അമ്പലം ബസ് സ്റ്റോപ്പിലെ സ്ഥിരതാമസക്കാരായ ഞങ്ങളുടെ ടീമിലെ കുറുമുന്നണിയാണ് ഹരിദാസനും മുരളിയും. വെള്ളത്തിലൊഴിച്ച വെളിച്ചെണ്ണ പോലെ ഇവർ കൂട്ടത്തിൽ നിന്ന് വേറിട്ട് നിൽക്കും. എല്ലാവരും കൂടി സിനിമക്കോ തെയ്യത്തിനോ പോകുമ്പോ ഇവരു രണ്ടും സെപ്പറേറ്റ് ആയാണ് ഇരിപ്പും നടപ്പും. തെയ്യം കാണുമ്പോൾ ഞങ്ങളൊക്കെ ആണുങ്ങളുടെ ഭാഗത്ത് നിന്ന് പെണ്ണുങ്ങളെ നോക്കുമ്പോ അവർ പെണ്ണുങ്ങളുടെ പിന്നിൽ നിന്ന് ആണുങ്ങളെ നോക്കും. സിനിമാ ടാക്കീസിൽ ഞങ്ങൾ തിരക്കില്ലാത്തിടത്ത് ഇരിക്കുമ്പോ അവർ പെണ്ണുങ്ങളുടെ പിന്നിൽ ഇരിക്കാൻ തിരക്ക് കൂട്ടും. ബസ്സിൽ ഞങ്ങൾ പിന്നിലൂടെ കേറുമ്പോൾ അവർ ഏത് ഡോറിലൂടെ കേറിയാലും തരുണികളുടെ പിന്നിൽ അണി ചേരും. രണ്ടു പേരും കടുത്ത ഫെമിനിസ്റ്റുകളാണ്. ഒന്നും നോക്കാതെ സ്ത്രീകളുടെ പക്ഷം നിൽക്കുന്നവരെയാണല്ലോ ഈ ഫെമിനിസ്റ്റുകൾ എന്ന് പറയുന്നത്.
മുരളി പൊതുവെ ഒരു പാവമാണ്. മാതൃകാ പുരുഷൻ എന്നൊക്കെ പറയുന്നത് പോലെ ഒരു മാതൃകാ യൂത്തൻ. മനപൂർവ്വം ഒരു പെണ്ണിനെയും തൊട്ടിട്ടില്ല, മുട്ടീട്ടില്ല, കമന്റടിച്ചിട്ടില്ല, ലൈനടിച്ചിട്ടില്ല, ലൈക്കിയിട്ട് പോലുമില്ല. പക്ഷേ അവന്റെ വീൿനെസ്സാണ് ഹരിദാസൻ. ഇവർ രണ്ടും പാർട്ടിയും മെംബറും പോലെയാണ്. പാർട്ടി പിരിക്കാൻ പറഞ്ഞാ പിരിക്കും, അടിക്കാൻ പറഞ്ഞാ അടിക്കും, ബോംബെറിയാൻ പറഞ്ഞാ ബോംബെറിയും, വണ്ടിക്ക് തല വെക്കാൻ പറഞ്ഞാ തല വെക്കും. അത് പോലെ ഹരിദാസൻ പറഞ്ഞാൽ പിന്നെ മുരളിക്ക് അപ്പീലില്ല. തത്ഫലമായി ഹരിദാസൻ പോയി വീഴുന്ന എല്ലാ അബദ്ധങ്ങളിലും മുരളി നോൺസ്ട്രൈക്കറായി ഉണ്ടാകും.
ഇവരെ രണ്ടിനെക്കൊണ്ടും ഉണ്ടായ തമാശകൾക്കും സംഭവങ്ങൾക്കും കൈയ്യും കണക്കുമില്ല. ഒരു ഞായറാഴ്ച വൈകുന്നേരം ഞങ്ങളെല്ലാം ബസ് സ്റ്റോപ്പിലിരിക്കുമ്പോൾ ഫസ്റ്റ് ഷോക്ക് പോയാലോ എന്ന് ആരോ പറഞ്ഞു. എല്ലാവരും ഒ.കെ. പറഞ്ഞെങ്കിലും ഹരിദാസൻ മാത്രം ഞാനില്ലാന്നു പറഞ്ഞു.
“എന്താ നീ വരാത്തെ..” മുരളി ചോദിച്ചു.
“വരണംന്ന്‌ണ്ട്.. ബസ്സ് വരാനായില്ലേ, വീട്ടിൽ പോയിറ്റ് വരാൻ സമയമില്ല്ലല്ലോ..”
“പൈസ ഇല്ലഞ്ഞിറ്റാന്നോ? ടിക്കറ്റ് ഞാൻ എടുത്തോളാം, നീ വാ..” എന്ന് മുരളി.
“അതല്ലടാ, ഞാൻ സെക്കന്റ് പേപ്പർ ഇട്ടിട്ടില്ല.. അത് കൊണ്ടാ..”
“ബസ്സ് കേറി നാല് സ്റ്റോപ്പ് കഴിഞ്ഞാൽ ടാക്കീസെത്തീല്ലേ.. അല്ലെങ്കിലും ആരാ ഇതൊക്കെ ചെക്ക് ചെയ്ത് നോക്കുന്ന്.. നീ വാ..” എന്ന് മുരളി നിബ്ബന്ധിച്ചു.
ബസ്സ് വന്നയുടനെ ഞങ്ങൾ എല്ലാവരും പിന്നിൽ കയറിയപ്പോൾ ഹരിദാസനും മുരളിയും ഏസ് യൂസ്വൽ ഫ്രണ്ട് ഡോറിലൂടെ കയറി. മരണ തിരക്കായിരുന്നു ബസ്സിൽ. ആടി കുലുങ്ങി ഒരു വിധം ടാക്കീസിന്നടുത്ത് എത്താനായി. അപ്പോൾ മുന്നിൽ നിന്നും ഏതോ പെണ്ണുമ്പിള്ള “ആരാൺട്രാ കൊടേരെ കമ്പി കൊണ്ട് കുത്തുന്നേ…” എന്ന് വിളിച്ച് കൂവുന്നത് കേട്ടു. തനി നാടൻ സ്റ്റൈലിലുള്ള ഡയലോഗ് കേട്ട് ബസ്സിൽ കൂട്ടച്ചിരി ഉയർന്നു. ടാക്കീസ് സ്റ്റോപ്പിൽ ബസ്സ് നിർത്തിയതും ഹരിദാസൻ ചാടിയിറങ്ങി ലുങ്കി മാടിക്കെട്ടി തിരിഞ്ഞ് നോക്കാതെ നടക്കുന്നത് കണ്ടു. അറ്റാച്ച്‌ഡ് വിത്ത് മുരളി.jpeg.
രണ്ടുപേരും എന്നത്തെയും പോലെ ടാക്കീസിൽ കയറിയപ്പോൾ ഞങ്ങളെ ഒഴിവാക്കി ഏതോ ഫാമിലിയുടെ കൂടെയുള്ളൊരു സുന്ദരിപ്പെൺകുട്ടിയുടെ പിന്നിൽ ഇരുന്നു. സിനിമ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ഒരു റിലീഫ് കിട്ടാൻ മുരളി കാലു മുന്നിലേക്ക് നീട്ടി വെച്ചു. പെൺകുട്ടിയുടെ കാലിൽ മുട്ടിയതിനാൽ ഷോക്കടിച്ചത് പോലെ കാലു പിന്നോട്ട് വലിച്ചു. ഒറ്റയ്ക്കൊരു കാര്യം ചെയ്യാൻ ധൈര്യമില്ലെങ്കിലും ഹരിദാസനൊക്കെ പറഞ്ഞ് കേട്ടതിൽ നിന്നും ചാൻസ് കിട്ടിയാൽ ഫൂട്ട് മസാജിങ്ങ് നടത്തണമെന്ന് അവന്റെ ഉള്ളിന്റെയുള്ളിൽ ഉണ്ടായിരുന്നു. പേടിയുള്ളത് കൊണ്ട് വേണോ വേണ്ടണോ എന്ന് മനസ്സാക്ഷിയുമായി രണ്ടു മൂന്ന് ഓൺലൈൻ ചോദ്യോത്തരം നടത്തിയതിനു ശേഷം ഒന്നൂടെ റിസ്ക് എടുക്കാമെന്ന് അവൻ തീരുമാനിച്ചു. അല്ലെങ്കിലും എന്തു കാര്യത്തിനായാലും ആണുങ്ങളാണല്ലോ മുൻ കാൽ എടുക്കേണ്ടത്. വേൾഡ് ബാങ്കിൽ നിന്നോ സഹകരണ ബാങ്കിൽ നിന്നോ കടം വാങ്ങിയ ധൈര്യം കൊണ്ട് അവൻ കാലു നീട്ടി ഒരിക്കൽ കൂടി അവളുടെ കാലിൽ തൊട്ടു.
നല്ല ഒറിജിനൽ മെറ്റീരിയൽ ആയത് കൊണ്ടാണ് അല്ലെങ്കിൽ അപ്പോ തന്നെ ഹാർട്ട് പൊട്ടിത്തെറിച്ചേനേ. അമ്മാതിരി ഒച്ചയിലായിരുന്നു ആ മെഷിൻ പിടച്ചു കൊണ്ടിരുന്നത്. എന്നാൽ റിസൽട്ട് പേടിച്ചത് പോലൊന്നും അല്ലായിരുന്നു. അവൾ കാല് അവിടെ നിന്നും മാറ്റിയില്ല, ആരോടും പറഞ്ഞതുമില്ല. നല്ല ഡീസന്റ് പെരുമാറ്റം. പെൺകുട്ടികളായാൽ ഇങ്ങനെ വേണം. പ്രശ്നമില്ലെന്ന് കണ്ടപ്പോൾ മുരളി കള്ളുകുടിക്കുന്നവർ അച്ചാറിൽ തൊടുന്നത് പോലെ ഇടക്കിടക്ക് കാലിൽ ടച്ച് ചെയ്തു കൊണ്ടേയിരുന്നു. നല്ല കോമഡി സിനിമയായിട്ടും അതൊന്നും അറിയാതെ മുരളി അവളുടെ കാൽവണ്ണയിൽ കഖഗഘങ, യരലവ, ശഷസഹ എന്നൊക്കെ എഴുതി പഠിച്ചു.
ആളുകളൊക്കെ എഴുന്നേറ്റപ്പോഴാണ് സിനിമ കഴിഞ്ഞെന്ന് അവൻ അറിഞ്ഞത്. വാതിൽക്കൽ നിന്നാൽ അവളുടെ മുന്നിലെത്തി മുഖം കാണിക്കാമല്ലോ എന്നു കരുതി ആരെയും കൂട്ടാതെ അവൻ വേഗം നടന്നു. വട്ടച്ചീർപ്പ് കൊണ്ട് മുടിയൊക്കെ ലെവലാക്കി, പല്ലു പുറത്ത് കാട്ടാതെ, മുഖത്ത് കൈയ്യിലുള്ളതിൽ നല്ലൊരു ചിരിയും ഫിറ്റ് ചെയ്ത് വാതിൽക്കൽ കാത്തു നിന്നു. പക്ഷേ അവൾ ഇങ്ങനെയൊരുത്തൻ ഉണ്ടെന്ന് മൈൻഡാക്കാതെ നടന്നു പോയി..!!
പാദങ്ങൾ തമ്മിൽ ആരും കാണാതെ നടത്തിയ ഫൂട്ട് കിസ്സുകളെപ്പറ്റിയൊന്നും അവൾക്ക് ഇപ്പോൾ ഓർമ്മയേയില്ല. അല്ലെങ്കിലും ഈ പെൺകുട്ടികളുടെ മനസ്സ് ഓട്ടോറിക്ഷ പോലെയാണ്, എപ്പോഴാ മറിയുന്നതെന്ന് ആർക്കറിയാം. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്ന് കരുതി, “എടാ വേഗം വാ, ആ പെണ്ണിന്റെ പുറകേ പോയി ഏത് ബസ്സിനാ പോന്നതെന്ന് നോക്കണം…” മുരളി ഹരിദാസനോട് പറഞ്ഞു.
“അതെയതെ.. ഏട്യാ ഓളെ വീട്..”
“അപ്പോ, നീ എല്ലാം കണ്ടു അല്ലേ…”
“എന്ത്..?”
“ഞാനും അവളും…, കാലും.. കാലും..…?”
“നീയോ..? പോടാ ഞാനിത്ര നേരോം ആ പെണ്ണിന്റെ കാലിനു മുട്ടി ഇരിക്കാരുന്നു..”
ആ ചങ്ക് തകർപ്പൻ വാക്കുകൾ കേട്ട് മുരളിയുടെ ഐ.സി. അടിച്ചു പോയി. ഇവളെന്താ ഡ്യൂവൽ സിം ഇടുന്ന സെറ്റ് ആണോ എന്ന് അവൻ വിചാരിച്ചു. ഹരിദാസന്റെ മനസ്സിൽ അത് മഹാ പോക്ക് കേസാണല്ലോ ഒരേ സമയം രണ്ട് പേരെയും തൊട്ടുരുമ്മാൻ എന്നായിരുന്നു. ആകെ ഡെസ്പായെങ്കിലും അത്രേം നേരം മുട്ടിയുരുമ്മിയ ആ പൂവിതള്‍ പാദത്തിലേക്ക് വെറുതെ നോക്കിയ മുരളി നിറയെ മുത്തുകള്‍ കൊരുത്ത പാദസരമിട്ട കാലടികള്‍ കണ്ട് ഹരിയെ തോണ്ടിയപ്പോള്‍ അവനും അതു തന്നെ നോക്കി തരിച്ചു നിൽക്കുന്നു...!!
ഞങ്ങൾ ചെല്ലുമ്പോൾ രണ്ടു പേരും സൈക്കിളിൽ നിന്നും വീണത് പോലുള്ള ചിരിയുമായി മുഖാമുഖം നടത്തുകയായിരുന്നു.
വേറൊരു ദിവസം സിനിമ കാണാൻ ടാക്കീസിൽ ഇരിക്കുകയായിരുന്നു ഞങ്ങൾ. പടം തുടങ്ങാനായില്ല. ഞങ്ങളുടെ അതേ വരിയിൽ അൽപ്പമകലെയായി മുല്ലപ്പൂവൊക്കെ കുത്തിയ ഒരു സ്ത്രീ തനിച്ച് ഇരിക്കുന്നുണ്ടായിരുന്നു. അവളെ കണ്ടപ്പോൾ ഹരിദാസന് അവിടെ ഇരിക്കണമെന്ന് ഒരു ഉദിപ്പുണ്ടായി. ലൈറ്റ് ഉള്ളതിനാൽ ആളുകളുടെ മുന്നിൽ വെച്ച് അവിടെ പോയിരിക്കാൻ ചെറിയൊരു മടിയും. അവിടെ ഇരിക്കുകയും വേണം, മാനം പോകാനും പാടില്ല. കുറച്ച് ആലോചിച്ച് അവനൊരു പ്ലാൻ തയ്യാറാക്കി. ഇപ്പോൾ പുറത്ത് പോകുക, പടം തുടങ്ങിയാൽ ലൈറ്റ് ഓഫാക്കുമല്ലോ അപ്പോൾ അകത്തേക്ക് വന്ന് അറിയാത്തത് പോലെ അവളുടെ അടുത്തിരിക്കാം. ആരും കാണാനും പോകുന്നില്ല, അഭിലാഷങ്ങൾ നടക്കുകയും ചെയ്യും.
അവൻ ഉടനെ മുരളിയേയും കൂട്ടി പുറത്തേക്ക് പോയി. കുറച്ച് കഴിഞ്ഞ് ലൈറ്റ് ഓഫായി, പരസ്യ സ്ലൈഡുകൾ കാണിച്ചു തുടങ്ങി അതും കഴിഞ്ഞ് സിനിമ തുടങ്ങി. ഞങ്ങളെല്ലാം അവരെ മറന്ന് സിനിമയിലായി. പെട്ടെന്ന് ഒരു അടിയും ഒച്ചപ്പാടും കേട്ടു നോക്കുമ്പോൾ ആളുകളൊക്കെ വളഞ്ഞ് നിന്ന് രണ്ടു പേരെ പെരുമാറുകയാണ്. ബഹളം കാരണം സിനിമ നിർത്തി ലൈറ്റ് ഇട്ടപ്പോൾ ആൾക്കൂട്ടത്തിൽ നിന്നും ഹരിദാസന്റെയും മുരളിയുടെയും കരച്ചിൽ കേട്ടു. “ഇരുട്ടത്ത് ആളു മാറിപ്പോയതാണേ.. “
സത്യം പറഞ്ഞാൽ അക്കാര്യത്തിൽ അവർ തീർത്തും നിഷ്കളങ്കരായിരുന്നു. നോട്ട് ചെയ്ത് വെച്ചിരുന്ന കക്ഷി ഇവർ പുറത്തിറങ്ങിയപ്പോൾ സീറ്റ് മാറി വേറെ സ്ഥലത്ത് പോയിരുന്നു. ആ സീറ്റിൽ വേറൊരു സ്ത്രീയും കൂടെ ബാറ്റിങ്ങ് പവറുള്ള കൈയുമായി ഒരു പുരുഷോത്തമനും വന്ന് ഇരുന്ന വിവരം അവൻമാർക്ക് പാസ്സ് ചെയ്യാൻ ഞങ്ങൾ മറന്നു പോയി.
മറവി, അതല്ലാതെ യാതൊരു ചതിയും ആ കേസിൽ ഉണ്ടായിരുന്നില്ല.
...അല്ലെങ്കിലും ഈ പെൺകുട്ടികളുടെ മനസ്സ് ഓട്ടോറിക്ഷ പോലെയാണ്, എപ്പോഴാ മറിയുന്നതെന്ന് ആർക്കറിയാം....
ReplyDeleteസത്യം പറഞ്ഞാൽ അക്കാര്യത്തിൽ അവർ തീർത്തും നിഷ്കളങ്കരായിരുന്നു........
ReplyDeleteഹൗ,... കുമാർജി സലാം.. സലാം..
well done, as usual......
ReplyDeleteനല്ല ഒറിജിനൽ മെറ്റീരിയൽ ആയത് കൊണ്ടാണ് അല്ലെങ്കിൽ അപ്പോ തന്നെ ഹാർട്ട് പൊട്ടിത്തെറിച്ചേനേ.
ReplyDeleteതകർത്തു :) ....
നല്ല കൂട്ടുകാര്‍...ചിരിപ്പിച്ചു മാഷെ..
ReplyDeleteമുൻ കാൽ എടുക്കേണ്ടത് .. കൊള്ളാം. നല്ല കൂട്ടുകാർ തന്നെ.
ReplyDelete"ഒന്നും നോക്കാതെ സ്ത്രീകളുടെ പക്ഷം നിൽക്കുന്നവരെയാണല്ലോ ഈ ഫെമിനിസ്റ്റുകൾ എന്ന് പറയുന്നത്."- aaru parayunnath?
ReplyDeletenannayitundu..
ReplyDelete>> മറവി, അതല്ലാതെ യാതൊരു ചതിയും ആ കേസിൽ ഉണ്ടായിരുന്നില്ല << വിശ്വസിച്ചു ....അപ്പടി വിശ്വസിച്ചു.....
ReplyDeleteഇതേ കൂട്ടുകാരന്റെ തന്നെ ആണോ കുമാരാ , ഈയിടെ സെക്രട്ടെരിയട്ടിനു മുന്നില്‍ സമരം നടത്തുന്ന ഫോട്ടം പത്രത്തില്‍ വന്നത് ;)
ReplyDeleteകുമാരേട്ടാ സത്യം പറയാലോ ഒരു ഗുമ്മു പോര ..കുമാരേട്ടന്റെ പഴയ ചില പോസ്റ്റുകളിലെ സംഭവങ്ങള്‍ ആവര്തിചിരിക്കുന്നത് പോലെ തോനി..എന്റെ കുഴപ്പമായിരിക്കാം അല്ലെ ?
ReplyDeleteപോരാല്ലോ സാറേ....
ReplyDeleteപെൺ....
ചിരിപ്പിച്ചു .... :)
ReplyDeleteനർമ്മം ബോധിച്ചു...കൊള്ളാം..
ReplyDelete:):)
ReplyDelete"ഇവളെന്താ ഡ്യൂവൽ സിം ഇടുന്ന സെറ്റ് ആണോ"
ReplyDeleteഹ ഹ അതാണ് ഇന്നത്തേത്...!
ഡുവല്‍ സിം ഇടുന്ന സെറ്റ് .....അതേതായാലും കലക്കി
ReplyDeleteഒന്നും നോക്കാതെ സ്ത്രീകളുടെ പക്ഷം നിൽക്കുന്നവരെയാണല്ലോ ഈ ഫെമിനിസ്റ്റുകൾ എന്ന് പറയുന്നത്.
ReplyDeletekollam makane makane kollam..ethelum feminstinte kayyil chennu pedum..
nalla rasamundu vaayikkaan
Kollaam....
ReplyDeleteTimepass aayi...
സാധാരണയുണ്ടാവാറുള്ള അത്രേം ആയില്യ ഗഡ്യേ. അങ്ങിനെ ഒരു പരാതിയുണ്ടു്
ReplyDeleteആള്‍ മാറിയത് അറിയാതെ കിട്ടിയ തല്ല് പിന്നെ പലതും ഓര്‍ത്ത് ചിരിപൊട്ടി വിരിഞ്ഞു.
ReplyDeleteഹും.... മറവി പോലും.... അവന്മാര്‍ക്കിട്ടു രണ്ടെണ്ണം കിട്ടിക്കോട്ടെ എന്ന് മനപൂര്‍വം വിചാരിച്ചു ചെയ്തതല്ലേ? അസൂയ, അസൂയ...
ReplyDeleteപരസ്പരം കാലുചൊറിഞ്ഞുകളിച്ച കുമാരന്റെ കൂട്ടുകാര്‍ കൊള്ളാം
ReplyDeleteകൊള്ളാട്ടോ മാഷേ,ഒടുക്കത്തെ കീറാണല്ലോ കീറുന്നെ.
ReplyDeleteനന്മകള്‍.
:)
ReplyDeleteഫെമിനിസം എന്നാല്‍ എന്താണെന്ന് ഇപ്പോഴാണ് പിടി കിട്ടിയത്...
ReplyDeleteനര്‍മത്തിന്റെ മര്‍മമറിഞ്ഞ എഴുത്ത്.
:)
ReplyDeletekumaaran rocks again
:) !~! (:
ReplyDeleteകുമാർജി, വളരെ നന്നായിട്ടുണ്ട്! എനിയ്ക്ക് ആ ഹാർട്ടിന്റെ മെറ്റീരിയൽ നന്നായി ബോധിച്ചു...പിന്നെ, പലരും 'അത്ര പോര'എന്ന അഭിപ്രായം പറയുന്നതിൽ നിരാശപ്പെടേണ്ടതില്ല; അവരുടെ എക്സ്പെക്റ്റേഷനിൽ കുമാർജിയുടെ സ്ഥാനം, ഒരുപാട് ഉയരത്തിലായിരിയ്ക്കും...
ReplyDelete"മറവി, അതല്ലാതെ യാതൊരു ചതിയും ആ കേസിൽ ഉണ്ടായിരുന്നില്ല"...
ReplyDeleteചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട !!!!
കൊള്ളാം... തകർപ്പൻ നർമ്മം:)
ReplyDeleteഹും... സംഗതിയൊക്കെ കൊള്ളാം.. പക്ഷേ ഇത്തരം കലാപരിപാടികൾ ഞരമ്പുരോഗം എന്ന വകുപ്പിൽ പെടുത്താം:)
ReplyDeleteഎന്തായാലും നിങ്ങടെ ഗ്യാങ്ങിൽ ഒരുത്തനെ പോലും വിശ്വസിക്കാൻ കൊള്ളില്ലാന്നു മനസ്സിലായില്ലേ...!? ഇങ്ങനെയൊക്കെയാ ഓരോരുത്തരേം മനസ്സിലാകുന്നത്...!
ReplyDeleteഅയ്യേ, ഈ പിള്ളേരടെ ഒരു കാര്യം...!!ഇതൊക്കെ ഇങ്ങനെ വിളിച്ച് പറയാമോ..?
ReplyDeleteഡാ...കുമാരാ....സത്യം പറഞ്ഞാ...ഇതില്‍ നിന്റെ റോളെന്താ....? ഹരിയോ...മുരളിയോ...? ഹ..ഹ..ഹ...സത്യം പറ...
ReplyDeleteഇതിപ്പൊ പണ്ടുകാലത്തെ API ഓട്ടോറിക്ഷ ചന്തക്കുന്നു കേറണപോലെ ആയീട്ടോ. ഒച്ചീം പൊകീം നറച്ചിണ്ടേനും സ്പീഡൊട്ടില്ലേനും.
ReplyDeleteഅയ്യോ! ഇങ്ങനെ ഒരു മറവിയോ?
ReplyDeleteThis comment has been removed by the author.
ReplyDeleteഎഴുതി തീര്‍ത്തിട്ട് എവിടെയോ തിരക്കുപിടിച്ച് പോകനുള്ളത്പോലെ (അടുത്ത ബസിനു ടാള്‍കീസ് പോകാനാണോ?) അവതരണം തീരെ ചെരുതായിപോയി , ഒരു കടമ നിര്‍വഹിക്കുന്നത്പോലെ. കുമാരന്റെ കൈയ്യിന്നു നമ്മള്‍ പ്രതീക്ഷിക്കുന്നത് കിട്ടിയില്ല. മോശമായി എന്നല്ല ഉദ്ദേശിച്ചത്.
ReplyDeletekollaamm.....
ReplyDeleteഇപ്പോള്‍ ഡ്യൂവൽ സിം ഇടുന്ന സെറ്റ്ഇന്ന് ഒരുപാട് കിട്ടുന്ന കാലമാ.അപ്പോള്‍ ഈ ഹരിദാസനെയും മുരളി യെയും ഒന്നും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.
ReplyDeleteഈ മുരളി അല്ലെങ്കില്‍ ഹരിദാസ്, കുമാരന്‍ തന്നെ അല്ലെ :)
ReplyDeleteരസകരം.
ReplyDeleteകുറച്ചു നല്ല പ്രയോഗങ്ങള്‍
ReplyDelete"ഒന്നും നോക്കാതെ സ്ത്രീകളുടെ പക്ഷം നില്‍ക്കുന്നവരെയാണല്ലോ ഈ ഫെമിനിസ്റ്റുകള്‍ എന്ന് പറയുന്നത്."
"എല്ലാ അബദ്ധങ്ങളിലും നോണ്‍സ്ട്രൈക്കറായി"
"അറ്റാച്ച്‌ഡ് വിത്ത് മുരളി.jpeg."
"എന്തു കാര്യത്തിനായാലും ആണുങ്ങളാണല്ലോ മുന്‍ കാല്‍ എടുക്കേണ്ടത്."
"കള്ളുകുടിക്കുന്നവര്‍ അച്ചാറില്‍ തൊടുന്നത് പോലെ"
"പെണ്‍കുട്ടികളുടെ മനസ്സ് ഓട്ടോറിക്ഷ പോലെയാണ്, എപ്പോഴാ മറിയുന്നതെന്ന് ആര്‍ക്കറിയാം."
"ഇവളെന്താ ഡ്യൂവല്‍ സിം ഇടുന്ന സെറ്റ് ആണോ"
"മറവി, അതല്ലാതെ യാതൊരു ചതിയും ആ കേസില്‍ ഉണ്ടായിരുന്നില്ല."
നല്ല പഞ്ച് ഡയലോഗുകള്‍
ശരിക്കും ചിരിപ്പിച്ച പോസ്റ്റ്
തകർത്തു :) ..
ReplyDeleteകൂട്ടുകാരോട് ഈ ചതി..വേണ്ടായിരുന്നു :)
ReplyDeletegud
ReplyDeleteകിടുക്കി കുമാരാ..! :)
ReplyDeleteആദ്യത്തെ സംഭവത്തിൽ ഇവന്മാർ രണ്ടും കൂടി അങ്ങോട്ടും ഇങ്ങോട്ടും ഫൂട്ട് മസാജ് ചെയ്തതാണോ ഇനി.?!!