ഇടതു കൈ ഞാലിയുടെ വളയിൽ പിടിച്ച് വലതു കൈപ്പത്തിയാൽ വെയിലിനെ പ്രതിരോധിച്ച് കരുവൻ വൈദ്യർ വയലിനെ പിളർന്ന് വരുന്ന വഴിയുടെ അറ്റത്തെ കാലിപ്പറമ്പിലേക്ക് നോക്കി. ചാഞ്ഞ് തുടങ്ങുന്ന ഉച്ചവെയിലിൽ കുളിച്ച് കായച്ചിറ, പെരുമാച്ചേരി, കടൂർ, മുണ്ടേരി നിന്നുമെല്ലാമുള്ള വഴികൾ ഒന്നായി വയലിലേക്ക് ചേരുന്ന കോണിയിൽ ഒരു സംഘം ആളുകൾ പ്രത്യക്ഷപ്പെട്ടു. അവരെ കണ്ടപ്പോൾ വൈദ്യർ “ഉം…” എന്ന് മൂളി മുണ്ട് അഴിച്ച് കുടഞ്ഞുടുത്ത് മുറ്റത്തൂടെ നടന്ന് തെക്ക് ഭാഗത്തെ കോട്ടത്തിന്റെ വാതിൽ തുറന്ന് അകത്ത് കയറി.
കുറച്ച് കഴിഞ്ഞപ്പോൾ നാലു പേർ മരക്കസേരയിൽ ഒരാളെ എടുത്തു കൊണ്ട് വന്നു. കസേരയിലുള്ളയാൾക്ക് ബോധമില്ല. കസേര മുറ്റത്ത് വെച്ച് വന്നവർ നടുവ് നീർത്തു. മുന്നിൽ നടന്ന വഴികാട്ടിയായ അഞ്ചാമൻ “ബൈശ്യറേ…” എന്ന് വിളിക്കാൻ തുടങ്ങിയപ്പോൾ കോട്ടത്തിന്റെ വാതിൽ തുറന്ന് കത്തിച്ചു വെച്ച നിലവിളക്കുമെടുത്ത് വൈദ്യർ പുറത്ത് വന്നു. “പാമ്പ് കടിച്ചതാ…” എന്ന് പറഞ്ഞപ്പോൾ വൈദ്യർ കനത്ത മൂളലിൽ അത് പറഞ്ഞവനെ നിശബ്ദനാക്കി, “ആ കോലായിലെ കട്ടിലിൽ കിടത്ത്…” വൈദ്യരുടെ മുഖ ഭാവത്തിലും ശബ്ദത്തിലെ ആജ്ഞാശക്തിയിലും പേടിച്ച അവർ ധൃതിയിൽ അനുസരിച്ചു.
കടിയേറ്റയാൾക്ക് ഒരു പത്തറുപത് വയസ്സ് കാണും, കണ്ണോത്തെ പറമ്പിൽ തൈ തുറക്കുമ്പോഴാണ് പാമ്പിന്റെ കടിയേറ്റതെത്രെ. വൈദ്യർ ഒരു നിമിഷം രോഗിയെ നോക്കി, പിന്നെ കണ്ണടച്ച് പ്രാർത്ഥിച്ച് കൈക്കുമ്പിളിലുണ്ടായിരുന്ന ചന്ദനം വെള്ളത്തിൽ അലിയിച്ച് വായിൽ ഇറ്റിച്ചു കൊടുത്തു. കൺപോളകൾ പൊന്തിച്ച് വലതു കൈയ്യുടെ നാഡി പിടിച്ച് നോക്കി എന്നിട്ട് കോലായിയുടെ തൊട്ടുള്ള മുറിയിൽ ചെന്ന് ചില ഭരണികൾ എടുത്തു കൊണ്ടു വന്നു. മുറിവാ വൃത്തിയാക്കി ഭരണിയിൽ നിന്നും ചില ഔഷധങ്ങൾ ശ്രദ്ധാപൂർവ്വം കലർത്തി കാരമുള്ളു കുത്തിയത് പോലത്തെ മുറിവിൽ വെച്ചമർത്തി. എന്നിട്ടും അനക്കമില്ലെന്ന് കണ്ട്, വന്നവരോടായി “മുന്തിയ ഇനാ.. വേറെ പണി എടുക്കേണ്ടി വരും… ഇയാൾ അനങ്ങാണ്ട് നോക്കണം, എണീറ്റാൽ പച്ചവെള്ളമല്ലാതെ ഒരു സാധനവും കൊടുക്കരുത്.. ഇപ്പോ വരാം..” എന്ന് പറഞ്ഞ് ഒരു രണ്ടാം മുണ്ടെടുത്ത് തോളത്തിട്ട് ധൃതിയിൽ പുറത്തേക്ക് ഇറങ്ങി. അതിന്നിടയ്ക്ക് വീട്ടിനുള്ളിൽ നോക്കി ഞാൻ പുറത്തേക്ക് പോകുന്നു എന്ന് പറഞ്ഞ് മറുപടിക്ക് നിൽക്കാതെ നടന്നു.
വൈദ്യർ പോയത് പാടിക്കുന്നിലേക്കായിരുന്നു. അങ്ങിങ്ങ് പാറക്കൂട്ടങ്ങളും കുറ്റിക്കാടുകളും കാട്ടുമരങ്ങളും മാത്രമുള്ള ആൾതാമസമില്ലാത്ത വലിയൊരു മലയാണ് പാടിക്കുന്ന്. കുന്നിന്റപ്പുറം അരിമ്പ്ര, മയ്യിൽ, നണിയൂർ എന്നീ സ്ഥലങ്ങളും പിന്നെ പറശ്ശിനിപ്പുഴയും. വൈദ്യർക്ക് മാത്രം അറിയുന്ന ചില അപൂർവ്വ ഔഷധച്ചെടികൾ അവിടെയുണ്ട്. വിജനമായ കുന്നിന്റെ മുകളിലേക്ക് കരുത്തുറ്റ കാലടികൾ നീട്ടി നടക്കുമ്പോൾ കോലായിൽ പുറപ്പാട് കാത്ത് കിടക്കുന്ന ജീവൻ മാത്രമായിരുന്നു ഉള്ളിൽ. പകുതി കയറിയപ്പോൾ തലയിൽ വിറകുകെട്ടുമായി എള്ളിൻ കറുപ്പുള്ളൊരു ചെറുപ്പക്കാരി എതിരെ ഇറങ്ങി വന്നു. രണ്ടുപാറക്കെട്ടുകൾക്കിടയിലുള്ള ഒരാൾക്ക് മാത്രമുള്ളൊരു ഇറക്കമായിരുന്നു അത്. അതിനാൽ രണ്ടു പേരും ആരാദ്യം എന്ന സന്ദേഹത്തിൽ നിന്നു. മുട്ടിന്റെ അൽപ്പം താഴെ ഇറക്കമുള്ളൊരു ലുങ്കിയും വെളുപ്പിൽ കറുപ്പ് പുള്ളികളുള്ളൊരു ബ്ലൌസുമാണ് അവൾ ഉടുത്തിരിക്കുന്നത്. കറുത്തതെങ്കിലും എന്തോ പ്രത്യേകതകളുള്ള മുഖം, വിടർന്ന് വലിയ കണ്ണുകൾ, നെടുകെ കൃത്യം ഛേദിച്ച നാളികേരപ്പാതികൾ പോലെ കൂർത്ത മാറിടം, അവിടെ നിന്നുറവയെടുത്ത വിയർപ്പ് മണികൾ ചാലിട്ട് പൊക്കിൾ തടാകത്തിലേക്ക് ചെന്ന് അവസാനിക്കുന്നു.
തന്റെ മുന്നിൽ ആറടിപ്പൊക്കത്തിൽ നിൽക്കുന്ന ഘനഗാംഭീര പുരുഷരൂപത്തെ അവളും കണ്ണെടുക്കാതെ നോക്കിപ്പോയി. അൽപ്പം കഷണ്ടി കേറി പിന്നിലേക്ക് ചീകിയൊതുക്കിയ കറുത്ത മുടികൾ, വീതിയേറിയ നെറ്റിയിൽ ഭസ്മക്കുറി, നെഞ്ചത്ത് സ്വർണ്ണത്തിൽ കെട്ടിയ കനത്തൊരു രുദ്രാക്ഷ മാല, കസവ് മുണ്ടും തോളിലൂടെയൊരു രണ്ടാം മുണ്ടും. ആ തലയെടുപ്പ് കണ്ടാൽ ആരായാലും ബഹുമാനിച്ചു പോകും. അവൾ പരിഭ്രമിച്ച് പിന്നോക്കം മാറിക്കൊടുത്തപ്പോൾ വൈദ്യർ കുന്നുകയറി നടന്നു. അടക്കാൻ നോക്കിയിട്ടും നിൽക്കാത്ത കൌതുകത്തിൻ പിടിയിൽ തിരിഞ്ഞ് നിന്ന് നോക്കിയപ്പോൾ അവളുടെ നിറഞ്ഞ പിൻഭാഗത്തിന്റെ ഇളക്കങ്ങളിൽ കണ്ണുകൾ ഉടക്കിപ്പോയി. മനസ്സിന്റെ വിജന കോണിൽ നിന്നും വിലക്കുകളെ മറികടന്നൊരു തരംഗമുയർന്നു. മരുന്നു മണക്കുന്ന ഈ കാട്ടിൽ ഒരു പെണ്ണിന്റെ ഗന്ധം ഇതുവരെ അറിഞ്ഞിട്ടില്ല. തെരുവക്കാടുകൾ ഒതുക്കി മുകളിലേക്കു കേറുമ്പോ ഉള്ളിലുമെന്തൊക്കെയോ ഞെരിയുന്നു. തേടി വന്ന പച്ചമരുന്ന് പറിച്ചെടുത്ത് തിരിച്ചിറങ്ങുമ്പോഴും കണ്ണുകൾ അവളെ തേടുന്നുണ്ടായിരുന്നു. വീട്ടിലെത്തി ചെടിയുടെ നീരു കലർത്തി ഔഷധം കൊടുത്ത് രോഗിയെ എഴുന്നേൽപ്പിച്ച് നടത്തി പറഞ്ഞയച്ചതിനു ശേഷവും ഉൾക്കാട്ടിൽ നിന്നെവിടെയോ നിന്നൊഴുകി വന്ന കാട്ടുചന്ദനഗന്ധം പോലെ കറുത്തൊരു പെണ്ണ് മനസ്സിന്റെ ഉമ്മറത്ത് വന്ന് പോയ്‌ക്കൊണ്ടിരുന്നു.
അവളും അതുതന്നെ ഓർക്കുകയായിരുന്നു. ഈ കാട്ടിൽ ഇന്നു വരെ ഇയാളെ കണ്ടിട്ടില്ല. ആ നോട്ടം.. ഹൊ..! കൊളുത്തി വെലിക്കുന്നത് പോലെ.. ആരാപ്പാ അത്.. അടുത്തൂടെ പോയപ്പോൾ എന്താ ഒരു മണം.. അറിയാതെ രോമമെല്ലാം എണീറ്റു പോയി. കുടിയിലെത്തിയ ഉടൻ അവൾ അമ്മ മന്ദിയോട് ഇന്നൊരാളെ പാടിക്കുന്നിൽ വെച്ച് കണ്ടെന്ന് പറഞ്ഞു. ആളുടെ രൂപമൊക്കെ കേട്ടപ്പോൾ മന്ദി അത് കറുവൻ വൈദ്യരായിരിക്കുമെന്ന് പറഞ്ഞു. പാമ്പ് കടിക്ക് വൈദ്യരെ കഴിഞ്ഞേ വേറാരുമുള്ളൂ പോലും. ഇരിക്കൂർ, കുറുമാത്തൂർ, കടലായി, തലശ്ശേരി നിന്നും വരെ ആളുകൾ തേടി വരാറുണ്ടെത്രെ. അസാധ്യ കൈപ്പുണ്യമാണു. വീണു അനങ്ങാൻ പറ്റാതെ കിടപ്പിലായ ആളുകൾ പോലും വൈദ്യർകണ്ടിയിൽ പോയാൽ എണീറ്റ് നടക്കുമെത്രെ. ഇത്രയും പ്രശസ്തനായ അദ്ദേഹത്തെ താൻ മതിയാംവണ്ണം ബഹുമാനിച്ചില്ലേ എന്ന് അവൾക്കൊരു തോന്നലുണ്ടായി.
അയ്യപ്പനയുടെ ഇല തേടി നട്ടുച്ചവെയിലത്ത് കുന്ന് കേറിയതാ വൈദ്യർ. വെയിലാറിത്തുടങ്ങി. എന്നിട്ടും തേടി വന്നതു മാത്രം കിട്ടിയില്ല. സന്ധ്യയായാൽ പിന്നെ മരുന്നിനു ഫലമുണ്ടാവില്ല. ചില ചെടികൾ ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരുപോലെയിരിക്കും, മാറിപ്പോയാൽ സർവ്വതും തീർന്നു. ഇനി നാളെ നേരത്തെ വന്ന് നോക്കാമെന്ന് കരുതി തിരിച്ചിറങ്ങുമ്പോൾ പാടി തീർത്ഥമെന്ന് വിളിക്കുന്ന കാട്ടുചോലക്കരികിലായി വീണ്ടും അവൾ..! കണങ്കാലിൽ സ്ഥാനം തെറ്റിക്കിടക്കുന്ന മുണ്ട്… കോന്തലയെടുത്ത് ചോര ഒഴുകുന്ന കൈത്തണ്ട തുടക്കുകയാണ്. അടുത്ത് ചെന്ന് കൈ പിടിച്ചു നോക്കി. ഉണക്ക കൊള്ളി കൊണ്ട് മുറിഞ്ഞതാണ്. അധികം ആഴമൊന്നുമില്ല. ചോര കണ്ട് പേടിച്ചരണ്ട് ആകെ വിയർത്തിട്ടുണ്ടവൾ. പാവം! ‘‘സാരൂല്ല. പേടിക്കേണ്ട’‘ ശബ്ദത്തിൽ പരമാവധി മൃദുത്വം കലർത്തി അടുത്തുള്ള അരയാൽത്തണലിലേക്ക് കിടത്തി കാട്ടപ്പയുണ്ടോന്ന് ചുറ്റും പരതി നോക്കി. അത് പിഴിഞ്ഞു മുറിവിലൊഴിച്ചപ്പോഴേക്കും തളർന്ന ആ ശരീരം കൊഴിഞ്ഞ തളിരില പോലെ വാടിക്കുഴഞ്ഞു പോയി. അലസമായിക്കിടക്കുന്ന വേഷം, വിയർപ്പുചാലിൽ കുതിർന്ന് നെറ്റിയിലൊട്ടിയ നേർത്ത മുടിയിഴകൾ, നേർത്ത ശ്വാസത്തിനനുസരിച്ച് താണുയരുന്ന മാറിടം, മാന്തളിർ പോലത്തെ അണിവയറിൽ കാക്കപ്പൂ പൊക്കിൾ, മൃദുമേനിയിൽ നിന്നുയരുന്ന ചെമ്പകപ്പൂ ഗന്ധം.. വൈദ്യർ കണ്ണടക്കാതെ ആ കാഴ്ച കണ്ട് നിന്നു.
അയ്യപ്പനയുടെ ഇല തേടി നട്ടുച്ചവെയിലത്ത് കുന്ന് കേറിയതാ വൈദ്യർ. വെയിലാറിത്തുടങ്ങി. എന്നിട്ടും തേടി വന്നതു മാത്രം കിട്ടിയില്ല. സന്ധ്യയായാൽ പിന്നെ മരുന്നിനു ഫലമുണ്ടാവില്ല. ചില ചെടികൾ ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരുപോലെയിരിക്കും, മാറിപ്പോയാൽ സർവ്വതും തീർന്നു. ഇനി നാളെ നേരത്തെ വന്ന് നോക്കാമെന്ന് കരുതി തിരിച്ചിറങ്ങുമ്പോൾ പാടി തീർത്ഥമെന്ന് വിളിക്കുന്ന കാട്ടുചോലക്കരികിലായി വീണ്ടും അവൾ..! കണങ്കാലിൽ സ്ഥാനം തെറ്റിക്കിടക്കുന്ന മുണ്ട്… കോന്തലയെടുത്ത് ചോര ഒഴുകുന്ന കൈത്തണ്ട തുടക്കുകയാണ്. അടുത്ത് ചെന്ന് കൈ പിടിച്ചു നോക്കി. ഉണക്ക കൊള്ളി കൊണ്ട് മുറിഞ്ഞതാണ്. അധികം ആഴമൊന്നുമില്ല. ചോര കണ്ട് പേടിച്ചരണ്ട് ആകെ വിയർത്തിട്ടുണ്ടവൾ. പാവം! ‘‘സാരൂല്ല. പേടിക്കേണ്ട’‘ ശബ്ദത്തിൽ പരമാവധി മൃദുത്വം കലർത്തി അടുത്തുള്ള അരയാൽത്തണലിലേക്ക് കിടത്തി കാട്ടപ്പയുണ്ടോന്ന് ചുറ്റും പരതി നോക്കി. അത് പിഴിഞ്ഞു മുറിവിലൊഴിച്ചപ്പോഴേക്കും തളർന്ന ആ ശരീരം കൊഴിഞ്ഞ തളിരില പോലെ വാടിക്കുഴഞ്ഞു പോയി. അലസമായിക്കിടക്കുന്ന വേഷം, വിയർപ്പുചാലിൽ കുതിർന്ന് നെറ്റിയിലൊട്ടിയ നേർത്ത മുടിയിഴകൾ, നേർത്ത ശ്വാസത്തിനനുസരിച്ച് താണുയരുന്ന മാറിടം, മാന്തളിർ പോലത്തെ അണിവയറിൽ കാക്കപ്പൂ പൊക്കിൾ, മൃദുമേനിയിൽ നിന്നുയരുന്ന ചെമ്പകപ്പൂ ഗന്ധം.. വൈദ്യർ കണ്ണടക്കാതെ ആ കാഴ്ച കണ്ട് നിന്നു.
തിരിച്ച് കുന്നിറങ്ങിയത് രണ്ടു പേരും കൂടെയായിരുന്നു. കരുമാരത്തില്ല പറമ്പിൽ കുടികിടപ്പുകാരായ ചാത്തുവിന്റെയും മന്ദിയുടെയും മോളാണവൾ. നാണി. താഴ്ന്ന ജാതിയായിരുന്നിട്ടും അവളോട് കൂടെ നടക്കാനും മിണ്ടാനും വൈദ്യർക്ക് മടിയേതുമുണ്ടായില്ല. പിറ്റേന്നും അവർ പാടിക്കുന്നിൽ കണ്ടുമുട്ടി. കാട്ടിൽ അറിയാത്ത വഴികളില്ലെന്ന ധാരണ തെറ്റാണെന്നറിഞ്ഞത് അവൾക്കൊപ്പം നടന്നപ്പോഴാണ്. കാട്ടരുവി പോലെ കിലുങ്ങുന്ന സ്വരത്തിൽ പലതും പറഞ്ഞുകൊണ്ട് ആ കാടിന്റെ വന്യ ഭംഗി മുഴുവൻ കണ്ടു. അപൂർവ്വമായ പലതരം മരുന്നുകളും ആ യാത്ര വൈദ്യർക്ക് സമ്മാനിച്ചു. വിശന്നപ്പോൾ നിക്കനെയുള്ളൊരു പാറക്കെട്ടിന്നിടയിൽ നിന്നു പശിതാങ്ങിയുടെ ഓരോ ഇല രണ്ടുപേരും കഴിച്ചു. നടന്നു മടുത്തപ്പോൾ തണലിലിരുന്നു. നെല്ലിമരച്ചോട്ടിൽ അവളുടെ മടിയിൽ തലവെച്ച് കിടക്കുമ്പോൾ നെല്ലിക്കയോളം വലിപ്പത്തിൽ ഉരുണ്ടുകൂടിയൊരു മോഹത്തെ അവൾ പതുക്കെ അവളുടേതുമാക്കി. കാട്ടുകിളികളൊരുക്കിയ കുരവയിൽ കാട്ടുപൂക്കളുടെ മെത്തയിൽ, സൌഗന്ധികപൂവിൻ ധൂമവലയത്തിൽ അവരൊന്നു ചേർന്നു.
ഒരു പെണ്ണിനു തന്നെ ഇത്രയേറെ സ്വാധീനിക്കാനാകുമെന്നു വൈദ്യർ കരുതിയതേയില്ല. എത്ര പെട്ടെന്നാണു അവൾ തനിക്കൊരു സഹായി ആയത്. ഇതു പക്ഷേ വെറുമൊരു പെണ്ണുമല്ലല്ലൊ. വിറകിനൊപ്പം മരുന്നുകളും അവൾ തന്നെ ശേഖരിക്കും. ഒന്നും ബാക്കിയില്ല ഇനി അവൾക്കു കൊടുക്കാൻ. തലമുറ കൈ മാറി വന്ന പാമ്പിൻ വിഷത്തിന്റെ മറുമരുന്നു പോലും അവളുടെ കാതിൽ ഓതുമ്പോൾ ഒരു സമർപ്പണത്തിന്റെ ധന്യതയാണറിഞ്ഞത്. മിടുക്കിയാണ്. എല്ലാം പെട്ടെന്ന് പഠിച്ചെടുക്കും. പറഞ്ഞു കൊടുത്ത മരുന്നുകൾ ഏതു കാട്ടിനുള്ളിലും അവൾ തിരിച്ചറിയും.
ഒരു ദിവസം കുളി കഴിഞ്ഞ് ഒരു കയ്യിൽ നനഞ്ഞ തുണികളും തൂക്കി കുളക്കടവിൽ നിന്ന് ഇടവഴിയിലേക്ക് ഇറങ്ങുകയായിരുന്നു നാണി. അപ്പോൾ പത്തുവയസ്സു പ്രായം വരുന്നൊരു പെൺകുഞ്ഞുമായി നിലവിളിച്ചു കരഞ്ഞു കൊണ്ട് ഒരു പറ്റം ആളുകൾ എതിരെ വരുന്നത് കണ്ടു. പൂ പറിക്കാൻ കാട്ടിൽ പോയപ്പോൾ കാലിൽ പാമ്പു കടിച്ചതാണു. വൈദ്യർ സ്ഥലത്തില്ലാത്തതു കൊണ്ട് അശരണരായി മടങ്ങുന്നു. വൈദ്യർ മൂകാംബിയിൽ തൊഴാൻ പോയതാണ്. രണ്ട് ദിവസം കഴിഞ്ഞേ വരൂ. വേറെ വിഷവൈദ്യന്മാർ അടുത്തൊന്നുമില്ല. നേരം വൈകും തോറും കുഞ്ഞിന്റെ ജീവൻ ഭീഷണിയിലാണ്. ഒരു നിമിഷം ആലോചിച്ചു. ജീവനേക്കാൾ വലുതല്ല മറ്റൊന്നുമെന്നേ തോന്നിയുള്ളു. “ഞാനൊന്ന് നോക്കിക്കോട്ടേ…?” നാണി അവരോട് ചോദിച്ചു. “നീയോ..? നിനക്ക് അറിയുഓ…?” എന്നൊക്കെ സംശയിച്ചെങ്കിലും വേറെ വഴിയൊന്നുമില്ലാത്തതിനാൽ അവർ കുട്ടിയെ നോക്കിക്കോളാൻ സമ്മതിച്ചു. വേഗം തന്നെ അവൾ താഴെ കിടത്തി മുറിവു വൃത്തിയാക്കി. ഞൊടിയിടകൊണ്ട് മരുന്നുകളൊരുക്കി. പിഞ്ചു കുഞ്ഞല്ലേ. മരുന്നു വേഗം തന്നെ ഏറ്റു; അവൾ ചിരിച്ചുകൊണ്ടെഴുന്നേറ്റു.
വാർത്ത മിന്നൽ വേഗത്തിൽ പരന്നു. കൊല്ലൂർ പോയി തിരിച്ചെത്തിയ വൈദ്യർ ഞെട്ടിപ്പോയി. നാട്ടുകാരുടെ നാവിൽ മുഴുവനും പുലയപ്പെണ്ണ് പാമ്പ് കടിയേറ്റ പെൺകുട്ടിയെ രക്ഷിച്ച കഥ മാത്രം. തന്നെ കാണുമ്പോൾ ആളുകൾക്കൊരു പരിഹാസമുണ്ടോ. സർവ്വസ്വവുമായിരുന്ന പാരമ്പര്യ രഹസ്യം പോലും പങ്കുവെച്ച് കൊടുത്തിട്ടും പെണ്ണ് ചതിച്ചെന്നത് ഉൾക്കൊള്ളാനായില്ല. തറവാട്ടിന്റെ നിലയും വിലയും പാരമ്പര്യവും ഒക്കെ നശിക്കുന്നുവോ. ചികിത്സയ്ക്കായി ഇനി ഒരാളും ഈ വൈദ്യർ കണ്ടിയിലേക്ക് വരാതാകുമോ.. കലശലായ വെറുപ്പും സങ്കടവും ഉള്ളിൽ വന്ന് നിറയുന്നു. പിന്നീട് പാടിക്കുന്നിൽ പോയതേയില്ല. അവളെ കാണാവുന്ന വഴികളൊക്കെ ഒഴിവാക്കി.
ഒരു പെണ്ണിനു തന്നെ ഇത്രയേറെ സ്വാധീനിക്കാനാകുമെന്നു വൈദ്യർ കരുതിയതേയില്ല. എത്ര പെട്ടെന്നാണു അവൾ തനിക്കൊരു സഹായി ആയത്. ഇതു പക്ഷേ വെറുമൊരു പെണ്ണുമല്ലല്ലൊ. വിറകിനൊപ്പം മരുന്നുകളും അവൾ തന്നെ ശേഖരിക്കും. ഒന്നും ബാക്കിയില്ല ഇനി അവൾക്കു കൊടുക്കാൻ. തലമുറ കൈ മാറി വന്ന പാമ്പിൻ വിഷത്തിന്റെ മറുമരുന്നു പോലും അവളുടെ കാതിൽ ഓതുമ്പോൾ ഒരു സമർപ്പണത്തിന്റെ ധന്യതയാണറിഞ്ഞത്. മിടുക്കിയാണ്. എല്ലാം പെട്ടെന്ന് പഠിച്ചെടുക്കും. പറഞ്ഞു കൊടുത്ത മരുന്നുകൾ ഏതു കാട്ടിനുള്ളിലും അവൾ തിരിച്ചറിയും.
ഒരു ദിവസം കുളി കഴിഞ്ഞ് ഒരു കയ്യിൽ നനഞ്ഞ തുണികളും തൂക്കി കുളക്കടവിൽ നിന്ന് ഇടവഴിയിലേക്ക് ഇറങ്ങുകയായിരുന്നു നാണി. അപ്പോൾ പത്തുവയസ്സു പ്രായം വരുന്നൊരു പെൺകുഞ്ഞുമായി നിലവിളിച്ചു കരഞ്ഞു കൊണ്ട് ഒരു പറ്റം ആളുകൾ എതിരെ വരുന്നത് കണ്ടു. പൂ പറിക്കാൻ കാട്ടിൽ പോയപ്പോൾ കാലിൽ പാമ്പു കടിച്ചതാണു. വൈദ്യർ സ്ഥലത്തില്ലാത്തതു കൊണ്ട് അശരണരായി മടങ്ങുന്നു. വൈദ്യർ മൂകാംബിയിൽ തൊഴാൻ പോയതാണ്. രണ്ട് ദിവസം കഴിഞ്ഞേ വരൂ. വേറെ വിഷവൈദ്യന്മാർ അടുത്തൊന്നുമില്ല. നേരം വൈകും തോറും കുഞ്ഞിന്റെ ജീവൻ ഭീഷണിയിലാണ്. ഒരു നിമിഷം ആലോചിച്ചു. ജീവനേക്കാൾ വലുതല്ല മറ്റൊന്നുമെന്നേ തോന്നിയുള്ളു. “ഞാനൊന്ന് നോക്കിക്കോട്ടേ…?” നാണി അവരോട് ചോദിച്ചു. “നീയോ..? നിനക്ക് അറിയുഓ…?” എന്നൊക്കെ സംശയിച്ചെങ്കിലും വേറെ വഴിയൊന്നുമില്ലാത്തതിനാൽ അവർ കുട്ടിയെ നോക്കിക്കോളാൻ സമ്മതിച്ചു. വേഗം തന്നെ അവൾ താഴെ കിടത്തി മുറിവു വൃത്തിയാക്കി. ഞൊടിയിടകൊണ്ട് മരുന്നുകളൊരുക്കി. പിഞ്ചു കുഞ്ഞല്ലേ. മരുന്നു വേഗം തന്നെ ഏറ്റു; അവൾ ചിരിച്ചുകൊണ്ടെഴുന്നേറ്റു.
വാർത്ത മിന്നൽ വേഗത്തിൽ പരന്നു. കൊല്ലൂർ പോയി തിരിച്ചെത്തിയ വൈദ്യർ ഞെട്ടിപ്പോയി. നാട്ടുകാരുടെ നാവിൽ മുഴുവനും പുലയപ്പെണ്ണ് പാമ്പ് കടിയേറ്റ പെൺകുട്ടിയെ രക്ഷിച്ച കഥ മാത്രം. തന്നെ കാണുമ്പോൾ ആളുകൾക്കൊരു പരിഹാസമുണ്ടോ. സർവ്വസ്വവുമായിരുന്ന പാരമ്പര്യ രഹസ്യം പോലും പങ്കുവെച്ച് കൊടുത്തിട്ടും പെണ്ണ് ചതിച്ചെന്നത് ഉൾക്കൊള്ളാനായില്ല. തറവാട്ടിന്റെ നിലയും വിലയും പാരമ്പര്യവും ഒക്കെ നശിക്കുന്നുവോ. ചികിത്സയ്ക്കായി ഇനി ഒരാളും ഈ വൈദ്യർ കണ്ടിയിലേക്ക് വരാതാകുമോ.. കലശലായ വെറുപ്പും സങ്കടവും ഉള്ളിൽ വന്ന് നിറയുന്നു. പിന്നീട് പാടിക്കുന്നിൽ പോയതേയില്ല. അവളെ കാണാവുന്ന വഴികളൊക്കെ ഒഴിവാക്കി.
കാട്ടിലോ, വഴിവക്കിലോ എവിടെയും വൈദ്യരെ ഒന്നു കാണാൻ പോലും കിട്ടാതെ അവളുരുകി. ഒരു പിഞ്ചു ജീവൻ രക്ഷിച്ചതല്ലാതെ വേറെ തെറ്റ് ചെയ്തതായി അവൾക്ക് ഓർമ്മയില്ല. വിഷമിറക്കി കുട്ടിയെ രക്ഷിച്ചത് നാട്ടിലും കുടിയിലും വലിയ വർത്താനമായിരുന്നു. അതിനു ശേഷം ചിലർ വന്ന് അസുഖം നോക്കാൻ പറഞ്ഞെങ്കിലും അതൊന്നും അറിയില്ലാന്ന് പറഞ്ഞ് ഒഴിവാകുകയായിരുന്നു. വൈദ്യരുടെ കൈപ്പുണ്യമോ പാരമ്പര്യമോ ഇല്ലാന്ന് അറിയാം. അങ്ങനെയൊരു മോഹവുമുണ്ടായിരുന്നില്ല. ആ പിഞ്ചുകുട്ടിയുടെ മുഖം കണ്ടപ്പോൾ ഒന്ന് ശ്രമിച്ചു നോക്കിയെന്ന് മാത്രം. അത് വൈദ്യർക്ക് പിടിച്ചില്ലാന്നു തോന്നുന്നു. അത് കൊണ്ടല്ലേ പിന്നെ എവിടെയും കാണാത്തത്. ആ സമയത്ത് മയ്യിൽ നിന്നു വന്നൊരു കല്യാണ ആലോചന ഉറക്കുകയും ചെയ്തു. അതും കൂടി ആയപ്പോൾ തകർന്നു പോയി. ഉറങ്ങാൻ പറ്റുന്നില്ല, ഒരു മണി വറ്റിറങ്ങുന്നില്ല, എന്ത് വേണമെന്ന് തിരിയുന്നില്ല. വൈദ്യരെ കണ്ട് വിവരം പറയാൻ കാത്ത് നിന്ന് കാലും മനസ്സും ഉരുകിയിട്ടും ഫലമില്ലാതായപ്പോൾ അവൾ വൈദ്യർകണ്ടിയിലേക്ക് തിരിച്ചു.
കിണറ്റുകരയിൽ പച്ചീർക്കിലി കൊണ്ട് വലിയ ശബ്ദത്തിൽ നാക്കു വടിച്ച് നിവരുമ്പോഴാണു മുന്നിൽ അവളെ കാണുന്നത്. വിറയോടെ മുരുടയും വെള്ളവും താഴെ വീണു. വീട്ടുകാരാരെങ്കിലും കണ്ടാലോ.. എന്ത് ധൈര്യത്തിലാണിവളുടെ വരവ്..? ചെയ്ത് വെച്ചതൊന്നും പോരേ…? “എന്തിനാ വന്നേ..?” അയാളുടെ അപരിചിത മുഖവും ശബ്ദവും കേട്ട് അവളൊന്ന് പരിഭ്രമിച്ചു. എന്നാലും വിറയലോടെ പറഞ്ഞു. “എന്റെ മംഗലം നിശ്ചയിച്ചു…”
അടുക്കളയിൽ നിന്നും എന്താന്നുള്ള ഭാവത്തിൽ ഭാര്യ തലനീട്ടി. വയറു വേദനയായിറ്റ് വന്നതാ.. എന്ന് പറഞ്ഞൊപ്പിച്ചപ്പോൾ തിരിച്ചു പോയി.
“അതിനു…?” നിഷ്കരുണം നിർവ്വികാരം വാക്കുകൾ പുറത്തേക്ക് വന്നു.
പതുക്കെ പരിഭ്രമിച്ച് അങ്ങേയറ്റം നിസ്സഹായമായി, “അദ്… ഞാൻ… ഞാനിപ്രാവിശ്യം കുളിച്ചില്ല… ഞാനെന്താ ചെയ്യുആ… അച്ഛനറിഞ്ഞാൽ എന്നെക്കൊല്ലും…” പെണ്ണിന്റെ കണ്ണിൽ നിന്നും പൊടിഞ്ഞത് ചോരത്തുള്ളികളായിരുന്നു.
എന്തുവേണമെന്നറിയാതെ പതറി നിന്നു വൈദ്യർ. തലയിൽ എന്തോ വന്ന് വീണത് പോലെ മൊത്തം മരവിപ്പായിരുന്നു. ഭൂമിയിൽ തനിക്ക് ആദ്യമായി ഒരു അംശം രൂപം കൊണ്ടിരിക്കുന്നു !!! പത്തിരുപത്തിയഞ്ച് വർഷത്തെ ദാമ്പത്യത്തിനു തരാൻ കഴിയാതിരുന്നത്... വൈദ്യർകണ്ടി തറവാടിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കേണ്ട അനന്തരാവകാശി..! ഊർദ്ധ്വൻ വലിക്കുന്നതിനു മുൻപ് വിഷപ്രതിരോധ രഹസ്യം ചെവിയിലോതാൻ, തെക്ക് ഭാഗത്തെ കാരണോൻമാരുടെ കോട്ടത്തിൽ നിത്യവിളക്ക് വെക്കാൻ, അഗദതന്ത്രം ഹൃദിസ്തമാക്കി അശരണർക്ക് അമൃതേകാൻ, നിജത്തിലും ആഗന്തുകത്തിലും ഒരുപോലെ പ്രഗത്ഭനാകാൻ, സ്ഥാരവര വിഷത്തിലും ജംഗമ വിഷത്തിലും അതുല്യനാകാൻ.. ദംശഭേദങ്ങളിലും സദ്യ:കരണീയങ്ങളിലും വേഗവേഗാന്തര ചികിത്സകനാകാൻ… ഒരു പിന്തുടർച്ചാവകാശി…! പക്ഷേ, തറവാട്ടിന്റെ മാനം, സമുദായത്തിന്റെ മഹിമ... നാട്ടിലും മറുനാട്ടിലും കേൾവികേട്ട തന്റെ പേരും പെരുമയും.. വേണ്ട, വേണ്ട.. അത്.. അങ്ങനെ സംഭവിച്ചാൽ പിന്നെ ലോകർ കാർക്കിച്ച് തുപ്പും… വേച്ചു വേച്ച് ചുമർ പിടിച്ച് ഇരുട്ട് നിറഞ്ഞ കണ്ണുമായി അകത്തു ചെന്നു.
എന്തുവേണമെന്നറിയാതെ പതറി നിന്നു വൈദ്യർ. തലയിൽ എന്തോ വന്ന് വീണത് പോലെ മൊത്തം മരവിപ്പായിരുന്നു. ഭൂമിയിൽ തനിക്ക് ആദ്യമായി ഒരു അംശം രൂപം കൊണ്ടിരിക്കുന്നു !!! പത്തിരുപത്തിയഞ്ച് വർഷത്തെ ദാമ്പത്യത്തിനു തരാൻ കഴിയാതിരുന്നത്... വൈദ്യർകണ്ടി തറവാടിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കേണ്ട അനന്തരാവകാശി..! ഊർദ്ധ്വൻ വലിക്കുന്നതിനു മുൻപ് വിഷപ്രതിരോധ രഹസ്യം ചെവിയിലോതാൻ, തെക്ക് ഭാഗത്തെ കാരണോൻമാരുടെ കോട്ടത്തിൽ നിത്യവിളക്ക് വെക്കാൻ, അഗദതന്ത്രം ഹൃദിസ്തമാക്കി അശരണർക്ക് അമൃതേകാൻ, നിജത്തിലും ആഗന്തുകത്തിലും ഒരുപോലെ പ്രഗത്ഭനാകാൻ, സ്ഥാരവര വിഷത്തിലും ജംഗമ വിഷത്തിലും അതുല്യനാകാൻ.. ദംശഭേദങ്ങളിലും സദ്യ:കരണീയങ്ങളിലും വേഗവേഗാന്തര ചികിത്സകനാകാൻ… ഒരു പിന്തുടർച്ചാവകാശി…! പക്ഷേ, തറവാട്ടിന്റെ മാനം, സമുദായത്തിന്റെ മഹിമ... നാട്ടിലും മറുനാട്ടിലും കേൾവികേട്ട തന്റെ പേരും പെരുമയും.. വേണ്ട, വേണ്ട.. അത്.. അങ്ങനെ സംഭവിച്ചാൽ പിന്നെ ലോകർ കാർക്കിച്ച് തുപ്പും… വേച്ചു വേച്ച് ചുമർ പിടിച്ച് ഇരുട്ട് നിറഞ്ഞ കണ്ണുമായി അകത്തു ചെന്നു.
ഉള്ളിൽ കിടന്ന് പിടക്കുകയാണ് ഒരു പിഞ്ചുകുഞ്ഞ്, മരുന്ന് കഴിപ്പിക്കുമ്പോഴെന്ന പോലെ മുഖമിട്ടുരുട്ടിക്കൊണ്ട്… പിഞ്ചുകൈകളാൽ കയ്യിൽ മാന്തിപ്പറിക്കുന്നു, വാവിട്ട് കരയുന്നു.. സർവ്വാംഗം തളരുന്നു.. നിമിഷനേരം കൊണ്ട് ആയിരമായിരം തോന്നലുകൾ വന്നു പോകുന്നു.. മരുന്നുകൂട്ടുകളോ അളവുകളൊ ഓർമ്മ വരുന്നില്ല. കൈയ്യിൽ കിട്ടിയതൊക്കെ ചേർത്ത് ഒരു കുപ്പിയിലാക്കി കൊടുത്ത് രാത്രി ഉറങ്ങാൻ നേരം കുടിക്കാൻ പറഞ്ഞു. പതക്കുന്ന അഗ്നിശരങ്ങളെ ഭയന്ന് മുഖത്ത് നോക്കാൻ കഴിഞ്ഞില്ല. അവളെന്ത് വിചാരിക്കുമെന്ന് ചിന്തിച്ചുമില്ല, തന്നെ അനുസരിക്കുമോ എന്ന ഭയമുണ്ടായിരുന്നു. ഒന്നും ഉരിയാടാതെ അതും വാങ്ങി തിരിഞ്ഞ് നോക്കാതെ പോയി... അവളെപ്പറ്റി തോന്നിയതൊക്കെ പൊയ് ആയിരുന്നുവോ..!
കുളിരുള്ള രാത്രിയിലും അകം വേവുന്ന മനസ്സുമായിക്കഴിഞ്ഞ വൈദ്യരെത്തേടി കാലത്തു തന്നെ ആ വാർത്ത എത്തി. അവൾ പോയി…! വൈദ്യ ജീവിതത്തിലെ ആദ്യത്തെ കയ്യബദ്ധം. അതു കേട്ടതും പിടിച്ചു നിന്ന തൂണിൽ നിന്നു വൈദ്യർ പിന്നോക്കം മറിഞ്ഞു. പിന്നെ അനങ്ങിയില്ല.

‘അഗദതന്ത്രം നാമ സർപ്പകീടലൂതാ
ReplyDeleteമൂഷികാദിദഷ്ട വിഷജ്ഞാനാർഥം
വിവിധ വിഷ സംയോഗോപശമനാർഥം ച' – സുശ്രുതൻ
അഗദതന്ത്രം എന്നാൽ ആയുർവേദത്തിലെ വിഷചികിത്സാ വിഭാഗം. അഗദജം എന്നാൽ ഗദ(രോഗ)ത്തെ ഇല്ലാതാക്കുന്നത്, അതായത് ഔഷധം.
കഥ ഗംഭീരം :)
Deleteഭാവുകങ്ങള്‍ നേരുന്നു ...
ചിത്രവും നന്നായിട്ടുണ്ട് ..
കുമാരന്‍ വൈദ്യര്‍ ..... :)
ReplyDeleteതറവാട്ടിന്റെ മാനോം വെലയും നിലയുമൊക്കെ നോക്കിയതു മൂലം എത്രയെത്ര ജീവിതങ്ങള്‍ പിറക്കുന്നതിനുമുമ്പേ ദഹിപ്പിക്കപ്പെട്ടിരിക്കുന്നു..തുണിയഴിക്കുന്നതിനുമുമ്പ് തറവാടും മാനോമൊന്നും മനസ്സിലുണ്ടായിരുന്നില്ലേ...നാറി വൈദ്യന്‍...
ReplyDeleteകഥ അല്ലെ ഇഷ്ട്ടാ..പോട്ടെ
Deleteകുട്ടി വൈദ്യരുടെ തന്നെയാണെന്ന് വൈദ്യര്‍ക്കെങ്ങനെ ഉറപ്പായി ആവോ ??
നല്ല കലാവാസന ഉള്ള കുമാരന് ആയുര്‍വേദ വാസന കൂടി കിട്ടീട്ടുണ്ടല്ലോ
how sweet!
ReplyDeleteകുമാരാ!
ReplyDeleteനല്ല കഥ.
അഭിനന്ദനങ്ങൾ!
ആയുർവേദവും ഹൃദിസ്ഥമാക്കിത്തുടങ്ങീ, ല്ലേ! എനിക്കു ചില ഗന്ധങ്ങളൊക്കെ കിട്ടിത്തുടങ്ങി!)
jayettaa... enikkum kitti thudangi!
Deleteenikku nannaayi kittitthudangi!!!!
Deleteividentho manakkunnund.... (athenneyano ee gandham kittithudangeennu parayunnente arthham?)
Deleteരസിച്ചു!
ReplyDeleteagamyagamanam pole oru dffrnt touchng story frm kumarettan
ReplyDeletenice kumaretta
വൈദ്യരെ വൈദ്യരെ...വയറിനകത് എന്താണെന്നറിയാത്ത പെടപെടപ്പ് !
ReplyDeleteഇതല്ലേ വൈദ്യരുടെ വീട്ടില്‍ വെച്ച് അവള്‍ പാടിയത് ?
നല്ല ഫീൽ..നല്ല കഥ.
ReplyDeleteതോന്നേണ്ട നേരത്തൊന്നും കുലവും പാരമ്പര്യവുമൊന്നും വരൂലല്ലോ അല്ലേ . എന്തായാലും രണ്ടും ചത്തല്ലോ .അതു നന്നായി .
ReplyDeleteകൊള്ളാം കഥ .
വാക്കുകളുടെ പ്രയോഗങ്ങൾക്കു മുന്നിൽ പ്രണാമം കുമാരേട്ടോ.. കഥ ഇഷ്ടപ്പെട്ടു..
ReplyDeleteഹൊ
ReplyDeleteഭംഗിയായ വിവരണം, അതിശയവും
ആശംസകള്‍ പ്രിയാ
ഇതാണ് ശരിക്കുമുള്ള കുമാരനാശാൻ.....:))
ReplyDeleteമനോഹരമായ എഴുത്ത്...ഗംഭീരമായിരിക്കുന്നു...!!
പോരാത്തതിനു കഥയ്ക്കു നല്ല നൊസ്റ്റാൾജിക്ക് ഫീലുമുണ്ട്.
നല്ല അവതരണം.
ReplyDeleteആശംസകൾ.
കുമാരനാശാന്‍ കലക്കിയല്ലോ... നല്ല ഭാഷയും, ശൈലിയും ആശാന്റെ കയ്യൊപ്പും കൂടി ചേര്‍ന്നപ്പോള്‍ നല്ലൊരു ഔഷധമായല്ലോ...
ReplyDeleteമ്മടെ കണ്ണൂരിനെ കുറിച്ചുള്ള കഥയയത് കോണ്ടാണ് ചോതിക്കുന്നത്... ഇത് നടന്നതാണോ.. സ്ഥലങ്ങളൊക്കെ അതെ പടി എഴുതീരിക്കുന്നു.. :)
സ്നേഹാശംസകളോടെ..
ഇവിടെ പണ്ട് നടന്ന രണ്ട് സംഭവങ്ങൾ ഭാവന ചേർത്തെഴുതിയതാണ്. സ്ഥലപ്പേരുകൾ അത് പോലെ ഉപയോഗിച്ചു. വായിച്ചതിലും, കമന്റിയതിലും നന്ദി.
Deleteന്നാലുന്‍റെ കുമാരാ ങ്ങളോരു സംഭവാ. വല്ലാത്ത കഥ.
ReplyDeleteThis comment has been removed by the author.
Deleteമാണിക്യംJan 15, 2012 04:26 PM
ReplyDelete"......ഒരു പിന്തുടർച്ചാവകാശി…! പക്ഷേ, തറവാട്ടിന്റെ മാനം, സമുദായത്തിന്റെ മഹിമ,
നാട്ടിലും മറുനാട്ടിലും കേൾവികേട്ട തന്റെ പേരും പെരുമയും.. വേണ്ട, വേണ്ട.. അത്.. അങ്ങനെ സംഭവിച്ചാൽ പിന്നെ ലോകർ കാർക്കിച്ച് തുപ്പും… വേച്ചു വേച്ച് ചുമർ പിടിച്ച് ഇരുട്ട് നിറഞ്ഞ കണ്ണുമായി അകത്തു ചെന്നു. "
കുമാരന്റെ നല്ല കഥകളിലൊന്ന്!
പുതുവത്സരാശംസകള്‍
ചേരുവകള്‍ കിറുകൃത്യം!!കുമാരസംഭവങ്ങളിലെ ഏറ്റവും നല്ല കഥകളില്‍ ഒന്ന്.
ReplyDelete>> അഗദതന്ത്രം ഹൃദിസ്തമാക്കി അശരണർക്ക് അമൃതേകാൻ, നിജത്തിലും ആഗന്തുകത്തിലും ഒരുപോലെ പ്രഗത്ഭനാകാൻ << ഈ പാരഗ്രാഫ് ഉഗ്രനായി
കുമാരേട്ടാ ...ഇക്കൊല്ലത്തെ ആദ്യ പോസ്റ്റ് കലക്കി ..
ReplyDeleteനന്നായി വൈദ്യരേ ..
ReplyDeleteനന്നായി..
ReplyDeleteസര്‍പ്പചികിതസയുടെ കുറച്ചു മാനരിസങ്ങല്കൂടി മോടി പിടിപ്പിക്കുവാനുണ്ടായിരുന്നെങ്കില്‍ എന്നൊരു ആവശ്യമില്ലാത്ത ചിന്ത മാത്രം.
വളരെ നല്ല കഥ. :)
ReplyDeleteനല്ല അവതരണം ...
ReplyDeleteകഥ ഇഷ്ട്ടായി... :)
കുമാരാ..കഥ നന്നായി.നല്ല വൈദ്യര്‍ മാനം രക്ഷിച്ചല്ലോ.എന്നിട്ട് മതി സന്തതിയും പാരമ്പര്യം നില നിര്‍ത്തലും
ReplyDeleteപിന്നെ ഒരു കാര്യം,ഇവിടെ(കശ്മീരില്‍) എന്റെ ഏക മലയാളി കൂട്ടുകാരിയുടെ കയ്യില്‍"കുമാര സംഭവം" ഇരിക്കുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി
നല്ല കഥ. അഭിനന്ദനങ്ങള്‍.
ReplyDeleteഇങ്ങനെ രക്ഷിയ്ക്കപ്പെട്ട എത്രയെത്ര തറവാട്ട് മഹിമകൾ..ഇപ്പോഴും തീർന്നിട്ടില്ല. ...
ReplyDeleteനന്നായി എഴുതീന്ന് കുമാരഗുരുവിനോട് ഞാൻ പറയേണ്ടതില്ലല്ലോ.അഭിനന്ദനങ്ങൾ.
സംഭവം പണ്ട് മുതലേ നടന്നുവരാറുള്ളതാണേലും കുമാരനാശാന്റെ ശൈലിയില്‍ പറഞ്ഞപ്പോ അത് ഗംഭീരായി.
ReplyDeleteKumarante nalla oru katha.. Nice presentation
ReplyDeletegambheeram. parichayamulla sthalangal.....sasneham
ReplyDeleteകിടിലന്‍ ഒരു കഥയില്‍ തുടങ്ങി ഞാനും ഇവിടുത്തെ മെമ്പര്‍ ആയിരിക്കുന്നു...
ReplyDelete! വെറുമെഴുത്ത് !
കുമാരാ സംഭവങ്ങളെവിടെ വരെയായീന്ന് നോക്കാന്‍ വന്നതാ..കഥകൊള്ളാം..നല്ല ശൈലിയില്‍ വിഷകാരി.
ReplyDeleteവളരെ നല്ല അവതരണം. കാടും മലയും മരുന്ന് പറിക്കലിലും എല്ലാം കൂടെ സഞ്ചരിച്ചത് പോലെ അനുഭവപ്പെട്ടു. വൈദ്യരുടെയും പുലയപ്പെണ്ണിന്റെയും രൂപം നന്നായി തെളിഞ്ഞു.
ReplyDeleteവ്യത്യസ്തമായ രീതിക്കാണ് എന്‍റെ കയ്യടി!
ReplyDeleteസംഗതി സീരിയസായോ?
ReplyDeleteകുമാരന്റെ കഥയിൽ ഒരു മരണം എന്നൊക്കെ പറഞ്ഞാൽ.....!
കഥ നന്നായിട്ടുണ്ട്; ആശംസകൾ!
ദളിതരുടെ ഒരു കഥ സിയഫിഇക്കയുടെ ബ്ലോഗ്ഗില്‍ നിന്നും വായിച്ചു വന്നതേ ഉള്ളൂ ..
ReplyDeleteനന്നായി ചൂക്ഷണം പല രീതിയില്‍ ..ആണല്ലേ ..നല്ല കഥ അവതരണം ഏറ്റവും മുന്‍പില്‍ ..
കുമാരേട്ടാ.. ഈ കഥ ബ്ളോഗിലിട്ടാല്‍ പോര വല്ല ആനുകാനികങ്ങള്‍ക്കും കൊടുക്കുക, പ്രസിദ്ധീകരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കഥയും കഥന രീതിയും പ്രയോഗങ്ങളുമെല്ലാം വളരെ നന്നായി. അവള്‍ക്ക് മരുന്ന് ചേര്‍ത്ത് കൊടുക്കുമ്പോള്‍ ചിന്തിക്കാമായിരുന്നില്ലേ എവിടേയെങ്കിലും പോയി പൊറുത്തോട്ടെ എന്ന്.. ആകെ മൊത്തം കഥ എന്നെ രസിപ്പിച്ചു. ആശംസകള്‍ !
ReplyDeleteഇതൊരു കുമാര സംഭവം തന്നെ...നല്ല ചാരുതയോടെ പറഞ്ഞ കഥ...ഈ തൂലികയില്‍ നിന്നും ഇനിയും പുതു പുഷ്പങ്ങള്‍ വിരിയട്ടെ...ആയിരമായിരം..ആശംസകളോടെ..
ReplyDeleteഅതിമനോഹരം എന്നുതന്നെ പറയണം. നല്ല കരുത്തും കെട്ടുറപ്പുമുള്ള ഭാഷയില്‍, എന്നാല്‍ അരോചകമായ scholarly pretensions തീരെയില്ലാതെ അളന്നുമുറിച്ച്....
ReplyDeleteഅവസാനത്തെ ഖണ്ഡികയില്‍ 'കൈയ്യബദ്ധം' ഒഴികെയുള്ള ഭാഗം വേണ്ടിയിരുന്നില്ലെന്നുതോന്നി. കുറച്ചൊക്കെ വായനക്കാരന്റെ ഭാവനയ്ക്കും വിടാമല്ലോ. ഇതെന്റെ മാത്രം അഭിപ്രായമാണുകേട്ടോ- അങ്ങനെ അവസാനിപ്പിച്ചത് ഇഷ്ടപ്പെട്ടവരും ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നു.
ഇനിയും ഇതുപോലെ മനോഹരമായ രചനകള്‍ താങ്കളില്‍നിന്നുണ്ടാകട്ടെ.
കുമാരന്‍റെ സ്ഥിരം എഴുത്ത് ഹാസ്യമാണെങ്കിലും അല്ലാത്തവയും വഴങ്ങുമെന്ന് മുന്നേ തെളിയിച്ചതാണ് .ഇതിന്‍റെ അവതരണത്തില്‍ നമ്മില്‍ നിന്നും മായുന്ന ഗ്രാമീണതയും ഗൃഹാതുരത്വവും മനസ്സില്‍ വീണ്ടും ഒരു കുളിര്‍ തെന്നലായ് തലോടുന്നു... മനോഹരമായിട്ടുണ്ട്....അടുത്ത പോസ്റ്റ് വേഗം തന്നെ കാണാം എന്ന പ്രതീക്ഷയോടെ
ReplyDeleteആശംസകളോടെ ...
ഹാസ്യത്തിനൊപ്പം സാധാരണ മനുഷ്യ ബന്ധങ്ങളില്‍ നിന്നും അനുഭവങ്ങളെ കണ്ടെത്തി അതിന്റെ തീവ്രത ഒട്ടും ചോരാതെ എഴുതുവാന്‍ കുമാരനു ആകുംമെന്ന് മുമ്പും തെളിയിച്ചിട്ടുണ്ട്. വണ്ണാത്തി മാറ്റ് എന്ന കഥ അതിന്റെ ഒരു ഉദാഹരണം മാത്രം. മറ്റൊരു കഥയിലെ “അച്ഛാ എന്നെ കേളാച്ചേരി സ്കൂളിലാ ചേര്‍ത്തിയെ“ എന്നു പറഞ്ഞ് തന്നെ ഉപേക്ഷിച്ച് ആഡംഭര ജീവിതത്തിലേക്ക് അകന്നു പോയ അച്ഛനരികില്‍ നിഷ്കളങ്കമായ സ്നെഹത്തോടെ എത്തുന്ന അസുഖ ബാധിതനായ കീറിപ്പറിഞ്ഞ വസ്ത്രം അണിഞ്ഞ ആ പയ്യന്‍ ഇടയ്ക്കിടെ മനസ്സില്‍ നൊമ്പരമുണര്‍ത്തുന്നു.
ReplyDeleteഎന്റെ പ്രിയ സുഹൃത്ത് കുമാരന്റെ സാഹിത്യ സപര്യക്ക് എല്ലാവിധ ആശംസകളും നേരുന്നു...
പാവപ്പെട്ടവരേയും ദളിതരേയും പറ്റിക്കാൻ തന്ത്രങ്ങൾ ഇനിയും ബാക്കി കിടക്കുകയല്ലേ..
ReplyDeleteകഥനം മനോഹരമായി.. ഭാവുകങ്ങൾ..!!
നെല്ലിക്കയോളം വലിപ്പത്തിൽ ഉരുണ്ടുകൂടിയൊരു മോഹത്തെ അവൾ പതുക്കെ അവളുടേതുമാക്കി.
ReplyDeleteആ പ്രയോഗം ഇഷ്ടായി...
എല്ലാ നന്മകളും നിറഞ്ഞ ജീവിതം ആശംസിക്കുന്നു.
ReplyDeleteസസ്നേഹം,
അനു
ന്താ പറയ്യാ..തകര്‍ത്തുകളഞ്ഞു ! ഒരു ഒഴുക്കോടെ വായിച്ചു തീര്‍ത്തു ..നല്ല എഴുത്ത്..ഇഷ്ടായിട്ടോ . ഇനിയും ഇത്തരം എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു.. സ്നേഹാശംസകള്‍
ReplyDeleteനല്ല അവതരണം കുമാരാ... വായിക്കുകയായിരുന്നില്ല , കണ്മുന്നില്‍ കാണുകയായിരുന്നു വൈദ്യരെയും നാണിയേയുമെല്ലാം... ഇങ്ങിനെ തറവാട്ട് മഹിമ നിലനിര്‍ത്താന്‍ വേണ്ടി പൊളിഞ്ഞു പോയ എത്രയോ നാണിമാര്‍ ല്ലേ...
ReplyDeleteകുമാരേട്ടാ, ഇച്ചിരി സീരിയസ് ആണല്ലോ?
ReplyDeleteകൊള്ളാം..
കലക്കീലോ കഥ. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. വളരെ മനോഹരമായി അവതരിപ്പിച്ചു.സല്യൂട്ട്.
ReplyDeleteഎന്തുവേണമെന്നറിയാതെ പതറി നിന്നു വൈദ്യർ. തലയിൽ എന്തോ വന്ന് വീണത് പോലെ മൊത്തം മരവിപ്പായിരുന്നു. ഭൂമിയിൽ തനിക്ക് ആദ്യമായി ഒരു അംശം രൂപം കൊണ്ടിരിക്കുന്നു !!! പത്തിരുപത്തിയഞ്ച് വർഷത്തെ ദാമ്പത്യത്തിനു തരാൻ കഴിയാതിരുന്നത്... വൈദ്യർകണ്ടി തറവാടിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കേണ്ട അനന്തരാവകാശി..! ഊർദ്ധ്വൻ വലിക്കുന്നതിനു മുൻപ് വിഷപ്രതിരോധ രഹസ്യം ചെവിയിലോതാൻ, തെക്ക് ഭാഗത്തെ കാരണോൻമാരുടെ കോട്ടത്തിൽ നിത്യവിളക്ക് വെക്കാൻ, അഗദതന്ത്രം ഹൃദിസ്തമാക്കി അശരണർക്ക് അമൃതേകാൻ, നിജത്തിലും ആഗന്തുകത്തിലും ഒരുപോലെ പ്രഗത്ഭനാകാൻ, സ്ഥാരവര വിഷത്തിലും ജംഗമ വിഷത്തിലും അതുല്യനാകാൻ.. ദംശഭേദങ്ങളിലും സദ്യ:കരണീയങ്ങളിലും വേഗവേഗാന്തര ചികിത്സകനാകാൻ… ഒരു പിന്തുടർച്ചാവകാശി…! പക്ഷേ, തറവാട്ടിന്റെ മാനം, സമുദായത്തിന്റെ മഹിമ... നാട്ടിലും മറുനാട്ടിലും കേൾവികേട്ട തന്റെ പേരും പെരുമയും.. വേണ്ട, വേണ്ട.. അത്.. അങ്ങനെ സംഭവിച്ചാൽ പിന്നെ ലോകർ കാർക്കിച്ച് തുപ്പും… വേച്ചു വേച്ച് ചുമർ പിടിച്ച് ഇരുട്ട് നിറഞ്ഞ കണ്ണുമായി അകത്തു ചെന്നു.
ReplyDeleteഉള്ളിൽ കിടന്ന് പിടക്കുകയാണ് ഒരു പിഞ്ചുകുഞ്ഞ്, മരുന്ന് കഴിപ്പിക്കുമ്പോഴെന്ന പോലെ മുഖമിട്ടുരുട്ടിക്കൊണ്ട്… പിഞ്ചുകൈകളാൽ കയ്യിൽ മാന്തിപ്പറിക്കുന്നു, വാവിട്ട് കരയുന്നു.. സർവ്വാംഗം തളരുന്നു.. നിമിഷനേരം കൊണ്ട് ആയിരമായിരം തോന്നലുകൾ വന്നു പോകുന്നു.. മരുന്നുകൂട്ടുകളോ അളവുകളൊ ഓർമ്മ വരുന്നില്ല. കൈയ്യിൽ കിട്ടിയതൊക്കെ ചേർത്ത് ഒരു കുപ്പിയിലാക്കി കൊടുത്ത് രാത്രി ഉറങ്ങാൻ നേരം കുടിക്കാൻ പറഞ്ഞു. പതക്കുന്ന അഗ്നിശരങ്ങളെ ഭയന്ന് മുഖത്ത് നോക്കാൻ കഴിഞ്ഞില്ല. അവളെന്ത് വിചാരിക്കുമെന്ന് ചിന്തിച്ചുമില്ല, തന്നെ അനുസരിക്കുമോ എന്ന ഭയമുണ്ടായിരുന്നു. ഒന്നും ഉരിയാടാതെ അതും വാങ്ങി തിരിഞ്ഞ് നോക്കാതെ പോയി... അവളെപ്പറ്റി തോന്നിയതൊക്കെ പൊയ് ആയിരുന്നുവോ..!
കുളിരുള്ള രാത്രിയിലും അകം വേവുന്ന മനസ്സുമായിക്കഴിഞ്ഞ വൈദ്യരെത്തേടി കാലത്തു തന്നെ ആ വാർത്ത എത്തി. അവൾ പോയി…
തമാശ വിട്ട് കാര്യത്തിലേക്ക് വന്നുവല്ലേ? നന്നായി ...വളരെ നന്നായി..
ആശംസകള്‍ ....
ഒരു തമാശ വായിചു ചിരിക്കാന്‍ വേണ്ടി വന്നതാ....വാ പിളര്‍ന്ന് ഇരുന്നു പോയി. ഗംഭീരന്‍ കഥ!!! ജാതിയും മതവുമില്ലാത്ത ലോകത്ത് മാത്രമേ മനുഷ്യനു മനുഷ്യനായി ജീവിക്കാനാവൂ!! കാരണം വികാര വിചാരങ്ങള്‍ മനുഷ്യനില്‍ നിറച്ച ദൈവം സൃഷ്ടിച്ചതല്ല ജാതിയും മതവും, അതു കൊണ്ട് അവയ്ക്കു ജാതിക്കനുസരിച്ച് പെരുമാറാനറിയില്ല!! മനുഷ്യന്റെ അനാവശ്യമായ പെടാപ്പാടുകള്‍!!!
ReplyDeleteവായിക്കാന്‍ സുഖമുള്ള എഴുത്ത് .. കഥയുടെ ലോകവും ഭാഷയും നന്നായി .. ആദ്യ ചിത്രവും ..
ReplyDeleteKadha keri keri serious ayi varunnundallo.. nice :P
ReplyDeleteനല്ല വായനാസുഖമുള്ള എഴുത്ത്. അഭിനന്ദനങ്ങൾ!
ReplyDeleteഅവസാനഭാഗത്ത്..കഥ ധൃതി പിടിച്ച് അവസാനിപ്പിച്ചതു പോലെ തോന്നി.
സാബു, നീണ്ട പോസ്റ്റിന് വായനക്കാർ കുറയുമെന്നുള്ള അനുഭവം കൊണ്ട് ഇതിൽ പലയിടത്തും സ്പീഡ് കൂടിപ്പോയിട്ടുണ്ട്. നന്ദി.
Deleteഇപ്രാവശ്യം ഇത്തിരി സീരിയസ് ആണല്ലോ. കഥയിഷ്ടായി.
ReplyDeleteന്നാലും കുമാരാ നീ കളംമാറി ചവിട്ടുവാണോ..?
ReplyDeleteകുമാരേട്ടാ ഞാന്‍ വായിച്ചിട്ടുള്ള കുമാരസംഭവങ്ങളിലെ ഏറ്റവും നല്ല കഥകളില്‍ ഒന്ന് ഇതന്നെ ...വളരെ നല്ല അവതരണം..കാടും, മലയും, കാട്ടുചോലയും , കാട്ടുകിളികളും , കാട്ടുപൂക്കളും, മരുന്ന് പറിക്കലിലും ഒക്കെ നന്നായി ...തറവാട്ട് മഹിമകളുടെ പേരില്‍ എത്ര ജീവിതങ്ങള്‍ ആണ് ഹോമിക്കപ്പെടുന്നു ...
ReplyDelete:)
ReplyDeleteമനോഹരം ഈ രചന…താങ്കളുടെ കഥകളിൽ ഇത് കുറച്ച്സീരിയസ്സ് രചന പോലെ തോന്നി. ആശംസകൾ!
ReplyDeleteകഥ നന്നായിട്ടുണ്ട്; ആശംസകൾ!
ReplyDeleteകിടിലോര്‍കിടിത്സായിട്ടുണ്ട് കുമാര്‍ജീ ....
ReplyDeleteആശംസകള്‍
കുമാരന്‍,നന്നായി എഴുതി.കുറെ നാളുകള്‍ക്ക് ശേഷം ഒരു നല്ല കഥ വായിച്ച സുഖം അനുഭവിച്ചു.
ReplyDeleteകുമാരനെ വായിക്കുന്ന സുഖം ഒന്ന് വേറെതന്നെയാണ് ..കുമാരസംഭവങ്ങള്‍ എന്നല്ല കുമാരന്‍ ഒരു സംഭവമാണെന്ന് പറയാനാണ് എനിക്കിഷ്ടം.
ReplyDeleteനന്നായിരിക്കുന്നു..ഇത്തരം കഥകളെല്ലാം ഇന്ന് അന്യം...
ReplyDeleteകുമാരന്റെ കുമാരത്വം എന്നും നിലനില്‍ക്കട്ടെ!
ReplyDeletevariety post..
ReplyDeleteമഹത്തായ ‘കുമാരശൈലി’യിൽ തീവ്രമായ ഒരു കഥകൂടി വായിച്ചു. ഇത് അവതരിപ്പിച്ചതിന്റെ പക്വതയാണ് എഴുത്തുകാരന്റെ വിജയം. ആശംസകൾ....
ReplyDeleteകുമാരസംഭവം നടന്നതും, നടക്കാത്തതും കലക്കി .....
ReplyDeleteപിന്നെ ഇവിടെ
"വൈദ്യർ കണ്ണടക്കാതെ ആ കാഴ്ച കണ്ട് നിന്നു."
കണ്ണിമ വെട്ടാതെ എന്നതല്ലേ കൂടുതല്‍ യോജിക്കുക.
നാരദൻ: ഒരു നാടൻ പ്രയോഗമെന്ന നിലക്കാണ് അങ്ങനെ എഴുതിയത്.. വിശദമായ വായനക്ക് നന്ദി.
Deleteകഥ നല്ല രീതിയിൽ പറഞ്ഞു. അവസാനം കഥാകൃത്ത് തന്നെ അവളെ കൊല്ലേണ്ടിയിരുന്നില്ല. അത് വായനക്കാർക്ക് വിടാമായിരുന്നു.
ReplyDeleteആശംസകൾ...
നർമ്മത്തിന്റെ കയങ്ങളിൽ നിന്നും ഒരു സൂപ്പർ കഥയുടെ തലത്തിലേക്ക് അനിൽകുമാരൻ ഒരു ജൈത്രയാത്ര നടത്തി വിജയം കൈവരിച്ചിരിക്കുകയാണിവിടെ...
ReplyDeleteഅഭിനന്ദനങ്ങൾ..കേട്ടൊ ഭായ്
ഈ കഥയ്ക്കായി നന്നായി വർക്കൌട്ട് ചെയ്തു അല്ലേ? അത് അറിയാനുണ്ട്... മനോഹരമായിരിക്കുന്നു... പൂച്ചെണ്ടുകൾ...
ReplyDeleteന്റെ മാഷേ , നിങ്ങള്‍ ഒരുപാട് ഹാര്‍ഡ് വര്‍ക്ക് ചെയ്തിട്ടുണ്ടല്ലോ . അങ്ങനെ വരട്ടെ നല്ല കഥകള്‍ ....
ReplyDeleteകുമാരേട്ടാ ഇത്തവണ വൈകിയ വായനയാണ് .....
ReplyDeleteകഥ ഗംഭീരമായി . കുമാരേട്ടന്‍ ഗൗരവബുദ്ധിയോടെ എഴുതുന്നത് ഉയര്‍ന്ന നിലവാരത്തിലേക്ക് പോവുന്നു അടിവരയിട്ടു പറയുന്നു ഈ രചന.
കഥ കൊള്ളാം. നന്നായിരിക്കുന്നു.
ReplyDeleteഈ കഥയും ചേലേരിയിലെ 'വൈദ്യര്‍കണ്ടി' എന്ന സ്ഥലവും തമ്മില്‍ സത്യത്തില്‍ എന്തെങ്കിലും ബന്ധമുണ്ടോ?
ഇത് കൊളച്ചേരിക്കാർ തന്നെ ചോദിക്കണം. എന്നാലല്ലേ തിരുവനന്തപുരത്തുള്ളവർക്കൊക്കെ ഒരു ധൈര്യം കിട്ടൂ കനകാംബരാ. ഒന്നുമില്ലെങ്കിലും നമ്മളൊക്കെ ഒരു പഞ്ചായത്ത് കാരല്ലേ?ഹഹ
Deleteഏതായാലും വിളിപ്പുറത്തുള്ള പാടിക്കുന്നിനെ പറ്റി ചോദിക്കാത്തത് ഉചിതമായി.
:(
ReplyDeleteവൈകിയാണെത്തിയത് വായിക്കാൻ...നല്ലൊരു കഥ വായിച്ച സംതൃപ്തിയോടെ മടങ്ങുന്നു..
ReplyDeleteഅതിമനോഹരം. മറ്റൊന്നും പറയേണ്ടതില്ല.ആശംസകൾ
ReplyDelete(കഴിഞ്ഞ മാസം പാടിക്കുന്നിൽ പോയി. അവിടെ ആകെ ഒരു മാറ്റം വന്നിട്ടുണ്ട്. പാടി തീർത്ഥം നശിപ്പിക്കപ്പെട്ടു. സ്റ്റോൺ ക്രഷറുകളും, നാലു ഗ്രാമങ്ങളുടെ നാലു ശ്മശാനങ്ങളും കൂടി പ്രശാന്തത മൊത്തം നശിപ്പിച്ചു കഴിഞ്ഞു. ജേസീബികൾ റിയാലിറ്റി ഷോ നടത്തുന്നു.കുന്നിന്റെ ഒത്ത മധ്യത്തിലെ തടാകത്തിൽ വാഹനം കഴുകി, കൊളച്ചേരി, ആലും കുണ്ട് തടാകം മൂടിയതു പോലെ,തടാകം നാശമാക്കിയിട്ടുണ്ട്. ഒരു അഗദ തന്ത്രം കൊതിച്ചിരിപ്പാണ് പാടിക്കുന്ന്.)
njan mundayadil(kannur) ninnau ...
ReplyDeletebussil kayariyal irangande stopinte peru
mundayadu karuvan vaidyarude peedika ennum...
ladum lidum thammil lendengilum bandom ...????
kadha gambheeramayittundu..... aashamsakal.........
Deleteumesh mc: ഉമേഷ് കണ്ണൂർ ആയിരുന്നോ! അത് എനിക്കും അറിയുന്ന സ്ഥലമാണ്. കഥയിൽ വ്യത്യസ്ഥമായ പേരു വേണ്ടി വന്നപ്പോൾ അത് ഉപയോഗിച്ചു എന്നേയുള്ളൂ, ബന്ധമൊന്നുമില്ല. ഇവിടെ വന്നതിലും കമന്റിയതിലും നന്ദി.
Deletevalare manoharamaya kadha .vayichillenkil oru nashtamayene.
ReplyDeleteഇവിടെ ആദ്യമാണ്.കഥ ഇഷ്ടപ്പെട്ടു.മനോഹരമായ വര്‍ണ്ണന.അതിലും നല്ല ആഖ്യാനം.
ReplyDeleteഅതിഗംഭീരം............
ReplyDeleteവൈകാര്യതയുടെ സമസ്ഥതലങ്ങളിലേക്കും കൂട്ടികൊണ്ടു പോയ കഥാകാരാ
ആയിരമായിരം അഭിവാദ്യങ്ങള്‍.........
ബ്ലോഗില്‍ ഏറ്റവും നല്ല കഥകളില്‍ ഒന്ന്. കുടുംബം അന്യം നിന്നാലും ശരി ജാതീയതയുടെ പേരില്‍ വൈദ്യര്‍ അവസാനം തറവാടിന്റെ മാനത്തിനു വേണ്ടി നാനിയുടെ മാനവും ജീവനും കവര്‍ന്നെടുത്തു.
ReplyDeleteവായിപ്പിക്കാന്‍ ഏറെ പ്രേരിപ്പിക്കുന്ന താങ്കളുടെ ശൈലിക്ക് ആശംസകളോടെ..
ചിരിയ്ക്ക് ഒരു ഇടവേള :)
ReplyDeleteരണ്ട് പേരും പാവങ്ങളായിരുന്നു..നല്ല കഥ
ReplyDeleteഎന്തൊരു വശ്യമനോഹരമായ അവതരണം. കുന്നും കാടും എല്ലാം മനസ്സില്‍ മിന്നിത്തെളിയുന്നു. വൈദ്യരും ആ പെണ്ണും മായാതെ കുറച്ചു നാള്‍ മനസ്സിലുണ്ടാകും. അഭിനന്ദനങ്ങള്‍.
ReplyDeleteവളരെ ഇഷ്ടായി ആശംസകള്‍
ReplyDeleteവായിച്ചു
ReplyDeleteനല്ല അവതരണം
സര്‍വ്വ മേഘലയിലും കുമാരന്‍ കൈ വെച്ചോ ?
ReplyDeleteഈ വൈദ്യം ഒക്കെ എവിടെ നിന്ന് പഠിച്ചു ?
സമ്മയിച്ചു കുമാരാ സമ്മയിച്ചു :)
കഥ നന്നായി. വൈദ്യര്‍ക്ക് പറ്റിയ അബദ്ധം..
ReplyDeleteകുമാരെന്‍ മാഷേ
ReplyDeleteആദ്യ വായന ഇവിടെ
ഗംഭീരംയെന്നല്ലാതെന്തു
പറയാന്‍.
എന്റെ ബ്ലോഗില്‍ വന്നു
ഒരു നല്ല വാക്ക് പറഞ്ഞു
പോയതിനു പെരുത്ത നന്ദി
വീണ്ടും വരാം ഒപ്പം പഴയതും
വായിക്കണമെല്ലോ.
വീണ്ടും കാണാം
ബ്ലോഗില്‍ ചേരുന്നു
APK
കുമാരാ ..കഥയോ, ജീവിതമോ എന്തായാലും ...ഇതുപോലെ ഉള്ള അവതരണം ഇനിയും ഉണ്ടാവണം എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു ട്ടോ
ReplyDeleteവളരെ നന്നായി ..
സിയ പറഞ്ഞത് തന്നെ. നന്നായിരിക്കുന്നു.
ReplyDeleteഅസ്സലായി എഴുതിയിരിക്കുന്നു. എഴുത്തിന്റെ ഉന്നതന്നങ്ങളിൽ എത്തിയ കുമാരന്റെ വരികൾക്ക് അഭിപ്രായം പറയാാനുള്ള കഴിവില്ല എനിക്ക്. അതാണേ പലപ്പോഴും വായിച്ചു മടങ്ങുന്നത്. ഇത് വായിച്ചപ്പോൾ എന്തോ ആ ഭാഷാശൈലി ഒക്കെ കണ്ടപ്പോൾ 'അസ്സലായി 'എന്നു പറയാതെ വയ്യ.
ReplyDeleteആശംസകൾ
കുമാരന്‍ വൈദ്യരുടെ കഥ അസ്സലായി...
ReplyDeleteഇന്ന് അധികമൊന്നും പോസ്റ്റുകൾ വായിക്കാൻ കഴിഞ്ഞില്ല, ഇതടക്കം മൂന്നെണ്ണം. ന്നാലും നഷ്ടല്ല്യാ നല്ലൊരു കഥ കിട്ടി. രസിച്ചു വായിച്ചൂ ട്ടോ കുമാരേട്ടാ. ആശംസകൾ.
ReplyDeleteവല്ലാതെ മനസ്സില്‍ തട്ടിയ കഥ.
ReplyDeleteഹൈയീ
ReplyDeleteദിപ്പോഴാ വായിചത്! ഇനി ഒന്നു ചാരിക്കിടക്കട്ടെ ...
ഒന്നു അയവിറക്കി അസ്വദിക്കാൻ
orupaatu ishtamaayi...comment parayathe veruthe vaayichittu pokaan thonniyilla...
ReplyDeleteഎന്താത് !
Deleteനൂറ്റി പതിനൊന്നാമനായി ഇനി ഞാനും പറയട്ടെ
നല്ല കഥ. അല്ല വായന. അതുമല്ല അവതരണം.
ഹേ അല്ല എല്ലാം അസ്സലായി.
Nalla kadha
ReplyDeletenalla story.. nice
ReplyDeleteനല്ല പഞ്ച് ഉണ്ടാരുന്നു...ക്ലൈമാക്സ് ഇത്രേം പ്രതീക്ഷിച്ചില്ല... :-)
ReplyDeletesrushtiyano..alla charithramano?
ReplyDelete4k video downloader crack + License key.
ReplyDeleteIDM Crack + Serial Number Free.
Windows 10 Activator.
Windows 7 Activator.
Bandicam Crack + Serial Number.
WinRAR Crack + License key.
Microsoft Office Download
Movavi Video Editor Crack key
Wondershare PDFelement Pro Crack is the complete PDF solution and very easy way to view, create, edit, and manage your PDF files.
ReplyDeleteFirst time in my life, I am visit the very awesome site. Your site is full of interesting information. Your site change my day. Keep it up!
ReplyDeleteMacX MediaTrans Crack
My relatives all the time say that I am wasting my time here at net, but I
ReplyDeleteknow I am getting experience every day by reading such pleasant content.
native komplete ultimate crack
Very Informative Content
ReplyDeleteMixcraft 9 Pro Studio Crack
SpyHunter Crack
AVS Video Remaker Crack
ReplyDeleteYou really make it seem so easy with your presentation.Thanks a lot!
WebcamMax Crack
HitmanPro Crack
iMazing Crack
NSB Appstudio Crack
TeamViewer Crack
Avast Premium Crack
AVG Internet Security Crack
Movavi Video Converter Crack