Wednesday, September 24, 2008

കലാലയ കുറിപ്പ്

ഉല്‍സവപ്പറമ്പിലെ രസകരമായ അനൌണ്‍സ്മെന്റിനെക്കുറിച്ച് കുഞ്ഞന്‍ എഴുതിയ പോസ്റ്റും അതിനു കമന്റുകളെഴുതിയവര്‍ പറഞ്ഞ ഇന്നര്‍മീനിങ്ങുള്ള അനൌണ്‍സ്മെന്റിനെക്കുറിച്ചും വായിച്ചപ്പോ കോളേജ് പഠനകാലത്ത് ഞങ്ങളെ ഒത്തിരി ചിരിപ്പിച്ച ഒരു സംഭവം ഓര്‍മ്മ വന്നു. ഇന്നത്തെ പോലെ ഫോണ്‍ ബന്ധങ്ങള്‍ ഇല്ലാതിരുന്ന കാലത്തെ ആശയ വിനിമയത്തിന്റെ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്. അതൊരു ഞി.. പോസ്റ്റാക്കി എഴുതുന്നു. സദയം അനുഭവിച്ചാലും.

ഡിഗ്രി പഠന കാലത്താണീ സംഭവം. പരലല്‍ കോളേജായിട്ടും വളരെ തീവ്രമായ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനം അവിടെ നടന്നിരുന്നു. നടനും പ്രാസംഗികനുമായിരുന്ന രാജീവനായിരുന്നു യൂനിറ്റ് നേതാവ്. സുരേഷ്, ഗീത, രാധാമണി തുടങ്ങിയവര്‍ ഛോട്ടകളും. നേതാവായതിന്റെ അഹങ്കാരത്തിലും, എല്ലാം ചിട്ടയായി നടക്കണമെന്ന പിടിവാശിയിലും അവന്‍ ഛോട്ടകളെയെല്ലാം അടക്കിയൊതുക്കി ഭരിച്ചിരുന്നു. എപ്പോകണ്ടാലും ആഗോളീകരണവും ലോകബാങ്കും ഗാട്ടുകരാറും വെച്ച് അലക്കലും ചര്‍ച്ചകളും, മീറ്റിങ്ങുകളുമായി അവന്‍ പാവം കേരളത്തെയും ഇന്ത്യയേയും രക്ഷിക്കാന്‍ ഓടിച്ചാടി നടന്നു.

രാജീവനുമായുള്ള അടുത്ത സൌഹ്രുദം കൊണ്ട് ഞാനും അവരുടെ കൂടെ പങ്കെടുക്കാറുണ്ടായിരുന്നു. ഒരു ദിവസം ഏതോ പ്രകടനത്തിനു പോകാന്‍ എല്ലാവരേയും സംഘടിപ്പിക്കുന്ന തിരക്കില്‍ അവന്‍ എനിക്കൊരു കത്തെഴുതി കോളേജ് ബസ്സ്റ്റോപ്പിലെ മുറുക്കാന്‍ കടയില്‍ ഏല്‍പ്പിച്ച് മറ്റെന്തോ ആവശ്യത്തിനായി പോയി. ഞാനത് പൊട്ടിച്ചു വായിച്ചു. അതില്‍ ഇങ്ങനെ എഴുതിരുന്നു.

''കുമാരന്,
സുരേഷ് വന്നാല്‍
രാധാമണിയുമായി ബന്ധപ്പെടാന്‍ പറയുക.''

33 comments:

  1. എന്നാപ്പിന്നെ ഇതു കുഞ്ഞനു ഡെഡിക്കേറ്റ് ചെയ്യാല്ലെ...?
    അങ്ങനെയാവട്ടെ. ഓര്‍മ്മ തന്നതിനും നന്ദി.

    ReplyDelete
  2. അടി എപ്പൊ കിട്ടിയെന്ന് ചോദിച്ചാല്‍ മതിയല്ലോ
    ;)

    ReplyDelete
  3. ചാത്തനേറ്: എല്ലാപോസ്റ്റും ഇപ്പോള്‍ വായിച്ച് വരുന്ന വഴിയാ...
    മോഹന്‍ലാലാ അല്ലേ? വെര്‍സറ്റൈല്‍ ബ്ലോഗ് റൈറ്റര്‍ ....

    ReplyDelete
  4. അയ്യോ...പാവം രാധാമണി!!!
    കത്ത് കലക്കി...പോസ്റ്റും..

    ReplyDelete
  5. സുരേഷിനോട് അങ്ങനെ പറഞ്ഞുവോ കുമാരന്‍..ചെവിക്കുറ്റി നോക്കി പൊട്ടീര് കിട്ടാത്തത് കുമാരന്റെ ഭാഗ്യം !!

    ReplyDelete
  6. ഹി ഹി,
    കുമാര്‍ജി,
    അതൊരു ഞമ്മടെ ഒരു ശൈലിയാണ്,ബന്ധപ്പെടുക !!

    വനിതാ..ക്കളുമായി ബന്ധപ്പെട്ട വേണ്ട തയാറെടുപ്പുകള്‍ നടത്തണം,

    അതുമായി ബന്ധപ്പെട്ടപ്പോള്‍,

    അങ്ങിനെ അങ്ങിനെ.

    കൊച്ചു ഗള്ളാ..

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. കലാലയക്കുറിപ്പടി കലക്കി. എവിടെയുണ്ട് ഈ രാജീവന്‍ ഇപ്പോ? വലിയ നേതാവായൊ?

    ReplyDelete
  9. രാധാമണിയോട് ഈ വിവരം പറഞ്ഞോ ? :) :)

    ReplyDelete
  10. നിരക്ഷരന്‍, ബന്ധപ്പെടാന്‍ പറഞ്ഞില്ല കാണാന്‍ പറഞ്ഞു രക്ഷപ്പെട്ടു.
    എല്ലാവര്‍ക്കും നന്ദി

    ReplyDelete
  11. പ്രിയ കുമാരാ......!!!
    പിടികിട്ടി.
    സകലകലാവല്ലഭനായിട്ടും
    വിനയം ഭീകരമായുണ്ടല്ലോ ഇഷ്ട.:)

    ReplyDelete
  12. ഇതു പണ്ടു നായനാരുടെ ഒരു പാരഡി സിഡിയില്‍ പറഞ്ഞപോലുണ്ട്‌. നിങ്ങള്‍ ബന്ധപ്പെട്ടിട്ടു കാരം നടന്നില്ലേല്‍ ഞാനൊന്നു ബന്ധപ്പെട്ടു നോക്കാം... അല്ലേ... ഹിഹ്‌ഹി...കൊള്ളം കേട്ടോ.. ഇഷ്‌ടപ്പെട്ടു.

    ReplyDelete
  13. കുമാരന്‍ ജീ..

    ഹഹ ഇത് കിടു.. എന്നാപ്പിന്നെ ഇതുകൂടി പിടിച്ചോ..

    നാലു ദിവസമായി പാരലല്‍കോളേജില്‍ വരാതിരുന്ന സീമയെ അന്വേഷിച്ച് ശശി സാര്‍ സീമയുടെ വീട്ടില്‍ ചെന്നു.(ഒരു കുട്ടി കുറഞ്ഞാല്‍ അത്രയും ഫീസ് നഷ്ടപ്പെടുമല്ലൊ എന്നോര്‍ത്തിട്ടാണ് സാറ് അവിടെ പോയത് അല്ലാതെ..) അവിടെ ചെന്നപ്പോള്‍ സീമയുടെ അമ്മൂമ്മ തുണി അലക്കിക്കൊണ്ടിരിക്കുകയായിരുന്നു...

    സാറ് : അമ്മുമ്മെ, സീമ രണ്ടു ദിവസമായി ക്ലാസ്സില്‍ വന്നില്ലല്ലൊ..?
    അമ്മൂമ്മ : മോനേതാ..മനസ്സിലായില്ലല്ലൊ..?
    സാറ് : ഞാന്‍ സീമയെ പഠിപ്പിക്കുന്ന സാറാണ്..

    ഇങ്ങിനെ ആ അലക്കു കല്ലിന്റ്യടുത്തു വച്ച് സംഭാഷണങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും അലയടിച്ചുകൊണ്ടിരിന്നു. അവസാനം ശശി സാറ് ചോദിച്ചു..

    അമ്മുമ്മെ..സീമയുടെ സ്റ്റഡി എങ്ങിനെയുണ്ട്..?

    പാവം അമ്മൂമ്മ ഇംഗ്ലീഷ് തീരെ വശമല്ലാത്തതിനാല്‍ കേട്ടത് വേറെ രീതിയിലാണ്..അതുകൊണ്ട് മറുപടി ഇങ്ങിനെയായിരുന്നു,,

    ഒന്നും പറയേണ്ടാ മോനെ.. രണ്ട് അലക്ക് അലക്കിയപ്പോള്‍ അത് കീറിപ്പോയി...!

    പാവം അമ്മൂമ്മ സ്റ്റഡിയെന്നത് ഷഡ്ഡി എന്നായിട്ടാണ് കേട്ടത്.

    ReplyDelete
  14. ഹഹഹഹ
    കലക്കീലോ... കുഞ്ഞന്റെ ഫലിതം അല്പ സമയെമെടുത്തു കത്തിക്കേറാൻ. ഇതിപ്പോൾ കത്തിക്കേറിക്കേറി കെട്ടോ.. പിന്നെ ശരിക്കും ബന്ധപ്പെട്ടോ...അടികിട്ടിക്കണും അല്ലേ...

    ReplyDelete
  15. കുമാരന്‍ കലക്കി ..... കുഞ്ഞന്‍ കക്കലക്കി മരിയ

    ReplyDelete
  16. പൊതുസമ്മേളനങ്ങളിലും കലാപരിപാടികളിലും എല്ലാ മൈക് അനൌണ്‍സ്മെന്കളിലും ഈ ‘ബന്ധപ്പെടല്‍” വ്യാപകമാണ്.(സ്റ്റേജിന് പിന്നിലെ വേറെ.....)

    ReplyDelete
  17. ഇനിയുമുണ്ടോ കലാലയകഥകൾ?

    ReplyDelete
  18. ഹൊ... സൂപ്പര്‍ സന്ദേശം തന്നെ... പിന്നെ താങ്കള്‍ ബന്ധപ്പെട്ടോ...???

    ReplyDelete
  19. കമന്റുകളെഴുതിയ എല്ലാവര്‍ക്കും എന്റെ അഗാധമായ നന്ദി

    ReplyDelete