Thursday, December 22, 2011

മാനം വിറ്റ് മാനം വാങ്ങൽ



അന്യായ കാശ് കൊടുത്താലും അവനോനു ഇഷ്ടമുള്ളവരോടൊപ്പം അടിച്ചു പൊളിച്ചു യാത്ര ചെയ്യാവുന്ന ബാംഗ്ലൂർ - തൃശ്ശൂർ റൂട്ടിലെ എ.സി.സ്ലീപ്പർ ബസ്സിലെ ഒരു രാത്രി യാത്രയിലാണ് ഈ സംഭവം നടന്നത്. 
 
ചാർജ്ജ് എത്രയായാലും ഇമ്മാതിരി ബസ്സുകളിലെ സീറ്റുകൾ മുഴുവൻ ഫുള്ളായിരിക്കുമല്ലോ.  ലാവിഷായി യാത്ര ചെയ്യാൻ എത്ര കാശ് വേണേലും ചെലവാക്കുന്നതിന് ആളുകൾക്ക് മടിയില്ല.  കുഴപ്പക്കാരല്ലാത്ത യാത്രക്കാരും ഗട്ടറില്ലാത്ത റോഡും, സുഖായി ഉറങ്ങാൻ മോഹൻലാലിന്റെ പുതിയ സിനിമയുമായി ബസ്സ് കേരളത്തിലേക്ക് പോവുകയായിരുന്നു.  സേലത്ത് എത്താറായപ്പോൾ മുകളിലെ സ്ലീപ്പറിൽ നിന്നുമൊരു ജീൻസ് താഴെയുള്ള ഒരാളുടെ മേൽ പുഷ്പവൃഷ്ടി പോലെ വീണു.  ഉറക്കത്തിലായിരുന്ന ആ പാവത്തിന് ഇതെവിടന്ന് മേൽജാതമായി എന്ന് മനസ്സിലായില്ല.  ചുറ്റും നോക്കി പലരോടും ചോദിച്ചെങ്കിലും എല്ല്ലാരും മൻ‌മോഹൻ മോഡിലായിരുന്നു.  വല്ല സ്വർണ്ണമോ രൂപയോ മറ്റോ ആയിരുന്നെങ്കിൽ എന്റേതാന്ന് പറഞ്ഞ് ബിവറേജസിലേത് പോലെ ലെങ്ത്തി ക്യൂ ആയിരുന്നേനെ.  ഇതിപ്പോ മുഷിഞ്ഞൊരു ജീൻസ് ആർക്കുമത് വേണ്ട.  അയാൾ ജീൻസ് ഡ്രൈവർക്ക് കൊണ്ട് കൊടുത്ത് പോസ് ചെയ്ത ഉറക്കം കണ്ടിന്യൂ ചെയ്തു.  അങ്ങനെ ആ സീൻ കഴിഞ്ഞു, സിനിമ കഴിഞ്ഞു, രാത്രി കഴിഞ്ഞു, കർണാടകവും തമിഴ്നാടും കഴിഞ്ഞു.

നേരം പുലർന്നു, ബസ്സ് തൃശ്ശൂരിലേക്ക് പോവുകയാണ്.  ഓരോരോ സ്റ്റോപ്പിലായി ആളുകൾ ഇറങ്ങിത്തുടങ്ങി.  അപ്പോൾ മുകളിലെ സ്ലീപ്പറിൽ നിന്നും ഒരു ചെറുപ്പക്കാരൻ താഴെ ഇറങ്ങി.  ടൈറ്റ്ഫിറ്റ് ജീൻസും വിതൌട്ട് ഇൻ ടീഷർട്ടുമിട്ട ക്ലീൻ ഷേവ് ചെയ്‌തൊരു സുമുഖ സുന്ദര ടെക്കി കുമാരൻ.  രാത്രി തീരെ ഉറങ്ങിയില്ലെന്ന് മുഖ ലക്ഷണം കണ്ടാലറിയാം.  ക്ഷീണത്തേക്കാൾ വലിയ പരിഭ്രമത്തോടെ അവൻ ചോദിച്ചു. “എന്റെയൊരു ജീൻസ് താഴെ വീണിട്ടുണ്ട്.. ആർക്കെങ്കിലും കിട്ടിയോ?” ഉറക്കമെണീറ്റ് ഇറങ്ങാൻ റെഡിയായി ഇരിക്കുകയായിരുന്ന ജീൻസ് കിട്ടിയ ആൾ അത് ഡ്രൈവറുടെ കൈയ്യിൽ കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞു.  അവൻ സമാധാനത്തോടെ ഡ്രൈവറുടെ ക്യാബിനിലേക്ക് പോയി ചോദിച്ചു.


“ചേട്ടാ, എന്റെയൊരു ജീൻസ് വീണുപോയി, അത് ഇവിടെ തന്നിട്ടുണ്ടെന്ന് ഒരാളു പറഞ്ഞു


“ജീൻസോ, ഇവിടെ കിട്ടിയിട്ടില്ല” മുരടനും മുഷ്കനുമായ ഡ്രൈവർ മുരണ്ടു കൊണ്ട് ഗിയർ മാറ്റി.


ക്യാബിനിലുള്ള ഡ്രൈവറുടെ അസിസ്റ്റന്റ് ചങ്കരനും ഡിറ്റൊ.  ജീൻസ് ഇവിടെ കൊടുത്തെന്ന് പറഞ്ഞയാൾ കള്ളം പറയേണ്ട കാര്യമില്ലല്ലോ അത് കൊണ്ട് അവൻ വീണ്ടും വീണ്ടും ചോദിച്ചു.  ഡ്രൈവർ നിഷ്കരുണം ഇല്ലാന്നു പറഞ്ഞ് ചുരത്തിലൂടെ പോകുമ്പോൾ പോലും കാണിക്കാത്ത കോൺസൻ‌ട്രേഷനിൽ വണ്ടി ഓടിക്കാൻ തുടങ്ങി.  അയാൾ അയയുന്നില്ലെന്ന് കണ്ട് കുമാരൻ സഹതാപം വർക്കൌട്ട് ചെയ്യുമെന്ന് കരുതി പറഞ്ഞു.


“അത് എന്റെ പെങ്ങളുടേതാ.. പ്ലീസ് താ ചേട്ടാ


അപ്പറഞ്ഞത് സർവ്വാബദ്ധമായിരുന്നു.  അത് കേട്ടപ്പോ “എങ്കിൽ പെങ്ങളോട് വരാൻ പറ..” എന്നായി ആ കശ്മലൻ.

ഖൽബ് തുറന്ന് ചിരിച്ചിട്ടും കാലു പിടിച്ച് പറഞ്ഞിട്ടും കാശ് വെച്ച് നീട്ടിയിട്ടും കുപ്പി തരാമെന്ന് മോഹിപ്പിച്ചിട്ടും ഡ്രൈവർ അയഞ്ഞില്ല.  റിക്വസ്റ്റുകളൊക്കെ ക്രോസ്സ് ബാറിനു തട്ടിയ ബോളുകൾ പോലെ പോയി.  ഒരു രക്ഷയുമില്ലാഞ്ഞ് അവൻ വയറു പൊട്ടിയ കൂറയെ പോലെ തിരിച്ച് മുകളിലെ ബർത്തിലേക്ക് കയറി.  കുറച്ച് കഴിഞ്ഞപ്പോൾ ബാക്കിന്റെ മുക്കാൽ ഭാഗം മാത്രം എത്തുന്ന ജീൻസും ടീ ഷർട്ടുമിട്ടൊരു മിസ്.കുമാരി മുകളിൽ നിന്നിറങ്ങി.  നല്ലോണം തടിച്ച ഷെയ്പ്പായതിനാൽ ആ ടൈനി ജീൻസ് അവളുടെ ഭൂമിക ഫുൾകവർ ചെയ്യാൻ ഒട്ടും മതിയാവില്ല.  ഒരുമാതിരി ആന ത്രീഫോർത്ത് ഇട്ടത് പോലെയുണ്ട്.  മുഖകമലങ്ങളിലെ പരിഭ്രാന്തിയും കൺ‌കമലങ്ങളിലെ നിദ്രാവിഹീനതയും കണ്ടാൽ മാത്രം അവന്റെ കൂടെ പിറന്ന പെങ്ങളാണെന്ന് പറയാം.  അല്ലാതെ നോക്കിയാൽ സെറീനാ വില്യംസും ജോൺ അബ്രഹാമും പോലെയേ തോന്നൂ. ഷർട്ടിനും ജീൻസിനും ഇടയിലെ ഹോട്ട് സ്പേസ് ടീഷർട്ട് വലിച്ച് താഴ്ത്തി ഫിൽ ചെയ്തു കൊണ്ട് അവൾ ഡ്രൈവറുടെ ക്യാബിനിലെത്തി.  മലയാളം ലാംഗ്വേജും ബോഡി ലാംഗ്വേജും ഉപയോഗിച്ച് ചോദിച്ചെങ്കിലും ഷൈലോക്ക് ഡ്രൈവർ ജീൻസ് തരില്ലാന്ന് ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞു. 
 
ബസ്സാണെങ്കിൽ തൃശ്ശൂർ എത്താനായി, നല്ല വെളിച്ചമായി, ആളുകളൊക്കെ ഉറക്കമെണീറ്റ് ഇറങ്ങാൻ റെഡിയായി.  എലിക്ക് എലിമിനേഷനാണെങ്കിൽ പൂച്ചക്ക് ടൈം പാസ്സ് എന്ന് പറഞ്ഞത് പോലെ ഡ്രൈവർ അവളെ വെറുതെ ഇട്ട് കളിപ്പിച്ചു.  അവളുടെ നിൽ‌പ്പ് കണ്ട് ക്ഷമ പോലും നാണിച്ചു പോയി.  ബസ്സ് തൃശ്ശൂരെത്തി, എല്ലാവരും ഇറങ്ങി. ഡ്രൈവറും അസിസ്റ്റന്റും കുമാരിയും മുകളിലെ ബർത്തിൽ മാറ്റക്കച്ചയില്ലാതെ ദിഗംബരനായിരിക്കുന്ന ടെക്കിക്കുട്ടനും മാത്രമായി.  അപ്പോൾ ഒരു കൊടുക്കൽ വാങ്ങൽ വ്യവസ്ഥയിൽ ജീൻസ് തരാമെന്ന് ഡ്രൈവർ സമ്മതിച്ചു.
 
അത് ഇത്തിരി കൂടിയ ഒരു എക്സ്‌ചേഞ്ച് വ്യവസ്ഥയായിരുന്നു.  അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിലിന്റെ വില വളരെ കുറവായിട്ടും പെട്രോളിനു അന്യായ വില കൊടുക്കേണ്ടി വരുന്നത് പോലെ, ബിവറേജസിൽ അമ്പത്തഞ്ചിനു വിൽക്കുന്ന സെയിം ബിയർ ബാറിൽ നൂറ്റിപ്പത്തിനു വിൽക്കുന്നത് പോലെ, ഒരു ജീൻസിന്റെ വില എത്രയോ കുറവാണെങ്കിലും ബസ്സിലെ അന്നേരത്തെ മാർക്കറ്റ് വാല്യു വളരെ വലുതായിരുന്നു.  പക്ഷേ ചില പ്രത്യേക സന്ദർഭങ്ങളിൽ കാശിനേക്കാൾ വലുത് മാനമല്ലേ.  അഭിമാനമല്ല, ആപ്പിൾ തിന്നുന്നതിനു മുൻപ് ഹവ്വക്കില്ലാതിരുന്നത്. 
 
അന്തസ്സിനും അഭിമാനത്തിനും വേറെന്തിനേക്കാളും വില കൊടുക്കുന്ന ആ ധീര വനിത രണ്ട് പവന്റെ സ്വർണ്ണമാല കൈവിറക്കാതെ ഊരിക്കൊടുത്ത് ജീൻസ് തിരിച്ച് വാങ്ങി തന്റെയും തറവാടിന്റെയും നാടിന്റെയും രാജ്യത്തിന്റെയും യശസ്സുയർത്തി.


പണം പോട്ടെ പവ്വറു വരട്ടെ, പറമ്പ് പോട്ടെ കനാൽ വരട്ടെ എന്നല്ലേ പുതിയ പഴഞ്ചൊല്ല്.

103 comments:

  1. പടാര്‍ ടമാര്‍
    ഗലക്കി മോനെ ഗലക്കി...

    ReplyDelete
  2. ഹ ഹ ഹ കലക്കി പൊളിച്ചു :)

    ReplyDelete
  3. മാറ്റ ചുരിക ഇല്ലാതെ അങ്കത്തിനു പോയാല്‍ ഇങ്ങനെ ഇരിക്കും.!

    ReplyDelete
  4. കുമാര്‍ജി.
    കൊള്ളാം. ഹെഡ്ഡര്‍ മാറ്റിയാല്‍ കൂടുതല്‍ നന്നാവും. മുകളിലെ കമന്റിലെ വരികള്‍
    "മാറ്റ ചുരിക ഇല്ലാതെ അങ്കത്തിനു പോയാല്‍.....?"

    ReplyDelete
  5. ചുരത്തിലൂടെ പോകുമ്പോൾ പോലും കാണിക്കാത്ത കോൺസൻ‌ട്രേഷനിൽ വണ്ടി ഓടിക്കാൻ തുടങ്ങി

    ഇത്തവണ അതിഗംഭീരമാക്കിയിരിക്കുന്നു. ഉപമകള്‍ അപാരമാക്കിയിരിക്കുന്നു. നല്ലത് പോലെ രസിച്ചു.
    കൃസ്തുമസ് ആശംസകള്‍.

    ReplyDelete
  6. ക്യൂട്ടെക്സ് പോലെ വരുമോ ഈ ജീന്‍സ്...

    :-)

    ReplyDelete
  7. Enthayalum driver kanichath pokritharam ayi poyi.

    ReplyDelete
  8. കുമാരേട്ടാ,ഇപ്രാവശ്യം തകര്‍ത്തു..ഉപമകള്‍ കൊണ്ടുള്ള ആറാട്ടായിരുന്നല്ലോ..''വയറു പോയ കൂറ മാതിരി'' പ്രയോഗം ചിരിച്ചു മണ്ണ് കപ്പി..നന്ദി. നബിദിനാശംസകള്‍..സോറി ഹാപ്പി ക്രിസ്തുമസ്...

    ReplyDelete
  9. മൊബൈലില്‍ പിടിച്ചതുകൂടി ഇടൂ കുമാരാ... :)

    ReplyDelete
  10. വന്ന് വന്ന് എന്റെ കുമാര ഇഞ്ഞി ഈ പണിയും തുടങ്ങിയ. എന്നാലും ഇഞ്ഞി ബല്ലാണ്ട് ബേജാറായി പോയിട്ടിണ്ടാവല്ലോ ......സസ്നേഹം

    ReplyDelete
  11. നടക്കട്ടെ എത്രടം വരെ പോവും എന്നു കാണാലോ... പച്ചക്കള്ളം പരമാര്‍ത്ഥമാക്കാന്‍ കൊണ്ടു വന്ന ഉപമപ്രയോഗങ്ങള്‍ കലക്കി.....

    ReplyDelete
  12. ടെക്കി കുമാരനോ? അതാരു്?
    ഡ്രൈവർ പണി കിട്ടാൻ എന്താ വഴി?

    ReplyDelete
  13. ഇതു കലക്കീട്ടൊ...യേതാണ്ടു ഇതുപൊലൊരു സംഭവതിനു ഞാന്‍ സാക്ഷി ആയിട്ടുണ്ടു. അതു മൈസൂര്‍ വയനാടു റൂട്ടില്‍ ആയിരുന്ന് എന്നു മാത്രം.പക്ഷെ ആ പെങ്ങള്‍ അനുഭവസ്ത ആണെന്നു തോന്നുന്നു. വേറൊരെണ്ണം ഫിറ്റ് ചെയ്തു സുരേഷ് ഗോപി സ്റ്റ്യ്ലില്‍ പോടാ പുല്ലെ എന്നൊരു കമന്റും(സെന്‍സര്‍ ചെയ്തതു)പറഞിട്ടു ഇറങ്ങി പോവുകയും ചെയ്തു.

    ReplyDelete
  14. കലക്കി മോനെ..കലക്കി..ഉപമകള്‍ ഉഗ്രന്‍..ജീന്‍സ്‌ ആയത് നന്നായി മോനെ...വേറെ എന്തെങ്കിലും ആയിരുന്നെങ്കില്‍ ...ഹോ..ചിന്തിക്കാന്‍ കൂടി വയ്യാ...

    ReplyDelete
  15. കുമാരാ.... ടെക്കി കുമാരാ!!!!

    കലക്കി!

    ReplyDelete
  16. പണം പോട്ടെ പവ്വറു വരട്ടെ, പറമ്പ് പോട്ടെ കനാൽ വരട്ടെ എന്നല്ലേ പുതിയ പഴഞ്ചൊല്ല്.

    ReplyDelete
  17. രണ്ട് പവൻ ! ഹൊ വല്ലാത്തൊരു ചെയ്തായിപൊയല്ലൊ . പോയാ ഒരു മാനല്ലേ പോവ്വരുന്നുള്ളൂ .ഇതിപ്പോ ....

    ReplyDelete
  18. സോറി കുമാരാ...
    പതിവു കഥകളുടെ കൂട്ടത്തിൽ ഇതു കൂട്ടാൻ പ്രയാസമുണ്ട്. ഒരുതരത്തിലും യോചിക്കാൻ കഴിയാത്ത ഒരു കഥയായിപ്പോയി. ഒരു ജീൻസിനുപകരം രണ്ടുപവന്റെ മാല, അതും തങ്ങൾ സഞ്ചരിയ്ക്കുന്ന ബസ്സിന്റെ സ്റ്റാഫിനോടു ബന്ധപ്പെടുത്തി...
    സോറി കുമാരാ, കഥയാണെങ്കിലും ഒരു യോജിപ്പു വേണ്ടേ...? കഥ പറഞ്ഞ രീതിയെ മാത്രം അംഗീകരിയ്ക്കുന്നു.

    ReplyDelete
  19. കുമാര്‍ ജീ
    അലക്കി പൊളിച്ചു ..:)

    ReplyDelete
  20. ആന ത്രീഫോർത്ത് ഇട്ടത് പോലെയുണ്ട്



    :))))

    ReplyDelete
  21. കൊള്ളാം ..ചുരുക്കി ചരക്കിരക്കി :)

    ReplyDelete
  22. ഉപമകളില്‍ കുമാരന്‍ അത്യുഗ്രന്‍ തന്നെ. പക്ഷെ സംഭവം എനിക്കത്ര ലൈകിയില്ല.. :(

    ReplyDelete
  23. ബാംഗ്ലൂരിലേയ്ക്ക് പെണ്മക്കളെ പഠിയ്ക്കാന്‍ വിടാന്‍ മാതാപിതാക്കള്‍ താത്പര്യം കാണിയ്ക്കാത്തതിനു പിന്നിലെ വില്ലന്‍ ഇത്തര സ്ലീപ്പര്‍ കോച്ചുകള്‍ ആണെന്നത് ഒരു പരമാര്‍ത്ഥമാണ്‍...
    ഇവിടെ നിത്യം കാണും കേള്‍ക്കും ചെയ്യുന്ന ചെറിയ സംഭവങ്ങളില്‍ ഒന്നു മാത്രം...!

    ReplyDelete
  24. ഞാനും ഇതേപോലെ ഒരു ബാംഗ്ലൂര്‍ യാത്ര നടത്തിയതാ...ഭാഗ്യക്കെടിന് പക്ഷെ ഒന്നും കണ്ടില്ല...എന്താ ചെയ്യാ..അന്നല്പം തിരക്ക് കൂടിപ്പോയി... ഭാഗ്യത്തിനും..കാരണം നാളെ ചിലപ്പോ ഈ കുമാരന്‍ എന്നെ കുമാരന്‍ ആക്കും...അത് വേണ്ടാട്ടാ... ഇങ്ങനെയൊക്കെ നടക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്..ഇപ്പൊ ഇത്തിരികൂടി വിശ്വാസം ആയി..

    ReplyDelete
  25. മാഷേ ..നര്‍മ്മം നന്നായിട്ടുണ്ട്... ട്ടാ..

    ReplyDelete
  26. കലക്കി കുമാരേട്ടാ സൂപ്പര്‍

    ReplyDelete
  27. ഏതായാലും ഒരു സ്ലീപ്പർ യാത്ര നടത്തിനോക്കട്ടെ,
    പിന്നീട് ഒന്നുകൂടി വരാം...

    കുമാരാ....

    ReplyDelete
  28. സൂപ്പര്‍ പ്രയോഗങ്ങള്‍

    ReplyDelete
  29. "ആ ധീര വനിത രണ്ട് പവന്റെ സ്വർണ്ണമാല കൈവിറക്കാതെ ഊരിക്കൊടുത്ത് ജീൻസ് തിരിച്ച് വാങ്ങി തന്റെയും തറവാടിന്റെ...."

    നെയ്യപ്പം തിന്നാൽ രണ്ടുണ്ടു ഗുണമെന്നൊരു ചൊല്ല്ലുണ്ടല്ലൊ. അതുപോലെയാണ് ‘വൺ ഗ്രാം ഗോൾഡ് ’ ആഭരണം കയ്യിലുണ്ടെങ്കിൽ..!
    ‘ആഭരണവുമാകും അത്യാവശ്യ ഘട്ടത്തിൽ ധൈര്യമായിട്ട് ഊരിക്കൊടുത്ത് മാനവും രക്ഷിക്കാം..’
    ആശംസകൾ.....

    ReplyDelete
  30. തകർപ്പൻ! സംഭവം സത്യം തന്നെ കെട്ടോ, കാലമൊക്കെ മാറിപ്പോയി!

    ReplyDelete
  31. കുമാരോ കലക്കി പൊളിച്ചു

    ആശംസകള്‍

    ReplyDelete
  32. ഉപമകളും അവസാനം എഴുതിയ പഴഞ്ചൊല്ലും കേമമായിട്ടുണ്ട്.
    അഭിനന്ദനങ്ങൾ.

    ReplyDelete
  33. ഉപമകൾ ഗംഭീരം. എന്നാലും ഇങ്ങനെയൊക്കെ നടക്കുമോ?

    ReplyDelete
  34. ഹഹഹ.....കൊള്ളാം ...
    ഉപമകള്‍ ഗംഭീരം ...
    ക്രിസ്മസ് .. പുതുവത്സരാശംസകള്‍

    ReplyDelete
  35. മുഖകമലങ്ങളിലെ പരിഭ്രാന്തിയും കൺ‌കമലങ്ങളിലെ നിദ്രാവിഹീനതയും കണ്ടാൽ മാത്രം അവന്റെ കൂടെ പിറന്ന പെങ്ങളാണെന്ന് പറയാം. അല്ലാതെ നോക്കിയാൽ സെറീനാ വില്യംസും ജോൺ അബ്രഹാമും പോലെയേ തോന്നൂ.

    തകര്‍ത്തു കുമാര്‍ജി, ഉപമകള്‍ കൊണ്ട് സമ്പന്നം

    മാനം വിറ്റു മാനം വാങ്ങല്‍ അല്ല,
    മാല വിറ്റു മാനം കാത്ത ധീരേ വനിതാ രത്നമേ നീയാണ് താരം

    ReplyDelete
  36. അയാൾ അയയുന്നില്ലെന്ന് കണ്ട് കുമാരൻ സഹതാപം വർക്കൌട്ട് ചെയ്യുമെന്ന് കരുതി പറഞ്ഞു.

    അപ്പോള്‍ ആ കുമാരന്‍ ചേട്ടനായിരുന്നല്ലേ, അല്ലാതെ എല്ലാരും ഇറങ്ങിക്കഴിഞ്ഞിട്ടും, രണ്ടു പവന്റെ മാല കൊടുത്തെന്ന് ഇത്രേം കൃത്യമായി എങ്ങനെ മനസ്സിലായി... ങേ ങേ.....

    ReplyDelete
  37. കുമാരേട്ടാ.. കൊള്ളാം..
    "എലിക്ക് എലിമിനേഷനാണെങ്കില്‍ പൂച്ചക്ക് ജസ്റ്റ് ടൈം പാസ്സ് " ഇത് അപാരം..

    ReplyDelete
  38. നിത്യം കാണും കേള്‍ക്കും ചെയ്യുന്ന ചെറിയ സംഭവങ്ങളില്‍ ഒന്നു മാത്രം...!
    മാറ്റ ചുരിക ഇല്ലാതെ അങ്കത്തിനു പോയാല്‍ ഇങ്ങനെ ഇരിക്കും.!

    ReplyDelete
  39. കൊള്ളാം...

    ക്രിസ്തുമസ് പുതുവത്സരാശംസകള്‍...

    ReplyDelete
  40. ഉപമകളുടെ തമ്പുരാന്‍ കുമാ‍രന്‍...കൃസ്തുമസ് ആശംസകള്‍..................

    ReplyDelete
  41. eni mudal ivide sthirom sandarshakanayirikkum ...
    kavilammayaane sathyom ...
    nattukara kananom

    ReplyDelete
  42. കുമാരേട്ടാ.. പിറന്നാള്‍ ആശംസകള്‍...
    ഉപകളും, നര്‍മ്മവും എല്ലാം ശരിക്കും ചിരിപ്പിച്ചു.. "ഒരു ജീന്‍സിന് പകരം രണ്ടു പവനന്റെ മാലയോ"! പുളുവടി ആണെങ്കിലും വിശ്വാസയോഗ്യമായി തോന്നിയില്ല കേട്ടോ.. കുമാരേട്ടന്റെ പതിവ് നിലവാരത്തിലേക്ക് കഥ ഉയര്‍ന്നില്ല എന്നും അഭിപ്രായം ഉണ്ട്.. :)

    ReplyDelete
  43. nice kumaretta-dudu,pachu

    ReplyDelete
  44. 'കുമാര സംഭവം' ആയില്ലെങ്കിലും ഓര്‍ത്തുചിരിക്കാന്‍ വകനല്‍കി.

    ReplyDelete
  45. ആദ്യമായിട്ടാണ് ഇവിടെ. ഞാന്‍ വരാന്‍ വൈകി, സത്യം.
    പലരും ഉദ്ദേശിച്ച ക്ലൈമാക്സ്‌ ഇതായിരുന്നില്ല. എന്തായാലും ഉഷാര്‍ !

    ReplyDelete
  46. പലരും പറഞ്ഞത് പോലെ എനിക്ക് ഒട്ടും ലൈക്‌ ആയില്ല ,അശ്ലീലം നന്നായി ചുവച്ചു ,ഒട്ടും തുറന്നു പറയാഞ്ഞിട്ടും..

    ReplyDelete
  47. തലക്കെട്ട് നന്നായോ കുമാരാ?
    പതിവു പോലെ രസമുണ്ട് ഈ പോസ്റ്റിനും. ആശംസകൾ

    ReplyDelete
  48. കൊള്ളാം കുമാരാ..

    ReplyDelete
  49. gunapaatham:
    yaathra cheyyumpol penkuttikalkk paavaadayum blausumaanu nallath, aamkuttikalkk mundum shirt um.

    ReplyDelete
  50. അതെ, മാനം ഇപ്പോഴും ഒരു പണത്തൂക്കം മുന്നില്‍ തന്നെ....!

    ReplyDelete
  51. ഇപ്പോള്‍ ലോഡ്ജില്‍ മുരിയെടുത്താല്‍ റൈഡ് സദാചാര പോലിസ് ഇവരെ ഒക്കെ പേടിക്കണം പക്ഷെ ഒരു ബംഗ്ലൂര്‍ യാത്ര എസ് കെ എസ് ന്റെ സ്ലീപ്പേര്‍ കോചിലായാല്‍ അപ്പ്‌ അണ്‍ ഡൌണ്‍ ഒരു പത്ത് എണ്ണത്തിന് ഗാപ്പുന്ദ് കുമാരാ

    ReplyDelete
  52. ബ്ലാന്ഗൂര്‍ തൃശൂര്‍ യാത്രക്ക് എത്രയാ ടിക്കറ്റ് ചാര്‍ജ്‌ ???

    ReplyDelete
  53. കുമാരോ....വന്നു വന്നു ബസ്സിലെ കളിവിളയാട്ടിലും കഥയുണ്ടാക്കാന്‍ തുടങ്ങിയല്ലേ? പിള്ളാരെങ്ങനെയെങ്കിലും ഒന്ന് എഞ്ചോയ് ചെയ്തോട്ടെ മാഷേ!!

    ReplyDelete
  54. വളരെ നന്നായിരിക്കുന്നു കുമാരാ .....കലക്കി ....

    ReplyDelete
  55. ചിരിപ്പിച്ചു.
    അപ്പോ, ടെക്കി കുമാരന്റെ ലീലാവിലാസങ്ങൾ ശ്രദ്ധിച്ചോണ്ടിരിക്ക്യാരുന്നോ ബ്ലോഗ്കുമാരൻ?

    ReplyDelete
  56. നന്നായി....:))
    ഒരു കാലത്ത് ബാംഗ്ലൂർ-തിരുവനന്തപുരം റൂട്ടിൽ ഒത്തിരി ബസ് യാത്ര ചെയ്തിട്ടുണ്ട് ...

    ഹാപ്പി ക്രിസ്മസ്

    ReplyDelete
  57. ടെക്കി കുമാരൻ ഒരു ചാവേർ ആകാനുള്ള സാദ്ധ്യത കളഞ്ഞു കുളിച്ചോ? ടെക്കിയ്ക്ക്, ടി-ഷർട്ട് അഴിച്ച് അരയിൽ ചുറ്റി, സറീന വില്ല്യംസിന്റെ കൈപ്പിടിച്ച് നെഞ്ചു വിരിച്ച് പൂരപ്പറമ്പിലൂടെ നടക്കാമായിരുന്നു. ഡ്രൈവറും, ജീൻസും പോയി തുലയട്ടെ!

    അഗൈൻ വെൽ ഡൺ, കുമാർജി! നതിംഗ് സീരിയസ് :)

    ReplyDelete
  58. ബാംഗ്ലൂര്‍ കണ്ണൂര്‍ യാത്രയില്‍ ഇങ്ങിനെയുള്ള ടെക്കി കുമാരകുമാരികളെ .. കുറെ കണ്ടിട്ടുണ്ട്...
    എന്നാലും ഈയൊരു സംഭവം ഉപമകളുടെ മേമ്പോടിയോടു കൂടിയുള്ള കുമാരന്‍ സ്റ്റൈല്‍ അവതരണം നന്നായി ആസ്വദിച്ചു...
    (എന്നാലും രണ്ടു പവന്‍ മാല കേട്ടിട്ട് സഹിക്കുന്നില്ലട്ടോ).

    ReplyDelete
  59. മാനം രക്ഷിക്കാന്‍ ആ ജീന്‍സ്സിന് രണ്ടു പവന്‍ മാല ഊരിക്കൊടുത്തത് അന്യായം:(( ആ കാശിന് ഒരു ജീന്‍സ്സ് ഷോറും വാങ്ങാമായിരുന്നു.:)) ഏതായാലും അന്യസംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോകുന്ന പിള്ളേര് കൂടെ അന്നോ രണ്ടോ ജീന്‍സ്സും ,ടീ ഷര്‍ട്ടും കരുതുന്നത് നന്നായിരിക്കും ഇതുപോലുള്ള കള്ള പന്നി ഡ്രൈവര്‍മാരില്‍ നിന്നും രക്ഷപെടാമല്ലോ.>!!

    ReplyDelete
  60. കുമാരേട്ടാ,
    തകർപ്പൻ...ക്രിസ്തുമസ് പുതുവത്സരാശംസകള്‍ !

    ReplyDelete
  61. കുമാരേട്ടന്റെ പതിവ് ഫോമിലേക്ക് അങ്ങ് എത്തിയില്ലെങ്കിലും ചിരിപ്പിച്ചു. കൃസ്തുമസ് പുതുവത്സരാശംസകള്‍

    ReplyDelete
  62. പ്രയോഗങ്ങള്‍ അടിപൊളി. ലോട്ടറി ജീന്‍സിന്റെ രൂപത്ത്ലും വരുമെന്ന് പറയുന്നത് ഇങ്ങനെയാണല്ലേ.. കൃസ്തുമസ് പുതുവത്സരാശംസകള്‍

    ReplyDelete
  63. കുമാരേട്ടാ….. കുമാരേട്ടാ.. ഇനി അല്ലേ..?
    എങ്കിൽ പിന്നെ മാറ്റി വിളിക്കാം.. കുമാരനനിയാ .. കുമാരനനിയാ..
    അതുമല്ലെങ്കിൽ മാറ്റി വിളിക്കാം.. കുമാരാ.. കുമാരാ…
    അതുമല്ലേങ്കിൽ ...ഇത്തിരി പവറു കൂട്ടി വിളിക്കാം.. മിസ്റ്റർ കുമാരൻ..
    അതുമല്ലെങ്കിൽ ഛേ… ഒരു വഴിയുണ്ട്… നാട്ടുകാരാ.. എന്റെ പ്രീയ നാട്ടുകാരാ…
    എത്രയാണ് ഏജ് അഥവാ ഇവിടെ ഈ ഭൂലോകത്ത് താങ്കൾ ഭൂജാതനായ കാല ചക്രം എന്നറീലല്ലോ അതാ ഒരു വിമ്മിഷ്ടം.. ഏതു വിളിക്കണമെന്നറിയാതെ..പരുങ്ങി പരുങ്ങി.. പമ്മി പമ്മി ഒരു വിധായി..
    ..ഈ ജീൻസ് ഇത്രേം ഫയങ്കരനാണല്ലേ?
    മനോഹരമായി ജീൻസല്ല.. താങ്കളുടെ എഴുത്ത്…
    ഭാവുകങ്ങൾ നേരുന്നു…

    ReplyDelete
  64. ..ചുറ്റും നോക്കി പലരോടും ചോദിച്ചെങ്കിലും എല്ല്ലാരും മൻ‌മോഹൻ മോഡിലായിരുന്നു...!

    ഇഷ്ട്ടായി..!
    ഒത്തിരി ആശംസകളോടെ.പുലരി

    ReplyDelete
  65. പുതു പുത്തൻ ഉപമകൾ :))

    ReplyDelete
  66. പണം പോട്ടെ പവ്വറു വരട്ടെ, പറമ്പ് പോട്ടെ കനാൽ വരട്ടെ ..കലകലക്കി കുമാരന്ജീ .ഉപമകള്‍ അപാരം.

    ReplyDelete
  67. സത്യത്തിൽ അത്തരത്തിൽ ബർത്തുള്ള ബസ്സുണ്ടോ വരുമോ ..? പിന്നെയും റോക്കറ്റുപോലെ സ്വർണ്ണവില ഇങ്ങനെ നോൺസ്റ്റോപ്പായി ഉയരത്തിലേക്ക് കുതിക്കുമ്പോൾ ഒരു കീറ ജീൻസിനു വേണ്ടി രണ്ടുപവന്റെ മാലയൂരി കൊടുക്കുമോ..? കുമാരാ‍ാ....

    ReplyDelete
  68. 'ഉപമകളില്ലാത്ത' എഴുത്ത് ശീലമാക്കൂ കുമാരൻ. തീർത്തും ബോറടിപ്പിച്ചു.
    :-(
    ഉപാസന

    ReplyDelete
  69. ട്രെയിന്‍ പോലത്തെ ബസും അതില്‍ ഇമ്മാതിരി ഇടപാടുകളും മാനത്തിന്റെ വിലയും... രാജ്യം പുരോഗമിക്കുന്നുണ്ട്. കണ്ണു തുറന്നുവെച്ച കുമാരാന് അഭിനന്ദനങ്ങള്‍..

    ReplyDelete
  70. സമയമില്ലാത്തതുകൊണ്ടാവും ഡ്രൈവർ വള ചോദിച്ചത് അല്ലെ.

    സൂപ്പർ കോമഡി.. ടെക്കി കുമാരാ!

    ReplyDelete
  71. കൊള്ളാം... നന്നായിട്ടുണ്ട്.... ഇങ്ങിനെയുള്ള ബസ്‌ ഉണ്ടോ? .ഒരാളെ ചിരിപ്പിക്കാന്‍ കഴിയുക എന്നത് അപാര കഴിവാണ്. അത് എല്ലാവര്ക്കും കഴിയില്ല.എല്ലാവിധ ഭാവുകങ്ങളും ... ഇനിയും ഒരുപാടു തമാശകള്‍ ഉതിരട്ടെ ആ തൂലികയില്‍ നിന്നും...

    ReplyDelete
  72. നർമ്മവും അതിനെ പിന്താങ്ങുന്ന ഉപമകളും പോസ്റ്റിനെ സൂപ്പറാക്കി..ആശംസകൾ

    ReplyDelete
  73. കുമാരനു തെറ്റി.അത് കൊല്ലം സുപ്രീം ആയിരിക്കും :))

    ReplyDelete
  74. This comment has been removed by the author.

    ReplyDelete
  75. അല്ല ഈ കണ്ണൂർ ക്കരൻ എന്തിനാ ത്രിശ്ശുർക്ക് പോയത്?

    ReplyDelete
  76. ബാന്‍ഗ്ലൂര്‍ ഏസി കേട്ടിരിക്കന് കേട്ടിരിക്കണേ ..
    നന്നായീണ്ട് ..നന്നായീണ്ടേ ..

    ReplyDelete
  77. ഇവിടെ ആദ്യമാണ് ....
    ഒരു ബസ്‌ യാത്രയുടെ കാണാപ്പുറങ്ങള്‍ രസകരമായി ..
    ഒരു ജീന്‍സിന് വേണ്ടി സ്വര്‍ണ മാല ഊരി കൊടുക്കും
    ഇന്നത്തെ പുതിയ തലമുറ !!!!!!
    ഇനിയും വരാം

    ReplyDelete
  78. ടൈറ്റ്ഫിറ്റ് ജീൻസും വിതൌട്ട് ഇൻ ടീഷർട്ടുമിട്ട ക്ലീൻ ഷേവ് ചെയ്‌തൊരു സുമുഖ സുന്ദര ഗ്ലാമർ ടെക്കി കുമാരൻ.


    tekkan kumaranum vadakkan kumaranum oral thanne alle?? ivide ethra college kumaranmaar und? adyam jeans chodichu poya chekkanum avasanam penkutti jeans chodikkan povumbol jeans idaathe irikkunna chekkanum onnaano??

    kumaran bhavi vaikom muhammed basheer aavum

    Happy new year to u and your family..

    ugran post

    ReplyDelete
  79. കൊള്ളാം... എന്നാലും എന്തോ കുറവുണ്ട് കുമാരാ....

    ReplyDelete
  80. രചനാശൈലി മനോഹരം...ഉപമകള്‍ എല്ലാരെം പോലെ എനിക്കും രസിച്ചു..പക്ഷെ, കഥാബീജം എന്തു കൊണ്ടൊ അത്ര രസകരമായി തോന്നിയില്ല...നമ്മുടെയൊക്കെ താല്പര്യങ്ങള്‍ വ്യത്യസ്ത്ഥമല്ലെ? അതോണ്ടാവും എനിക്ക് രസിക്കാഞ്ഞത്....എഴുത്തു നന്നായിട്ടുണ്ട് താനും...

    ReplyDelete
  81. ഒരു ജീന്‍സിനു രണ്ടു പവനോ? സാഹചര്യമാണല്ലോ.. പത്തു പവനും കൊടുത്തു പോകും.

    ReplyDelete
  82. കുമാരനും ഇല്ല സംഭവവും ഇല്ല :(

    ReplyDelete
  83. ബംഗളൂര്‍ - എറണാകുളം യാത്രയില്‍ ഇത് സ്ഥിരമാനെന്നു കേട്ടിട്ടുണ്ട് ... എന്ത് കൊണ്ടോ... കണ്ടിടത്തോളം ബംഗളൂര്‍- തലശ്ശേരി ,കണ്ണൂര്‍ റൂട്ടില്‍ യാത്ര ചെയ്യാറുള്ള എനിക്ക് ഇത് വരെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല ... നര്‍മ്മത്തില്‍ ചാലിച്ച്ചിട്ടാനെങ്കിലും അറിഞ്ഞിട്ടും മറ്റു പലരും പറയാതിരുന്നത് പറഞ്ഞതിന് അഭിനന്ദനങ്ങള്‍ .... "ധീര വനിത " പ്രയോഗം തകര്‍ത്തു ...

    ReplyDelete
  84. ജനാര്‍ദ്ദനന്‍ സി എം ന്റെ കമന്റ്‌ കലക്കി .... "മാറ്റ ചുരിക ഇല്ലാതെ അങ്കത്തിനു പോയാല്‍.....?

    ReplyDelete
  85. inganeyaanu drivermaar muthalaalimaarkaakunnath..

    ReplyDelete
  86. ഹ ഹ ഹ കലക്കി

    ReplyDelete
  87. 2 പവന്‍റെ മാല പോയാലെന്താ
    കുടുംബത്തിന്‍റെ പേരു പോയില്ലാലോ :) ;)അതാണു കുടുംബ മഹിമ :)

    ReplyDelete
  88. ഹഹഹഹ....കുമാരേട്ടാ, "എലിക്ക് എലിമിനേഷനാണെങ്കിൽ പൂച്ചക്ക് ടൈം പാസ്സ് എന്ന് പറഞ്ഞത് പോലെ ഡ്രൈവർ അവളെ വെറുതെ ഇട്ട് കളിപ്പിച്ചു." ഹഹഹഹ.... ഇതാണ് ഞാന്‍ കുമാരേട്ടന് ഒരവാര്‍ഡ് തന്നത്. അടിപൊളിയായി. തമാശ ഇങ്ങനെ വേണം കാച്ചാന്‍!!

    ReplyDelete
  89. കഥയിൽ ചോദ്യമില്ലാ....പ്രത്യേകിച്ച് ഹാസ്യകഥയിൽ.... ഉപമയും,ഉൽപ്രേക്ഷയും,കാകളിയും,കളകാഞ്ചിയും,ഒക്കെ ചേർത്ത് വിളമ്പിയ ഈ കഥ ഹസ്യത്തിനു പുതിയ മാനം നൽകുന്നൂ.....കഥാകാരനു എന്റെ നംസ്കാരം.....

    ReplyDelete
  90. ഹാസ്യ കഥ നല്ല പോലെ ചിരിപ്പിച്ചു ,അഭിനന്ദനങ്ങള്‍

    ReplyDelete
  91. തറവാട്ട് പേരെഴുതിയ ജീന്‍സ് ആയിരിക്കും..തമാശ നന്നായി ആസ്വദിച്ചു..

    ReplyDelete
  92. നല്ല ഹാസ്യം. ആസ്വദിച്ചു. ആശംസകള്‍.

    ReplyDelete
  93. കമന്റുകളെഴുതി പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കും നന്ദി.. :)

    ReplyDelete