Sunday, March 7, 2010

കറന്റ് മുടക്കിയ കല്യാണം

കുഞ്ഞമ്പുമാഷിന്റെ മകള്‍ ലക്ഷ്മി സെറ്റ് സാരിയുടുത്ത് അമ്പലത്തില്‍ നിന്നും ദീപാരാധന തൊഴുത് ഇറങ്ങുന്നത് കണ്ടപ്പോള്‍ ഹരിദാസന്‍ കെ.എസ്..ബി.ക്കാരെ നാലഞ്ച് തെറി പറഞ്ഞു. ലക്ഷ്മിയുടെ കല്യാണം കഴിഞ്ഞതില്‍ പിന്നെ അതൊരു പതിവാണ്. ലക്ഷ്മിയെ കാണണ്ട അവളുടെ പേര് കേട്ടാല്‍ പോലും ഹരിദാസന് കെ.എസ്..ബി.ക്കാരെ തെറി പറയും. ലക്ഷ്മിയും കെ.എസ്..ബി.ക്കാരും തമ്മിലെന്താ റിലേഷന്‍? ഹരിദാസന്റെയും ലക്ഷ്മിയുടേയും ഉറപ്പിച്ച കല്യാണം മുടക്കിയ വില്ലന്മാരാണ് കെ.എസ്..ബി.ക്കാര്. തന്റേതല്ലാത്ത കുറ്റത്തിന് ലക്ഷ്മിയെപ്പോലൊരു നല്ല കിടാവിനെ നഷ്ടപ്പെടേണ്ടി വന്നതിന്റെ സങ്കടത്തിലാണ് ഹരിദാസന്‍ കറന്റ് കമ്പനിക്കാരെ ചീത്ത വിളിക്കുന്നത്. ഇലക്ട്രിസിറ്റിക്കാര് ഒരു കല്യാണം മുടക്കുന്നത് ലോക വിവാഹ ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കും.

നാട്ടില്‍ തന്നെ സിമന്റ്, കമ്പി എന്നിവയുടെ ബിസിനസ്സായിരുന്നു ഹരിദാസന്. അതും നടത്തി ഹാപ്പിയായി ജീവിക്കുമ്പോഴാണ് കല്യാണം കഴിക്കണമെന്നു തോന്നിയത്. സുഖമായിട്ട് കഴിയുന്ന ചെറുപ്പക്കാരുടെ സിസ്റ്റം തകര്‍ക്കാനുണ്ടാക്കിയ വൈറസ്സാണല്ലോ കല്യാണം. അപ്പൂപ്പന്‍ താടി പോലെ പറമ്പിലും പൂവുകളിലുമൊക്കെ പാറിപ്പറന്ന് നടന്നിരുന്ന എത്രയെത്ര ചെറുപ്പക്കാരാണ് കല്യാണ മണ്ടത്തരത്തില്‍ ലൈഫ് വെയിസ്റ്റ് ലൈഫാക്കിയത്! കല്യാണമെന്നാല്‍ ഓവറായി കള്ളു കുടിച്ചത് പോലെയാണ്. അടിച്ചത് കൂടുതലായാല്‍ രാവിലെ പറയും ഇനിയൊരിക്കലും കുടിക്കില്ലെന്ന്. പക്ഷേ വൈകുന്നേരമാവുമ്പോഴേക്കും വീണ്ടും അടിക്കാന്‍ തുടങ്ങും.

അങ്ങനെ ഹരിദാസന്‍ കുറച്ച് പെണ്ണുകാണലൊക്കെ നടത്തി. ജാതകത്തിലെ പ്രോഗ്രാമ്മിങ്ങ് ശരിയല്ലാത്തത് കൊണ്ട് അതൊന്നും ഫിക്സായില്ല. അപ്പോഴാണ് ഹരിദാസന്റെ വീടിന്റെ ഒരു സ്റ്റോപ്പ് അപ്പുറത്തുള്ള കുഞ്ഞമ്പു മാഷിന്റെ മോള് ലക്ഷ്മിയുടെ പേരു ആരോ ഓര്മ്മിപ്പിച്ചത്.

ലക്ഷ്മി അതി സുന്ദരിയാണ്. ഗിരീഷ് പുത്തഞ്ചേരിയെഴുതി രവീന്ദ്രന്‍ ട്യൂണിട്ട് യേശുദാസ് പാടിയ പാട്ട് പോലെ. നിലാവുള്ള രാത്രിയില്‍ പുഴക്കരയില്‍ മലര്‍ന്ന് കിടക്കുന്നത് പോലെ. അവളെ കാണുന്നത് പോലുമൊരു അനുഭൂതിയാണു‍. ഏഴു തിരിയിട്ട് തെളിയിച്ച വിളക്ക് പോലും ലക്ഷ്മിയുടെ മുന്നില്‍ തോറ്റ് പോകും. സ്വഭാവമാണെങ്കില്‍ പ്രത്യേകിച്ച് പറയാനുമില്ല. ഗോള്‍ഡ് പോട്ടിനെന്തിനാ ബ്യൂട്ടി സ്പോട്ട്..!

റിട്ടയേഡ് സ്കൂള്‍ മാഷായ അച്ഛനും അമ്മയും അനിയനുമടങ്ങുന്നതാണ് കുടുംബം. കുഞ്ഞമ്പു മാഷ് ആള് നമ്മളേപ്പോലെ ഡീസന്റല്ല. കറന്‍സി നോട്ടില് കാണുന്നയാളെ പോലെയാണ് മാഷിന്റെ ലൈഫ്. മദ്യപാനം പുകവലി എന്നിവ ഉപയോഗിക്കില്ലെന്ന് മാത്രമല്ല, അമ്മാതിരി പാനികളെ കാണുന്നത് തന്നെ വെറുപ്പുമാണ്.

ഹരിദാസന്റെ ആലോചന കുഞ്ഞമ്പു മാഷിനും ഇഷ്ടമായി. ഹരിദാസനെ ആരും കുറ്റം പറയില്ല. കാണാനും മോശമില്ല. അടുത്ത സുഹൃത്തുക്കളുമായി ആരുമറിയാതെ വല്ലപ്പോഴും ഇത്തിരി മദ്യപാനിക്കും. കോളേജിലൊന്നും പഠിക്കാത്തതിനാല്‍ ലേഡീസില്‍ ഒട്ടും ഇന്ററസ്റ്റില്ല. അത് കൊണ്ട് ഒറ്റ സിം ഉള്ള മൊബൈല്‍ മതി. അധികം റീചാര്‍ജ്ജ് ചെയ്യുകയും വേണ്ട ആര്‍ക്കും ചാര്‍ജ്ജ് ചെയ്തു കൊടുക്കാനുമില്ല.

പെണ്ണുകാണലും പോക്കുവരവുമൊക്കെ പെട്ടെന്ന് കഴിഞ്ഞു. കൊടുക്കല് വാങ്ങലുകളും, പാരവെയ്പ്പും ഇല്ലാത്തതിനാല് കാര്യങ്ങളൊക്കെ പെട്ടെന്ന് മൂവ് ആയി. ഞായറാഴ്ച കല്യാണ നിശ്ചയവും അടുത്ത മുഹൂര്ത്തത്തില് കല്യാണവും നടത്താന് തീരുമാനമായി.

കല്യാണം നിശ്ചയിച്ചതിന് ചെലവ് ചെയ്യാത്തവരുണ്ടാകില്ലല്ലോ. അതു കൊണ്ട് അന്ന് രാത്രി കൂട്ടുകാര്‍ക്ക് നല്ല കോളായിരുന്നു. കല്യാണം ശരിയായതിന്റെ സന്തോഷത്തില്‍ ഹരിദാസനും, ഓസീയാര്‍ ഓസി കിട്ടിയതിനാല്‍ കൂട്ടുകാരും നല്ല കട്ടയ്ക്കാണ് അടിച്ചത്. തീരുമ്പോള്‍ രാത്രി പതിനൊന്ന് മണിയായി. വീടു വരെ കൊണ്ട് വിടാമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞെങ്കിലും ഫിറ്റായാല്‍ പിന്നെ ആരെ പേടിക്കാനാ. അത് കൊണ്ട് വേണ്ടാന്നു പറഞ്ഞു ലുങ്കി അപ്സ്റ്റെയറിലേക്ക് മാടിക്കെട്ടി നടന്നു.

കുറച്ച് ദൂരം നടന്നപ്പോള്‍ കൂരാപ്പി ഇരുട്ട് കാരണം ഹരിദാസന് റോഡേത് കുഴിയേത് എന്നു മനസ്സിലാകാതെയായി. ഓരോ ജംഗ്ഷനിലും വലിയ മെര്‍ക്കുറി ലൈറ്റുകളുള്ളതിനാല്‍ അവിടെ നല്ല വെളിച്ചമുണ്ട്. അതു കഴിഞ്ഞാല്‍ കുറേ ദൂരം ഇരുട്ടത്ത് നടക്കണം. തലയിലും റോഡിലും ലോകം മുഴുവന്‍ ഇരുട്ടില്‍. മൂന്നാമത്തെ ലൈറ്റിന്റെ മുന്നിലാണ് വീട്. അതു കൊണ്ട് ലൈറ്റ് ലക്ഷ്യമാക്കി നടന്നു. ഇടയ്ക്ക് ലക്ഷിയെ ഓര്‍ത്തപ്പോള്‍ 'ലക്ഷ്മീ വാ വാ.. 'ലക്ഷ്മീ വാ വാ.. നീയെന് സൌഭാഗ്യം..' എന്ന പാട്ടും പാടി. പാട്ട് ഫസ്റ്റ് നൈറ്റില് പാടിയാല്‍ ലക്ഷ്മിക്കൊരു ഇമ്പ്രഷനും തനിക്കൊരു കമ്പ്രഷനുമായിരിക്കുമെന്ന് ഹരിദാസന് തോന്നി.

വീട്ടിലെത്തി കോളിങ്ങ് ബെല്ലടിച്ചു. വാതില്‍ തുറന്നു. മദ്യപിച്ചതിനാല്‍ വാതില്‍ തുറന്ന് തന്നതാരെന്ന് പോലും നോക്കാതെ മുഖം കുനിച്ച് ചുമരിനൊക്കെ സപ്പോര്‍ട്ട് കൊടുത്ത് നേരെ റൂമിലെത്തി. ലുങ്കി അഴിച്ചെറിഞ്ഞ് കട്ടിലിലേക്ക് വീണു. അപ്പോള്‍ കട്ടിലില് നിന്നാരോ അലറിക്കൊണ്ട് ചാടിപ്പിടഞ്ഞെണീറ്റു. പെട്ടെന്ന് ലൈറ്റ് തെളിഞ്ഞു. ഹരിദാസന്റെ കണ്ണ് മഞ്ഞളിച്ചു. നിലാവത്ത് ഇറക്കിവിട്ട കോഴിയെപ്പോലെയായിരുന്നു അവന്. ഒന്നും മനസ്സിലായില്ല. കഷ്ടപ്പെട്ട് കണ്ണ് തുറന്ന് നോക്കിയപ്പോള്‍ ലക്ഷ്മിയുണ്ട് മുറിയില്‍ പേടിച്ച് വിറച്ച് നില്ക്കുന്നു!

ലക്ഷ്മി എങ്ങനെയാണപ്പ തന്റെ വീട്ടിലെത്തിയത്..? ഹരിദാസന്റെ ബ്രെയിനിലൊന്നും തെളിഞ്ഞില്ല. ആല്ക്കഹോളിക് വൈറസ്സ് തലയിലെ പ്രോഗ്രാമൊക്കെ താറുമാറാക്കിയിരുന്നല്ലോ. അവന്‍ ചോദിച്ചു. "കരളേ.. നമ്മളെ കല്യാണമെപ്പാ കയിഞ്ഞേ.. എന്റെ ലുങ്കിയോട്ത്തൂ..? അയ്യോ.. ഫസ്റ്റ് നൈറ്റും കയിഞ്ഞോ..?"

കുഞ്ഞമ്പുമാഷ് ഭാവി മരുമകന്റെ ലീലാ വിലാസങ്ങള്‍ കണ്ട് വാതില്ക്കല്‍ തന്നെ നില്പ്പുണ്ടായിരുന്നു. രാത്രി വിട വാങ്ങുന്നതിന് മുമ്പേ മാഷ് ഹരിദാസന്റെ ചീട്ട് കീറി. തന്റെ റെയ്ഞ്ച് കട്ടായതല്ല, കെ.എസ്..ബി.ക്കാര് ചെയ്ത ചതിയാ എന്നൊക്കെ നേരിട്ടും ദൂതന്മാരു മുഖേന പറഞ്ഞിട്ടും കുഞ്ഞമ്പുമാഷ് അലിഞ്ഞില്ല. ലക്ഷ്മിയാണെങ്കില്‍ പനിച്ച് കിടപ്പായിരുന്നു.


വീടിന്റെ മുന്നിലെ ലൈറ്റ് കേടായതിനാല്‍ കത്തുന്നുണ്ടായിരുന്നില്ല. ഹരിദാസന് അതറിയാതെ നടന്ന് എത്തിയത് ലക്ഷ്മിയുടെ വീട്ടിലായിരുന്നു..! പാവം.. ഹരിദാസന്‍! ജസ്റ്റ് പോസ്റ്റ് മിസ്സ്

127 comments:

  1. ട്ടേ ട്ടേ ട്ടേ ട്ടേ ട്ടേ ട്ടേ ട്ടേ , ഒരു വെടിക്കെട്ട്‌ തന്നെയാകട്ടെ ...
    ഇനി ചെന്ന് വായിക്കാം ....

    ReplyDelete
  2. എല്ലാമോര്‍മിച്ചാല്‍ കുമാരനെയും കരണ്ടടിക്കില്ല

    ReplyDelete
  3. പാവം.. ഹരിദാസന്‍! ജസ്റ്റ് എ പോസ്റ്റ് മിസ്സ്…


    കെ എസ് ഇ ബി .. ഉണ്ടാകിയ ഒരു പുലിവല്ലെ

    കുമാരേട്ടാ കലക്കി

    ReplyDelete
  4. പാവം ഹരിദാസന്‍,
    എന്നാലും കെ.ഏസ്.ഈ.ബിക്കാര് ചെയ്ത ചതിയെ...
    തകര്‍ത്തു കുമാരേട്ടാ.. ഹ ഹ..
    (ലക്ഷ്മി പനി പിടിച്ചു കിടന്നത് എന്തോ കണ്ടു പേടിച്ചിട്ടാല്ലേ?)
    :)

    ReplyDelete
  5. ലക്ഷിയെ ഓര്‍ത്തപ്പോള്‍ 'ലക്ഷ്മീ വാ വാ.. 'ലക്ഷ്മീ വാ വാ.. നീയെന് സൌഭാഗ്യം..' എന്ന പാട്ടും പാടി. ഈ പാട്ട് ഫസ്റ്റ് നൈറ്റില് പാടിയാല്‍ ലക്ഷ്മിക്കൊരു ഇമ്പ്രഷനും തനിക്കൊരു കമ്പ്രഷനുമായിരിക്കുമെന്ന് ഹരിദാസന് തോന്നി.

    ReplyDelete
  6. ലക്ഷിയെ ഓര്‍ത്തപ്പോള്‍ 'ലക്ഷ്മീ വാ വാ.. 'ലക്ഷ്മീ വാ വാ.. നീയെന് സൌഭാഗ്യം..' എന്ന പാട്ടും പാടി. ഈ പാട്ട് ഫസ്റ്റ് നൈറ്റില് പാടിയാല്‍ ലക്ഷ്മിക്കൊരു ഇമ്പ്രഷനും തനിക്കൊരു കമ്പ്രഷനുമായിരിക്കുമെന്ന് ഹരിദാസന് തോന്നി.

    ReplyDelete
  7. ഇതെന്തിനാ കുമാരേട്ടാ പേരുമാറ്റിയത്‌....ശരിക്കും കുമരേട്ടന​‍്‌ ഹരിദാസൻ എന്ന പേരും ഉണ്ടായിരുന്നോ....എന്തായാലും ഇങ്ങനെ കല്യാണം മുടങ്ങിയ കഥ അന്നു പറഞ്ഞപ്പോൾ അതു പോസ്റ്റ്‌ ചെയ്യുമെന്നു വിചാരിച്ചില്ല....അന്ന് വിവരിച്ചപോലെ തന്നെ

    ReplyDelete
  8. ഗിരീഷ് പുത്തഞ്ചേരിയെഴുതി രവീന്ദ്രന്‍ ട്യൂണിട്ട് യേശുദാസ് പാടിയ പാട്ട് പോലെ.

    :D Kalakki.. Veendum!

    ReplyDelete
  9. ഈ പാട്ട് ഫസ്റ്റ് നൈറ്റില് പാടിയാല്‍ ലക്ഷ്മിക്കൊരു ഇമ്പ്രഷനും തനിക്കൊരു കമ്പ്രഷനുമായിരിക്കുമെന്ന് ഹരിദാസന് തോന്നി.

    അത് സത്യം!

    ReplyDelete
  10. enth parayanaaa enik onnum manasilayilla.. enthayaalum onnu manasilaayii... karant oru problem thanne anennu ...

    ReplyDelete
  11. ലക്ഷ്മിയാണെങ്കില്‍ പനിച്ച് കിടപ്പായിരുന്നു...
    ദൊക്കെ ശെരിക്ക്‌ നടന്നദന്ന്യാ?
    എന്തൂട്ടയാലും വേണ്ടില്ല്യ.. ജോര്‍!

    ReplyDelete
  12. വീട് മാറിക്കയറുന്ന സീന്‍ മനസ്സില്‍ ഓര്‍ത്താല്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കാനുണ്ട്.

    ആക്ച്വലി ഹരിദാസ് എന്താ ഒസിയാര്‍കാരനെ തെറിവിളിക്കാതെ ഓവര്‍സിയറെ തെറിവിളിക്കുന്നത്?

    ReplyDelete
  13. ‘ഒറ്റ സിം ഉള്ള മൊബൈല്‍ മതി. അധികം റീചാര്‍ജ്ജ് ചെയ്യുകയും വേണ്ട ആര്‍ക്കും ചാര്‍ജ്ജ് ചെയ്തു കൊടുക്കാനുമില്ല. .. അതൊരു നല്ലാ ക്വാളിഫിക്കെഷനാ കുമാരാ പതിവുപോലെ വായിച്ചിരിക്കാന്‍ ചിരിക്കാന്‍ പാകം “ലക്ഷ്മി അതി സുന്ദരിയാണ്. ഗിരീഷ് പുത്തഞ്ചേരിയെഴുതി രവീന്ദ്രന്‍ ട്യൂണിട്ട് യേശുദാസ് പാടിയ പാട്ട് പോലെ.”മനോഹരമായ് വര്‍ണന!

    ReplyDelete
  14. ഹഹഹ പാവം ഹരിദാസന്‍... അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ കെ എസ് ഈ ബി ഓഫ്ഫീസീന്‌ തീ ഇട്ടേനെ

    ReplyDelete
  15. ഏറക്കാടന്‍ ഒരിക്കെ ഇങ്ങനെ ചെയ്ത്ട്ട്ണ്ട്ട്ടാ...പക്ഷേ , കല്യാണം മുടങ്ങിയില്ല്യ....വേറെ വഴിയില്ലാത്ത കാരണം പെണ്‍കുട്ടീടെ പേടി മാറ്റാന്‍ വീട്ടൂകാര്‍ അവന് കെട്ടിച്ചുകൊടുക്കാന്‍ പൂവാത്രെ !!

    ഹ്ഹിഹ്,..നല്ല കഥ !!

    ReplyDelete
  16. പാവം ഹരിദാസന്‍.. കക്ഷി ഇപ്പോഴെന്തു ചെയ്യുന്നു?? :)

    www.lifeinsmallpixels.blogsot.com

    ReplyDelete
  17. ശരിക്കും സുന്ദരമായൊരനുഭവം

    ReplyDelete
  18. അല്ലെങ്കിലും ഈ KSEB കാര് ഇങ്ങനെയാ...
    പണ്ട് ഒരാള് പോസ്റ്റില്‍ കയറി ഇരുന്നു ആത്മഹത്യാ ഭീഷണി മുഴക്കി.. നാടുകാര് മൊത്തം താഴെ പേടിച്ചു നിപ്പാ...
    ആ ടൈം നോക്കി പവര്‍ കട്ട്‌...
    നാട്ടുകാര്‍ ലവനെ പിടിച്ചിറക്കി ഇടിച്ചു കൂമ്പു വാട്ടി...

    ReplyDelete
  19. കഷ്ടം ഹരിദാസ് പോലും അറിഞ്ഞില്ലെന്ന് തോന്നുന്നു ജാതകത്തില്‍ ശനിദശയാണെന്ന് ..അല്ലെങ്കില്‍ ഇങ്ങിനെ യൊക്കെ സംഭവിക്കു മായിരുന്നോ ? :(

    ReplyDelete
  20. പാവം ഹരിദാസന്‍... ആ ഒഒരൊറ്റ പോസ്റ്റിന്റെ പേരില്‍ ഒരു നല്ല ചാന്‍സങ്ങു പോയി ല്ലേ?

    ReplyDelete
  21. ഹ ഹ ഹാ‍
    പാവം ഹരിദാസന്‍

    ReplyDelete
  22. ഗോള്‍ഡ് പോട്ടിനെന്തിനാ ബ്യൂട്ടി സ്പോട്ട്.............

    ReplyDelete
  23. പാവം.. ഹരിദാസന്‍!
    ജസ്റ്റ് എ പോസ്റ്റ് മിസ്സ്…

    ‘ലക്ഷ്മി നഷ്ടം....!!’
    പിന്നെങ്ങനെ കെ എസ് ഇ ബി ക്കാരെ തെറി പറയാണ്ടിരിക്കും..

    കലക്കി കുമാരേട്ടാ....

    ആശംസകൾ...

    ReplyDelete
  24. writing style is pretty good....even though the incident sounds imaginary......

    ReplyDelete
  25. ഓഹ് നോ, ഹരിദാസ് ആ പോസ്റ്റ് മിസ്സായാലും നമ്മളീ പോസ്റ്റ് മിസ്സാക്കില്ലല്ലോ.....

    ReplyDelete
  26. കുമാരാ,

    ഇത് എനിക്കുറപ്പാ.. വെറുതെയല്ല.. കുമാരൻ കല്യാണം കഴിക്കാതെ നിൽക്കുന്നേ..ലക്ഷ്മി.. വാ..വാ‍ാ. നീയെൻ സൌഭാഗ്യം പാടി കെ.എസ്.ഇ.ബി.ക്കാരെ തെറിയും വിളിച്ചിരുന്നോ? പോയതോ പോയില്ലേ.. പിന്നെ കണ്ട് പേടിച്ച ലക്ഷ്മിയുടെ ഒരവസ്ഥ..!!!ഏതായാലും സംഭവം കലക്കി..

    ReplyDelete
  27. അവന്‍ ചോദിച്ചു. "കരളേ.. നമ്മളെ കല്യാണമെപ്പാ കയിഞ്ഞേ.. എന്റെ ലുങ്കിയോട്ത്തൂ..? അയ്യോ.. ഫസ്റ്റ് നൈറ്റും കയിഞ്ഞോ..?"

    ഹെന്റമ്മോ.. ഒരു സെക്കന്റ്‌ ഞാനീ ചിരിയൊന്നു നിര്തിക്കോട്ടേ,,,

    നന്നായിട്ടുണ്ട് കുമാരേട്ടാ

    ReplyDelete
  28. :D :D :D :D ലക്ഷ്മീടെ വീട്ടിലും കറണ്ട് ഇല്ലാരുന്നെങ്കില്‍ വല്ലതും നടന്നേനെ ;) അതെങ്ങനാ ഈ കെ എസ് ഇ ബി ക്കാരെ അല്ലെന്കിലും ഒരു ഉപകാരത്തിന് എത്തൂലല്ലോ.. പറ അളിയാ ഇതളിയന്റെ അനുഭവമല്ലേ..

    ReplyDelete
  29. "കരളേ.. നമ്മളെ കല്യാണമെപ്പാ കയിഞ്ഞേ.. എന്റെ ലുങ്കിയോട്ത്തൂ..? അയ്യോ.. ഫസ്റ്റ് നൈറ്റും കയിഞ്ഞോ..?"

    ക്ലാസ്!

    ReplyDelete
  30. ലടുകുട്ടന്: ഡാ.. ലഡൂ,, നന്ദി.
    കാട്ടിപ്പരുത്തി: നന്ദി.
    അഭി, സുമേഷ് | Sumesh Menon, vigeeth, എറക്കാടൻ / Erakkadan, Neethu Saran, , Aisibi, റിസ് കുവൈത്ത്, , ആര്ബി, Manoj. PV, chithal : നന്ദി.
    ഭായി: ആ പ്രാസത്തിനൊരു സ്പെഷ്യല് താങ്ക്സ്.
    മാണിക്യം, Pd : നന്ദി…
    gopan m nair: എറക്കാടന്റ്റെ കാര്യം പറയാനില്ല.. ഹഹ. വളരെ നന്ദി.
    കൊച്ചു മുതലാളി, ശ്രീക്കുട്ടന്, കണ്ണനുണ്ണി , വിജയലക്ഷ്മി, Clipped.in - Explore Indian blogs , ശ്രീ, കൂതറHashimܓ , ramanika , വീ കെ, maithreyi, ചെലക്കാണ്ട് പോടാ, Manoraj : എല്ലാവര്ക്കും നന്ദി…
    ഗിനി : ഇതൊരു ചോമ്പാലക്കാരന്റെ അനുഭവമാ.. നമുക്ക് വഴിയെ പരിചയപ്പെടാം.. നന്ദി.
    അബ്കാരി, jayanEvoor: നന്ദി..

    ReplyDelete
  31. ഹ ഹ ഹാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

    ReplyDelete
  32. കുഞമ്പു മാഷ് എടുത്തത് റൈറ്റ് “ഡിജിഷന്‍” തന്നെ...വെളിച്ചത്തിലാണ്‍ കൂടുതല്‍ കാണാനാകുക എന്നു ധരിച്ചിരുന്നു...ഇപ്പോള്‍ മനസ്സിലായില്ലെ ഇരുട്ടിലാണ്‍ കൂടുതല്‍ കാണാനാകുക എന്ന്...കുഞമ്പു മാഷ് ഇതവണത്തെ ബില്ല് അടക്കാന്‍ ചെല്ലുമ്പോ ഇരട്റ്റി കൊടുക്കണം അപ്പൊ അവര്‍ ചോദിക്കും “ഇതു കൂടുതല്‍ ഉണ്ടല്ലോ” അപ്പോള്‍ പറയുക ‘ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണ”.എന്നാലും ആ ലക്ഷ്മി രക്ഷപ്പേട്ടല്ലോ അതുമതി!

    ReplyDelete
  33. ങ്ങടെ എയ്ത്തു എനക്ക് പെര്ത്തിഷ്ടാണ് പഹയാ...

    എന്തൂട്ടായാലും ജോറാവ്ണ്ട്.ട്ടാ... ആ “ലക്ഷ്മി അതി സുന്ദരിയാണ്. ഗിരീഷ് പുത്തഞ്ചേരിയെഴുതി രവീന്ദ്രന്‍ ട്യൂണിട്ട് യേശുദാസ് പാടിയ പാട്ട് പോലെ.“ -- കലക്കീട്ടാ.

    ReplyDelete
  34. "അത് കൊണ്ട് ഒറ്റ സിം ഉള്ള മൊബൈല്‍മതി" - കണ്‍ടെംപൊററി
    "നിലാവുള്ള രാത്രിയില്‍ പുഴക്കരയില്‍ മലര്‍ന്ന് കിടക്കുന്നത് പോലെ"

    ഉപമയും ഉല്പ്രേക്ഷയും ഒക്കെ കലക്കി കുമാരേട്ടാ .. കൂള്‍

    ReplyDelete
  35. ഗിരീഷ് പുത്തഞ്ചേരിയെഴുതി രവീന്ദ്രന്‍ ട്യൂണിട്ട് യേശുദാസ് പാടിയ പാട്ട് പോലെ. നിലാവുള്ള രാത്രിയില്‍ പുഴക്കരയില്‍ മലര്‍ന്ന് കിടക്കുന്നത് പോലെ.

    കുമാരേട്ടാ കൊള്ളാം:)
    (എന്നത്തേയും പോലെ അത്ര ഉഷാര്‍ ആയോ എന്നൊരു സംശയം)

    ReplyDelete
  36. പാവം.. ഹരിദാസന്‍! ജസ്റ്റ് എ പോസ്റ്റ് മിസ്സ്… KSEB kare theri parayathe enth chyyum valya chathi ayipoyille

    ReplyDelete
  37. കുമാര്‍ ഭായ്
    നല്ല കഥ :)

    ReplyDelete
  38. എന്നാലും ഇങ്ങനെ വീട് മാറിപ്പോകും എന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഒരു സംശയം രണ്ട് വീട്ടിലെയും ബഡ്‌റൂം സെറ്റിങ്ങ്സ് ഒരു പോലെയാണോ? അല്ല, അറിയാത്ത മട്ടിൽ വീട് മാറിക്കയറിയതാണോ? സംഗതി കലക്കി.

    ReplyDelete
  39. http://shaji-k.myopenid.com/March 7, 2010 at 11:37 PM

    നന്നായി ചിരിച്ചു,കല്യാണം മുടക്കികള്‍ ഇല്ലാത്ത ആ ഗ്രാമത്തില്‍ കറന്റ് കല്യാണം മുടക്കുന്ന ഈ സംഭവം രസമുള്ളതാണ് പുതുമയുള്ളതാണ്.

    ReplyDelete
  40. നന്നായി ചിരിച്ചു,കല്യാണം മുടക്കികള്‍ ഇല്ലാത്ത ആ ഗ്രാമത്തില്‍ കറന്റ് കല്യാണം മുടക്കുന്ന ഈ സംഭവം രസമുള്ളതാണ് പുതുമയുള്ളതാണ്.

    ഷാജി ഖത്തര്‍.

    ReplyDelete
  41. സംഭവമൊക്കെ ശരി.. പക്ഷെ ലക്ഷ്മിയുടെ ബാക്കി കഥ പറഞ്ഞില്ല...

    funny story yar..

    ReplyDelete
  42. ആഹാ... കുമാരന്‍ ബായ്ക്ക്‌ റ്റു ഫോം... ശരിയ്ക്കും ചിരിച്ചു പോയി മാഷേ...

    ReplyDelete
  43. കുമാരേട്ടോ, സൊ ബാക്ക്‌ ടു നർമ്മാസ്‌ കറിപൗഡർ..ചില പ്രയോഗങ്ങളിഷ്ടപ്പെട്ടു..

    ReplyDelete
  44. അതാ കിടക്കുന്നു അമ്പതിനായിരം,, എന്‍റെ കുമാരാ എന്നെയങ്ങട്ട് കൊല്ല്,,, ഹ ഹ ഹ

    ReplyDelete
  45. കുഞ്ഞു പോസ്റ്റ്‌ ആണങ്കിലും സംഭവം അടിപൊളി

    ReplyDelete
  46. പാവം ഹരിദാസന്‍,
    എന്നാലും കെ.ഏസ്.ഈ.ബിക്കാര് ചെയ്ത ചതിയെ.
    കൊടും ചതി എന്നല്ലാതെ എന്ത് കുടുതല്‍ പറയാന്‍.
    കുമാരേട്ടാ കലക്കി.

    ReplyDelete
  47. post missed..
    :)
    missavan paadillaatha post aanu kumara ithu

    ReplyDelete
  48. ഇനി ഹരിദാസിനു ചീത്ത വിളിക്കാന്‍ ഒരാള്‍ കൂടി ആയി, ഈ പോസ്റ്റ് ഇട്ടവനെ :)

    ReplyDelete
  49. കല്യാണം ശരിയായതിന്റെ സന്തോഷത്തില്‍ ഹരിദാസനും, ഓസീയാര്‍ ഓസി കിട്ടിയതിനാല്‍ കൂട്ടുകാരും നല്ല കട്ടയ്ക്കാണ് അടിച്ചത്.

    hahahaha

    പാവം ഹരിദാസന്‍, എന്നിട്ട് പുള്ളിക്കാരന്‍ വേറെ കെട്ടിയോ?? ഒരു ഒന്ന് ഒന്നൊന്നര ശനിദശ ആയി പോയി. ലെക്ഷ്മി വിധിച്ചിട്ടില്ലാ

    ReplyDelete
  50. nannayi chirichu...

    just a post miss...pakshe ivide ippol oru post aayallo.. :)

    ReplyDelete
  51. വൈദ്യുതി മന്ത്രി രാജി വെക്കണം..

    ReplyDelete
  52. അങ്ങനെ ചരിത്രത്തിലാദ്യമായി കറന്റ് കല്യാണം മുടക്കിയുമായി.

    ReplyDelete
  53. ഭാവി മരുമകന്റെ തനിസ്വരൂപം
    എന്തായാലും കെ എസ് ഇ ബി കൊണ്ടുവന്നില്ലേ?

    "ജസ്റ്റ്‌ എ പോസ്റ്റ്‌ മിസ്സ്‌" കലക്കി.

    ReplyDelete
  54. ലക്ഷ്മിക്ക് പനിപിടിച്ചതിനാല്‍ ഇനി ഹരിദാസനെ കൊണ്ട്തന്നെ പരിഹാരമായി കെട്ടിക്കുമോ?!

    ReplyDelete
  55. രണ്ടു ദിവസം ഓസീ കിട്ടാതെ വന്നപ്പോള്‍ സെന്റിക്കഥയെഴുതി. കിട്ടിയപ്പം ദാ വരുന്നൂ......ഹ ആ ഹാ ഹാ

    ReplyDelete
  56. surajbhai, രാമചന്ദ്രന് വെട്ടിക്കാട്ട്., poor-me/പാവം-ഞാന്, Sands | കരിങ്കല്ല്, കൊലകൊമ്പന്, Renjith, sanal, Radhika Nair, mini//മിനി, shaji-k, Naseef U Areacode, വിനുവേട്ടന്|vinuvettan, suchand scs, ഹംസ, പയ്യന്സ്, റ്റോംസ് കോനുമഠം, krishnakumar513, the man to walk with, കുറുപ്പിന്റെ കണക്കു പുസ്തകം, Diya, മോനൂസ്, Typist | എഴുത്തുകാരി, Sukanya, തെച്ചിക്കോടന്, വെഞ്ഞാറന് :

    എല്ലാവര്‍ക്കും വളരെ വളരെ നന്ദി..

    ReplyDelete
  57. കുമാരാ...എങ്ങാനും കല്യാണമുറച്ചു പോയാല്‍.തലേദിവസം കറണ്ടു പോയാല്‍ ഷൂഷിക്കണെ...

    ReplyDelete
  58. ദൈവമേ ഇനിയിപ്പോ കരണ്ടു പോകുന്നതും പേടിച്ചിരിക്കണമല്ലോ..
    ;)

    ReplyDelete
  59. ആ പോസ്റ്റിലും ലൈറ്റ് കേടാവാതിരുന്നത് ഭാഗ്യം. പ്രതിശ്രുത വധുവിനെ കേറി പിടിച്ചവന്‍ എന്ന ചീത്തപ്പേരല്ലേ ഇപ്പോള്‍ സമ്പാദിച്ചുള്ളൂ..!! :)

    ReplyDelete
  60. ഞെരിപ്പായി ചിരിച്ചൂ :)

    ReplyDelete
  61. ENNALUM K S E B...........ETHITHIRIKOODIPOYI,PAVAM HARIDAS

    ReplyDelete
  62. ജസ്റ്റ് എ പോസ്റ്റ് മിസ്സ്…

    but this post is simply superb!!

    ReplyDelete
  63. ലക്ഷ്മി അതി സുന്ദരിയാണ്. ഗിരീഷ് പുത്തഞ്ചേരിയെഴുതി രവീന്ദ്രന്‍ ട്യൂണിട്ട് യേശുദാസ് പാടിയ പാട്ട് പോലെ. നിലാവുള്ള രാത്രിയില്‍ പുഴക്കരയില്‍ മലര്‍ന്ന് കിടക്കുന്നത് പോലെ. അവളെ കാണുന്നത് പോലുമൊരു അനുഭൂതിയാണു‍. ഏഴു തിരിയിട്ട് തെളിയിച്ച വിളക്ക് പോലും ലക്ഷ്മിയുടെ മുന്നില്‍ തോറ്റ് പോകും. സ്വഭാവമാണെങ്കില്‍ പ്രത്യേകിച്ച് പറയാനുമില്ല. ഗോള്‍ഡ് പോട്ടിനെന്തിനാ ബ്യൂട്ടി സ്പോട്ട്..!
    ഏറെ രസമായത് ലക്ഷ്മിയെ കുറിച്ചുള്ള ഈ വർണ്ണനയാണ്

    ReplyDelete
  64. ഇതൊക്കെ ശരിക്കും നടന്നതാണോ..അതോ ചുമ്മാ നര്‍മ ഭാവനയോ? എന്തായാലും കുമാരേട്ടന്റെ ഈ പ്രയോഗം വളരെ സ്റ്റൈല്‍ ആയി..

    “ലക്ഷ്മി അതി സുന്ദരിയാണ്. ഗിരീഷ് പുത്തഞ്ചേരിയെഴുതി രവീന്ദ്രന്‍ ട്യൂണിട്ട് യേശുദാസ് പാടിയ പാട്ട് പോലെ.“
    അഭിനന്ദനങ്ങള്‍..

    ReplyDelete
  65. ഷോക്കടി മാത്രമല്ല കറന്റു കൊണ്ടു ഇങ്ങനെ കല്യാണം വരെ മുടക്കാന്‍ പറ്റുമല്ലേ.:)

    ReplyDelete
  66. വെള്ളകടിക്കുന്നവര്‍ ശ്രദ്ധിക്കുക.

    പോസ്റ്റിലെ ബള്‍ബ് കത്തുന്നുണ്ടോ എന്ന്.

    ഇല്ലെങ്കില്‍ ഒരു പക്ഷെ വേറെ വല്ലിടത്തും പോയി പോസ്റ്റാന്‍ കഴിഞ്ഞേക്കും.

    ReplyDelete
  67. ഉഗ്രന്‍. സെന്റി വിട്ടു കോമഡിയിലേക്കുള്ള തിരിച്ചു വരവ് കലക്കി, ഹരിദാസിന്റെ കാര്യത്തില്‍ ഇത്തിരി ട്രാജഡി ആയെങ്കിലും.

    ReplyDelete
  68. ആണ്ടവാ..
    കറന്റും കല്ല്യാണം മുടക്കിയോ...
    പാവം ഹരിദാസൻ..ജസ്റ്റ്‌ എ പോസ്റ്റ്‌ മിസ്സ്‌.
    ഹ..ഹ...ഹ...ഹൗ
    ചിരിച്ച്‌ വയറു വേദനയെടുക്കുന്നു..

    ReplyDelete
  69. എന്നാലും ആ പൊസ്റ്റുംകാല് - ചതിച്ച ചതേയ്..യ്

    ReplyDelete
  70. “അയ്യോ.. ഫസ്റ്റ് നൈറ്റും കയിഞ്ഞോ..?"

    ഹ..ഹ..ഹ.. ഞെരിച്ചു.

    മിസ് ആകാൻ പാടില്ലാത്ത പോസ്റ്റ്.

    ReplyDelete
  71. ബോധമില്ലങ്കിലും ലക്ഷ്മിയുടെ മുറിയിൽ തന്നെ എത്തിയത്‌ കൊണ്ടു കല്ല്യാണമെ മുടങ്ങിയുള്ളൂ..ഇല്ലെങ്ങിൽ പലതും മടങ്ങിയേനെ....അല്ലെ..?
    നന്നായ്‌ ..ചിരിപ്പിച്ചു..ആശംസകൾ

    ReplyDelete
  72. hehe kollam kumaretta

    ReplyDelete
  73. "ലക്ഷ്മി അതി സുന്ദരിയാണ്. ഗിരീഷ് പുത്തഞ്ചേരിയെഴുതി രവീന്ദ്രന്‍ ട്യൂണിട്ട് യേശുദാസ് പാടിയ പാട്ട് പോലെ" :)

    ഹോ ഈ പോസ്റ്റ് ജസ്റ്റ് മിസ്സായേനെ

    കുമാരാ, പതിവുപോലെ പതിവിലുമേറെ..ഒട്ടും കുറയാതെ :)

    ReplyDelete
  74. നന്നായി മാഷെ.. രസിച്ചു വായിച്ചു.


    (ഗാന്ധിയെ പക്ഷെ അങ്ങനെ വിശേഷിപ്പിച്ചത് ഇഷ്ടായില്ല.. :)

    ReplyDelete
  75. കുമാരേട്ടാ‍..

    പൊളപ്പൻ സാധനം. അങ്ങിനെ കെയെസ്‌ഇബിക്കാർ ഒരു കല്യാണത്തിന്റെ ഫ്യൂസൂരി..പാവം ഹരി..

    ഓ.ടി..നാരദർ ചൂണ്ടിക്കാണിച്ചത് ചിരിച്ചുതള്ളല്ലെ..

    ReplyDelete
  76. Captain Haddock, റോസാപ്പൂക്കള്, മുരളി I Murali Nair, ശ്രദ്ധേയന് | shradheyan, പുള്ളിപ്പുലി, kandaari, ഒഴാക്കന്., anoopkothanalloor, ആര്ദ്ര ആസാദ് / Ardra Azad, INTIMATE STRANGER, പയ്യന് / Payyan, raadha, greeshma, Rare Rose, OAB/ഒഎബി, കവിത - kavitha, കമ്പർ, ബിലാത്തിപട്ടണം / Bilatthipattanam, വശംവദൻ, ManzoorAluvila, നേഹ, നന്ദകുമാര്, [ nardnahc hsemus ], കുഞ്ഞൻ…

    എല്ലാവര്‍ക്കും നന്ദി..

    ReplyDelete
  77. കല്യാണം മുടങ്ങിയെങ്കിലും കെ.എസ്സ്.ഇ.ബി. ക്കാരുടെ ചതി പൊറുക്കാന്‍ വയ്യ.....

    ReplyDelete
  78. കെ എസ് ഇ ബി-ക്കാരുടെ ഓരോ ചതിയെ... :-D

    ReplyDelete
  79. മിസ്സ്ഡ് ജസ്റ്റ് വണ്‍ പോസ്റ്റ് ! മീന്‍സ് മിസ്സ്ഡ് ലക്ഷ്മി ! ദാറ്റീസ്, ലക്ഷ്മി = ജസ്റ്റ് വണ്‍ പോസ്റ്റ്. സോ ഹരിദാസാ, ഗോ ഫോര്‍ അനദര്‍ പോസ്റ്റ്.

    ഈ കുമാരസംഭവം ഉഗ്രനായീട്ടോ.

    ReplyDelete
  80. മോനേ ഹരിദാസാ ... സോറി മോനേ കുമാരേട്ടാ :P

    ReplyDelete
  81. നന്നായി രസിച്ചു-കുമാര സംഭവങ്ങള്‍ തുടരട്ടെ

    ReplyDelete
  82. വീടുമാറി കയറിക്കാണും ആദ്യമേ ഊഹിച്ചു
    പക്ഷെ,ലക്ഷ്മീടെ വീട്ടില്‍ തന്നെ.....
    ഹഹ..... പാവം....

    ReplyDelete
  83. "..ലക്ഷ്മിയാണെങ്കില്‍ പനിച്ച് കിടപ്പായിരുന്നു.."

    ഹ ഹ അതെങ്ങനെയാ കുമാര്‍‌ജീ :))

    ReplyDelete
  84. നിന്റെ പണ്ടാരം ......ടാ പഴയ സ്റ്റാൻഡേർഡിലോട്ട് പോകുന്നുണ്ട്,..നടക്കട്ടെ..

    ReplyDelete
  85. കോളേജിലൊന്നും പഠിക്കാത്തതിനാല്‍ ലേഡീസില്‍ ഒട്ടും ഇന്ററസ്റ്റില്ല. അത് കൊണ്ട് ഒറ്റ സിം ഉള്ള മൊബൈല്‍ മതി. അധികം റീചാര്‍ജ്ജ് ചെയ്യുകയും വേണ്ട ആര്‍ക്കും ചാര്‍ജ്ജ് ചെയ്തു കൊടുക്കാനുമില്ല.

    നല്ല നിരീക്ഷണം!!!

    :)

    ReplyDelete
  86. ചിരിപ്പിച്ചു കുമാരാ..

    ReplyDelete
  87. കുമാരേട്ടാ‍ാ‍ാ‍ാ‍ാ‍ാ

    സെഞ്ച്വറി..... :)

    പോസ്റ്റ് കിടുവായീട്ടൊ

    ReplyDelete
  88. വീട് മാറീട്ടാണേലും കറക്റ്റ് ലക്ഷ്മീന്റെ വീട്ട് തന്നെ എത്തിയല്ലോ , നന്നായി
    ടട്ട ടട്ട ടട്ടട്ടോ
    കെ എസ് ഇ ബി മൂർ‌ദ്ദാബാദ് ...

    ReplyDelete
  89. ഹഹഹ നന്നായിട്ടുണ്ട് കൂട്ടുകാരാ

    ReplyDelete
  90. "കല്യാണമെന്നാല്‍ ഓവറായി കള്ളു കുടിച്ചത് പോലെയാണ്. അടിച്ചത് കൂടുതലായാല്‍ രാവിലെ പറയും ഇനിയൊരിക്കലും കുടിക്കില്ലെന്ന്. പക്ഷേ വൈകുന്നേരമാവുമ്പോഴേക്കും വീണ്ടും അടിക്കാന്‍ തുടങ്ങും. "

    കലക്കി മാഷേ..

    ReplyDelete
  91. എന്നാലും കഷ്ടമായിപ്പോയി

    ReplyDelete
  92. ന്നാലും ന്റെ KSEB ഇങ്ങനെ ഒരു പണി കൊടുക്കണ്ടെരുന്നില്ല ട്ടോ

    ReplyDelete
  93. "കറന്റ് മുടക്കിയ കല്യാണം" അല്ല " മദ്യം മുടക്കിയ കല്യാണം" എന്ന് തിരുത്തണം

    ReplyDelete
  94. പാവ കെ.എസ്.ഇ. ബി ക്ക് പഴി..

    എന്നാലും കുമാരാ. :)

    ReplyDelete
  95. പുസ്തക പ്രകാശനം കഴിഞ്ഞെന്ന് കേട്ടു. അഭിനന്ദനങ്ങൾ. ഇനി അതിന്റെ പേരിൽ ഓവറാകാതെ നോക്കുക .:)

    ReplyDelete
  96. കുമാരന്റെ പുസ്തകത്തിന്‌ എല്ലാ വിധ ആശംസകളും,

    ReplyDelete
  97. അങ്ങനെ ഹരിദാസിന്റെ ലൈഫ് വെയ്സ്റ്റായില്ലാ. അല്ലെ?

    ReplyDelete
  98. ഏതോ പ്രിയദര്‍ശന്‍ സിനിമ പോലെ നല്ല കഥ..ക്ലൈമാക്സ്‌ കലക്കി.

    ReplyDelete
  99. കുമാർജ്ജീ,

    ഈ KSEB ക്കാരുടെ കാര്യം ഇങ്ങനെ തന്നെയാണ്‌. കാത്താത്ത ട്യൂബിൽപോലും അവരെ വിശ്വസിക്കരുത്‌.

    കറന്റ്‌ പോയ സമയത്ത്‌, അപ്പുറത്തെ വിട്ടിലെ മതിൽ ചാടികടക്കുവാൻ പണ്ട്‌ ഞാൻ ശ്രമിച്ച സമയത്ത്‌, ലാൻഡിങ്ങിന്റെ കറക്റ്റ്‌ ടൈമിന്‌ കറന്റ്‌ വന്നു, എന്റെ 220 ടെ ഒരു ബൾബ്‌ അന്ന്, അടിച്ച്‌ പോയി.

    നല്ല കഥ, പാവം ദാസന്റെ ലൈഫ്‌ KSEB നക്കി അല്ലെ.

    Sulthan | സുൽത്താൻ

    ReplyDelete
  100. ഹ ഹ...അടിപൊളി...ജസ്റ്റ് എ പോസ്റ്റ് മിസ്സ്…:)

    ReplyDelete
  101. ലക്ഷ്മീന്റെ പനി മാറിയോന്തൊ..

    ReplyDelete
  102. Nice blog, it's quite informative for readers.

    ReplyDelete
  103. കുമാരേട്ടാ..
    ഇതിപ്പൊ..ഞങ്ങളെ ചിരിപ്പിച്ചു കൊല്ലാന്‍ തന്നെയണൊ ഉദ്ദേശം?...
    നന്നായിരിയ്ക്കുന്നു. ആശംസകള്‍!!

    ReplyDelete
  104. പാവം.. ഹരിദാസന്‍! ജസ്റ്റ് എ പോസ്റ്റ് മിസ്സ്…

    കലക്കി കുമാരാ. ഇതാണ് ഹാസ്യം. ശരിക്കും ചിരിപ്പിച്ചു. ഈ എഴുത്തിനെ പ്രശംസിക്കാതെ വയ്യ.

    ReplyDelete
  105. സാധാരണ ഞാന്‍ മസില് പിടിച്ചാ വായിക്കാറ്.അങ്ങനെ പെട്ടെന്ന് ചിരിക്കാന്‍ പാടില്ലല്ലോ.സത്യമായിട്ടും ഇന്ന് ചിരിച്ചു.ഉറക്കെ.

    ReplyDelete
  106. പട്ടേപ്പാടം റാംജി, Jenshia, ഗീത, വേദ വ്യാസന്, jyo, മാനസ, ബിനോയ്//HariNav, നാടകക്കാരൻ, Tomkid!, JAYARAJ, suresh, babitha, Thasleem.P തസ്ലിം.പി, പ്രവീണ് വട്ടപ്പറമ്പത്ത്, ജീവി കരിവെള്ളൂര്, മരഞ്ചാടി, വെള്ളത്തിലാശാന്, Simil Mathew, അപര്ണ....., കുട്ടന്, ഇസ്മായില് കുറുമ്പടി ( തണല്), ബഷീര് പി.ബി.വെള്ളറക്കാട്, ManzoorAluvila, കാക്കര - kaakkara, Vayady, Sulthan | സുൽത്താൻ, ഹരിശ്രീ, തൂത മുനീര് Thootha Muneer, ഉമേഷ് പിലിക്കൊട്, കൊട്ടോട്ടിക്കാരന്..., Term Papers, ജോയ് പാലക്കല്, Akbar, ശാന്ത കാവുമ്പായി... എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  107. ചിരിപ്പിച്ചല്ലോ..കലക്കി..കുമാരസംഭവം ഇനിയും,ഇനിയും മുന്നേറട്ടെ

    ReplyDelete
  108. "ലക്ഷ്മി അതി സുന്ദരിയാണ്. ഗിരീഷ് പുത്തഞ്ചേരിയെഴുതി രവീന്ദ്രന്‍ ട്യൂണിട്ട് യേശുദാസ് പാടിയ പാട്ട് പോലെ."
    തകര്‍പ്പന്‍ ഉപമ

    ReplyDelete
  109. കിടുക്കന്‍ തമാശ....കുമാരണ്ണാ...നിങ്ങളുടെ സ്റ്റോക്കുകള്‍ തീരുന്നില്ലല്ലൊ...അല്‍ഭുതം...

    ReplyDelete
  110. smitha adharsh, pottichiri paramu, നീര്വിളാകന് : നന്ദി

    ReplyDelete
  111. Cover Letter:Nice information! I have been looking for something like that for a while these days. Thank you!

    ReplyDelete