ഒരു വാലന്റൈൻസ് ഡേ വൈകുന്നേരം…
മുറിയിൽ കടന്നയുടൻ ഷീന കൈയ്യിലുള്ള ബാഗും പ്ലാസ്റ്റിക് കവറും കട്ടിലിലേക്ക് വലിച്ചെറിഞ്ഞ് പൊട്ടിച്ചിരിക്കാൻ തുടങ്ങി. ലാപ് ടോപ്പിൽ ചാറ്റ്പൂജ ചെയ്തിരിക്കുന്ന മെർലിനും ഒരു പുസ്തകം വായിക്കുകയായിരുന്ന സബീനയും അന്തം വിട്ട് ചോദ്യരൂപത്തിൽ നോക്കി. ചിരി നിർത്താതെ ഷീന കവറെടുത്ത് കാണിച്ചു കൊടുത്തു.
“എന്താടീ അത്..?” മെർലിൻ.
“ഇന്ന് വാലന്റൈൻസ് ഡേയല്ലേ… മൂന്ന് കൊരങ്ങൻമാരുടെ ഗിഫ്റ്റുകളാണിത്…”
“ഒരു ദിവസം മൂന്ന് പേരുടെ കൂടെയോ..! എന്നെക്കൊണ്ട് വയ്യ ഇതൊന്നും കേൾക്കാൻ..” സബീന.
“വാലന്റൈൻസ് ഡെ ഒരു ദിവസമല്ലേയുള്ളൂ.. അതോണ്ട് മൂന്നെണ്ണമേ പറ്റിയുള്ളൂ..”
“എന്തൊക്കെയാ ഇദ്.. കാണട്ടെ…” മെർലിനും സബീനയും ചോദിച്ചു.
“നിങ്ങള് നോക്ക് അപ്പോഴേക്കും ഞാനൊന്ന് ഫ്രെഷായിട്ട് വരാം.” ഷീന അതും പറഞ്ഞ് ചുരിദാറിന്റെ പാന്റ്സും ടോപ്പും അഴിച്ച് കട്ടിലിലേക്ക് എറിഞ്ഞ് “സിൽസിലാ ഹേ സിൽസിലാ ഹേ…” എന്ന് പാടി ബാത്‌റൂമിലേക്ക് നടന്നു.
“ഇങ്ങനെയൊരു നാണമില്ലാത്ത സാധനം…” അവളുടെ അനാട്ടമി കണ്ട് സബീന കണ്ണുപൊത്തി.
കുളിച്ച് വന്ന് ഒരു നൈറ്റിയെടുത്തിട്ട് സഹമുറിയകളുടെ നടുവിലിരുന്ന് ഷീന ഗിഫ്റ്റുകൾ കാണിച്ച് കൊടുക്കാൻ തുടങ്ങി. ആദ്യത്തേത് ഒരു വാച്ച് ആയിരുന്നു. “ഇദ് എബിയുടേതാ.. അവനെ അറിയില്ലേ, എം.സി.ഏക്ക് പഠിക്കുന്ന… അച്ഛനുമമ്മയും ഗൾഫിൽ നല്ല സെറ്റപ്പിലാ... എന്റെ വോഡാഫോൺ നമ്പർ അവന്റേതാ. അവന് കൊടുത്ത ടൈം രാവിലെ എട്ട് മുതൽ പതിനൊന്ന് വരെയായിരുന്നു. ബ്രേക്ക് ഫാസ്റ്റ് അവന്റെ കൂടെയായിരുന്നു...”
“ഇതാരുടേതാ ഈ ചുരിദാർ..?”
“റെജിയുടേതാ.. ഒരു മൊബൈൽ കമ്പനി റെപ്പാ.. വീട്ടിൽ വല്യ കാശൊന്നുമില്ല എന്നാലും അവന്റെ ശമ്പളം മുക്കാലും എനിക്കെന്നെ ചെലവാക്കുന്നുണ്ട്… എന്റെ ഐഡിയ ഫോൺ അവനെ മാത്രം വിളിക്കാൻ വാങ്ങിത്തന്നതാ… ഫോൺ വിളിക്ക് അവനും ചെലവില്ല.. അയ്യായിരം മിനിറ്റ് ഫ്രീയുണ്ട്…”
“അവനെപ്പോഴായിരുന്നു മോളേ ഡ്യൂട്ടി..?” മെർലിൻ.
“പതിനൊന്നര മുതൽ ടു.തേർട്ടി വരെ. ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോകണമെന്ന് പറഞ്ഞ് എബിയോട് പതിനൊന്നരക്ക് എന്നെ ബസ് സ്റ്റാൻഡിൽ വിടാൻ പറഞ്ഞു.… അപ്പോ ആ തെണ്ടിക്ക് എന്റെ കൂടെ മണപ്പിച്ച് ബസ് സ്റ്റാൻഡിലും വരണമെന്ന്.. ഓനെ ഒഴിവാക്കാൻ ഞാൻ പെട്ട പാട്…! ഒടുക്കം ബസ് സ്റ്റാൻഡിൽ അങ്കിളുണ്ട് നിന്നെ എന്ത് പറഞ്ഞാ പരിചയപ്പെടുത്തുക എന്നൊക്കെ പറഞ്ഞപ്പോൾ അവനൊന്ന് ഒതുങ്ങി.. അല്ലേലും അവനെപ്പോഴും സംശയമാ.. ഇടക്കിടക്ക് വിളിക്കും. പൊട്ടൻ.. ഇന്ന് തന്നെ ഞാൻ റെജിയുടെ കൂടെ ബൈക്കിൽ പോകുമ്പോ അത് കണ്ട് അവൻ വിളിച്ചു. അങ്കിളിന്റെ മോനാണെന്ന് പറഞ്ഞ് ഞാൻ രക്ഷപ്പെട്ടു… അവൻ ഇത്തിരി ഡേഞ്ചറാ...”
“ആരാ വിളിച്ചതെന്ന് റെജി ചോദിച്ചില്ലേ…?” സബീന.
“ഈ ആൺമണ്ടൻമാരെ പറ്റിക്കാൻ വളരെ എളുപ്പമാ.. എന്നെ വിശ്വാസമില്ലല്ലല്ലോന്നും പറഞ്ഞ് കരയുന്നത് പോലെ ആക്കിയാ മതി… പിന്നൊന്നും പറയില്ല. അമ്മ സത്യം അച്ഛൻ സത്യം, ഒണ്ടാകാൻ പോണ കൊച്ച് എന്നൊക്കെ സത്യം ചെയ്ത് പറഞ്ഞാ അതും വിശ്വസിച്ച്, പാലേ.. വാവേ.. മിൽമേ.. ന്നൊക്കെ വിളിച്ച് പിന്നേം പിറകെ വന്നോളും. എന്നിട്ടും അടുക്കാത്തോനെ വിട്ട് കളയുന്നതാ നല്ലത്.. അവന്റെയൊക്കെ തലയിൽ എന്തെങ്കിലും ഉണ്ടാകും.. കൊറച്ച് ഗട്‌സ് ഉള്ളതിനെ പ്രേമിക്കാത്തതാ സേഫ്.. നമ്മളെ പോറ്റാൻ പൊട്ടൻമാരെത്ര കിടക്കുന്നു വരി വരിയായി… പിന്നെ ലഞ്ച് സൂപ്പറായിരുന്നു, ഞാൻ ശരിക്കും വെട്ടി വിഴുങ്ങി”
ഷീന ചുരിദാർ മേത്ത് ചേർത്ത് പിടിച്ച് കണ്ണാടിയുടെ മുന്നിൽ നിന്ന് ചരിഞ്ഞും മറിഞ്ഞും നോക്കുമ്പോൾ സബീന, “മൂന്ന് മണി മുതൽ അഞ്ച് മണി വരെയുള്ള ഷിഫ്റ്റിന്റെത് നോക്കട്ടെ….” എന്നു പറഞ്ഞ് മൂന്നാമത്തെ ഗിഫ്റ്റ് പാക്ക് തുറന്നതും, “അയ്യോടീ…” എന്ന് അത്ഭുതപ്പെട്ടു.
“അത് അനുപേട്ടന്റെ വക മോതിരമാ... അറിയില്ലേ… പത്രത്തിൽ ജോലി ചെയ്യുന്ന..? എയർടെൽ നമ്പർ മൂപ്പരുടേതാ. ഭാര്യയും മക്കളുമുണ്ട്. എന്നാലുമെന്നോട് ഭയങ്കര സ്നേഹാ… എനിക്കും ഇങ്ങേരെയാ കൂടുതലിഷ്ടം… ഈ കല്യാണം കഴിച്ചവൻമാരെ പ്രേമിക്കുന്നതാ നമ്മക്ക് നല്ലത്.. കെട്ടണംന്ന് പറയില്ല, എവിടെ പോണെങ്കിലും വിളിച്ച് പറഞ്ഞാ മതി, ഭാര്യേം മക്കളേം പോലും വിട്ട് കാറെടുത്ത് വരും… യാതോരു റിസ്കുമില്ല… കാശിനും വിഷമമില്ല. ഇദ് ഞാൻ കൊറേ നാള് കൊണ്ട് പോക്വല്ലോ…”
ഷീനയുടെ ഡയലോഗുകൾ കേട്ട് മടുത്ത് മെർലിൻ കട്ടിലിലേക്ക് ചാഞ്ഞു. അത് കണ്ട് ഷീന ചോദിച്ചു. “ഇവക്കെന്താ ഒരു ക്ഷീണം..? എന്ത് പറ്റിയെടീ, മാവേലി വന്നോ നിനക്ക്…?”
മെർലിൻ ലജ്ജയോടെ “ഛീ…” എന്ന് മുഖം തിരിച്ചിട്ട് പറഞ്ഞു “എടീ ഇതൊന്നും അത്ര നല്ലതല്ല, പ്രണയമൊക്കെ ആവാം ഒരാളോട് സിൻസിയറായി..”
“ഓ.. നീ അത്രക്ക് ഡീസന്റാവണ്ടാ… ഒക്കെ എനിക്കറിയാം. നിന്റെ ചാറ്റൽ മഴ എന്തായി?” അത് ഷീനക്ക് തീരെ പിടിച്ചില്ല
“അത് നിന്നെ പോലെ തമാശയൊന്നുമല്ല., ദിസീസ് എ മച്വേഡ് റിലേഷൻ… ഞങ്ങൾ സീരിയസാണ്. അത്തരം കാര്യങ്ങളേ സംസാരിക്കാറുമുള്ളൂ…” മെർലിൻ ചൊടിച്ചു.
“ആണോ… ഇന്റർനെറ്റിലോ..? അങ്ങനത്തെ ആളുകളോ… ഹഹ.. എങ്കിൽ അവനെയൊന്ന് കാണട്ടെ…”
“കാണിച്ച് തരാം.. നീ കക്ഷിയെ വളക്കരുത്… “
“അയ്യോ.. വേണ്ടായേ.. ഇപ്പോ തന്നെ എന്റെ ഡയറക്ടറി ഫുള്ളാ.. തൽക്കാലത്തേക്ക് പുതിയ അപ്പോയിന്റ്മെന്റൊന്നുമില്ല. അല്ലെങ്കിലും ഇനി ഒരു രാഷ്ട്രീയക്കാരനെയേ ഞാൻ പിടിക്കൂ, അതായാൽ വല്യ നേതാവാകുമ്പോ പണ്ട് പീഢിപ്പിച്ചെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താലോ… നീ അവന്റെ പടം കാണിച്ച് താ…”
മെർലിൻ ഫേസ്‌ബുക്കിൽ അവളുടെ കൂട്ടുകാരന്റെ പ്രൊഫൈൽ കാണിച്ചു. അത് കണ്ടതും ഷീന തലയറഞ്ഞ് ചിരിക്കാൻ തുടങ്ങി. കാര്യം പറയെടീന്നും പറഞ്ഞ് മെർലിൻ ചൂടായി.
“എടീ ഇവൻ നിന്നെ എങ്ങനെ ആദ്യം പരിചയപ്പെട്ടെന്ന് ഞാൻ പറയട്ടെ..?”
ഒട്ടും ഇഷ്ടപ്പെടാതെ മുഖം ചുളിച്ച് മെർലിൻ അവളെ നോക്കി.
“എടീ… ഇവൻ നിന്നോട് ഇങ്ങനെയല്ലേ ഫസ്റ്റിൽ പറഞ്ഞേ…., മാഡം, നിങ്ങളെ ഞാനെവിടെയോ കണ്ടിട്ടുണ്ടല്ലോ.. പത്ത് വർഷത്തിന് മുൻപ് ലളിത കലാ അക്കാദമി ഹാളിൽ ചിത്ര പ്രദർശനം കാണാൻ വന്ന മൂന്ന് പെൺകുട്ടികളിൽ ഒന്ന് നിങ്ങളായിരുന്നോ… അപ്പോ നീ പറഞ്ഞു അല്ലെന്ന്.. അപ്പോ അവൻ…, അല്ലെന്നോ.. ഓ.. ഞാൻ തെറ്റിദ്ധരിച്ചതായിരിക്കും.. ബൈ ദി ബൈ.. നമുക്ക് നല്ല ഫ്രന്റ്സായിക്കൂടേ… എടീ തൃശൂരുള്ള നിന്നോടും കണ്ണൂരുള്ള എന്നോടും അവനത് തന്നെയാ പറഞ്ഞത്… അക്കാദമി ഹാൾ ടൌൺ ഹാളായെന്ന് മാത്രം… ഇതവന്റെ സ്ഥിരം നമ്പറാ.. അവന്റെയൊരു ചേരി കളഞ്ഞ തേങ്ങ പോലത്തെ താടിയും ഇളിഞ്ഞൊരു ചിരിയും.. ശരിയല്ലേടീ… അങ്ങനെ അല്ലേ പറഞ്ഞത്..? പറ…”
ചമ്മലോടെ മെർലിൻ മുഖം കുനിച്ചിരുന്നു. ഷീനയും സബീനയും പൊട്ടിപ്പൊട്ടിച്ചിരിക്കെ, മെർലിൻ ‘റിമൂവ് ദിസ് ഫ്രന്റ്’ ബട്ടണിൽ ക്ലിക്കി.
ഒരു മാസത്തിന് ശേഷം ഹോസ്റ്റൽ മുറിയിലെ ഒരു ദിവസം രാവിലെ …..
എഴുന്നേറ്റയുടനെ ഷീന ബാത്‌റൂമിലേക്ക് ഓടി ഛർദ്ദിക്കാൻ തുടങ്ങി. അൽപ്പം കഴിഞ്ഞ് ക്ഷീണിച്ച് തളർന്ന് വന്ന് കട്ടിലിലിരുന്നു. “എന്ത് പറ്റിയെടീ…” അവളുടെ പുറകിൽ തടവിക്കൊടുത്ത് കൊണ്ട് സബീനയും മെർലിനും ചോദിച്ചു. ഷീന ഒന്നും മിണ്ടാതെ കണ്ണുംതള്ളി ഇരുന്നു. കുറേ തവണ കുത്തിക്കുത്തി ചോദിച്ചിട്ടും അവൾ ഒന്നും പറഞ്ഞില്ല.
മെർലിനും സബീനയും പരസ്പരം നോക്കി. “ഇദും വാലന്റൈൻസ് ഡേ ഗിഫ്റ്റാണെന്ന് തോന്നുന്നു…” മെർലിൻ പറഞ്ഞു.
“അതെ, മേ ബീ.. നാലാമത്തെ ഗിഫ്റ്റ്…” സബീന പൂരിപ്പിച്ചു.
ഡബിള്‍ കതിനാ...ചാണ്ടിച്ചന്റെ വക...
ReplyDeleteനാലാമത്തെ ഗിഫ്റ്റ് കുമാരന്റെ വകയാണോ!!!
ReplyDeleteചാണ്ടിച്ചന്റെ കമന്റാണ് പോസ്റ്റിനെക്കാള്‍ കൂടുതല്‍ ചിരിപ്പിച്ചത്
ReplyDelete:)
വാലന്റേന്‍സ് ഡേ സമ്മാനം കൊള്ളാം.
ReplyDeleteപത്ത് മാസം കഴിഞ്ഞാൽ ചിൽഡ്രൻസ് ഡേ വരുന്നുണ്ട്,,,
ReplyDeleteഅഞ്ചാമതൊരു ഗിഫ്റ്റ് കൂടി വാങ്ങാന്‍ അവളുടെ പരിതസ്ഥിതി അനുവദിക്കും എങ്കില്‍ പറയണേ...!
ReplyDeleteഇപ്പോഴത്തെ കുട്ടികൾക്ക് മൂല്യച്യുതി നഷ്റ്റപെട്ടു..ആർഷഭാരത സംസ്കാരം കൈമോശംവന്നു പോയി........
ReplyDeleteബൈ ദ ബൈ കുമാരേട്ടാ ഇതൊക്കെ എന്നേയും ഒന്ന് പഠിപ്പിക്കണം..ഒന്നും അങ്ങട് ശരിയാവണില്യ...
ഇങ്ങിനെ ആണേല്‍ ഈ േഡ എടുത്ത് കളയാതെ പറ്റില്ല.
ReplyDeleteഇങ്ങള് ഇങ്ങനെ ഗിഫ്റ്റ് കൊടുക്കാന്‍ തുടങ്ങിയാല്‍ മോശമല്ലേ കുമാരേട്ടാ
ReplyDeleteഅതു നന്നായി... കുമാരന്റെ ഗിഫ്റ്റോ? അതോ ആദ്യത്തെ മൂന്നിലൊരാളുടെ ഗിഫ്റ്റോ? അതോ ഇനിയും വേറൊരാളുണ്ടോ? (മുകളിൽ മിനി പറഞ്ഞ പോലെ 9 മാസം (പത്തെന്നാ മിനി പറഞ്ഞതു്) കഴിഞ്ഞാൽ കൃത്യം 14-ആം തിയതി തന്നെ ശിശുദിനവും വരുന്നുണ്ട്)
ReplyDeleteരണ്ടുകയ്യിലും ഗിഫ്റ്റുമായി നടക്കാന്‍ ഈ വാലന്റയിന്‍സ് ദിനം കുമാരിമാരെ സഹായിക്കട്ടെ "കുമാരന്മാര്‍" ആവശ്യത്തിനു മണപ്പിച്ചു നടക്കാന്‍ പിന്നാലെ ഉണ്ടാകുമല്ലോ ,സംഭവാമി യുഗേ യുഗേ ..:)
ReplyDeleteഈ പെൺകുട്ടികളുടെ കാര്യമൊക്കെ എങ്ങെനെ ഇത്ര കൃത്യമായി അറിയുന്നു? സമ്മതിച്ചു!
ReplyDeleteകുമാരേട്ടാ,
ReplyDeleteപ്രണയദിനാശംസകള്‍
ആണുങ്ങളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും...:-)
ReplyDeleteഅതല്ലേ ശരിക്കും ഒരിക്കലും മറക്കാന്‍ പറ്റാത്ത ഗിഫ്റ്റ് എന്നാലും ഈ കുമാരേട്ടനെ കൊണ്ട് തോറ്റു പിന്നെ ഈ നമ്പര്‍ പോര്ടബിലിടി ഉള്ളത് കൊണ്ട് രക്ഷപെടമല്ലോ ഇപ്പൊ ഒരു നമ്പറും ആരുടേം സ്വന്തമല്ലല്ലോ അപ്പൊ പിന്നെ മൂന്നാമത്തെ ഗിഫ്റായാലും നാലമാതെതായാലും ഒരുപോലല്ലേ
ReplyDeleteകാലം മാറിയതേ.
ReplyDeleteകുമാരനെത്ര ഗിഫ്റ്റുകള്‍ കിട്ടിയാവോ?
:)
ReplyDeleteഗിഫ്റ്റ് നന്നായി....
ReplyDeleteആശംസകള്‍ ....
ഗിഫ്റ്റ് ഏതായാലും വിലസി... ഗിഫ്റ്റ് കൊടുത്ത ആളെ അറിയാനാ കഷ്ടം... :D
ReplyDeleteപത്രത്തില്‍ ജോലി ഉള്ള അനൂപ്. ഭാര്യയും മക്കളും ഉള്ള അനൂപ്. എപ്പ വിളിച്ചാലും ഇതു ബാറീന്നു ആയാലും ഇറങ്ങി പോകുന്ന അനൂപ് ..:P
ReplyDeleteഞാന്‍ ഒന്നും പറഞ്ഞില്ലായെ .. ഗിഫ്റ്റ് കൊടുത്തത് അനൂപ് തന്നെ.. ഉറപ്പിച്ചു . :D
കുമാരോ ക്ലൈമാക്സ് തകര്‍ത്തുട്ടാ.....ഡി.എന്‍.എ ടെസ്റ്റിന്റെ കാലമാ വേഗം എന്തേലും ചെയ്തോ....
ReplyDeleteഇതൊക്കെ ഒപ്പിച്ചിട്ട് പാവത്തെ ഒഴിവാക്കി കുമാരന്‍ കഥയെഴുതാന്‍ ഇരിക്കാ...കഠിന ഹൃദയന്‍ തന്നെ.
റൌഫേട്ടന്‍ പറഞ്ഞത് വച്ചുനോക്കുമ്പോള്‍ ഈ വക കാര്യത്തില്‍ കുഞ്ഞാലിക്കുട്ടീന്റെ മനസ്സു എത്ര നല്ലതാ...
കുമാരനും പത്രത്തിലാ പണി..ഭാര്യയും മകളും ഉണ്ട്....
ReplyDeleteബാറിന്റേം ബീറടീടെം കഥ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതേ ഉള്ളൂ.. അനൂപിനും അനില്‍കുമാറിനും എന്തോ എവിടേയോ ഒരു ഛായ!!!
ഇത് കുമാരന്‍ തന്നെയോ (പോസ്റ്റ് ഇഷ്ട്ടായില്ലാ)
ReplyDeleteനല്ല പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു
“ഇങ്ങനെയൊരു നാണമില്ലാത്ത സാധനം…” അവളുടെ അനാട്ടമി കണ്ട് സബീന കണ്ണുപൊത്തി. --- സത്യം കുമാരേട്ട, നമ്മുടെ നാട്ടില്‍ human anatomy വളരെ മോശമായിക്കൊണ്ടിരിക്കുവാ ശരിക്കും കഷ്ടം തോന്നും. 90% പെണ്ണുങ്ങളുടെയും , oru 85% ആനുങ്ങലെടുയും - ചെറു പ്രായത്തില്‍ exercise/sports ഒന്നും ഇല്ലാതെ tv/computer മുന്‍പില്‍ കുതിയിരുന്നിട്ടായിരിക്കും. പോസ്റ്റ് വളരെ expected lines ആയി പോയല്ലോ
ReplyDelete--
എന്തായാലും ഒരാള്‍ രക്ഷപ്പെട്ടു പടം കാണിച്ചതുകൊണ്ട്
ReplyDeleteകൊള്ളാം ഈ "വാലന്റൈൻസ് ഡേ ഗിഫ്റ്റ്സ്"
അടിപൊളി !!
ReplyDeleteഓരോ "ഡേ"യുടെ പേരും പറഞ്ഞ് പെണ്‍പിള്ളേര്‍ "ഗിഫ്റ്റ്" ചോദിച്ചാല്‍ പിന്നെ കൊടുക്കുകയല്ലാതെ എന്ത് ചെയ്യും???
fourth man is hero ..
ReplyDeleteikkanakkinu ivalu giftu kure vangum
ReplyDeleteകുമാരാ,
ReplyDeleteസംഗതി രസകരമായി വായിച്ചു.
എങ്കിലും വളരെ പ്രെഡിക്റ്റബിൾ ആയ ക്ലൈമാക്സ്.
പുതുമയില്ല.
ഞാന്‍ പേടിച്ചു പോയി....ഭാഗ്യം ബ്ലോഗ്ഗേഴൊക്കെ കൂടെ അതിന്റെ ഉത്തരവദിത്വം കുമാരേട്ടന്റെ തലയില്‍ വച്ചു കൊടുത്തല്ലോ നന്ദിയുണ്ട് നന്ദി.....
ReplyDeleteഅതേ വല്യ വല്യ എം.ബി.എ പഠിപ്പുണ്ടായിട്ട് കാര്യമില്ല അകാലത്തില്‍ അമ്മയാകാത്തിരിക്കണേല്‍ ഐ.പില്‍ കഴിക്കണം. ഐ.പില്‍.
സിത്സില പാടിയുള്ള ആ പോക്ക് ഒന്ന് ഡീറ്റെയ്ലാക്കായിരുന്നു കുമാരേട്ടോ....
അതെന്താ, 3 പേരുടെ ചിലവിനു വെട്ടി വിഴുങ്ങിയതല്ലേ, ദഹനക്കേട് ആയിരിക്കും അല്ലെ.
ReplyDelete@ കൂതറേ വല്യ വര്‍ത്താനം പറയാണ്ടെ വായിച്ചിട്ട് സ്കൂട്ടാവാന്‍ നോക്ക് ഗഡ്യേ...
ReplyDeleteകുമാരേട്ടന്‍ കുമാരേട്ടനു സൌകര്യം ഉള്ളപോലെ എഴുതും....നീ വല്യ ആളാവാന്‍ നിക്കണ്ടാട്ടാ...
അപ്പോള്‍ വാലന്റൈന്‍സ് ഡേ മൂര്‍ദാബാദ്. കുമാരന്‍ സിന്ദാബാദ്.
ReplyDeleteശ്രീരാമ സേനക്കാര്‍ക്ക് കോപ്പിയെടുത്ത് വിതരണം ചെയ്യാം..
എന്നാലുമെന്റെ കുമാരാ..
ReplyDeleteഇതൊരു വല്ലാത്ത സമ്മാനമായി പോയീട്ടാ....
കൊള്ളം.. സമയോചിതമായി...നല്ല ഡയലോഗ്..
ReplyDeleteവളരേ നല്ല പോസ്റ്റ്. കുമാരന്‍ തമാശയായി പറഞ്ഞതുകൊണ്ടായിരിക്കാം പലരും വിഷയത്തിലെ ഗൌരവം ശ്രദ്ധിക്കാതെ പോയത്.തിരുവാതിര നോറ്റിരുന്നവര്‍ വാലന്റൈന്‍ ഡേയിലേക്ക് വഴിമാറിയത് ആ മാറ്റത്തിന്റെ അര്‍ത്ഥം അറിഞ്ഞുകൊണ്ടുതന്നെയാണ്.ഒരു പക്ഷേ ഇന്നത്തെ ആണിനും പെണ്ണിനും പണ്ടത്തെ സന്മാര്‍ഗ്ഗികതയോടു പുച്ഛമായിരിക്കാം.
ReplyDeleteനന്നായി. വളരെ ഇഷ്ടപ്പെട്ടു.
കുമാരാ :)
ReplyDeleteഇത്രയും മിടുക്കിയായ ഒരു പെണ്ണിന് ഇങ്ങനെ അബദ്ധം പറ്റുമോ.അതോ ഉ........അലര്‍ജിയാണോ
ReplyDeleteകൈയ്യിലും കാലിലും കഴുത്തിലുമെല്ലാം ഗിഫ്റ്റ് കിട്ടിക്കഴിഞ്ഞപ്പോൾ അവസാന ഗിഫ്റ്റ് ഇടമുള്ളിടത്തോട്ട് ആകാമെന്നു കരുതി, ഇനീ എളിയിലാവാം
ReplyDelete.
ഇതു കലക്കി കുമാരേട്ടാ... കൊടു കൈ...
ReplyDeleteവളരെ കാലിക പ്രസക്തിയുള്ള ഒരു ചുറ്റുപാടിനെയാണ് കുമാരേട്ടൻ പറഞ്ഞു വച്ചത്. ഇന്നത്തെ പ്രണയത്തിന്റെ ചൂടും ചൂരും ഇത്രക്കേയുള്ളുവെന്ന് എല്ലാവർക്കും അറിയാം. പിന്നെയും അതിൽ ചെന്നു ചാടുന്നത് ഇത്തരം ‘ഗിഫ്റ്റ്’കൾക്കായിത്തന്നെ. ‘ചാരിത്ര്യം’എന്നൊക്കെ പറയുന്നത് ഒരു പഴയകാല തമാശയായേ പുതു തലമുറ കാണുന്നുള്ളു.
ആശംസകൾ....
അഹാഹഹഹ ഇവളുമാര്‍ക്ക് ഒരു പാഠം ആയി കുമാരേട്ടാ കൊള്ളാം.....
ReplyDeleteകഷ്ടം...ഇങ്ങനെ ഒക്കെ എഴുതാമോ?
ReplyDeleteഎഴുതാനെക്കൊണ്ട് എഴുതിയത് പോലുണ്ട്....
ReplyDeleteവായിച്ച് കമന്റുകളെഴുതിയ സുഹൃത്തുക്കൾക്ക് വളരെ നന്ദി.
ReplyDeleteThis comment has been removed by the author.
ReplyDelete:) Good Kumarans..
ReplyDeleteകാലം കലികാലം! എന്നിട്ടും അവള്‍ക്കും ഒടുവില്‍ പറ്റി. ഇല എന്നും ഇല തന്നെ, മുള്ളുകുത്താന്‍ വേണ്ടി മാത്രം
ReplyDeleteKollam,super.realley enjoyed
ReplyDeleteC SQL
അടിപൊളി, മാഷെ.
ReplyDeleteലവള് ഗിഫ്റ്റ് ചോദിച്ച് വാങ്ങി, ലവന്മാരു കൊടുത്തു. ലവൾക്ക് പരാതിയില്ലേൽ പിന്നെ വായിക്കുന്ന നമ്മൾക്കാ.
ReplyDelete:))
കുമാരേട്ടാ,
ReplyDeleteവായിച്ചു. നിങ്ങളിങ്ങനെ തുടരെത്തുടരെ എഴുതിക്കൊണ്ടിരിക്കണമെന്ന് ഞാൻ നിർബന്ധിക്കില്ല. ഞെക്കിപ്പഴുപ്പിക്കുന്നതിന് പണ്ടേ സ്വാദ് കുറവാണ്. അപേക്ഷയാണ് : മൂത്തുപഴുത്ത , പഴയ പോലെയുള്ള കിടിലൻ സാധനങ്ങൾ മതി.
നൂലപ്പമുണ്ടാക്കാൻ ഒരുപാട് മസിലു പിടിക്കണം.
കുമാരാ....
ReplyDeleteഞാന്‍ ആദ്യമായാണ് കുമാരന്റെ ബ്ലോഗില്‍ വന്ന് വായിക്കുന്നത്. ഡോ. ജയന്‍ രണ്ടുമൂന്ന് തവണ കുമാരന്റെ ബ്ലോഗിനെപ്പറ്റി എന്റെ പോസ്റ്റുകള്‍ക്ക് അഭിപ്രായമെഴുതുമ്പോള്‍ സൂചിപ്പിച്ചിരുന്നു. സമയം കിട്ടിയില്ല വരാന്‍. ആദ്യമായി വായിക്കുന്നത് ഈ പോസ്റ്റാണ്. ഇഷ്ടപ്പെട്ടില്ല എന്ന് തുറന്ന് പറയട്ടെ. ഇനി മുമ്പെഴുതിയ കഥകളൊക്കെയൊന്ന് വായിച്ചു നോക്കാം.
ReplyDeleteassalayi...... abhinandanangal...
ReplyDeleteലാസ്റ്റിലെ ഗിഫ്റ്റ് കലക്കിട്ടോ
ReplyDelete##അല്ലെങ്കിലും ഇനി ഒരു രാഷ്ട്രീയക്കാരനെയേ ഞാൻ പിടിക്കൂ, അതായാൽ വല്യ നേതാവാകുമ്പോ പണ്ട് പീഢിപ്പിച്ചെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താലോ…##
ReplyDelete:))) ഇതങ് കസറി!
ഇനി പ്രേമിക്കുന്നെങ്കില്‍ ഒരു രാഷ്ട്രീയക്കാരനെയേ പ്രേമിക്കൂ.. അത് കലക്കി.
ReplyDeleteഎനിക്കൊന്നും കിട്ടിയില്ല ...
ReplyDeleteകോളടിച്ചല്ലോ !!
ReplyDeleteഅടുത്ത വര്ഷം മുതല്‍ 'മദേഴ്സ് ഡേ'-ക്കും ഗിഫ്റ്റ് കിട്ടുമല്ലോ...
ഹിഹി...
ആണുങ്ങളുടെ അടുത്ത് കളിച്ചാൽ....ആഹാ..എല്ലാ പെണ്ണുങ്ങൾക്കും ഒരു പാഠമാകട്ടെ..
ReplyDeleteമൂന്നാമത്തെ ഗിഫ്റ്റ് 'ശിശുദിനത്തിന്' ഉള്ള അഡ്വാന്‍സ കിട്ടിയതായിരിക്കും !
ReplyDeleteഎന്നാലും കുമാരാ ..നമ്മള്‍ ആണുങ്ങളെ ഇങ്ങനെ മോശക്കാരാക്കേണ്ടിയിരുന്നില്ല.
കുമാരേട്ടനെ രക്ഷിക്കാൻ എട്ടുകാലിമമ്മൂഞ്ഞ് വരും...
ReplyDeleteമാതൃഭൂമിയാണോ ആ പത്രം?
ReplyDeleteവായിക്കാന്‍ താമസിച്ചുപോയി..
ReplyDeleteവണ്ടര്‍ഫുള്...ഹും..:)
ആശംസകള്‍സ്...!!
കുമാരണ്ണോ സുഖമല്ലേ..
ReplyDeleteഎടീ തൃശൂരുള്ള നിന്നോടും കണ്ണൂരുള്ള എന്നോടും അവനത് തന്നെയാ പറഞ്ഞത്… അക്കാദമി ഹാൾ ടൌൺ ഹാളായെന്ന് മാത്രം… ഇതവന്റെ സ്ഥിരം നമ്പറാ..
ReplyDeleteകുമാരാ ഇതും ഒരു നമ്പറാ ആണ് അല്ലെ ......ഹി ഹി
കുമാരോ, കഥ നന്നായി .. 4th ഗിഫ്റ്റ് സൂപ്പര്‍ .... 5th എന്താണാവോ ?
ReplyDeleteanoopettanu oru kumarettante chuva...
ReplyDeletebaryayum kuttikalum... pinne eppo vilichalum....
enthu nalla sammaanam!
ReplyDeletepakshe ippozhathe sthreekal ee sammaanathinu vila kotukkarilla.
സ്വയം സമ്മതിച്ചല്ലോ ‘ആൺമണ്ടന്മാരെന്ന്’...
ReplyDeleteഷീന സ്വയം മിടുക്കീന്നു ഭാവിച്ചതും നന്നായില്ല....
"മാഡം, നിങ്ങളെ ഞാനെവിടെയോ കണ്ടിട്ടുണ്ടല്ലോ.. പത്ത് വർഷത്തിന് മുൻപ് ലളിത കലാ അക്കാദമി ഹാളിൽ ചിത്ര പ്രദർശനം കാണാൻ വന്ന മൂന്ന് പെൺകുട്ടികളിൽ ഒന്ന് നിങ്ങളായിരുന്നോ… അപ്പോ നീ പറഞ്ഞു അല്ലെന്ന്.. അപ്പോ അവൻ…, അല്ലെന്നോ.. ഓ.. ഞാൻ തെറ്റിദ്ധരിച്ചതായിരിക്കും.. ബൈ ദി ബൈ.. നമുക്ക് നല്ല ഫ്രന്റ്സായിക്കൂടേ… എടീ തൃശൂരുള്ള നിന്നോടും കണ്ണൂരുള്ള എന്നോടും അവനത് തന്നെയാ പറഞ്ഞത്… അക്കാദമി ഹാൾ ടൌൺ ഹാളായെന്ന് മാത്രം… ഇതവന്റെ സ്ഥിരം നമ്പറാ."
ReplyDeleteഎന്തൊക്കെ നമ്പരാ...:)
ഇത് കുമാരസംഭവം ബ്ലോഗ് തന്നെയാണോ ? :(
ReplyDeleteഇതിന്നാവായിച്ചത്...
ReplyDeleteകലക്കീണ്ട്
athiloruvan,,,ANOOP...
ReplyDeleteenthinaa mone peru maattiyathu,,,,,