Tuesday, December 18, 2012

അന്തിച്ചെത്ത് സീസൺ-2


അന്തിച്ചെത്ത് ആദ്യഭാഗം ഇവിടെ നിന്നും വായിക്കാം.

വല്ലിയേച്ചിയുടെ വീട്ടിന്റെ മുകൾ നിലയിലെ ജനാലയിൽ കൂടി സുരൻ പുറത്തേക്ക് നോക്കി.  എല്ലായിടത്തും കട്ടപിടിച്ച ഇരുട്ട്.  വാതിലില്ലാത്ത മരയഴികൾക്കിടയിലൂടെ വയൽക്കാറ്റ് ഓടിവരുന്നുണ്ട്.  പഴയ സാധനങ്ങളും കൊട്ടത്തേങ്ങയും ഇടുന്ന മുറിയാണ്.  എല്ലായിടത്തും ആക്രിസാധനങ്ങളും വണ്ണാമ്പലയും ഇല്ല്ട്ടക്കരിയും പൊടിയും മാത്രം.  താഴെ നിന്നും വല്ലിയേച്ചിയുടെ കുട്ടികൾ പഠിക്കുന്ന ഒച്ചപ്പാട് കേൾക്കുന്നുണ്ട്.  അമ്മായിയമ്മയും മക്കളും ഉറങ്ങിയ ശേഷം വന്ന് വിളിക്കാമെന്നാണ് വല്ലിയേച്ചി പറഞ്ഞത്.  വയസ്സായി കണ്ണും കാതും കേൾക്കാതെ കിടക്കുന്ന അമ്മായിയമ്മ വേഗം ഉറങ്ങും; അവരൊരു പ്രശ്നമല്ല.  കഴിഞ്ഞ തവണത്തെ മീറ്റിങ്ങ് മുടങ്ങിയതിൽ വല്ലിയേച്ചിക്ക് ഭയങ്കര വിഷമമുണ്ടായിരുന്നു.  അത് കൊണ്ടാണ് പെട്ടെന്ന് തന്നെ ഇങ്ങനെയൊരു പദ്ധതി ആ‍വിഷ്കരിച്ചത്.  അന്തിക്കേറ്റിന് വന്നാൽ തിരിച്ച് പോകാതെ മച്ചിന്റെ മുകളിൽ കയറിയിരിക്കുക, എല്ലാവരും ഉറങ്ങിയാൽ താഴേക്കിറങ്ങാം.  പിന്നെ രാത്രിയോ പുലർച്ചെയോ തിരിച്ചു പോയാൽ മതി.  ഇതാകുമ്പോ ആളു കാണുമെന്നോ ചെളിയിലാകുമെന്നോ എന്നൊന്നും പേടിക്കാനില്ല.  ചിന്തകൾ അവിടെയെത്തിയപ്പോൾ ആശിച്ച് കാത്തിരുന്ന് വിപുലമായ പ്ലാനുകളും മോഹങ്ങളുമായി ഒരുങ്ങിയിട്ടും കലങ്ങിയ ആദ്യമീറ്റിങ്ങിന്റെ ഓർമ്മകൾ ഒരുനിമിഷം സുരന്റെ മനസ്സിലൂടെ ഓടിപ്പോയി.  ചെളിയിൽ നിന്നും വാസുവേട്ടൻ തന്നെ എക്സ്ട്രാക്റ്റ് ചെയ്തെടുക്കുമ്പോൾ കല്യാണവീട്ടിൽ നിന്നും ഫിറ്റായി വഴിമാറി വീണു പോയതാണെന്നാണ് പറഞ്ഞത്.  വാസുവേട്ടൻ ആള് ഡീസന്റായത് കൊണ്ട് മറ്റാരോടുമത് പറഞ്ഞില്ല. 
ഇരുട്ടാകുന്നതിന് വേണ്ടി അടുക്കള വശത്തെ തെങ്ങ് മനപൂർവ്വം മെല്ലെയാണ് ചെത്തിയത്.  പിള്ളേരും വയസ്സിത്തള്ളയും മുൻഭാഗത്തായിരുന്നു.  അത് കൊണ്ട് മിന്നൽ ഓപ്പറേഷൻ നടത്തി ആരും കാണാതെ അടുക്കളയിലെ കോവണി വഴി മുകളിലേക്ക് വേഗം കയറിക്കൂടാൻ പറ്റി.  മച്ചിന്റെ മുകളിലെത്തി അവിടെ കൂട്ടിയിട്ടിരിക്കുന്ന ഉണക്കത്തേങ്ങകളുടെ മുകളിൽ ചെരപ്പയും കത്തിയും കൊലമുട്ട്കോലുമെല്ലാം വെച്ച് തോർത്ത് അഴിച്ച് ഒന്ന് മേലാകെ തുടച്ചു.  തെങ്ങിന്റെയും വിയർപ്പിന്റെയും നാറ്റമണം പോകുന്നേയില്ല.  കുളിച്ചില്ലെങ്കിൽ തെങ്ങ് മണക്കുമെന്ന് പറഞ്ഞപ്പോൾ ആ വിയർപ്പ് മണമാണ് എനിക്ക് ഇഷ്ടമെന്നാണ് വല്ലിയേച്ചി പറഞ്ഞത്.  ഈ പെണ്ണുങ്ങളുടെയൊക്കെ ഒരു കാര്യം..!

താഴെ നിന്ന് ചിക്കൻ കറിയുടെ മണം വരുന്നുണ്ട്. സുരന്റെ വായിൽ വെള്ളമൂറി.  വീട്ടിലും പരിസരത്തുമായി വിഹരിച്ചിരുന്ന പിടക്കോഴികൾക്ക്  വല്ലിയേച്ചിയുടെ പൂവൻ‌ ഒരു ടി.ജി.രവിയായിരുന്നു.  സ്ഥലകാല ബോധമില്ലാത്ത വെറും കോഴി ആയ അവന് അന്നുച്ചക്ക് താലിബാൻ ശൈലിയിൽ വല്ല്യേച്ചി വധശിക്ഷ വിധിച്ചത് സുരനു വേണ്ടി മാത്രമായിരുന്നു.  കൊട്ടത്തേങ്ങകൾക്കിടയിൽ അക്ഷമനായി കാത്തിരിക്കുമ്പോൾ ഈ ബുദ്ധി എന്താ നേരത്തെ തോന്നാത്തത് എന്ന് മാത്രമായിരുന്നു സുരന്റെ ഇളമനസ്സിൽ.

സമയം ടെസ്റ്റ് കളിക്കുന്ന ഇന്ത്യക്കാരുടെ വിക്കറ്റുകൾ പോലെ കൃത്യമായി കൊഴിഞ്ഞു കൊണ്ടിരുന്നു.  ഒൻപത് മണിയായി.  താഴെനിന്ന് പഠിപ്പിക്കലിന്റെയും ഭക്ഷണം കഴിക്കുന്നതിന്റെയും അടുക്കളപ്പണികളുടേയും പാത്രം കഴുകുന്നതിന്റെയുമൊക്കെ ഒച്ചകൾ ഓരോന്നായി കുറഞ്ഞു.  അൽ‌പ്പം കഴിഞ്ഞപ്പോൾ പിള്ളേരെയും അമ്മായിയമ്മയേയും കിടത്തിയുറക്കി വല്ലിയേച്ചി കോണി കയറി വന്നു.  കോണിപ്പടിയിൽ വല്ലിയേച്ചിയുടെ ഓരോ കാലടികളും പതിയുമ്പോൾ ഒന്നിന് ആയിരമെന്ന കണക്കിൽ സുരന്റെ ബോഡിയിലെ രോമങ്ങളും ചാടിയെണീറ്റു.  കുളിച്ച് ഫ്രെഷായി നേർത്ത നൈറ്റിയുമായി കണ്മഷിയും പൌഡറുമൊക്കെയിട്ട്, ഹലുവയിൽ അണ്ടിപ്പരിപ്പ് പോലെ മുക്കുത്തിയുമായി വല്ലിയേച്ചി നിന്നു.  ഭർത്താവ് ഗൾഫിൽ നിന്നും വരുമ്പോൾ ഭാര്യ ക്ലാവ് കളഞ്ഞ വിളക്ക് പോലെ ഒരുങ്ങി നിൽക്കുന്നത് മാതിരിയുണ്ട് കണ്ടാൽ.  പെർഫ്യൂമിന്റെ മണം സൌഗന്ധികം പൂത്തത് പോലെ മച്ചിന്റെയകത്ത് നിറഞ്ഞു.  ദിവസങ്ങളായി ഇരയെടുക്കാതിരുന്നൊരു പുലി തടിച്ച് കൊഴുത്ത ജേഴ്സി പശുവിനെ കണ്ടാലെന്നത് പോലെ സുരൻ വല്ലിയേച്ചിയുടെ നേർക്ക് കുതിച്ചു.  സ്വതവേയുള്ള കറുപ്പിന്റെയൊപ്പം ഇല്ല്ട്ടക്കരിയും കൂടി പുരണ്ട സുരനെയും ഇരുട്ടിനെയും വേർതിരിച്ചത് ഒരടി ചതുരശ്ര വിസ്തീർണ്ണമുള്ള തോർത്ത് മാത്രമായിരുന്നു.  വല്ലിയേച്ചിയുടെ വെളുപ്പും വൃത്തിയും ഭംഗിയുമൊക്കെ കണ്ടപ്പോൾ സുരന് തന്നോട് തന്നെ ഒരു ആത്മവിശ്വാസക്കുറവ് തോന്നി കാലുകൾ ഹാങ്ങായി.  “തിരക്കാക്കണ്ടാ.. താഴെ വന്ന് കുളിച്ച് ഭക്ഷണം കഴിക്കാം..” എന്ന് പറഞ്ഞപ്പോൾ അവൻ അനുസരണയുള്ള കുഞ്ഞി വാവയായി. 

അന്നാട്ടിലാർക്കും കൈവരാത്ത സൌഭാഗ്യം തന്റെ മൌസ്ക്ലിക്ക് അകലത്തിലാണെന്ന സന്തോഷം സുരന്റെ കൺ‌‌‌ട്രോൾ ഒട്ടും കളഞ്ഞില്ല.  മിഠായി കടിച്ച് പൊട്ടിച്ചും തിന്നാം, പതുക്കെ അലിയിച്ചും തിന്നാം, പക്ഷേ രണ്ടാമത് തിന്നുന്നതിനാണല്ലോ കൂടുതൽ ടേസ്റ്റ് എന്ന ബുദ്ധിപരമായ അച്ചടക്കം കൊണ്ട് മാത്രമായിരുന്നു അത്.
“ഒരു മുറിയിൽ വന്ത് പാരയായോ..” എന്ന പാട്ടിലെ നാഗവല്ലിയേയും രാമനാഥനേയും പോലെ രണ്ടുപേരും പതുപതുക്കെ താഴോട്ടിറങ്ങി.  സുരൻ കുളിമുറിയിൽ പോയി വെള്ളം കുറച്ച് സോപ്പ് കൂടുതലാക്കി ഒതുക്കത്തിൽ മേലുകഴുകി വന്നു.  വല്ലിയേച്ചി ലുങ്കി കൊടുത്തെങ്കിലും ഭാവിയിൽ സമയനഷ്ടം വരുത്തേണ്ടെന്ന് കരുതി അതില്ലാതെ നാടൻ ബർമുഡയായ തോർത്തുടുത്ത് ഭക്ഷണം കഴിക്കാനിരുന്നു.  മധുവിധു കാലത്തെ യുവമിഥുനങ്ങളെപ്പോലെ പരസ്പരം വാരിക്കൊടുത്തും സ്വയം കഴിച്ചും ചോറും ചിക്കനും ഉരുളയുരുളകളായി വിഴുങ്ങി.  ഒരു രാത്രി മുഴുവൻ നാഷണൽ ഹൈവേ പോലെ നെടുനീളത്തിൽ കിടക്കുന്നുണ്ടെന്നതിനാൽ ആ മോഹമിഥുനങ്ങൾക്ക് യാതൊരുവിധ ആക്രാന്തമോ അമിതാവേശമോ ഉണ്ടായിരുന്നില്ല.  അല്ലെങ്കിലും ടെസ്റ്റ് കളിക്കാർക്ക് ട്വന്റി ട്വന്റി മാച്ചിനോട് വലിയ താൽ‌പ്പര്യമുണ്ടാവില്ലല്ലോ.

പാത്രങ്ങൾ അടച്ച് വെച്ച് കൈയ്യും വായുമൊക്കെ കഴുകി രണ്ടു പേരും പിന്നെ ബെഡ്‌റൂമിലേക്ക് നീങ്ങി.  സുരൻ കട്ടിലിലിരുന്ന് ചുറ്റിലും ഒന്ന് നോക്കുമ്പോൾ വല്ലിയേച്ചി വാതിലടച്ച് മന്ദാകിനിയായി അടുത്തേക്ക് വന്നു.  സുരൻ അവരുടെ കൈ പിടിച്ച് അടുത്തിരുത്തി.  വല്ലിയേച്ചിയെ പാലപൂത്തത് പോലെ നാണം കൊണ്ട് നിറഞ്ഞു.  സുരന്റെ ക്ഷമക്കെട്ടുകളെ മുഴുവൻ തകർത്തെറിഞ്ഞ് ആവേശത്തിരമാലകൾ ആർത്തലച്ച് കുത്തിയൊഴുകി.  പതിനാറ് കൂട്ടം കറികൾ വിളമ്പിയ ഇലയിൽ നിന്നും അച്ചാർ തൊട്ടെടുത് സദ്യ കഴിക്കാൻ തുടങ്ങുന്നത് പോലെ സുരൻ വല്ലിയേച്ചിയുടെ ലിപ്സിൽ തന്റെ ലിപ്സ് ചേർത്ത് ടേസ്റ്റ് ടെസ്റ്റ് ചെയ്യാൻ തുടങ്ങവെ.,

പെട്ടെന്ന് അമ്മായിയമ്മയുടെ മുറിയിൽ നിന്നുമൊരു ദൈന്യതയാർന്ന കരച്ചിൽ കേട്ടു.  “അയ്യോ.. ഓടിവായോ അയ്യോ

അപ്രതീക്ഷിതമായ ആ നിലവിളിയിൽ അവർ രണ്ടുപേരും ഞെട്ടിവിറച്ച് അകന്നു മാറി.  നെല്ലുകുത്ത് മില്ലിൽ കറന്റ് പോയപ്പോൾ ബെൽറ്റ് കറങ്ങുന്ന ഒച്ച പോലെ രണ്ടുപേരുടെയും കിതപ്പ് മാത്രം കേട്ടു.  തെർമോമീറ്ററിൽ രസം താഴുന്നത് പോലെ ഓടി എവറെസ്റ്റ് കയറിയ വികാ‍രങ്ങളൊക്കെ അതിലും വേഗത്തിൽ തിരിച്ചിറങ്ങി നിശ്ചലരായി.  ഒന്ന് സ്റ്റക്കായെങ്കിലും വല്ലിയേച്ചി ഉടനെ നോർമലായി, “അമ്മായിയമ്മയാണ്.. ഞാൻ പോയി നോക്കീറ്റ് വരട്ടെ” എന്നും പറഞ്ഞ് വാതിൽ തുറന്ന് അടുത്ത മുറിയിലേക്ക് പോയി.  സാരമില്ല പേടിക്കാനൊന്നുമില്ല, അവർ വേഗം വരുമെന്ന പ്രതീക്ഷയിൽ സുരൻ ടെൻഷനേതുമില്ലാതെ ഇരുന്നു.  പക്ഷേ അപ്പുറത്തെ വിളി നിലവിളിയായി മാറിയിരുന്നു.  കുറച്ച് കഴിഞ്ഞ് വല്ലിയേച്ചി ഓടി വന്ന് പറഞ്ഞു “തള്ളക്ക് നെഞ്ച് വേദനയാണ്.. ഡോൿടറെ കാണിക്കാൻ കൊണ്ട് പോണം പോലും.. നീ മോളില് പോയിരിക്ക്, ഞാൻ അപ്പുറത്തെ വീട്ടിലെ ആരെയെങ്കിലും വിളിച്ച് ആസ്പത്രീല് പോയി കാണിച്ചിറ്റ് ഇപ്പം വരാം..”

പാവം സുരൻ! അവന്റെ കണ്ണിൽ നിന്ന്  വന്നത് വെള്ളമല്ല, ചോരയായിരുന്നു.. ചോര..!

വേറെ വഴിയൊന്നുമില്ലാത്തതിനാൽ തള്ളയെ പ്രാകിക്കൊണ്ട് അവൻ മുകളിലേക്ക് പോയി.  താഴെ നിന്നുള്ള ആളുകളുടെ ഒച്ചപ്പാടും പിള്ളേരുടെ കരച്ചിലും വണ്ടിയുടെ ശബ്ദവും ഒക്കെ കേട്ട് സുരൻ മച്ചിന്റെമേൽ വിഷാദകുമാരനായി കാത്തിരുന്നു.  ഫാർഗോ ലോറി ഹൈഗിയറിൽ കുന്ന് കയറുന്നത് പോലെ സമയം ഇഴഞ്ഞിഴഞ്ഞ് പോയി.  പതിനൊന്ന് മണി കഴിഞ്ഞിട്ടും പോയവരാരും തിരിച്ച് വന്നില്ല.  എലിയോ പെരുച്ചാഴിയോ മെരുവോ പാമ്പോ എന്തോ ഇടക്കിടക്ക് ഒച്ചയുണ്ടാക്കുന്നുണ്ട്.  വിജനമായൊരു വീട്ടിന്റെ തട്ടിൻപുറത്ത് ഒറ്റക്ക് നിൽക്കുകയല്ലേ സുരന് മൊത്തമായും ചില്ലറയായും പേടിയായിത്തുടങ്ങി.  ധൈര്യം കിട്ടാൻ അവൻ ചെരപ്പയിലുണ്ടായിരുന്ന കള്ളെടുത്ത് കുറേ അകത്താക്കി പിന്നെയും കാത്തിരുന്നു.  വയലിൽ നിന്നുള്ള തണുത്ത കാറ്റേറ്റപ്പോൾ കല്ലേറിന്റെ സമയത്ത് കടകളുടെ ഷട്ടർ പോലെ കണ്ണുകൾ താനേ അടഞ്ഞു പോയി.  പിന്നെ എപ്പോഴോ കൊട്ടത്തേങ്ങകൾക്കിടയിൽ വാഴക്കുല പോലെ അനന്തശയനത്തിൽ ഉറങ്ങിപ്പോയി. 

ജനലിലൂടെ സൂര്യൻ വന്ന് കണ്ണിൽ കുത്തിയപ്പോഴാണ് ഉറക്കം ഞെട്ടിയത്.  പൂരഫിറ്റായതിനാൽ കണ്ണ് തുറന്നയുടനെ ഒന്നും പിടികിട്ടിയില്ല.   താഴെ നിന്ന് ആളുകൾ അടക്കിപ്പിടിച്ച് വർത്തമാ‍നം പറയുന്നതിന്റെ ഒച്ചപ്പാട് കേൾക്കുന്നുണ്ട്.  വെറുമൊരു കുട്ടിത്തോർത്തുടുത്ത് കൊട്ടത്തേങ്ങകൾക്കിടയിലാണ് തന്റെ കിടപ്പെന്നറിഞ്ഞ് ഞെട്ടിയപ്പോൾ സംഭവങ്ങൾ വ്യക്തമാകാൻ കുറച്ച് സമയമെടുത്തു.  കാര്യങ്ങൾ ഓർഡറിലായപ്പോൾ ഞെട്ടിയെണീറ്റ് താഴേക്കിറങ്ങാൻ നോക്കുമ്പോ കോണിപ്പടിയുടെ ചുവട്ടിലും അടുക്കളയിലുമൊക്കെ നിറയെ പെണ്ണുങ്ങൾ.  ഇതെന്താ ഇത്രയധികം ആൾക്കാർ ഈ വീട്ടിൽ എന്ന് അമ്പരന്ന് വർത്തമാനം ശ്രദ്ധിച്ചപ്പോഴാണ് ആ ദു:ഖകരവും ഞെട്ടിപ്പിക്കുന്നതുമായ രഹസ്യം അവനറിഞ്ഞത്.  വല്ലിയേച്ചിയുടെ അമ്മായിയമ്മ ആ രാത്രിയോടൊപ്പം വിടപറഞ്ഞിരുന്നു!  പുലർച്ചെയാണ് ബോഡി വീട്ടിലേക്ക് കൊണ്ടു വന്നത്.   ദുബായിൽ നിന്ന് അവരുടെ മകനും വല്ലിയേച്ചിയുടെ ബിഗ് ഹസ്ബിയുമായ രാധാകൃഷ്ണേട്ടൻ വരാൻ വേണ്ടി കാത്തു നിൽക്കുകയാണ്. 

മൊബൈൽ ഫോണിലെ വല്ലിയേച്ചിയുടെ എടുക്കാവിളികൾ നോക്കവെ മദ്യപാനം ആരോഗ്യത്തിനും കേടാണെന്ന് സർക്കാർ പറയുന്നത് എത്ര ശരിയാണെന്നായിരുന്നു സുരന്റെ മനസ്സിൽ..!
താഴെ മുഴുവൻ ആളുകളാണ്.  ഇവിടെ നിന്നും, അതും ഈ കോലത്തിൽ ഇറങ്ങുന്നത് കണ്ടാൽ എന്ത് പറയും..!  വേറൊരു വഴിയുമില്ല, രാത്രിയാകാതെ ഇവിടന്ന് ഇറങ്ങാൻ പറ്റില്ല.  അത് വരെ ഇതിനകത്ത് തന്നെ ഒളിച്ചിരിക്കുക മാത്രമേ വഴിയുള്ളൂ.  കള്ള് കൊടുക്കാഞ്ഞ് ഷാപ്പ് മുതലാളിയും വീട്ടിലെത്താഞ്ഞ് വീട്ടുകാരും ഇപ്പോൾ വിളിക്കാൻ തുടങ്ങും.  അവരോട് എവിടെയാണുള്ളതെന്ന് എങ്ങനെ പറയാനാ.. മൊബൈലിന്റെ കഴുത്തിന് പിടിച്ച് ഞെക്കിക്കൊന്നു.

പ്രത്യേക സാഹചര്യങ്ങളിൽ പഴയ പുട്ടും‌പാനിയിലും മാലിന്യ നിർമ്മാർജ്ജനം നടത്താമെന്നും ചായക്ക് പകരം കള്ള് കൊണ്ട് ഫാസ്റ്റിങ്ങ് ബ്രേക്ക് ചെയ്യാമെന്നും സുരൻ അന്ന് ലോകത്തിന് തെളിയിച്ചു കൊടുത്തു.

ഒന്നും ചെയ്യാനില്ലാതെ വിശന്ന് പൊരിഞ്ഞ് രാത്രിയാവാൻ കാത്തിരിക്കുമ്പോഴാണ് താഴെ വീട്ടിന്റെ പിറകിലെ വാഴക്കൂട്ടത്തിൽ നിന്നൊരു ഫോൺ വിളി കേട്ടത്.  “ഹലോ.. നീ ഏട്യാ ഉള്ളേ.. ഞാനീട മരിച്ച വീട്ടിലാ.. നമ്മളെ ചാത്തോത്തെ രാധാകൃഷ്ണേട്ടന്റെ അമ്മ.. ഇന്നലെ രാത്രി.. പിന്നാ.. ഞി ആ ബാബൂനേം കൂട്ടി പോയിറ്റ് ഒരു ആറ്‌ ഫുള്ളും ഒരു കെയ്സ് ബീയറും വാങ്ങീറ്റ് വാ..  പിന്നെ ടച്ചിങ്ങ്സ് മറക്കണ്ട..  ബില്ലോ..ഓ, അതൊക്കെ ഈടത്തെ ചെലവില്‍ തന്നെ.. വലത് കൈ കൊണ്ട് സാധനം തരുമ്പോ എടത് കൈ കൊണ്ട് പൈസ തരും.. സുരനെ വിളിച്ചിറ്റ് കിട്ട്ന്നില്ല, ഓനുണ്ടെങ്കിൽ കള്ള് കിട്ട്വാരുന്ന്..”  മൊട്ടക്കെവീട്ടിലെ രാജനാണ്. പണ്ടാരക്കാലന്മാർക്ക് ഇന്ന് നല്ല കോള് തന്നെ.  വലിയൊരു കുടി ചാൻസ് നഷ്ടപ്പെട്ട ദു:ഖത്തിൽ സുരൻ വിധിയെ പഴിച്ചൊരു നീളൻ നെടുവീർപ്പിട്ടു.
താൽക്കാലിക ബാർ ആയ വാഴക്കൂട്ടത്തിൽ നിന്ന് ചങ്ങാതിമാർ മതിയാവോളം പെഗടിക്കുന്നതും, ആളുകൾ കണ്ടമാനം വന്നു പോകുന്നതും രാധാകൃഷ്ണാട്ടനെയും കൊണ്ട് കാറു വന്നതും, തീരെ ചുരുങ്ങിയ നിലവിളികളോടെ ബോഡിയെടുക്കുന്നതും ആളുകൾ ഓരോന്നായി പോകുന്നതും ചുറ്റും ഇരുട്ടാവുന്നതും എയർഫ്രീ വയറുമായി കിടക്കുന്ന സുരൻ അറിയുന്നുണ്ടായിരുന്നു.  ഇരുട്ടിയാലുടനെ സ്ഥലം വിടാമെന്ന് വെച്ചപ്പോൾ മരണവാർത്തയറിഞ്ഞ് മാനേഴ്സില്ലാത്ത ആളുകൾ രാത്രിയിൽ പോലും വന്നുകൊണ്ടിരുന്നു.  അതിനാൽ പത്ത് മണി വരെ സുരന് താഴെ ഇറങ്ങാൻ പറ്റിയില്ല.  വീട്ടിലെ ലൈറ്റുകൾ എല്ലാമണഞ്ഞ് കുറച്ച് കഴിഞ്ഞപ്പോൾ തന്റെ തൊഴിലുപകരണങ്ങളുമെടുത്ത് സ്ലോമോഷനിൽ താഴേക്കിറങ്ങി.

അമ്മയെ അവസാനമായി ഒന്ന് കാണാൻ പറ്റാത്തതിന്റെ സങ്കടത്തിൽ ഉറക്കം വരാതെ കിടക്കുകയായിരുന്നു രാധാകൃഷ്ണേട്ടൻ.  പത്തിരുപത് കൊല്ലമായി അന്യനാട്ടിൽ കിടന്ന് കഷ്ടപ്പെടുകയാണ്.  ഇപ്പോൾ അത്യാവശ്യം ജീവിക്കാനുള്ള ചുറ്റുപാടൊക്കെ ആയി.  വീട്ടിലാണെങ്കിൽ വയസ്സായ അമ്മയും മൂത്ത്പഴുത്ത് നിൽക്കുന്ന ഭാര്യയുമേയുള്ളൂ.  ഇനി തിരിച്ച് പോകുന്നില്ല, നാട്ടിൽ തന്നെ എന്തെങ്കിലും ജോലി സംഘടിപ്പിച്ച് കഴിയാമെന്നുമൊക്കെ തീരുമാനിച്ച് നിൽക്കുമ്പോഴായിരുന്നു അമ്മ മരിച്ചെന്ന ഫോൺ വന്നത്.  അങ്ങനെയാണ് കെട്ടും ഭാണ്ഡവുമൊക്കെയെടുത്ത് പോറ്റിയ നാടിനോട് ഗുഡ്‌ബൈ ചൊല്ലിയത്.  ആളൊരു മധ്യവയസ്കനായ പാവത്താനാണ്.  കലശത്തട്ടിന്റെ തണ്ട് പോലെ നടുവളഞ്ഞ ബോഡിയും, കഷണ്ടി കേറിമേഞ്ഞ തലമുടിയും, കറുത്ത മഷിയിൽ മുക്കിയ ചോക്കുപോലെ പകുതി നരച്ച മീശയുമുള്ളൊരു പാവത്താനാണ് കക്ഷി.  വല്ലിയേച്ചിയും മൂപ്പരും ഒന്നിച്ച് പോകുന്നത് കണ്ടാൽ ഫോർഡ് കാർ ബജാജ് ഓട്ടോറിക്ഷയെ കെട്ടിവലിക്കുന്നത് പോലെയുണ്ടാകും. 

തലേന്നും ഉറക്കമൊഴിച്ച് ക്ഷീണിതരായിരുന്നതിനാൽ വല്ലിയേച്ചിയും മക്കളും കിടന്നയുടനെ ഉറക്കമായിരുന്നു.    ഭക്ഷണമൊന്നും കഴിക്കാത്തതിനാൽ വയറിൽ നിന്നും സൌണ്ട് ക്ലിപ്പ്സ് വരാൻ തുടങ്ങിയപ്പോൾ കുറച്ച് വെള്ളം കുടിക്കാമെന്ന് കരുതി രാധാകൃഷ്ണേട്ടൻ എണീറ്റു.  തളർന്നുറങ്ങുന്ന വല്ലിയേച്ചിയെ ശല്യപ്പെടുത്തേണ്ടെന്ന് കരുതി ലൈറ്റിടാൻ പോയ കൈകളെ തിരിച്ച് വിളിച്ചു.  അടുക്കളയിൽ പോയി തപ്പിപ്പിടിച്ച് ലൈറ്റിന്റെ സ്വിച്ച് കണ്ടുപിടിച്ചതും അതിൽ വിരലമർത്തിയതും ചരിത്രപ്രാധാന്യമുള്ള നിമിഷമായിരുന്നു.  കാരണം നൂറിൽ നൂറ്‌ കൃത്യതയോടെ മണിക്കൂറും മിനിറ്റും സെക്കന്റും യോജിച്ച അതേ ദിവ്യ മുഹൂർത്തത്തിലായിരുന്നു കോണിപ്പടിയുടെ പടികളെല്ലാമിറങ്ങി അടുക്കളയുടെ വിരിമാറിലേക്ക് സുരനും കാലെടുത്ത് വെച്ചത്!

പുലിത്തോലിന് പകരം കുട്ടിത്തോർത്ത് മാത്രമിട്ട്, ജഡയിൽ നിന്ന് പോകുന്ന ഗംഗയെപ്പോലെ വണ്ണാമ്പല ചൂടി, ചുടലച്ചാരത്തിന് പകരം ഇല്ല്ട്ടക്കരിയും, ഡമരുകത്തിനും കുന്തത്തിനും പകരം  കൈകളിൽ ചെരപ്പയും കോലുമായി നിൽക്കുന്ന ഭീകരരൂപത്തെ കണ്ടപ്പോൾ ദക്ഷന്റെ തലയെടുക്കാൻ സംഹാരരുദ്രനായി വരുന്ന പരമശിവനാണെന്നായിരുന്നു പാവം രാധാകൃഷ്ണേട്ടൻ തെറ്റിദ്ധരിച്ചത്..! 
 
പത്മവ്യൂഹത്തിനകത്ത് പാസ്‌വേഡ് മറന്ന അഭിമന്യുവിനെപ്പോലെ സുരൻ അന്തംവിട്ട് സ്റ്റക്കായി നിൽക്കവേ രാധാകൃഷ്ണേട്ടന്റെ ബോധമണ്ഡലത്തിലേക്കുള്ള സകല കണക്ഷൻസും വിച്ഛേദിക്കപ്പെട്ടിരുന്നു.  പിറന്ന മണ്ണിലേക്ക് ബാക്ക്സ്ട്രോക്ക് നടത്തുന്നതിന്നിടയിൽ പുള്ളിക്കാരൻ “ഉയ്യെന്റമ്മേ”എന്ന ഞെട്ടൽ കം‌പ്ലീറ്റ് ചെയ്തോന്ന് സംശയമായിരുന്നു..!

73 comments:

  1. ഹ്ഹ്ഹ്ഹ് ... സുരന്‍ ആളു കൊള്ളാലോ

    ReplyDelete
  2. പതിവ് പോലെ ഉപമകള്‍ കലക്കി! രാധാകൃഷ്ണേട്ടന്‍ ഇനി എണീക്കുമോ ;)

    ReplyDelete
  3. കുമാരാ പോസ്റ്റൊക്കെ അവിടെ കിടക്കട്ടെ- ഇതിന്റെ മോളിൽ, ബൂട്ടിഫുൾ ഗേൾസ് ഫ്രം കേരളാ എന്നു എഴുതിയേക്കണ കണ്ട്.

    അവരെ എല്ലാം കുമാരൻ ഏർപ്പാടാക്കിയതാ?

    ReplyDelete
    Replies
    1. നമിച്ചണ്ണാ .. നമിച്ച്

      Delete
  4. ഒന്നാം ഭാഗത്തിനെ കടത്തിവെട്ടീട്ടാ!!

    ReplyDelete
  5. കൊള്ളാം അടിപൊളി !

    ReplyDelete
  6. ഹ ഹ ഹ ഹ ഹ ........മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നു....

    ReplyDelete
  7. വാരിധി തന്നിൽ തിരമാലകളെന്ന പോലെ...എന്ന് കേട്ടിട്ടേ ഉള്ളൂ..ഈ ഉപമയ്ക്ക് ഉപമയില്ല.
    (ഒരു മോഹാണ്, ഈ മഹാന്റെ ആരാധകർ പൊറുക്കണം , കുമാരനാശാൻ ഒരൽ‌പ്പം സീരിയസ്സ് വിഷയം കൂടെ ഇടയ്ക്ക് എഴുതൂ..അത് ഇതിലും ഗംഭീരമായി ചെയ്യാനാകുമെന്ന് ഉറപ്പുള്ളതുകൊണ്ട് പറയുകയാണ്. )

    ReplyDelete
    Replies
    1. ഞാനും സുഗന്ധിയുടെ മോഹത്തെ പിൻതുണയ്ക്കുന്നു...:)

      Delete


    2. ചക്കക്കുറി പിന്നെ എന്തൂട്ട് തേങ്ങ്യാ!!!. രണ്ടാളും ഇനിയെങ്കിലും ക്ലാസ് കട്ട് ചെയ്യാതിരിക്കുക..

      Delete
    3. ദേ, ഈ ബാക്ക് ബെഞ്ച് ടീം എന്ത് കേട്ടാലും ചിരിക്കുന്നതു കൊണ്ടാ മാഷ് മര്യാദയ്ക്ക് ക്ലാസ്സെടുക്കാത്തത്.. ഈ മാഷൊരു പ്രസ്ഥാനല്ല, ഒരു നാടന്ന്യാ...ഒരു നാട്.ക്ലാസ് ഐറ്റം വരാനുണ്ട്. എടങ്ങാറാക്കല്ലേ

      Delete
    4. അപ്പൊ, ക്ലാസ്സില്‍ വരുന്നത് ബാക്ക് ബെഞ്ചിലിരിക്കുന്നവരുടെ വായില്‍ നോക്കാനാണല്ലേ.. ഗള്ളീ.. ബേസിക്കലി ഒരു തറ ആണല്ലേ..

      Delete
    5. ഈ ആരാധകർ തന്നെ ഇങ്ങനെയുള്ള കഥ എഴുതാൻ പ്രചോദനം. വല്ലപ്പൊഴുമല്ലെ സീരിയസ് കഥ എഴതുന്നൂള്ളൂ

      Delete
    6. This comment has been removed by the author.

      Delete
    7. സത്യം.. ആരാധകര്‍ തുള്ളാന്‍ പറഞ്ഞാല്‍ അതിയാന്‍ തുള്ളും .. പാടാന്‍ പറഞ്ഞാല്‍ പാടും

      Delete
    8. പ്രോത്സാഹനം കൂടുതൽ കിട്ടുന്നതിൽ അല്ലെ കൂടുതൽ ശ്രദ്ധിക്കുക.

      Delete
    9. ശരിയാണ് , പറഞ്ഞു തരൂ .. അവിഹിതത്തിനെ എങ്ങിനെ പ്രോത്സാഹിപ്പിക്കാതിരിക്കാം? .. സീരിയസ്സിനെ എങ്ങിനെ പ്രോത്സാഹിപ്പിക്കാം? ഈ വിഷയത്തില്‍ ഒരു സീരിയസ്സായി ഒരു ബ്ലോഗ് പോസ്റ്റ് ചെയ്യാമോ?

      Delete
    10. അതൊക്കെ ഓരോർത്തരുടെ ഇഷ്ടം.അവിഹിതം എന്നിടത്ത് ഹാസ്യം എന്ന് വായിക്കാനാ എനിക്ക് താത്പര്യം. ആളുകളെ ചിരിപ്പിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതോടൊപ്പം തന്റെ കഴിവിനെ നല്ല വിധത്തിൽ എഴുത്തുക്കാരൻ ഉപയോഗപ്പെടുത്തണമെന്ന ഒരു ആഗ്രഹം മനസ്സിൽ തോന്നി.അതേ അഭിപ്രായം കണ്ടപ്പോൾ അതിനെ പിന്തുണച്ച് ഒരു കമന്റ് ഇട്ടെന്ന് മാത്രം.
      ഈ വിഷയത്തിൽ കൂടുതൽ സീരിയസ്സായി സംസാരിക്കാൻ ഞാൻ ആളല്ല. അതു കൊണ്ട് നിർത്തുന്നു.

      പിന്നെ ഈ കഥ നന്നായി രസിച്ച് തന്നെയാ വായിച്ചെ. ഇതിലെ തമാശകളെല്ലാം ഇഷ്ടപ്പെടുകയും ചെയ്തു.

      Delete
    11. മലയാള ബ്ലോഗിന്റെ ചരിത്രത്തോട് ചേർത്ത് പറയുന്ന ,നൂറിലധികം പോസ്റ്റുകൾ തന്നിട്ടുള്ള ഒരു ബ്ലോഗ്..എന്നുവെച്ചാൽ എത്ര കാലത്തെ സജീവ സാന്നിദ്ധ്യം ! ഇത്ര കഥകളെഴുതിയ എത്ര പേരുണ്ട് നമുക്ക്? ആദ്യകാലത്ത് രംഗത്തുണ്ടായവർ പണി മതിയാക്കി പോയിട്ടും വണ്ണാത്തി മാറ്റുപോലെ, അഗദതന്ത്രം പോലെ ഉള്ള കഥകൾ വരുന്നു ഇവിടെ നിന്ന്. അത്തരം സൃഷ്ടികളേക്കാൾ പ്രോത്സാഹനം ചെറിയ വിഷയങ്ങൾക്ക് എന്തുകൊണ്ട് കൊടുക്കുന്നു ? ഇപ്പൊ പറഞ്ഞില്ലേൽ ഇതിന്റെ മൂന്നാം ഭാഗമെഴുതുന്ന തിരക്കിലാവും ആശാൻ.
      :ഇതിലെ തമാശ ഇഷ്ടായില്ലെന്ന് ഞാനും എവിടേം പറഞ്ഞില്ല. അതിലും മികച്ചത് തരാൻ കഴിയുന്ന ആളിൽ നിന്ന് ഇത്തരം കഥകൾ കൂടുതൽ വാങ്ങിക്കുന്നത് ശരിയല്ല, അതിനു നമ്മളും കൂടെ കാരണക്കാരാണെന്ന് പറയാതെ വയ്യ.

      Delete
    12. ആമേന്‍! രാവിലെ എണീറ്റ് നേരെ ഇവിടെ വന്നത് ആ തമാശകള്‍ ഒന്നു കൂടി വായിക്കാനായിരിക്കും.. ചക്കക്കുറി എന്ന പോസ്റ്റില്‍ സുഗന്ധിയുടെ ഒരു കമന്‍റ് പോലും കണ്ടില്ല.. ഒന്ന് പ്രോസ്താഹിപ്പിക്കാമായിരുന്നു. വിഷയം പട്ടിണിയാണ് അതിലും വലിയ സീരിയസ്സ് വിഷയം ഇന്നത്തെ കാലത്ത് കൊച്ചി മെട്രൊ മാത്രമേ കാണൂ.. എന്നിട്ടും എന്തേ അവഗണിച്ചു?

      Delete
    13. ഒരു സംവാദത്തിന് താൽ‌പ്പര്യമില്ല.

      Delete
    14. പഴയ പുലികള്‍ പലരും എഴുത്ത്ത് പണീ നിര്‍ത്തി. എന്നാല്‍ കുമാരന്‍ ആവേശത്തോടെ തന്നെ എഴുതിക്കൊണ്ടിരിക്കുന്നു. സന്ദര്‍ശകര്‍/ കമന്റ് കുറഞ്ഞാല്‍ കണ്ഠമിടറുന്ന പുലികളുടെ നാട്ടില്‍ ഉള്ളപ്പോള്‍ അവനവന്റെ കര്‍മ്മം ചെയ്തുകൊണ്ടിരിക്കുന്ന ഈ വ്യത്യസ്ഥനാം കുമാരന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഹാസ്യവും ഒപ്പം തന്നെ ഗൌരവമാര്‍ന്ന വിഷയങ്ങളും ഒരു പോലെ തനിക്ക് വഴങ്ങും എന്ന് വണ്ണാത്തി മാറ്റു പോലെ ഉള്ള കഥകള്‍ അടിവരയിടുന്നു. ആളുകളെ ചിരിപ്പിക്കുക എന്നത് ശ്രമകരമാണ്. അതില്‍ കുമാരന്‍ വിജയിച്ചു കൊണ്ടേ ഇരിക്കുന്നു. അവിഹിതം എന്നത് സമകാലിക കേരളത്തില്‍ ഒരു വലിയ വിഷയം ആയി മാറിയിരിക്കുന്നു . അതിനെ നര്‍മ്മത്തിന്റെ മേമ്പൊടി ചാലിച്ച് എഴുതിയതാണെങ്കിലും അതിലൂടെ ചില മുന്നറിയിപ്പുകലും കുമാരന്‍ നല്‍കുന്നു.

      Delete
    15. കഥകളൂടെ അക്ഷയപാത്രമാണ് കുമാരേട്ടൻ... ഒട്ടും സംശയമില്ലാ... വായിച്ചാലും വായിച്ചാലും മതിവരാത്തവ.. പ്രത്യേകിച്ച് കണ്ണൂർ ഭാഷ മനസ്സിലാവുന്നവർക്ക്.

      Delete
  8. ഇത് ഗംഭീരമായി കുമാരാ :):)........സസ്നേഹം

    ReplyDelete
  9. സീസൺ 2 . കലക്കി. അവതാരക എവിടെ മുങ്ങി?

    ReplyDelete
  10. ഞാന്‍ ചിരിച്ചു മരിച്ചു.. :ഡി

    ReplyDelete
  11. പരമശിവനായുള്ള ആ ഉപമ പൊളിച്ചു. ചിരിച്ച് ചിരിച്ച് ചത്ത് കുമാരേട്ടാ...

    ReplyDelete

  12. അനുഭവങ്ങളിലാതെ ഒരാള്‍ക്ക്‌ ഒരിക്കലും ഇത്രയും വ്യക്തമായി കാര്യങ്ങള്‍ എഴുതാന്‍ കഴിയില്ല :)
    അനുഭവങ്ങളില്‍ നിന്നുള്ള എഴുത്ത് ..

    ReplyDelete
    Replies
    1. അതേ അതേ ഇത്രേം ഡീറ്റെയില്‍ ആകണമെങ്കില്‍ അവന്റെ സ്വാനുഭവം തന്നെ ആകണം. ഹഹഹഹഹ്

      Delete
  13. ശ്ശോ..പാവം സുരന്റെ കാര്യം..
    റാംജിറാവുവിലെ കുഞ്ചന്‍ പറഞ്ഞപോലെയാണല്ലോ...
    ഞായറാഴ്ചത്തെ അവധി തിങ്കളാഴ്ച ആക്കിയാല്‍ ഒരു കളി തരാംന്ന് ആരോ പറഞ്ഞു പോലും.....
    യോഗം വേണം മോനേ..അനുഭവയോഗം..

    ReplyDelete
  14. ചെത്ത് മുടങ്ങിയല്ലോ :)

    ReplyDelete
  15. പാവം സുരണ്ണൻ....ആ അവസ്ഥ ഹോ....കഷ്ടം തന്നെ

    ReplyDelete
  16. പാവം സുരനെ ഇങ്ങിനെ ദ്രോഹിക്കണമോ?

    ReplyDelete
  17. നെല്ലുകുത്ത് മില്ലിൽ കറന്റ് പോയപ്പോൾ ബെൽറ്റ് കറങ്ങുന്ന ഒച്ച പോലെ രണ്ടുപേരുടെയും കിതപ്പ് മാത്രം കേട്ടു.
    Nalla observation.
    Ethoru thurarkkadha aakkkumo?

    ReplyDelete
  18. @ Sugandhi

    "കുമാരേട്ടാ എന്തെങ്കിലും സീരിയസ് വിഷയം എഴുതു"എന്ന് പറയുന്നതിന് മുന്‍പേ തൊട്ടു മുന്നത്തെ ചക്കക്കുറി
    പോസ്റ്റ്‌ ഒന്ന് വായിച്ചു നോക്കു .. അതോ ദാരിദ്ര്യം എന്നാ വിഷയത്തിനു സീരിയസ്നെസ്സ് പോരെ ?

    വെര്‍സാറ്റിലിറ്റി എന്നതായിരിക്കണം ഒരു എഴുത്തുകാരന്റെ മുഖമുദ്ര.. അത് ഈ ബ്ലോഗില്‍ ഉണ്ട് എന്ന് തോന്നുന്നു.


    പോസ്ടിനെപ്പറ്റി.

    വിഷയം ഏതാണെങ്കിലും ചിരിക്കാന്‍ വകുപ്പുണ്ടോ എന്നാണ് കുമാരസംഭവത്തില്‍ വരുമ്പോള്‍ ആദ്യം നോക്കുന്നത് . മിക്കവാറും എല്ലാതവണയും തന്നെ അത് സാധിക്കാറുമുണ്ട് ..ഈ തവണയും നിരാശപ്പെടുത്തിയില്ല.


    അഭിനന്ദനങ്ങള്‍. കുമാരേട്ടാ !


    ReplyDelete
    Replies
    1. ഒരേ വിഷയത്തിൽ ഒരു രണ്ടാം ഭാഗം എന്നത് എന്തോ ,എന്റെ അഭിപ്രായാണ്..ആ നേരത്ത് മറ്റു വിഷയം തേടാമായിരുന്നു എന്നാ ഉദ്ദേശിച്ചത്.. നമ്മളെ കൊല്ലല്ലപ്പാ
      ഒരു പോസ്റ്റിനേം കുറച്ച് കാണുന്നില്ല. എന്തും ഉപമകളിലൂടെ സംഭവമാകുന്നിടത്ത് ഒരൽ‌പ്പം കൂടി പ്രതീക്ഷിക്കുന്നു ..:)

      Delete
    2. പ്രതീക്ഷിച്ചോളു !

      പക്ഷെ ഇത്ര വലിയ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു വരുമ്പോള്‍ ആ ചക്കക്കുറിയില്‍ ഒരു കമന്റു ഇടാര്‍ന്നു എന്നെ ഉദ്ദേശിച്ചുള്ളൂ..

      ഏതായാലും പറഞ്ഞതല്ലേ.. കൊല്ലുന്നില്ല !

      Delete
  19. നമിച്ചണ്ണോ നമിച്ചു! ഒന്നാംഭാഗത്തിനെ കടത്തിവെട്ടിയിരിക്കുന്നു!!!

    ReplyDelete
  20. റോഡിലെ കുഴി പോലെ മുട്ടിനു മുട്ടിനുള്ള ഉപമകള്‍ കലക്കീട്ടാ‍ കുമാരാ.... എന്നാലും ഒരു ഗ്ലാസ് കള്ള് ചോയ്‌ച്ചിട്ട് തന്നില്ലാന്നുള്ള ഒറ്റ കുറ്റത്തിനു ഇതിപ്പോള്‍ രണ്ട് പോസ്റ്റിട്ട് ആ സുരനെ ഞി കൊല്ലാകൊല ചെയ്തില്ലേടാ‍്.... വന്ന് വന്ന് ഈ വല്ലിയാന്റി കഥകള്‍ ഒരു സീരീസാക്കുമോ നീ? സവിതാ ബാബിയെ പോലെ വല്ലിയാന്റി ഫേമസാകുമോ?

    -------------------------------------------------------------------------
    തൃശ്ശൂ‍ര്‍ ജില്ലയിലെ പെരിങ്ങോട്ടുകര യില്‍ ഉള്ള ഒരു സുഹൃത്ത് പറഞ്ഞ കഥ ഓര്‍ത്തു പോയി. ഒരുത്തന്‍ രാത്രി കള്ള് ഊറ്റി കുടിക്കാന്‍ പോയി. തെങ്ങിനെ മേലെക് കേറി പാതി വഴിയെത്തിയപ്പോളാണ് തൊട്ടപ്പുറത്തെ വീടിന്റെ പിന്നാമ്പുറത്ത് കൊട്ടും കുരവയും ഇല്ലാതെ നടക്കുന്ന ഒരു ഗാന്ധര്‍വ്വ വിവാഹത്തിനു ചുള്ളനു സാക്ഷിയകേണ്ടി വന്നത്. പെണ്ണിന്റെ ഭര്‍ത്താവിനെ ഷാപ്പില്‍ വച്ച് പരിചയമൂന്റ്. മിണ്ടിയാല്‍ പ്രശ്നം മിണ്ടിയില്ലേല്‍ പ്രശ്നം എന്ന് അവസ്ഥയില്‍ പാതി തെങ്ങില്‍ കയറിയവന്‍ അവിടെ തന്നെ കുറച്ച് നേറം ഇരുന്നു പോയി. ചെത്തുകാരന്റെ കാത്തിരിപ്പ് വെറുതെ ആയില്ല. കയ്യോടെ കള്ളു കള്ളനെ പിടിച്ചു. ആളും ബഹളവുമായി. അവനെ പെരുമാറുന്നതിനിടയില്‍ അപ്പുറത്ത് അവൈലബിള്‍ പി.ബി കഴിഞ്ഞ് വന്ന ഗന്ധര്‍വ്വനും ഉണ്ടയിരുന്നു!!

    ReplyDelete
  21. Nothing serious..Something for timepass...
    You said it and done it..!

    ReplyDelete
  22. കുമാരാ,
    നിര്‍ത്തേണ്ടാ
    മൂന്നാം ഭാഗം കൂടെ എഴുതാനുള്ള ഒരു സ്കോപ്പുണ്ട്.

    ReplyDelete
  23. upamakal- nalla observations. pathivu sailiyilulla kumara smbhavam.

    ReplyDelete
  24. പാവം സുരന്‍ !

    രസകരമായി അവതരിപ്പിച്ചു, കുമാരേട്ടാ...


    ക്രിസ്തുമസ്സ് - പുതുവത്സരാശംസകള്‍

    ReplyDelete
  25. എനിക്കാ സുരന്റെ കാര്യം ഓര്‍ക്കുംബഴാ... പൈസേം ഐസും ഉള്ളപ്പോ ഉസ്കൂള് ണ്ടാവൂല' എന്ന് പറഞ്ഞപോലെ ആയി...

    ReplyDelete
  26. കുമാര കുരുവെ അങ്ങയുടെ ശിഷ്യന്‍ ആവാന്‍ താല്‍പ്പര്യം :))))

    ReplyDelete
  27. പത്മവ്യൂഹത്തിനകത്ത് പാസ്‌വേഡ് മറന്ന അഭിമന്യുവിനെപ്പോലെ സുരൻ അന്തംവിട്ട് സ്റ്റക്കായി നിൽക്കവേ രാധാകൃഷ്ണേട്ടന്റെ ബോധമണ്ഡലത്തിലേക്കുള്ള സകല കണക്ഷൻസും വിച്ഛേദിക്കപ്പെട്ടിരുന്നു. പിറന്ന മണ്ണിലേക്ക് ബാക്ക്സ്ട്രോക്ക് നടത്തുന്നതിന്നിടയിൽ പുള്ളിക്കാരൻ “ഉയ്യെന്റമ്മേ…”എന്ന ഞെട്ടൽ കം‌പ്ലീറ്റ് ചെയ്തോന്ന് സംശയമായിരുന്നു..!---------------------കിടിലന്‍ സുരനും കുമാരനും :)

    ReplyDelete
  28. കുമാരാ....സംഭവം തന്നെ ....

    ReplyDelete
  29. സത്യം, ചിരിച്ചു മലച്ചു, സംഭവം തന്നെ!

    ReplyDelete
  30. ഒന്നും പറയാനില്ലാ‍ാ... പാവം സുരൻ :( എനിക്ക് മനസ്സിലാവും ആ വിഷമം.

    ReplyDelete
  31. സ്വതവേയുള്ള കറുപ്പിന്റെയൊപ്പം ഇല്ല്ട്ടക്കരിയും കൂടി പുരണ്ട സുരനെയും ഇരുട്ടിനെയും വേർതിരിച്ചത് "ഒരടി ചതുരശ്ര വിസ്തീർണ്ണമുള്ള" തോർത്ത് മാത്രമായിരുന്നു. :) കറക്റ്റ് അളവ് ആണല്ലോ തോര്‍ത്തിന് .

    ഫാർഗോ ലോറി ഓര്‍മയില്‍ വല്ലാത്ത ഒരു നൊമ്പരം തന്നെയാണ് ..ലോകാവസാനം ഡേ ആയിരുന്നുവത്രേ ഇന്ന് .പേടിചിരിക്കുമ്പോള്‍ ആണ് പോസ്റ്റ്‌ കണ്ടത്.. ഉഗ്രന്‍ !!

    കുമാരാനും കുടുംബത്തിനും എന്റെ പുതുവല്‍സരാശംഷകള്‍! ഒരു പോസ്റ്റ്‌ കൂടി ഇട്ടു പുതുവത്സരം ഒരിക്കല്‍ കൂടി ആശംഷിക്കാന്‍ അവസരം തരണം

    ReplyDelete
  32. എന്തൊക്കെയോ പ്രതീക്ഷിച്ചു.. പാവം സുരന്‍ .... :)

    ReplyDelete
  33. ഹീ ഹീ..
    ഓരോ വാക്യത്തിലും കുറെയേറെ ചിരിക്കാനുണ്ടല്ലോ..
    ഓഫീസിലായതു കൊണ്ട് കടിച്ചമര്‍ത്തപ്പെടേണ്ടി വന്ന ചിരിയുടെ ബാക്കിയായി "ഗ്‌ഹും" "ഹാഹ്" "ബ്ബ്ബ്" തുടങ്ങിയുള്ള വിചിത്രമായ ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് എന്റെ ഉണ്ടായിരുന്ന "ഇത്തിരിയുള്ള" നല്ലപേരു കളയേണ്ടതായിരുന്നു.

    നര്‍മം കലക്കി..!

    ReplyDelete
  34. ഇതില്‍ നര്‍മം മാത്രമല്ല ഇത്തിരി 'A'കൂടി പോയോ എന്നൊരു സംശയം...(ഇതൊരു തര്‍ക്കം ഉണ്ടാക്കാന്‍ പറഞ്ഞതല്ല... കുമാരന്റെ ആരാധകര്‍ എന്നെ വെറുതെ വിടുക.)
    ഉപമകളെല്ലാം ഒന്നിനൊന്നു മുന്നിട്ടു നില്‍ക്കുന്നു പ്രത്യേകമായി ഓരോന്ന് എടുത്തു പറയാന്‍ പറ്റില്ല.നന്നായി ചിരിപ്പിച്ചു... എന്നാലും പാവം സുരനോട് കുമാരന്‌ എന്തിനിത്ര വിരോധം?
    ഇനി ഒരു മൂന്നാം ഭാഗം പ്രതീക്ഷിക്കാം അല്ലെ? സുരന്റെ ആഗ്രഹം സഫലമാകുമോ????.....
    രാധാകൃഷ്ണേട്ടന്‍ എപ്പോളാണ് കണ്ണുതുറക്കുക?????
    കാത്തിരിക്കുക അടുത്ത ലക്കത്തിനായി...

    ReplyDelete
  35. ഒന്നാംഭാഗത്തിനെ കടത്തിവെട്ടിയിരിക്കുന്നു!!!. കലക്കീട്ടാ

    ReplyDelete
  36. കുമാരാ.. രസകരമായ്‌ എഴുതിയിരിക്കുന്നു, പഴയ പാത്രത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം ആദ്യമായി നടത്തിയത്‌ സുരന്‍ മാത്രമല്ല. :) രസിപ്പിച്ചു ആശംസകള്‍..... മൂത്ത്‌ പഴുത്ത ആ സാധനം തിന്നാന്‍ കിട്ടാത്ത സുരന്‌ ബാഷ്പാഞ്ജലികള്‍... :(

    ReplyDelete
  37. ഒന്നാം ഭാഗം പോലെ തന്നെ ചിരിമയം
    രസിപ്പിച്ചു :))

    ReplyDelete
  38. ഈ നർമ്മവൈഭവം പകർത്തിവെച്ച
    ഭാവനക്കൊരു കൂപ്പുകൈ...കേട്ടൊ അനിലേ

    ചിരിയുടെ ഘോഷയാത്രയുമായി ഇനിയുമീയന്തിച്ചെത്തിന്റെ
    തുടർ ഭാഗങ്ങൾ പോരട്ടങ്ങിനേ പോരട്ടേ...

    അഭിനന്ദനങ്ങൾ..!

    ReplyDelete
  39. കുമാര ''സംഭവം'' തന്നെ.......

    ReplyDelete
  40. സുരനെ ഞാൻ മൻസ്സിൽ വരച്ചിട്ടു...
    കട്ടി മീശ
    മെലിഞ്ഞ ശരീരം...
    പിന്നെ...........

    ReplyDelete