ജിംനേഷ്യത്തില്‍ പോയി കട്ട ബോഡി ഉണ്ടാക്കുകയെന്നത് പത്ത്പതിനെട്ട് വയസ്സ് തികഞ്ഞാല്‍ ആണ്‍കുട്ടികള്‍ക്ക് ഉണ്ടാകുന്ന ഒരു ആഗ്രഹമാണല്ലോ. പെണ്‍കുട്ടികളുടെ മുന്നിലൂടെ തോലു പോലത്തെ ബനിയനിട്ട് ചെത്താന്‍, ഉത്സവപ്പറമ്പിലൂടെ കക്ഷത്തില്‍ ഇഷ്ടിക വെച്ചത് പോലെ നടക്കാന്‍, ഒരു കഷ്ണം പേപ്പര്‍ മസില്‍ പിടിച്ച് കഷ്ടപ്പെട്ട് എടുക്കാന്‍, ഉടക്കുന്ന ടീമിനോട് കൊളത്താന്‍ അങ്ങനെ പല മോഹങ്ങളും അതിന്റെ പിന്നിലുണ്ടാകും. എങ്കിലും കല്ല്യാണ സൌഗന്ധികമടക്കമുള്ള ചരിത്ര ഹിസ്റ്ററികളില്‍ സംഭവിച്ചത് പോലെ ലേഡീസിനെ ഇംപ്രസ്സ് ചെയ്യാനാണ് പ്രധാനമായും ആണ്‍കുട്ടികള്‍ ജിം നോമ്പ് എടുക്കുന്നത്.
എല്ലുകളെല്ലാം കാണുന്ന ടിഷ്യൂ പേപ്പര്‍ പോലത്തെ ട്രാന്‍സ്പരന്റ് ബോഡിയും ചോദ്യചിഹ്നം പോലത്തെ ഷെയ്പ്പും ഒന്നു ഇംപ്രൂവ് ചെയ്യണമെന്ന് എനിക്ക് തോന്നിയതിന്റെ പിന്നിലെ ചേതോവികാരവും നാരീവിചാരം തന്നെയായിരുന്നു. കട്ട ബോഡിയുള്ള ജിമ്മന്‍മാരെ കണ്ടാല്‍ പിന്നെ എന്നെപ്പോലെയുള്ള ത്രെഡ്സിനെ (മീന്‍സ് നൂലന്‍)യൊന്നും ലേഡീസ് തീരെ മൈന്‍ഡ് ചെയ്യില്ല. അത് കൊണ്ട് പഞ്ചാര മാര്‍ക്കറ്റില്‍ നില നില്‍ക്കണമെങ്കില്‍ ബോഡി മെയിന്റനന്‍സ് അത്യാവശ്യമായിരുന്നു.
എവിടെയെങ്കിലും പോകുമ്പോള്‍ അപ്പോക്കിനൊരു സ്മൂത്ത്നെസ്സ് കിട്ടാന്‍ വഴിയിലൊക്കെ പച്ച കളേഴ്സ് തിരയുന്നത് എന്റെയൊരു ശീലമായിരുന്നു. അങ്ങനെയാണ് ജിമ്മില്‍ പോകുന്ന വഴിക്ക് താമസിക്കുന്ന കനകമണിയെ കണ്ടത്. കനകമണി ഉയരം കുറഞ്ഞ് ഇരുനിറത്തില്‍ കാണാന്‍ മോശമില്ലാത്തൊരു പീസാണ്. തടിച്ച ശരീരവും മെലിഞ്ഞ് ചെറിയ കാലുകളുമായി കണ്ടാലൊരു വാലു മുറിച്ച അരണയുടെ ലുക്കുണ്ട്. എങ്കിലും വേറെ നല്ല കളറുകളൊന്നും ലഭ്യമല്ലാത്തതിനാല്‍ കനകമണിയില്‍ ഞാന്‍ തൃപ്തനായി.
കമ്പില്‍ അങ്ങാടിയിലെ ഒരു പഴഞ്ചന്‍ കെട്ടിടത്തിന്റെ മുകളിലാണ് യൂനിവേഴ്സല്‍ ജിം. ദേഹം നിറയെ നെയ്യപ്പം പൊങ്ങിച്ച് നില്‍ക്കുന്ന കരിങ്കുരങ്ങിനെ പോലത്തെ ഒരു നീഗ്രോയുടെ പടം വാതില്‍ക്കല്‍ തന്നെ കൊതിപ്പിക്കാന്‍ വെച്ചിട്ടുണ്ട്. ഉള്ളിലാണെങ്കില്‍ തുരുമ്പ് പിടിച്ച ഡംബല്‍സും വെയ്റ്റ് ബാറുമൊക്കെ ചിതറിക്കിടന്ന് ഒരു ആക്രിക്കട പോലെയുണ്ട്. എല്ലാ അല്‍പ്പജ്ഞാനികളെയും പോലെ ഇന്‍സ്ട്രക്ടര്‍ നാസര്‍ക്കയ്ക്കും തന്നോട് തന്നെ വലിയ ആത്മവിശ്വാസമായിരുന്നു. ഷോട്ട്പുട്ട് ബോളില്‍ മണ്ണിര പറ്റിയത് കണക്കെ ഞെരമ്പ് പൊന്തി മസിലുരുട്ടി നില്‍ക്കുന്ന ഒരാളുടെ ഫോട്ടോ കണ്ട് വണ്ടറടിച്ച് നിന്ന എന്നോട് നാസര്‍ക്ക പറഞ്ഞു. "ഓന്‍ ഈടെ കളിച്ചതാ.. ഒറ്റ മാസം കളിച്ചാല്‍ നിനക്കും ഇത് പോലെയാകാം." അയാളെ തന്നെയല്ലേ റാംബോ പടത്തിലും കണ്ടതെന്ന് ബുദ്ധിപരമായ ഒരാലോചന മനസ്സിലുദിച്ചെങ്കിലും ആ ഡയലോഗ് തന്ന കോണ്‍ഫിഡന്‍സ് ഒരു പത്തഞ്ഞൂറ് കിലോ വരും.
പീടികയില്‍ സാധനം വാങ്ങിയതില്‍ നിന്ന് ഇസ്കിയ ബ്ലാക്ക് മണിയും, വിഷുവിനു കൈനീട്ടം കിട്ടിയ വൈറ്റ് മണിയും ചേര്‍ത്ത് കൂട്ടിവെച്ച നൂറു രൂപ നാസര്‍ക്കക്ക് കൊടുക്കുമ്പോള്‍ എന്റെ മനസ്സില്‍ നീര്‍ക്കോലി അനകോണ്ടയായി മാറുന്ന സുവര്‍ണ്ണ നാളുകളായിരുന്നു. കളിക്കുമ്പോള്‍ ലങ്കോട്ടിയും ബര്‍മുഡയും ബനിയനും നിര്‍ബ്ബന്ധമാണെന്ന് കാശ് വാങ്ങി നാസര്‍ക്ക പറഞ്ഞു. ലങ്കോട്ടി എന്ന ഇന്ത്യന്‍ ടൈ എനിക്കൊട്ടും പരിചയമുണ്ടായിരുന്നില്ല. എങ്കിലും ഒറ്റപ്പായ്ക്കില്‍ നിന്ന് സിക്സ് പാക്കിലേക്ക് മാറുന്നതിന് വേണ്ടി ഞാന്‍ രണ്ട് കേരള സമ്രാട്ട് ലങ്കോട്ടികള്‍ സംഘടിപ്പിച്ച് രാത്രി മുഴുവനും പടക്കുറുപ്പന്‍മാര്‍ കച്ച മുറുക്കുന്നത് പോലെ ഉടുത്ത് പ്രാക്റ്റീസ് ചെയ്തു.
ജിമ്മിലെ ആദ്യ ദിവസം ആദ്യരാത്രി പോലെയായിരുന്നു. ഓരോ ഐറ്റവും പറഞ്ഞതിന്റെ ഇരട്ടി ചെയ്തു. ജിമ്മനായതിന്റെ അഭിമാനത്തില്‍ കനകമണിയുടെ വീട്ടിന്റെ മുന്നിലൂടെ ആകാശം നോക്കി നടന്നു. അന്ന് രാത്രി ഉറങ്ങാനേ പറ്റിയില്ല. ഇടക്കിടക്ക് എഴുന്നേറ്റ് കൈ പിടിച്ച് മസിലു വരുന്നുണ്ടോ എന്നു നോക്കി. അറ്റ് ലീസ്റ്റ് മസില്‍ വരുന്ന സൌണ്ടെങ്കിലും കേട്ടാ മതിയാരുന്നു. പക്ഷേ വന്നത് മേലു വേദനയും നീര്‍ക്കെട്ടുമായിരുന്നു. അതു കൊണ്ട് പിറ്റേന്ന് അനങ്ങാന്‍ പറ്റിയില്ല. ഓരോ അടി നടക്കാനും കൈ കൊണ്ട് കാലെടുത്ത് പിടിച്ച് വെക്കേണ്ടി വന്നു. മൂലക്കുരു വന്നയാളെ പോലെയായി നടത്തം. ലക്ഷ്യം മാര്‍ഗത്തെ ഈസിയാക്കുമെന്നാണല്ലോ പ്രമാണം. ഉദ്ദേശശുദ്ധി നല്ലതായതിനാല്‍ പോക്ക് നിര്‍ത്താന്‍ തോന്നിയില്ല. ഒരാഴ്ച കഴിഞ്ഞപ്പോള്‍ വേദനയൊക്കെ മാറി. എക്സര്‍സൈസുകളൊക്കെ രസമായി. മാത്രമല്ല കനകമണി ഞാന്‍ പോകുന്ന അതേ സമയത്ത് തന്നെ കാത്ത് നില്‍ക്കുന്നുമുണ്ടാവും. ഞങ്ങള്‍ തമ്മില്‍ കണ്ണുകള്‍ കൊണ്ട് ചില ട്രാന്സാക്ഷന്‍സ് നടത്താനും തുടങ്ങി. പോക്കുവരവിനൊക്കെ ഒരു സുഖം തോന്നി. പക്ഷേ വീടിനടുത്തുള്ള ജംഗ്ഷനില്‍ രാവു പകല് വെറുതെയിരിക്കുന്ന ചങ്ങാതിമാര്‍ എന്റെ പേരു ജിമ്മു എന്നാക്കി. അതിലൊന്നും ഞാന്‍ തളര്‍ന്നില്ല. ജിമ്മില്‍ പോയാല്‍ എന്തൊക്കെ ഭൌതിക നേട്ടങ്ങളുണ്ടെന്ന് അവന്‍മാര്‍ക്ക് അറിയില്ലല്ലോ.
ദിവസം കഴിയുംതോറും എന്റെ മനസ്സില്‍ കനക വിചാരം, അന്നവിചാരം പിന്നെ ജിമ്മു വിചാരം മാത്രമായി. നെഞ്ചിന്റെ ഇടതും വലതും രണ്ട് ബ്രാക്കറ്റുകള്‍ വരുന്നതും പെങ്കുട്ട്യോളൊക്കെ താരാരാധനയോടെ നോക്കുന്നതും ഞാന്‍ സ്വപ്നം കണ്ടു. വീടിനു മുന്നില്‍ പാര്‍ട്ടി പതാക പോലെ പാറിപ്പറക്കുന്ന ലങ്കോട്ടി കണ്ടെന്റെ അന്തരംഗം അഭിമാനപൂരിയും പൊറോട്ടയുമായി. അതുമിട്ട് കനകമണിയുടെ അരയില്‍ ചുറ്റിപ്പിടിച്ച് വില്ലനെ അടിച്ച് നെരത്തുന്ന സീന്‍ (ജസ്റ്റ് റിമംബര്‍ വി.ഐ.പി.ജട്ടി) പുലര്‍ക്കാല സ്വപ്നത്തില്‍ പൂന്ത് വിളയാടി.
ഒരു ദിവസം സന്ധ്യയ്ക്ക് ഞാന്‍ ജിമ്മിലെ ഇരുമ്പ് പണിയും കഴിഞ്ഞ് വരികയായിരുന്നു. കനകമണിയുടെ വീടിന്നടുത്തെത്തിയപ്പോള്‍ അവള്‍ വീടിന്റെ ഇറയത്തിരിക്കുന്നത് കണ്ടു. എന്താണെന്നറിയില്ല, എനിക്ക് അതുവരെയില്ലാത്ത വിധം അതികഠിനമായ ദാഹം തോന്നി. കൂടെ വേറെയാരുമില്ല. വെള്ളം ചോദിക്കാന്‍ പറ്റിയ കാലാവസ്ഥ. (സത്യായിറ്റും അത് ഒറിജിനല്‍ ദാഹമായിരുന്നു.) ഒത്താലൊരു ഐ.ലവ്യു. ഇല്ലേലൊരു ഗ്ലാസ്സ് പച്ചവെള്ളം എന്ന ഹമ്പിള്‍ അമ്പീഷ്യന്‍സുമായി ഞാന്‍ മുറ്റത്തേക്ക് കയറി. അവളെന്നെ കണ്ട് എഴുന്നേറ്റു. എന്തെങ്കിലും പറയാന്‍ തുടങ്ങുന്നതിനു മുമ്പ് മുറ്റത്തിന്റെ മൂലയില്‍ നിന്നൊരു മുരള്‍ച്ച കേട്ടു. സീതയ്ക്ക് ലക്ഷ്മണനെ പോലെ കനകമണിയുടെ അച്ഛന്‍ അവള്‍ക്ക് കാവലിന് നിര്‍ത്തിയ ക്ലിച്ചോ എന്ന പട്ടിയായിരുന്നു അത്. ഈ ക്ലിച്ചോപട്ടിയുടെ അമ്മ ചൊക്ലിപ്പട്ടി പണ്ട് ടൌണില്‍ നിന്നും കറങ്ങിത്തിരിഞ്ഞ് വന്ന ഏതോ അല്‍സേഷ്യനുമായി സംബന്ധം ചെയ്താണ് ക്ലിച്ചോ ഉണ്ടായത്. അങ്ങനെ നല്ല തറവാടിക്ക് പിറന്നത് കൊണ്ട് നാട്ടുകാര്‍ ചൊക്ലി എന്ന പേരു മോഡിഫൈ ചെയ്ത് ക്ലിച്ചോ എന്നാക്കിയതാണ്.
എത്രയോ ദിവസങ്ങള്‍ ഞാന്‍ അതു വഴി പോയിട്ടുണ്ട്! അന്നൊന്നും ഈ ക്ലിച്ചോ ഒട്ടും ഡെയ്ഞ്ചറായിരുന്നില്ല. എന്റെ വരവിനു പിന്നിലെന്തോ നിഗൂഢ ലക്ഷ്യമുണ്ടെന്ന് ആ പട്ടി തെണ്ടി തെറ്റിദ്ധരിച്ചു. അവന്റെ നോട്ടവും ഭാവവും അത്ര പന്തിയല്ലെന്ന് ഒറ്റനോട്ടത്തില്‍ എനിക്ക് പിടികിട്ടി. അവന്‍ ബൌ ബൌ എന്ന് പട്ടിഭാഷയിലും എന്തേ എന്തേ എന്ന് മലയാളത്തിലും ചോദിച്ച് എഴുന്നേറ്റു. മുന്നോട്ട് വെച്ച കാലു പിന്നോട്ടെടുത്ത് ഞാന്‍ വീട്ടിലേക്ക് കത്തിച്ച് വിട്ടു. ഫോളോഡ് ബൈ ക്ലിച്ചോ.
ജിമ്മില്‍ പോവാന്‍ തുടങ്ങിയതിനു ശേഷമുള്ള ആദ്യത്തെ ഫിറ്റ്നെസ്സ് ടെസ്റ്റായിരുന്നു ആ ഓട്ടമത്സരം. പണി തരുമെന്ന് ഉറക്കെയുറക്കെ പ്രഖ്യാപിച്ച് കൊണ്ട് തൊട്ട് പിന്നിലായി ക്ലിച്ചോയും. പെട്ടെന്ന് നിശ്ചയിച്ച പരിപാടി ആയതിനാല്‍ ലുങ്കിയും ബനിയനുമല്ലാതെ ട്രാക്ക് സ്യൂട്ടൊന്നും ഇടാന്‍ ടൈം കിട്ടിയില്ലല്ലോ. ആദ്യ ലാപ് പിന്നിട്ടപ്പോ തന്നെ ലുങ്കി ഇമ്മാതിരി പരിപാടിക്ക് ഞാനില്ലാന്നും പറഞ്ഞ് വഴിയിലിറങ്ങി. കടിക്കുന്ന പട്ടിയുടെ മുന്നില്‍ മാനത്തിന്റെ വില തേങ്ങയുടെ വില പോലെയല്ലേ. പോകുന്നവനെയൊന്നും പിടിച്ച് നിര്‍ത്താന്‍ നില്‍ക്കാതെ ലങ്കോട്ടി… അതല്ലേ എല്ലാം എന്ന് വിശ്വസിച്ച് ഞാനോടി. ഓടിയോടി വീടിനടുത്തുള്ള ജംഗ്ഷനിലെത്താറായി. ഭാഗ്യം! അമ്പക്കമ്പനിയൊന്നും അവിടെ ഉണ്ടായിരുന്നില്ല. നെക്ക് ആന്റ് നെക്ക് പോരാട്ടത്തിനൊടുവില്‍ ക്ലിച്ചോ എന്റെ തൊട്ടടുത്തെത്തി. അപ്പോഴേക്കും കവചകുണ്ഡലങ്ങളെ മറച്ചിരുന്ന ലങ്കോട്ടി അഴിഞ്ഞു പോയി. ഇതു വരെ കാണാത്ത സാധനമായിരുന്നതിനാല്‍ (ലങ്കോട്ടിയാണേ…) ക്ലിച്ചോ അതിന്റെ വാലില്‍ പിടിച്ചു അല്ല, കടിച്ചു. അതോടെ ഞാന്‍ അര്‍ദ്ധ നഗ്നനായ ഫക്കീറായി. ക്ലിച്ചോ അതു കടിച്ചും ചവിട്ടിയും ഇതെന്തു സാധനമെന്ന് ഡൌട്ട്ഫുള്‍ ആയി നിന്ന ഗ്യാപ്പില്‍ ഞാന്‍ ഫ്രണ്ട് ബാക്ക് നോക്കാതെ വീട്ടിലേക്ക് പറപ്പിച്ച് വിട്ടു. കണ്‍സോലേഷന്‍ പ്രൈസ് കിട്ടിയത് കൊണ്ട് ക്ലിച്ചോ അവിടെ വെച്ച് ഓട്ടം നിര്‍ത്തി.
പിറ്റേന്ന് ജംഗ്ഷനിലെ ടെലഫോണ്‍ പോസ്റ്റില്‍ ആ ലങ്കോട്ടി പറന്ന് കിടക്കുന്നത് കണ്ടു. ചങ്ങാതിമാരായ സാമദ്രോഹികള്‍ ഒപ്പിച്ച പണിയാണ്. അതിന് ശേഷമാണ് ചേലേരി അമ്പലം റോഡ് എടക്കൈത്തോട് റോഡിലേക്ക് ചേരുന്ന ജംഗ്ഷന്‍ ലങ്കോട്ടിമുക്കെന്ന പേരില്‍ വിശ്വവിഖ്യാതമായത്.
ഹ ഹ ഹാ
ReplyDeleteതകര്‍പ്പന്‍ വിവരണം
ഒത്തിരി ഇഷ്ട്ടായി
കുരാമാ ഉമ്മഹ്... :)
:) :) :)
ReplyDeleteഹ! ഹ!!
ReplyDeleteക്ലിച്ചോ ഈസ് മൈ ഹീറോ!
തടിച്ച ശരീരവും മെലിഞ്ഞ് ചെറിയ കാലുകളുമായി കണ്ടാലൊരു വാലു മുറിച്ച അരണയുടെ ലുക്കുണ്ട്.
ReplyDeleteകൊള്ളാം കുരാമാ സോറി കുമാരാ (കൂതറ ഹാഷിമാ പേര് തെറ്റിച്ചത്)
:)
സൂപ്പര്‍ ഫിറ്റ്നെസ്സ് ടെസ്റ്റ്...
ReplyDeleteകൊള്ളാം ലെങ്കോട്ടീ.. അല്ല.. കുമാരാ..
ReplyDeleteവീടിനു മുന്നില്‍ പാര്‍ട്ടി പതാക പോലെ പാറിപ്പറക്കുന്ന ലങ്കോട്ടി കണ്ടെന്റെ അന്തരംഗം അഭിമാനപൂരിയും പൊറോട്ടയുമായി
ReplyDeleteക്ലിച്ചോ ഉണ്ടായത് എങ്ങിനെയാണെന്നു ഇപ്പോ പിടികിട്ടി.
വളരെ രസമായി...
അറിയപ്പെടാത്ത ചില പുത്തൻ പദങ്ങളുടെ മീനീങ്ങ്സ് എഴുതിയാൽ അറ്റൊരു പോസ്റ്റാവും.
ReplyDeleteപേര് പുരാണം കലക്കി.
ലങ്കോട്ടി ശരിയ്ക്കു കെട്ടാന്‍ പഠിയ്ക്കാത്തതുകൊണ്ടല്ലേ അഴിഞ്ഞത്? നല്ല കെട്ടുകെട്ടിയാല്‍ നാലു പട്ടീട്ടോടിച്ചാലും അഴിയില്ല. ഒറപ്പ്..
ReplyDelete“തടിച്ച ശരീരവും മെലിഞ്ഞ് ചെറിയ കാലുകളുമായി കണ്ടാലൊരു വാലു മുറിച്ച അരണയുടെ ലുക്കുണ്ട്. എങ്കിലും വേറെ നല്ല കളറുകളൊന്നും ലഭ്യമല്ലാത്തതിനാല്‍ കനകമണിയില്‍ ഞാന്‍ തൃപ്തനായി....“
ReplyDeleteഅതും ചോദ്യഛിഹ്നം പോലിരിക്കുന്ന ഒരു നൂലൻ... ഹാ ..ഹാ.. ഹാ...
പതിവു പോലെ കലക്കി കുമാരേട്ടാ.....
ആശംസകൾ...
ഹ..ഹ..ഹ
ReplyDeleteഅപ്പോൾ അങ്ങനെയാണു ലങ്കോട്ടി മുക്ക് ഉണ്ടായതല്ലേ.., ക്ലിച്ചോ വേറെ വല്ലതും കടിച്ചെടുക്കാത്തത് ഭാഗ്യം ..അയ്യേ..ആ പേരു എങ്ങനെയാ വിളിക്ക്യാാ...
എന്നിട്ട് അന്നത്തോട് കൂടി ജിം പഠിത്തം അവസാനിപ്പിച്ചോ..
ഏതായാലും കലക്കി,
ജിമ്മും ആദ്യത്തെ ഫിട്നെസ്സ് ടെസ്റ്റും superb !!
ReplyDeleteകൊള്ളാം, രസകരം ജിം അനുഭവങ്ങള്‍ !
ReplyDelete:)
ത്രീ പായ്ക്ക് കവചകുണ്ഡലങ്ങളെ മറച്ചിരുന്ന ലങ്കോട്ടിയുമിട്ട് സിക്സ് പായക്ക് കുമാരന്റെ ഓട്ടം ഉഷാറായി.
ReplyDeleteആശംസകൾ!
"ഇടക്കിടക്ക് എഴുന്നേറ്റ് കൈ പിടിച്ച് മസിലു വരുന്നുണ്ടോ എന്നു നോക്കി. അറ്റ് ലീസ്റ്റ് മസില്‍ വരുന്ന സൌണ്ടെങ്കിലും കേട്ടാ മതിയാരുന്നു. പക്ഷേ വന്നത് മേലു വേദനയും നീര്‍ക്കെട്ടുമായിരുന്നു."
ReplyDeleteഇത് എനിക്ക് ക്ഷ പിടിച്ചു...കാരണം, ഇതേ സംഭവങ്ങള്‍ നമ്മുടെ ജീവിതത്തിലും ഉണ്ടായതാണേ...
എന്തായാലും, "ക്ലിച്ചോ"ക്ക് കടി മാറിയത് ഭാഗ്യം...അല്ലെങ്കീ...കുമാരന് മുംബൈയിലെങ്ങാന്‍ പോകേണ്ടി വന്നേനെ....അവിടെയാണല്ലോ ഇമ്മാതിരി ആളുകളുടെ ഒരു വിഹാര കേന്ദ്രം!!!
ഷോട്ട്പുട്ട് ബോളില്‍ മണ്ണിര പറ്റിയത് കണക്കെ ഞെരമ്പ് പൊന്തി മസിലുരുട്ടി നില്‍ക്കുന്ന........
ReplyDeleteകലക്കി മാഷേ...കലക്കി...
ഈ അവസ്ഥയ്ക്ക് ഇതിലും നല്ലൊരു ഉപമയില്ല...
ഹ ഹ ഹ… കുമാരാ അത് കലക്കീ ,,,,, അപ്പോ നിന്‍റെ ലങ്കോട്ടികൊണ്ടാ ആ സ്ഥലത്തിനു ആ പേര് വന്നത് അല്ലെ ? അല്ല ന്ന്ട്ട് പ്പോ നിന്‍റെ ബോഡി എങ്ങനാ ഫിറ്റാണോ?
ReplyDeleteഎന്റെ കുമാരേട്ടാ, എന്നാലും മാനം ഒരു ലങ്കോട്ടി പോലെ ആ ക്ലീച്ചോ കൊണ്ട് പോയല്ലോ.
ReplyDeleteനല്ല സ്റ്റൈലന്‍ എഴുത്ത്.
കുമാരേട്ടാ, ഇനിയിപ്പോ മസില്‍ വരാന്‍ ജിമ്മില്‍ പോകണം എന്നൊന്നും ഇല്ല എടക്കരയില്‍ ഒരു ഒറ്റ മൂലി കിട്ടും എന്നും വെറും വയറ്റില്‍ ആട്ടും കാട്ടം കൂടിയടിച്ചാ മതി. ലങ്കോട്ടി പോയിട്ട് ഒരുകോട്ടിയില്ലെലും കാര്യം നടക്കും.
ReplyDeleteഅപ്പൊ ഞാന്‍ കഴിച്ചിട്ടുണ്ടോ എന്ന് ചോദിക്കരുത് ഞാന്‍ ജനിച്ചതെ ജിമ്മനായിട്ടാ.
നന്നായി ചിരിപ്പിച്ചു ട്ടോ ... കു.
ഞാനതങ്ങ് വിശ്വസിച്ചു പോയി !
ReplyDelete"incredible thought"
ReplyDeleteശ്ശൊ ജിമ്മിന്റെ മാനം കളഞ്ഞു... ഹിഹി
ReplyDeleteകണ്‍സോലേഷന്‍ പ്രൈസ് കിട്ടിയത് കൊണ്ട് ക്ലിച്ചോ അവിടെ വെച്ച് ഓട്ടം നിര്‍ത്തി.
ReplyDelete"ഇല്ലെങ്കില്‍ മുക്കിന്‍റെ പേര് വേറെന്തെങ്കിലും ആയി പോയേനെ..അല്ലെ കുമാരേട്ടാ..??"
ഓരോ വരിയിലുമുണ്ട് ഓരോ കിലോ നര്‍മ്മം. നന്നായി ആസ്വദിച്ചു കുമാരന്‍
ReplyDeleteഅയാളെ തന്നെയല്ലേ റാംബോ പടത്തിലും കണ്ടതെന്ന് ബുദ്ധിപരമായ ഒരാലോചന മനസ്സിലുദിച്ചെങ്കിലും ആ ഡയലോഗ് തന്ന കോണ്‍ഫിഡന്‍സ് ഒരു പത്തഞ്ഞൂറ് കിലോ വരും.
ReplyDeleteവാല്‍ മുറിഞ്ഞ അരണ, നീര്‍ക്കോലി ടു അനക്കോണ്ട, ഒരുപാടുണ്ടല്ലോ...
അത് നേരെ കെട്ടാത്തത് നന്നായി, ഇല്ലായിരുന്നേല്‍ ക്ലിച്ചോ കടിച്ച് പറിച്ചേനെ.
പിന്നെ ബുക്കില്‍ നല്ല രീതിയില്‍ എഡിറ്റിങ്ങുണ്ടല്ലേ, പലതും വായിച്ചതില്‍ നിന്ന് വ്യത്യാസം ഫീല്‍ ചെയ്തു...
കുമരാ....ബ്‌ഹഹഹഹ
ReplyDeleteഹ ഹ തകര്‍പ്പന്‍ പോസ്റ്റ് അണ്ണാച്ചീ..:)
ReplyDeleteകുറച്ചൊന്ന് ഓടിയാല്ലെന്താ..ആ ജംഗ‌്‌ഷന്‍ "ലങ്കോട്ടിമുക്ക്" എന്ന പേരില്‍ വിശ്വവിഖ്യാതമായില്ലേ? :)
ReplyDeleteലങ്കോട്ടിമുക്ക് ശരിയ്ക്കും ചിരിപ്പിച്ചു, കുമാരേട്ടാ...
ReplyDeleteഅപ്പോ കനകവിചാരം അതോടെ ഉപേക്ഷിച്ചോ?
:)
കൂതറHashimܓ : പോസ്റ്റ് ഇഷ്ടപ്പെട്ടതില് സന്തോഷം, ആദ്യ കമന്റിന് നന്ദി.
ReplyDeleteഅപര്ണ….. : നന്ദി., jayanEvoor : നന്ദി., അരുണ് കായംകുളം: മച്ചു എന്തും വിളിച്ചോ.
Naushu : നന്ദി,, Manoraj : നന്ദി., പട്ടേപ്പാടം റാംജി : നന്ദി., mini//മിനി: നന്ദി.
ബിജുകുമാര്: അശ്രദ്ധ കൊണ്ടുണ്ടായ ഒരു അബദ്ധമായിരുന്നു അത്. നന്ദി.
വീ കെ : ഷെയ്പ്പ് എങ്ങനെയിരുന്നാലും മനസ്സ് സ്ട്രെയ്റ്റായിരുന്നു.
കമ്പർ : അതെ, അല്ലെങ്കില് പേരു മാറിപ്പോയേനേ.
ramanika, അനില്@ബ്ലോഗ്, അലി : നന്ദി.,
ചാണ്ടിക്കുഞ്ഞ് : അതെ എല്ലാമൊരു ഭാഗ്യം. ഞാന് പറഞ്ഞ സാധനം മറക്കണ്ട കേട്ടൊ.
നിരാശകാമുകന് : എനിക്കും ഇഷ്ടപ്പെട്ടൊരു പ്രയോഗമാണത്.
ഹംസ: പിന്നല്ലാതെ.. എപ്പോഴും ഫുള് ഫിറ്റാണ്. ഫിറ്റ്.
ഗിനി : എന്തു ചെയ്യാനാ ഒക്കെ കഴിഞ്ഞ് പോയില്ലേ,
ഒഴാക്കന്: അനുഭവത്തിന്റെ വെളിച്ചത്തില് പറഞ്ഞാ അല്ലേ, മനസ്സിലായി.
OAB/ഒഎബി : സംഗതി അത്ര പിടിച്ചില്ല അല്ലേ,
sukesh, കണ്ണനുണ്ണി : താങ്ക് യു.
വരയും വരിയും : സിബു നൂറനാട് : അതെ തീര്ച്ചയായും.
ചെറുവാടി: വളരെ നന്ദി.
ചെലക്കാണ്ട് പോടാ: അതെ, ചിലപ്പോ അറിവില്ലായ്മയും ഉപകാരം ചെയ്യും. ബുക്ക് വാങ്ങിയതില് വളരെ നന്ദി. ആദ്യ കാലത്ത് ബ്ലോഗില് ഞാന് പല സംഭവ കഥകളിലും യഥാര്ഥ പേരുകളായിരുന്നു ഇട്ടത്. ബുക്ക് ആവുമെന്നൊന്നും നമുക്ക് ചിന്തിക്കാന് പറ്റില്ലല്ലോ. അത് കൊണ്ട് പേരുകളൊക്കെ മാറ്റി. പിന്നെ ഓരോ തവണ വായിക്കുമ്പോഴും എന്തെങ്കിലും എഡിറ്റ് ചെയ്യാന്‍ തോന്നും. നന്ദി.
Nileenam, സ്വപ്നാടകന്, Vayady, മാണിക്യം : നന്ദി.
ശ്രീ : കുറേ കാലം ഉപേക്ഷിച്ചു പിന്നെയും തുടങ്ങി. നന്ദി.
എന്നിട്ട് കനകമണി വീണോ?
ReplyDeleteശരിക്കും തകര്‍പ്പന്‍ എഴുത്ത്. കവചകുണ്ഡലങ്ങള്‍ ക്ലിച്ചോ കടിച്ചെടുത്തായിരുന്നോ. ഇല്ലല്ലേ..സാരമില്ല ഒരബദ്ധമൊക്കെ ആര്‍ക്കും പറ്റും
ReplyDeleteസത്യം പറ കുമാരാ, ലങ്കോട്ടിയില്‍ ക്ലിച്ചൊ തൃപ്തനായോ? പിന്നാലെ വീണ്ടും വന്നില്ലേ?
ReplyDeleteഅക്രമ ഉപമകള്‍! കലക്കി!!
കൊള്ളാം.... നല്ല പോസ്റ്റ്... ക്ലിച്ചൊ ഹീറോ ആയല്ലേ ....
ReplyDeleteകണ്‍സോലേഷന്‍ പ്രൈസ് കിട്ടിയത് കൊണ്ട് ക്ലിച്ചോ അവിടെ വെച്ച് ഓട്ടം നിര്‍ത്തി. ഹഹഹ......
ചാത്തനേറ്: കൊള്ളാം “സ്ഥലപ്പേരുകള്‍ ഉണ്ടാകുന്നത്” എന്ന ഒരു പുസ്തകമിറക്കാനുള്ള വകയുണ്ടോ?
ReplyDeleteകൊള്ളാം കുമാരേട്ടാ.... ഈ ജിമ്മിന്റെ ഒരു കാര്യം.... :-)
ReplyDeleteഹഹഹ..ടൈറ്റില്‍ വായിച്ചത് തന്നെ പൊട്ടിച്ചിരിച്ചു കൊണ്ടാണ്. എന്റമ്മോ തകര്‍പ്പന്‍ വിവരണം. അല്ലാ..പതാക കളഞ്ഞേച്ചു സ്വതന്ത്രനായി എങ്ങനെ വീട്ടില്‍ ചെന്ന് കേറി ?
ReplyDeleteഅപ്പോള്‍ സ്മരനക്കായി ഒരു റോഡുണ്ടല്ലേ
ReplyDeleteഇങ്ങേരെ കൊണ്ട് തോറ്റു.... പുളുക്കഥകള്‍ ആണെന്ന് ഒറ്റയടിക്കു മനസ്സിലാകുമെങ്കിലും ആ സംഭവം നടന്നതുപോലെയൂള്ള വിവരണം തന്നെ കുമാരന്‍ സാര്‍ ഒരു അന്താരാഷ്ട്ര നുണയന്‍ ആണെന്ന് വ്യക്തമാക്കുന്നു.... ആ നുണയിലാണ് കാര്യങ്ങള്‍..... ആരോ പറഞ്ഞതു പോലെ ഏറ്റവും നന്‍നായി നുണപറയാന്‍ കഴിയുന്നവനാണ് ഏറ്റവും നല്ല കഥാകാരന്‍..... നന്നായി ചിരിച്ചു!!!
ReplyDeleteഹ ഹ ഹ വിശ്വവിഖ്യാതമായ 'മുക്ക്':) ഇഷ്ട്ടായി ഇഷ്ട്ടാ.....
ReplyDeleteമസില്‍ വരുന്ന സൌണ്ടെങ്കിലും കേട്ടാ മതിയാരുന്നു. പക്ഷേ വന്നത് മേലു വേദനയും നീര്‍ക്കെട്ടുമായിരുന്നു. അതു കൊണ്ട് പിറ്റേന്ന് അനങ്ങാന്‍ പറ്റിയില്ല. ഓരോ അടി നടക്കാനും കൈ കൊണ്ട് കാലെടുത്ത് പിടിച്ച് വെക്കേണ്ടി വന്നു....
ReplyDeleteഎനിക്കും ഇത് പോലെ തന്നെ ആയിരുന്നു ..ആദ്യത്തെ രണ്ടു ദിവസം ചോറ് വാരി തന്നത് അമ്മയായിരുന്നു
ഹ ഹ... ക്ലിച്ചോ കേറി "ക്ലച്ചില്‍" കടിക്കാതിരുന്നത് ഭാഗ്യം..
ReplyDeleteലങ്കോട്ടി പുരാണം കലക്കി. ഞാന്‍ വിചാരിച്ചത് ക്ലിച്ചോ മണം പിടിച്ചു വീട്ടില്‍ വന്നു കാണും എന്നാണ്..
ReplyDeleteഎന്നിട്ട് അതോടെ, ജിം പോക്ക് നിന്നോ? പ്രയോഗങ്ങള്‍ എപ്പോഴത്തെയും പോലെ ഉഗ്രന്‍ ആയിട്ടുണ്ട്.
ക്ലിച്ചോ അതില്‍ തൃപ്തനായതു നിന്റെ ഭാഗ്യം, അല്ലേല്‍ നിന്റെ ക്ലച്ച് പോയേനെ. :)
ReplyDeleteസരസവും രസികവുമായ പോസ്റ്റ്.
ഷോട്ട്പുട്ട് ബോളില്‍ മണ്ണിര പറ്റിയത് കണക്കെ!!!! lol
ReplyDeleteകുമാരേട്ടാ,
ReplyDeleteഇത്രയും പേരെ ചിരിപ്പിച്ചു ഒരു വഴിയാക്കാം എന്ന് വല്ല നേര്‍ച്ചയും ഉണ്ടോ?
എന്റമ്മോ, ഒരു വഴിക്കായി.
കുമാരേട്ടാ.....കൊല്ല്...കൊല്ല്....പട്ടിയുടെ പേര് വന്ന വഴി!!! ഹോ ഭയങ്കരം....ഗംഭീരം......സസ്നേഹം
ReplyDeleteഓഫീസിലിരുന്ന് ചിരിച്ച് പണ്ടാറടങ്ങി..
ReplyDelete"ജിമ്മിലെ ആദ്യ ദിവസം ആദ്യരാത്രി പോലെയായിരുന്നു. ഓരോ ഐറ്റവും പറഞ്ഞതിന്റെ ഇരട്ടി ചെയ്തു".
ReplyDeleteഇതൊക്കെ ഇങ്ങനെ പരസ്യമായി പറയാമോ കുമാരാ!.
പതിവുപോലെ രസികന്‍ പോസ്റ്റ്.
എന്നിട്ട് ക്ലിച്ചൊക്ക് എന്ത് പറ്റി? ബോധം പോയോ ചത്തോ?
ReplyDeleteഇങ്ങനെ ചിരിപ്പിയ്ക്കാൻ എപ്പോഴും കഴിയട്ടെ.
ReplyDelete"ജിമ്മിലെ ആദ്യ ദിവസം ആദ്യരാത്രി പോലെയായിരുന്നു. ഓരോ ഐറ്റവും പറഞ്ഞതിന്റെ ഇരട്ടി ചെയ്തു."
ReplyDeleteആദ്യരാത്രിയും ജിമ്മിലെ ആദ്യ ദിവസമവും compare ചെയ്തു ചിരിച്ചു...ചിരിച്ചു.........
കുമാരേട്ടാ,
ReplyDeleteആർത്ത് ചിരിക്കാൻ അഗ്രഹമുണ്ടെങ്കിലും, പണിപാളും എന്നതിനാൽ, പിന്നീട് ഓർത്ത് ചിരിച്ചോളാം.
മുൻകൂട്ടി തിരുമാനിച്ച പരിപാടി അല്ലാത്തത്‌കൊണ്ട്, കീബോഡും മോസും എടുക്കാൻ പറ്റിയില്ല. എങ്കിലും രണ്ടക്ഷരം ഇവിടെവെച്ച് പോവുന്നു. നന്ദി.
ഓരോ വരിയും ചിരിപ്പിച്ചു കുമാരാ...കടിപൊളി!
ReplyDeleteഇൻഡ്യൻ ടയ്യിൽ പട്ടി മിഷൻ അവസാനിപ്പിച്ചത് കുമാരൻ അത് തിരികെ വാങാൻ നിൽക്കതിരുന്നതുകൊണ്ടാണ്. അത് വാങാൻ തിരിഞിരുന്നെങ്കിൽ :))
ഈ പോസ്റ്റ് തകര്‍ത്തിട്ടുണ്ട് കേട്ടോ.........
ReplyDeleteFantastic !!!!
ReplyDeleteI liked this a lot .
>>>ഒരു ദിവസം സന്ധ്യയ്ക്ക് ഞാന്‍ ജിമ്മിലെ ഇരുമ്പ് പണിയും കഴിഞ്ഞ് വരികയായിരുന്നു. >>>
ReplyDeleteകുമാര്‍ജി, പതിവുപോലെ - അല്ല അതിലും തകര്‍ത്തു. ഹ ഹ ഹ...
ശിവ ശിവ ..ഈ കഥയാണ് ഞാന്‍ പണ്ട് ബാലരമേല്‍ വായിച്ചതു. ഒരുത്തന്‍ ലങ്കോട്ടി ഗോപുരവാതില്‍ തുക്കിയിട്ടിട്ടു അത് അരുതിടനമെങ്കില്‍ തന്നെ യുദ്ധം ചെയ്തു തോപ്പിക്കനമെന്നും പറഞ്ഞു...പൂയ് ..അതിപിന്നെ ഞാന്‍ വായിക്കുന്ന ലങ്കോട്ടി പുരാണം..അല്ല ഇനി കുരാമന്റെ ഈ കഥ തന്നെയാണോ ആ കത ??
ReplyDeleteഹഹ ..
കുമാരേട്ടോ,വിവരണം ഗൽക്കി :)
ReplyDeleteസുചാന്ദ്
പയ്യന്സ് : എവിടെ വീഴാന്.. കമന്റിന് നന്ദി.
ReplyDeleteശ്രീക്കുട്ടന്: ഒന്നും പോയില്ല. നന്ദി കേട്ടൊ.
ചിതല്/chithal : ഒന്നും നഷ്ടപ്പെട്ടില്ലാന്നേ.
Ansha: വീണ്ടും വന്നതിനു നന്ദി.
കുട്ടിച്ചാത്തന്: പുസ്തകോമാനിയ ഇല്ല ചേട്ടോ.. നമ്മളെ വിട്ടേക്ക്.
നാസ് : നന്ദി.
അബ്കാരി: ഇരുളിന് മഹാനിദ്ര കൂട്ടുണ്ടായിരുന്നല്ലോ.
കാട്ടിപ്പരുത്തി: കറക്റ്റ്,
നീര്വിളാകന്: ഇതൊക്കെ നടക്കുന്ന സംഭവങ്ങളല്ലേ..
മരഞ്ചാടി : നന്ദിഷ്ടാ..
ഒറ്റയാന്: ഒരാഴ്ചത്തെ വിഷമം ഒരു വിഷമം തന്നെയാണല്ലേ.
രഘുനാഥന് : ഹഹഹ.. അതേ.
കവിത - kavitha: ക്ലിച്ചോ അതും മണപ്പിച്ച് നിന്നു. ആരോ വന്ന് ഓടിച്ച് വിട്ടുകാണും.
നന്ദകുമാര്, Captain Haddock : നന്ദി.
Manu Varakkara : ഇഷ്ടപ്പെട്ടതില് വളരെ സന്തോഷം. ഇനിയും വരുമല്ലോ.
ഒരു യാത്രികന്, രാമചന്ദ്രന് വെട്ടിക്കാട്ട് : നന്ദി.
തെച്ചിക്കോടന് : ഒക്കെ ഒരാവേശമല്ലേ.
ഇസ്മായില് കുറുമ്പടി ( തണല്) : ഹഹഹ്ഹ.. കലക്കി.
Echmukutty : നന്ദി…
സന്ജ്ജു, Sulthan | സുൽത്താൻ: നന്ദി.
ഭായി: എങ്കില് പറയാനുണ്ടോ? അംഗവൈകല്യം സംഭവിക്കുമായിരുന്നു.
krishnakumar513 : നന്ദി.
സോണ ജി : എന്റെ വീട്ടിന്നടുത്ത് തന്നെ.
shahir chennamangallur, ശ്രദ്ധേയന് | shradheyan : നന്ദി.
ഹേമാംബിക : അങ്ങനെയൊരു പുരാണ കഥ ഉണ്ടല്ലോ. ഞാന് ഇപ്പോഴാണത് ഓര്മ്മിച്ചത്. നന്ദി.
suchand scs: നന്ദി.
ആദ്യമായിട്ടാണ് ഇവിടെ...
ReplyDeleteതകര്‍പ്പന്‍
കുമാരാ.. നിങ്ങള്‍ ഒരു സംഭവം തന്നെ..
സ്വത്വ ബോധം ഉണര്‍ന്നതും തനൊരു പട്ടിയാണെന്നും വരുന്നവന്‍ അമേരിക്കന്‍ സാമ്രാജ്യത്വം പോലെ ഇവിടെ ചൂഷണം നടത്തും എന്നും അവന്‍ തിരിച്ചറിഞ്ഞു കാണും.
ReplyDeleteവെറുതെ അല്ല അവന്‍ കുമാരനെ പറപ്പിച്ചത്. ഇവിടെ ഇരയായത് (സോറി.കെ.ഈ.എന്‍റ്റെ ഇരയല്ല) പാവം ലങ്കോട്ടി!!
സംഗതി ഉഷാറായി കുമാരാ....എന്തായാലും ആ പട്ടി കാരണം ഒരു മിസ്റ്റര്‍ ഇന്ത്യയെ നഷ്ടപ്പെട്ടു. അര്‍ണോള്‍ഡ് ഷാ കുമാരന്‍ എന്നൊരു നടനേയും.
കൊള്ളാം...നന്നായിട്ടുണ്ട്.
ReplyDeleteകൊള്ളാം
ReplyDeleteവാലു മുറിച്ച അരണ..
ReplyDeletesuper ..
ഇഷ്ട്ടായി
ReplyDeleteആശംസകൾ...
അങ്ങനെ മൂടുപടം പട്ടി കടിച്ചു അല്ലെ ഹി..ഹി
ReplyDeleteവാലു മുറിഞ്ഞ അരണയും,ക്ലിച്ചൊ പട്ടിയുടെ പരാക്രമവും,നീര്‍ക്കോലി അനകോണ്ടയാവാനുള്ള പ്രയാസവും എല്ലാം ഭേഷായി-വളരെ ഇഷ്ടായി
ReplyDeleteഹ ഹ ഹാ
ReplyDeleteതകര്‍പ്പന്‍
ഈ പാവം പട്ടിയെ ഇത്രയും ഓടിക്കണ്ടുന്ന വല്ല കാര്യവും ഉണ്ടായിരുന്നോ ആദ്യം തന്നെ അതങ്ങ് ഊരി എറിഞ്ഞിരുന്നെങ്കില്‍ പട്ടി അതും കൊണ്ട് തിരികെ പോയേനെ
...........:)
ReplyDeletehi hi...kalakki :-)
ReplyDeleteKumaarettante kadhakalilokke thuni oorunnadoru nithya sambhavamaanallo!!!!
ReplyDelete..
ReplyDeleteക്ലീച്ചോ ബോധം പോയി എന്നാ നാട്ടാര്‍ പറയ്ന്നെ, ആ നാട്ടാരില്‍ ഞാനില്ലാാാാാാാാാാ കുമാരാട്ടാ.
ഇനീപ്പൊ ചേലേരി മുക്കിന്റെ കഥയും വൈകാതെ വായിക്കാം. അല്ലപ്പാ ങ്ങ്ള് ചേലേരി മുക്കിലേട്യാ?
എന്തായാലും അനുഭവ കഥ അസ്സലായ് ഇഷ്ടായിഷ്ടാ, ആശംസകളോടെ,
..
thakarthu..
ReplyDeletekumaaraa....
ReplyDeletesuperb..!!!
nalla ezhuthu...
nalaa vivaranam...
keep it up
സംഭവം അതിബഹുലം....രാവിലെ തന്നെ മനസ്സ് തുറന്നു ചിരിച്ചു ,
ReplyDeleteസര്‍ഗരചന എന്നൊക്കെ പറയുന്നതില്‍ കൂട്ടാം...സുഖിപ്പിക്കുക അല്ലാട്ടോ ..മനസ്സില്‍ തോനുന്നത് അതേപടി എഴുതുന്നു എന്നെ ഉള്ളൂ..
പക്ഷെ , വായിച്ചു കഴിഞ്ഞപ്പോള്‍ ഒരുവരി എവിടെയോ ഉടക്കിക്കിടക്കുന്നു ..
"ജിമ്മിലെ ആദ്യ ദിവസം ആദ്യരാത്രി പോലെയായിരുന്നു. ഓരോ ഐറ്റവും പറഞ്ഞതിന്റെ ഇരട്ടി ചെയ്തു."
ഇതാണാ സാധനം ...അപ്പോള്‍ ഒരു സംശയം ...കല്യാണം കഴിഞ്ഞില്ലേ? വെറും സംശയമാണേ...!
kum.. kuzhappamillaaa...........
ReplyDeleteennalum aa pazhaya std varunnillaaa
അന്ന് രാത്രി ഉറങ്ങാനേ പറ്റിയില്ല. ഇടക്കിടക്ക് എഴുന്നേറ്റ് കൈ പിടിച്ച് മസിലു വരുന്നുണ്ടോ എന്നു നോക്കി. അറ്റ് ലീസ്റ്റ് മസില്‍ വരുന്ന സൌണ്ടെങ്കിലും കേട്ടാ മതിയാരുന്നു
ReplyDeletekumaretta kidu ....Gimman kumaran ki jai......
"കടിക്കുന്ന പട്ടിയുടെ മുന്നില്‍
ReplyDeleteമാനത്തിന്റെ വില
തേങ്ങയുടെ വില പോലെ"
കൊള്ളാം.
ഹഹ.. ചിരിച്ചു ഒരു വഴിക്കായി കുമാരാ.
ReplyDeleteഹ ഹ കൊള്ളാം കുമാരേട്ടാ
ReplyDelete.......
കിച്ച്ചോ ആണ് ഹീറോ അല്ലെ
മസിലുവില്ക്കാന് ജിമ്മില്പോകുന്ന പാവം പയ്യന്മാരേ ഇത്രക്ക് കളിയാക്കരുതായിരുന്നു.... ഹി ഹി..
ReplyDeleteകൊള്ളാം ന്നായിരിക്കുന്നു.......
എം.മുകുന്ദന്റെ ഒരു നോവലറ്റ് ഉണ്ട്. നഗ്നനായ തമ്പുരാൻ. ഇതുപോലെ ചില ചുറ്റിക്കളിക്കിറങ്ങിയ തമ്പുരാൻ, കുട്ടിക്കാട്ടിൽ പെട്ടുപോയി. ഉത്സവഘോഷയാത്ര വന്നതിനാൽ കയറാനും പറ്റിയില്ല. ഒടുവിൽ ഇലയൊക്കെ പറിച്ച് നാണം മറച്ച് വീട്ടിലേക്കു വരുനു തമ്പുരാൻ.
ReplyDeleteലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമെന്നുള്ളതൊക്കെ എത്ര ഈസിയായിട്ടാണ് തിരുത്തിയെഴുതിക്കളഞ്ഞത്.
കാര്യങ്ങളെ തമാശരൂപത്തിലാക്കാൻ കണ്ടെത്തുന്ന വാക്കുകളിലും അലങ്കാരങ്ങളിലൂം ചിലപ്പോൾ ഒരു വി.കെ.എൻ. ടച്ച് വരുന്നുണ്ട്.
പിന്നെ കഥകളിൽ സ്ഥിരമായി പെണ്ണുകേസുകൾക്ക് ആണ് ഡിമാന്റ്.
നടക്കട്ടെ.
നിർദോഷമായ ഫലിതം എന്ന് വായനക്കാർക്ക് തോന്നിച്ച വരുത്തി നടത്തുന്ന ആക്ഷേപഹാസ്യം നന്നായി. ഇടയ്ക്ക് ചില സീരിയസ്സ് വിഷയങ്ങളെയും തമാശരൂപത്തിലാക്കൂ.
വളരെ നന്നായിരിക്കുന്നു നർമ്മം ആണെങ്കിലി ഇങ്ങനെ വേണം ഓരോ വരിയിലും ചിരിക്കാനുണ്ട്. കനകമണി ഉയരം കുറഞ്ഞ് ഇരുനിറത്തില്‍ കാണാന്‍ മോശമില്ലാത്തൊരു പീസാണ്. തടിച്ച ശരീരവും മെലിഞ്ഞ് ചെറിയ കാലുകളുമായി കണ്ടാലൊരു വാലു മുറിച്ച അരണയുടെ ലുക്കുണ്ട്.. അത്രക്കു വേണ്ടായിരുന്നു (പാവം അരണ) .. ആശംസകൾ
ReplyDeleteചിരിപ്പിച്ചു.
ReplyDeletehahaha
ReplyDeleteഅറ്റ് ലീസ്റ്റ് മസില്‍ വരുന്ന സൌണ്ടെങ്കിലും കേട്ടാ മതിയാരുന്നു..
ReplyDeletechirippichu kumaaraa..
Dipin Soman : നന്ദി. ഇനിയും വരുമല്ലോ.
ReplyDeletepaarppidam : ആക്ഷേപ ഹാസ്യം എഴുതാനുള്ള കോപ്പുണ്ടല്ലോ കൈയ്യില്. നന്ദി.
ചങ്കരന്, vavvakkavu, JAYARAJ, ലീല എം ചന്ദ്രന്., എറക്കാടൻ / Erakkadan, jyo : നന്ദി.
പാവപ്പെട്ടവന്: പട്ടിക്ക് വേണ്ടത് എന്താണെന്ന് ഉറപ്പിച്ച് പറയാനൊന്നും പറ്റില്ലല്ലോ. നന്ദി.
the man to walk with, Jenshia, : നന്ദി.
Keladi : ഇടയ്ക്ക് ചില പോസ്റ്റുകളില് അങ്ങനെ വന്നിട്ടുണ്ട്. ഇനി വേറെ സബ്ജക്റ്റ് നോക്കാം ട്ടോ. നന്ദി.
രവി: ഞാന് ചേലേരി അമ്പലത്തിനടുത്താണ്. നിങ്ങളെവിടെയാണ്? ഇവിടെ കണ്ടതില് സന്തോഷം
greeshma, വെങ്ങരക്കാരന് : നന്ദി.
സിദ്ധീക്ക് തൊഴിയൂര്: കഴിഞ്ഞാതെണെന്നേ. നന്ദി.
ലടുകുട്ടന്:
vigeeth, Kalavallabhan, krish | കൃഷ്, അഭി, manu.kollam : നന്ദി.
എന്.ബി.സുരേഷ്: ഈ വി.കെ.എന്. സാമ്യം പലരും പറഞ്ഞിട്ടുണ്ട്. ഞാന് ഇത് വരെ ഒരു ബുക്ക് പോലും വായിക്കാത്തതും അദ്ദേഹത്തിന്റേതാണ്. അങ്ങനെയൊക്കെ സാമ്യം കാണുന്നത് തന്നെ മഹാ ഭാഗ്യം. പെണ്ണു കേസ് കൂടിപ്പോകുന്നുണ്ടല്ലേ. ഞാനുമൊരു ശരാശരി മനുഷ്യനല്ലേ. എങ്കിലും ഇനി ഒഴിവാക്കാന് ശ്രമിക്കാം. സീരിയസ്സ് കഥകള് നന്നായെഴുതുന്നവര് ഉണ്ടല്ലോ. കമന്റിന് നന്ദി.
ഉമ്മുഅമ്മാർ: അരണ കേസ് കൊടുക്കുമോ..? hahaha.. നന്ദി.
വശംവദൻ, P, suresh, Muhammed Shan : നന്ദി.
നീ കലക്കി,...............
ReplyDeleteഇപ്പോള്‍ ഒരു കല്ലിവല്ലി ഇരിക്കട്ടെ.
ReplyDeleteലന്കൊട്ടിക്കും കുമാരനും.
അങ്ങോട്ടും വാ നാടുകാരാ.
ete cheta.. ingane manushane chirippikkalle... langottimukk - really humourous...
ReplyDelete):
ReplyDelete):
):
കടിക്കുന്ന പട്ടിയുടെ മുന്നില്‍ മാനത്തിന്റെ വില തേങ്ങയുടെ വില പോലെയല്ലേ
ReplyDelete:)
അറ്റ് ലീസ്റ്റ് മസില്‍ വരുന്ന സൌണ്ടെങ്കിലും കേട്ടാ മതിയാരുന്നു.
ReplyDelete:) ഹ ഹ ഹ ഹ!!! മാരകമായിരിക്കുന്നു!
കുമാരാ,
ReplyDeleteയ്യ് കുമാരനല്ല. ചിരികുമാരനാ.
ചിരിച്ച് അടപ്പിളകി.
കിടിലം!
കുഞ്ഞുണ്ണി കവിതയിലെ മർമ്മം നോക്കിയുള്ള പഞ്ചുകൾ പോലെ,ഓരൊ വാചകങ്ങളിലും നർമ്മം നോക്കിയുള്ള പഞ്ചുകൾ....!
ReplyDeleteനമിച്ചിരിക്കുന്നു ...നർമ്മ കുമാരാ
നീണാൽ..വാഴുക !
നൂറാമത്തെ കമന്റ് എന്റെ വക ആയിക്കോട്ടെ
ReplyDeleteothiri ishtaayi.........
ReplyDeleteothiri ishtaayi.........
ReplyDeleteനീര്‍ക്കോലി എന്നിട്ട് അനക്കോണ്ടയായോ?.ഏതായാലും ലങ്കോട്ടിമുക്ക് കലക്കി!.എന്റെ നാട്ടിന്റെയടുത്തു ഒരു “സ്വാഗത മാട്” ഉണ്ട്.(കോട്ടയ്ക്കല്‍ മാതൃഭൂമിയുടെ അടുത്ത്).പണ്ട് ആളുകള്‍ കാശ്മീറടിക്കാന്‍(മലയാളത്തില്‍:തൂറാന്‍)പോയിരുന്ന സ്ഥലമാണത്രെ! ശ്വാധന മാട് പിന്നീട് സ്വാഗതമാടായതാണു പോലും!!!
ReplyDeleteകൊള്ളാം ന്നായിരിക്കുന്നു.......
ReplyDeleteനാട്ടിൽ നിന്നു ലീവ് കഴിഞ്ഞെത്തിയിട്ടും ആദ്യമായാണു ഇങ്ങിനെ മനസ്സറിഞ്ഞു ചിരിച്ചത്....സൂപ്പർ
ReplyDeleteആദ്യമായി കാൺകയാണ്, പരമരസികാ! തൊപ്പി ഊരുന്നു. വിശ്വവിഖ്യാതമായ മൂക്ക് എന്ന് കേട്ടിട്ടുണ്ട്, ഇപ്പോൾ ലങ്കോട്ടിയും.
ReplyDeleteകുമാരാ സംഭവം കലക്കി....:)
ReplyDeleteകൌമാരത്തില്‍ നിന്നും യുവത്വ ത്തിലേക്കുള്ള പ്രയാണത്തില്‍ അവിചാരിതമായി ഒത്തുവരുന്ന പ്രണയത്തെ കൊഴുപ്പിക്കാന്‍ ശരീരം മുഴുവന്‍ നെയ്യപ്പം പോലെ മസില്‍ വരണമെന്ന് കൊതിച്ചതില്‍ എന്താണു തെറ്റ്...അതിനുള്ള തെയ്യാറെടുപ്പില്‍ തരപ്പെടുത്തിയ ലങ്കോട്ടി ... ഒരു ഗ്രാമ വീഥിയുടെ എക്കാലവും സ്മരിക്കുന്ന നാമമായി മാറുക..... നര്‍മ്മവും അതിനൊരുക്കിയ പശ്ചാതലവും ഭാഷയും അതിഗം ഭീരമായിരിക്കുന്നു കുമാരന്‍ ......
ReplyDeleteഎന്റെ ദേശത്ത് പഞ്ചാരമുക്ക് എന്ന ഒരുഇടമുണ്ട് കുട്ടത്തില്‍ ഈലങ്കോട്ടി മുക്ക്കേട്ടപ്പോള്‍ ..... നന്നായിരസിച്ചു കുമാരന്‍ . ആശം സകള്‍
തമാശ നല്ല രസമുണ്ട്.
ReplyDeleteകുമാറേട്ടാ ഇവിടെ വരുവാന്‍ താമസിച്ചു
ReplyDeleteക്ലിച്ചോ കഥ നന്നായിട്ടുണ്ട്
കൊള്ളാം ന്നായിരിക്കുന്നു.......
ReplyDeleteഅടിപൊളിയായി കുമാരാ.വായിചു പോകുന്നതറിയുന്നില്ല.
ReplyDeleteഅടിപൊളിയായി.വായിച്ച് പോകുന്നതറിയുന്നില്ല.
ReplyDeleteകൊള്ളാം കുമാരാ ജിം കഥകള്‍...
ReplyDeleteലങ്കോട്ടി പോയതിനു ശേഷമുള്ള ജിം കഥകള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു....
ലങ്കോട്ടിമുക്ക് കാണാന്‍ ഞാന്‍ വരുന്നുണ്ട് കണ്ണൂര്‍ക്ക്.........
ആശംസകള്‍ ...
തകർപ്പൻ...ചിരിച്ചു ചിരിച്ചു ...ഓരോ വരിയിലും നർമ്മംചാലിച്ച് എഴുതാനുള്ള കഴിവ് അപാരംതന്നെ..
ReplyDeleteകുമാരനും ലങ്കോട്ടിയം
ReplyDeleteപിന്നെ കനകമണിയം
കൊള്ളാം .
കുമാരകേളികള്‍ നര്‍മ്മത്തില്‍ചാലിച്ച് അഭിമാനപ്പൂരിയും ചെര്‍ത്ത് കുഴച്ച് ലങ്കോട്ടിയില്‍ പൊതിഞ്ഞപ്പോള്‍
ReplyDeleteഅടിപൊളിയൊരട.
surajbhai, കണ്ണൂരാന് / Kannooraan, praveen raveendran, perooran, ജീവി കരിവെള്ളൂര്, Aisibi, നിഷ്ക്കളങ്കന്, ബിലാത്തിപട്ടണം / BILATTHIPATTANAM., കവിത - kavitha, jayarajmurukkumpuzha, Mohamedkutty മുഹമ്മദുകുട്ടി, lekshmi. lachu, വരവൂരാൻ, ശ്രീനാഥന്, ഗോപീകൃഷ്ണ൯.വി.ജി, പാലക്കുഴി, ലാസ് വെഗാസ് വെര്ഗ്, Renjith, ഉമേഷ് പിലിക്കൊട്, നിയാസ്.പി.മുരളി, സുനിൽ കൃഷ്ണൻ(Sunil Krishnan), നനവ്, കുസുമം ആര് പുന്നപ്ര, Abdulkader kodungallur : എല്ലാവര്‍ക്കും നന്ദി.
ReplyDeleteതകര്‍പ്പന്‍ മണ്ണാര്‍ക്കാട് പൂരം പോലുണ്ട്
ReplyDeleteഹഹഹ കുമാരാ...........
ReplyDeleteഎഴുത്ത് തകര്‍പ്പന്‍
നന്നായി ചിരിപ്പിച്ചു.
ക്ലിച്ചോ..സൂപ്പര്‍ പേര്..അതിന്റെ പിന്നിലെ വാസ്തവം അറിഞ്ഞതും..പൊട്ടി ചിരിച്ചു പോയി
ReplyDeletehttp://namalumni.blogspot.com/2010/06/blog-post_13.html ithu enthanu sambavam
ReplyDeleteകുമാരാ നിന്‍റെ ലങ്കോട്ടി കള്ളന്മാര്‍ അടിച്ചോണ്ട് പോയല്ലോ.... ഇതാ ഇവിടെ കിടക്കുന്നു.
ReplyDelete:):):):):)
ReplyDeleteഹ ഹ ഹ അടിപോളി.. നല്ല അവതരണം.. ചിരിച്ചു ചിരിചു ഒരു പരുവം ആയി.. എന്തായാലും അന്നു ലങ്കോട്ടി ഇട്ടതു കൊണ്ട് ആ മുക്കിനു അങ്ങനെ ഒരു പേര് കിട്ടി എന്നു ആശ്വസിക്കു.. അല്ലായിരുന്നെങ്കിലൊ..
ReplyDeleteകുരാമന്‍ജി... ഇങ്ങള് മനുഷ്യനെ ചിരിപ്പിച്ച് ഒരു വിധമാക്കും... എന്തൊരു കഷ്ടാ ഇത്...
ReplyDeleteനന്നായി ചിരിപ്പിച്ചു ട്ടോ ...
ReplyDeleteകുമാരേട്ടാ...
ReplyDeleteവായിക്കാന്‍ ഇത്തിരി വൈകി. ക്ഷമിക്കണേ.
ഒത്തിരി ഇഷ്ടായി "താങ്കളുടെ ലങ്കോട്ടി" പോയ കഥ. എന്നാലും അതിനു ശേഷമുള്ള ഓട്ടമാ?
ആ പരിസരത്തൊന്നും ആരുമുണ്ടായിരുന്നില്ലേ? ഹും ഹും.
എന്റയ്യോ..... എനിക്ക് വയ്യ. ഇനി ഞാന്‍ ഒന്ന് കിടക്കട്ടെ. വയ്യ വല്ലാത്ത വയറു വേദന.. കുമാരേട്ടാ.....എന്‍റെ കുമാരേട്ടാ ...... അയ്യയ്യോ...നിങ്ങളെക്കൊണ്ട് തോറ്റു.
ReplyDeleteആയിരത്തിയൊന്നാംരാവ്, സാബിറ സിദ്ധീഖ്, Ashiq, ഹംസ, സുമേഷ് | Sumesh Menon, Sirjan, വിനുവേട്ടന്|vinuvettan, Prashin, SULFI, ആളവന്താന്
ReplyDelete: ellaavarkkum nandi…
അപ്പോ അങ്ങിനെയാണു പട്ടാന്പി റെയില്‍വെ സ്റ്റേഷന്‍
ReplyDeleteഅല്ല.. ലങ്കോട്ടി മുക്കുണ്ടായത് ല്ലേ...????????
ultimate!
ReplyDeleteമിഴിനീര്ത്തുള്ളി, Sabu M H : നന്ദി.
ReplyDeleteഓരോ ജിമ്മിന്റെയും പുറകില്‍ ഇത്രയും വലിയ അദ്വാനമുണ്ടെന്നു പഠിപ്പിച്ച കുമാരേട്ടാ You are Great....!!!
ReplyDeleteThis comment has been removed by the author.
ReplyDeleteഹ ഹ ഹാ കൊള്ളാം......
ReplyDeleteithokke kittan vaiki poyi..
ReplyDeleteha ha .. nannayi chirippichu tto..
കമ്പിലെ യൂണിവേര്‍സല്‍ ജിമ്മും നാസര്‍ക്കയെയും നല്ല പരിജയമുണ്ട്...ഈ ലങ്കോട്ടിമുക്കും ഉള്ളതു തന്നെയാണോ..?
ReplyDeleteകുമാരൻ ഒരു സംഭവം തന്നെ..... നല്ല രീതിയിലുള്ള അവതരണം.... ചിത്രങ്ങൾ മുഴുവനും മനസ്സിൽ വന്നു....
ReplyDelete