്ങനെ “ എന്റെ മനുഷ്യാ ഒരു ദൂരയാത്രയിലെങ്കിലും നിങ്ങള്‍ക്ക് നിക്കറും ഇട്ട് ഇറങ്ങിക്കൂടെ?”

    ReplyDelete
  65. കുമാരേട്ടാ, മുഴുവന്‍ വായിച്ചില്ല. കൊള്ളാവുന്ന കാര്യം കൊള്ളാമെന്നുടനെ പറയണമെന്നാണ് പറഞ്ഞിരിക്കുന്നു.ബാക്കി വായിച്ചിട്ട് ബാക്കി പിന്നെപ്പറയാം.

    ReplyDelete
  66. "പോഡാ, ഇത്ര ദൂരം വരുന്നത് കൊണ്ടാ ഞാനതെങ്കിലും ഇട്ടതെന്നെ.."

    കലക്കി

    നീര്‍വിളാകന്‍: കമന്റ്‌ സൂപ്പര്‍

    ReplyDelete
  67. hahaha
    ജോലി പോയതോ, പെണ്ണു കിട്ടാത്തതോ, കാമുകി വേറൊരുത്തന്റെ കൂടെ ഓടിപോയതോ ഒന്നുമല്ല സഹിക്കാന്‍ പറ്റാത്തത്.
    നമ്മളുടെ കാശ് കോണ്ട് ബാക്കിയുള്ളവന്മാര്‍ അടിക്കുന്നത് വെറുതെ കണ്ടു നില്ക്കുന്നതാണ്
    ---------
    "പോഡാ, ഇത്ര ദൂരം വരുന്നത് കൊണ്ടാ ഞാനതെങ്കിലും ഇട്ടതെന്നെ.."

    ReplyDelete
  68. HA HA HA HA HA HAAAAAAAAAAAAAAAAAAAAAAAAAAAAAAAA

    ReplyDelete
  69. raadha, നീര്വിളാകന്, krishnakumar513, വെഞ്ഞാറന്, nikkithapremnath, തെച്ചിക്കോടന്, Pd, കാക്കര - kaakkara, ninni: എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  70. എന്റ അമ്മോ കോമഡി തന്നെ അണ്ണാ സമ്മതിച്ചു

    ReplyDelete