കമ്പിൽ ഹൈ സ്കൂളിൽ ചേരുന്ന ചേലേരി യു.പി.ക്കാർക്ക് ഇന്ത്യയിൽ കാശ്മീരിനുള്ളത് പോലൊരു പ്രത്യേക പരിഗണന കിട്ടിയിരുന്നു. കമ്പിൽ ഹൈ സ്കൂളിന് എല്ലാ ക്ലാസ്സുകളിലും എ മുതൽ എം വരെ ഡിവിഷനുകൾ ഉണ്ടാക്കുന്നതിന് എണ്ണപ്പെട്ട സംഭാവനകൾ നൽകിയിരുന്നത് ഞങ്ങൾ ചേലേരി യു.പി.ക്കാരാണ്. അതു കൊണ്ടായിരിക്കും ഞങ്ങളെ മുന്തിയ ഇനം പൌരൻമാരായി കണക്കാക്കി ഇരിക്കാൻ പ്രത്യേകം ഏരിയ അനുവദിച്ചത് എന്നൊക്കെ ചിന്തിച്ചാൽ അത് വെറും മിസ് അണ്ടർസ്റ്റാൻഡിങ്ങ് മാത്രമാണ്.
കമ്പിലും ചേലേരിയും തമ്മിൽ വെറും നാലു കിലോമീറ്ററിന്റെ ദൂരം മാത്രേ ഉണ്ടായിരുന്നുള്ളൂ എങ്കിലും വിദ്യാഭ്യാസ നിലവാരത്തിലും വിദ്യാഭ്യാസം കൊണ്ട് ഉണ്ടാവേണ്ട സംഗതിയിലും ഞങ്ങൾ അതിവേഗം ബഹുദൂരം പിന്നിലായിരുന്നു. കമ്പിൽ സ്കൂളിലെ മാഷൻമാർ ഞങ്ങളുടെ ഒരു വാക്ക് കേട്ടാൽ തന്നെ ഏത് സ്കൂളിൽ നിന്നാണ് കുറ്റീം പൊരിച്ച് വരുന്നതെന്ന് മനസ്സിലാക്കുമായിരുന്നു. ഞാൻ എട്ടാം ക്ലാസ്സിൽ ചേർന്ന് ഫസ്റ്റ് ഡേ ഫസ്റ്റ് അവർ. രവീന്ദ്രൻ മാഷ് അറ്റൻഡൻസ് എടുക്കുകയാണ്. മാഷ് രജിസ്റ്റർ നോക്കി പേരു വിളിക്കുന്നു; ഓരോരോ ചെക്കൻമാർ എഴുന്നേറ്റ് സ്മാർട്ടായി നിന്ന്, “പ്രസന്റ് സർ..” അല്ലെങ്കിൽ “പ്രസന്റ് ടീച്ചർ..” എന്നു പറയുന്നു. പേരിലെ ആൽഫാ ഗുണം കൊണ്ട് എന്റെ ഊഴം വേഗം വന്നു. ഞാൻ എഴുന്നേറ്റ് കോൺഫിഡൻസിന്റെ അഹങ്കാരം ഒട്ടുമില്ലാതെ പറഞ്ഞു. “ആജർ..!!!” ചേലേരി യു.പി.യിൽ നിന്ന് ശീലിച്ചതല്ലേ പാലിക്കാൻ പറ്റൂ. അതു കേട്ടതും എയ്ത്ത് എച്ച് മൊത്തം സൈലന്റ്‌വാലിയായി.
മാഷ് തല പൊന്തിച്ച് “നീ ഏട്യാ.. ചേലേരിയാ.. ?”
ഞാൻ വിറച്ചു കൊണ്ട് “അതെ..”
“വേറെ ആരെല്ലാ ചേലേരീന്ന്..?”
സോമാലിയക്കാരുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ പോലെയുള്ള ഞങ്ങൾ പത്ത് പേർ എഴുന്നേറ്റ് നിന്നു.
“നിങ്ങളെല്ലാം ബേക്കിൽ പോയിരുന്നോ.. നിങ്ങളെ ഒപ്പരം ഇരുത്തി പഠിപ്പിച്ചാ ഇവരു കൂടെ തോറ്റു പോകും..”
മണ്ടൻമാരും അപരിഷ്കൃതരുമായ മുൻഗാമികൾ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ തലത്തിലോളം ചേലേരി സ്കൂളിന്റെ പേരുകേൾപ്പിച്ചതിനു് നിർഭാഗ്യവാന്മാരും നിഷ്കളങ്കരും നിർഗുണ പരബ്രഹ്മൻമാരുമായ ഞങ്ങളെന്ത് പിഴച്ചു?
ക്ലാസ്സിൽ മാത്രമല്ല പീടികയിൽ പോയി മുട്ടായി വാങ്ങിയാൽ പോലും ഞങ്ങളുടെ മാനം കപ്പൽ കേറുമായിരുന്നു. അന്ന് കമ്പിൽ സ്കൂളിന്റെ മുന്നിൽ നിര നിരയായി മുട്ടായി കടകളുണ്ടായിരുന്നു. ഇന്റെർവെൽ സമയത്ത് വെല്ലത്തിനു ഈച്ച പൊതിയുന്നത് പോലെ പിള്ളേരെല്ലാം അതിന്റെ മുന്നിൽ ഓടിക്കൂടും. ആ കടന്നൽ കൂട്ടത്തിലൂടെ കൈയിട്ട് ഞാൻ പത്ത് പൈസ നീട്ടി പറഞ്ഞു. “ഒരു റിബേറ്റ്..” കടക്കാരൻ “എന്നാ..??“ ഞാൻ പിന്നേം, “റിബേറ്റ്..“ കടക്കാരൻ ഒന്നും തിരിയാണ്ട് എന്നെ വിട്ട് വേറെ ചെക്കൻമാർക്ക് മുട്ടായി എടുത്ത് കൊടുക്കാൻ തുടങ്ങി. അപ്പോ പിറകിൽ നിന്നൊരു സീനിയർ ചേലേരിക്കാരൻ, “എടാ അതിന്റെ പേരു അങ്ങനൊന്ന്വല്ല.. അത് നാട്ടിലെ രാമൻമാരാർ ഇടുന്നതല്ലേ…“ എന്ന് പറഞ്ഞു.
ചേലേരി സ്കൂളിന്റടുത്തുള്ള രാമൻ മാരാരുടെ പീടികയിലെ റിബേറ്റ്, പാലീസ്, ഒയൽച്ച, തൊണ്ടക്കൊരൽ എന്ന മുട്ടായികളുടെ ശരിക്കുള്ള പേരു വേറെന്തൊക്കെയോ ആയിരുന്നു. നാട്ടിലെ പേരു പറഞ്ഞാ കടക്കാർക്കൊന്നും മനസ്സിലാകൂല്ല. അതിൽ പിന്നെ മുട്ടായി വാങ്ങുമ്പോൾ ഞാൻ അത്, അതിന്റെപ്പുറത്തേത്, ഇത് എന്നൊക്കെ ചൂണ്ടി പറയുക മാത്രമേ ചെയ്തിട്ടുള്ളൂ. വെറുതെ കാശ് കൊടുത്ത് മാനക്കേട് വാങ്ങണ്ടല്ലോ. എന്നാൽ പോപ്പിൻസിന് എല്ലാടത്തും ഒരേ പേരായിരുന്നു. പക്ഷേ അതൊക്കെ വാങ്ങാൻ അക്കാലത്തൊന്നും ഇന്ത്യ വേൾഡ് ബാങ്കിൽ നിന്നും ലോണെടുക്കാൻ തുടങ്ങിയിരുന്നില്ലല്ലോ.
കമ്പിൽ സ്കൂളിൽ കൂടുതലും ഔട്ടോഫ് മലബാർ ടീച്ചർമാരായിരുന്നു. അവർ ‘ഭ’ എന്ന് പറഞ്ഞാലും ‘ഫ’ എന്ന് പറഞ്ഞാലും ഔട്ട്പുട്ട് ‘ഫ’ എന്ന് മാത്രമായിരുന്നു. ഫാഗം, ഫംഗി, ഫാരതം, ഫൂമി, ഫാസൻ എന്നൊക്കെ കേൾക്കുമ്പോൾ ചിരി വരാതിരിക്കണമെങ്കിൽ നല്ല കൺട്രോൾ വേണം.
തങ്കമണി ടീച്ചറാണ് ഞങ്ങൾക്ക് മലയാളം എടുത്തിരുന്നത്. എങ്ങനെയാണെന്നറിയില്ല എല്ലാ കൊല്ലവും ടീച്ചർ ഗർഭിണിയായിരിക്കും. അത് കൊണ്ട് ടീച്ചർക്ക് നിത്യ ഹരിത നായകൻ, നിത്യ കല്യാണി എന്നൊക്കെ പറയുന്നത് പോലെ നിത്യഗർഭിണി എന്ന അഡീഷണൽ പേരുമുണ്ടായിരുന്നു. എല്ലാ കൊല്ലവും ടീച്ചർ പ്രസവിക്കാൻ പോകുന്നത് കൊണ്ട് പോർഷൻ ഒരിക്കലും തീരില്ല. അപ്പോൾ ഇടക്ക് വെച്ച് വേറാരെങ്കിലും വരും; അവർ ചുരുങ്ങിയ സമയത്തിനുള്ളിൽ എന്തെങ്കിലും കാട്ടിക്കൂട്ടി പാഠം തീർക്കും. അങ്ങനെ മാറി വന്നത് ഒരു റോസമ്മ ടീച്ചറായിരുന്നു. എന്നെക്കൊണ്ട് പഠിപ്പിച്ചാലൊന്നും തീരില്ലാന്നു ടീച്ചർക്കും ആയമ്മക്ക് അതിനുള്ള കപ്പാകുറ്റിയൊന്നും ഇല്ലെന്ന് ഞങ്ങൾക്കും നന്നായറിയാം. ക്ലാസ്സൊന്നും എടുക്കാൻ ടീച്ചർ മെനക്കെട്ടില്ല. വന്നയുടനെ പൊതി പോലുമിടാത്ത ഒരു ഗൈഡ് തുറന്ന് നോട്ട് പറയാൻ തുടങ്ങി. ഇടക്കിടക്ക് അത് ഒരു മടിയുമില്ലാതെ പറയുകയും “നിങ്ങക്ക് നല്ല മാർക്ക് കിട്ടണമെങ്കിൽ എല്ലാരും ഫാസൻ ഗൈഡ് വാങ്ങിക്കോ..” ഗൈഡ് വാങ്ങി പഠിച്ചോളാൻ പറയുന്ന ടീച്ചർമാരുടെയൊക്കെ ഒരു സ്റ്റാൻഡേർഡ്..!
ഞങ്ങളുടെ ക്ലാസ്സിൽ ഇസ്മായിൽ എന്നൊരു തമാശക്കാരനുണ്ടായിരുന്നു. എപ്പോഴും എന്തെങ്കിലും കോമഡി അവൻ അറിഞ്ഞോ അറിയാതെയോ സംഭവിച്ചു കൊണ്ടിരിക്കും. ഒരു ക്ലാസ്സ് പരീക്ഷക്ക് തങ്കമണി ടീച്ചർ നഖശിഖാന്തം എന്ന് വാക്യത്തിൽ പ്രയോഗിക്കാൻ പറഞ്ഞു. ഇസ്മായിൽ എഴുതിയത് ഇങ്ങനെയായിരുന്നു. ‘എന്റെ വീട്ടിലെ പൂച്ചയും കോഴിയും അടി കൂടിയപ്പോൾ പൂച്ചയുടെ നഖശിഖാന്തം പുറത്ത് വന്നു.’
ഇസ്മായിലിന്റെ വേറൊരു കോമഡിയുണ്ട്. ഒരു ദിവസം തങ്കമണി ടീച്ചർ നോട്ട് പറഞ്ഞു തരികയായിരുന്നു. “മലേഷ്യയുടെ തലസ്ഥാനം…., കോലാലംപൂർ…” എല്ലാവരും നിശബ്ദമായി എഴുതുമ്പോൾ ഇസ്മായിൽ കേൾക്കാത്തത് പോലെ ഒച്ചത്തിൽ, “ടീച്ചറേ.. കോലാലം…??”
ടീച്ചർ ബാക്കി വാക്ക് പൂരിപ്പിച്ചു. ഇസ്മായിൽ നിഷ്കളങ്കനായി പിന്നെയും, “കോലാലം..???” അപ്പോഴേക്കും ഇസ്മായിലിന്റെ അടുത്തിരിക്കുന്നവരിൽ നിന്നും ഒരു അടക്കിപ്പിടിച്ച ചിരി മുളച്ചു പൊന്തി. മനസ്സിൽ കുരുട് ഒന്നുമില്ലാത്ത ടീച്ചർ വീണ്ടും ഫിൽ ചെയ്തു. ഇസ്മയിൽ ഒട്ടും ചിരിക്കാതെ, പഠിക്കാനുള്ള അടക്കാനാവാത്ത ത്വര കൊണ്ട് വീണ്ടും, “കോലാലം…” അതും കൂടി ആയപ്പോൾ ക്ലാസ്സ് മുഴുവൻ ചിരിച്ചു മറിഞ്ഞു.
ഞങ്ങളെ പഠിപ്പിക്കുന്നത് നിത്യഗർഭിണിയേയും റോസമ്മ ടീച്ചറിനേയും പോലത്തെ ഏജ് ഓവറായ ടീംസ് ആണെങ്കിൽ അപ്പുറത്തെ ക്ലാസ്സിൽ ഗോതമ്പിന്റെ നിറവും പനങ്കുല പോലത്തെ മുടിയും ഒത്ത ഉയരവുമുള്ളൊരു സുന്ദരിയായിരുന്നു. ആ ടീച്ചർ മാല ഇടില്ല, വള ഇടില്ല, കാത് പോലും കുത്തിയിട്ടില്ല. താഴ്ത്താവുന്നതിന്റെ പരമാവധി താഴത്തേക്ക് ഇറക്കിയാണ് ടീച്ചർ സാരി ഉടുക്കുക. ടീച്ചറുടെ മസാല ദോശ മടക്കിയത് പോലത്തെ വയറും ഉഴുന്നുവട പോലത്തെ പൊക്കിളും കാണാൻ പോകുന്ന വഴിയിൽ ആൺകുട്ടികൾ കൂടി നിൽക്കും. എപ്പോഴെങ്കിലും ടീച്ചർ റൂട്ട് തെറ്റിയെങ്കിലും ഞങ്ങളുടെ ക്ലാസ്സിൽ കേറിയെങ്കിൽ എന്നെല്ലാരും ആശിക്കാറുണ്ട്. പക്ഷേ ഞങ്ങൾക്കൊരിക്കലും ആ ഭാഗ്യം ഉണ്ടായില്ല. അപ്പുറത്ത് അല്ലുഅർജുനന്റെ പടം കളിക്കുമ്പോൾ ഇപ്പുറത്ത് അടൂരിന്റെ അവാര്‍ഡ് പടം കാണേണ്ടി വന്ന ഫാൻസുകാരെ പോലെ നിത്യഗര്‍ഭിണി ടീച്ചറുടെ ക്ലാസിൽ ഞങ്ങളിരുന്നു മുരടിച്ചു.
രാജേന്ദ്രൻ എന്നൊരു മാഷുണ്ടായിരുന്നു. അയാൾക്ക് എപ്പോഴും സിഗരറ്റ് വലിക്കണം. ഇടക്ക് ഞങ്ങളിലാരെയെങ്കിലും പീടികയിലേക്കയച്ച് വാങ്ങിപ്പിക്കും. മാഷൻമാർക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്കുന്നത് പിള്ളേർക്ക് വലിയ സന്തോഷമുള്ള കാര്യമായിരുന്നു. ഒരു ദിവസം ഇസ്മായിലിനെ ആണ് അയച്ചത്. വാങ്ങിക്കൊണ്ട് വന്നപ്പോൾ ഒരെണ്ണം കുറവ്. അതെവിടാടാ എന്ന് ചോദിച്ചപ്പോൾ അവൻ കൂളായി പറഞ്ഞു. “അത് ഞാൻ വലിച്ചിന് മാഷേ..” പിള്ളേരെക്കൊണ്ട് വാങ്ങിപ്പിക്കൽ അന്നത്തോടെ മാഷ് നിർത്തി.
സ്കൂളിലൊക്കെ റാഗിങ്ങ് ഉണ്ടെന്ന് പറഞ്ഞാ ആരെങ്കിലും വിശ്വസിക്കുമോ. എന്നാ കമ്പിൽ സ്കൂളിൽ ഞങ്ങൾക്ക് അതും അനുഭവിക്കേണ്ടി വന്നു. സ്കൂളിലെ വില്ലൻ റോൾ കൈകാര്യം ചെയ്തിരുന്ന അബ്ദുൽ കാദറാണ് ഞങ്ങളെ റാഗ് ചെയ്ത് പീഢിപ്പിച്ചത്. ഞങ്ങളുടെ കൂടെ എട്ടാം ക്ലാസ്സിൽ മൂന്നാം സെമസ്റ്ററാണ് കാദർ. എല്ലാവർക്കും പേടിയിൽ നിന്നും ജനറേറ്റ് ചെയ്യപ്പെടുന്നൊരു തരം ബഹുമാനമാണ് അവനോട്. ഒരു ദിവസം അവന്റെ വകയൊരു ഓർഡറിറങ്ങി. ട്രൌസ്സറിട്ട് വരുന്നവരെല്ലാം ഇനി മുതൽ മുണ്ട് ഉടുത്തേ വരാൻ പാടുള്ളൂ. ഞാനും പിന്നെ നാലഞ്ച് കുട്ടികളും മാത്രമേ അന്ന് ട്രൌസറിടാറുള്ളൂ. പാന്റ്സൊക്കെ അന്ന് വലിയ ലക്ഷ്വറിയാണ്. ബഹുഭൂരിപക്ഷം കുട്ടികളും മുണ്ടാണ് ഉടുക്കുന്നത്. ഞങ്ങൾ ട്രൌസ്സർ ഇട്ട് വരുന്ന സംഘികൾ ആദ്യമൊന്നും അവനെ കാര്യമാക്കിയില്ല. പക്ഷേ ഓരോ ദിവസവും കാദറും കൂട്ടാളികളും ഞങ്ങളെ പിടിച്ച് നിർത്തി തുട പിടിച്ച് ഞെരിച്ച് തലക്ക് മേട്ടാൻ തുടങ്ങിയപ്പോൾ അവരൊക്കെ മുണ്ടൻമാരായി. അവസാനം ഞാൻ മാത്രമായി.
പൊതുവെ ഈ വില്ലൻമാരുടെ ഒരു പ്രശ്നം ഇതാണ്. അവരെ അനുസരിക്കുന്നില്ലെന്ന് കണ്ടാൽ വിട്ടു കളയുന്നതിനു പകരം അതൊരു ചലഞ്ച് ആയെടുക്കും. അവന്റെ ക്ലാസ്സിൽ തന്നെയുള്ളൊരുത്തൻ പറഞ്ഞത് കേട്ടില്ലെന്ന് കണ്ടപ്പോ കാദറിന്റെ വാശി ഡബിൾഡ് ആയി. പ്രതികാര ദുർഗനായ കാദറിന്റെയും അസിസ്റ്റന്റിന്റെയും തുടയിൽ നുള്ളു കൊണ്ട് എന്റെ കണ്ണിലൂടെ സുവർണ്ണ ചകോരങ്ങൾ പറക്കാൻ തുടങ്ങി. കാദറിങ്ങ് മാഷൻമാരോട് പറയാമെന്ന് വെച്ചാ പിന്നെ എന്റെ സ്കൂളിൽ പോക്ക് തന്നെ ഉണ്ടാവില്ല. വീട്ടിലാണെങ്കിൽ പാന്റ് വാങ്ങിത്തരാം മാത്രം സെറ്റപ്പൊന്നും ഇല്ല. അതൊക്കെ നമ്മൾ ജനിച്ചത് മുതൽ കാണുന്നതാണല്ലോ. ചേട്ടനു പോലും പുതിയ മുണ്ട് വാങ്ങുന്നത് ഓണത്തിനും വിഷുവിനുമാണ്. അപ്പോ പിന്നെ എന്തായിരിക്കും റിപ്ലൈ എന്ന് ഭാഗ്യ പരീക്ഷണം നടത്തി ഡെയിലി കിട്ടുന്നതിനു പുറമേ രണ്ടടി കൂടുതൽ വാങ്ങിക്കുന്നതെന്തിനാ. അതിന്നിടയിൽ അടുത്തയാഴ്ച മുതൽ മുണ്ടുടുത്ത് വന്നില്ലെങ്കിൽ നിന്റെ അവസാനമാ ഡേഷ് മോനേ എന്ന് വെള്ളിയാഴ്ച കാദർ എനിക്ക് ലാസ്റ്റ് വാണിങ്ങ് തന്നു.
ശനിയും ഞായറും കുത്തിയും കുത്താതെയും ഇരുന്ന് ആലോചിച്ചപ്പോൾ ചേട്ടന്റെ മുണ്ട് ഉടുത്ത് പോകാമെന്ന് ഒരു ബൾബ് കത്തി. തിങ്കൾ രാവിലെ ചേട്ടന്റെ ഒരു ഡബിൾ പോളിയെസ്റ്റർ സെക്കന്റ് ഹാന്റ് മുണ്ട് എടുത്ത് ഉയരക്കുറവ് അഡ്ജസ്റ്റ് ചെയ്യാൻ വീതി മടക്കി ഉടുത്ത്, അന്നത്തെ ഫാഷൻ അനുസരിച്ച് മുണ്ടിന്റെ കോന്തല മുട്ടിനു താഴേക്ക് ടൈ പോലെയിട്ട് സ്കൂളിലേക്ക് പോയി. ആദ്യമായി മുണ്ട് ഉടുക്കുന്നതിന്റെ വിഷമം അനുഭവിച്ചാൽ മാത്രമേ അറിയാൻ പറ്റൂ. ഇടക്കിടക്ക് മാടിക്കെട്ടാൻ തോന്നും, അഴിഞ്ഞു പോയോ എന്ന് തൊട്ട് നോക്കിക്കൊണ്ടിരിക്കും. അടിയിലൂടെ കാറ്റടിച്ച് കയറുന്നുണ്ടാകും, വലതു കൈയ്യിലാണെങ്കിൽ ഒരു കെട്ട് പുസ്തകമുണ്ട്. മുണ്ടനായതിന്റെ ചമ്മലുമായി ഞാൻ സ്കൂളിന്റെ ഗേറ്റിലെത്തി. അപ്പോഴേക്കും ഉള്ളിൽ നിന്നൊരാരവം കേട്ടു. ഇന്ന് സമരമാണല്ലോ വേഗം വീട്ടിലേക്ക് പോകാമല്ലോ എന്ന് കരുതി ഹാപ്പിയായി. പക്ഷേ എന്നെ സ്വീകരിക്കാൻ വരുന്ന കാദറിന്റെയും ടീമിന്റെയും ഒച്ചപ്പാടായിരുന്നു അത്. ആ തെണ്ടികളെല്ലാം എന്നെ ചുറ്റി വളഞ്ഞ് തുള്ളിച്ചാടി “ഹൊയ്.. ഹൊയ്..” എന്ന് ഒച്ചയുണ്ടാക്കി. ഞാൻ ചമ്മി ശ്വാസകോശമായി നിന്നു. എന്നെ ഒരു വട്ടം പ്രദക്ഷിണം വെച്ചതിനു ശേഷം ആഘോഷമായി തന്നെ അവൻമാർ പോയി. കഴിഞ്ഞല്ലോ എന്ന ആശ്വാസത്തിൽ നിൽക്കുമ്പോൾ പുറകിൽ നിന്നും വേറെ ചില പിള്ളേരുടെ കൂവൽ കേട്ടു. ഇതെന്താ ഇനിയും സ്വീകരണമുണ്ടോ എന്ന് ആലോചിച്ചപ്പോൾ തണുത്ത് കുളിർത്തൊരു കാറ്റ് താഴ്‌വാരത്തെ തഴുകിക്കടന്നു പോയി. തൊട്ടു നോക്കിയപ്പോൾ മുണ്ട് നഹീ..!!! നഹീ..!!! പുസ്തകക്കെട്ടും പിടിച്ച് താലമേന്തിയ സാലഭഞ്ജികയെ പോലെ ഞാൻ ഗേറ്റിൽ നിന്നു.
തിരിച്ചു കിട്ടിയ മുണ്ടിനു ബാലൻ കെ.നായർ വന്നു പോയതിനു ശേഷമുള്ള സീമയുടെ സാരിയുടെ ഷേപ്പായിരുന്നു. വീട്ടിലെത്തി അതിന്റെ കോലം കണ്ടപ്പോൾ ഏട്ടനൊന്നും പറഞ്ഞില്ല. അക്കാലത്ത് അവൻ അമ്മായി മാഷിന്റടുത്ത് ചെണ്ട പഠിക്കാൻ പോകുന്നുണ്ടായിരുന്നു. അന്ന് അമ്മിക്കല്ലിനു പകരം എന്നെ കുനിച്ചിരുത്തിയാണ് പ്രാക്റ്റീസ് ചെയ്തത്. അല്ലാതെ വെറുതെ എന്തെങ്കിലും പറഞ്ഞ് വാക്കുകൾ വേസ്റ്റാക്കുന്ന പരിപാടി ഞങ്ങളുടെ കുടുംബത്തിലില്ല.
അന്നത്തെ നാണക്കേടിന് എങ്ങിനെ പകരം വീട്ടണം എന്നായിരുന്നു പിന്നെ മനസ്സിൽ നിറയെ. രണ്ടാഴ്ചത്തെ ലീവിനു ഗൾഫിൽ നിന്നും വന്നവന് കല്യാണത്തലേന്ന് തോന്നുന്നത് പോലെ എന്ത് വേണം എങ്ങനെ വേണം എന്നറിയാത്തൊരു ദുരവസ്ഥ. നേരിട്ട് ഏറ്റുമുട്ടുന്നത് എന്തായാലും ആലോചിക്കയേ വേണ്ട. ആര്യൻ സിനിമയിലെ മോഹൻലാലിനെ പോലെ നാടുവിട്ട് ബോംബെയിൽ പോയി വലിയ ഗുണ്ടയായി തിരിച്ചു വന്ന് കാദറിനെ അടിച്ച് നിരത്തുന്നത് ഞാൻ എല്ലാ ദിവസവും സ്വപ്നത്തിൽ റീപ്ലേ ചെയ്തു കണ്ടു. ചില വലിയ സംഭവങ്ങൾക്ക് പിറകിൽ കുഞ്ഞി കുഞ്ഞി സ്വപ്നങ്ങളായിരിക്കും എന്ന ചരിത്ര സത്യം എന്റെ കാര്യത്തിൽ സത്യമായി ഭവിച്ചു.
സ്കൂളിന്റെ ഗ്രൌണ്ടിൽ നിന്നും കുറച്ച് താഴത്തോട്ടായി ഒരു വീടുണ്ടായിരുന്നു. കള്ളുചെത്തുകാരൻ ബാലനും ഭാര്യ അമ്മിണിയുമാണ് ആ വീട്ടിൽ ഇരുമെയ്യും ഒരു ലിവറുമായി കഴിയുന്നത്. അമ്മിണി അതിസുന്ദരിയാണ്; അത് എല്ലാവരേക്കാളും ഒരു ഇഞ്ച് എങ്കിലും കൂടുതൽ ബാലനായിരിക്കുമല്ലോ അറിയുന്നത്. അതു കോണ്ട് തന്നെ മൂപ്പർ അൺലിമിറ്റഡായി ഭാര്യയെ സ്നേഹിക്കുന്നൊരാളാണ്. ചെത്തു കഴിഞ്ഞു വന്നാൽ പിന്നെ അമ്മിണിയേയും ചെത്തി വീട്ടിൽ തന്നെ ഇരിക്കും; തനിച്ചാക്കി ദൂരെ എവിടെയും പോകില്ല. ബാലൻ എല്ലാ ദിവസവും ഒരു നാലര കഴിഞ്ഞാൽ അന്തിക്കേറാൻ ഏറ്റുപാട്ടത്തിലേക്ക് പോകും. പിന്നെ വരുന്നത് ആറര മണി കഴിഞ്ഞായിരിക്കും. കണവൻ പോയാൽ അമ്മിണി അടുക്കള ഭാഗത്തുള്ള ഓപ്പൺ എയർ ഓലമറപ്പുരയിൽ കുളിക്കാൻ തുടങ്ങും. വൈകിട്ട് ഉസ്കൂൾ വിട്ട ശേഷം അബ്ദുൾ കാദർ വീടിന്റടുത്തെ ഒരു മാവിൽ കയറി ഇതു കാണാറുണ്ടെന്ന് ക്ലാസിലെ എന്റെ ക്ലോസ് ഫ്രന്റ് ബിജു സീക്രട്ടായി എന്നോട് പറഞ്ഞു.
ഒരു വെള്ളിയാഴ്ച വൈകുന്നേരം. അന്ന് നാലരയ്ക്കാണ് സ്കൂൾ വിടുന്നത്. ബെല്ലടിച്ചയുടനെ എല്ലാവരും പുറത്തേക്കോടിയപ്പോൾ കാദർ ഗ്രൌണ്ടിലേക്കുള്ള ചെറിയ ഗേറ്റിലൂടെ വെച്ചത് എടുക്കാൻ പോകുന്നത് പോലെ കത്തിച്ചു വിടുന്നത് കണ്ടു. ഞങ്ങൾ കാദറിന്റെ ബോഡി പ്രൊഫൈലിനെ ഫോളോ ചെയ്തു. കുറച്ച് ദൂരം പോയപ്പോൾ ബാലൻ വരുന്നത് കണ്ടു. ഞാനും ബിജുവും മുൻപേ എഴുതി വെച്ച ഡയലോഗുകൾ അയാൾ കേൾക്കെ പറഞ്ഞു. “എടാ കാദർ ഗ്രൌണ്ടിന്റെ അപ്രത്തൊരു വീട്ടിൽ കുളി സീൻ കാണാൻ പോയിറ്റ്ണ്ട്...” “അതവന്റെ സ്ഥിരം പരിപാടിയല്ലേടാ.. ഭയങ്കര സ്റ്റൈലാന്ന് പോലും.. അതേതോ ഏറ്റുകാരന്റെ വീടാ..” വെള്ളിത്തിരയിലെ സ്ഫടികം ജോർജ്ജിന്റെ വില്ലേജ് രൂപമായ ബാലൻ അത് കേട്ട് സ്റ്റക്കായി ഞങ്ങളെ തുറിച്ചു നോക്കി. കരിമരുന്നിനു തിരി കൊളുത്തി ഓടുമ്പോൾ പോലും വെടിക്കെട്ടുകാരൻ തിരിഞ്ഞു നോക്കാറുണ്ട്. പക്ഷേ ഞങ്ങൾ തിരിഞ്ഞ് നോക്കിയതേയില്ല.
കുറച്ച് കഴിഞ്ഞ് പിള്ളേരുടെ ഒച്ചപ്പാടും കൂക്കി വിളികളും കേട്ട് നോക്കിയപ്പോൾ ബാലി രാവണനെയും കോണ്ട് പോകുന്നത് പോലെ ബാലൻ കാദറിനെയും തൂക്കി ഹെഡ്മാഷിന്റെ മുറിയിലേക്ക് പോകുന്നത് കണ്ടു.
കുമാരൻ ഒരു സംഭവം തന്നെ!!!
ReplyDeleteകുമാരേട്ടാ...
ReplyDeleteഈ പോസ്റ്റ് വായിച്ചു ആരേലും ചിരിച്ചു ചത്താ ഉത്തരവാദിത്വം ഇല്ല എന്നൊരു വരി കൂടി താഴെ എഴുതി ചെര്‍ക്കാരുന്നു!
‘തിരിച്ചു കിട്ടിയ മുണ്ടിനു ബാലന്‍ കെ.നായര്‍ വന്നു പോയതിനു ശേഷമുള്ള സീമയുടെ സാരിയുടെ ഷേപ്പായിരുന്നു“
ReplyDeleteഅന്യായ അലക്കായിട്ട്ണ്ട് ടാ ഗഡ്യേ...
“നീ ഏട്യാ ചേലേരിയാ?”
നാടിനെ പറേപ്പിക്കാന്‍ ഇമ്മാതിരി നാലഞ്ചെണ്ണം ഉണ്ടായാം പോരായിരുന്നോ? എന്തായാലും ഏറ്റാരന്റെ ഭാര്യേടെ കൊഴുപ്പ് കാണാന്‍ കുമാരനു കര്‍മ്മണ്ടായില്ല....
ഇപ്പോ അത് ഉള്ളിക്കച്ചോടത്തിന് പോയിട്ടുണ്ടാകും അല്ലേ? ഈ ചേച്ചീടെകുളീടെ കുളിക്ക് നടത്തറ ശാന്തേച്ചീടെ അത്രേം രസം ഉണ്ടോ എന്തോ?
ഒരു പിടീം കിട്ടണില്ല്യ,, ഇതെങ്ങനെയാ നിത്യഗർഭിബിണി? ചിരിച്ചു തകർത്തു,
ReplyDeleteമിനി ടീച്ചറെ
ReplyDeleteഇനിയും നമുക്ക് പിടി കിട്ടാത്ത എന്തെല്ലാം കാര്യങ്ങള്‍ കുമാരന്‍ പറഞ്ഞുതരും ...
പഠിക്കാന്‍ കാത്തിരുന്നോ .ഓന്‍ ചേലേരിക്കാരന.....മഹാ സംഭവം...
ഓനെ നമുക്ക് മുന്‍ ബെഞ്ചില്‍ തന്നെ ഇരുത്താം....
കുമാരൂ ...എന്തായാലും ജെട്ടീം കോണക വുമൊക്കെ വിട്ട് നല്ല മാര്‍ഗത്തില്‍ വന്നുവല്ലേ...
നന്നായി മകനെ....നന്നായി...
വാഴ്ക ...വാഴ്ക...!!.
ഉപമകള്‍ കലക്കി
ReplyDeleteThis comment has been removed by the author.
ReplyDeleteഅപ്പ നിങ്ങളാണല്ലേ ഖാദറിന്റെ ട്രൌസര്‍ കീറ്യ പഹയൻ
ReplyDeleteഅപ്പോ ടീച്ചറ് കൊല്ലം തോറും സ്കൂള്‍ തുറക്കുമ്പോള്‍ “സ്വാശ്രയ സമരം“ നടത്തായിരുന്നു അല്ലേ കുമാരോ!!
ReplyDeleteശ്രീ കുഞ്ഞിക്കണ്ണന്‍ എന്ന് പറഞ്ഞപ്പോള്‍ ഏഷ്യാനെറ്റ്കാരിക്ക് നാവുളുക്കിയ പോലെ കെമിസ്ട്രി ടീച്ചര്‍ ചുണ്ണാമ്പ് വെള്ളം എന്ന് പറഞ്ഞപ്പോള്‍ “ച“ ക്കു പകരം “കു“ വന്നു. കേട്ടപ്പോള്‍ ഒന്ന് ആര്‍മാദിച്ച് ചിരിച്ചതാ, അതിന്റെ പിറ്റേന്ന് മുതല്‍ ഞങ്ങള്‍ടെ ബെഞ്ചില്‍ ഇരിക്കുന്നവര്‍ക്ക് തല്ല് ഉറപ്പാണ്. കാശുകൊടുത്ത് ജോലി മേടിച്ച മടിച്ചിമാരായ ടീച്ചര്‍ തൊഴിലാളികള്‍ എന്റെ സ്കൂളിലും നല്ലോണം ഉണ്ടായിരുന്നു. ക്ലാസില്‍ ഇരുന്ന് ഉറങ്ങുന്ന ഹിന്ദിടീച്ചര്‍. സ്റ്റാഫ് റൂമിലിരുന്ന് എന്തോ കുറിയുടെ കണക്ക് കൂട്ടണ ഒരു ടീച്ചര്‍. എന്തിന് ആദ്ദ്യത്തെ ലൈന്‍ പൊളിച്ചടക്കീതു അതു പിന്നീട് കൊല്ലങ്ങള്‍ക്ക് ശേഷം എന്റെ കെട്യോള്‍ടടുത്ത് സൂചിപ്പിച്ചതും ഒരു ടീച്ചര്‍!! ഇപ്പോളും ആ പഴയ കാമുകി രണ്ടു ക്ടാങ്ങളുമായി നടന്ന് പോകണ കാണുമ്പോള്‍ വടക്കന്‍ വീരഗാഥയിലെ ചന്തൂന്റെ ഡയലോഗ് എനിക്ക് ഓര്‍മ്മവരും...”എനിക്ക് ജനിക്കാതെ.....”
കുറച്ച് പേര്‍ മോശക്കാരായിരുന്നു എന്കിലും മറ്റൊരുപാട് പേര്‍ നല്ല ടീച്ചേര്‍ഴ്സായിരുന്നു. പ്രത്യേകിച്ച് വരയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയ അന്തോണിമാഷെ മറക്കില്ലാട്ടോ...
ബാലി രാവണനെ കൊണ്ടോയപോലെ ഹനുമാന്‍ ഭീമനെയും വാലിന്മേലിട്ട് വട്ടം കറക്കിയിട്ടുണ്ട് (കല്യാണ സൌഗന്ധികം തേടിപോകുമ്പോള്‍)..... എന്തായാലും അന്യയ അലക്ക് തന്നെ ആയിട്ടുണ്ട്.
പോസ്റ്റ് അല്പം നീളം കൂടീട്ടാ...എന്തായാലും ഇതൊക്കെ പറയാന്‍ അല്പം നീളം വേണ്ടിവരും അല്ലെ?
ഉപമകള്‍ ആണ് എനിക്കേറ്റവും ഇഷ്ടമായത്
ReplyDeleteചിരിച്ച് ചിരിച്ചെന്റെ നഖശിഖാന്തം പുറത്ത് വരുന്നു.
ReplyDeleteThis comment has been removed by the author.
ReplyDeleteഗംഭീരായി, കുമാരോത്സവം. കണ്ണൂരുകാരനൊരു കൂട്ടുകാരനുണ്ടെനിക്ക്. കിംവദന്തി എന്നതിന് കിംവത്തിന്റെ പല്ല് എന്ന് ഉത്തരമെഴുതി അവൻ. ആട്ടേ, ഏതു റ്റീച്ചറാ ഈ ലേശം മറ്റത് ചേർത്ത സൊയമ്പൻ മലയാളം പഠിപ്പിച്ചത്? ഏതായാലും തകർപ്പൻ.
ReplyDeletevayichittilla... ennalum comment first... ini vayichittu parayam... :)
ReplyDeleteസൂപ്പറായിടൊണ്ട് കുമാരാ.. (ഇപ്പഴും ആ സോമാലിയ ലുക്ക് തന്നെ :))
ReplyDeleteഈ കുമാരനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല... കലക്കീട്ട്ണ്ട് ടാ.
ReplyDeleteഅന്നം മുടക്കി എന്ന് കേട്ടിട്ടുണ്ട്...
ReplyDeleteസീൻ മുടക്കുന്നത് പാപമല്ലേ കുമാരേട്ടാ..
തെണ്ടിത്തരമായിപ്പോയി :(
പതിവ് പോലെത്തന്നെ ... കലക്കന്‍ !!
ReplyDeleteകൊതിയാവുന്നു....
ReplyDeleteഅല്ല മസാലദോശയെന്നോ ഉഴുന്നുവടയെന്നോ പറഞ്ഞില്ലേ, അതിനെക്കുറിച്ചാ പറഞ്ഞേ...
അല്ലാതെ... അയ്യേ നിങ്ങള്‍ വിചാരിക്കുന്നത് പോലെയല്ലാട്ടോ...
Bale..........!!!!
ReplyDeleteഅസ്സലായിരിക്കുന്നു. :)
ReplyDeleteഉപമകൾ കലക്കൻ.
ചിലയിടത്തു ഒരു മലയാളം വാക്കിനു പകരം ഇംഗ്ലീഷാക്കുമ്പോൾ ഒരു പ്രത്യേക ഫംഗിയുണ്ട് - ആ ടെക്നിക്കു് കുമാരന്റെ സ്പെഷ്യാലിറ്റി തന്നെ. (ഉദാ.: ലിവർ)
അപേക്ഷ: ഫോണ്ടിന്റെ നിറം കറുപ്പാക്ക്വോ? ഇപ്പൊ ഒരിത്തിരി ചാരനിറം പോലെ. വായിക്കാനൊരു സുഖം പോര.
എന്നാലും കുമാരേട്ടാ ഇത്രക്കും വേണ്ടായിരുന്നു
ReplyDeleteഇതൊരു ശ്രീ+കുമാരൻ ആയല്ലൊ. നൊസ്റ്റാൽജിയ. എന്റെയും പഠനകാലത്തെ ചില തമാശകൾ ഓർമ്മ വന്നു. അതൊന്നും കുറിക്കുന്നില്ല. പോസ്റ്റിടാൻ വച്ചിരിക്കുന്നതാ :)
ReplyDeleteപക്ഷെ എന്റെ ഒരു വിലയിരുത്തൽ, ഹൈസ്കൂൾ ഡേയ്സ് ഈ ഒരൊറ്റ പോസ്റ്റിൽ ഒതുക്കാനുള്ളതല്ല എന്നാണു്. ഇനിയും എന്തൊക്കെയോ വരാനുണ്ടല്ലോ.. ല്ലേ? അതും പോരട്ടേ..
അപ്പുറത്ത് അല്ലുഅർജുനന്റെ പടം കളിക്കുമ്പോൾ ഇപ്പുറത്ത് അടൂരിന്റെ അവാര്‍ഡ് പടം കാണേണ്ടി വന്ന ഫാൻസുകാരെ പോലെ നിത്യഗര്‍ഭിണി ടീച്ചറുടെ ക്ലാസിൽ ഞങ്ങളിരുന്നു മുരടിച്ചു.
ReplyDeleteനമിച്ചു ഗുരോ നമിച്ചു. സോറി നമസ്കരിച്ചു
ഒരു റൌണ്ട് കൂടി വായിക്കട്ടെ,
(കുറുപ്പിന്റെ കണക്കു പുസ്തകം )
Kalakki Kumaarettaa, Kalakki.
ReplyDelete:)
ReplyDeleteപഠിക്കുന്നെങ്കിൽ കമ്പിൽ മാപ്പിളാ ഹൈ സ്കൂളിൽ തന്നെ പഠിക്കണം എന്ന് പറയുന്നതിന് കാരണം ഇതാണ്. അന്നത്തെ ഒരു കാലം വച്ച് നോക്കുമ്പോൾ ഇന്നത്തെ പിള്ളേരൊക്കെ പിള്ളേരാണോ എന്ന് തോന്നിപ്പിക്കുന്ന ത്രില്ലൻ അനുഭവങ്ങളല്ലേ അന്നൊക്കെ. ഹൈ സ്കൂൾ ഡേയ്സ് എന്നത് പോസ്റ്റുകൾക്കുള്ള അക്ഷയ ഖനി തന്നെയാണ്. ഏതായാലും തുടരുക. എല്ലാ ആശംസകളും! സ്നേഹ പൂർവ്വം.........വിധു
ReplyDeleteഇങ്ങനെ ചിരിപ്പിയ്ക്കരുത്,പറഞ്ഞേക്കാം.
ReplyDeleteഎന്റെ കുമാരാ, ഇങ്ങനെ ചിരിപ്പിക്കല്ലേ...
ReplyDelete" അപ്പുറത്ത് അല്ലുഅർജുനന്റെ പടം കളിക്കുമ്പോൾ ഇപ്പുറത്ത് അടൂരിന്റെ അവാര്‍ഡ് പടം കാണേണ്ടി വന്ന ഫാൻസുകാരെ പോലെ നിത്യഗര്‍ഭിണി ടീച്ചറുടെ ക്ലാസിൽ ഞങ്ങളിരുന്നു മുരടിച്ചു."
"തിരിച്ചു കിട്ടിയ മുണ്ടിനു ബാലൻ കെ.നായർ വന്നു പോയതിനു ശേഷമുള്ള സീമയുടെ സാരിയുടെ ഷേപ്പായിരുന്നു. " ഹഹഹഹഹ......
ഒത്തിരി ഇഷ്ടായി... :D
ReplyDelete“ആജർ..!!!”
ReplyDelete“സ്കൂളിൽ കൂടുതലും ഔട്ടോഫ് മലബാർ ടീച്ചർമാരായിരുന്നു. അവർ ‘ഭ’ എന്ന് പറഞ്ഞാലും ‘ഫ’ എന്ന് പറഞ്ഞാലും ഔട്ട്പുട്ട് ‘ഫ’ എന്ന് മാത്രമായിരുന്നു. ഫാഗം, ഫംഗി, ഫാരതം, ഫൂമി, ഫാസൻ എന്നൊക്കെ കേൾക്കുമ്പോൾ ചിരി വരാതിരിക്കണമെങ്കിൽ നല്ല കൺട്രോൾ വേണം.“
ഇതുപോലുള്ള രണ്ട് മൂന്ന് ‘ഫ’കാര മാഷന്മാർ എന്റെ സ്കൂളിലും “ഒണ്ടാ’യിരുന്നു.
:)
അയ്യോ ഇതേതവനാടെയ് കുമാരനെ വെല്ലുന്ന ഒരു ഇസ്മൈല്‍?
ReplyDeleteഉപമകള്‍ നന്നായി.
ആശംസകള്‍
അക്കാലത്ത് കുമാരന് ഷഡ്ജം ഇടുന്ന പതിവുണ്ടായിരുന്നോ...?!! അല്ല... ഖാദർ മുണ്ടുംകൊണ്ട് പോയതോർത്തപ്പോൾ മറ്റ് ചില കാര്യങ്ങൾ ഓർത്തപ്പോൾ ഇത് ഓർത്തതാണ്..:))
ReplyDeleteപോസ്റ്റ് ചിരിപ്പിച്ചു! നന്നായിട്ടുണ്ട് ! :)
സോമാലിയക്കാരുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ പോലെയുള്ള ഞങ്ങൾ പത്ത് പേർ എഴുന്നേറ്റ് നിന്നു.
ReplyDeletebest kanna best..
ennalum mundum manavum poyulla aa nilppu..annu mobile phone illathirunnathu bhagyam.illel athu you tubil kayariyenu
കുമാരസംഭവത്തില്‍ ഒരു സീനുംകൂടെ ഹിറ്റായി. ഇനിയിപ്പൊ ഒരു മുഴുനീള സിനിമയായിട്ട് പ്രതീക്ഷിക്കാമോ?
ReplyDeleteഫര്‍ത്താവ് ഫാര്യയെ തല്ലി. ഫരണി പൊട്ടി..
ReplyDeleteഇതൊക്കെ കേട്ട് ഞാനും കുറെ ചിരിച്ചിട്ടുണ്ട്.
“എങ്ങനെയാണെന്നറിയില്ല എല്ലാ കൊല്ലവും ടീച്ചർ ഗർഭിണിയായിരിക്കും..” ഹോ ഈ വാക്യത്തിലെ നിഷ്കളങ്കത സഹിക്കാന്‍ വയ്യ!
കുമാരസംഭവം കലക്കി.
കൊള്ളാം......, കുറേ ചിരിപ്പിച്ചു.......
ReplyDeleteഇത് കുമാരന് ഉണ്ടായ സംഫവം ആണെന്ന് തോന്നുന്നെല്ലോ കുമാരേട്ടാ ;)
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteഒരു സംശയം ഇവിടെ എന്തെങ്കിലും ട്രാന്‍സ്‌പ്ലാന്റ്റേന്‍ നടനിട്ടുണ്ടോ
അതായത് കുമാരാന്‍ ടൂ കാദര്‍ ;)
എന്തായാലും നല്ല എഴുത്ത്
ഇത് വായിച്ചിട്ട് എനിക്കെന്റെ ക്ലാസ്സിലെ സച്ചിന്‍ ഓണപരുപ്പാടിക്ക് മുണ്ട് ഉടുത് വന്നതാ ഓര്മ വന്നെ .
ആജർ..!!!”
ReplyDeleteഈ റിബേറ്റ് ശരിക്കും എന്ത് മിട്ടായിയാ..???
ReplyDeleteഅങ്ങനെ പുതിയ ഒരു വാക്ക് പഠിച്ചു......കപ്പാകുറ്റി..!!
"എട്ടാം ക്ലാസ്സിൽ മൂന്നാം സെമസ്റ്റര്‍"...അപ്പോ അന്നുംഈ സെമസ്റ്റര്‍ ഒക്കെ ഉണ്ടായിരുന്നല്ലേ.??:))
നിർഭാഗ്യവാനും നിഷ്കളങ്കനും നിർഗുണ പരബ്രഹ്മനുമായ പാവം കുമാരേട്ടന്‍.....!!!
എന്നിട്ടും ഇത്രയൊക്കെ ഒപ്പിച്ചല്ലോ.........!! ഭയങ്കരം തന്നെ..:)))))
കുമാരേട്ടാ....ഇനി ഞാൻ എന്തെങ്കിലും ഫറഞ്ഞാൽ ...........
ReplyDeleteഅല്ല ,,,,,ഒന്നും പറയാനില്ല
സോമാലിയക്കാരുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി.
ReplyDeleteഎങ്ങനെയാണെന്നറിയില്ല....
ടീച്ചറെപ്പോലെ ഒരോ പോസ്റ്റുമായി വരുന്നത്.
കുമാരേട്ടാാാാാാാ....... !!
ReplyDeleteകാദറിന്റെ യഥാര്‍ത്ഥ പേര് കുമാരന്‍ എന്നായിരുന്നോ?
ReplyDelete:))))))))))
ReplyDeleteതിരിച്ചു കിട്ടിയ മുണ്ടിനു ബാലൻ കെ.നായർ വന്നു പോയതിനു ശേഷമുള്ള സീമയുടെ സാരിയുടെ ഷേപ്പായിരുന്നു.
ReplyDeleteബല്ലാത്തൊരു ഉദാഹരണമായിപ്പോയി..
സംഭാവായിട്ടുണ്ട് ട്ടാ..
മനുഷ്യനെ ചിരിപ്പിച്ചു കൊല്ലാന്‍ ബല്ല പ്ലാനുമുണ്ടോ പഹയാ??
അബ്കാരിയോടു ഞാനും യോജിക്കുന്നു. ശത്രുക്കളേപ്പോലും ഇങ്ങനെ ദ്രോഹിക്കരുതു കേട്ടോ. സീന്‍ പോയതു മാത്രമോ, ചെത്തുകാരന്റെ കയ്യീന്ന് രണ്ടുകീച്ചു കിട്ടിയാല്‍ പിന്നെ ജീവിതം കോഞ്ഞാട്ടയാവില്ലേ കുമാരാ. അതെങ്കിലും ഓര്‍ത്തൂടായിരുന്നോ.
ReplyDeleteഎന്നാൽ പോപ്പിൻസിന് എല്ലാടത്തും ഒരേ പേരായിരുന്നു. പക്ഷേ അതൊക്കെ വാങ്ങാൻ അക്കാലത്തൊന്നും ഇന്ത്യ വേൾഡ് ബാങ്കിൽ നിന്നും ലോണെടുക്കാൻ തുടങ്ങിയിരുന്നില്ലല്ലോ.
ReplyDeleteകുമാരേട്ടാ .. ഒരാഴ്ചത്തെക്കുള്ള എനര്‍ജി കിട്ടി
ഇത് മിസ്സായിരുന്നെങ്കില്‍ സഹിക്കൂല ..
ഞാനൊരു കുമാര ഫാനായി കേട്ടോ
"സോമാലിയക്കാരുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ പോലെയുള്ള ഞങ്ങൾ പത്ത് പേർ എഴുന്നേറ്റ് നിന്നു."
ReplyDelete"അപ്പുറത്ത് അല്ലുഅർജുനന്റെ പടം കളിക്കുമ്പോൾ ഇപ്പുറത്ത് അടൂരിന്റെ അവാര്‍ഡ് പടം കാണേണ്ടി വന്ന ഫാൻസുകാരെ പോലെ നിത്യഗര്‍ഭിണി ടീച്ചറുടെ ക്ലാസിൽ ഞങ്ങളിരുന്നു മുരടിച്ചു."
"അന്നത്തെ ഫാഷൻ അനുസരിച്ച് മുണ്ടിന്റെ കോന്തല മുട്ടിനു താഴേക്ക് ടൈ പോലെയിട്ട് സ്കൂളിലേക്ക് പോയി." (ആദ്യം കുറെക്കാലം ഞാനും ഇങ്ങനെ ആയിരുന്നു)
"എന്റെ വീട്ടിലെ പൂച്ചയും കോഴിയും അടി കൂടിയപ്പോൾ പൂച്ചയുടെ നഖശിഖാന്തം പുറത്ത് വന്നു."
ഹോ ഇതീ പോസ്റ്റ് ഇപ്പോഴാ കണ്ടത്.
എന്റെ കുമൂ, മനുഷ്യനെ ചിരിപ്പിക്കുന്നതിനും ഒരു പരിധിയൊക്കെ ഉണ്ട്. പറഞ്ഞേക്കാം!
ങാ, ആ ചോദിച്ച ലിങ്ക് ദാ:http://easajim.blogspot.com/2010/07/blog-post_17.html
ടീച്ചറുടെ അണിവയറിനെ- മസാലദോശയോടുപമിച്ച,
ReplyDeleteപൊക്കിൽ കുഴിയെ ഉഴുന്നു
വടയോടുപമിച്ച കഥാകാരനേ
നിനക്കഭിനന്ദനം.. അഭിനന്ദനം...
അഭിനന്ദനം... അഭിനന്ദനം....!!
കുമാരന്‍
ReplyDeleteചിരിപ്പിക്കാന്‍ നന്നായി കഴിയുന്നു. തുടരുക
സജീവ്
കുമാരന്‍
ReplyDeleteചിരിപ്പിക്കാന്‍ നന്നായി കഴിയുന്നു. തുടരുക
സജീവ്
ഹഹാ.
ReplyDeleteഭയങ്കരാണല്ലോ ഇയാള്‍
!!
കുമാരാ....കുമാരന്‍ ഒരു സംഭവം തന്നെ
ReplyDeleteഎന്നാലും കുമാരാ ചിരിപ്പിക്കുന്നതിനും വേണ്ടേ ഒരു ലിമിറ്റ് .........പിന്നെ "കമ്പിൽ സ്കൂളിൽ കൂടുതലും ഔട്ടോഫ് മലബാർ ടീച്ചർമാരായിരുന്നു. അവർ ‘ഭ’ എന്ന് പറഞ്ഞാലും ‘ഫ’ എന്ന് പറഞ്ഞാലും ഔട്ട്പുട്ട് ‘ഫ’ എന്ന് മാത്രമായിരുന്നു. ഫാഗം, ഫംഗി, ഫാരതം, ഫൂമി, ഫാസൻ എന്നൊക്കെ കേൾക്കുമ്പോൾ ചിരി വരാതിരിക്കണമെങ്കിൽ നല്ല കൺട്രോൾ വേണം. " ഈ സംഭവം എല്ലാ മലബാര്‍ സ്കൂളുകള്‍ക്കും ബാധകാണ് .....
ReplyDeleteആദ്യം ഒരു സംശയം .കുറ്റീം പറിച്ചു എന്നല്ലേ.ഞങ്ങടെ നാട്ടില്‍ അങ്ങനാ പറയുന്നേ .എത്രയോ കേട്ടിരിക്കുന്നു :).ചിരിച്ചു മറിഞ്ഞു എന്ന് പറയാം .ഉപമകള്‍ അപാരം തന്നെ.പിന്നെ മണ്ടൻമാരും അപരിഷ്കൃതരുമായ മുൻഗാമികൾ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ തലത്തിലോളം ചേലേരി സ്കൂളിന്റെ പേരുകേൾപ്പിച്ചതിനു് നിർഭാഗ്യവാന്മാരും നിഷ്കളങ്കരും നിർഗുണ പരബ്രഹ്മൻമാരുമായ ഞങ്ങളെന്ത് പിഴച്ചു? ???????/.നിഷ്കളങ്കര്‍ ?ആരു പറഞ്ഞു ?പാവം കാദറിനെ ഒറ്റി കൊടുത്തതിന്റെ കാരണം എനികറിയാം.ഈ ലോകത്തിനു മൊത്തം അറിയാം കുറുക്കന്റെയും മുന്തിരിയുടെയും കഥ
ReplyDeleteകലക്കി മറിച്ചു... ഉപമകള്‍ കെങ്കേമം. ഈ ഖാദര്‍ നമ്മുടെ തിരോന്തോരാതെ മുണ്ടുപറിയന്മാ രുടെ സംഘത്തില്‍ പെട്ട ആളാണോ?
ReplyDeleteഅപ്പുറത്ത് അല്ലുഅർജുനന്റെ പടം കളിക്കുമ്പോൾ ഇപ്പുറത്ത് അടൂരിന്റെ അവാര്‍ഡ് പടം കാണേണ്ടി വന്ന ഫാൻസുകാരെ പോലെ നിത്യഗര്‍ഭിണി ടീച്ചറുടെ ക്ലാസിൽ ഞങ്ങളിരുന്നു മുരടിച്ചു."
ReplyDelete,,,,ഹ ഹ ഹ ,,നന്നായിരിക്കുന്നു നാട്ടുകാരാ ,,,പരിച്ചപെട്ടത്തില്‍ സന്തോഷം ,,,,
കോലാലം.....???
ReplyDeleteഹ ഹ ഹ ഗിടു!
jayanEvoor,
ReplyDeleteVillagemaan/വില്ലേജ്മാന്‍,
വാക്കേറുകള്‍ : എല്ലാവർക്കും നന്ദി.
mini//മിനി : അക്കാലത്ത് പഠിച്ച എല്ലാവർക്കും ഈ ടീച്ചറിനെ അറിയാം. നന്ദി.
ലീല എം ചന്ദ്രന്‍, കൂതറHashimܓ, junaith, paarppidam, റ്റോംസ് || thattakam .com : എല്ലാവർക്കും നന്ദി.
ajith : ഈ കമന്റ് കണ്ട് ഞാനും ചിരിച്ചു. നന്ദി.
ശ്രീനാഥന്‍ : കിംവത്തിന്റെ പല്ല് കലക്കി.
Rakesh KN / Vandipranthan, kARNOr(കാര്‍ന്നോര്), signaturez, അബ്‌കാരി, Naushu, ചെലക്കാണ്ട് പോടാ, Nayam : നന്ദി.
Sands | കരിങ്കല്ല് : കറുപ്പിച്ചിട്ടുണ്ട്, ഞാനിതു വരെ അത് ശ്രദ്ധിച്ചില്ലായിരുന്നു. വളരെ നന്ദി.
പ്രഭ ചമ്പക്കര : നന്ദി.
ചിതൽ : ഒരു എപ്പിഡൊസിനു കൂടി ചാൻസുണ്ടെന്ന് തോന്നുന്നു. നോക്കാം. നന്ദി.
രാജീവ് .എ . കുറുപ്പ് : കമന്റിനും വിളിച്ചു പറഞ്ഞതിനും വളരെ സന്തോഷം.
Rajesh, വശംവദൻ, വിധു ചോപ്ര, Echmukutty, സ്വപ്നജാലകം തുറന്നിട്ട് ഷാബു, Lipi Ranju, krish | കൃഷ്, ഇസ്മായില്‍ കുറുമ്പടി (തണല്‍), ഭായി, indu, sivanandg, മുകിൽ, ....Ormakal..., അഞ്ജലി അനില്‍കുമാര്‍, നൂലന്‍ : എല്ലാവർക്കും നന്ദി.
Sneha : അത് ചകരമുട്ടായി ആണ്. നന്ദി.
അളിയന്‍, Kalavallabhan, ശങ്കരനാരായണന്‍ മലപ്പുറം, *സൂര്യകണം.., വാല്യക്കാരന്‍.., കൊച്ചു കൊച്ചീച്ചി, റശീദ് പുന്നശ്ശേരി, ഇ.എ.സജിം തട്ടത്തുമല, വീ കെ, കാഴ്ചകളിലൂടെ, (കൊലുസ്, കുസുമം ആര്‍ പുന്നപ്ര,പ്രയാണ്‍, സുലേഖ, ഹാഷിക്ക്, പ്രദീപ് കുറ്റിയാട്ടൂര്‍, ആളവന്‍താന്‍ : എല്ലാവർക്കും വളരെ നന്ദി.
നന്നായിരിക്കുന്നു. കുറെ ചിരിച്ചു.
ReplyDeleteഅപ്പോ ചെത്തുകാരന് ചെത്ത്കഴിഞ്ഞൊരു നേരോം ബാക്കിയില്ലാല്ലേ??? ഉം...
ReplyDelete:))
"ഗേറ്റിൽ ചുമലിലൊരു പുസ്തക കെട്ടും പിടിച്ച് നിൽക്കുന്ന എന്നെ കണ്ടാൽ താലമേന്തിയ സാലഭഞ്ജികയെ പോലെയുണ്ടായിരുന്നു"
ReplyDeleteഭാഗ്യം ചെയ്ത് സഹപാഠികൾ!!
തകർപ്പൻ ഉപമകൾ, കുമാരാ..
ഇതിന്റെ കൂടെ സെൻസർ ചെയ്യാതെ വേറെ എന്തൊക്കെയോ വരാനുണ്ടല്ലോ? :)
വായിച്ച് പാതിയിലെത്തിയപ്പോ വായന നിര്‍ത്തി കമന്‍റാന്‍ വന്നതാണ് ചെറുത്. ഇവ്ടുത്തെ അഭിപ്രായങ്ങള്‍ വായിച്ചപ്പൊ രണ്ടും കല്പിച്ച് തിരികെ പോയി വായന മുഴുവിപ്പിച്ചു. ചിരിക്കാനൊരുപാടുണ്ട് പോസ്റ്റില്‍. അത്കൊണ്ട് തന്നെ ഇഷ്ടപെട്ടു. ആശംസകള്‍ :)
ReplyDeleteഇസ്മയിലിന്‍റെ രണ്ടാമത്തെ കോമഡിയില്‍ നിഷ്കളങ്കത നിഴലിക്കുന്നെണ്ടെങ്കില്‍ പോലും.......!!! അതുപോലെ ഗോതമ്പിന്‍റെ നിറമുള്ള ടീച്ചറും. അപ്രിയതമാശകള്‍ അരുതെന്ന് ആരോ എന്നോ പറഞ്ഞതോര്‍ക്കുന്നു.
This comment has been removed by the author.
ReplyDeleteഅസ്ലീലത്തെ തമാശയില്‍ പൊതിഞ്ഞ് അവതരിപ്പിക്കുകയും അത് വായിക്കുവാന്‍ ഒരുപാട് പേര്‍ വരികയും ചെയ്യുന്ന പതിവു കാഴ്ച. ടീച്ചര്‍മാര്‍ ഉള്‍പ്പെടെ ഉള്ള സ്ത്രീകള്‍ പോലും ഇത് ആസ്വദിക്കുന്നു അതിനെ പ്രോത്സാഹിപ്പിക്കുന്നു.
ReplyDeleteകുമാരേട്ടാ...
ReplyDeleteഅടിപൊളി
എന്നത്തേയും പോലെ വളരെ വളരെ രസകരമായി.എത്ര എത്ര ഉപമകള്‍-unusual talent.
ReplyDeleteമുജീബ് കെ.പട്ടേല്‍, നികു കേച്ചേരി, Biju Davis : നന്ദി.
ReplyDeleteചെറുത്*, poochakanny : സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിൽ സ്ത്രീകൾ പോലും മൈ.. എന്നും ഫക്ക് എന്നുമുള്ള വാക്കുകൾ ഇട്ട് ചർച്ചകൾ തുടങ്ങുന്ന വിവരം നിങ്ങൾ അറിയുന്നില്ലേ. ഒരു ദിവസം പ്രൈവറ്റ് ബസ്സിലും പുറത്തുമായി എത്രയെത്ര പച്ചത്തെറികൾ പൊതുജനം കേൾക്കുന്നു...!
അഭി, jyo, പുന്നകാടൻ : നന്ദി.
ചിരിപ്പിച്ച വരികള്‍ കോപ്പി ചെയ്ത് കമന്റിലിടണമെങ്കില്‍ പോസ്റ്റ് തന്നെ കോപ്പി ചെയ്യേണ്ടി വരും. അതു താങ്ങാനുള്ള ശേഷി പാവം ബ്ലോഗറിനോ സാക്ഷാല്‍ ഗൂഗിളിനോ ലവലേഹ്യമില്ല. അനിതരണസാധാരണമായ ഹ്യൂമര്‍സെന്‍സ് ഈ പോസ്റ്റിലും നിറഞ്ഞു തുളുമ്പുമ്പോള്‍ മനസ്സില്‍ ഒരു ചോദ്യം മാത്രം...
ReplyDeleteഎങ്ങനെ കഴിയുന്നു കുമാര്‍ജീ, ഇങ്ങനെയെല്ലാം എഴുതാന്‍.?
കുമാരേട്ടാ ഇവിടെ വന്നില്ലായിരുന്നെങ്കില്‍ സൂപ്പര്‍ നഷ്ടമായേനെ.ചേലേരി യു.പി എന്നതിനു പകരം ഇച്ചന്നൂര്‍ യു.പി എന്നും കമ്പില്‍ ഹൈസ്കൂളിനു പകരം എ.കെ.കെ.ആര്‍ ഹൈസ്കൂള്‍ എന്നും ആക്കിയാല്‍ ഇത് എന്റെ സ്കൂള്‍കാലം തന്നെ.അവിടെയുമുണ്ടായിരുന്നു മദ്ധ്യതിരുവിതാംകൂര്‍ സ്സാങ്ങില്‍ സംസാരിക്കുന്ന മാഷിണികള്‍,'ഞാനിന്നലെ ഒരു കിംവദന്തിയെ കണ്ടു,അപ്പോള്‍ അത് എന്നെ കടിച്ചു'.എന്ന് വാക്യത്തില്‍ പ്രയോഗിച്ചവര്‍., എന്തിനധികം സാക്ഷാല്‍ 'നിത്യഗര്‍ഭിണി' അതേ പേരില്‍ അവിടെയുമുണ്ടായിരുന്നു.
ReplyDeleteസൂപ്പര്‍ സൂപ്പര്‍ ഉപമകള്‍.ഒടുവില്‍ 'ബാലി രാവണനെയും കൊണ്ട് പോകുന്നത് പോലെ കാദറിനെയും തൂക്കി' ബാലന്റെ ഒരു പോക്കും കൂടി ആയപ്പോള്‍ സംഗതി പരിപൂര്‍ണ ജോര്‍ ആയി.
എന്റെ കുമാരേട്ടാ...
):-
ReplyDeleteദൈവമേ,ഒരു സംഭവം തന്നെ.
ReplyDeleteഞാന്‍ ആദ്യമായിട്ടാ.എല്ലാം ഒന്ന് വായിക്കണം.
:) :) :)
ReplyDeleteകുമാരോ :ഏതു പ്രായം കഴിഞ്ഞാലും എന്നും മറക്കാത്ത ഓര്‍മ്മകളാണ് സ്കൂള്‍ ജീവിതം ..മനോഹരമായി അത് നര്‍മ്മത്തില്‍ വരച്ചിട്ടിരിക്കുന്നു !! ആശംസകള്‍ ,
ReplyDelete////അത് കൊണ്ട് ടീച്ചർക്ക് നിത്യ ഹരിത നായകൻ, നിത്യ കല്യാണി എന്നൊക്കെ പറയുന്നത് പോലെ നിത്യഗർഭിണി എന്ന അഡീഷണൽ പേരുമുണ്ടായിരുന്നു. എല്ലാ കൊല്ലവും ടീച്ചർ പ്രസവിക്കാൻ പോകുന്നത് കൊണ്ട് പോർഷൻ ഒരിക്കലും തീരില്ല///
ReplyDeleteഇപ്പോള്‍ ടീച്ചറുടെ വീട് ഒരു ജില്ലയായി പ്രഖ്യാപിച്ചിട്ടുണ്ടാവും അല്ലെ കുമാരാ ?
ഇതെന്താ ഇനിയും സ്വീകരണമുണ്ടോ എന്ന് ആലോചിച്ചപ്പോൾ"""" തണുത്ത് കുളിർത്തൊരു കാറ്റ് താഴ്‌വാരത്തെ തഴുകിക്കടന്നു പോയി.""""" തൊട്ടു നോക്കിയപ്പോൾ മുണ്ട് നഹീ..!!! നഹീ..!!! ഗേറ്റിൽ ചുമലിലൊരു പുസ്തക കെട്ടും പിടിച്ച് നിൽക്കുന്ന എന്നെ കണ്ടാൽ താലമേന്തിയ സാലഭഞ്ജികയെ പോലെയുണ്ടായിരുന്നു.
ReplyDeleteഇജ്ജോരു സംഫവം തന്നെ
നിത്യഗര്‍ഫിണി നല്ല പേര് ...
എന്റെ കുമാരാ സാഷ്ടാംഗ പ്രണാമം...........
ReplyDeletekumarannnnnnnnnn kannurrrrrrrrr
ReplyDeleteഒരിക്കൽ കൂടി കമ്പിൽ സ്കൂളിന്റെ ക്ലാസുമുറികളിൽ കയറിയിറങ്ങി. ഞാൻ എട്ട്-ഐയിലായിരുന്നു. ആണ്‍കുട്ടികൾ മാത്രമുള്ള ക്ലാസ്. തൊട്ടപ്പുറത്ത് പെണ്‍കുട്ടികൾ മാത്രമുള്ള എട്ട്-ജെ. അതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ ഒരിക്കൽ കൂടി അവിടെ പോയി ഇരിക്കാൻ തോന്നുന്നു കുമാരാ...
ReplyDelete