ആറു മാസങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം മെയില്‍ ചെക്ക് ചെയ്യുമ്പോഴാണ് ചാറ്റ് ബോക്സില്‍ പച്ചയില്‍ ഡയാന സാന്ദ്ര എന്ന പേരു കണ്ടത്. മുന്‍പ് പരിചയമില്ലാത്തൊരു പേരായിരുന്നു അത്. പതിവ് പോലെ ഒരു ഹലോ ടൈപ്പി കൊടുത്തു. റബ്ബര്‍ പന്ത് ചുമരിനെറിഞ്ഞ പോലെ തിരിച്ചുമൊരു ഹായ് പറന്നു വന്നു. ഒരു ചാറ്റ് ജീവിയുടെ പതിവ് ചോദ്യങ്ങളുമായി "ഹൌ ആര്‍യു?, വാട്ട് ആര്‍യു ഡുയിങ്ങ്? വേര്‍ ആര്‍ യു?" എന്നൊക്കെ അടിച്ചു കൊടുത്തു. അതിനൊക്കെ കൃത്യമായ മറുപടിയും കിട്ടി. അവള്‍ മലയാളിയാണ്. ബാംഗ്ലൂരില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍. കോഴിക്കോടാണ് സ്വന്തം സ്ഥലം. അച്ഛനും അമ്മയും നാട്ടില്‍ കോളേജ് ലക്ചര്‍മാര്‍. ഒരേയൊരു മകള്‍.
ഞങ്ങള്‍ കുറേ സമയം ചാറ്റ് ചെയ്തു. അതിന്നിടയില്‍ ഇംഗ്ലീഷ് ഉപേക്ഷിച്ച് മംഗ്ലീഷിലേക്ക് മാറി. വായിച്ച പുസ്തകങ്ങളെപ്പറ്റിയും, സിനിമകളെപ്പറ്റിയും സംസാരിച്ചപ്പോള്‍ ഇഷ്ടങ്ങളൊക്കെ ഒന്നായിരുന്നു. സ്നേഹമോ കടുത്ത സൗഹൃദമോ വിവരിക്കാനറിയാത്ത എന്തോ ഒന്ന് ഞങ്ങളില്‍ നിറഞ്ഞ് കൊണ്ടിരുന്നു. ദിവസവും മണിക്കൂറോളം ചാറ്റ് ചെയ്യാന്‍ തുടങ്ങി. പരസ്പരം ഷെയര്‍ ചെയ്യാത്തതായി ഒരു കാര്യവുമില്ലെന്നായി.
ടെസ്റ്റ് ക്രിക്കറ്റ് പോലത്തെ ഓഫീസ് സമയങ്ങള്‍ ഡയാനയുടെ വരവോട് കൂടി ട്വെന്റി ട്വെന്റി പോലെ ആസ്വാദ്യമായി.
പക്ഷേ എത്ര തവണ പറഞ്ഞിട്ടും അവളുടെ ഫോണ്‍ നമ്പര്‍ തരികയോ, എന്റേത് കൊടുത്തിട്ടും തിരിച്ച് വിളിക്കുകയോ ചെയ്തില്ല. അതു മാത്രം എന്നെ വിഷമിപ്പിച്ചിരുന്നുവെങ്കിലും അവളുടെ സാന്നിദ്ധ്യം ജീവവായു പോലെ എന്നെ മോഹിപ്പിച്ചത് കൊണ്ട് നിര്‍ബ്ബന്ധിച്ചില്ല. പ്രൊഫൈലിലാണെങ്കില്‍ ഫോട്ടൊയും ഉണ്ടായിരുന്നില്ല. അവളെങ്ങനെ ആയിരിക്കുമെന്നതിനെപ്പറ്റി യാതൊരു ഊഹവുമെനിക്കില്ലായിരുന്നു.
പക്ഷേ, തികച്ചും അപ്രതീക്ഷിതമായി കഴിഞ്ഞ ഡിസംബറിലൊരു ദിവസം ഉച്ച കഴിഞ്ഞ സമയത്ത് ഡയാനയുടെ മധുരസ്വരം എന്നെ തേടിയെത്തി.
"ഹെലോ... ഞാന്‍ സാന്ദ്രയാ.. ഇപ്പോ നിങ്ങളുടെ ടൌണിലുണ്ട്.."
അത്ഭുതം കൊണ്ട് എനിക്ക് പെട്ടെന്നൊന്നും പറയാനായില്ല.
"എവിടെ..? എന്താ ഒന്നും പറയാതെ പെട്ടെന്ന്.."
"അതൊരു സസ്പെന്‍സായിരിക്കട്ടെയെന്ന് വിചാരിച്ചു... ഞാനിപ്പോ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റിന്റെയടുത്തുണ്ട്.."
"എന്നാ ഞാന്‍ അങ്ങോട്ട് വരാം. അവിടെ നില്‍ക്കു.. "
ശരിയെന്ന് പറഞ്ഞ് അവള്‍ ഫോണ്‍ വെച്ചു.
ഞാന്‍ ആകെ ടെന്‍ഷനിലായി. ആദ്യമായി കാണുന്നതിന്റെ ഒരു പരിഭ്രമവും വിറയലും കൂടപ്പിറപ്പായ അപകര്‍ഷതാ ബോധവും. ആഫീസിലാണെങ്കില്‍ നല്ല തിരക്കാണ്. ആരെങ്കിലും സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുകയാണെന്നു പറഞ്ഞാലേ രക്ഷപ്പെടാന്‍ പറ്റൂ. ഞാന്‍ സാറിന്റെ ക്യാബിനിലെത്തി.
"സാര്‍, എനിക്കൊന്ന് കുറച്ച് സമയത്തേക്ക് പുറത്ത് പോണം.."
"അയ്യോ.. ഇപ്പോഴോ.. എന്താ പ്രശ്നം..?"
"അത്... ഒരു സുഹൃത്ത് സുഖമില്ലാതെ ആശുപത്രിയിലാണ്.."
"ഏത് സുഹൃത്ത്...?" ആവശ്യമില്ലാത്ത ചോദ്യം ചോദിച്ച് സമയം കളയുന്നത് മൂപ്പരുടെ സ്ഥിരം പരിപാടിയാണ്.
"ഞാന്‍ വരുന്ന ബസ്സിലെ ക്ലീനര്‍ കുട്ടന് ആക്സിഡന്റായി ആശുപത്രിയിലാണ്. സീരിയസ്സാണ്. ഞാന്‍ പോയി കണ്ടിട്ട് വേഗം വരാം.."
ആശുപത്രി കേസ്സായത് കൊണ്ട് മൂപ്പര്‍ പിന്നെ അധികം പറയാന്‍ നിന്നില്ല. ഔട്പാസ്സ് ഒപ്പിട്ട് തന്നു. ഞാന്‍ അതു സെക്യൂരിറ്റിയില്‍ കൊടുത്ത് പഞ്ചിങ്ങ് മെഷീന് വിരല്‍ കൊണ്ടൊരുമ്മ കൊടുത്ത് ബസ്സ് സ്റ്റോപ്പിലേക്ക് വിട്ടു.
അവളെ കാണാന്‍ എങ്ങനെയായിരിക്കുമെന്നോര്‍ത്ത് എന്റെ ദേഹമാസകലം വിറക്കാന്‍ തുടങ്ങി. എന്നെ അവള്‍ക്ക് ഇഷ്ടപ്പെടുമോ ആവോ..? പത്ത് കൊല്ലം മുമ്പുള്ള പടമാണല്ലോ പ്രൊഫൈലില്‍. ഇന്നത്തെ എന്നെയും അതും കണ്ടാല്‍ അധികം വ്യത്യാസമൊന്നും തോന്നില്ല, ഒരു അകന്ന ബന്ധുവാണെന്നെങ്കിലും തോന്നിയേക്കും.
ടെന്‍ഷനടിച്ച് ഞാന്‍ ബസ് സ്റ്റാന്‍റ്റ് കവാടത്തിലെ പൂത്ത് നില്‍ക്കുന്ന മരത്തിന്റെ കീഴില്‍ നിന്നു. അനേകം പെണ്‍കുട്ടികള്‍ മുന്നിലൂടെ പോയ്ക്കൊണ്ടിരുന്നു. പെട്ടെന്ന് തൊട്ടടുത്ത് നിന്നും ഹെലോ എന്നോരു ശബ്ദം കേട്ടു. ഞാന്‍ തിരിഞ്ഞു നോക്കി. അതി സുന്ദരിയായ ഒരു യുവതി ചിരിച്ച് കൊണ്ട് നില്‍ക്കുന്നു. ഏതെങ്കിലും ഓഫീസിനെപ്പറ്റിയോ മറ്റോ അന്വേഷിക്കാന്‍ വന്നതായിരിക്കും. "എന്താ...?" ഞാന്‍ താല്‍പ്പര്യമില്ലാതെ ചോദിച്ചു.
"മനസ്സിലായില്ലേ.....? ഞാനാ മാഷേ, സാന്ദ്ര..."
ആയിരം അമിട്ടുകള്‍ തലയില്‍ പൊട്ടി വിരിഞ്ഞു. സകല പ്രതീക്ഷകള്‍ക്കുമപ്പുറത്തെ ബ്യൂട്ടിയായിരുന്നു അവള്‍. വെളുത്ത് വട്ട മുഖം, ചന്ദനപൊട്ട്, കരിമഷിയെഴുതിയ വലിയ വിടര്‍ന്ന കണ്ണുകള്‍. മഞ്ഞ ചുരിദാറും ടോപ്പും, ഇളം മഞ്ഞ നിറമുള്ള നേരിയ ഷാള്‍ പിന്‍ ചെയ്യാതെ അലസം നെഞ്ചിലൂടെ ഇട്ടിരിക്കുന്നു. കൈയ്യിലൊരു പൊളിതീന്‍ കവറും ചെറിയൊരു വാനിറ്റി ബാഗും. നനുത്ത രോമരാജികളിടതൂര്‍ന്ന കൈകള്‍ക്കാണോ പൊന്‍വളകള്‍ക്കാണോ കൂടുതല്‍ തിളക്കം! വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കുമതീതമായൊരു സൌന്ദര്യം.
ഞാനൊന്നും പറയാതെ അന്തം വിട്ട് നിന്നു. ഭ്രാന്തന്‍ ചിന്തകളില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. "ഒരു കാപ്പി കഴിച്ചാലോ..?" അവളു ചോദിച്ചു. തലകുലുക്കി സമ്മതിച്ച് മുന്നിലുള്ള കോംപ്ലക്സിലേക്ക് മന്ദബുദ്ധിയെ പോലെ ഞാന്‍ നടന്നു. കൈകളൊക്കെ ഒരു ബാധ്യതയായി തോന്നി. പോക്കറ്റിലിടണോ, വീശണോ, കൈ മടക്കണോ എന്താ വേണ്ടതെന്നൊരു പിടിയും കിട്ടില്ല. നല്ലൊരു ഷര്‍ട്ടും പാന്റ്സും, ഷൂ പോലുമിടാതെ വന്നതില്‍ ഞാനെന്നെ തന്നെ ശപിച്ചു.
ഞങ്ങള്‍ കോഫി ഷോപ്പിലെത്തി. ഒരു മേശയ്ക്ക് ചുറ്റും കുറെ ചെറുപ്പക്കാര്‍ ഇരുന്ന് സംസാരിക്കുന്നു. മയിലിന്റെ കൂടെ ചിമ്പാന്‍സിയെപ്പോലെ ഒരുത്തന്‍ വരുന്നത് കണ്ടാവണം അവര്‍ തുറിച്ച് നോക്കാന്‍ തുടങ്ങി. അവള്‍ റോഡിന്നഭിമുഖമായിട്ട ചെയറിലിരുന്നു. ഞാനുമവളുടെ തൊട്ടടുത്തിരുന്നു. എനിക്കൊന്നും പറയാന്‍ തോന്നിയില്ല. രണ്ട് കാപ്പി വന്നു. ഞാന്‍ വെറുതെ ബസ്സ് ടിക്കറ്റും തിരുമ്മിയിരുന്നു. അവള്‍ കോഫി കപ്പെടുത്ത് ചൂടാറ്റിക്കൊണ്ടിരുന്നു.
പെട്ടെന്ന് ഷോപ്പിന്റെ വാതില്‍ തുറക്കുന്നത് കണ്ട് ഞാനങ്ങോട്ട് നോക്കി. കയറി വരുന്നയാളെ കണ്ട് ഞാന്‍ ഞെട്ടി. അതു കുട്ടനായിരുന്നു..! ഒരു കാവി മുണ്ടും മാടിക്കുത്തി വാതില്‍ തുറന്ന് പിടിച്ച് പുറത്ത് നിന്നും ആരെയോ വിളിക്കുകയാണ്. മിക്കവാറും അത് നാട്ടിലുള്ള ഏതൊ കച്ചറ ടീമായിരിക്കും... എന്നെ ഇവിടെ വെച്ച് കണ്ടാല്‍ അതു മതി പിന്നെ അവന്‍മാര്‍ക്ക്. ഞാന്‍ പെട്ടെന്ന് ബസ്സ് ടിക്കറ്റ് താഴെ ഇട്ട് അതെടുക്കാനെന്ന പോലെ കുനിഞ്ഞു. കുട്ടന്റെ കൂടെ കയറി വന്നത് സ്കൂള്‍ യൂനിഫോമിട്ട ഒരു പെണ്‍കുട്ടിയായിരുന്നു. അവന്‍ കൂളായി വന്ന് ഞങ്ങളേയും കടന്ന് മൂലയിലുള്ള ഒരു ഏണിപ്പടിയിലൂടെ മുകളിലേക്ക് കയറിപ്പോയി. മുകളില്‍ മുറിയുള്ളത് എനിക്കറിയില്ലായിരുന്നു.
"എന്താ ഒരു പരിഭ്രമം? ചാറ്റ് ചെയ്യുന്നത് പോലെയൊന്നുമല്ലല്ലോ നേരില്‍ കാണുമ്പോള്?" ഞാന്‍ തല ഉയര്‍ത്തിയപ്പോള്‍ അവള്‍ ചോദിച്ചു.
"ആ പോയവന്‍ എന്റെ നാട്ടിലുള്ളതാ.. അവന്‍ ഐ.സി.യു.വിലാണെന്ന് പറഞ്ഞാ ഓഫീസിന്ന് ഇറങ്ങിയത്..." ഞാനൊരു ചമ്മലോടെ പറഞ്ഞു.
അത് കേട്ട് ഐസ് കട്ട പൊട്ടിച്ചിതറുന്നത് പോലെ അവള്‍ പൊട്ടിപൊട്ടിച്ചിരിച്ചു. പിന്നെ പറഞ്ഞു. “കൂട്ടുകാരന്‍ ഇവിടെ സ്ഥിരമാണെന്നു തോന്നുന്നു.. നല്ല എക്സ്പീരിയന്‍സ്.."
അതെയെന്ന് ഞാനും മൂളി. കാപ്പി കുടിച്ച് ഞങ്ങള്‍ പുറത്തിറങ്ങി. "തിരക്കുണ്ടോ.. ബീച്ചില്‍ പോയാലോ..?" ധൈര്യം സംഭരിച്ച് ഞാന്‍ ചോദിച്ചു.
"ഇന്നു വേണ്ട.. അര മണിക്കൂര്‍ കൂടിയേ ഉള്ളൂ ട്രെയിനിന്.. നമുക്ക് നടക്കാം. സ്റ്റേഷനിലെത്തും വരെ സംസാരിക്കാമല്ലോ.."
"എന്താ നേരെയുള്ള കസേരയില്‍ ഇരിക്കാതിരുന്നത്..?" അവള്‍ ചോദിച്ചു. "ഒന്നുമില്ല.." അവളത് പറഞ്ഞപ്പോഴാണ് ഞാനതേപറ്റി ആലോചിച്ചത് തന്നെ. പരിഭ്രമത്തില്‍ അവള്‍ക്കഭിമുഖമായി ഇരിക്കാന്‍ മറന്നു പോയിരുന്നു.
ടൈലുകളൊട്ടിച്ച് മോടി പിടിപ്പിച്ച ഫുട്പാത്തിലൂടെ ഞങ്ങള് നടന്നു. വഴിയിലുടനീളം മഞ്ഞപ്പൂക്കള്‍ വീണു കിടന്നിരുന്നു. അവളല്‍പ്പം മുന്നിലായിരുന്നു. ഞാന്‍ അവളുടെ മൃദുലമായ പാദങ്ങള്‍ നിലത്തമര്‍ന്ന് ചെമക്കുന്നതും പിന്നെ വെളുക്കുന്നതും നോക്കി നടന്നു. അവള്‍ തിരിഞ്ഞ് എന്താ ഒന്നും പറയാത്തെ എന്നു ചോദിച്ചു.
ഞാന്‍ എന്താ കഴിക്കുന്നത്.. എത്ര മണിക്കാ ഉറങ്ങുന്നത്.. എന്നിങ്ങനെയുള്ള വലിയ വലിയ കാര്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. അവള് കൈയ്യിലെ പ്ലാസ്റ്റിക്ക് പാക്കറ്റ് നെഞ്ചോടടുക്കിപ്പിടിച്ച് ചെറു ചിരിയോടെ അതിനു മറുപടി പറഞ്ഞു. ഇത്രയും സുന്ദരിയുടെ കൂടെ നടക്കുന്നത് തന്നെ ഒരു അനുഭവമാണ്. ആഫീസിലുള്ള വല്ലവനും ഞങ്ങളെ കണ്ടെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. പരിചയമുണ്ടെന്ന് തോന്നിയ ഒരു മുഖം എതിരെ വരുമ്പോഴൊക്കെ ഞാന്‍ വളരെ അടുത്ത സുഹൃത്തിനെ പോലെ മുപ്പതിനാലും പുറത്താക്കി ചിരിച്ചു.
പോലീസ് മൈതാനത്തിന്റെയടുത്ത് സ്റ്റേഷനിലേക്കുള്ള റോഡിലേക്ക് തിരിയുന്ന സ്ഥലത്ത് കുപ്പിവളകളും മറ്റും വില്‍ക്കുന്ന ഒരു ചെറിയ വഴിവാണിഭക്കടയുണ്ടായിരുന്നു. അവളത് കണ്ടപ്പോള്‍ നിന്നു. കുപ്പിവള വേണോ എന്ന് ഞാന്‍ ചോദിച്ചു. അവളൊന്നും പറയാതെ ചിരിച്ച് നിന്നു. ഞാനയാളോട് കുപ്പി വളകളെടുക്കാന്‍ പറഞ്ഞു. അവള്‍ കൈയ്യിലെ സ്വര്‍ണ്ണവളയൂരി ബാഗിലിട്ട് രണ്ട് കൈകളും അയാള്‍ക്ക് നേരെ നീട്ടിപ്പിടിച്ചു. താമരത്തണ്ട് പോലെയുള്ള ആ കൈകളിലയാള്‍ രണ്ട് സെറ്റ് വളകളിട്ടു കൊടുത്തു. അതിനെ വെറുതെ ഇടയ്ക്കിടയ്ക്ക് കിലുക്കി ശബ്ദം കേള്‍പ്പിച്ച് അവള്‍ നടന്നു.
സ്റ്റേഷനിലേക്കുള്ള ചെറിയ റോഡും കഴിഞ്ഞ് ഞങ്ങള്‍ റെയില്‍വെസ്റ്റേഷനിലേക്കുള്ള ഫ്ലൈഓവറിലേക്ക് കയറി. ട്രെയിന്‍ വരാന്‍ ഇനിയും സമയമുണ്ട്. ഞങ്ങള്‍ ഫ്ലൈ ഓവറില്‍ തന്നെ നിന്നു. ട്രെയിനുകളില്‍ നിന്നും അരിച്ചാക്ക് പൊട്ടിച്ചിതറിയ പോലെ ആളുകള്‍ പുറത്തേക്കിറങ്ങി പോകുന്നതും, ട്രെയിനുകള്‍ ചാണക പുഴുക്കളെ പോലെ പതുക്കെ നിരങ്ങി നീങ്ങുന്നതും കാണാമായിരുന്നു. ഞങ്ങളുടെ പിറകിലൂടെ ആളുകള്‍ ധൃതിപിടിച്ച് പോയ്ക്കൊണ്ടിരുന്നു. അവളെന്തൊക്കെയോ പറഞ്ഞ് കൊണ്ടിരുന്നു. ഞാന്‍ അവളുടെ മുഖ ഭാവങ്ങള്‍ നോക്കി ഒന്നും പറയാതെ നിന്നു. നീണ്ട് നേരിയ മുടിയിഴകള്‍ കാറ്റില്‍ എന്റെ മുഖത്തേക്ക് തഴുകി വീണപ്പോള്‍ മയില്‍പ്പീലികൊണ്ടുഴിഞ്ഞ പോലെ തോന്നി. അതില്‍ നിന്നുമുയര്‍ന്ന പെര്‍ഫ്യൂമിന്റെ ഹൃദ്യമായ സുഗന്ധം എന്നെ ഏതോ മായിക ലോകത്തേക്കുയര്‍ത്തി. ഞാനൊന്നും പറയാത്തത് കണ്ട് അവള്‍ പെട്ടെന്ന് നിര്‍ത്തി എന്നെ നോക്കി. എന്റെ നോട്ടം കണ്ട് അവള്‍ നാണിച്ചു മുഖം കുനിച്ചു. നിശബ്ധമായ തടാകത്തിലൊരു ഇല വീണത് പോലെ ചേതോഹരമാമൊരു നുണക്കുഴി അപ്പോള്‍ ആ കപോലങ്ങളില്‍ മൊട്ടിട്ടു.
ഫ്ലൈ ഓവറിന്റെ ഇരുമ്പ് കൈവരികളില്‍ തൊട്ട് നില്‍ക്കുന്ന മാന്തളിര്‍ പോലത്തെ ആ കൈകളിലൊന്ന് തൊടാന്‍ ഞാന്‍ മോഹിച്ചു. "അയ്യോ,, ട്രെയിന്‍ വന്നു.." എന്ന് അവള്‍ വിഷമത്തോടെ പറഞ്ഞു. അവള്‍ പോകുകയാണെന്നതെന്നെ വിഷമിപ്പിച്ചു. ഉള്ളില്‍ സങ്കടത്തിരകള്‍ ഇരമ്പാന്‍ തുടങ്ങി. ഞാന്‍ ഒന്നും പറയാതെ അവളുടെ കണ്ണുകളിലേക്ക് നോക്കി. അപ്പോള്‍ കൈയ്യിലുണ്ടായിരുന്ന പാക്കറ്റ് അവളെനിക്ക് നേരെ നീട്ടി.
"എന്താ ഇത്..?" ഞാന്‍ ചോദിച്ചു.
"ഇന്നു ധനുമാസത്തിലെ തിരുവാതിരയല്ലേ..? നിന്റെ ജന്‍മദിനം..?" ഒരു കുസൃതിച്ചിരിയോടെ അവളെന്നെ വീണ്ടും വിസ്മയിപ്പിച്ചു. ആശംസാ വാക്കുകളുടെ കൂടെ ജീവിതത്തിലെ ആദ്യ ജന്‍മദിന സമ്മാനം അവളെനിക്ക് തന്നപ്പോള്‍ എന്തിനോ കണ്ണ് നിറഞ്ഞ് പോയി…
വ്യര്‍ഥ ജീവിതത്തില്‍ ഇങ്ങനെയൊരു സുന്ദര മുഹൂര്‍ത്തം ഒരുക്കി വെച്ചത് ഏത് പൂര്‍വ്വജന്‍മപുണ്യമായിരുന്നു..!
പിന്നെ ഒന്നും മിണ്ടാതെ ഞങ്ങള്‍ തോളുരുമ്മി പ്ലാറ്റ്ഫോമിലേക്കിറങ്ങി. ട്രെയിന്‍ വിടാറായിരുന്നു. സജലങ്ങളായ മിഴികളോടെ അവള്‍ വണ്ടിയില്‍ കയറി. ട്രെയിന്‍ പതുക്കെ നീങ്ങാന്‍ തുടങ്ങി. ട്രെയിനിന്റെ കൂടെ അല്‍പ്പസമയം ഞാന്‍ വെറുതെ നടന്നു. അവള്‍ വാതിലിന്റെയടുത്ത് നിന്ന് ചെമ്പകപ്പൂവ് പോലെയുള്ള കൈത്തലം പുറത്തേക്കിട്ട് വീശിക്കൊണ്ടിരുന്നു. കൈ വീശിക്കൊണ്ട് ഞാനുമവളെ കണ്ണെടുക്കാതെ നോക്കി നിന്നു. അകലെ എത്തിയപ്പോള്‍ അവളുടെ ഇളം മഞ്ഞ ഷാള്‍ മാത്രം പുറത്തേക്ക് ഇളകിപ്പറക്കുന്നത് കണ്ടു. ഒരു വളവ് കഴിഞ്ഞപ്പോള്‍ അതും കാണാതെയായി.
“നാമറിയുന്നു പിരിയുകയാണ് നാം,
ReplyDeleteനാമറിയാത്ത മുജ്ജന്മ വ്യഥകളാല്‍”
--- ഡി.വിനയചന്ദ്രന്‍.
എല്ലാവര്‍ക്കും പ്രണയദിനാശംസകള്‍..!
കുമാരേട്ടാ,
ReplyDeleteഎന്താപ്പോ പറയാ... മനോഹരമായൊരു പ്രണയകാവ്യം എന്നോ?
വളരെ വളരെ റൊമാന്റിക്....!!
പ്രണയദിനാശംസകള്‍..!
നല്ലൊരു പ്രണയ കവിത ......
ReplyDeleteഎന്‍റെ കുമാരേട്ടാ, വളരെ ഇഷ്ട്ടായി!!! ഇതൊരു സംഭവം ആകട്ടെ എന്ന് കരുതുന്നു.
ReplyDeleteഎപ്പോഴോ ഞാന്‍ എന്‍റെ പഴയ ഒരു കാലഗട്ടത്തിലെക്ക് തിരുച്ചു പോയപോലെ.....
ഒരുപാടു പ്രണയ ദിനങ്ങള്‍ കൊഴിഞ്ഞുപോയി.... വേണ്ടും ഒരു ഫെബ് 14 കൂടി കൊഴിയാന്‍ റെഡി ആയി നില്‍ക്കുന്നു
ഒരു പുച്ചത്തോടെ എന്നെ നോക്കി!!!
മനോഹരമായി...നല്ല ഒരു പ്രണയകഥ..
ReplyDeleteപിന്നെ ഈയിടെ എഴുത്തിന്റെ ലൈന്‍ ഒന്ന് മാറുന്ന പോലെ തോന്നുന്നു..
:)
ചുമ്മാ മനുഷ്യനെ കൊതിപ്പിക്കാനായിട്ട്...
ReplyDeleteനന്നായിട്ടുണ്ട് കുമാരേട്ടാ. ഓരോന്നിലും ശൈലി മാറ്റുകയാണല്ലോ? എന്നിട്ടാ പൊതിയില്‍ എന്തായിരുന്നു ? കുമാരേട്ടനും സാന്ദ്രക്കും advanced വാലന്റയിന്‍സ് ഡേ ആശംസകള്‍.
ReplyDeleteതാങ്കള്‍ കണ്ട പകല്‍ കിനാവായിരുന്നോ ഇത്???
ReplyDeleteഒരു മനോഹര പ്രണയകഥ
കുമാരേട്ടാ ,
ReplyDeleteമനോഹരമായ ഒരു പ്രണയ കഥ ..
"മയിലിന്റെ കൂടെ ചിമ്പാന്‍സിയെപ്പോലെ ഒരുത്തന്‍ വരുന്നത് കണ്ടാവണം അവര്‍ തുറിച്ച് നോക്കാന്‍ തുടങ്ങി"...അതിഷ്ടപ്പെട്ടു
പ്രണയദിനാശംസകള്‍...
oru nalla change feel cheythu..aasamsakal
ReplyDeleteമന്ദബുദ്ധിയെ ഞാന്‍ പോലെ നടന്നു.
ReplyDeleteഅവിടെ എന്തോ കുഴപ്പമില്ലേ.
നന്നായിരിക്കുന്നു, രണ്ട് ദ്രുവങ്ങളിലുള്ള പ്രണയത്തിനെയാണോ വരച്ച് കാണിച്ചത്.
ഒന്ന് കുട്ടന്‍, രണ്ട് ധനുമാസത്തിലെ തിരുവാതിരക്കാരന്‍.
പ്രിയ കുമാര്‍ജീ,
ReplyDeleteകഥയാണോയിത്...അനുഭവമാണോയിത്..എന്താണെന്നു മനസ്സിലായില്ല. അത്രയ്ക്ക് ജീവിത ഗന്ധിയായി തോന്നി. നടന്നതാണോയെന്ന് സംശയിക്കാന്‍ ഇതില്‍ അവിശ്വസനീയമായൊന്നുമില്ല. കഥയാണോയെന്ന് സംശയിക്കാനും അവിശ്വസനീയമായി ഒന്നുമില്ല. എന്റെ കുമാര്‍ജീ മനസ്സുകൊണ്ട് കഥ വായിച്ചതിനാല്‍ ഒരു എന്‍ഡിനു വേണ്ടി മനസ്സ് ആഗ്രഹിക്കുന്നു, സന്തോഷകരമായാലും ദുഃഖകരമായാലും... ഇതിന് ഒര് എപ്പിസോഡ് കൂടി വേണം. പിന്നീടൊരിക്കലും ചാറ്റിയില്ലേ? ചോദ്യങ്ങള്‍ ഇനിയുമുണ്ട് മനസ്സില്‍...
ഒരുപക്ഷേ ഇതാവും ഈ കഥയുടെ വിജയം..
എഴുത്തിന്റെ ശൈലി മൊത്തം മാറിത്തുടങ്ങിയല്ലോ കുമാര്‍ജീ.... നന്നായിട്ടുണ്ട്... അവസാനം എത്തിയപ്പോള്‍ വായനക്കാരെ വല്ലാതെ സെന്റി ആക്കിക്കളഞ്ഞല്ലോ...
ReplyDeleteകുമാരേട്ടാ,
ReplyDeleteനല്ലോരു പ്രണയ കഥ.
ആശംസകള്‍
വിത്യസ്തതക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ വളരെ നന്നാവുന്നുണ്ട് കുമാരേട്ടാ...
ReplyDeleteഈ ലവ് സ്റ്റോറി , ഇതിനു മുന്‍പത്തെ സാഡ് സ്റ്റോറി... ഒക്കെ
ഇനിയും പരീക്ഷണങ്ങള്‍ തുടരൂ..ആശംസകള്‍
ചാറ്റിലെ സ്വപ്നമായാലും സത്യമായാലും സുന്ദരീം സുന്ദരനും കൂടി നടന്നിരിക്കുന്നത് കണ്ണൂര്‍ ടൌണിലൂടെയാണ്.
ReplyDeleteകോരിത്തരിച്ച ആ ഫൂട്ട്പ്പാത്തിലൂടെ ചിത്രകാരനു ഒന്നു നടക്കട്ടെ :)ഉപ്പൂറ്റി ചുവക്കുന്നതും,വെളുക്കുന്നതും സംങ്കല്‍പ്പിച്ച് !
പ്രണയ ദീന ആശംസകള്‍ !!!ഹഹഹ.....
ഒരു പകല്‍ കിനാവ്!
ReplyDeleteഅല്ലെങ്കില്‍ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് കണ്ണടച്ച് കിടന്നൊരു സങ്കല്പത്തിലേറല്‍
എന്നൊക്കെയാ കരുതിയത്.
ഇത് ഒരു പ്രണയ കവിതയെക്കാളേറെ സുന്ദരം.
പ്രണയ ദിനമെന്നൊരു ദിനം എനിക്കില്ല.
വെറും ആശംസകളോടെ,
എന്നുമെന്നും പ്രണയം മനസ്സിലുണ്ടാവട്ടെ...
super love story,
ReplyDeleteകുമാരേട്ടാ ആകെ മൊത്തം കളര്‍ ഫുള്‍ ആയല്ലോ.ബ്ലോഗ് തൊട്ടു പോസ്റ്റ് വരെ .
ReplyDeleteകഥ നന്നായിട്ടുണ്ട് കുമാരേട്ടാ. എഴുത്തിന്റെ ശൈലിയും മനപൂര്‍വ്വം മാറ്റിയതായിരിയ്ക്കും അല്ലേ?
ReplyDeleteഅവസാനം കൂടുതല്‍ നന്നായി. എങ്കിലും മൊത്തത്തില്‍ കുറച്ചു കൂടി നന്നാക്കാമായിരുന്നോ എന്ന് സംശയം തോന്നി.
കുമാരേട്ടാ, വളരെ നന്നായിട്ടുണ്ട് :)
ReplyDeleteചാറ്റിലൂടെ പരിചയപ്പെട്ട് കണ്ട്മുട്ടുന്ന ഒരു അനുഭവം മനോഹരമാണ് :)
പ്രണയദിന പോസ്റ്റ് കൊള്ളാല്ലോ മാഷേ.വായനക്കാരെ കഥയോ,സത്യമോ സ്വപ്നമോ എന്നൊക്കെയുള്ള രീതിയില്‍ കൈ പിടിച്ചു കൊണ്ടു പോകുന്നയെഴുത്തു.:)
ReplyDeleteഅനിലേട്ടാ, മനോഹരമായ പ്രണയ കാവ്യം തന്നെ. വായിച്ചു കഴിഞ്ഞിട്ടും വീണ്ടും വായിക്കാന്‍ തോന്നുന്നു. അതി മനോഹരമായ ഭാഷ. ഒരു സ്വപ്നത്തില്‍ എന്നപോലെ ഞങ്ങളും സഞ്ചരിച്ചു താങ്കള്‍ക്കൊപ്പം. അതിനു നന്ദി.
ReplyDelete(വീട്ടില്‍ എത്തിയിട്ട് അവള് വിളിച്ചാരുന്നോ??) എന്നാലും എന്റെ മഞ്ഞ ഷാളെ:))
സുന്ദരമായ ഒരു പ്രണയത്തിന്‍റെ അനുഭവം .
ReplyDelete(കുട്ടന്റെ കൂടെ കയറി വന്നത് സ്കൂള്‍ യൂനിഫോമിട്ട ഒരു പെണ്‍കുട്ടിയായിരുന്നു. അവന്‍ കൂളായി വന്ന് ഞങ്ങളേയും കടന്ന് മൂലയിലുള്ള ഒരു ഏണിപ്പടിയിലൂടെ മുകളിലേക്ക് കയറിപ്പോയി. മുകളില്‍ മുറിയുള്ളത് എനിക്കറിയില്ലായിരുന്നു).
നിശ്കളങ്കമായ ഒരു പ്രണയത്തിനിടയ്ക്ക് ക്രൂരമായ ഒരു പ്രണയം കുറഞ്ഞ വരികളില്‍ എഴുതി.
കുമാര്‍ജീ, ഒടുവില്‍ സ്വപ്നത്തില്‍നിന്ന് ഉണരുമെന്ന് കരുതി. എന്താണ്ടായേ? റിട്ടേണ്‍ ടിക്കറ്റ് എടുക്കാതെയാ കക്ഷി പോയിരിക്കണേ?
ReplyDeleteആശംസകള്‍ :)
ഓരോരോ ആഗ്രഹങ്ങളേയ്...
ReplyDeleteഅതിമനോഹരമായ പ്രണയകഥ. സത്യമാണെങ്കില്‍ ഭാഗ്യവാന്‍ കുമാര്‍ജി ! ഭാവന ആണെങ്കില്‍ സത്യമാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
അവസാന വരി വരെ ഞാന്‍ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചു.പക്ഷെ എന്നെ നിരാശപ്പെടുത്തി .എന്തേ ഭായ് ലൈന്‍ വിട്ടു പിടിക്കാന്‍ തുടങ്ങിയോ ?
നല്ല അവതരണം-
ReplyDeleteപ്രണയ കഥ വളരെ നന്നായി - ഭാവനയോ അതോ??
ReplyDeleteസുന്ദരമായ സ്വപ്നം. അല്ല ഇനി സത്യമാണോ???
ReplyDelete"കൈകളൊക്കെ ഒരു ബാധ്യതയായി തോന്നി. പോക്കറ്റിലിടണോ, വീശണോ, കൈ മടക്കണോ എന്താ വേണ്ടതെന്നൊരു പിടിയും കിട്ടിയില്ല " വളരെ വ്യത്യസ്തമായിരിക്കുന്നു നര്‍മവും പ്രേമവും കലര്‍ത്തിയുള്ള ഈ പോസ്റ്റ് . സത്യമാവട്ടെ എല്ലാം.
ReplyDeletemanoharam..
ReplyDeleteരാവിലെ പണ്ടാരം പണി ചെയ്യാന്‍ വന്ന സര്‍വ്വ മൂഡും കളഞ്ഞു , അയ്യോ ഇത് കഥ ആണോ സത്യം ആണോ അതോ സ്വപ്നം കണ്ടതാണോ ... എന്റെ മാഷെ ഇതിന്റെ ഏന്‍ഡ് കൂടെ പറ അല്ലെ മനുഷ്യനു വട്ടായി പോകും ഹിഹിഹി .. അപ്പൊ നാട്ടുകാരെ മൊത്തം വട്ടാക്കി ഒരു പ്രേമ പോസ്റ്റ് ഇട്ടു അല്ലേ ... സൂപ്പര്‍പോസ്റ്റ്
ReplyDeleteകുമാരേട്ടാ.. പ്രണയകാവ്യത്തിന്റെ മനോഹാരിതയില്‍ വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല. ഭാഷയുടെ വ്യത്യാസം നല്ലതിനാണെന്ന് ഞാന്‍ കരുതുന്നു. ഇടയ്ക്ക് കുമാരന്‍ ശൈലി മിന്നി മറയുന്നുമുണ്ട്.
ReplyDelete'കൈകളൊക്കെ ഒരു ബാധ്യതയായി തോന്നി. പോക്കറ്റിലിടണോ, വീശണോ, കൈ മടക്കണോ എന്താ വേണ്ടതെന്നൊരു പിടിയും കിട്ടില്ല.' ഇത് സത്യസന്ധമായ അനുഭവം തന്നെ.
പിന്നെ, വിയോജിപ്പ് പ്രണയദിനത്തോട് മാത്രമേ ഉള്ളൂ.. :)
സ്വപ്നം പോലെ ഒരു പ്രണയം. മനോഹരം
ReplyDeleteനല്ല രസകരമായി എഴുതിയിരിക്കുന്നു സൂപ്പർ
ReplyDeleteപ്രണയ കാവ്യം തന്നെ
ചിരിക്കാന്‍ പാടുണ്ടോ എന്നറിയില്ല...
ReplyDeleteഎന്നാലും ഞാന്‍ നന്നായി ചിരിച്ചു...
(അതി വിശേഷമായിരിക്കുന്നു എന്നൊന്നും പറയാന്‍ വയ്യ. മോശമില്ല... അത്രേ ഉള്ളൂ...അല്ല, എല്ലാ പോസ്റ്റും പൊന്നാവുമെന്നു പ്രതീക്ഷിക്കരുതല്ലോ വായനക്കാര്‍.. അല്ലേ?)
ഞാന്‍ വിചാരിച്ചു അവസാനം കഥ മാറി വരുമോ എന്നു.... രസിച്ച് വായിച്ചു
ReplyDeleteപ്രണയദിനത്തിലേക്കുള്ള ഈ കഥ കൊള്ളാം. ശൈലി മാറ്റം നന്നായി.
ReplyDeleteതകര്‍പ്പന്‍ ആയിട്ടുണ്ട് മാഷേ
ReplyDeleteഇതുപോലേയ് ഒരു അനുഭവം എന്റെ ഒരു സ്നേഹിതതന്നു( Room mate )ഉണ്ടായി,അവളു പറഞ്ഞത് കേട്ട് അവന്‍ വലിയ Expectationodu കൂടി ആണ് പോയത്‌അവളെ കണ്ടതും അവന്‍ പറന്നു വീട്ടില്‍ വന്നു എന്നിട്ടു ഒരു Commentum Expect cheythathintey ഒരു 20 % ഉണ്ടെങ്കില്‍ ഞ്ഞജന്‍ അവളോട് മിണ്ടിയേനെ എന്നു :)
ഈ പോസ്റ്റ് കണ്ടപ്പോള്‍ അവനേയ് ഓര്‍മ് വന്നു
നല്ലൊരു പ്രണയ കഥ...
ReplyDeleteകുമാരന്റെ ഈ എഴുത്ത് എനിക്കിഷ്ടമായി..
പ്രണയകഥ നന്നായിട്ടുണ്ട്...ഇടക്കുള്ള വര്‍ണ്ണനകളും :-)...ആശംസകള്‍ കുമാര്‍ജി
ReplyDeleteലളിതമായ എഴുത്ത്.
ReplyDeleteഅനുഭവമാണെന്ന് വിശ്വസിക്കാന്‍ തോന്നുന്നില്ല.
ജന്മദിനം അവളറിഞ്ഞത് എന്നെയും ഞെട്ടിച്ചു.
ആശംസകള്‍.
ഒന്നു കൂടി വായിച്ചപ്പോൾ മലയാളത്തിൽ വല്ലതും പറയണമെന്ന് തോന്നി. സുന്ദരമായ ഇത്തരം അനുഭവം ഒരു ഭാഗ്യമാണ്. ഇത്തരം പരിശുദ്ധമായ പ്രേമം ഇപ്പോൾ കാണാനുണ്ടോ?
ReplyDeleteസുമേഷ് | Sumesh Menon: നന്ദി.
ReplyDeleteramanika : നന്ദി.
ഒഴാക്കന്‍: നന്ദി.
മുരളി I Murali Nair: നന്ദി. പഴയ ലൈന്‍ ഒക്കെ തിരിച്ച് വരും.
Tomkid!: അളിയാ. നിരാശപ്പെടാതെ. ഒക്കെ ശരിയാക്കാം. കമന്റിനു നന്ദി.
കവിത - kavitha : പൊതിയിലെ കാര്യം പറയാന്‍ പറ്റില്ല. ഹഹഹ. കമന്റിന് നന്ദി.
jyo: ഒരിക്കലുമല്ല. നടന്ന സംഭവം തന്നെ. നന്ദി.
Renjith: താങ്ക്സ്.
krishnakumar513: നന്ദി.
ചെലക്കാണ്ട് പോടാ: തെറ്റി തിരുത്തിയിട്ടുണ്ട്. ശ്രദ്ധാപൂര്‍വ്വമായ വായനക്ക് നന്ദി.
Hari | (Maths): നടന്ന സംഭവം തന്നെ. കഥയുടെ ബാക്കി ഭാഗമാണ് ആദ്യ കമന്റായി ഞാന്‍ എഴുതിയത്. വളരെ വളരെ നന്ദി.
ചില ഇഷ്ടങ്ങളങ്ങനെയാണ്, വല്ലാതെ നോവിക്കും...
ReplyDeleteവിനുവേട്ടന്|vinuvettan: പഴയ ശൈലി തുടരും. ഇതു ഈ മാസത്തിന്റെ പ്രസക്തി കൊണ്ടെഴുതിയതാ. നന്ദി.
ReplyDeleteറ്റോംസ് കോനുമഠം, കണ്ണനുണ്ണി, chithrakaran:ചിത്രകാരന്, OAB/ഒഎബി, mini//മിനി, നേഹ, ശ്രീ, വേദ വ്യാസന്, Rare Rose, കുറുപ്പിന്റെ കണക്കു പുസ്തകം, ഹംസ, ബിനോയ്//HariNav, അബ്കാരി, കാട്ടിപ്പരുത്തി, Pd s, Sukanya, the man to walk with, ..:: അച്ചായന് ::.., ശ്രദ്ധേയന് | shradheyan, Sameer, പുള്ളിപ്പുലി, Sands | കരിങ്കല്ല്, Aasha, തെച്ചിക്കോടന്, മലയാളി, റോസാപ്പൂക്കള്, Jenshia, പട്ടേപ്പാടം റാംജി, mini//മിനി:
എല്ലാവര്ക്കും വളരെ വളരെ നന്ദി..
കുമാരൻ മാറുകയാണ് ..എഴുത്തും....സുന്ദരം മനോഹരം
ReplyDeleteഅതി മനോഹരം
പുത്തൻ രൂപഭാവങ്ങളോടെ,അതിസുന്ദരമായ പ്രണയാനുഭവങ്ങളോടെ കുമാരസംഭവമങ്ങിനെ;പ്രണയദിനം വരും മുമ്പെ ,നല്ലൊരു പ്രണയശുഭദിനം ബുലോഗത്ത് കാഴ്ച്ച വെച്ചു !
ReplyDeleteആ ഉപമകളാണ് ഏറ്റവും ഉഗ്രനായത് കേട്ടൊ.
ഹും.. കുമാരേട്ടന്‍ ആളൊരു ജഗജില്ലി ആണല്ലോ. ബാകിയുള്ളവര്‍ ഒക്കെ ഇവിടെ ഇരുപത്തി നാല് മണിക്കൂറും ചാറ്റ് ചെയ്തിട്ടും ഒരു കുഞ്ഞിക്കിളി പോലും കൊത്തുന്നില്ല.. ഇതിന്റെ ട്രിക് പറഞ്ഞു തരാന്‍ ഞാന്‍ ദക്ഷിണ വക്കണോ?
ReplyDeleteഅരേ , കുമാര്‍ ഭായി , ഒരു അരുവി ഒഴുകുന്നത് പോലെ തോന്നി ..............
ReplyDeleteസിമ്പിള്‍ ബട്ട് വെരി ബ്യൂടിഫുള്‍ .
പക്ഷെ കോപ്പിലെ സസ്പെന്‍സ് !!!!!!!!!! എന്നിട്ട് പെണ്ണെവിടെ ???
;-)
ReplyDelete“നാമറിയുന്നു പിരിയുകയാണ് നാം,
ReplyDeleteനാമറിയാത്ത മുജ്ജന്മ വ്യഥകളാല്‍”
ഇതിലാണല്ലെ എല്ലാം.. :(
നല്ലൊരു വായന..:)
ഭയങ്കരാ.....ഇത് വേറെ മൂന്ന് മിനിറ്റില്‍ കൂടുതല്‍ എന്റെ കൂടെ ചാറ്റ് ചെയ്യാന്‍ നിനക്ക് സമയം ഇല്ല.....ഇതാ പരിപാടി അല്ല .....കാണിച്ചു തരാം, ചിമ്പാന്‍സി..കാണിച്ചു തരാം.
ReplyDelete(നല്ല പുലി എഴുത്ത് അളിയാ)
"മയിലിന്റെ കൂടെ ചിമ്പാന്‍സിയെപ്പോലെ ഒരുത്തന്‍ വരുന്നത് കണ്ടാവണം അവര്‍ തുറിച്ച് നോക്കാന്‍ തുടങ്ങി"....
ReplyDeletekollam ..
ennittu ? mayil ippozhum vilikkarundo ?
സൂപ്പര്‍ കുമാര്‍ ജീ....ഹും സാന്ദ്രയുടെ പേര് പച്ചയില്‍ കണ്ടപ്പോള്‍ ജി മെയില്‍ ആയിരിക്കും അല്ലേ....ഇ നി വേറേ വല്ലതും ആണോ ? ഒന്നു ട്രൈ ചെയ്യാം
ReplyDeleteകുമാരേട്ടാ ഇത് ഒള്ളതാ ? അതോ കള്ളമോ? കള്ളമായിരിക്കും..... അണെന്നു പറ...
ReplyDeleteഒരു സ്പെഷ്യല്‍ ഫീലിംഗ്.....
ReplyDeleteഎല്ലാര്ക്കും എന്റെ ഹൃദയം നിറഞ്ഞ പ്രണയദിനാശംസകള്‍.....
നിശബ്ധമായ തടാകത്തിലൊരു ഇല വീണത് പോലെ ചേതോഹരമാമൊരു നുണക്കുഴി അപ്പോള്‍ ആ കപോലങ്ങളില്‍ മൊട്ടിട്ടു.
ReplyDelete:)
നന്നായിരിക്കുന്നു മാഷെ.
ReplyDeleteഎഴുത്തിലെ എല്ലാ ശൈലിയും ഇണങ്ങും എന്ന് തെളിയിക്കുന്നു ഈ പോസ്റ്റ്.
യൂസുഫ്പ : അതെ. നന്ദി.
ReplyDeleteനാടകക്കാരന്, ബിലാത്തിപട്ടണം / Bilatthipattanam, പയ്യന്സ്, പ്രദീപ്, കുഞ്ചുമ്മാന് : എല്ലാവര്ക്കും നന്ദി..
ഇട്ടിമാളു: അതെ, ആ കമന്റാണ് എല്ലാം. നന്ദി.
Captain Haddock: ക്യാപ്റ്റാ.. നിങ്ങളല്ലേ എപ്പോഴും ബുസി…. ഞാനിപ്പോഴും ഫ്രീയാ. വാ ചാറ്റാം. നന്ദി.
ചേച്ചിപ്പെണ്ണ്: അതൊക്കെ കഴിഞ്ഞ് പോയെന്നേ… കമന്റിന് നന്ദി.
സന്ദീപ് കളപ്പുരയ്ക്കല്: ഹഹഹ.. ഒന്നു ട്രൈ ചെയ്യു.. നന്ദി.
വെഞ്ഞാറന്: സത്യം പറഞ്ഞാല് ഇഷ്ടാവില്ലല്ലേ… നന്ദി.
കിച്ചന്, greeshma, അനിൽ@ബ്ലൊഗ്: എല്ലാവര്ക്കും നന്ദി.
ഹായ് എത്ര ഹൃദ്യം ഈ ശൈലി. ഉള്ളില്‍ തട്ടി.പിന്നെ കൈ എവിടെ വയ്‌ക്കണം എന്ന ആശങ്ക,അഭിനേതാക്കളുടെ ഒരു വല്ല പ്രശ്‌നമാണെന്നു കേട്ടിട്ടുണ്ട്.്‌ട്.ജീവിതത്തിലും അതേ!ഫോട്ടത്തിലുള്ള ആളുടെ അകന്ന ബന്ധുവെന്ന് തോന്നും....എല്ലാം കൊള്ളാം.കഥയാണെങ്കിലും കാര്യമാണെങ്കിലും അവതരണം ഏറെ നന്ന്. ന്‌ല്ല എഴുത്തുകളിലൂടെ ബ്ലോഗുലകത്തിനു വെളിയിലും അറിയപ്പെടട്ടെ.പിന്നെ നര്‍മ്മം കലര്‍ത്തി ബോറാക്കാന്‍ ശ്രമിച്ചില്ല എന്നതാവും ഇത്ര മധുരമായി തോന്നിയത്.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteസ്വപനമോ സത്യമോ?
ReplyDeleteഎന്തായാലും എഴുത്ത് നന്നായിട്ടുണ്ട്.
വളരെ പക്വത വന്ന അവതരണം.
ReplyDeleteന്ന്ട്ട് എന്തുണ്ടായീന്ന് പറഞ്ഞില്ല..
ReplyDeleteനന്നായിട്ടുണ്ട്. ആശംസകള്‍.
nalla kadha... alla ithu sambavichathano kumaraaa.. enthayalum valare nannayittund keep it up
ReplyDeletemy........kumara.......
ReplyDeleteethu njanu.... VENGARA.....
enikkumm........
കുമാർജീ, കലക്കീട്ടോ...
ReplyDeleteആ പൊതി തുറന്നു നോക്കുന്നേനു മുൻപെ കണ്ണു തുറന്നല്ലെ....!!?
അതാ അതിനകത്തെന്താന്നു പറയാൻ കഴിയാഞ്ഞത്...!!?
(പാവം കുമാരേട്ടൻ.. അതിൽ എന്താണെന്നറിയുന്നതിനു മുൻപെ കണ്ണു തുറന്നതിലുള്ള വിഷമം ഇപ്പോഴും ഉണ്ടല്ലെ...?)
ആശംസകൾ...
പ്രണയം തളിര്‍ക്കുന്നത് ഇങ്ങനെ ആവണം ! അസ്സല്‍ ഒരു പ്രണയകഥ .
ReplyDeleteഎഴുതിയതില്‍ ...അല്ല ഞാന്‍ വായിച്ചതില്‍ വളരെ ട്ച്ചിങ് ആയി തോന്നി.......
ReplyDeleteഅല്ല... ഇത് ശരിക്കും സംഭവിച്ചതാണോ...? നല്ല കഥ....
ReplyDeleteമയിലിന്റെ കൂടെ ചിമ്പാന്‍സിയെപ്പോലെ ...
ReplyDeleteഎത്ര സുന്ദരമായ വര്‍ണന. അതിനെക്കാള്‍ സുന്ദരമായ സ്വപ്നം പോലത്തെ പ്രണയം.. വളരെ സുഖിച്ചു ട്ടോ
"കൈകളൊക്കെ ഒരു ബാധ്യതയായി തോന്നി. പോക്കറ്റിലിടണോ, വീശണോ, കൈ മടക്കണോ എന്താ വേണ്ടതെന്നൊരു പിടിയും കിട്ടില്ല".
ReplyDeleteകുമാരാ നന്നായി പിടിച്ചു ട്ടോ ഈ അവതരണം. സാന്ദ്രയെ കാണുന്നത് വരെ ഞാന്‍ കരുതി സങ്കല്പത്തെ തകിടം മറിച്ചു നേരിട്ട് കാണുമ്പോള്‍ നിരാശപ്പെടേണ്ടി വരുമെന്ന്. അതാണല്ലോ സാധാരണ കഥയുടെ ഒരു ഫോര്‍മാറ്റ്. പക്ഷെ ഇവിടെ ഒരു കാറ്റ് പോലെ തഴുകി പോകുന്ന സാന്ത്രയെ കുമാരന്‍ മനോഹരിയാക്കിയിരിക്കുന്നു. ആശംസകള്‍. ഈ നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത എഴുത്തിനു.
ഗുഡ് വണ്‍!
ReplyDeleteഎനിക്കു സംശയമുണ്ട്....എല്ലാരും വിളിക്കുമ്പോലെ ഇദ്ദേഹം ഒരു ചേട്ടനാവാന്‍ സാധ്യതയില്ല....ആളൊരു കൊച്ചു കള്ളനാവാനാണു സാധ്യത.നന്നായി.... സസ്നേഹം
ReplyDeletemaithreyi, maithreyi, അരുണ് കായംകുളം, രാമചന്ദ്രന് വെട്ടിക്കാട്ട്., sanal, kinakoottam, വീ കെ, sm sadique, surajbhai, Simil Mathew, raadha, Akbar, [vinuxavier]™, ഒരു യാത്രികന്:
ReplyDeleteകമന്റുകളെഴുതിയ എല്ലാ പ്രിയ സ്നേഹിതര്ക്കും വളരെ വളരെ നന്ദി.
"നിശബ്ധമായ തടാകത്തിലൊരു ഇല വീണത് പോലെ ചേതോഹരമാമൊരു നുണക്കുഴി അപ്പോള്‍ ആ കപോലങ്ങളില്‍ മൊട്ടിട്ടു."
ReplyDeleteഎത്ര മനോഹരമായിരിക്കുന്നു ഈ വര്‍ണന.കഥയിലുടനീളം ഇതേപോലെയുള്ള കുറെ നല്ല പദ പ്രയോഗങ്ങള്‍ കാണാം.
ഭാവുകങ്ങള്‍
----ഫാരിസ്
കലക്കി മാഷേ... വളരെ ടച്ചിംഗ് ആയി എഴുതിയിരിക്കുന്നു...
ReplyDeleteകൊള്ളാം മാഷെ
ReplyDeleteഇഷ്ടായി
chumma veruthe palathum aashichu poyi.... orumathiri mattedathe pani aayi poyi kumaretta.... kaserayil urachirunnu rasameduthu vayichu vannappol de kidakkunnu dim tharikida thom..... enthayalum manoharvum, vyathysthavumaya onnu!!!
ReplyDeleteമധുര മനോഹരമായ നടക്കാത്ത സ്വപ്നം!
ReplyDeleteനടന്നതായാലും നടക്കാത്തതായാലും എഴുത്ത് മനോഹരമായിട്ടുണ്ട്..
ReplyDeleteകൊതിപ്പിച്ചു..
ആന്റി ക്ലൈമാക്സ് പറയാഞ്ഞതും നന്നായി.
നന്നായിരിക്കുന്നു.
ReplyDeleteനല്ല വായനാ സുഖം..
വളരെ നല്ല പോസ്റ്റ് :)
ReplyDeleteThis comment has been removed by the author.
ReplyDeleteമനോഹരമായൊരു പ്രണയ കഥ.
ReplyDeleteആ പൊതിയില്‍ എന്തായിരുന്നു ?
"ഇന്നു ധനുമാസത്തിലെ തിരുവാതിരയല്ലേ..? നിന്റെ ജന്‍മദിനം..?"
ReplyDeleteധനു മാസത്തിലെ തിരുവാതിര നാളിലാ മാഷെ ഞാനും ജനിച്ചത് ......
ഷോക്ക് അടിച്ച പോലെ തോന്നി ആ വാക്കുകള്‍ വായിച്ചപ്പോള്‍....
ഇത് പോലെ എനിക്കും ഒരിക്കല്‍ ഒരു ഗിഫ്റ്റ് കിട്ടുമായിരിക്കും......
നല്ലൊരു പ്രണയ കാവ്യം..
ReplyDeleteസന്തോഷം...
www.faarizmn4.blogspot.com, ജിമ്മി, ഉമേഷ് പിലിക്കൊട്, നീര്വിളാകന്, meera, സ്വപ്നാടകന്, അന്വേഷകന്, അപര്ണ....., മാനസ, jinj, മിഴിനീര്ത്തുള്ളി : നന്ദി.
ReplyDeletenalloru prenyadina gift. oru flash back orma vannu. thnku kumaretta
ReplyDelete(ബാക്കി ഭാഗം പൂരിപ്പച്ചത്..)
ReplyDeleteപീന്നിട് എന്നെങ്കിലും ഒരു സിനിമയിൽ എന്നപോലെ അവൾ പ്ലാറ്റ് ഫോമിൽ വന്നന്നിറങ്ങുമെന്നു കരുതി, പ്ലാറ്റുഫോമിൽ കാത്തു സമയഭേദം കൂടാതെ നിന്നതും- ക്ർ^ത്യമായി ജോലിക്കു ഹാജരാരാകാത്തതുകൊണ്ട് ഓഫീസിൽ നിന്നു പിരിച്ചു വിട്ടതും, അമ്മകൊണ്ടുവന്ന നല്ല വിവഹാലോചനകൾ മുടക്കിയതും- എല്ലാം ആ സുന്ദരസ്വപ്നത്തിന്റെ ലഹരിയിൽ ആയിരുന്നു...
==================================
ഇന്നു മൂത്തു നരച്ചു കുഴിയിലേയ്ക്കു കാലും നീട്ടിയിരിക്കുമ്പോൾ ഒന്നേ പറയാനുള്ളൂ- -- ന സ്ത്രീ പ്രണയമർഹതി...(കമാരശൈലി)
കുമാര്‍ ഭായ് , ന്‍ക്ക് ഇഷ്ട്ടായി
ReplyDeleteവാലെന്റൈന്‍ ഡേയ്ക്ക് ഇറക്കേണ്ടത് ഇപ്പോഴാണോ ഇറക്കുന്നത് ?? :)
ReplyDeleteഇതെന്തേ ഞാൻ നേരത്തേ കണ്ടില്ല.!
ReplyDeleteഒരു കവിത പോലെ മനോഹരമായി എഴുത്ത്.
സ്ത്രീകളെ വർണ്ണിക്കാൻ കുമാരനെ കഴിഞേയുള്ളൂ വയലാർ പോലും :)
തുടക്കവും മദ്ധ്യവും കുറേ ചിരിപ്പിച്ചു. അവസാനം വല്ലാത്ത ഒരു നൊംബരവും. നന്നായി!!
ഇതുമാത്രം എങ്ങനെ മിസ്സ് ആയി എന്ന് മനസിലാവുന്നില്ല..എത്ര ആലോചിച്ചിട്ടും..വളരെ വ്യത്യസ്തമായ സ്വപ്നം പോലെയുള്ള ഒരു കഥ...ഇടക്കെയുള്ള നര്‍മവും ഇഷ്ടമായി. മൊത്തത്തില്‍ ഇഷ്ടമായി...:)
ReplyDeleteദേവദുന്ദുഭി... സാന്ദ്രലയം. ദിവ്യ; വിഭാത സോപാന രാഗലയം..
ReplyDeleteഇതെന്തുകൊണ്ട് മുന്‍പ് വായിച്ചില്ല എന്നതാ ആലോചിക്കുന്നത്. നല്ല രസകരമായ വിവരണം.
ReplyDeleteകൈ വീശിക്കൊണ്ട് ഞാനുമവളെ കണ്ണെടുക്കാതെ നോക്കി നിന്നു. അകലെ എത്തിയപ്പോള്‍ അവളുടെ ഇളം മഞ്ഞ ഷാള്‍ മാത്രം പുറത്തേക്ക് ഇളകിപ്പറക്കുന്നത് കണ്ടു. ഒരു വളവ് കഴിഞ്ഞപ്പോള്‍ അതും കാണാതെയായി.
ReplyDeleteമനോഹരമായ ഒരു സ്വപനം പോലെ ..
എം ടി യുടെ മഞ്ഞു വായിച്ച പോലെ
തീര്‍ത്തും അയധാര്ധം ..
എങ്കിലോ തീര്‍ത്തും മധുരവും
വളരെ ഇഷ്ട്ടമായി
അവളുടെ മുടി ഇഴകളുടെ നേര്‍ത്ത ചെമ്പക സുഗന്ധം
ഇപ്പോഴും മുഖത്ത് അലയടികുന്നത് പോലെ
തുടരുക സഖേ
വൈകിയാണെത്തിയത് എങ്കിലും നല്ല ഒരു പ്രണയസാന്ദ്രമായ കഥ വായിക്കാന്‍ കഴിഞ്ഞു.
ReplyDeleteമനോഹരം."ഞാന്‍ അവളുടെ മൃദുലമായ പാദങ്ങള്‍ നിലത്തമര്‍ന്ന് ചെമക്കുന്നതും പിന്നെ വെളുക്കുന്നതും നോക്കി നടന്നു."
ആപാദചൂഡം നിരീക്ഷണത്തില്‍ ആയിരുന്നു അല്ലേ?...( ഒരു സ്വകാര്യം... എന്തായിരുന്നു ആ കവറില്‍?)
ആദ്യമായിട്ടാണു ഞാനിത് വായിക്കുന്നത്. സന്തോഷം. ഇനിയും എഴുതുക. എല്ലാ ആശംസകളും..
ReplyDelete