പ്രായപൂർത്തി തെകഞ്ഞ് കൊല്ലം കൊറേ ആയിട്ടും ജോലിക്കൊന്നും പോകാതെ കൂട്ടുകാരനായ അശോകനുമൊന്നിച്ച് കുറച്ച് പാർട്ടി പ്രവർത്തനം, ലേശം പഞ്ചാരയടി, ഇത്തിരി ഡ്രിങ്ക്സുമൊക്കെയായി ആമോദപൂർവ്വം ജീവിക്കുന്ന നല്ലോരു ചെറുപ്പക്കാരനാണ് ഹരീശൻ. പാരമ്പര്യമായി തെയ്യം കെട്ടുന്ന കുടുംബമാണ് ടിയാന്റേത്. അച്ഛനായ മാധവന് വയസ്സായി, തെയ്യം കെട്ടാനൊന്നും കഴിയാണ്ടുമായി. ഹരീശനോട് കൂടെ പോയി സഹായിക്കാനും തെയ്യം കെട്ടാനും പലതവണ റിക്വെസ്റ്റ് ചെയ്തിട്ടും അവനത് ആക്സപ്റ്റ് ചെയ്തില്ല. മോൻ തെയ്യം കെട്ടാൻ വരുന്നില്ലാന്ന് മൂപ്പർ വരുന്നോരോടും പോന്നോരോടും പായ്യാരം പറയാനും തുടങ്ങി. അത് സഹിക്കാൻ വയ്യാണ്ടായപ്പോ കുലത്തൊഴിലേക്ക് ഇറങ്ങാമെന്ന് ഹരീശൻ അർദ്ധമനസ്സോടെ തീരുമാനിച്ചു.
ബേസിക്കലി തെയ്യം, അമ്പലം, കാവ് എന്ന പിന്തിരിപ്പൻ ഏർപ്പാടുകളോട് പാർട്ടി എതിരാണെങ്കിലും ഒരു നാടൻ കലാരൂപമെന്ന നിലക്ക് തെയ്യങ്ങളെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്ന് പാർട്ടി സർകുലർ ഇറക്കിയതും ഹരീശന്റെ മനസ്സ് മാറ്റാന്നിടയാക്കി. പണ്ടത്തെ കാലം പോലെയല്ല, ഇപ്പോൾ തെയ്യം കെട്ടുന്നതിന് കൂലിയായും വരവായും നല്ല കാശ് കിട്ടുന്നുണ്ട്. കൊല്ലത്തോളം ചോറ് വെക്കാനുള്ള അരി, വയറു നിറയെ കള്ള്, നാട്ടുകാരുടെ ബഹുമാനം, ആരെയും പേടിക്കാതെ പ്രിയമുള്ളവളുമാരുടെ കൈ പിടിക്കൽ ഇതൊക്കെ അഡീഷണൽ ബെനഫിറ്റ്സും. സർവ്വോപരി എന്തിനും ഏതിനും അശോകന്റെ സാന്നിദ്ധ്യം കൂടി ഉറപ്പായപ്പോൾ തെയ്യം ഫീൽഡിൽ ഇറങ്ങാൻ ലേറ്റായതിൽ ലോസ്സ് ഓഫ് മെന്റാലിറ്റി തോന്നി.
മകളുടെ കല്യാണം നിശ്ചയിച്ചപ്പോൾ തന്നെ മുത്തപ്പൻ വെള്ളാട്ടം കഴിക്കണമെന്ന് തട്ടുപറമ്പിൽ രാഘവാട്ടൻ തീരുമാനിച്ചിരുന്നു. കുറേ കാലം പല ആലോചനകളും വഴി മാറിപ്പോയതിനു ശേഷമാണ് ഈ ആലോചന ഫിക്സായത്. മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടിക്കാമേ എന്ന് നേർച്ച നേർന്നത് കൊണ്ടായിരിക്കണം അതു വരെ വന്നതിലേക്കും വെച്ച് ഏറ്റവും നല്ല ആലോചനയായിരുന്നത്. കല്യാണം കഴിഞ്ഞ് തൊട്ടടുത്ത ദിവസം വെള്ളാട്ടം. കല്യാണ സൽക്കാരവും അന്നു വെക്കാം, കല്യാണത്തിന്റെ പന്തലുള്ളത് കൊണ്ട് വേറെ പന്തൽ ഇടണ്ട, ഒരു ചെലവിൽ എല്ലാം ഒത്തു പോകും. അങ്ങനെയാണ് തെയ്യമില്ലാത്ത കാലത്ത് തെയ്യക്കാർക്ക് അന്നം കൊടുക്കുന്ന മുത്തപ്പൻ വെള്ളാട്ടം കെട്ടാൻ ആദ്യമായി ഹരീശൻ പണിക്കന് ജോബ് ഓർഡർ കിട്ടുന്നത്.
ഈ വെള്ളാട്ടം എന്ന് പറഞ്ഞാൽ ശരിക്കും വാട്ടർ ഡാൻസ് തന്നെയാണ്. മുത്തപ്പന്റെ പ്രധാന വഴിപാട് കള്ളോ, വാറ്റോ, ഫോറിനോ ആയ വിവിധ തരം മദ്യങ്ങളാണ്. കെട്ടിയാടിക്കുന്ന വീട്ടിൽ സാധനം ഇഷ്ടം പോലെ അവൈലബിൾ ആയത് കൊണ്ട് വെള്ളാട്ടവും, പരികർമ്മിയും മടയനും വാദ്യക്കാരും വീട്ടുകാരും നാട്ടുകാരുമെല്ലാം അന്ന് ഫിറ്റായിരിക്കും.
വിചാരിച്ചത് പോലെ വെള്ളാട്ടം കാണാൻ നല്ല ആളുകളുണ്ടായിരുന്നു. സ്വന്ത ബന്ധുക്കളും ചെക്കന്റെ ബന്ധുക്കളുമായി നല്ലൊരു ആൾക്കൂട്ടം. നാട്ടിലെ കല്യാണപ്രായമായ പെൺകുട്ടികളുമൊക്കെ കൂടിയതിനാൽ ഹരീശൻ നല്ല പെർഫോർമൻസായിരുന്നു. അശോകനാണ് മടയൻ. മുത്തപ്പനു വീത്ത് എന്നും പറഞ്ഞ് ആളുകൾ വെളുപ്പും ചോപ്പുമായി ഇന്ധനം ഇടക്കിടക്ക് കൊണ്ടു കൊടുക്കുന്നത് കഴിച്ച് ഹരീശനും അശോകനും മാക്സിമം ഫിറ്റാണ്.
അമ്പും വില്ലുമെയ്ത് തേങ്ങ പിളർക്കുന്ന ചടങ്ങാണ് വെള്ളാട്ടത്തിന്റെ ഹൈലൈറ്റ്. ഒറ്റ അമ്പിന് തേങ്ങ കൃത്യം രണ്ടായി പിളരും. അങ്ങനെ സംഭവിച്ചാൽ നടത്തുന്ന വീട്ടുകാർക്ക് ഭയങ്കര സന്തോഷമായിരിക്കും. അവരത് കാലാകാലം മേനി പറഞ്ഞ് നടക്കുകയും ചെയ്യും. അമ്പെടുത്ത് വില്ലിന്റെ ചരടിൽ കോർത്ത് കുറേ പ്രാവശ്യം ഉന്നം നോക്കി മുറ്റത്തൂടെ അങ്ങോട്ടുമിങ്ങോട്ടും ദ്രുതതാളത്തിൽ നടക്കുകയാണ് ഹരീശൻ. വാദ്യക്കാർ ചെണ്ടപ്പുറത്ത് അർമാദിച്ച് കൊട്ടുകയാണ്, ആളുകളൊക്കെ തേങ്ങക്ക് അമ്പെയ്യുന്നത് കൊള്ളുമോ തേങ്ങ കറക്റ്റായി പിളരുമോ എന്ന് കാണാൻ ആകാംക്ഷയോടെ കാത്ത് നിൽക്കുകയാണ്. പക്ഷേ തേങ്ങക്ക് ഉന്നം വെക്കുന്നതിനു മുൻപ് ഹരീശന്റെ കൈ വഴുതി അമ്പ് റിലീസായി അശോകന്റെ കാലിൽ തറിച്ചു. തരിപ്പായാലെന്താ വേദന അറിയാണ്ടിരിക്കുമോ? ഹരീശൻ മാലോകരാകെ വണങ്ങുന്ന ദൈവമാണ് എന്നൊന്നും ഓർക്കാതെ അശോകൻ പ്രാണ വേദനയോടെ വിളിച്ചു പറഞ്ഞു പോയി. “ഏട നോക്കിയാടാ എയ്യുന്നത് നായിന്റെ മോനേ..?”
പ്രധാന ചടങ്ങുകളൊക്കെ കഴിഞ്ഞപ്പോൾ സന്ധ്യ കഴിഞ്ഞ് ഒരു ഏഴു മണിയോളമായിരുന്നു. ഒരു പീഠത്തിലിരുന്ന് കിരീടത്തിലെ തെച്ചിപ്പൂവും തുമ്പപ്പൂവും പറിച്ചെടുത്ത് അനുഗ്രഹം കൊടുക്കുകയാണ് ഹരീശൻ. റിട്ടേൺസായി ഒറിജിനൽ ഇന്ത്യൻ റുപ്പീസ് അശോകൻ അസിസ്റ്റന്റ് കലക്റ്റ് ചെയ്യുന്നുമുണ്ട്. അപ്പോഴാണ് ആൾക്കൂട്ടത്തിൽ ഹരീശന്റെ നിലവിലെ ലൈനുകളിലൊരാളായ വനജയെ കണ്ടത്. വനജ കാണാൻ തരക്കേടില്ലാത്തൊരു പീസാണ്. ഹരീശനാണെങ്കിൽ തെയ്യം കെട്ടാൻ തുടങ്ങിയതിൽ പിന്നെ വനജയെ ശരിക്ക് കാണാൻ പറ്റിയിട്ടില്ല. അത് കൊണ്ട് വനജയ്ക്ക് ഇത്തിരി കൂടുതൽ അനുഗ്രഹം കൊടുത്തേക്കാം എന്ന് കരുതി അവളുടെ കൈ പിടിച്ചതും, കൃത്യമായി കറന്റു പോയി ചുറ്റും നല്ല ഇരുട്ടായി.
കറന്റ് വന്നപ്പോൾ ഹരീശൻ മുത്തപ്പനു കൂട്ടായി മഞ്ഞക്കുറിയും മുഖത്തെഴുത്തുമായി വനജ മുത്തപ്പനുമുണ്ടായിരുന്നു.
കുറിയും അനുഗ്രഹം കൊടുക്കലുമൊക്കെ കഴിഞ്ഞ് വെള്ളാട്ടത്തിന്റെ അവസാന സ്റ്റേജിലെത്തി. ഇനി ഒരു റൌണ്ട് ആടിക്കഴിഞ്ഞ് ചെണ്ടകൊട്ടലിന്റെ ക്ലൈമാക്സിൽ കിരീടം ഊരി പീഠത്തിൽ വെക്കലാണ് ലാസ്റ്റ് ചടങ്ങ്. അതും കൂടി കഴിഞ്ഞാൽ ഹരീശൻ ഫ്രീയാവും. വരന്റെ വീട്ടുകാരും നാട്ടുകാരുമൊക്കെ പോയി. രാഘവാട്ടന്റെ ഫാമിലിയും അടുത്ത ബന്ധക്കളുമേയുള്ളൂ. അന്നേരം മുറ്റത്തിന്റെ മൂലക്ക് കൂട്ടിൽ ബന്ധനസ്ഥനായ അനിരുദ്ധനെ പോലെ കിടക്കുകയായിരുന്ന കിട്ടു എന്ന നായ വയലന്റായി കുരക്കാൻ തുടങ്ങി.
ചെണ്ടകൊട്ടലിന്റെ ഒച്ചയുടെ ഒരു ഗ്യാപ്പിൽ ഹരീശൻ കിട്ടുവിന്റെ കഷ്ടപ്പാട് കൊണ്ടുള്ള ഒച്ചപ്പാട് കേട്ടു. ഹരീശൻ ഉടനെ കൂടിന്റെ മുന്നിൽ പോയി ഉറഞ്ഞാടിക്കൊണ്ട് അരുളി ചെയ്തു. “എന്റെ വാഹനത്തെ എന്തിനാണ് ബന്ധിച്ചിരിക്കുന്നത്…. തുറന്നു വിടൂ…. ഹൂം…. തുറന്നു വിടൂ… ഏഴീ…”
അത് കേട്ടപ്പോൾ രാഘവേട്ടന്റെ മോൻ ജിക്കു കൂട് തുറന്നു കൊടുത്തു. തുറന്നതും കിട്ടുപ്പട്ടി ഹരീശന്റെ നേർക്ക് ഒറ്റച്ചാട്ടം. അപകടത്തിന്റെ സ്മെൽ അടിച്ച ഹരീശൻ തിരിഞ്ഞ് ഓടാൻ ശ്രമിച്ചെങ്കിലും കിട്ടു അവന്റെ പിൻ ഭാഗത്തെ ‘ധ’ എന്ന ഏകാക്ഷരത്തെ ഒറ്റക്കടിക്ക് കൂട്ടക്ഷരമാക്കി മാറ്റി.
Tracking.
ReplyDeleteകൊള്ളാം ..
ReplyDeleteഇത് പണ്ട് ചേച്ചി വന്നില്ലെ മോളെ എന്ന് ചോതിച്ചത് പോലെ ആയി
pandu chehci vannille ennu chodicha kakshi thanneyo ithu?
ReplyDeleteKollaam Kumaaretta.
പരിപാവനമായ വെള്ളാട്ടത്തെ വാട്ട൪ ഡാന്‍സ് എന്ന് നാമകരണം ചെയ്ത് അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയ൪ത്തിയ ശ്രീ കുമാരോ...നമോവാകം ...
ReplyDeleteഏകവചനം ബഹുവചനമായതോ൪ത്തു വാളകത്തെ അദ്ധ്യാപകന്റെ ഒരവസ്ഥ....ഒരു പെരുപ്പ്... :)
നന്നായിട്ടുണ്ട് ...
ReplyDelete“ധ” എന്ന ഏകവചനത്തെ ബഹുവചനമാക്കി മാറ്റി....ഞാന്‍ ആലോചിച്ചിട്ടും ആലോചിച്ചിട്ടും കടംകഥയായി തുടരുന്നു. ബാക്കിയെല്ലാം രസമായി. വെള്ളാട്ടത്തിന്റെ വിശദവിവരങ്ങള്‍ ആദ്യം കേള്‍ക്കുകയാണ്.
ReplyDeleteവല്ല കാര്യോംണ്ടോ ......:)
ReplyDelete:):)
ReplyDeleteഇനിയുമുണ്ടോ തെയ്യം സ്റ്റൊക്ക്സ്, കുമാരേട്ടാ..........?
പറ്റുമെങ്കില്‍ കണ്ണൂര് വന്നു ഈ വെള്ളാട്ടത്തില്‍ പങ്കെടുക്കണമെന്നുണ്ട് :-)
ReplyDeleteഅത്രക്കും കൊതിച്ചു പോയി വര്‍ണന കേട്ടപ്പോള്‍ :-)
പോസ്റ്റിന്റെ ഹാസ്യതെക്കാള്‍ വെള്ളാട്ടവും ചടങ്ങുകളെ കുറിച്ചുമുള്ള വര്‍ണന വളരെ ഇഷ്ടായി
ReplyDeleteകൊള്ളാം!
ReplyDeleteഎന്നാലും, മുത്തപ്പന്റെ പ്രതിപുരുഷന്റെ ‘ധ’ പട്ടിയെക്കൊണ്ടു കടിപ്പിച്ചൂ, ല്ലേ....
ശൂശിച്ചോ!
U HAVE MORE EXPERIENCE AND TALENTS. CONTINUE THIS AND GO AHEAD. BEST WISHES.........
ReplyDelete‘ധ’യുടെ കൂട്ടക്ഷരം ഏതാണു? കൊള്ളാം,ട്ടോ പ്രയോഗങ്ങൾ.
ReplyDeleteകലക്കി,,,
ReplyDeleteകഴിഞ്ഞ അവധിക്കാലത്ത് ഞാനും വന്നിരുന്നു മുത്തപ്പനെ കാണാൻ പറശ്ശിനിക്കടവിൽ. കാലത്തെയുള്ള തെയ്യാട്ടവും കണ്ടിരുന്നു. പേരൊന്നും അറിയില്ല. അനുഗ്രഹവും വാങ്ങിയിരുന്നു. തെയ്യാട്ടക്കാരന് നല്ല കാശ് കിട്ടുന്നുണ്ടെന്ന് മനസ്സിലായി.
ReplyDeleteഅതോർമ്മിക്കാൻ ഈ വായന അവസരം നൽകി.
ആശംസകൾ...
വേറെ ഏതു ജോലിയിലാണ് ഫ്രീ കള്ള്, ഫ്രീ ഫുഡ്ഡ്, കൈ നിറയേ കാശ്, ഫ്രീ ശൃംഗാരം, ധാരാളം പ്രശസ്തി എന്നിങ്ങനെയുള്ള കംപ്ലീറ്റ് പാക്കേജ് കിട്ടുക! അതും വിദ്യഭ്യാസമോ എക്സ്‌പീരിയന്‍സോ കൂടാതെ! തെയ്യപ്പണിക്കന്‍ കീ ജയ്!
ReplyDeleteപിന്നെ, നമ്മളെല്ലാവരും ജീവിതത്തില്‍ ഒരിക്കലെങ്കിലും 'പിച്ച കിട്ടിയില്ലെങ്കിലും പട്ടികടിക്കാതിരുന്നാല്‍ മതിയായിരുന്നു' എന്ന അവസ്ഥയില്‍ ചെന്നുപെട്ടിട്ടില്ലേ.
വെള്ളാട്ടത്തെക്കുറിച്ച് ഒരു വിവരണവും നല്ല നർമ്മവും പകർന്നു പോസ്റ്റ്- വനജ മുത്തപ്പനുമുണ്ടായിരുന്നു- അതു കൊള്ളാം. കണ്ണൂര് മുത്തം കൊടുത്ത് മുത്തപ്പനാക്കുന്ന വിദ്യയുണ്ടല്ലേ?
ReplyDeleteനന്നായിട്ടുണ്ട് ...
ReplyDeleteകുമാരാ.....തെയ്യത്തിനോടാ ഇന്റെ തമാശയും കളിയും. എടങ്ങാറിനൊന്നും പോണ്ട. :) :) ...പതിവുപോലെ രസകരം. ..........സസ്നേഹം
ReplyDeleteആ പ്രിയമുള്ളോരുടെ കൈ പിടിക്കൽ എന്നതിന്റെ ബ്രാക്കറ്റിൽ തരുണീമണികളുടെ എന്നു ചേർത്താൽ നന്നായിരിക്കും.
ReplyDeleteവായനക്കാർക്ക് ആ 'കൈപ്പിടി' രഹസ്യം അറിയാൻ ഉപകരിക്കും.
ഉഷാറായി, ആ ' ധ' ബഹുവചനം ഏതാ ?
ഈ വെള്ളമടിയില്‍ അല്ല വെള്ളാട്ടത്തില്‍ ഞങ്ങള്‍ക്കൊക്കെ ഒന്ന് പങ്കെടുക്കാന്‍ ചാന്‍സ് കിട്ടുമോ?
ReplyDeleteസ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
പട്ടാളം സിനിമയില്‍ സലീംകുമാര്‍ ബൈക്ക് ഓടിച്ചു പോകുന്ന സീന്‍ ഓര്‍ത്തുപോയി..... :)
ReplyDeleteപതിവ്പോലെ രസകരം കുമാരാ...
ReplyDeleteകുമാരേട്ടാ സംഭവങ്ങള്‍ കലക്കുന്നുണ്ട് ...
ReplyDeleteഅപ്പൊ വാട്ടര്‍ ഡാന്സരുടെ പോസ്റ്റ് ഒഴുവുണ്ടെങ്കില്‍ എത്രയും പെട്ടന്ന് അറിയിക്കുമല്ലോ ..?
മുത്തപ്പനെ കളിയാക്കിയതിന് ദുഷ്ടാ..നീ മുടിയും..
ReplyDeleteഎന്ന് ഞാൻ പറയില്ല.
ഇതാണു വാട്ടർ ഡാൻസ് അല്ലേ?.......
ReplyDeleteതെയ്യം നമ്മോട് പലതും പറയുന്നു..
ReplyDeleteഇന്നലെകളിലെ അടിയാളന്മാര്‍ മനുഷ്യരാകുന്ന ഒരു ദിവസം സ്വതന്ത്രാകുന്ന ഒരു സമയം ദൈവികത കല്പിച്ചരുളുന്ന വാഴത്തപ്പെടുന്ന മുഹൂര്‍ത്തം....
ആ ഒരു പരിസരത്തു നിന്നും അവരുടെ ബോധത്തില്‍ പാരതന്ത്ര്യത്തിന്റെ കാരണത്തെ അറിയുന്നു.. കാരണക്കാരെ തേടുന്നു, തനിക്ക് മുഖം നല്‍കാതെ തന്റെ മുഖത്തെ ഇകഴ്ത്തിയ തമ്പുരാക്കന്മാരോട് തന്നെ പറയാന്‍ ഒരവസരം... തെയ്യത്തിന്റെ ജാതീയ പരിസരം ഇവിടം അനാവരണം ചെയ്യപ്പെടുന്നുണ്ട്.
കുമാരേട്ടന്റെ ഹരീശനും തെയ്യവും നര്‍മ്മമെങ്കിലും ആ വിശ്വാസ പരിസരത്തെ തന്റെ പ്രണയപ്പേടിക്ക് ഉപയോഗിച്ചതിനെ കണ്ടില്ലേ...?
ഞാന്‍ ആദ്യമായാണിവിടെ.. ഇനിയെന്നും വരാനുള്ളത് ചെയ്തിട്ട് പോകുന്നു. ആശംസകള്‍..!
"കറന്റ് വന്നപ്പോൾ ഹരീശൻ മുത്തപ്പനു കൂട്ടായി മഞ്ഞക്കുറിയും മുഖത്തെഴുത്തുമായി വനജ മുത്തപ്പനുമുണ്ടായിരുന്നു."
ReplyDeleteഈ പരിപാടി കൊള്ളാലോ...
[പിന്നേയ്, ഈ "മടയന്‍ " എന്നാല്‍ എന്താ?]
വെള്ളാ(മടിയാ)ട്ടാം കൊള്ളാാം.. ധ പിന്നെ റ ആയിക്കാണും അല്ലേ ..കഷ്ടം :(
ReplyDeleteകൊള്ളാം ..
ReplyDeleteഅടിച്ചത് തനി നാടൻ ആയതു കൊണ്ട് ശരിക്കും അർമാദിച്ചു. ശരിക്കും നർമ്മത്തിൽ പൊതിഞ്ഞ ഒരു നാടൻ ആവിഷ്കാരം.. :)
ReplyDeleteകറന്റ് വന്നപ്പോൾ ഹരീശൻ മുത്തപ്പനു കൂട്ടായി മഞ്ഞക്കുറിയും മുഖത്തെഴുത്തുമായി വനജ മുത്തപ്പനുമുണ്ടായിരുന്നു.
ReplyDeleteവെള്ളാട്ടത്തിലെ അറിയപ്പെടാത്ത ഒരു ചടങ്ങാണല്ലോ അവിടെ നടന്നത്....
എന്റെ കുമാരക....നിന്റെ ഒരു പുത്തി.
കൊള്ളാട്ടോ...
ധ എന്ന ഏകാക്ഷരത്തെ കൂട്ടക്ഷരമാക്കി. ക്ഷ പിടിച്ചു ആ പ്രയോഗം.
ReplyDeleteവാട്ടര്‍ ഡാന്‍സ് നന്നായിട്ടുണ്ട്
ReplyDeleteകുമാരന്റെ വട്ടര്‍ ഡാന്‍സ് റൊമ്പ പ്രമാദം!
ReplyDeleteഹരീശന്റെ പിന്നിലെ ‘ധ’ എന്ന ഏകാക്ഷരത്തെ ഒറ്റക്കടിക്ക് കൂട്ടക്ഷരമാക്കി മാറ്റി.
ReplyDeleteഇതിനു കൈ കൊടുക്ക് കുട്ടാ.....
ധ പ്രയോഗം നന്നായി. വെള്ളാട്ടത്തെ വാട്ടര്‍ഡാന്‍സ് ആക്കിയല്ലേ:)
ReplyDeleteകറന്റ് വന്നപ്പോൾ ഹരീശൻ മുത്തപ്പനു കൂട്ടായി മഞ്ഞക്കുറിയും മുഖത്തെഴുത്തുമായി വനജ മുത്തപ്പനുമുണ്ടായിരുന്നു.
ReplyDeleteവെള്ളാട്ടം എന്ന് പറഞ്ഞാൽ ശരിക്കും വാട്ടർ ഡാൻസ് തന്നെയാണ്.
“എന്റെ വാഹനത്തെ എന്തിനാണ് ബന്ധിച്ചിരിക്കുന്നത്…. തുറന്നു വിടൂ…. ഹൂം…. തുറന്നു വിടൂ… ഏഴീ…”
എന്റെ കുമാരേട്ടാ......
ഇങ്ങള് കലക്കുകയല്ല കലകലക്കുകയാണ്.
kalakki kumarji..,
ReplyDeleteഅഭിപ്രായങ്ങൾ പറഞ്ഞ എല്ലാവർക്കും നന്ദി.
ReplyDeleteഒരു യാത്രികന്‍, yousufpa : മുത്തപ്പനോട് കളിക്കാനോ? ഇല്ലേയില്ല. തെയ്യം കെട്ടുന്നവരുടെ ഇവിടെ പ്രചരിക്കുന്ന ചില അബദ്ധങ്ങൾ എഴുതിയെന്നേയുള്ളൂ.
നാമൂസ് : വന്നതിലും വിശദമായി അഭിപ്രായം പറഞ്ഞതിലും വളരെ നന്ദി.
ദേ ചാണ്ടിച്ചൻ വെള്ളാട്ടത്തിനു വരുന്നെന്ന്! സൂക്ഷിച്ചോ :).. വനജ കൊള്ളാം.. പണ്ട് ഒരു വീട്ടിൽ റ്റീവീ കാണലിനിടയിൽ കരണ്ടുകട്ട് കഴിഞ്ഞ് എല്ലാരും സിനിമ കാണാൻ എത്തിയപ്പോൾ വേലക്കാരിയുടേയും മൊതലാളീടെ മോൻറ്റേം ലുങ്കികൾ തമ്മിൽ മാറിപ്പോയിരുന്ന ഒരു കഥ കേട്ടിട്ടുണ്ട് :)
ReplyDeleteഅങ്ങനെ വനജെന്നു പറഞ്ഞ ഒരു മുത്തപ്പന്‍ കൂടി ഉണ്ടായി !
ReplyDeletehi hi...
ReplyDeleteകൊള്ളാം ..
പുവര്‍ മല്ലൂസ് "ധ" അറിയില്ലത്രേ !
ReplyDeleteശരീര ശാസ്ത്രത്തില്‍ ധ യ്ക്കും 69 നും ഒക്കെയുള്ള സ്ഥാനം ഇനി എന്ന് പഠിക്കാനാണ് !!!
കുമാര്‍ജീ ..പതിവുശൈലിയില്‍ "വെള്ളാ"ട്ടവും
എഴുതി മറിച്ചു..:)
കൊള്ളാം ...നർമ്മത്തിന്റെ നിറക്കൂട്ടിൽ ഒരു തെയ്യം കണ്ട പ്രതീതി
ReplyDeleteതെയ്യത്തെ ഹാസ്യത്തിലൂടെ വിവരിച്ചുതന്നത് ഇഷ്ടായി. ചിരിപ്പിച്ചു... ആശംസകള്‍
ReplyDeleteപതിവുപൊലെ തന്നെ.നല്ല നർമ്മം നല്ല അവതരണം.
ReplyDeleteപിന്നെ അവതരിപ്പിക്കുന്നവർക്ക് എന്തൊക്കെ കുറവുകൾ ഉണ്ടെങ്കിലും നമ്മുടേ അനുഷ്ടാനങ്ങളേ എന്തു സാഹിത്യത്തിന്റെ പേരിലായാലും , ഇങ്ങനെ അവതരിപ്പിച്ചത് കണ്ടപ്പോൾ വല്ലാത്ത ഒരു വിഷമം.
ഞങ്ങൾ തെക്കൻ നാട്ടുകാർക്ക് മുത്തപ്പനും വൊള്ളാട്ടും അത്ര പരിചയം ഇല്ല. എന്നാൽ കണ്ണൂരുന്നുള്ള ചില സുഹൃത്തുക്കളിൽക്കൂടേ അതിന്റെ മഹത്വം അറിഞ്ഞിട്ടുണ്ട്.അതു കൊണ്ട് ഇതു വായിച്ചപ്പോൾ മനസ് നൊന്തു.
‘ധ‘ എന്ന അക്ഷരത്തെ കൂട്ടക്ഷരമാക്കി !
ReplyDeleteഹഹഹഹ്ഹഹഹഹഹഹഹഹ്
കുമാരോ!!!!!
തകര്‍ത്ത്.
(എന്നെക്കൂടി വിളിക്കോ വെള്ളാട്ടത്തിനു?)
നന്നായി ചിരിച്ചു...നല്ല പ്രയോഗങ്ങൾ..'ധ' യുടെ കൂട്ടക്ഷരം ആലോചിച്ചിട്ടു കിട്ടുന്നില്ല. 'ഗ്ദ്ധ' ആണോ ?
ReplyDeleteകുമാരാ -തെയ്യത്തെ കുറിച്ച് അടുത്ത പോസ്റ്റ്‌ആവും എന്ന് വിചാരിച്ചു കാര്യായി വായിച്ചു തുടങ്ങിയത് ട്ടോ ..
ReplyDelete.
ഞാന്‍ നേരത്തെ ഇട്ട കമന്റ് എവിടെപ്പോയി ?
ReplyDeletetharakkedilla :)
ReplyDeleteഎനിക്കു കുറചൂ ആലോചിക്കേണ്ടിവന്നു.. ധ യുടെ രഹസ്യം.ഇപ്പൊ പിടികിട്ടി.
ReplyDeleteകൊള്ളാം.ഒടുക്കം വനജ മുത്തപ്പനെ എവിടെയാ പ്രതിഷ്ടിചു കുടിയിരുതിയത്?
hahahh aa dha enna kadiyadayalam ugran...
ReplyDeleteവെള്ളാട്ടം = വാട്ടർ ഡാൻസ്. അതു നന്നായി.
ReplyDeleteഇതപമാതിരി ഒന്നു നേരത്തേയും എഴുതിയിട്ടുണ്ടല്ലോ
ReplyDelete:)
പ്രാണ വേദനയോടെ അശോകൻ വിളിച്ചു പറഞ്ഞ് പോയി. “ഏട നോക്കിയാടാ എയ്യുന്നത് നായിന്റെ മോനേ..?”
ReplyDeleteചിരിച്ചു ചിരിച്ചു മടുത്തു പോയി...
വാട്ടർ ഡാൻസ് കലക്കി.
ReplyDeleteകുമാരന്റെ പോസ്റ്റുകൾ വായിച്ചു എന്നു പറഞ്ഞാൽ മതി; പിന്നെ നന്നേ രസിച്ചു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ!
ReplyDeleteലടുക്കുട്ടന്റെ കമന്റിലെ ആ പഴയ കഥ ഞാനുമോര്‍ത്തു...
ReplyDeleteകിട്ടുവിന്റെ കഷ്ടപ്പാടും, ഒച്ചപാടും, ജിക്കുവിനോടുള്ള കടപ്പാടും, ഹരീശന്റെ പങ്കപ്പാടും, പിന്നീട് മുറിപ്പാടും...എല്ലം കൂടെ നല്ല ഇടപാടു തന്നെ ഈ വെള്ളാട്ടം...
ReplyDeleteരസികൻ പോസ്റ്റ്, കുമാർജി!
സൂക്ഷിച്ചോ കുമാരാ ..കുമാരന്റെ കഥയും ആരെങ്കിലും പബ്ലിഷ് ചെയ്യും ...ഞാന്‍ കാത്തിരിക്കുന്നു ..
ReplyDeleteധ അവയവം കൊള്ളാം ..ചിരിപ്പിച്ചു
വളരെ നന്നായിരിക്കുന്നു...
ReplyDeleteമലയാളികള്ക്ക് പ്രിയപ്പെട്ട സൈറ്റായ 26000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..http://i.sasneham.net/main/authorization/signUp?
അംഗമാവാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്റെ (shujahsali@gmail.com) ഇ-മേയിലെലേക്ക് ബന്ധപ്പെടുക
ധ ധ ധ ധ ധ
ReplyDeleteഈ പ്രയോഗം നടത്താന്‍ വേണ്ടി മാത്രമല്ലേ കിട്ടൂനേ അഴിച്ചു വിട് എന്ന് പറഞ്ഞത്....
Vellattam kalaki Kumaretta, Pinne Dha prayokavum.Best wishes.
ReplyDeleteതിരിഞ്ഞ് ഓടിയില്ലായിരുന്നെങ്കിൽ അക്ഷരത്തിന് പകരം അക്കം ഇടേണ്ടി വന്നേനേ അല്ലേ..?!! :)
ReplyDeleteരസിച്ചു..:))
അടുത്ത കണ്ണൂർ ബ്ലോഗ്മീറ്റിനു നമ്മുക്കൊരു വെള്ളാട്ടം നടത്താം,ഹരീശനും,അശോകനുമൊക്കെ വേണംട്ടാം
ReplyDelete"ധ" "ന" തകർത്തു, ഹ ഹ ഹ കുമാരാാാാ
ReplyDeleteമാലിനിയുടെ 'ബി' നിലവറയുടെ അത്ര പോര എങ്കിലും ഹരീശന്‍ പണിക്കന്റെ 'ധ'’ നിലവറയും മോശമല്ല.
ReplyDeleteകറന്റ് വന്നപ്പോൾ ഹരീശൻ മുത്തപ്പനു കൂട്ടായി മഞ്ഞക്കുറിയും മുഖത്തെഴുത്തുമായി വനജ മുത്തപ്പനുമുണ്ടായിരുന്നു.
ReplyDeleteരസകരം.
valare nannayittundu.......
ReplyDeleteകുമാരോ ,,,ആ വാട്ടര്‍ ഡാന്‍സ് ,,,,,,,,,, ഞാനൊന്നും പറയണില്ലേ .....
ReplyDeleteപ്രയോഗങ്ങള്‍ കലക്കി. കുമാരന്റെ ശൈലിയില്‍ ഇത്തിരി അസൂയ. ഭാവുകങ്ങള്‍.
ReplyDeleteപ്രിയപ്പെട്ട കുമാരന്‍,
ReplyDeleteനര്‍മത്തില്‍ പൊതിഞ്ഞ ഈ പോസ്റ്റ് ഇഷ്ടപ്പെട്ടു! ആശംസകള്‍!
സസ്നേഹം,
അനു
"ധ" അതേത് ആങ്കിളില്‍ നിന്ന് നോക്കണം എന്നും കൂടി പറഞ്ഞു താ....
ReplyDeleteആദ്യമായാ വെള്ളാട്ടത്തെ കുറിച്ച് കേള്‍ക്കുന്നത്...
ReplyDeleteനന്നായി അവതരിപ്പിച്ചിട്ടുണ്ട്
നന്നായി രസിപ്പിച്ചു...
ReplyDeleteഅങ്ങനെ അതും ജംഗ ജഗജക.....
ReplyDeleteആ ‘ധ’ ക്ഷ പിടിച്ചു
ReplyDeleteഇത് പണ്ട് ചേച്ചി വന്നില്ലെ മോളെ എന്ന് തന്നെയാ എനിക്കും ഓര്‍മ്മ വന്നേ..
ReplyDeleteകൊള്ളാം, നര്‍മ്മം ഇത്തിരി കുറവാണെങ്കിലും
climax aanu kumarji yude highlight...........
ReplyDeleteവെള്ളാട്ടം പിന്നെ വെള്ളോട്ടം
ReplyDeleteവെള്ളാട്ടം നന്നായി.
ReplyDeleteഎന്നാലും ആ വാഹനം ഈ എട്ടിന്‍റെ പണി കൊടുത്തല്ലോ :) ,
ReplyDeleteസംഭവം കലക്കി ട്ടോ കുമാരേട്ടാ
നായയുടെ കടികൊണ്ടവന്‍ ഇപ്പോള്‍ സുഖം പ്രാപിച്ചുകാണുമല്ലോ...എന്നാ പീന്നെ അടുത്ത പോസ്റ്റ് പോരട്ടെ കുമാരോ .... അതേ താല്പര്യം ഉണ്ടേല്‍ അല്പം ആനക്കാര്യം ഒക്കെ
ReplyDeletewww.anakkaryam.com
ഇവിടെ വന്ന് വായിക്കാട്ടാ....
liky... :)
ReplyDeleteഇതാണു വാട്ടർ ഡാൻസ് :)
ReplyDeleteനര്‍മം നന്നായി... എന്നാലും കളി മുത്തപ്പനോട് വേണ്ടാരുന്നു കുമാരാ .........
ReplyDeleteനര്‍മ്മത്തിനായാലും വെള്ളാട്ടത്തെ ഇത്തരത്തി അവതരിപ്പിച്ചത് വളരെ മോശമായിപോയി..............പണിക്കര്‍ എന്നുള്ളത് മലയ വിഭാഗത്തില്‍ പെട്ട തെയ്യക്കാരുടെ ആചാര പേരാണ് .......മുത്തപ്പന്‍ വെള്ളാട്ടം കെട്ടുന്നത് വണ്ണാന്‍ (ഈ അടിസ്ഥാന വിവരം പോലും കഥാകാരനില്ല)വിഭാഗത്തില്‍ പെടുന്നവരാണ്......അവരുടെ ആചാര പേര് പെരുവണ്ണാന്‍ എന്നാണ്........വളരെ തഴക്കവും വഴക്കവും വന്ന തെയ്യം കലാകാരന്മാരെ ആദരിക്കാന്‍ നല്‍കുന്ന സ്ഥാനമാണ് പെരുവണ്ണാന്‍ എന്നുള്ളതും പണിക്കര്‍ എന്നുള്ളതും .........തെയ്യം എന്ന അനുഷ്ഠന കലാരൂപത്തെ അത്നിറെ പരിപാവനതയോടെ കാത്തു സൂക്ഷിക്കുന്ന ത്യാഗ പൂര്‍ണമായ ജീവിതം നയിക്കുന്നവരെ അവഹെളിക്കുന്നതാണ് ഈ കഥ.........ശ്രീ കൊവിളിനുള്ളില്‍ വാതിലടച്ചു മന്ത്രം ജപിച്ചു വരുന്നവര്‍ക്ക് നാം കാശു കൊടുത്തല്ലേ പ്രസാദം വാങ്ങുന്നെ ....പിന്നെ വളരെ കഷടപെട്ടു തെയ്യം കെട്ടുന്നവര്‍ക്ക് പൈസ കൊടുത്തു അനുഗ്രഹം വാങ്ങുന്നതില്‍ എന്താ തെറ്റ്......ഒരു മുത്തപ്പന്‍ വെള്ളാട്ടം കെട്ടുന്നതിന് തലേ ദിവസം കലാകാരന്‍ പട്ടിണി കിടന്നു വ്രതം എടുക്കുന്നു........ചെണ്ട് മല്ലിയും തുമ്പ പൂവും കാറ്റ് വെണ്ടയും എല്ലാം കഷ്ട്ടപെട്ടു പറിച്ചു കൊണ്ട് വരണം കാറ്റ് വെണ്ട എന്ന സസ്യം ഏതാണെന്ന് മനസ്സിലാക്കാന്‍ ഈ കഥാകാരനെ കൊണ്ട് സാധിക്കുമോ? തെയ്യം കൈ പിടിക്കുന്നതിനെയും അനുഗ്രഹിക്കുനതിനെയും എല്ലാം മഞ്ഞ (അല്ലെങ്കില്‍ നീല) കണ്ണു കൊണ്ട് കാണുന്നത് എന്ത് തരാം രോഗം ആണ്.......ഞാന്‍ ഒരു തെയ്യം കലാകാരന്‍ അല്ല പക്ഷെ തെയ്യം കലാകാരന്മാരുടെ ത്യാഗം അടുത്തറിയാം..
ReplyDeleteദീപക്
എന്തിനെയും തമാശയില്‍ കാണുന്ന ഇന്നത്തെ തലമുറ ..അതെങ്ങിനെയാ പഠിച്ചതല്ലേ വിളമ്പൂ..ഒരു സമുദായത്തെയും ഒരു സംസ്കരതെയുമാണ് തമാശ എന്നാ പേരില്‍ നീചമായി അവതരിപ്പിച്ചത്..അതിനെ പ്രോത്സാഹിപ്പിച്ച സുഹൃത്തുക്കള്‍ക്ക് നന്ദി..എഴുത്ത് ഇനിയും തുടരുക..പക്ഷെ സമൂഹത്തിലെ ആരും കാണാത്ത കണ്ടിട്ടും കണ്ണ് മൂടുന്ന അപചയങ്ങള്‍ക്കെതിരെ ആവട്ടെ എന്നൊരു അപേക്ഷ ...
ReplyDeletekuperi sajay
പ്രിയപ്പെട്ട ദീപക്, സജയ് :
ReplyDeleteപോസ്റ്റിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചതിന് നന്ദി. ഇതിലെ കാര്യങ്ങൾ പത്രത്തിൽ വന്നതും തമാശയായി കണ്ണൂർ ജില്ലയിൽ മുഴുവനും പ്രചാരത്തിലുള്ളതുമാണ്. അത് വെറുമൊരു നേരമ്പോക്കിന് ഒരു പോസ്റ്റാക്കി എന്നേയുള്ളൂ. ഇതിലും മോശം തമാശകൾ എന്റേതാക്കി അവതരിപ്പിച്ച് ഞാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദയവ് ചെയ്ത് സമുദായത്തെയോ വ്യക്തികളെയൊ അപമാനിച്ചതായി ചിന്തിക്കരുത്. തെയ്യം കലാകാരന്മാരുടെ വിഷമതകളൊക്കെ എനിക്കും നന്നായറിയാം. പക്ഷേ ഘോഷയാത്രക്കോ സ്റ്റേജിലോ വെച്ച് അവതരിപ്പിക്കുന്നതിൽ ആർക്കും വിഷമമില്ല. എല്ലാ രംഗത്തും കാണപ്പെടുന്ന മൂല്യച്യുതി ചൂണ്ടിക്കാണിക്കുന്നത് തെറ്റാണോ? വേണമെങ്കിൽ ഈ പോസ്റ്റ് തന്നെ ഡെലീറ്റ് ചെയ്തേക്കാം. രണ്ടു പേരുടെയും മനസ്സ് വിഷമിപ്പിച്ചതിനു മാപ്പ് ചോദിക്കുന്നു.
verutheyalla koottilitta naayi theyyakkarante prushtam kadichu keeriyathu..chatanginum viswasathinum nirakkathathu cheythaal angine thanneyayirikkum phalam..theyyam kuttikkaliyalla..athu naadan kala maathramalla...athinappuram uthram thedunna oru jeevitha samasyakalute aakethukayaanu..marakkaruthu..ezhuthu nannaayi..
ReplyDeleteha ha..
ReplyDelete