ഏപ്രിൽ മാസം തിരൂർ തുഞ്ചൻ പറമ്പിൽ ഒരു മീറ്റ് നടന്നിരുന്നല്ലോ. വളരെ നേരത്തെ തീരുമാനിച്ച് വിപുലമായ രീതിയിൽ നല്ല നിലയിൽ സംഘടിപ്പിക്കപ്പെട്ടതായിരുന്നു ആ മീറ്റ് എന്നതിൽ കുറ്റം പറയാനില്ല. പക്ഷേ ആ മീറ്റിൽ പങ്കെടുത്ത ഒരു പാവം ചെറുപ്പക്കാരനുണ്ടായ അനുഭവം വളരെ ക്രൂരമായിരുന്നു. മീറ്റുകളിൽ പങ്കെടുക്കുന്ന ഒരാൾക്കും അതു പോലൊരു ദുരനുഭവം ഇനിയുണ്ടാകരുതെന്ന് കരുതിയാണ് ഈ പോസ്റ്റ്. ഇത്തരം മീറ്റുകൾക്ക് ഇറങ്ങി പുറപ്പെടും മുൻപ് ആരായാലും ഒന്നു കൂടി ആലോചിക്കുന്നത് നന്നായിരിക്കും.
സൌകര്യത്തിനു വേണ്ടി നമുക്ക് ഈ ബാച്ചിലർ യൌവനത്തെ ശ്രീക്കുട്ടൻ എന്നു വിളിക്കാം. കേവലം ഇരുപത്തിയഞ്ച് വയസ്സ് പ്രായമുള്ള, ഊർജ്ജ്വസ്വലനും പുരോഗമന തൽപ്പരനും സാഹിത്യ കലാ വാസനയുള്ളവനുമാണ് കക്ഷി. ബസ്സിലോ ബ്ലോഗിലോ എവിടെ വെച്ചു പോലും ഒരു നാരിയുടെ മുന്നിലും നാറിയിട്ടില്ല. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരിൽ ഗൾഫിലെ ഉന്നത ജോലി പോലും ഉപേക്ഷിച്ചവൻ. വല്ലപ്പോഴും സൌഹൃദത്തിനു വേണ്ടി അൽപ്പം ബീയർ രുചിക്കുമെന്നല്ലാതെ ഒരു ദുശ്ശീലവുമില്ല. ഇന്നത്തെ കാലത്ത് അതൊരു പറയാൻ മാത്രമുള്ള കുറ്റമല്ലല്ലോ.
ഗൾഫിൽ നിന്നും നാട്ടിലെത്തി കുറച്ച് കഴിഞ്ഞ് ഒരു ദിവസം ചാറ്റിങ്ങിന്നിടയിൽ ഞാനാണ് തിരൂരിലെ ബ്ലോഗ് മീറ്റിനെപ്പറ്റി പറഞ്ഞത്. സി.വി. ഫോർവേഡ് ചെയ്യൽ മാത്രമല്ലാതെ വേറേ പണിയൊന്നുമില്ലാത്തത്ത് കൊണ്ട് കേട്ടയുടനെ അവനും വരുന്നുണ്ടെന്ന് പറഞ്ഞു. ബ്ലോഗേഴ്സായ ലുട്ടുവും, ഷമിത്തും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. തിരൂരിലേക്ക് പുലർച്ചെ അഞ്ച് മണിക്ക് കണ്ണൂരിൽ നിന്നുള്ള ട്രെയിനിൽ പോകാമെന്നായിരുന്നു തീരുമാനം. ശ്രീക്കുട്ടൻ കാസർഗോഡു നിന്നും വന്ന് സ്റ്റേഷനിൽ കാത്ത് നിൽക്കുമെന്നായിരുന്നു പറഞ്ഞത്. പക്ഷേ പുലർച്ചെ നാലരയോടെ സ്റ്റേഷനിലെത്തിയ ഞങ്ങൾക്ക് അവനെ അവിടെയൊന്നും കാണാൻ പറ്റിയില്ല. മൊബൈലിൽ ഒരുപാട് വിളിച്ചെങ്കിലും ഫോണെടുക്കുന്നുമില്ല.
അവൻ കണ്ണൂരിൽ ലാൻഡ് ചെയ്തിട്ടുണ്ടെന്ന് തലേന്ന് രാത്രി പന്ത്രണ്ട് മണിക്ക് എസ്.എം.എസ് അയച്ചിരുന്നു. പിന്നെ ഇവനെവിടെ പോയെന്നോർത്ത് ഞങ്ങൾ ടെൻഷനിലായി. ട്രെയിൻ കറക്റ്റ് അഞ്ച് മണിക്ക് എടുക്കും. എവിടെയെങ്കിലും കിടന്നുറങ്ങിപ്പോയിരിക്കും എന്ന് വിചാരിച്ച് പ്ലാറ്റ്‌ഫോം മുഴുവൻ പരതി. എവിടെയും അവനെ കണ്ടില്ല. അങ്ങനെ നടന്ന് തളർന്ന് ഞാനൊരു സിമന്റ് ബെഞ്ചിലിരുന്നു. അപ്പോഴേക്കും ട്രെയിൻ എടുക്കാനായിരുന്നു. അവൻ ഇല്ലാതെ പോകാമെന്ന് തീരുമാനിച്ച് അവസാനമായി ഒരിക്കൽ കൂടി റിങ്ങ് ചെയ്തു. ഇരിക്കുന്ന ബെഞ്ചിന്റെ തൊട്ടു പിറകിൽ നിന്നും മൊബൈൽ അടിക്കുന്നത് കേട്ടു. ഏതോ അണ്ണാച്ചിയാണെന്ന് തോന്നുന്നു പുതച്ച് ചുരുണ്ട് കൂടി ഉറങ്ങുകയാണ്. അതിന്റകത്ത് നിന്നാണ് മൊബൈൽ അടിക്കുന്നത്. പുതപ്പിന്റെ സ്റ്റാൻഡേർഡ് വെച്ച് അത് അവനാകാൻ ഒട്ടും സാധ്യതയില്ലാത്തത് കൊണ്ട് മൊബൈൽ കട്ട് ചെയ്ത് ഒന്നു കൂടി റിങ്ങ് ചെയ്തു. അപ്പോഴും മാറ്റമില്ല. അവന്റെ ഫോൺ ഇയാൾ അടിച്ചു മാറ്റിയോ എന്ന കൺഫ്യൂഷനിലായ ഞങ്ങൾ പതുക്കെ ആ കീറപ്പുതപ്പ് പൊന്തിച്ചു. അതിന്റെയുള്ളിലെ സീൻ കണ്ടപ്പോ ഞങ്ങൾ ഞെട്ടിപ്പോയി..
ശ്രീക്കുട്ടനെയും കെട്ടിപ്പിടിച്ച് ഒരു അണ്ണാച്ചി പെണ്ണ് കിടന്നുറങ്ങുന്നു…! റെയിൽവേ സ്റ്റേഷനിലെ ആളൊഴിഞ്ഞ മൂലയിലെ സിമന്റ് ബെഞ്ചിലൊരു രതിച്ചേച്ചിയും പപ്പുവും..!
ഞങ്ങളുടനെ അവനെ പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ചു. നിലാവത്ത് എണീറ്റ കോഴിയെപ്പോലെ അവനൊന്നും മനസ്സിലാകാതെ നിന്നു. ട്രെയിൻ വിടാറായി. വേഗം കയറെന്നു പറഞ്ഞ് എല്ലാവരും ട്രെയിനിലേക്ക് ഓടിക്കയറി. പിറകിലെ പുതപ്പിനുള്ളിൽ നിന്നും കൈ നീട്ടി “കുട്ടാ പോങ്കക്കൂടാതടാ… മുത്തേ..” എന്നൊരു പിൻവിളി അതിന്നിടയിൽ കേട്ടു.
കയറി ഇരിക്കാൻ നോക്കിയപ്പോൾ കംപാർട്ട്‌മെന്റ് മുഴുവൻ കാലി. അത് കണ്ണൂരിൽ നിന്നെടുക്കുന്ന ട്രെയിനായത് കൊണ്ടാവുമെന്നു ആശ്വസിച്ചപ്പോൾ “എണീക്കടാ..“ എന്ന് ഒരു പെണ്ണ് അലറി. “അയ്യോ ഇറങ്ങിക്കോ.. ഇത് ലേഡീസാ..“ എന്നും പറഞ്ഞ് നാലു പേരും അതിൽ നിന്നും ചാടി തൊട്ടടുത്ത കംപാർട്ട്‌മെന്റ് പിടിച്ചു. ഗോവിന്ദച്ചാമി ഇറങ്ങിയ കാലമായതിനാൽ അതിൽ കൂടുതൽ അവിടെ നിന്നിരുന്നെങ്കിൽ ആ പെണ്ണിന്റെ കൈക്ക് പണിയായേനേ.
ഒരു സീറ്റിലിരുന്ന ശേഷം ഞങ്ങൾ ശ്രീക്കുട്ടനോട് കൂടെ ഉറങ്ങുന്നത് കണ്ട പെണ്ണ് ഏതാണെന്ന് ചോദിച്ചു.
“അയ്യോ അതെനിക്കറിയില്ല.. ഞാനാ ആട ആദ്യം കിടന്നേ.. ആ പെണ്ണ്ങ്ങ രാത്രി എപ്പോ വന്ന് കെടന്നതാ… തണുപ്പ് കൊണ്ട് ഞാൻ ഉറക്കത്തിൽ പുതപ്പ് വലിച്ച് മേത്തിട്ടതായിരിക്കും.. ഞാനങ്ങനത്തെ ടൈപ്പല്ലെന്ന് നിങ്ങക്കറീല്ലേ…”
“പിന്നെ അവളെന്തിനാ നിന്റെ പേരു വിളിച്ചേ..?”
“അങ്ങനെ വിളിച്ചോ.. അതൊന്നും എനിക്കറീല്ലാ…”
“ഉറക്കത്തിലെന്തെങ്കിലും നടന്നിരിക്കുമോ.. ശ്രീക്കുട്ടാ…?”
ആ ചിന്ത താങ്ങാനാവാതെ ശ്രീക്കുട്ടൻ തലയിൽ കൈ കൊടുത്തിരുന്നു. അവന്റെ കഷ്ടകാലം അവിടെ തീർന്നെന്ന് കരുതിയെങ്കിൽ തെറ്റി. പിടിച്ചതിനേക്കാൾ വലിയത് മാളത്തിൽ എന്ന് പറഞ്ഞത് പോലായിരുന്നു മീറ്റ് സ്ഥലത്ത് നടന്നത്.
മീറ്റ് ഹാളും പരിസരവും വൻ ആൾക്കൂട്ടമായിരുന്നു. ഫോട്ടോ എടുപ്പും, സൌഹൃദ സംഭാഷണങ്ങളും പരിചയപ്പെടലുമൊക്കെയായി സമയം പോയതറിഞ്ഞതില്ല. ഇടക്ക് എപ്പോഴോ ശ്രീക്കുട്ടൻ മിസ്സായി എന്ന് ഞങ്ങൾ അറിയാൻ വൈകി. എവിടേം തിരഞ്ഞിട്ട് കണ്ടില്ല; പഴയത് പോലെ ഫോണെടുക്കുന്നില്ല. ഇവനെക്കൊണ്ട് ചൊറ ആയല്ലോ ദൈവമേ എന്ന് ഞങ്ങൾ വിചാരിച്ചു. അപ്പോഴുണ്ട് അവൻ ഓടിക്കിതച്ച് വരുന്നു.
“അത് പിന്നെ,, ഞാൻ വേറെ സ്ഥലത്തായിപ്പോയി…”
“വാ വേഗം ചോറു തിന്നാം…”
അവൻ അടുത്ത് വന്ന് നാണപ്പനായി പറഞ്ഞു. “കുമാരേട്ടാ… അതില്ലേ… എന്റെ ബ്ലോഗ് സുഹൃത്തില്ലേ ഹിമശൈല സൈകത ഭൂമിണി…, അവളിപ്പോ ഫോൺ വിളിച്ചു ഫുഡ് പുറത്ത് നിന്നുമാക്കാമെന്ന്… അത് കഴിച്ച് ഞാനവളുടെ വീട്ടിലേക്ക് പോകും.. നിങ്ങൾ മീറ്റ് കഴിഞ്ഞ് നാട്ടിലേക്ക് വിട്ടോ… ചിലപ്പോ ഞാൻ ഇന്ന് വരലുണ്ടാവില്ല…”
“ആരാടാ അത്.. ഞങ്ങൾക്കും കൂടി ഒന്ന് കാണിച്ച് താ..”
“അവളിവിടെ വന്നിട്ടില്ല. ടൌണിലുണ്ട്. എന്നോടങ്ങോട്ട് പോകാൻ പറഞ്ഞു… ഇങ്ങോട്ട് വരുന്നില്ലെന്ന്… ഈട ഈ ലോക്കൽ പരിപാടിയൊക്കെ അല്ലേ… ആരു വരാനാ… അപ്പോ പറഞ്ഞ പോലെ, നാട്ടിൽ വെച്ച് കാണാം…”
അതും പറഞ്ഞ് ശ്രീക്കുട്ടൻ ബാഗും തൂക്കി സ്ഥലം വിട്ടു. അസൂയ കൊണ്ട് എനിക്ക് പിന്നെ ഒരു മണി വറ്റ് ഇറങ്ങിയില്ല. ബാക്കിയുള്ളോൻ കുറേ കാലമായി ബ്ലോഗും ബുക്കിലുമൊക്കെ ചൂണ്ടയിട്ട് ഇരിക്കാൻ തുടങ്ങീറ്റ്. ഇന്നേ വരെ പെണ്ണ് പോയിറ്റ് ആണൊരുത്തൻ പോലും ഒരു കാലിച്ചായ വാങ്ങിത്തന്നിറ്റില്ല. മീറ്റെന്ന് കേട്ടപ്പോ ഇവൻ ചാടിക്കേറി വന്നതിന്റെ ഗുട്ടൻസ് ഇതായിരുന്നു.
നാലു മണിയോടെ മീറ്റിൽ നിന്നും ഇറങ്ങി അടുത്ത ട്രെയിനിൽ നാട് പിടിക്കാനായി ഞങ്ങൾ ഒരു ഓട്ടോയിൽ റെയിൽവേ സ്റ്റേഷനിലേക്ക് വിട്ടു. ഇടക്ക് വെറുതെ ഒരു കട്ടുറുമ്പാവാൻ വേണ്ടി ശ്രീക്കുട്ടന്റെ മൊബൈലിലേക്ക് അടിച്ചു. അത് സ്വിച്ച് ഓഫ് എന്നാണ് കേട്ടത്.
ഓട്ടോ ഹോട്ടൽ ഹൈവേ പ്ലാസയുടെ മുന്നിലെത്തിയപ്പോൾ “ഊൺ തയ്യാർ” എന്നെഴുതിയ ഒരു ബോർഡും പിടിച്ച് ഒരുത്തൻ നിൽക്കുന്നത് കണ്ടു.
“ഇവനൊക്കെ നാട്ടിൽ തേപ്പിന്റെ പണിക്കെങ്ങാനും പോയിക്കൂടേ.. ദിവസം ചെലവും കയിച്ച് നാനൂറ് രൂപ കിട്ടും.. വെറുതെ ഇവിടെ നിന്ന് നേരം കളയുന്നു…” ഷമിത്ത് പറഞ്ഞു.
അതെ എന്ന് പറയാൻ തുറന്ന വായ പിന്നെ എനിക്ക് അടക്കാൻ പറ്റിയില്ല. ക്ഷീണിച്ച് കരുവാളിച്ച ആ മുഖവും ബോഡിയും ശ്രീക്കുട്ടന്റേത് മാത്രമായിരുന്നു….!
വായിൽ കൈ ഇട്ടാൽ പോലും കടിക്കാത്തൊരു പാവം ചെറുപ്പക്കാരനെ മീറ്റിനു വന്നാൽ പലതും തരാമെന്ന് പറഞ്ഞ് മോഹിപ്പിക്കുക, എന്നിറ്റ് ഹോട്ടലിൽ കൊണ്ട് പോയി മൂക്കും മുട്ടെ തട്ടിയിട്ട് പേഴ്സും മൊബൈലും ബാഗുമൊക്കെ അടിച്ചു മാറ്റി സ്ഥലം വിടുക.. ആ പാവം അനാക്രാന്ത കുസുമൻ ഹോട്ടലുകാരുടെ ഇടി പേടിച്ച് അവരു പറയുന്ന പണികളെടുക്കുക.. ഇതൊക്കെ തിരൂർ മീറ്റിൽ നടന്ന ചാനൽകാർ പോലുമറിയാത്ത കാര്യങ്ങളാണ്.
അതു കൊണ്ട് ഇമ്മാതിരി മീറ്റുകൾ ഇനീം വേണോ? അല്ല നിങ്ങള് തന്നെ പറ.
മീറ്റിന് പോങ്കക്കൂടാതടാ...
ReplyDeleteവായില്‍ കൈയിട്ടാലും കടിക്കണ്ട. പക്ഷെ ഒരത്യാവശ്യം Common sense ഒക്കെ വേണ്ടേ, ശ്രീകുട്ടാ.
ReplyDeleteആരുടെ ഭസ്മക്കൊട്ടക്കുള്ള താങ്ങാണോ എന്തോ.........സസ്നേഹം
ReplyDeleteഎറണാകുളത്ത് ഇങ്ങനെയൊന്നും വഴിവക്കില്‍ ബോര്‍ഡും പിടിച്ച് നില്‍ക്കേണ്ടി വരില്ല...
ReplyDeleteആദ്യത്തെ മൂന്നു ദിവസം ആരും കാണില്ല...പിന്നെ കൊച്ചിക്കായലില്‍ പൊന്തിക്കോളും :-)
ഇന്റമ്മേ............
ReplyDeleteഒരു സുഖായില്യാ...
ReplyDeleteറെയിൽവേ സ്റ്റേഷനിലെ ആളൊഴിഞ്ഞ മൂലയിലെ സിമന്റ് ബെഞ്ചിലൊരു രതിച്ചേച്ചിയും പപ്പുവും..!
ReplyDeleteഎന്നാലും ആ കുട്ടനോട് ഇങ്ങനെ ചെയ്യാൻ പാടുണ്ടോ ??? ;)
കഷ്ടം തന്നെ .. എന്നിട്ട് പിന്നെ വിളിച്ച് സംസാരിച്ചോ ശ്രീക്കുട്ടനോട് ...? പാവം തന്നെ.. മീറ്റുകൾ നിരോധിക്കണം..
ReplyDeleteകുമാര്‍ജീ ,
ReplyDeleteകലക്കന്‍ !!
ഈ മീറ്റ് നടത്തിപ്പുകാര് ഇത് വല്ലതും അറിയുന്നുണ്ടോ?
കുമാരാ.. സത്യം പറ.. തിരൂര്‍ മീറ്റിലെ ശ്രീക്കുട്ടന്‍ കുമാരന്‍ തന്നെയല്ലേ :)
ReplyDeleteസംശയം-1 :
ReplyDeleteതിരൂരില്‍ എവിടെയാ ഹോട്ടല്‍ ഹൈവേ പ്ലാസ?
സംശയം-2 :
കണ്ണൂരില്‍ നിന്ന് ഒന്നിച്ചുവന്നു രജിസ്ടര്‍ ചെയ്ത നാലുപേരുടെ പേര് ലിസ്റ്റില്‍ അടുത്തടുത്ത് ഉണ്ട് (എന്റെ കയ്യില്‍). അപേക്ഷാ ഫോമില്‍ ഓരോരുത്തരും കൂടെ വന്നവരുടെ പേരായി മറ്റു മൂവരുടെയും പേര് എഴുതിയിട്ടുണ്ട്... ആ പാവം ഇത് വല്ലതും അറിഞ്ഞതാണോ? ഹ..ഹ..
(സി.ബി.ഐയിലെ ജോലി ഞാന്‍ വേണ്ടെന്നു വെച്ചതാ.. ഇനി ഡമ്മി വേണോ?)
കുമാരാ... അല്ല, സത്യായിട്ടും ഇത് നടന്നതാണോ...?
ReplyDeleteശ്രീക്കുട്ടകുമാരാ.... :)
ReplyDeleteസെൻട്രൽ പ്ലാസയാണെന്നാണ് ഞാൻ കരുതിയത്.. അതല്ല... അപ്പൊപ്പിന്നെ ഏത്..?
ReplyDeleteകുമാരന്റെ ബ്ലോഗ് പോസ്റ്റ് വായിച്ചു . പ്രൊഫൈലിൽകണ്ടത് ഒരു ചേലേരിക്കാരന്റെ മുഖം പോലെ തോന്നി. പേരു ഞാൻ മറന്നു. മാതൃഭൂമീലല്ലേ?ഇങ്ങോട്ടു നോക്കൂ . ഓർമ്മയുണ്ടോ ഈ മുഖം...?
ReplyDeleteഅരമന രഹസ്യം അങ്ങാടിപ്പാട്ട്
ReplyDeleteഎന്നാലും കുമാരേട്ടന്‍ ശ്രീക്കുട്ടനെ പപ്പുക്കുട്ടന്‍ ആക്കിയില്ലേ..? പാവം ശ്രീക്കുട്ടന്‍ .....!!!!
ReplyDelete:):):):)
ശ്രീകുട്ടന്‍ ഇപ്പോള്‍ എവിടെയുണ്ട് ? മീറ്റുകള്‍ ഇനിയും തുരുതുരാ വരുന്നുണ്ടല്ലോ!
ReplyDeleteഓരോരു ശ്രീക്കുട്ടന്മാരെ.
ReplyDeleteമീറ്റിനു വന്ന ശ്രീകുട്ടന്‍ മീറ്റില്‍ നിക്കാതെ ഹോട്ടലിലേക്കൊടിയത് കണക്കായിപ്പോയി. മീറ്റുകളെയല്ല നിരോധിക്കേണ്ടത് ഇമ്മാതിരിയുള്ള ശ്രീകുട്ടന്മാരെയാണ് ;)
ReplyDelete(തിരൂര്‍ മീറ്റിനു സംഭവിച്ചത് ചിലത് ഞാനും പറയ്ണൊ കുമാരാക??!!) ;) :)
അപ്പോ തലേ ദിവസം എത്തല്ല്ലേ വാരിയം റോഡിലേക്ക്?
ശ്രീക്കുട്ടന് എറണാകുളത്ത് എത്താന്‍ ലലനാ മണി ചേച്ചി സീറ്റ് ബുക്ക് ചെയ്തിട്ടുന്ടെന്നൊരു കിംവദന്തി യുണ്ട് .
ReplyDeleteആള്‍ ആകെ ത്രില്ലടിച്ചിരിക്കുവാ..:)
അവന്റെ പോക്കത്ര ശരിയല്ല എന്ന് പലരും പറയുന്നു .
എന്റെ നോട്ടത്തില്‍ അവന്റെ വരവിനാ കുഴപ്പം ..
കുമാരന്റെ കൂടെയാണോ ഇകുരിയും വരവ് ...:)
എനിക്കൊന്നും മനസ്സിലായില്ല.
ReplyDeleteഎല്ലാവര്‍ക്കും മനസ്സിലാവാന്‍വേണ്ടിയല്ലായിരിക്കും എഴുതിയത്, അല്ലേ :)
എന്നാലും എന്‍റെ കുമാരേട്ടാ.....!!!
ReplyDeleteചെ
കുമാറേട്ടന്‍ ഒരു തമിഴത്തിപ്പെന്നിന്റെ കൂടെ....?
ചെ
എനിക്ക് ഓര്‍ക്കുമ്പോള്‍ തന്നെ ലെജ്ജ തോന്നുന്നു :)
(ലേബല്‍ : ചക്കിനു വെച്ചത് കൊക്കിനു കൊണ്ട് )
വേണ്ട കുമാരാ.. ഇനിയൊരു മീറ്റ് വേണ്ട :))))
ReplyDeleteബോറിംഗ്
ReplyDeleteകുമാരേട്ടാാ,
ReplyDeleteഎന്ത് ചതിയാ ഈ ചെയ്തത്. എന്തായാലും സംഭവിച്ചു. അത് ഇത്ര പരസ്യമാക്കേണ്ടിയിരുന്നില്ല. മാറ്റാംകുടീല് പോണ്ട ചെക്കനാ. അന്വേഷണം നടക്ക്ണ്ണ്ട്. ഇനി അവന് ആരാ ഒരു പെണ്ണ് കൊടുക്കാ.
ഇതെന്തോന്നു നർമ്മം?
ReplyDeleteമീറ്റുകള്‍ നിരോധിക്കുക !!!
ReplyDeleteശ്രീ കുമാര പാണ്ടി പപ്പു
ReplyDeleteസംഗതി സത്യമാണോ കുമാരാ..? :)
ReplyDeleteതിരൂരില്‍ കുമാരന്റെ ഒപ്പം നടന്നിരുന്നവരൊക്കെ ഇപ്പോള്‍ കുമാരനെ കണ്ടിട്ടേയില്ല എന്നാണത്രേ പറയുന്നത്! :)
ReplyDeleteമീറ്റു.കൾ ആവാം, ഇത്തരം ശ്രീകുട്ടന്മാർ ‘ആവണ്ട’
ReplyDeleteഅടുത്ത മീറ്റിലെ 'ഇര' ആരാണാരാണാരാവോ.....? ;)
ReplyDeleteകുമാരന്റെ ദൃഷ്ടിയിൽ പെടാതെ മാറി നടക്കേണ്ടി വരും.... ;)
എന്റെ കുമരോ,
ReplyDeleteചൂള്ളന്‍ ഏതാ ടൈപ്പെന്ന് മറ്റേ മൊതലിന്റെ ഒപ്പം കിടന്ന് പൊതപ്പിന്റടീല്‍ റിങ്ങ് ച്യെതപ്പോള്‍ തന്നെ മനസ്സിലായില്ലേ? ഇവന്‍ ഒരുത്തന് എങ്ങിനെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായി. പോയവര്‍ മീറ്റില്‍ പങ്കെടുത്ത് സംസാരിച്ചും സൊറപറഞ്ഞും കുശുമ്പുകുത്തിയും വെള്ളമടിയുടെ കപ്പാസിറ്റിയുടെ വീരസ്യം പറഞ്ഞും ഫുഡ്ഡ വെട്ടിവിഴുങ്ങി പിരിഞ്ഞു പോയി. ഇവന്‍ മണ്ടമറയില്‍ വല്ലതും ഒപ്പിക്കാന്‍ പറ്റോന്ന് നോക്കി നടക്കായിരുന്നു. അവനതു തന്നെ വേണ്ടേ കുമാരോ. കള്ളവെട്ടിന് പോകുമ്പോള്‍ ഇമ്മാതിരി അനുഭവംമുണ്ടാകുന്നത് നല്ലതാ...
ആ ബ്ല്ഓഗിണിക്ക് എല്ലാ വിധ ആശംസകളും നേരുന്നു!!
ഹെന്റെ..കുമാര ശ്രീക്കുട്ടാ....
ReplyDeleteഎനിക്കൊന്നും മനസ്സിലായില്ല.
ReplyDeleteഇത് ബോറായിപ്പോയി.
ഇങ്ങനെയൊക്കെ ഉണ്ടായോ തിരൂര്?
ReplyDeleteതാങ്കളുടെ പോസ്ടിങ്ങ്സ് എല്ലാം നന്നാകുന്നുണ്ട് സുഹൃത്തേ, പക്ഷെ ഈയിടെ എന്തോ ഒരു involvement കുറവ് ഉള്ളതുപോലെ തോന്നുന്നു. മുന്‍പൊക്കെ താങ്കള്‍ അങ്ങനെ പറക്കുകയായിരുന്നു ഒരു പക്ഷി രാജനെ പോലെ.
ReplyDeleteഎന്താ മാഷെ - അങ്ങോട്ട് അടിച്ചു വിടെന്നെ.. തണുപ്പിന്റെ യാണോ? മഴ കൂടുതല്‍ ആയതുകൊണ്ടായിരിക്കും അല്ലെ.. ഞാന്‍ ഒരു ബ്ലോഗ് സ്റ്റാര്‍ട്ട് ചെയ്യാന്‍ കാരണക്കാരന്‍ തന്നെ താങ്കള്‍ ആണ്. അതുകൊണ്ടാണ് ഇത്രയും പറഞ്ഞത്.
ഒന്നും പുരിയിലേ...
ReplyDeleteThis comment has been removed by the author.
ReplyDeleteമലയാളികളല്ലേ അപ്പോള്‍ ഒരു പെണ്ണു വിളിച്ചപ്പോള്‍ ഇത്തരം കൂട്ടായമക്കിടയില്‍ നിന്നും മാറി ഇങ്ങനെ സംഭവിച്ചതില്‍ അല്‍ഭുതം ഒട്ടുമില്ല.. കുമാരന്‍ ഒട്ടും നിലവാരം ഇല്ലാത്തവനാണെന്ന് പറയിപ്പിക്കാന്‍ മാത്രമേ ഈ പോസ്റ്റ് ഉപകരിക്കൂ.
ReplyDeletehttp://queerpridekeralam.blogspot.com/ എന്ന ബ്ലോഗ്ഗില്‍ esbian/gay/bisexual/transgender തുടങ്ങിയ വിഭാഗത്തില്‍ പെടുന്ന ലൈംഗിക ന്യൂനപക്ഷങ്ങള്‍ July 2nd, 2011 ന് ത്ര്ശൂരില്‍ ഒത്തു കൂടുന്നതായും അതിലേക്ക് ക്ഷണിക്കുന്നതുമായ പോസ്റ്റു കണ്ടു. താല്പര്യമുള്ളവര്‍ക്ക് അവിടെ പോകാം.
boaring....very very boaring..kumaaaaraaa
ReplyDeleteമലയാളികള്‍ക്ക് എന്താടീ ഇത്ര കുഴപ്പം? പോസ്റ്റു കണ്ടിരുന്നു മൊത്തം പുച്ഛം, സമരം ചെയ്യരുത്, വായിനോക്കരുത്. പുരുഷന്‍ എന്ന് വിളിച്ചാല്‍ ലജ്ജിക്കണം.
ReplyDeleteപുരുഷന്‍ എന്ന് വിളിക്കുന്നതിന് എന്തിനാടീ നാണിക്കുന്നേ?
നീ ശരിക്കുള്ള് ആണിന്റെ ചൂടും കരുത്തു അറിഞ്ഞിട്ടുണ്ടാകില്ല. അതാണ് ഈ ഇളക്കം.
ചാന്ത് പൊട്ടുകളുടെ കുണുക്കവും ഇളക്കവും കാണുമ്പോല്‍ ചിലര്‍ക്കൊക്കെ എന്തെങ്കിലും തോന്നിയെന്നും വരാം. അവരും ആണിന്റെ കരുത്തിനായി കൊതിക്കുന്നവരല്ലേ? എന്തായാലും നിന്റെ മറ്റേടത്തെ കാഴ്ചപ്പാട് കൊള്ളാം. ഒരുത്തനും ഇല്ലേടേ ഇവിടെ ലെവളെ നെലക്ക് നിര്‍ത്താന്‍?
കുമാരന്‍ ഒരു സംഭവം ഹാസ്യം ചേര്‍ത്ത് എഴുതി അതില്‍ എന്താ കുഴപ്പം? ഒരു മദാമ്മ വന്നിരിക്കണൂ.
ajith, കൊച്ചു കൊച്ചീച്ചി, സ്വപ്നാടകന്, ആവനാഴി, jayanEvoor, ചെലക്കാണ്ട് പോടാ, Haris MP : തിരൂർ മീറ്റിൽ എന്റെ കൂടെ വന്ന, ബ്ലോഗിലും ബസ്സിലും സുപരിചിതനായ ഒരു കുട്ടന്റെ ആഗ്രഹപ്രകാരം എഴുതിയതാണ് ഈ പോസ്റ്റ്. മീറ്റുകൾ മോശമാണെന്ന് ഒരിടത്തും പറഞ്ഞില്ല. ആ ടൈറ്റിലിന്റെ സാധ്യത ഉപയോഗപ്പെടുത്താൻ നോക്കിയെന്നേ ഉള്ളൂ. നിങ്ങളെ ചിരിപ്പിക്കാൻ പോയിട്ട് രസിപ്പിക്കാൻ പറ്റാത്തതിൽ ഖേദമുണ്ട്.
ReplyDeletepoochakanny : എന്റെ നിലവാരം ഓർത്ത് പൂച്ചക്കണ്ണി വിഷമിക്കണ്ട, എന്തെഴുതി എന്നത് നോക്കിയാ മതി, അതിനെ കുറ്റം പറഞ്ഞാൽ മതി. താങ്കളുടെ നിലവാരം ഞാൻ ബ്ലോഗ് നോക്കി അളക്കുന്നില്ല. നിങ്ങളുടെ മീറ്റിങ്ങിന്റെ പരസ്യം കണ്ടു. താൽപ്പര്യമില്ലാത്തതിനാൽ പങ്കെടുക്കുന്നില്ല. നന്ദി.
കമന്റുകളെഴുതിയ എല്ലാവർക്കും നന്ദി.
blogu meettukal thattippu meettukal thanneyanu.....
ReplyDeleteകുമാരനും ഞാന്‍ എഴുതിയത് വായിക്കാം അഭിപ്രായം പറയുവാന്‍ ക്ഷണിക്കുന്നു.
ReplyDeleteഒരു വിരോധവുമില്ല എങ്ങിനെ വെണമെങ്കിലും അളക്കാം വിലയിരുത്താം.
ബിജോയ്സേ പട്ടികള്‍ ചുമ്മാ കൂട്ടിനകത്ത് വച്ച് കുരക്കറുണ്ട് നിങ്ങളും കുരച്ചോളൂ.
നീ പോടീ പൂ ച്ചക്കന്നീ
ReplyDeleteഇവിടെ ഇഷ്ട്ടമുള്ളത് എഴുത്തും എഴുതതിരിക്കും
സൗകര്യം ഉണ്ടെങ്കില്‍ വായിച്ച മതി
കുമാരേട്ടാ നന്നായിട്ടുണ്ട്
ReplyDeleteഇനിയും ഇതുപോലെ നല്ല നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു
ഈശ്വരാ ഇയാളുടെ കൂടെയാണോ കണ്ണൂര്‍ മീറ്റ് കൂടേണ്ടത് ? കാത്തോളണേ...!!!
ReplyDelete:))
ലഡു നീ
ReplyDeleteപൊളക്കാണ്ടെ ആദ്യം അവള്‍ എഴുതിയത് വായിക്ക്. പഞ്ചാരയടിക്കാരായ ബസ്സ്/ബ്ലോഗ്ഗ് ടീമുകളെ പരിഹസിച്ചും മൂന്നാം ലൈംഗികതയെ പറ്റി ചര്‍ച്ചചെയ്യുവാന്‍ തയ്യാറായ പൂച്ചക്കണ്ണിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു. ലഡ്ഡുവിനത് ഇഷ്ടപ്പെട്ടുകാണില്ല. അമ്മായിമാരുടെ സോഫ്റ്റ് & പൈങ്കിളി സൊള്ളല്‍ അല്ലേ പറ്റൂ..പുറം ചോറിയലുകാര്‍ക്ക് പൂച്ചക്കണ്ണിയെഴുതിയത് ദഹിക്കില്ല.
രചനകളിലൂടെ ഗൌരവമുള്ള സാമൂഹിക പ്രശ്നങ്ങളിലേക്കും കടക്കാന്‍ ശ്രമിച്ചുകൂടെ കുമാരന്.
സത്യം പറ കുമാരാ... ആരാ അത്? ആ ശ്രീക്കുട്ടന്‍
ReplyDeleteഇതൊക്കെ ഉള്ളതാന്നോ !!!! :)
ReplyDeleteവിമലേ ........ഒന്ന് മേലോട്ടു നോക്ക്......അപ്പൊ ആ കുട്ടനെ കാണാം.......:)))
ReplyDeleteപോസ്റ്റ് ഇഷ്ട്ടായില്ലാ..
ReplyDeleteവിഷയവും അവതരണവും
കുമാരേട്ടാ നന്നായിട്ടുണ്ട്
ReplyDeleteഈ കഥ അറിഞ്ഞത് കൊണ്ടാണോ കൊച്ചി മീടിനു വന്നപ്പോ പേഴ്സ് എടുതിട്ടില്ലാനും, ബാഗ് മറന്നു എന്നും, ഒന്നും മൊബൈല്‍ പോലും സ്വന്തമായില്ലാത്ത ഒരു പാവം ആണെന്നും മയൂര പാര്‍ക്കിന്റെ റിസപ്ഷനില്‍ നിന്നും ആരോടോ പറയുന്നത് കേട്ടത് ?
ReplyDeleteഅപ്പോ മീറ്റിന് പിന്നില്‍ ഇങ്ങനെ കുറെ മീറ്റിങ്ങും നടക്കുന്നുണ്ടോ. :-) ഏതായാലും നന്നായിരിക്കുന്നു. :-)
ReplyDeleteയാതൊന്നും മനസ്സിലായില്ല.
ReplyDeleteകുമാരാ....
ReplyDeleteഇതു പോലെ കുമാരനറിയാത്ത ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ പരാമര്‍ശിക്കപ്പെട്ട 'ശ്രീക്കുട്ട' നെ തനിക്ക് അറിയുന്നതുകൊണ്ട്. ഈ സംഭവം താന്‍ പറഞ്ഞതുകൊണ്ടും ഞങ്ങള്‍ അറിഞ്ഞു.
ഇതുപോലെ ലോകത്ത് എന്ത് സംഭവം ഉണ്ടെങ്കിലും അതിന്റെ മുന്‍പും, കഴിഞ്ഞും പലതും സംഭവിക്കാം. നമുക്ക് ബ്ലോഗ് മീറ്റില്‍ എന്തു സംഭവിക്കുന്നു എന്ന് നോക്കിയാല്‍ പോരേ...?
ബൂലോകത്ത് നല്ലരീതിയില്‍ നടന്ന കാര്യങ്ങളെപോലും വളച്ചൊടിച്ച് 'തേജോവധം' ചെയ്യുന്നവര്‍ മാലാഖമാരായി വിലസുമ്പോള്‍.....ഈ ഒറ്റപ്പെട്ട സംഭവത്തിന് പ്രസക്തിയുണ്ടോ കുമാരാ....
ഏയ് ഇവിടെ എന്റെ കുറവുണ്ടല്ലോ... എനിക്കീ പോസ്റ്റിനു കുറ്റമൊന്നും കാണാന്‍ കഴിയുന്നില്ല..
ReplyDelete