Sunday, August 28, 2011

മാലിനിയുടെ തീരങ്ങൾ


നല്ല പച്ച പ്ലാവില പോലത്തെ ഇരുപത്തിയഞ്ച് പെൺ‌പിള്ളേർക്ക് കത്രിക പോലത്തെ പത്ത് ആൺ‌പിള്ളേർ, അതായിരുന്നു ജയന്തി കോളേജിലെ പ്രീഡിഗ്രി രണ്ടാം കൊല്ല ക്ലാസ്സ്.  ആൺപിറന്നവൻ‌മാരെ പെൺ‌കുട്ടികൾ വിളിക്കുന്നത് ഇംഗ്ലീഷ് വേഡ് ചെയിനിൽ a മുതൽ i വരെ എന്നാണ്.  ഓരോരുത്തൻ‌മാരായി ക്ലാസ്സിലേക്ക് കേറുമ്പോൾ മീനാക്ഷിയും മാനാക്ഷിയും വാലാക്ഷിയുമെല്ലാം a വന്നു.., b വന്നു.. എന്ന് കോറസായി പറയും.  അരുൺ, ബാബു, ചന്ദ്രൻ, ദിനേശൻ, ഇബ്രാഹിം, ഫാസിൽ, ഗോവിന്ദൻ, ഹാഷിം തുടങ്ങിയവരുടെ പേരിന്റെ ആദ്യാക്ഷരങ്ങളാണ് a മുതൽ h വരെ.  മനോജിനും എനിക്കും കൂടിയാണ് i.  കൂട്ടത്തിൽ കാണാൻ ചെറുതായത് (കാണാൻ മാത്രം) കൊണ്ട് എന്നെ വിളിക്കുന്നത് i ക്ക് മുകളിലെ കുത്ത് എന്നായിരുന്നു.  അത് കട്ട് ഷോർട്ട് ചെയ്ത് കുത്ത് എന്ന് വിളിക്കും.  ഡാ കുത്തേ എന്ന് ഹിന്ദിയിൽ വിളിച്ചില്ലേയെന്ന് സംശയിക്കണ്ട, അവരൊന്നും അങ്ങനത്തെ സ്നേഹമില്ലാത്ത ടൈപ്പൊന്നുമല്ല.    

ഒരു പാട് കഷ്ടപ്പെട്ട് പഠിക്കുന്നതിന്റെ മടുപ്പ്, കോളേജിൽ പോകാനുള്ള മടി, ബോറടി എന്നതിനെയൊക്കെ ഓവർകം ചെയ്യാൻ ഈ 25 തുടുത്ത തക്കാളികൾ വളരെ സഹായിച്ചിരുന്നു.  അക്കൌണ്ടൻസിയിലെ ബാലൻസ് ഷീറ്റുകൾ ടാലിയാകാത്തതിന്റെ വിഷമം ഈ നാരീസരോവരത്തിൽ ജസ്റ്റ് നോക്കിയാൽ അപ്പൊ തീരും.  ഇരുപത്തിയഞ്ചിൽ മുക്കാൽ ഭാഗവും സുന്ദരികളായിരുന്നെങ്കിലും ഏത് തേനീച്ച കൂട്ടിലും ഒരു റാണിയല്ലേ ഉണ്ടാവൂ.  ക്വീൻ ഓഫ് കോളേജ് എന്ന് ഉറപ്പിച്ച് തറപ്പിച്ച് പറയാം മാലിനിയെപ്പറ്റി.  രണ്ടാം വർഷ ക്ലാസ്സിലാണ് ആ താരാ‍വതാരം കോളേജിലുണ്ടായത്.

സുന്ദരിയെന്ന് വെച്ചാ ഓർഡിനറി സുന്ദരിയല്ല, അതി മനോഹര സുന്ദരി.  ഒരു അഞ്ചഞ്ചരയടി ഉയരത്തിൽ വെളുത്ത് കൊഴുത്ത് തുടുത്ത് മധ്യപ്രദേശ് വരെ നീണ്ട മുടിയുമുള്ളൊരു ബട്ടർ സ്റ്റോൺ സ്റ്റാച്യു.  പൊതുവെ സുന്ദരികൾ  പഠന വൈകല്യം ബാധിച്ചവരായിരിക്കും.  എന്നാൽ മാലിനി എല്ലാരെക്കാളും നന്നായി പഠിക്കും.  തരക്കേടില്ലാത്ത ഇരുപത്തിയഞ്ചെണ്ണം ഉണ്ടായിട്ടും വീതം വെച്ചാൽ ഒരാൾക്ക് രണ്ടരയെണ്ണം കറക്റ്റായി കിട്ടുമെന്നിട്ടും ഞങ്ങൾ ദശപുഷ്പൻമാർക്ക് മാലിനിയോട് മാത്രമായിരുന്നു പ്രേമം തോന്നിയത്.  അത് പിന്നെ വണ്ടികൾ എത്രയുണ്ടായാലും ബെൻസ് ബെൻസ് തന്നെയാണല്ലോ. 

കൂട്ടത്തിൽ ഏറ്റവും സ്മാർട്ടും പ്രണയ കാര്യങ്ങളിൽ ഡിഗ്രിക്കാരനുമായിരുന്ന അരുൺ മുതൽ എണ്ണത്തിലും വണ്ണത്തിലും ഗുണത്തിലും പത്താമനായിരുന്ന ഞാൻ വരെ മാലിനിയെന്ന ജ്വാലയിൽ മയങ്ങിയ മഴപ്പാറ്റകളായിരുന്നു.  അവളെ കണ്ടത് മുതൽ എല്ലാവരുടെ ചിന്തയും മ യിൽ തുടങ്ങി നി യിൽ തങ്ങി നിന്നു.  ഗോവിന്ദൻ അവന്റെ പെങ്ങളുടെ കുട്ടിക്ക് മാലിനി എന്ന് പേരിടാൻ പറഞ്ഞപ്പോ അളിയൻ സമ്മതിച്ചില്ല.  അപ്പോൾ അവൻ അളിയന്റെ തന്തക്ക് തെറി പറഞ്ഞു. പെങ്ങളുടെ കല്യാണം കഴിയാത്തതിന് അന്നാദ്യമായി ഞാൻ സങ്കടപ്പെട്ടു.  അത്രക്ക് ഇന്റിമസിയായിരുന്നു ആ പേരിനോട്.  ‘ഗാന്ധർവ്വ’ത്തിലെ ലാലേട്ടനെപ്പോലെ “മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർക്കാറ്റേ..“, എന്ന പാട്ടും പാടി മാലിനിയുടെ കൂടെ ഡാൻസ് ചെയ്ത് മലക്കുത്തം മറിയുന്നത് സ്വപ്നം കണ്ട് എനിക്ക് ഉറങ്ങാനേ പറ്റിയില്ല.   

മുൻ‌ഗണനാക്രമം അനുസരിച്ച് ആദ്യമായി മാലിനിയ്ക്ക് ലവ് ലെറ്റർ കൊടുത്തത് അരുണനായിരുന്നു.  അക്കാര്യത്തിൽ സീനിയോരിറ്റിയൊന്നും ഞങ്ങൾ വയലേറ്റ് ചെയ്യില്ല.  പക്ഷേ അവൾ വാങ്ങി വായിച്ച് കൂളായി റിജെക്റ്റ് ചെയ്തു.  അരുണന്റെ അപ്ലിക്കേഷൻ തട്ടിപ്പോയപ്പോൾ ബാബു കൊടുത്തു.  അതിനും ഫലമില്ലാതെയായപ്പോൾ അടുത്തയാൾ. അങ്ങനെ ഓരോന്നായി എട്ടു പേരെയും ആസാക്കിയൊരു ചിരി കൊണ്ട് മാലിനി നിഷ്കാസനം ചെയ്തു.  അവസാനം i യും കുത്തും മാത്രം ബാക്കിയായി.  കണ്ണിലെ കൃഷ്ണമണി പോലെ കറുത്ത മനോജിനെയും അത്രത്തോളം മാത്രം ഉയരവും നിറവുമുള്ള എന്നെയും സാധാരണയായി പ്രണയ പരീക്ഷകളിലൊന്നും അവൻ‌മാർ അടുപ്പിക്കാറില്ല.  

ആഗോള കാമുകൻ‌മാരുടെ മാനം സംരക്ഷിക്കുന്നതിനു് വേണ്ടി അഷ്ടാവക്രന്മാർ എന്നെയും മനോജിനെയും കൂടി സ്റ്റെയർകേസിന്റെ മുകളിൽ മാലിനിയെ തടഞ്ഞ് വെച്ചു.  അവൾ ഒട്ടും കുലുങ്ങാതെ ചിരിച്ച് കൊണ്ട് “എന്തേനും?” എന്ന് ചോദിച്ചു.  “ഞങ്ങളെ അല്ലെങ്കിൽ പിന്നെ ആരെയാ നിനക്ക് ഇഷ്ടം എന്ന് പറയണം..”  ദശ കാമുകൻ‌‌മാർക്ക് വേണ്ടി അരുൺ സ്‌പോൿമെൻ ആയി.  ഒരു കില്ലിങ്ങ് സ്മൈലോടെ മാലിനി a മുതൽ i യുടെ മുകളിലെ കുത്തിന്റെ മുഖം വരെ ഓരോന്നായി നോക്കി.  i യും കഴിഞ്ഞ് കുത്തിലെത്തിയപ്പോൾ ഒന്ന് നിന്നു.  പല്ലിയെ പോലെ വയറും ലിവറും ഹാർട്ടുമെല്ലാം കാണുന്ന ഗ്ലാസ്സ് ബോഡിയുള്ള ഞാനോ എന്നാലോചിച്ച് എല്ലാവരും ഞെട്ടി.  ഞാൻ മാത്രം ഞെട്ടിയതേയില്ല, ബോധമുണ്ടായിട്ട് വേണ്ടെ ഞെട്ടാൻ..!! പക്ഷേ അതേ പോലെ ഒരു സ്റ്റെപ്പ് പിന്നോട്ട് പോയി അവൾ മനോജിന്റെ മുഖത്ത് ഹാൾട്ട് ചെയ്തു.  എന്നിട്ട് പുരികം കൊണ്ട് ചൂണ്ടിക്കാണിച്ച് നാണാ വിവശയായി ഓടിപ്പോയി.  ഇടിവെട്ടേറ്റത് പോലെ നിശ്ചലരായ ഒൻ‌പത് പ്രതിമകളുടെ ഇടയിൽ നിന്ന് ജീവനുള്ള മനോജെന്ന പ്രതിമ ബോധമറ്റ് നിലം‌പതിച്ചു.  എപ്പോഴോ നിരാശാഭരിതനായ ഏതോ സഹപാഠൻ പറയുന്നത് കേട്ടു “കറുപ്പിന് ഏഴഴക് മാത്രമല്ല, പിന്നെയൊരു കുളിരുമുണ്ട്..” വെറുതെ പറഞ്ഞതായിരിക്കുമെന്ന് കരുതി ആശ്വസിക്കാൻ ശ്രമിച്ചെങ്കിലും വൈകാതെ അവളുടെ ക്ലാരിഫിക്കേഷൻ എത്തി.  ആൾക്ക് കറുപ്പ് നിറക്കാരെ ഭയങ്കര ഇഷ്ടമാണെത്രെ.! ഇഷ്ട ദൈവം ശ്രീകൃഷ്ണൻ.  പക്ഷേ ചില കറുപ്പു വിരോധികളെപ്പോലെ കൃഷ്ണനെ നീലയാക്കാനൊന്നും അവൾ മെനക്കെട്ടില്ല.  തന്റെ കണ്ണൻ കറമ്പനാണെന്ന് അവൾ പറഞ്ഞു.

പി.ടി.ഉഷക്ക് ലോസാഞ്ചലസിൽ മെഡൽ പോയത് പോലെ, അവസാന ബോളിൽ ഒരു റൺ എടുക്കാനാവാതെ തോറ്റത് പോലെ, ടിക്കറ്റ് കൌണ്ടറിൽ കൈ ഇടുമ്പോൾ ക്ലോസ്ഡ് ബോർഡ് വീണത് പോലെ ലിപ്പിനും കപ്പിനുമിടക്ക് എനിക്ക് മെഡൽ നഷ്ടപ്പെട്ടു.  ‘കറുപ്പ് താൻ അവൾക്ക് പിടിച്ച കളറ്‌‘ എന്നറിഞ്ഞിരുന്നെങ്കിൽ ദിവസോം കരിപൂശി വരുമായിരുന്നു.  അന്ന് വീട്ടിൽ പോയി ഒരിഞ്ച് ബ്ലാക്ക് കൂട്ടി പെറാത്തതിന് അമ്മയോട് കുറേ കലമ്പ് കൂടി.  പത്രത്തിലും ടി.വിയിലുമൊക്കെ ഇടക്ക് കാണാറില്ലേ കൊളച്ചേരിക്കാരന് അയർലൻ‌ഡിൽ നിന്നും വധു, പയ്യന്നൂർക്കാരന് കനഡയിൽ മാംഗല്യം എന്നൊക്കെ.  എവിടെയെങ്കിലും വായിച്ചിട്ടുണ്ടോ ആഫ്രിക്കക്കാരൻ വരൻ അല്ലെങ്കിൽ മൊറോക്കോ വധു എന്ന്?  ഉണ്ടാവില്ല, പെണ്ണുകാണാൻ പോകുമ്പോ എല്ലാരും പറയും പെണ്ണ് കറുത്താലെന്താ മനസ്സല്ലേ വലുത്, കറുപ്പിന് ഏഴഴകാണ് എന്നൊക്കെ.  ഇതൊക്കെ ആളുകൾ ഭംഗിവാക്ക് പറയുമെന്നേ ഉള്ളൂ, ഒരു കല്യാണത്തിനു പോയാൽ പെണ്ണ് അല്ലെങ്കിൽ ചെക്കൻ എങ്ങനെയുണ്ട് എന്ന് ചോദിച്ചാൽ ‘ഓ കറുത്തിട്ടാണ്..’ എന്നേ പറയൂ.  പക്ഷേ ഒരുപാട് സുന്ദരികളായ മാലിനിമാർക്ക് കറുത്ത നിറക്കാരെയാണ് ഇഷ്ടം.  വെറുതെ പറയുന്നതല്ല, സ്വാനുഭവത്തിന്റെ എൽ‌.ഇ.ഡി. വെളിച്ചത്തിൽ പറയുന്നതാ. 

മാലിനി തന്റെ ടേസ്റ്റ് അറിയിച്ചതിൽ പിന്നെ മനോജ് ഇന്ത്യ പിടിച്ചടക്കിയ സായിപ്പിനെ പോലെ നടക്കാൻ തുടങ്ങി.  കൂടുതൽ കറുക്കാൻ വേണ്ടി അവൻ കുളി പോലും നിർത്തിയെന്ന് തോന്നിപ്പോയി.  നെറ്റിയിൽ അമ്മിപ്പുറത്ത് മഞ്ഞൾ വെച്ചത് പോലൊരു കുറിയും വരച്ച് വായിൽ എപ്പോ നോക്കിയാലും മാലിനി നദിയും കണ്ണാടി നോക്കലും. ഞങ്ങളാണെങ്കിൽ മ എന്ന അക്ഷരം മുൻചിഹ്നങ്ങൾ ഇല്ലാതെ പിന്നെ ഉച്ചരിച്ചിട്ടില്ല.  ഗോവിന്ദൻ അവന്റെ അളിയന്റെ ബൈക്ക് പറയാതെ തന്നെ കഴുകിക്കൊടുത്തു.  ഞങ്ങൾ മനസ്സാ ശപിച്ച് പണ്ടാരടക്കുമ്പോൾ അവർ എല്ലാരും കാൺ‌കെ മിണ്ടാനും ചിരിക്കാനും ഒന്നിച്ച് നടക്കാനും തുടങ്ങി.  രണ്ടിനെയും കാണാൻ ചായപ്പൊടിയും പഞ്ചസാരയും പോലെയുണ്ട്.  അതൊക്കെ കണ്ട് ഞെരിപിരി കൊണ്ടപ്പോൾ അവരുടെ പ്രണയം പൊളിക്കാൻ ഞങ്ങൾ ലക്ഷ്മണൻ മാസ്റ്ററെ ഇറക്കി.  പണ്ടേ മാലിനിയെ നോട്ടമുള്ള മാഷ് ഇത് കേട്ടതിൽ പിന്നെ കടുപ്പമുള്ള ചോദ്യങ്ങൾ മനോജിനായി പ്രിപ്പയർ ചെയ്തു.  അവൻ മുകളിലെ ഉത്തരം നോക്കി ഉത്തരമില്ലാതെ അടി വാങ്ങുമ്പോൾ മാലിനി കുത്തോട്ട് നോക്കി മിഴിനീർ പുറപ്പെടുവിക്കും.  ഇതൊക്കെ കണ്ട് ഞങ്ങളുടെ അന്തരാത്മാവിൽ ആനന്ദാശ്രുക്കൾ പുറത്തേക്ക് തുള്ളിത്തുളുമ്പി.

കുറേ നാൾ കഴിഞ്ഞപ്പോൾ വാശിയും പ്രതികാരവും കുറഞ്ഞ് നള-ദമയന്തിയെ പോലെ, ലൈലാ-മജ്നുവെ പോലെ, ദിലീപ്-കാവ്യമാരെ പോലെ അവരെയും അംഗീകരിച്ചു.  പിന്നെ ആസന്നമായ ലോൿസഭാ ഇലക്ഷൻ എന്ന കൂട്ട് ആസന്നമായ യൂനിവേഴ്സിറ്റി പരീക്ഷയുടെ ടെൻ‌ഷനിലായി.  തളിപ്പറമ്പ് മൂത്തേടത്ത് സ്കൂളിൽ പരീക്ഷ എഴുതാൻ മനോജും മാലിനിയും ബസ്സിൽ ഒരു സീറ്റിലിരുന്നായിരുന്നു പോയത്.  ബെല്ലടിക്കുന്നതിനു മുമ്പ് വരെ മരച്ചുവട്ടിൽ ഇരുന്ന് മനോജിനെ മാലിനി  ഡെബിറ്റും ക്രെഡിറ്റും പഠിപ്പിക്കും.  അവസാന ദിവസം വൈകുന്നേരം മനോജിന്റെ തോളിൽ ചാരി പൊട്ടിക്കരയുന്ന മാലിനിയെക്കണ്ട് ഞങ്ങൾ കൈ ചുരുട്ടി സ്കൂളിന്റെ ചുമരിൽ ഇടിച്ചു കൈക്ക് വേദന കൊടുത്ത് മനസ്സിന്റെ വേദന മാറ്റി.

രണ്ട് മാസം കഴിഞ്ഞ് റീസൾറ്റ് വന്നപ്പോൾ പ്രതീക്ഷിച്ചത് പോലെ മാലിനി നന്നായി ജയിക്കുകയും മനോജ് നന്നായി തോൽക്കുകയും ചെയ്തു.  അത് മാത്രമായിരുന്നു പിന്നീട് അവരെ പറ്റി കിട്ടിയ വിവരം.  പത്തു പേരും പിന്നെ കൂട്ടിമുട്ടാത്ത വിധം അവനവന്റെ പേരെഴുതി വെച്ചിട്ടുള്ള അരി തേടി പല വഴിക്ക് യാത്രയായി.

പതിനഞ്ച് കൊല്ലങ്ങൾക്ക് ശേഷം ഗൾഫിൽ നിന്നും വരുന്നൊരു ബന്ധുവിനെ കൂട്ടാൻ എയർപോർട്ടിൽ നിൽക്കുകയായിരുന്നു ഞാൻ.  ലഗേജുമായി ആളുകൾ ഒന്നൊന്നായി വന്നു കൊണ്ടിരിക്കുകയാണ്.  അക്കൂട്ടത്തിൽ ടൈറ്റ് ഫിറ്റ് പാന്റ്സും ടീഷർട്ടുമിട്ടൊരു പെണ്ണമ്മ ട്രോളിയും തള്ളിക്കൊണ്ട് വരുന്നത് കണ്ടു.  അമ്പത് പൈസയുടെ പോളിത്തീൻ സഞ്ചിയിൽ അഞ്ച് കിലോ പോത്തിറച്ചി പൊതിഞ്ഞത് പോലെയുള്ള ശരീരം, കെട്ടിവെക്കാതെ പറത്തിയിട്ട കാസറ്റ് ചോല പോലത്തെ മുടി, ചോക്ലേറ്റ് തിന്ന പിള്ളേരുടേത് പോലെ കട്ടിയിൽ വാരിത്തേച്ച ലിപ്സ്റ്റിക്ക്, ആകെക്കൂടിയൊരു നാടൻ മദാമ്മയുടെ ലുക്ക്.  പിന്നിൽ വരുന്ന ആരെയോ നോക്കാൻ അവൾ തിരിഞ്ഞ് നിന്ന് കൈ പൊക്കി കണ്ണട തലയിലേക്ക് ഡിഷ് ആന്റിന പോലെ പൊന്തിച്ച് വെച്ചപ്പോൾ ടിഷർട്ട് ഉയർന്ന് പിന്നിലെ ബി നിലവറ തുറന്നു. 

കണ്ണട മാറ്റിയപ്പോൾ ഇവളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് തോന്നി.  റിവൈൻ‌ഡ് ചെയ്ത് കൊല്ലങ്ങളെ പിന്നോട്ട് മാറ്റിയപ്പോൾ തിരശ്ശീലയിൽ മാലിനിയുടെ മുഖം തെളിഞ്ഞു.  പഴയ നാടൻ പെണ്ണിൽ നിന്നും ഒരുപാട് മാറി ഡ്രെസ്സ് ചെയ്ത ലഗോൺ കോഴി പോലെയുണ്ട്.  അവൾ കാത്തിരിക്കുന്നത് മനോജിനെയായിരിക്കും, കുറേ കാലങ്ങൾക്ക് ശേഷം രണ്ട് പഴയ സഹപാഠികളെ ഒന്നിച്ച് കാണാമല്ലോ എന്നു കരുതി ആകാംക്ഷയോടെ നിന്ന എനിക്ക് തെറ്റി.  മലമ്പുഴ യക്ഷിയുടെ ബോയ് ഫ്രണ്ട് പോലെ, ആഫ്രിക്കയിലെ ഘോര വനങ്ങളിൽ മാത്രം കാണപ്പെടുന്ന ആറരയടി ഹൈറ്റുള്ളൊരു മെൻ ഇൻ ബ്ലാക്ക് നീഗ്രോ മാലിനിയുടെ തീരങ്ങൾ തഴുകി ചേർത്ത് പിടിച്ച് നടന്നു വന്നു.

പെർ‌ഫെക്ഷൻ, അല്ലെങ്കിലും അത് അവള്‍ക്ക് പണ്ടേ നിര്‍ബന്ധമായിരുന്നു !

88 comments:

  1. പെർ‌ഫെക്ഷൻ… അത് അല്ലേലും അവള്‍ക്ക് പണ്ടേ നിര്‍ബന്ധമായിരുന്നു. :)

    ReplyDelete
  2. നീയിങ്ങനെ ബി നിലവറ തുറക്കുന്നതും നോക്കി നിക്ക്......

    ReplyDelete
  3. ഹ! ഹ!!

    കുമാരാ കലകലക്കി!

    ReplyDelete
  4. മാലിനിയുടെ തീരങ്ങൾ ആഫ്രിക്കൻ വൻ‍കരയിലൂടെ തഴുകിപ്പോയി.... !!

    ReplyDelete
  5. ബി നിലവറ തുറന്നു....ഹ..ഹ..ഹ..
    ഇത് നന്നായിട്ടുണ്ട്. എന്റെ ബ്ലോഗ്ഗിലും ഇടയ്ക്ക് വരണേ കുമാരന്‍ ചേട്ടോ.

    ReplyDelete
  6. വീണ്ടും ഒരു നല്ല പോസ്റ്റ് കൂടി......... കുമാരേട്ടനാണു എന്നെ പോലുള്ളവ്വറ്ക്ക് എഴുതാനുള്ള പ്രജോദനം,;)(ഞാനും എപ്പൊഴെങ്കിലും എഴുതും)

    ReplyDelete
  7. നല്ല പച്ച പ്ലാവില പോലത്തെ ഇരുപത്തിയഞ്ച് പെൺ‌പിള്ളേർക്ക് കത്രിക പോലത്തെ പത്ത് ആൺ‌പിള്ളേർ, അതായിരുന്നു ജയന്തി കോളേജിലെ പ്രീഡിഗ്രി രണ്ടാം കൊല്ല ക്ലാസ്സ്.
    നിങ്ങളെന്നെ അങ്ങ് കൊല്ല്.

    ReplyDelete
  8. ആഹ്.... കുമാർജി.. സൂപ്പറായിരിക്കുന്നു
    പ്രതീക്ഷകൾ സഫലമായി... എന്നത്തെയും പോലെ അത്യുഗ്രൻ പ്രയോഗങ്ങൾ.... എട്ടും കുത്തും.. ഹ..ഹ.ഹ..... മീറ്റിനു കാണാം..
    ആശംസകൾ..

    ReplyDelete
  9. അതാണ്‌...അവള്‍ പറഞ്ഞത് പോലെ തന്നെ പ്രവര്ത്തിചില്ലേ...അവള്‍ക്കു കറുപ്പ് ഇഷ്ടം....നമ്മുക്ക് നീലയിഷ്ടം.......എന്നാലും കശ്മലാ ബി-നിലവറയില്‍ എന്താ..

    ReplyDelete
  10. Karutha niravum athra mosham niramallennu Maliniye kandappol bhodyamayille?

    ReplyDelete
  11. മാഷെ തകര്‍ത്തല്ലോ.."അമ്പത് പൈസയുടെ പോളിത്തീൻ സഞ്ചിയിൽ അഞ്ച് കിലോ പോത്തിറച്ചി പൊതിഞ്ഞത് പോലെയുള്ള ശരീരം, കെട്ടിവെക്കാതെ പറത്തിയിട്ട കാസറ്റ് ചോല പോലത്തെ മുടി, ചോക്ലേറ്റ് തിന്ന പിള്ളേരുടേത് പോലെ കട്ടിയിൽ വാരിത്തേച്ച ലിപ്സ്റ്റിക്ക്" ഇത്രയും മനോഹരമായി ആരും ഒരു പെണ്ണിനെ വര്‍ണ്ണിച്ചു കാണില്ല..പിന്നെ ബി നിലവറ തുറന്നപ്പോള്‍ വല്ല നിധിയും ഉണ്ടായിരുന്നോ :-)

    ReplyDelete
  12. കണവനെ കേറി മനോജ്‌ എന്നൊന്നും വിളിച്ചില്ലല്ലോ അല്ലെ ...അല്ല മാലിനിയുടെ തീരങ്ങളില്‍ മയങ്ങി സ്ഥലകാല ബോധം പോയിക്കാനുമല്ലോ..


    >>>>ഈ നിലവറ തുറക്കുന്നത് കാണാന്‍ എയര്പോര്ട്ട് വരെ പോണോ ?<<<<

    ReplyDelete
  13. ബി നിലവറ തുറന്നാല്‍ പാമ്പ് കൊത്തുമെന്നോ മറ്റോ പറഞ്ഞത് ഇതായിരുന്നല്ലേ..?!!

    ReplyDelete
  14. ഹിഹിഹി...ഇതിൽ എനിക്കേറ്റവും പാവം തോന്നിയതു ആ പാവ്ം മനോജിനോടാണേ...പാവം..പിന്നെ അവസാനം ഞാൻ ചെറുതായി പ്രതീക്ഷിച്ചു..ഇഷ്ടമായി :)

    ReplyDelete
  15. മാലിനിയുടെ തീരങ്ങള്‍ തഴുകി വരും പനിനീര്‍ കാറ്റേ..

    ReplyDelete
  16. കുമാരാ ഓര്‍മകള്‍ക്കെന്ത് സുഗന്ധം അല്ലേ:) നിലവറക്കകത്ത് മറ്റൊന്നും കണ്ടില്ലല്ലോ ഭാഗ്യം

    ReplyDelete
  17. ഈ മാലിനിതീരത്ത് തേടിയത് .. നന്നായി. നവനവോന്മേഷശാലീ, - പൊതുവെ സുന്ദരികൾ പഠന വൈകല്യം ബാധിച്ചവരായിരിക്കും ഹഹ!.

    ReplyDelete
  18. കുമാരൂ....കുമാരൂ.......പണ്ടാരടങ്ങിയ ഉപമകള്‍.....സസ്നേഹം

    ReplyDelete
  19. >> പഴയ നാടൻ പെണ്ണിൽ നിന്നും ഒരുപാട് മാറി ഡ്രെസ്സ് ചെയ്ത ലഗോൺ കോഴി പോലെയുണ്ട്.<< അസൂയ മൂത്ത് എഴുതിയ കഥ ആണല്ലേ? ആ കുറുക്കന്‍ പറഞ്ഞ മുന്തിരിയുടെ പുളി ഇപ്പോഴും മാറിയിട്ടില്ല എന്ന് തോന്നുന്നു. :-)

    തകര്‍ത്തു തരിപ്പണമാക്കി കഥ...... ഉപമകള്‍ എല്ലാം പച്ച പ്ലാവിലയും കത്രികയും പോലെ തന്നെ ........

    ReplyDelete
  20. സംഭവം കിടിലന്‍.. ഉപമയും പാരയുമെല്ലാം അത്യപാരം...

    ReplyDelete
  21. ഉപമകളുടെ കുമാരേട്ടന്‍...

    ReplyDelete
  22. ആ നീഗ്രോ മനോജ്‌ ആയിരുന്നോ?

    ReplyDelete
  23. അത് പിന്നെ വണ്ടികൾ എത്രയുണ്ടായാലും ബെൻസ് ബെൻസ് തന്നെയാണല്ലോ. kalakki athu

    ReplyDelete
  24. കലക്കി!പെർ‌ഫെക്ഷൻ… അത് അല്ലേലും അവള്‍ക്ക് പണ്ടേ നിര്‍ബന്ധമായിരുന്നു. :):):)

    ReplyDelete
  25. വണ്ടികൾ എത്രയുണ്ടായാലും ബെൻസ് എപ്പോഴും ബെൻസ് തന്നെ......:)

    ReplyDelete
  26. ഹ ഹ കുമാരാ...മാലിനിയുടെ തീരങ്ങളില്‍ നീഗ്രോ ഇറങ്ങിയല്ലേ..പാവം മനോജ്‌ ഇപ്പോള്‍ ഇതു കരയിലാ...
    സംഭവം പെര്‍ഫെക്റ്റ് ... :)

    ReplyDelete
  27. "ടിക്കറ്റ് കൌണ്ടറിൽ കൈ ഇടുമ്പോൾ ക്ലോസ്ഡ് ബോർഡ് വീണത് പോലെ"

    ഹ..ഹ..

    ReplyDelete
  28. "ഒരു അഞ്ചഞ്ചരയടി ഉയരത്തിൽ വെളുത്ത് കൊഴുത്ത് തുടുത്ത് മധ്യപ്രദേശ് വരെ നീണ്ട മുടിയുമുള്ളൊരു ബട്ടർ സ്റ്റോൺ സ്റ്റാച്യു."

    "അമ്പത് പൈസയുടെ പോളിത്തീൻ സഞ്ചിയിൽ അഞ്ച് കിലോ പോത്തിറച്ചി പൊതിഞ്ഞത് പോലെയുള്ള ശരീരം, കെട്ടിവെക്കാതെ പറത്തിയിട്ട കാസറ്റ് ചോല പോലത്തെ മുടി, ചോക്ലേറ്റ് തിന്ന പിള്ളേരുടേത് പോലെ കട്ടിയിൽ വാരിത്തേച്ച ലിപ്സ്റ്റിക്ക്, ആകെക്കൂടിയൊരു നാടൻ മദാമ്മയുടെ ലുക്ക്."

    ഉപമകൾ കലക്കീട്ടോ.

    ReplyDelete
  29. ഗലക്കീട്ടോ.. എന്താ പ്രയോഗങ്ങള്‍.. ഉപമ എന്ന അലങ്കാരമില്ലായിരുന്നേല്‍ ഈ പ്രയോഗശ്രീമാന്‍ കൊഴഞ്ഞേനേ.. :) എവര്‍ഗ്രീന്‍ കുമാരന്റെ മറ്റൊരു ഹിറ്റ്. :) ഓണാശംസകള്‍..

    ReplyDelete
  30. ഇങ്ങേരു ഒരു സംഭവം തന്നെ എന്ന് പിന്നേം പിന്നേം പറയിക്കുക തന്നെ ...! :)

    ReplyDelete
  31. അമ്പത് പൈസയുടെ പോളിത്തീൻ സഞ്ചിയിൽ അഞ്ച് കിലോ പോത്തിറച്ചി പൊതിഞ്ഞത് പോലെയുള്ള ശരീരം, കെട്ടിവെക്കാതെ പറത്തിയിട്ട കാസറ്റ് ചോല പോലത്തെ മുടി, ചോക്ലേറ്റ് തിന്ന പിള്ളേരുടേത് പോലെ കട്ടിയിൽ വാരിത്തേച്ച ലിപ്സ്റ്റിക്ക്, ആകെക്കൂടിയൊരു നാടൻ മദാമ്മയുടെ ലുക്ക് - Good

    ReplyDelete
  32. ഉപമാ കാളിദാസസ്യ എന്നചൊല്ല് ഇതോടെ ഞാന്‍ മാറ്റി.ഉപമ കുമാരസ്യ എന്നാക്കി. എന്നെക്കൊണ്ട് മേലാ ...എന്താ ഒരു ഭാഷ എന്റിഷ്ടാ

    ReplyDelete
  33. ദദ് ഇഷ്ടപെട്ട് :)

    ReplyDelete
  34. "..അവളെ കണ്ടത് മുതൽ എല്ലാവരുടെ ചിന്തയും മ യിൽ തുടങ്ങി നി യിൽ തങ്ങി നിന്നു."

    കുമാർജി, ഇത്‌ ഒരു ഒന്നൊന്നര 'ഫാന്റസി'യാണെന്നു തോന്നുന്നു. ഒന്നു കൂടെ വിശദീകരിയ്ക്കായിരുന്നു, സംശയമുള്ളവർക്ക്‌ വേണ്ടി മാത്രം...:)

    ReplyDelete
  35. അന്ന് വീട്ടിൽ പോയി ഒരിഞ്ച് ബ്ലാക്ക് കൂട്ടി പെറാത്തതിന് അമ്മയോട് കുറേ കലമ്പ് കൂടി.
    ഇതില്‍ കൂടുതല്‍ എന്തു വേണം ...തകര്‍ത്തു...

    ReplyDelete
  36. ഇപ്പ ശര്യായിണ്ട്. ഈ സ്പീഡിലങ്കട് പോട്ടെ.

    രസായി.

    ReplyDelete
  37. "ഡാ കുത്തേ എന്ന് ഹിന്ദിയിൽ വിളിച്ചില്ലേയെന്ന് സംശയിക്കണ്ട" ഹേയ് സംശയമോ! ആര്‍ക്ക് !:))

    സ്വാനുഭവത്തിന്റെ എൽ‌.ഇ.ഡി. വെളിച്ചത്തിൽ പറഞ്ഞതൊക്കെ കലക്കി മാഷേ :D

    ReplyDelete
  38. കാപ്പിപ്പൊടിയും പഞ്ചസാരയും :)

    രസമായി.

    ReplyDelete
  39. രസിച്ചു വായിച്ചു. :)

    ReplyDelete
  40. ഹിഹി തള്ളെ കൊള്ളാം ..പെര്‍ഫെക്ഷന്‍ , അത് ലവള്‍ക്ക് അല്‍പ്പം കൂടുതല്‍ തന്നെ...കലക്കി!

    ReplyDelete
  41. kutthe കമീനെ...തെറ്റിദ്ധരിക്കല്ലേ.....!! ധര്‍മേന്ദ്രയുടെ dialog ഓര്‍മ്മയില്‍ വന്നു പോയതാ..:))

    ഗംഭീര പ്രയോഗങ്ങള്‍...!
    കുമാരേട്ടന്‍ ടച്ച്‌ ശരിക്കും വന്നു....:)

    പെര്‍ഫെക്റ്റ്‌ തന്നെ......:))

    ReplyDelete
  42. കുമാരാ പതിവു പോലെ കലക്കന്‍....

    ReplyDelete
  43. ആ പോളിത്തീൻ സഞ്ചിയിലെ പോത്തിറച്ചി ഉപമ കലക്കി .

    ബി നിലവറ തുറന്ന സ്ഥിതിക്ക് ഇനി അത്യാഹിതം വല്ലതും നടക്കുമോ എന്തോ ;)

    ReplyDelete
  44. എന്നത്തെയും പോലെ അത്യുഗ്രൻ പ്രയോഗങ്ങൾ സസ്നേഹം

    ReplyDelete
  45. അത്യുഗ്രൻ പ്രയോഗങ്ങൾ ഇഷ്ടമായി

    സസ്നേഹം

    ReplyDelete
  46. നന്നായി. ആശംസകൾ
    ബാക്കി നേരിൽ. അതാ അതിന്റൊരു ശരി.ഒന്നു കൂട്ടായി ചിരിക്കാം.ന്ത്യേ?

    ReplyDelete
  47. കുമാരാ -ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ,എന്റെ മനസ്സില്‍ തോന്നിയത് .ഒരു സിനിമയ്ക്കു വേണ്ടി കുമാരന്‍ കഥ എഴുതിയാല്‍ എങ്ങനെ ഉണ്ടാവും ?

    മാലിനിയുടെ തീരങ്ങൾ"
    മോഹന്‍ലാല്‍ ഫാന്‍ ആണല്ലേ ?ഞാനും അതെ .
    ''പൊതുവെ സുന്ദരികൾ പഠന വൈകല്യം ബാധിച്ചവരായിരിക്കും''
    അത് കലക്കി ..ഹഹ ..ചിരിക്കാന്‍ ഓരോ വഴികള്‍ വരുന്ന വഴിയേ ...

    ReplyDelete
  48. കറുപ്പിന് ഇത്രയും അഴക്‌ ഉണ്ട് എന്ന് ഇപ്പോഴാ മനസിലായത് ..ഫെയര്‍ ആന്‍ഡ്‌ ലവ്ലി ഒക്കെ വാങ്ങിച്ചു വെറുതെ കാശു കളഞ്ഞു ...

    ReplyDelete
  49. ഒത്തിരി ചിരിപ്പിച്ചു ....


    പെർ‌ഫെക്ഷൻ, അത് അല്ലേലും അവള്‍ക്ക് പണ്ടേ നിര്‍ബന്ധമായിരുന്നു.

    ReplyDelete
  50. അല്ല ആ നിലവറ തുറക്കരുതെന്നും തുറക്കുന്നവന് പ്രശ്നമാകുമെന്നല്ലേ പറഞ്ഞിരിക്കുന്നത്...

    അപ്പോള്‍ തുറന്ന നിലവറയിലേക്ക് നോക്കിയാല്‍ പണി പാളില്ലേ.....

    ReplyDelete
  51. അവള് വീണത്‌ നീഗ്രോയുടെ കു-നിലവറ തുറന്നത് കണ്ടിട്ടായിരിക്കണം :-)

    ReplyDelete
  52. അല്ലെങ്കിലും ചിലരുടെ ടേസ്റ്റ് പ്രവചിക്കാന്‍ കഴിയില്ല.ലേഡീസ്‌ ഒണ്‍ലി ബസ്സിലെ ചില കണ്ടക്ടര്‍മാര്‍ കോളേജ്‌ പിള്ളാരെ നോക്കാതെ കാഷ്യൂ ഫാക്ടറിയിലെ പെണ്ണുങ്ങളെ കണ്ടു ആവേശം കാണിക്കുന്നത് പോലെ ...
    പോസ്റ്റ്‌ കിടിലം.

    ReplyDelete
  53. കുമാരേട്ടാ, സംഭവം കൊള്ളാം കേട്ടോ? പക്ഷെ, പഴയ പോസ്റ്റുകളെപ്പോലെ അങ്ങോട്ട് അത്രയ്ക്ക് എറിച്ചില്ല. :-) താങ്കള്‍ക്ക് എന്റെ ഓണാശംസകള്‍!

    ReplyDelete
  54. >>അമ്പത് പൈസയുടെ പോളിത്തീൻ സഞ്ചിയിൽ അഞ്ച് കിലോ പോത്തിറച്ചി പൊതിഞ്ഞത് പോലെയുള്ള ശരീരം, കെട്ടിവെക്കാതെ പറത്തിയിട്ട കാസറ്റ് ചോല പോലത്തെ മുടി, ചോക്ലേറ്റ് തിന്ന പിള്ളേരുടേത് പോലെ കട്ടിയിൽ വാരിത്തേച്ച ലിപ്സ്റ്റിക്ക് <<


    ഒരു ഒന്നൊന്നര നിരീക്ഷണമായി കുമാരാ.. :)

    മനോജ് രക്ഷപ്പെട്ടു അല്ലേ..

    ReplyDelete
  55. അല്ലേലും കറുപ്പിന് പതിനേഴഴകല്ലേ...
    നിലവറ തുറന്നത് നന്നായി
    ആശംസകള്‍

    ReplyDelete
  56. കുമാരേട്ടാ പെർ‌ഫെക്ഷൻ അതെല്ലേ എല്ലാം ..!!!!

    ReplyDelete
  57. പലേ വെളുത്ത സുന്ദരികൾക്കും കറുത്ത പുരുഷന്മാരെ ഇഷ്ടമാണ്. പക്ഷേ vice versa ഇല്ലെന്നാണ് തോന്നുന്നത്.:)
    രസായിട്ടുണ്ട്.

    ReplyDelete
  58. ആഖ്യാനത്തിൽ സംഭവങ്ങളും ഉപമകളും സമ്മേളിച്ചിരിക്കുന്നത് പച്ചിലയും കത്രികയും പോലെ സമജ്ജസമായി.

    ചിരിയുടെ പൂത്തിരികൾ വിടർത്തുന്ന മറ്റൊരു കുമാരൻ ഹിറ്റ്.

    ആസ്വാദ്യകരമായി.

    ReplyDelete
  59. കുമാരേട്ടാ ഞാൻ 'മാലിനിയുടെ തീരങ്ങൾ' വായിച്ചു ട്ടോ, നന്നായണ്ണു.

    പിന്നെ അങ്ങിനെ കണ്ണൂരിൽ 'പറഞ്ഞു' കേട്ട ആൾ ഞാനാവില്ല. ഞാനൊരു പാവം പാലക്കാടൻ-മലപ്പുറം ആളാ..ട്ടൊ

    ReplyDelete
  60. ‘ഐ‘ക്ക് മോളിലെ ‘കുത്തെ‘..!
    ഇതു കലക്കീട്ടോ..

    ഓണാശംസകൾ....

    ReplyDelete
  61. പൊതുവെ സുന്ദരികൾ പഠന വൈകല്യം ബാധിച്ചവരായിരിക്കും. കുമാരന്‍റ നിഗമനം കൊള്ളാമല്ലോ. അതായിരിക്കും ഐശ്വര്യാ റായിക്കും പറ്റിയത്. ഏതായാലും കലക്കി.

    ReplyDelete
  62. പൊതുവേ സുന്ദരിമാർ പഠനവൈകല്യം ബാധിച്ചവരായിരിയ്ക്കും അല്ലേ?
    മനസ്സിലായി.......

    ReplyDelete
  63. ആഫ്രിക്കയിലെ ഘോര വനങ്ങളിൽ മാത്രം കാണപ്പെടുന്ന ആറരയടി ഹൈറ്റിൽ ഒരു മെൻ ഇൻ ബ്ലാക്ക് നീഗ്രോ മാലിനിയുടെ തീരങ്ങൾ തഴുകി ചേർത്ത് പിടിച്ച് നടന്നു വന്നു.

    പെർ‌ഫെക്ഷൻ, അത് അല്ലേലും അവള്‍ക്ക് പണ്ടേ നിര്‍ബന്ധമായിരുന്നു
    --------------------------------
    മനോഹരമായ എന്ടിംഗ് ..കൊള്ളാലോ മാഷെ ഇത് ,,
    ഒരു നര്‍മ്മ കഥ ദേ ഇവിടെയും വായിക്കാം ഒരു പ്രവാസി വീട്ടമ്മയുടെ കഷ്ട്ടപ്പാടുകള്‍ !!!

    ReplyDelete
  64. ....ടിഷർട്ട് ഉയർന്ന് പിന്നിലെ ബി നിലവറ തുറന്നു...!
    ബാക്കിനിലവറയൊക്കെ പണ്ട് തുറന്നു കണ്ടാരുന്നോ ആവോ..!വിശ്വസിക്കാന്‍ പറ്റില്ല ഒന്നിനേം..!
    ആശംസകളോടെ..പുലരി

    ReplyDelete
  65. neenthal ariyaathavar nadeetheerangalil ninnu maarinilkkunnathaavum nallathennu pandu mahaanaaya thilakan paranjittundu.
    kalakki mashe, abhinandanangal

    ReplyDelete
  66. പെര്‍‌ഫെക്ഷന്‍, അത് അല്ലേലും അവള്‍ക്ക് പണ്ടേ നിര്‍ബന്ധമായിരുന്നു !

    ഹത് പൊളിച്ചു..

    ReplyDelete
  67. കുമാർജി,
    ഇന്നാ വായിക്കാനൊത്തത്.
    സംഗതി കലക്കി.
    :)

    ReplyDelete
  68. ഹാ ഹാ..എല്ലാം പെര്‍ഫെക്റ്റ്

    ReplyDelete
  69. കലക്കി മാഷേ കലക്കി..

    പിന്നെ മൊറോക്കോയില്‍ വെളുത്ത സ്വദേശികളുമുണ്ടെന്നാണ് അടിയെന്‍റെ അറിവ് കേട്... ;) അന്വേഷിച്ച് വേണ്ട നടപടി എടുക്കുമല്ലോ...:)

    ReplyDelete
  70. കുമാരേട്ടാ,
    ഉഗ്രന്‍.
    പിന്നെ മറ്റൊരു കാര്യം.
    പെരുമ്പാവൂരില്‍ നിന്ന്‌ ഒരു സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്‍ വരുന്നൂ. ഇലോകംഓണ്‍ലൈന്‍.കോം.

    സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തിലേയ്ക്ക്‌ സ്വാഗതം..

    കൂടുതല്‍ വിവരങ്ങള്‍ വരുംദിനങ്ങളില്‍ http://perumbavoornews.blogspot.com ല്‍ നിന്ന്‌ ലഭിയ്ക്കും.
    സ്നേഹം.
    നന്മകള്‍.

    ReplyDelete
  71. Biju Davis : ഇത് ഒട്ടും പ്രതീക്ഷിക്കാത്തൊരു ട്വിസ്റ്റായിപ്പോയി. വല്ലാത്തൊരു കണ്ടുപിടുത്തം തന്നെ. :)

    അഭിപ്രായങ്ങളെഴുതിയ എല്ലാവർക്കും നന്ദി.

    ReplyDelete
  72. കുമാർജീ, എഴുതുമ്പോൾ ഈ മ മുതൽ നി വരെയുള്ള ട്വിസ്റ്റ് ഓർത്തിരുന്നില്ല എന്നു മാത്രം പറഞ്ഞൊഴിയരുത്...പ്ളീസ്..

    ReplyDelete
  73. ബിജു: സത്യമായും ഞാൻ മാലിനി എന്ന പേരായിരുന്നു ഉദ്ദേശിച്ചത്. നിങ്ങളൊരു വല്ലാത്ത സാധനം തന്നെ. :):):)

    ReplyDelete
  74. മാലിനിന്മാർ വരെ ആഫ്രിക്കൻ കരുത്ത് കണ്ടെത്തി തുടങ്ങി അല്ലേ...!

    ReplyDelete
  75. ഓരോ വരിയും കലക്കി കുമാരാ.........ഇന്ന് ചിരിയുടെ പെരുമഴ......

    ReplyDelete