ഞങ്ങളുടെ നാട്ടിൽ ഫാഷനബിളായ ഡ്രെസ്സുകൾ ഇടുന്നത് ജയൻ മാത്രമാണ്. ജയന്റെ കോസ്റ്റ്യുംസ് എപ്പോഴും ട്രെൻഡിയായിരിക്കും. ഹാഫ് കൈ ചെക് ഷർട്ടിന്റെ കൂടെ ലേറ്റസ്റ്റ് ഫാഷനായ അരച്ചന്തി പാന്റ്സ് ഇൻസൈഡ് ചെയ്തിരിക്കും. നടക്കുമ്പോൾ പാന്റ്സ് അരയിൽ നിന്നൂരി ഇപ്പോ താഴെപ്പോകുമെന്ന് തോന്നിക്കും. ചന്തിയുടെ ഷേപ്പ് അങ്ങനെയായത് കൊണ്ടാണ് പാന്റിടാൻ പറ്റുന്നതെന്ന അനാട്ടമി ലോയും വെയ്റ്റുള്ള വസ്തുക്കളെ ഭൂമി ആകർഷിക്കുമെന്ന ന്യൂട്ടന്റെ ഗ്രാവിറ്റി ലോയുമൊക്കെ ജയന്റെ പിന്നിൽ തോറ്റ് തൊപ്പിയിടും. പത്ത് പാസ്സാവാൻ മിനിമം 210 മാർക്ക് വേണമെന്ന പഴയ തെറ്റായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഫലമായാണ് പാവത്തിന്റെ ഐ.എ.എസ്. മോഹങ്ങൾ വാടിയും വാടാതെയും കരിഞ്ഞത്. ഇന്നായിരുന്നെങ്കിൽ മഴപെയ്യുമ്പോ സ്കൂളിൽ കയറി നിന്നാലും പാസ്സാകുമല്ലോ. എജുക്കേഷന്റെ ഷോർട്ടേജ് കൈയ്യിലുള്ള ഇംഗ്ലീഷ് ഇട്ട് ഗ്യാപ് ഫില്ലിങ്ങ് നടത്തും. വീട് സോമാലിയ വില്ലേജിലാണെങ്കിലെന്താ ജീവിക്കുമ്പോ ഗ്ലാമറായി ജീവിക്കണം, അതാണ് ജയരാജന്റെ പോളിസി.
വസ്ത്രധാരണത്തിലെ ഗ്ലോബലൈസേഷൻ പോലെ ശീലങ്ങളിലും ജയന് ചില പ്രത്യേകതകളുണ്ട്. നല്ല കോട്ടയം മലയാളത്തിലേ സംസാരിക്കൂ. ഞങ്ങളൊക്കെ “ഓൻ കണ്ടീമ്മ്ന്ന് ബീണിറ്റ് ബൈരം ബെച്ചു” എന്ന് എല്ലാർക്കും മനസ്സിലാകുന്ന ശുദ്ധ മലയാളത്തിൽ പറയുമ്പോൾ “അവൻ കയ്യാലയിൽ നിന്നും വീണ് കരഞ്ഞു” എന്ന് വളഞ്ഞ് പിടിച്ചാണ് ജയൻ പറയുക. അതൊക്കെ ആളുകളുടെ മുന്നിൽ ഷൈൻ ചെയ്യാനുള്ള നമ്പേഴ്സുകളാണ്. പരിചയപ്പെടുമ്പോൾ പേരു ചോദിച്ചാൽ തൊണ്ടയിൽ എക്സ്ട്രാ ബാസ്സ് കയറ്റി “ഞാൻ ജയരാജ്..” എന്ന് ജെയിംസ് ബോണ്ട് നിലവാരത്തിലേ പറയൂ. ജയൻ, ജയരാജൻ എന്ന് വിളിക്കുന്നത് ഒട്ടും ഇഷ്ടമല്ല. ജയൻ നാട്ടിൻപുറത്തൂടെ നടക്കുന്നത് കണ്ടാൽ സായിപ്പിറങ്ങിയെന്നാണ് ആളുകൾ പറയുക.
ഒരിക്കൽ ഏതോ കല്യാണ വീട്ടിൽ പോകുകയായിരുന്ന കളർ മുക്കിയ കോഴിക്കുഞ്ഞുങ്ങളെ പോലെയുള്ള നാലഞ്ച് കിടാവുകൾ വഴിതെറ്റി ജയന്റെ വീട്ടിലെത്തി. വീട്ടിൽ വന്ന ചാകര കണ്ടപ്പോൽ ജയൻ ഉഷാറായി അവരെ ഡീൽ ചെയ്യാനൊരുങ്ങി. പക്ഷേ അതിനു മുൻപ് കല്യാണിയമ്മ പിള്ളേരെ അറ്റൻഡ് ചെയ്തു. ആയമ്മയ്ക്കാണെങ്കിൽ വായ് നിറച്ചും നാവാണ്. വഴി പറഞ്ഞ് കൊടുക്കുന്നതിനു പകരം “നീ ഏട്യാ മോളെ,, അച്ഛനെന്താ പണി…” ഇങ്ങനെ പിള്ളേരുടെ ഓരോരുത്തരുടേയും വീട്ടുകാര്യമാണ് അവർ ചോദിക്കുന്നത്. അപ്പോഴാണ് അയലോക്കത്തെ വാസുവേട്ടൻ വിറക് കീറാൻ ഒരു മഴു കിട്ടുമോന്നറിയാൻ അവിടെ എത്തിയത്. ജയൻ ഉടനെ അക്കാര്യം ഏറ്റെടുത്ത് അമ്മയോട് ചോദിച്ചു.
“അമ്മേ,, നമ്മുടെ മഴു എവിടെയാണ്..?”
“ഈട മൌവും ഇല്ല, ഒരു കുന്തോമില്ല… ചോറ് വെക്കാൻ അരിയില്ല, അന്നേരാന്ന് ഓന്റെ മൌ.. ” കല്യാണിയമ്മ ജയന്റെ മാനം തൂത്തുവാരിയത് കണ്ട് പെൺപിള്ളേർ ചിരി അമർത്തിപ്പിടിച്ചു നിന്നു. എന്നാലും പെൺപിള്ളേരുടെ മുന്നിൽ ഷൈൻ ചെയ്യാതിരുന്നിട്ട് ജയന് ക്ഷമ കിട്ടിയില്ല. അവൻ പിള്ളേർ കേൾക്കാനായി പറഞ്ഞു.
“ശോ.. കറന്റ് പോയതിനാൽ ഇസ്തിരി ഇടാൻ വയ്യ… ആഫീസിൽ എത്താൻ വൈകുമല്ലോ.. ഷിറ്റ്..”
“അയിന് ഈട വയറിങ്ങെന്നെ ചെയ്തിറ്റില്ലല്ലോ… എന്നിട്ടാന്ന് കരന്റ്…! നീ പോയിറ്റ് എറയം തേക്കാൻ ചാണം വാരീറ്റ് വാഡാ.. ഓന്റെയൊരു സ്റ്റൈലാക്കല്…” ജയന്റെ ലോല ഹൃദയത്തെ തറച്ച് മുറിച്ചായിരുന്നു ആ കൂരമ്പ് കടന്നു പോയത്. കളറുകളുടെ സൈലന്റ് ചിരി പൊട്ടിച്ചിരിയായി കൺവേർട്ടായത് കണ്ട് ജയന്റെ മാനം ഭംഗപ്പെട്ടുപോയി. ഡിജിറ്റൽ കാലത്തെ മക്കൾക്ക് വാൽവ് കാലത്തെ അമ്മമാർ വലിയൊരു ബാധ്യത തന്നെയെന്ന് ജയൻ വിചാരിച്ചു.
വീട്ടുകാർക്ക് ഗുണമൊന്നുമില്ലെങ്കിലും ബസ്സുകാർക്കും അതിലെ സ്ത്രീ യാത്രക്കാർക്കും ജയൻ വലിയ ഉപകാരിയാണ്. മറ്റുള്ളവരൊക്കെ കണ്ടക്റ്റർ പറഞ്ഞിടത്ത് നിൽക്കാതിരിക്കുമ്പോൾ ജയൻ ഏതിലിലൂടെ കയറിയാലും സ്ഥിരമായി നിൽക്കുന്ന സ്ഥലത്ത് പോയി നിന്നോളും. അവിടെയുമിവിടെയും നിന്ന് കണ്ടക്റ്റർക്ക് തടസ്സമുണ്ടാക്കില്ല. എവിടെ ലൈഫ് ബോയ് ഉണ്ടോ അവിടെ ആരോഗ്യമുണ്ടെന്ന് പറഞ്ഞത് പോലെ എവിടെ ലേഡീസുണ്ടൊ അവിടെയേ ജയനുണ്ടാവൂ. അതിപ്പോ സുന്ദരിയാകണമെന്നോ വെളുത്ത വർഗക്കാരിയാവണമെന്നോ ഒന്നുമില്ല. ഏത് ബസ്സിലും എപ്പോഴും ലേഡീസിന് കനത്ത പിൻ തുണയുമായി ജയനുണ്ട്. കുണ്ടിലും കുഴിയിലും വീണ് ബസ്സിൽ ബാലൻസ് കിട്ടാത്ത പെണ്ണുങ്ങളുടെ രക്ഷയ്ക്കായി അവരുടെ പിറകിൽ ഒരു കമ്പിത്തൂണു പോലെ ജയനുണ്ടാവും. തിരക്കുള്ള ബസ്സാണെങ്കിൽ അവിടെ നിൽക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആബാലവൃദ്ധം ജനങ്ങളും മോഹിക്കുന്നൊരു പോസ്റ്റാണത്. അവിടെ ഒന്നാമനാവാൻ ആരോഗ്യത്തിന് കേട് വരുന്ന മത്സരം തന്നെ ചിലപ്പോൾ വേണ്ടിവരും.
ഒരു ദിവസം ജയൻ കണ്ണൂരിൽ നിന്നും നാട്ടിലേക്ക് ബസ്സ് കയറി. ഫുൾ ടൈറ്റ് ലോഡായിട്ടും ജയൻ മുഷി പോകുന്നത് പോലെ തിരക്കിന്നിടയിലൂടെ നൂണ് മോശമില്ലാത്ത മത്സരത്തിനു ശേഷം ലേഡീസിന്റെ പിറകിൽ ഡീസന്റായി നിന്നു. അന്ന് ബസ്സിൽ ചാകരയായിരുന്നു. ജയനെപ്പോലെ മോഡേണായൊരു പെണ്ണ് ലേഡീസിന്റെ ബൌണ്ടറിയിൽ നിൽക്കുന്നുണ്ടായിരുന്നു. കുളത്തിലെ പായലെടുത്ത് വാഴക്കുലക്ക് പൊതിഞ്ഞത് പോലെയുള്ള മുടി, മെഷിനിൽ കിടത്തി തയ്ച്ചെടുത്തത് പോലത്തെ ബോഡി സ്റ്റിച്ചഡ് പാന്റ്സും ബനിയനും, വെള്ള പാന്റ്സിന്റെയടിയിൽ സൌത്ത് ഇന്ത്യയുടെ ഭൂപടം പോലെ ഇന്നർവെയർ. മൊത്തത്തിൽ സമ്പദ്‌സമൃദ്ധിയുള്ള തറവാട്ടിലെന്ന് ഫസ്റ്റ് സൈറ്റിൽ പറയിപ്പിക്കുന്ന ഫിഗർ. അത് കണ്ടപ്പോ മീൻ ചട്ടി കണ്ട പൂച്ചയെ പോലെ ജയൻ അവിടെ തന്നെ കോൺസൻട്രേറ്റ് ചെയ്തു. എന്തൊരു തിരക്കെന്ന് ആളുകൾ പറഞ്ഞപ്പോൾ പോരാ പോരാ ഇനിയുമിനിയും കേറിക്കോട്ടെ എല്ലാരേം കയറ്റി പതുക്കെ പോയാ മതി എന്നാണ് ജയന്റെയുള്ളിൽ.
നല്ല ബെസ്റ്റ് റോഡായതിനാൽ ജയൻ ഒഴിച്ച് ബാക്കിയെല്ലാർക്കും അതൊരു നരകയാത്ര തന്നെയായിരുന്നു. റോഡൊക്കെ നല്ലതായിരുന്നെങ്കിൽ ജയനെപ്പോലെ ലേഡീസിന് പിൻതുണ നൽക്കുന്നവർക്ക് ബസ്സ് യാത്രയൊക്കെ ഭയങ്കര ബോറായിരുന്നേനെ. മുക്കിയും മൂളിയും ബസ്സ് ടൌണിൽ നിന്നും നാട്ടിലെത്താറായി. ഓരോ സ്റ്റോപ്പിലും ആളുകൾ ഇറങ്ങാൻ തുടങ്ങി. ബസ്സിലെ തിരക്കും കുറഞ്ഞു. ചേലേരിമുക്ക് എത്തിയപ്പോൾ പിന്നിലുണ്ടായിരുന്ന സപ്പോർട്ടിങ്ങ് ക്യാരക്റ്റേഴ്സും യാത്രക്കാരും ഇറങ്ങിപ്പോയത് അവളുടെ സമ്പന്ന മധ്യവർഗ്ഗത്തിൽ കോൺസൻട്രേറ്റ് ചെയ്ത് നിന്നതിനാൽ അവൻ അറിഞ്ഞില്ല. പിറകിലൊക്കെ സീറ്റുണ്ടായിരുന്നിട്ടും ജയൻ മാത്രം മരത്തടിക്ക് ആപ്പ് വെച്ചത് പോലെ നിൽക്കുകയായിരുന്നു. പെട്ടെന്ന് പിറകിൽ നിന്നൊരു കപ്പടാ മീശക്കാരൻ വന്ന് ജയനെ പിറകോട്ട് വലിച്ചു. അപ്പോഴാണ് ഗോളിയില്ലാത്ത പോസ്റ്റ് പോലെ ബാക്ക് മുഴുവൻ കാലിയായത് കണ്ടത്. ആ ചമ്മൽ മറക്കാൻ അവൻ അയാളോട് ചൂടായി.
“കൈ വിടെടാ.. ഞാൻ ഇവിടെ നിൽക്കുന്നതിന് നിങ്ങൾക്കെന്താ..?“
“അതെന്റെ മോളാ.. നീ ഇങ്ങോട്ട് മാറി നിക്കടാ...” അയാൾ ചെമ്പ് പാത്രത്തിന്നകത്ത് സാൻഡ്പേപ്പർ ഉരച്ചത് പോലെയുള്ള സൌണ്ടിൽ മുരണ്ടു. ബോഡി ഡിപ്പാർട്ട്മെന്റ് വീക്കാവും “എസ്കേപ്..!“ എന്ന് ഹെഡിൽ നിന്നും അലർട്ട് കിട്ടിയ ജയൻ മുങ്ങാൻ ശ്രമിച്ചെങ്കിലും ആ കീരിക്കാടൻ അപ്പോഴേക്കും അവനെ പൊക്കിയെടുത്തിരുന്നു. കൈകൊട്ടിക്കളിയിലും ചവിട്ടുനാടകത്തിലും എക്സ്പർട്ടാണെന്ന് മാത്രമല്ല, മോറോവർ അയാളൊരു പഴയ ഫുട്ബാൾ കളിക്കാരനുമായിരുന്നു.
ഷൂസിട്ട കാലു കൊണ്ട് ആനസിൽ ചവിട്ട് കിട്ടിയപ്പോൾ യുറാനസിനെ മാത്രമല്ല; പടിയടച്ച് പിണ്ഡം വെച്ച പ്ലൂട്ടോയെ വരെ ജയൻ കണ്ടു…!
എഴുത്ത് രസിപ്പിച്ചെങ്കിലും അവസാനം അത്ര ഗുമ്മായില്ല എന്നൊരു തോന്നല്‍...
ReplyDeleteഹഹ ഇത് കലക്കി കുമാരാ.. ആത്മകഥാംശമുണ്ടോന്നൊരു ഡൌട്ട് :)
ReplyDeleteകുമാരേട്ട ദോണ്ടേ പഴയ കുമാരേട്ടന്‍ touch പുതിയതായി വന്നിരിക്കുന്നു. കലക്കി.
ReplyDeleteclimax അത്രക്കങ്ങു ഏറ്റില്ല .
ഹാവൂ ! സമാധാനമായി ! നഷ്ടപ്പെട്ടെന്നു കരുതിയ കുഞ്ഞാട് പഴയ റൂട്ടിൽ തിരിച്ചെത്തിയിരിക്കുന്നു.
ReplyDeleteനമ്മുടെ ബസ്സിൽ ഇതുപോലുള്ള പല ജയന്മാരെയും എത്ര കണ്ടതാണ്,,,
ReplyDeleteസ്വന്തം ഭാര്യയെ ശല്യപ്പെടുത്തിയവനോട് ഒരിക്കൽ ഒരു യാത്രക്കാരൻ പറഞ്ഞത്, “എടാ നിന്റെ വീട്ടിലെ പെണ്ണുങ്ങളെയും കൂട്ടി വാ,, എന്നിട്ട്‌വേണം അവളുടെ ചുമലിൽ എനിക്കും ഒന്നിരിക്കാൻ,,,”
കലക്കി,
ആത്മകഥ എഴുതുമ്പോള്‍ ഒരദ്ധ്യായം ഇതായിക്കോട്ടേ...
ReplyDeleteബസ്സിനുള്ളിലെ രംഗങ്ങള്‍ ഒരനുഭാവസ്ഥന്‍ പറയുന്ന പോലെ തോന്നിയത് എന്റെ കയ്യിലിരിപ്പ് കൊണ്ടാവും.. കലക്കി..!
കുമാരാ ...ഓര്‍മ്മകള്‍ അയവിറക്കുകയാണല്ലേ ..!!അന്ന് പിന്നില്‍ നിന്ന് ആ കീരിക്കാടനെ മുന്നോട്ടു കടത്തി വിട്ടതാരാണെന്ന്
ReplyDeleteഓര്‍മ്മയുണ്ടോ ?
"കൈകൊട്ടിക്കളിയിലും ചവിട്ടുനാടകത്തിലും എക്സ്പർട്ടാണെന്ന് മാത്രമല്ല, മോറോവർ അയാളൊരു പഴയ ഫുട്ബാൾ കളിക്കാരനുമായിരുന്നു."
ReplyDeleteതൃപ്തിയായി പ്രഭോ :)
കുമാരേട്ടാ...
ReplyDeleteനന്നായി അവതരിപ്പിച്ചു..
പ്രത്യേകിച്ച് ജയന്റെ വീട്ടിലെ അവസ്ഥ
പക്ഷെ അവസാനമെത്തിയപ്പോ എന്തോ ആദ്യത്തെ ആ രസം കിട്ടിയില്ല.
ക്ലൈമാക്സ് പോരാന്നൊരു തോന്നല്‍
കുമാരന്‍ ടച്ച് കിട്ടിയില്ല
ആത്മകഥയായത് കൊണ്ട് കഥയില്‍ കത്രിക വെച്ചിട്ടുണ്ടാകും ല്ലേ...?
അതു വേണ്ടിയിരുന്നില്ല...
ക്ലൈമാക്സ് അത്ര പിടിച്ചില്ല കുമാരേട്ടാ
ReplyDeleteകുമാരാ ഈ ജയനെ ഞാനെവിടെയോ കണ്ടിട്ടുണ്ട്. സത്യം.
ReplyDeleteഇതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു കുമാരോപമ.“ഡിജിറ്റല്‍ കാലത്തെ മക്കള്‍ക്ക് വാല്‍വ് കാലത്തെ അമ്മമാര്‍ വലിയൊരു ബാധ്യത തന്നെയെന്ന് ജയൻ വിചാരിച്ചു.“
ഇത് അമര്‍പ്പന്‍!!!
നന്നായി. ഉപമ, ഉല്‍പ്രേക്ഷ, രൂപകം തുടങ്ങി സ്ഥിരം വായനക്കാര്‍ പ്രതീക്ഷിക്കുന്ന എല്ലാം ഉണ്ട് ഈ കഥയില്‍.
ReplyDeleteകൂടെയുള്ള ചിത്രങ്ങളും കുമാരന്‍ തന്നെ വരയ്ക്കുന്നതാണോ? അപ്പൊ ഒരു ബഹുമുഖ പ്രതിഭയാണല്ലേ.
“ഓൻ കണ്ടീമ്മ്ന്ന് ബീണിറ്റ് ബൈരം ബെച്ചു” എന്ന് എല്ലാർക്കും മനസ്സിലാകുന്ന ശുദ്ധ മലയാളത്തിൽ പറയുമ്പോൾ “അവൻ കയ്യാലയിൽ നിന്നും വീണ് കരഞ്ഞു” എന്ന് വളഞ്ഞ് പിടിച്ചാണ് ജയൻ പറയുക.
ReplyDeletemone kumara nee ee kannoor bhashaye international aakkan nokkallettaa....ivide gadyol vere undu...immade pranjyettanum teamum thrissorundennu..
""പേരു ചോദിച്ചാൽ തൊണ്ടയിൽ എക്സ്ട്രാ ബാസ്സ് കയറ്റി “ഞാൻ ജയരാജ്..” എന്ന് ജെയിംസ് ബോണ്ട് നിലവാരത്തിലേ പറയൂ.""
ReplyDeleteപെട്ടെന്ന് പഴയ ഒരു കഥ ഓര്‍ത്തു.
പണ്ട് ഒരു ട്രെയിനില്‍ വെച്ച് ജയിംസ് ബോണ്ട് കേരളത്തിലെ ഒരു നമ്പൂതിരിയെ കണ്ടുവത്രേ.
ബോണ്ടിന്റെ വേഷവിധാനങ്ങള്‍ കണ്ടമാത്ര തിരുമേനി ചോദിച്ചു.
തിരു : “ അല്ലാ.. എന്താ.. മ്മടെ പേര്?”
ബോണ്ട് : “ ബോണ്ട്...ജയിംസ് ബോണ്ട്”
നിശ്ശബ്ദം
ബോണ്ട് : “ എന്താ നിങ്ങളുടെ പേര്?”
തിരുമേനിയും വിട്ടില്ല
തിരു :“ അയ്യര്‍...... പട്ടാഭി അയ്യര്‍.....ശ്രീരാമ പട്ടാഭി അയ്യര്‍..”
പോസ്റ്റ് രസികം...രസോത്തമം..പരമ രസോത്തമം :) :) :)
കലക്കി .....
ReplyDeleteഷൂസിട്ട കാലു കൊണ്ട് ആനസിൽ ചവിട്ട് കിട്ടിയപ്പോൾ യുറാനസിനെ മാത്രമല്ല; പടിയടച്ച് പിണ്ഡം വെച്ച പ്ലൂട്ടോയെ വരെ ജയൻ കണ്ടു…!
ReplyDeleteഅത് കലക്കി ട്ടൊ..
പാന്റിനടിയിലും സൌത്ത് ഇന്ത്യയുടെ മ്യാപ്പ് കണ്ടുപിടിച്ച ചേലേരി കുമാരന്റെ നിരീക്ഷണപാടവം സമ്മതിച്ചിരിക്കുന്നു. :)
ReplyDeleteകുമാരാ.. കലക്കി!!! അവസാനം ഇച്ചിരെ ലതു കുറഞ്ഞെങ്കിലും മൊത്തത്തില്‍ അടിപൊളി!!!
ReplyDeleteസൌത്തിന്ത്യയുടെ മാപ്പ് !!
ReplyDeleteകുമാരേട്ടാ.....
ഹഹ്ഹഹ്ഹ്ഹാ...!
കലക്കി കുമാരാ...വീണ്ടും ഒരു പാട് ഉപമകള്‍....നന്നായി ചിരിച്ചു...
ReplyDeleteതലക്കെട്ട് കണ്ടപ്പോ, നമ്മുടെ ജയന്‍ ഡാക്കിട്ടര്‍ക്കിട്ടു എന്തോ പണിയാന്നാ വിചാരിച്ചേ...
രസികന്‍ പോസ്റ്റ്... ഉപമകള്‍ ഒക്കെ കലക്കിയിട്ടുണ്ട് :)
ReplyDeleteഹിഹീ ഉപമകള്‍ കലക്കീന്ന് പറയണ്ടല്ലോ.. ബൈ ദ ബൈ മിസ്റ്റര്‍ കുമാരന്‍, റോഡിന്റെ നിലവാരം ജാക്കിച്ചാന്റെ പെര്‍ഫോമന്‍സിനെ ബാധിക്കും എന്ന് ഒരു പരിചയസമ്പന്നന് മാത്രമേ പറയാന്‍ കഴിയൂ എന്ന് ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ നിഷേധിക്കുമോ ?
ReplyDeleteഹിഹീ ഉപമകള്‍ കലക്കീന്ന് പറയണ്ടല്ലോ.. ബൈ ദ ബൈ മിസ്റ്റര്‍ കുമാരന്‍, റോഡിന്റെ നിലവാരം ജാക്കിച്ചാന്റെ പെര്‍ഫോമന്‍സിനെ ബാധിക്കും എന്ന് ഒരു പരിചയസമ്പന്നന് മാത്രമേ പറയാന്‍ കഴിയൂ എന്ന് ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ നിഷേധിക്കുമോ ?
ReplyDeleteമോറോവർ അയാളൊരു പഴയ ഫുട്ബാൾ കളിക്കാരനുമായിരുന്നു.
ReplyDeleteഅതിനു ശേഷമാണ് പുറകില്‍ ഫുട്ബോള്‍ കളിക്കാന്‍ സ്ഥലമുണ്ട് ,മോനെ എന്നാ ഓള്‍ഡ് ചോല്ലുണ്ടായത്...
ജയ കുമാരാ കലക്കി..നിങ്ങളെ സമ്മതിക്കണം ബസ്സിലും ഓട്ടോയിലും തെങ്ങിന്റെ മുകളിലും കല്യാണ വീട്ടിലുമൊക്കെയായ് എന്തോരം അനുഭവങ്ങളാ..
പതിവു നര്‍മത്തിന്‍റെ നിലവാരം എത്തീല്യങ്കിലും സംഭവം ഉഷാര്‍.. (ഇതാണ് ആദ്യാദ്യം നല്ല നല്ല പോസ്റ്റിട്ടാലത്തെ കൊഴപ്പം.. പിന്നെ അതിനേക്കാള്‍ കൂടീതേ ഇടാന്‍ പറ്റൂ.. പ്രതിബദ്ധത പ്രതിബദ്ധത )
ReplyDeleteനല്ല രസകരമായി, കുമാരസംഭവങ്ങൾ ആഖ്യാനത്തിന്റെ ചാരുത കൊണ്ട് വേറിട്ടു നിൽക്കുന്നു. ഓറോ നാട്ടിലേയും ശുദ്ധമലയാളം അവീറ്റത്തെ ഡയലക്റ്റു തന്നെ!
ReplyDelete"ജയൻ എലിയാസ് ജയരാജൻ"
ReplyDeleteപഴയ ശൈലിയില്‍ കലക്കി ജയന്‍ പുരാണം .....
ഉപമകള്‍ കൊണ്ട് ആറാട്ട്. കൊള്ളാം. ചിത്രവും തലക്കെട്ടും നന്നായി.
ReplyDeleteവീണ്ടും കുമാരന്‍ പക്ഷെ പെട്ടന്ന് തീര്‍ത്തത് പോലെ തോന്നി തുടക്കത്തിലേ രസം ക്ലൈമാക്സില്‍ ഉണ്ടായില്ല . തുടര് മാഷെ വെടികെട്ട്
ReplyDeleteക്ലൈമാക്സ്.... :(
ReplyDeleteപതിവ് പോലെ ഗംഭീരമായി.കുളത്തിലെ പായലെടുത്ത് വാഴക്കുലക്ക് പൊതിഞ്ഞത് പോലെ-ഹഹ
ReplyDeleteകുമാരേട്ടോ “ഡിജിറ്റല്‍ കാലത്തെ മക്കള്‍ക്ക് വാല്‍വ് കാലത്തെ അമ്മമാര്‍....“ ഉപമകള്‍ ജോറായിറ്റിണ്ട് .
ReplyDeleteഇത്തവണയും സംഭവം കിടു. ചാണ്ടി പറഞ്ഞപോലെ ഞാനും നമ്മുടെ ഡാക്കിട്ടര്‍ സാറിനുള്ള പണിയാണെന്ന് കരുതിയാ വന്നെ
ReplyDeleteപതിവ് പോലെ "കുമാരന്‍ പ്രയോഗങ്ങള്‍..."....!
ReplyDeleteഇത് പോലെ ഉള്ള ജയന്മാരെ ഏതു നാട്ടിലായാലും കാണാം..ജയന്മാര്‍ എല്ലാവരും കൂടെ അറ്റാക്ക് ചെയ്യാതെ നോക്കിക്കോ ....:)
കഴിഞ്ഞ പോസ്റ്റിന്റെ ഹാങ്ങ് ഓവര്‍ മാറിക്കിട്ടി. ഉപമകളുടെ മലവെള്ളപ്പാച്ചില്‍ എന്നാണു തോന്നുന്നത്. വളരെ നന്നായിട്ടുണ്ട്.. എല്ലാരും പറഞ്ഞത് പോലെ ക്ലൈമാക്സ് അത്ര പോര എന്ന് തോന്നി.. എന്നാലും നല്ല പോലെ രസിപ്പിച്ചു. എല്ലാ ഭാവുകങ്ങളും.
ReplyDeleteഏതു നാട്ടില്‍ ചെന്നാലും ഇത്തരം സാഗര്‍ ഏലിയാസ് 'ജാക്കി' മാര്‍ ഉണ്ടാവും അല്ലെ...?
ReplyDelete:)......:)
ReplyDeleteഅക്രമം, മോനേ.. അക്രമം!
ReplyDeleteക്വോട്ടാനാണെങ്കി മുഴുവൻ പോസ്റ്റും ക്വോട്ടണം. എന്നാലും “ഡിജിറ്റല്‍ കാലത്തെ മക്കള്‍ക്ക് വാല്‍വ് കാലത്തെ അമ്മമാര്‍“ കലക്കി!
കുറേ പേർ പറഞ്ഞുകണ്ടു, ക്ലൈമാക്സ് ശരിയായില്ലെന്നു്. അവർക്കുവേണ്ടി ക്ലൈമാക്സ് മാത്രം ഒന്നു മാറ്റിയെഴുതണേ..
ഉദാഹരണത്തിനു്:
ഒരു ഫ്രീകിക്കെടുക്കുന്ന ലാഘവത്തോടെ പെൺകുട്ടിയുടെ അച്ഛൻ രംഗബോധമില്ലാതെ പെരുമാറുമ്പോൾ.. അത് കണ്ടു് ചേലേരിയിലേയും മറ്റും ജനം തരിച്ചിരിക്കുമ്പോൾ... “റൈറ്റ്, പോട്ട്!“ എന്നു പറഞ്ഞ് വിളിക്കാൻ വെച്ചിരുന്ന വിസിൽ വായിൽ വെച്ചു പിന്നെയൊന്നും ചെയ്യാനാവാതെ കണ്ടക്ടർ ഒതുങ്ങി നിൽക്കുമ്പോൾ... വണ്ടി ഓഫ് ചെയ്തു് ഡ്രൈവർ ഗ്യാലറിയിൽ കയറി പന്തുകളി കാണാനിരുന്നപ്പോൾ...
അപ്പോൾ...
“അച്ഛാ നിർത്തൂ..”
“ഹെന്ത്?! മോളേ.. ഇവൻ, നിന്നെ...”
“ഇല്ലച്ഛാ.. ഇന്നാള് മറ്റേ ബസ്സിൽ മറ്റേ ചേട്ടൻ ചെയ്തേന്റെ പത്തിലൊന്നു് ഇവനെക്കൊണ്ട് ചെയ്യാനായില്ല! ആണും പെണ്ണും കെട്ടവൻ! നമുക്കിവിടെ ഇറങ്ങാം.. ന്നട്ട് അടുത്ത ബസ് പിടിച്ച് പോവാം”
ബോധം പോവാറായി നിൽക്കുന്ന ജയരാജിന്റെ ചെവിയിൽ ഇറങ്ങുന്നസമയം അവൾ ഇത്രകൂടി പറഞ്ഞു:
“ഞാനപ്പഴേ കാർന്നോരോടു് പറഞ്ഞതാ.. അടുത്ത ബസ്സിൽ പോയാമ്മതീന്നു്. അതിലാ എന്റെ സ്ഥിരംകുറ്റി. സോറി ട്ടൊ..”
(മറ്റേ ചേട്ടന്റെ പേരു് മനഃപൂർവം വെക്കാഞ്ഞതാ)
കിടു കുമാറേട്ടാ കിടു..
ReplyDeleteപഴയത് പോലെ ഉപമാകളൊക്കെ നന്നായി ശോഭിച്ചു.
ReplyDeleteഎത്രയൊക്കെ ആയാലും ജയന്മാര്‍ ജയന്മാരായി തന്നെ വാഴും അല്ലെ.
“ലേഡീസിന് പിൻതുണ” നൽകി ചേലേരി സ്റ്റോപ്പിൽ ഇറങ്ങി പണി വാങ്ങിച്ചിട്ട്, പേര് കുമാരൻ എന്നതിനു പകരം ജയൻ എന്ന്!!
ReplyDeleteആ ചാണ്ടിയെക്കൊണ്ട് എന്നെ സംശയിപ്പിച്ചില്ലേ കാലമാടാ!
ആത്മകഥയെഴുതുമ്പഴെങ്കിലും സ്വന്തം പേരു വച്ചൂടേ, അനിയാ???
ഉപമകളുടെ ഹെഡ് മാഷ് എന്നു പറഞ്ഞാലും പോരാ ..യുനിവേര്സിറ്റ് പ്രിന്‍സിപ്പല്‍ തന്നെ...
ReplyDeleteഡിജിറ്റൽ കാലത്തെ മക്കൾക്ക് വാൽവ് കാലത്തെ അമ്മമാർ വലിയൊരു ബാധ്യത തന്നെയെന്ന് ജയൻ വിചാരിച്ചു.
ReplyDeleteits the highlight this time....!!
ഹി ഹി. ഗോള്ളാം. ആത്മകഥാംശമുണ്ടെന്ന് പറഞ്ഞത് ശരിയായിരിക്കാൻ വഴിയില്ലെന്ന് തോന്നുന്നു. ഇതൊന്നുമല്ലല്ലോ കുമാരണ്ണന്റെ “കയ്യിലിരുപ്പ്”. ;-) പ്രയോഗങ്ങൾ എല്ലാം കലക്കി. ഏതൊക്കെയാണെന്ന് മനസ്സിലായിക്കാണും. ക്ലൈമാക്സ് ഇസ്ടായിട്ടാ. “യുറാനസിനെ മാത്രമല്ല; പടിയടച്ച് പിണ്ഡം വെച്ച പ്ലൂട്ടോയെ വരെ ജയൻ കണ്ടു…!“ ഹി ഹി
ReplyDeleteഒരു പാട് ഉപമകള്‍,ഇത് കലക്കി കുമാരാ....
ReplyDeletechiri vnnu. ennalum avasaanam athra ushaarailla.
ReplyDeleteini adhikam pratheekshichittano kuzhappamennu ariyilla.
ഇതേക്കുറിച്ച് ഒരു ചര്‍ച്ച ഏഷ്യാനെറ്റില്‍ കണ്ടു. ഇതാണ് ഏറ്റവും നല്ല പരിഹാരം. ചവിട്ടുവിദ്യ അറിയാവുന്ന തന്തമാരെയോ ആങ്ങളമാരെയോ കൊണ്ട് ബസില്‍ കയറുക.
ReplyDeleteപെണ്ണുങ്ങള്‍ ചിലപ്പോള്‍ സമ്മതിക്കില്ല. ഞങ്ങള്‍ തന്നെ കൊടുത്തോളാം. നല്ല ചെരിപ്പ് വാങ്ങിത്തന്നാല്‍ മതീന്നു പറയും.
നന്നായി എഴുതി.
ഷൂസിട്ട കാലു കൊണ്ട് ആനസിൽ ചവിട്ട് കിട്ടിയപ്പോൾ യുറാനസിനെ മാത്രമല്ല; പടിയടച്ച് പിണ്ഡം വെച്ച പ്ലൂട്ടോയെ വരെ ജയൻ കണ്ടു…!
ReplyDeleteചവിട്ടുതന്നെ ശരണം
:) Kumara another good one
ReplyDeleteകുളത്തിലെ പായലെടുത്ത് വാഴക്കുലക്ക് പൊതിഞ്ഞത് പോലെയുള്ള മുടി
ingane oru upama kaalidasan polum paranjittilla :D
“ഈട മൌവും ഇല്ല, ഒരു കുന്തോമില്ല… ചോറ് വെക്കാൻ അരിയില്ല, അന്നേരാന്ന് ഓന്റെ മൌ.. ”
ReplyDelete“അയിന് ഈട വയറിങ്ങെന്നെ ചെയ്തിറ്റില്ലല്ലോ… എന്നിട്ടാന്ന് കരന്റ്…! നീ പോയിറ്റ് എറയം തേക്കാൻ ചാണം വാരീറ്റ് വാഡാ.. ഓന്റെയൊരു സ്റ്റൈലാക്കല്…”
ഹി..ഹി..കണ്ണൂരു ഭാഷേടെ രസം സൂപ്പറായി പോസ്റ്റില്‍ കൊണ്ടു വന്നു.ഉപമകളൊക്കെ രസായി.:)
പിന്നെ പോസ്റ്റിന്റെ കൂടെ പടം വരേം തുടങ്ങിയോ..
അങ്ങനെ വഴിക്കു വാ..
ReplyDeleteകഥയൊക്കെ വിട്ട് നർമ്മത്തിൽ തന്നെ നില്ക്കണം.
അങ്ങോട്ട് ചാഞ്ഞതിന്റെ ഒരു ചെറിയ കുറവുണ്ട്.
ഏറെ നാൾക്ക് ശേഷം തലയറഞ്ഞു ചിരിച്ചു. പെരുത്ത് നന്ദി കുമാരാ..
ReplyDelete“ഓൻ കണ്ടീമ്മ്ന്ന് ബീണിറ്റ് ബൈരം ബെച്ചു”-
ReplyDeleteനഷ്ടമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ഭാഷ കേള്‍ക്കാന്‍ കൊതിയാവുന്നു.
അടിപൊളി കുമാരാ. End punch ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ക്ലാസ്സിക് ആയേനെ....
ReplyDeleteഉപമകള്‍ എക്കാലത്തെയും പോലെ കലക്കന്‍.ക്ലൈമാക്സ് അത്ര സുഖമായില്ല.
ReplyDeleteസൂപ്പര്‍ ജയന്‍....പക്ഷേ അവസാനം ???
ReplyDeleteജയനിത് നല്ലകാലമല്ല.
ReplyDeleteനാരീഗുരുത്വാകര്‍ഷണ യന്ത്രം ആനസില്‍
പിടിപ്പിക്കുക.
കിടിലന്‍
കുമാരന്‍ജീ, ജയരാജന്റെ പരാക്രമങ്ങള്‍ വായിച്ചു... സമാനമായ സംഭവം ഇവിടെയും കേട്ടിരുന്നു.... പക്ഷേ താങ്കളുടെ വിവരണം മനോഹരമായി... അഭിനന്ദനങ്ങള്‍
ReplyDelete:)
ReplyDeleteഞാന്‍ സിദ്ധീഖ് തൊഴിയൂരിന്റെ മോള്‍, ഉപ്പ തന്ന ലിങ്കാണ് അങ്കിളിന്റെ , എല്ലാം വായിച്ചശേഷം അഭിപ്രായം എഴുതാം..ഞാന്‍ ഒരു ബ്ലോഗ് തുടങ്ങി ചിപ്പി.അഭിപ്രായം അറിയിക്കണേ.
ReplyDeleteജയരാജ് കുമാരാ,,,,,,
ReplyDeleteജയരാജ് എന്ന കഥാപാത്രം കഥയില്‍ നിറഞ്ഞു നിന്നു.. ഇടക്ക് ചെറു ചിരിക്കുള്ള വകയും നല്‍കി... അതുപോലുള്ള കഥാപാത്രങ്ങളെ കുറെ കണ്ടതുകൊണ്ടാവാം പല മുഖങ്ങളും മനസ്സില്‍ ഓറ്റി എത്തി.. അതില്‍ ഏറ്റവും കൂടുതല്‍ താരതമ്യം തോന്നിയത്ത് ഞങ്ങളുടെ നാട്ടിലെ “പള്ളത്ത് അബു” വിനെയാണ് ഈ ജയരാജന്‍റെ മറ്റൊരു പതിപ്പാ അവന്‍ ..
പിന്നെ മറ്റു പലരും പറഞ്ഞ പോലെ ക്ലൈമാക്സ് അത്രക്ക് അങ്ങ് എറ്റില്ല... ജയരാജ്കുമാരന്‍റെ കഥകളിലെ ക്ലൈമാക്സ് പലപ്പോഴും എന്നെ പൊട്ടി ചിരിപ്പിച്ചിട്ടുള്ളത് കൊണ്ട് തോന്നിയതാവാം ...
ഈ ജയന്‍മാരെ തിരക്കുള്ള ബസ്സിലൊക്കെക്കാണാം. ഞങ്ങളമ്മമാര് പിള്ളേര്‍ക്ക് സേഫ്റ്റി പിന്നും കൊടുത്ത് വിടും
ReplyDeleteജയരാജ്കുമാരാ,
ReplyDeleteഹ ഹ ആത്മകഥ
ഇപ്പോളപ്പോ സൌത്തിന്ത്യേടെ ഭൂപ്പടൊക്കെ നാട്ടുമ്പുറത്തും ആയി അല്ലേ...! കലികാലം ഇനിപ്പ്യ്യോ നാട്ട്യാ വന്നാലും സമാധാനായി ജീവിക്കാൻ പറ്റില്ല്യാന്നു വെച്ചാ ..എന്താ സ്ഥിതി ..!
ReplyDeletekollam assalayittundu, ente peril thanne pidithamittu alle... aashamsakal...
ReplyDeleteഈ ജയന്‍ സ്റ്റൈലില്‍ തന്നെ ബസ്സിലെ തിരക്ക് കുറഞ്ഞതരിയാതെ ആപ്പു വെച്ച പോലെ നിന്ന പോയ ഒരുത്തനെ ഇപ്പോള്‍ ഓര്‍മ്മവരുന്നു.
ReplyDeleteകുമാരന്‍ പതിവു പോലെ കലക്കി
oru saadharana sambavam varnich manoharamaakeedil athu kumaara sambavamaayeedum.
ReplyDeleteകുമാരേട്ടാ...
ReplyDeleteഹ ഹ് ഹ.....
ഹഹ..ജയചരിതം കെങ്കേമമായി...ബസ്സിലെ പൂവാലന്‍ കഥകള്‍ കുറെ കേട്ടിട്ടുണ്ട്.പലപ്പോഴും എവിടെന്നായാലും ഒരു തല്ലു കിട്ടാനുള്ള
ReplyDeleteചാന്‍സ് ഈ വീരന്മാറ്കുണ്ട് താനും.:)
കഥയില്‍ ഉടനീളം നര്‍മം നിറഞ്ഞു നില്‍ക്കുന്നു.
ReplyDeleteജയരാജന്മാര്‍ ഒരുപാടുണ്ട് നമ്മുടെ നാട്ടില്‍.
നാട്ടുഭാഷയാണ് എനിക്ക് ഇഷ്ടമായത്, ഇനിയും അത്തരം നാടന്‍ സംഭാഷണങ്ങള്‍ കൂടുതല്‍ ഉള്കൊള്ളിക്കണം.
ReplyDeleteഷൂസിട്ട കാലു കൊണ്ട് ആനസിൽ ചവിട്ട് കിട്ടിയപ്പോൾ യുറാനസിനെ മാത്രമല്ല; പടിയടച്ച് പിണ്ഡം വെച്ച പ്ലൂട്ടോയെ വരെ ജയൻ കണ്ടു…!
ReplyDeleteപൊളപ്പന്‍ സാധനം തന്നെ
post enikkishtayi pakshe end punch pratheekshichathra illayirunnu
ReplyDeleteഷൂസിട്ട കാലു കൊണ്ട് ആനസിൽ ചവിട്ട് കിട്ടിയപ്പോൾ യുറാനസിനെ മാത്രമല്ല; പടിയടച്ച് പിണ്ഡം വെച്ച പ്ലൂട്ടോയെ വരെ ജയൻ കണ്ടു…നമിച്ചു കുമാരേട്ടാ...
ReplyDeleteവായിച്ചു വായിച്ചു. കലക്കീട്ടുണ്ട്..
ReplyDeleteതുടക്കത്തിലേ ഒരു രസം end ല്‍ പോയി
ReplyDeleteനല്ല രസകരമായ പോസ്റ്റ് ...ഈ ജയന്മ്മാര്‍ നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണമാണ്...അടുപ്പോള്‍ തീ പുകഞ്ഞില്ലെങ്കിലും പത്രാസ്സിനു ഒട്ടും കുറവുണ്ടാവില്ല
ReplyDeleteഎന്റമ്മച്ചിയേ! ഈ പാവം വീക്നേഴ്സിനെ ഇങ്ങനെ ക്രൂരമായും പൈശാചികമായും വീക്കാക്കണോ?
ReplyDeleteന്റെ കുമാരേട്ടാ..
ReplyDeleteങ്ങളൊര് സംഭവം തന്നെ..
ഈ പോസ്റ്റ് കുറച്ച് നാള്‍ മുന്‍പ് വായിച്ചിരുന്നു.
അന്ന് കമന്റാന്‍ മറന്നതാണെന്ന് തോന്നുന്നു.
ഏതായാലും ഉഗ്രന്‍ പോസ്റ്റ്.
kalakee ........
ReplyDeleteഅനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതുന്നത് കൊണ്ടാകാം കുമാരേട്ടന്റെ കഥകള്‍ക്കു വല്ലാത്തൊരു ഒഴുക്കും വായനാ സുഖവും കിട്ടുന്നത് :)
ReplyDeleteഞാനോടി ...
വരാന്‍ വയ്കി ക്ഷമിക്കുക.ഇത് നമ്മുടെ കുമാരന്‍ ജയന്‍ അല്ലെ.ഒരു സംശയം.
ReplyDeleteഎന്‍റെ കുമാരേട്ടാ കലക്കീട്ടുണ്ട് കേട്ടാ...
ReplyDeleteഎഴുത്ത് നന്നായി എന്ജോയ് ചെയ്തു.ആശംസകള്‍
ReplyDeleteകുമാരേട്ടാ.. പഴയ ആ കുമാരേട്ടൻ സ്റ്റൈൽ എവിടെ പോയി..? അതിന്റെ നാലയലത്തു വന്നില്ല...! ക്ലൈമാക്സും ഏറ്റില്ല.
ReplyDeleteനന്നായില്ലാന്നല്ല...പക്ഷേ,കുമാരേട്ടനിൽ നിന്നും ഇതു പോരാ...
ആശംസകൾ.....
This comment has been removed by the author.
ReplyDeleteചിർപ്പിയ്ക്കാൻ ആ ചിത്രം തന്നെ ധാരാളം കുമാരാ... തത്തപ്പച്ച പാന്റ്സും ചോരച്ചുവപ്പ് ഷർട്ടും അവന്റ നീല സഞ്ചിയും ഓൾട തെക്കേതിലെ മാപ്പും..ഹ ഹ ഹ..:)
ReplyDeleteസൗത്ത് ഇന്ത്യയുടെ മാപ്പ് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല . ഒന്ന് വരച്ചു അയച്ചു തരണേ കുമാരാ..
ReplyDeleteഇത് താന്‍ ജയന്‍. രസികന്‍ പോസ്റ്റ്.
ReplyDeleteതീര്‍ന്നില്ലെന്ന തോന്നലില്‍ നിര്‍ത്തിയത് നന്നായി.
ReplyDeleteഅതിലാണതിന്റെ പഞ്ച്!
പടിയറ്റച്ച് പിണ്ഡം വെച്ച പ്ലൂട്ടോ.. ഹ ഹ ഹ!!
കുറേ മുമ്പേ ഇവിടങ്ങളിലൊക്കെ വന്നിരുന്നു.
ഒരു ഫോളോ അപ് മെയിലില്‍ നിന്നും വീണ്ടും!
ഡിജിറ്റൽ കാലത്തെ മക്കൾക്ക് വാൽവ് കാലത്തെ അമ്മമാർ വലിയൊരു ബാധ്യത തന്നെയെന്ന് ജയൻ വിചാരിച്ചു.
ReplyDeleteഈ ഭാഷ കലക്കി ചിരിപ്പിച്ചു .
(ജയന് കുമാരന്‍ ടെച്ചുണ്ടോ)
കൊള്ളാം കുമാരേട്ടാ ..കണ്ണ് പറ്റാതെ നോക്കണേ ..തല വെയില്‍ കൊള്ളിക്കല്ലേ .. എല്ലാരും പറയുന്നു പോര പോര എന്ന്.. ഉഷാറായിട്ടുണ്ട്
ReplyDeleteശ്രീ : നന്ദി. അവസാനം മാറ്റിയെഴുതാന് ശ്രമിക്കാം.
ReplyDeleteപ്രവീണ് വട്ടപ്പറമ്പത്ത് : നമുക്കിട്ട് പണിയല്ലേ മാഷേ.
Rajesh, kARNOr(കാര്ന്നോര്) : നന്ദി.
mini//മിനി : അങ്ങേര് കൊള്ളാമല്ലോ.
സലീം ഇ.പി. : സ്ഥിരം ബസ്സിലായിരുന്നല്ലേ.. ഹഹ.. നന്ദി.
രമേശ്അരൂര് : അറിയില്ലല്ലോ.
ബിജുക്കുട്ടന് : നന്ദി.
റിയാസ് (മിഴിനീര്ത്തുള്ളി) : അവസാനം മാറ്റിയെഴുതാന് നോക്കാം. ഈ കഥ എനിക്ക് പാരയായല്ലോ.
പകല് മാന്യന്, സോണ ജി, Manoraj : നന്ദി.
കൊച്ചു കൊച്ചീച്ചി : നന്ദി. ചിത്രം വരച്ചത് ഒരു ഫേസ് ബുക്ക് ഫ്രന്റാണ്.
paarppidam : കണ്ണൂര് ഭാഷയ്ക്ക് ഇത്തിരി പ്രചാരം കിട്ടട്ടേന്നേ.
നന്ദകുമാര് : നന്ദി, നന്ദേട്ടാ…
Venugopal G, anoop, krish | കൃഷ്, ചിന്നവീടര്, വെഞ്ഞാറന് : നന്ദി.
ചാണ്ടിക്കുഞ്ഞ് : അങ്ങേരെ വിട്ടേക്ക് മാഷേ.
abhi : നന്ദി.
അബ്കാരി : അനുഭവത്തിന്റെ വെളിച്ചത്തിലാണോ ഈ കമന്റ്?
junaith : മാഷേ ആക്കല്ലേ.. അടി അയര്ലന്റിലും.
മൈലാഞ്ചി, ശ്രീനാഥന്, ramanika, Vayady, നൂലന്, ചെലക്കാണ്ട് പോടാ, jyo, ജീവി കരിവെള്ളൂര്, ഒഴാക്കന്. : നന്ദി.
Sneha : നന്ദി.
കാശിനാഥന്, Simil Mathew, ഒരു യാത്രികന് : നന്ദി.
ചിതല്/chithal : അന്യായം അളിയോ… അന്യായം. പോസ്റ്റിന്റെ കിളിമാക്സ് ഇതായിരുന്നെങ്കില്..!
ആദൃതന്, പട്ടേപ്പാടം റാംജി : നന്ദി.
jayanEvoor : എന്തൊരു കഷ്ടമായിത്? ഒരേ പേരുകാരായി പോയെന്ന് വെച്ച് സ്വഭാവവും ചിലപ്പോള് ഇല്ലാതിരിക്കുമോ?
സിദ്ധീക്ക് തൊഴിയൂര് : നന്ദി.
ആളവന്താന്, ഹാപ്പി ബാച്ചിലേഴ്സ്, krishnakumar513, Echmukutty, എം.അഷ്റഫ്., Anees Hassan : നന്ദി. G.manu : നന്ദി.
ReplyDeleteRare Rose : നന്ദി. പടം വരച്ചത് വേറെയാളാണ്.
Kalavallabhan, പള്ളിക്കരയില്, KANALUKAL, DIV▲RΣTT▲Ñ , Dipin Soman, Areekkodan | അരീക്കോടന്വില്സണ് ചേനപ്പാടി thalayambalath, Shades, : നന്ദി.
നേന സിദ്ധീഖ് : നന്ദി. മോളു. ബ്ലോഗ് നോക്കുന്നുണ്ട്.
ഹംസ, കുസുമം ആര് പുന്നപ്ര, ലീല എം ചന്ദ്രന്.., മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANമുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTAN, റോസാപ്പൂക്കള്, സുജിത് കയ്യൂര്, മത്താപ്പ്, Muneer, Sukanya, തെച്ചിക്കോടന്, ഒറ്റയാന്, ജിനേഷ്, നിയാസ്.പി.മുരളി, മുകിൽ, Aneesa, വിജയലക്ഷ്മി, ഇ.എ.സജിം തട്ടത്തുമല, »¦മുഖ്താര്¦udarampoyil¦«, the man to walk with : നന്ദി.
വഴിപോക്കന് : നമുക്കിട്ട് തന്നെ പണിയണം അല്ലേ?
പഞ്ചാരക്കുട്ടന് : ആ സംശയത്തില് കാര്യമില്ലെന്ന് അറിയിക്കുന്നു.
ശങ്കുദാദ, anoop, വീ കെ, ഭായി : നന്ദി.
ഇസ്മായില് കുറുമ്പടി (തണല്) : അത് വേണോ?
Akbar, നിശാസുരഭി, സാബിബാവ, കമന്റടി : നന്ദി.
“ഈട മൌവും ഇല്ല, ഒരു കുന്തോമില്ല… ചോറ് വെക്കാൻ അരിയില്ല, അന്നേരാന്ന് ഓന്റെ മൌ.. ” വളരെ രസകരമായി .....
ReplyDeleteഈ കണ്ണൂര്‍ കാരനെ കണ്ടതെ ഇല്ല....തൊടങ്ങീ റ്റെ ഉള്ളു .......കാണണം ...പിന്നെ ഈ കുമാരന്‍ മാഷാണോ?
http://ranipriyaa.blogspot.com/2010/11/blog-post.html#links
പതിവുപോലെ ചിരിപ്പിച്ചു.
ReplyDeleteനീലമടിക്കാത്ത പോസ്റ്റുകള്‍ക്ക് ഡിമാന്റ് കുറവാണോ കുമാര്‍ജീ.. :)
കുറച്ച് ഉപമകൾ പഠിപ്പിച്ചു തര്വോ?
ReplyDeleteഇങ്ങനെ ചിരിപ്പിക്കണതിന് ഒത്തിരി നന്ദി .
A little bit in a hurry, didn’t get to read everything but will definitely come back later to finish everything.
ReplyDeletehttp://www.ghostpapers.com/custom-writing/term-papers-writing-service.html
Resume Editing:It is nice to find a site about my interest.
ReplyDelete