കല്യാണ വീടിന്റെ ഇറയത്ത് ഒരു മേശയിട്ട് അതിൽ നിലവിളക്ക് കത്തിച്ച് വെച്ച് ഒരു പ്ലേറ്റിൽ ബീഡി, തീപ്പെട്ടി, മുറുക്കാൻ എന്നിവ റെഡിയാക്കി വെക്കും. അവിടെ നോട്ട് ബുക്കുമായി രൂപ തരുന്നയാളുടെ പേരുവിവരം എഴുതാൻ ഒരാൾ ഇരിക്കും. സദ്യ കഴിച്ച ശേഷം ഈ ക്യാഷ് കൌണ്ടറിൽ ആളുകൾ പണം കൊടുക്കും. മേശക്കിരിക്കുന്നയാൾ പേരു നോട്ട് ബുക്കിൽ എഴുതി വൈകുന്നേരം ഗൃഹനാഥന് കണക്ക് ടാലിയാക്കി പണം കൈമാറും. ഈ നോട്ട് ബുക്ക് വീട്ടുകാരന്റെ റഫറൻസ് ബുക്കാണ്. ഇങ്ങോട്ട് കല്യാണ വിളി വരുമ്പോൾ ഇതിൽ എഴുതി വെച്ചത് നോക്കി അതേ പണത്തൂക്കമോ കൂടുതലോ മടക്കി നൽകാം. പണം അടക്കുമ്പോൾ ഫ്രീ ഓഫറായി ബീഡിയോ സിഗരറ്റോ മുറുക്കാനോ മേശമേൽ നിന്നും എടുക്കാവുന്നതാണ്. വിലക്കൂടുതലായതിനാൽ സിഗരറ്റ് കുറച്ച് മാത്രമേ വാങ്ങിയിട്ടുണ്ടാവുകയുള്ളൂ. അത് നാട്ടിലെ വി.ഐ.പി.കൾക്ക് കൊടുക്കാനായി മേശക്കുള്ളിൽ പൂഴ്ത്തി വെച്ചിരിക്കും. വരുന്നയാൾ വി.ഐ.പി.ആണെങ്കിൽ സിഗരറ്റ് ചോദിക്കാതെ തന്നെ കൊടുത്തേക്കണം എന്ന് ആദ്യമേ വീട്ടുകാരൻ ഓര്‍ഡര്‍ കൊടുത്തിരിക്കും. ഐ.എ.പി.കൾക്ക് (ഇംപോർട്ടന്റ് അല്ലാത്ത പേഴ്സൻ) ബീഡി മാത്രമേ ഉണ്ടാവൂ. ചില ഐ.എ.പി.കൾ ബീഡി എടുക്കാതെ ഭയങ്കര പോസിലും ബാസിലും സിഗരറ്റില്ലേ എന്ന് ചോദിച്ച് വാങ്ങിക്കും.
പണം കൊടുക്കുമ്പോൾ മിക്കവാറും എല്ലാവരും പേരും വീട്ടുപേരും കൌണ്ടറിൽ പറഞ്ഞ് ചേർപ്പിക്കുകയാണ് പതിവ്. അപൂർവ്വം ചിലർ രൂപ പേരെഴുതിയ കവറിലിട്ട് കൊടുക്കും. ഭക്ഷണം കഴിഞ്ഞ് പോകാൻ തുടങ്ങുന്നവരോട് “ലോഹ്യം ചെയ്തോ..?” എന്ന കുശലാന്വേഷണം ഇവിടെയൊക്കെ കേൾക്കാം. കല്യാണച്ചടങ്ങുകൾ പകുതിയായാൽ ചിലപ്പോള്‍ വീട്ടിലെ ഗൃഹനാഥനോ കാർന്നോന്മാരോ കൌണ്ടറിൽ ചെന്ന് കലക്ഷൻ എന്തായി എന്ന് മേശക്കിരിക്കുന്നവനോട് ചോദിക്കും. ആക്രാന്തോമാനിയക്ക് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വൈകിട്ട് വീഡിയോക്കാരനേയും പന്തലുകാരനേയും പിറ്റേന്നുള്ള വിരുന്നുമൊക്കെ മീറ്റ് ചെയ്യേണ്ടത് ഈ കാശ് കൊണ്ടാണ്.
സാമ്പത്തികമായി പിന്നോക്കമുള്ളവരുടെ വീടുകളിലേ ഈ കുറിക്കല്യാണം ഉണ്ടാകാറുള്ളു. അപൂർവ്വമായി ചില പണക്കാരും കല്യാണത്തിന് കാശ് വാങ്ങിക്കാറുണ്ട്. അത്തരത്തിലുള്ളൊരു പുണ്യ ജന്മമായിരുന്നു വില്ലേജാഫീസറായ കണ്ണക്കുറുപ്പ്. നാട്ടിലെ പേരു കേട്ടൊരു വറ്റിയാണ് മൂപ്പർ. പുള്ളിക്ക് ഒരു പെണ്ണും രണ്ട് ആൺ മക്കളുമാണ്. മക്കൾ രണ്ടും ഗൾഫിൽ നല്ല നിലയിലാണ്. ചിലർക്ക് എത്ര പേഴ്സന്റേജ് കാശ് കൂടുന്നുണ്ടോ അത്ര പേഴ്സന്റേജ് തന്നെ ആർത്തിയും കൂടുമല്ലോ. അതു പോലൊരു നല്ല മനുഷ്യനാണ് ടിയാൻ. ഗൾഫിൽ നല്ല ജോലിയുള്ള ഒരാളുമായി മകളുടെ കല്യാണം നിശ്ചയിച്ചു. പെങ്ങളുടെ കല്യാണത്തിനായ് സഹോദരന്മാർ രണ്ടു പേരും നാട്ടിലെത്തി. കല്യാണക്കാര്യങ്ങളും ഭക്ഷണക്കാര്യങ്ങളുമൊക്കെ തീരുമാനിക്കുന്ന ദിവസം മക്കളുമായി കുറുപ്പ് നന്നായി ഉടക്കി. തലേന്ന് പാർട്ടിക്ക് ബിരിയാണിയോടൊപ്പം സൈഡ് ഡിഷായ അച്ചാർ, സാലഡ്, ചമ്മന്തി എന്നിവയൊക്കെ വേണമെന്ന് മക്കളും അതൊന്നും വേണ്ടാ, ബിരിയാണി മാത്രം മതിയെന്ന് കുറുപ്പും വാശിപ്പിടി പിടിച്ചു. കുറേ പറഞ്ഞിട്ടും അച്ഛന്‍ അയയുന്നില്ലെന്ന് കണ്ട് മക്കൾ വിട്ടു കൊടുത്തു. അടുത്ത തർക്കം കല്യാണത്തിന് കാശു വാങ്ങുന്നതിനെപ്പറ്റിയായിരുന്നു.
ഞങ്ങൾക്കിപ്പോൾ നല്ല ജോലിയൊക്കെയായല്ലോ കാശൊന്നും വാങ്ങിക്കണ്ടാന്ന് മക്കൾ രണ്ടും അച്ഛനോട് ആവുന്നത് പറഞ്ഞ് നോക്കി. പോടാ, ഞാൻ കൊടുത്തതൊക്കെ തിരിച്ച് വാങ്ങിക്കണ്ടേ എന്നും പറഞ്ഞ് കണ്ണക്കുറുപ്പ് പിള്ളേരെ എതിർത്തു. ഈ പ്രശ്നത്തിൽ മക്കളുമായി കുറേ വാക്കുതർക്കവുമുണ്ടായി. അവസാനം ബന്ധുക്കളൊക്കെ ഇടപെട്ടപ്പോൾ കുറുപ്പ് ചെറിയൊരു വിട്ടുവീഴ്ചക്ക് സമ്മതിച്ചു. മേശയിട്ട് പിരിക്കുന്ന പരിപാടി ഒഴിവാക്കി അതിനു പകരം കൈയ്യിൽ വാങ്ങിക്കാം. ഭക്ഷണം കഴിച്ച് പോകുമ്പോൾ “എന്നാ ഞാൻ പോട്ടേ..” എന്ന് പറഞ്ഞ് ആദ്യമേ കവറിൽ കരുതിയ തുക രഹസ്യരേഖ കൈമാറുന്നത് പോലെ, ഗൃഹനാഥന്റെ കൈയ്യിൽ കൊടുക്കുന്ന പരിപാടിയാണിത്. കൈപൊത്തൽ എന്നും പറയാറുണ്ട്. എന്തെങ്കിലും ആവട്ടെ, മേശയിട്ട് പിരിക്കുന്നത് ഉണ്ടാവില്ലല്ലോ എന്ന് കരുതി സമാധാനിച്ച് മക്കൾ പിന്നീടൊന്നും പറഞ്ഞില്ല.
പക്ഷേ കല്യാണത്തിന്റെയന്ന് കുറുപ്പ് അന്നേ വരെ നാട്ടിൽ ഇറങ്ങിയിട്ടില്ലാത്തൊരു പുതുമ കൂടി ചെയ്തു. ഇറയത്തൊരു സ്റ്റൂളിട്ട് അതിൽ കുറേ കവറുകളും പേനയും വെച്ചു. വരുന്നവർക്ക് അതിൽ കാശ് ഇട്ട് പേരെഴുതി മൂപ്പരുടെ കൈയ്യിൽ കൊടുക്കാം. മേശ കാണാത്തത് കൊണ്ട് കാശ് വാങ്ങുന്ന പരിപാടിയില്ലെന്ന് വിചാരിച്ച് കാശ് കൊടുക്കാതെ പോയാലോ. കവർ കൊണ്ടു വരാത്തവർ അവിടെ നിന്നും കവറെടുത്ത് പേരെഴുതി കുറുപ്പിന്റെ കൈയ്യിലേൽപ്പിച്ച് മടങ്ങി. കുറുപ്പ് അതൊക്കെ കൈയ്യോടെ പാന്റിന്റെ പോക്കറ്റിലിട്ടു. പോക്കറ്റ് നിറയുമ്പോൾ കൊണ്ട് പോയി അകത്തേ മേശയിലിട്ട് പൂട്ടും.
ഈ കണ്ണക്കുറുപ്പിനെ പണ്ടേ നാട്ടിലെ ചെറുപ്പക്കാരായ സുരക്കും ടീമിനും ഇഷ്ടമല്ല. അവരുമായി ഒട്ടും സ്വരച്ചേർച്ചയിലല്ല അങ്ങേര്. വില്ലേജാഫീസിൽ എന്തെങ്കിലും സർട്ടിഫിക്കറ്റിന് പോയാൽ പരമാവധി നടത്തിക്കും. അഞ്ച് പൈസയുടെ ഒരു ഉപകാരം ആർക്കും ചെയ്യില്ല. കല്യാണത്തിനൊക്കെ പോയാൽ മൂപ്പർ സഹായിക്കാനൊന്നും കൂടില്ല. ഒരു കസേലയിലിരുന്ന് അങ്ങനെ ചെയ്യ് ഇങ്ങനെ ചെയ്യ് എന്ന് അളുക്ക് പറയും അത്രമാത്രം. പക്ഷേ മക്കളുമായി അവരൊക്കെ നല്ല കമ്പനിയാണ്. മക്കളെ ഓർത്താണ് ചെറുപ്പക്കാരൊക്കെ കല്യാണത്തിന് ശർമ്മിക്കാൻ വന്നത് തന്നെ. ഇവിടെയൊന്നും ഇതുവരെ കണ്ടിട്ടില്ലാത്തൊരു ഏർപ്പാടാണല്ലോ ഇതെന്ന് കുറുപ്പിന്റെ കവറു പരിപാടി കണ്ട് സുര ചങ്ങാതിയായ മനുവിനോട് പറഞ്ഞു. “എടാ മനു നീയാ കാലിക്കവറ് കണ്ടോ? നമ്മക്കതങ്ങ് അടിച്ചുമാറ്റിയാലോ?”
സുര- “വേണ്ടെടാ അയാൾക്കിട്ട് ഒരു പണി കൊടുക്കാം.”
കുറുപ്പിന്റെ കുറുക്കൻകണ്ണ് തെറ്റിയ നേരത്ത് സുരയും മനുവും ഒരു കവറെടുത്ത് പ്ലാൻ ചെയ്ത സ്റ്റോറി ബോർഡനുസരിച്ച് തിരക്കിന്നിടയിലൂടെ അത് കുറുപ്പിന് കൊടുത്ത് ലോഹ്യം ചെയ്തു.
കല്യാണമൊക്കെ ഗംഭീരമായി കഴിഞ്ഞു. സന്ധ്യ കഴിഞ്ഞപ്പോൾ കുറുപ്പ് കവറുകളൊക്കെ അടുക്കി വെച്ച് പൊളിച്ച് നോക്കാൻ തുടങ്ങി. ആദ്യ കവർ പൊളിച്ചു. അതിൽ പണമൊന്നുമുണ്ടായിരുന്നില്ല. പകരമൊരു കത്ത്. അത് വായിച്ച കുറുപ്പ് ഞെട്ടി പുറകോട്ട് മലച്ചു. മൂപ്പർ പഴയ ആളല്ലേ, പുതുതായി റിലീസ് ചെയ്ത തെറിയൊക്കെ എങ്ങനെ അറിയാനാ !
“ഫ.. തെണ്ടീ, -------മോനേ.., പട്ടീ.., x@#$ X@#$ ..... മ… കു…, കോഴി ----- പോലത്തെ നിന്റെ അച്ഛന്റെ അച്ചാർ… ”
പിന്നീടുള്ള ജീവിതത്തിലൊരിക്കലും മനം പിരട്ടൽ കാരണം കുറുപ്പിന് അച്ചാർ കഴിക്കാൻ പറ്റിയിട്ടില്ല.
കയറില്ലാതെ കെട്ടിയിടുന്ന പരിപാടിയാണ് കല്യാണവീട്ടിലെ മേശക്കിരിക്കൽ ജോലി. രാവിലെ ഇരുന്നാൽ വൈകുന്നേരമേ എഴുന്നേൽക്കാൻ പറ്റൂ എന്നത് കൊണ്ടും, ചാറ്റിങ്ങും ചുറ്റിക്കളിയും വെള്ളമടിയുമൊന്നും നടക്കില്ലെന്നത് കൊണ്ടും ‘ആങ്കുട്ടികളൊന്നും‘ ഈ ഡ്യൂട്ടി എടുക്കില്ല.നാട്ടിലെ അത്യാവശ്യം പഠിപ്പുള്ളതും ചുറ്റിക്കളിയൊന്നുമില്ലാത്ത മര്യാദക്കാരാണ് ഈ പണിക്ക് നിൽക്കുന്നത്. പെണ്ണിനും ചെക്കനും പെണ്ണിന്റനിയത്തിക്കും വീഡിയോക്കാരനും മേശക്കിരിക്കുന്നവനും കല്യാണ വീട്ടിൽ ഒരേ സ്റ്റാറ്റസാണ്. ഓരോ ഏരിയയിലും ഉഴിഞ്ഞിട്ടത് പോലെ സ്ഥിരമായി എഴുതാന്‍ വിധിക്കപ്പെട്ട ഒരു ഹതഭാഗ്യനുണ്ടാകും. നാട്ടിലെ സകല ജീവജാലങ്ങളുടേയും പേരുകൾ അവന് ബൈഹാർട്ടായിരിക്കും.
സുനിക്കുട്ടനാണ് ഞങ്ങളുടെ ഏരിയയിലെ സ്ഥിരം എഴുത്ത്കാരൻ. ആളൊരു പശുവാണ്. സിംപിൾ, ഹമ്പിൾ ആന്റ് റിലയബിൾ. സഹകരണ ബാങ്കിലെ ബിൽ കലക്റ്ററാണ്. സുനിക്കുട്ടനെക്കൊണ്ട് ജീവിതത്തിലും മേശക്കിരിക്കലിലും യാതൊരു പരാതിയും ഉണ്ടായിട്ടില്ല. വൈകുന്നേരം കലക്ഷൻ ക്ലോസ് ചെയ്യുമ്പോൾ കിറുകൃത്യമായി പൈസ വീട്ടുകാരെ ഏൽപ്പിക്കും. എത്ര തിരക്കുണ്ടായാലും കണക്കിൽ ഒരുറുപ്യ പോലും വ്യത്യാസമുണ്ടാവില്ല. പക്ഷേ, ഗോപാലൻപിള്ളയുടെ മകൾ അനിതയുടെ കല്യാണത്തിന് മേശക്കിരുന്നപ്പോൾ അവനാദ്യമായി പണാപഹരണ വിവാദത്തിലകപ്പെട്ടു.
പിള്ള ഒരു പുലിജന്മമാണ്. മക്കളെ വളർത്തിയത് അടിക്ക് അടി, കലമ്പിന് കലമ്പ്, പേടിപ്പിക്കലിന് പേടിപ്പിക്കൽ അങ്ങനെ എല്ലാ വാത്സല്യങ്ങളും നൽകിയാണ്. പിള്ളയ്ക്ക് രണ്ടും പെൺ മക്കളാണ്. മൂത്ത മകൾ അനിതയും, കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന വിദ്യയും. കല്യാണം കഴിഞ്ഞ് പാർട്ടിയൊക്കെ പോയി വൈകുന്നേരമായപ്പോൾ പതിവ് പോലെ സുനിക്കുട്ടൻ കലക്ഷൻമണി റെഡിമണിയായി പിള്ളയെ ഏൽപ്പിച്ചു. ഇരുന്നൂറ് പേജിന്റെ ബുക്കിൽ ഒരു വരക്കും രണ്ട് വരക്കും ഇടയിലുള്ള കനത്ത എമൌണ്ട് കണ്ടപ്പോൾ പിള്ളക്ക് സന്തോഷമായി. കണക്കൊക്കെ ബോധിച്ച് സുനിക്കുട്ടൻ പോകാൻ എഴുന്നേൽക്കുമ്പോൾ പിള്ള ചോദിച്ചു. “അല്ല സുനീ, ആ കവർ എന്താ ഇവിടെ വെക്കാത്തെ..?”
തന്റെ ഷർട്ടിന്റെ പോക്കറ്റിലെ കൺസീൽഡ് കവറിനെപ്പറ്റി അപ്പോഴാണ് സുനിക്കുട്ടൻ ഓർത്തത്. “അത് പിന്നെ, ഇത് ഇവിടത്തെ കവറല്ല, എന്റെ പേഴ്സണലാണ്..” സുനിക്കുട്ടൻ അബദ്ധം പറ്റിയത് പോലെ പരിഭ്രമിച്ച് പറഞ്ഞു.
“ഈ കവർ രാവിലെ നിന്റെ പോക്കറ്റിൽ കണ്ടിറ്റില്ലല്ലോ..” സുനിക്കുട്ടന്റെ മുഖത്തെ ടെൻഷൻ കണ്ട് പിള്ളക്കെന്തൊക്കെയോ അവിശ്വാസ സിഗ്നൽസ് കിട്ടി.
“ഗോപാലേട്ടാ.. ഇതെന്റെ കവറാ, ഇവിടെ വെക്കേണ്ടതല്ല…” സുനിക്കുട്ടൻ പറഞ്ഞു.
“നീ കവറ് കാണിച്ചാട്ടെ..” പിള്ള ഉച്ചത്തിൽ പറഞ്ഞു. അത് കേട്ട് പന്തലിലുണ്ടായിരുന്ന ചില നാട്ടുകാരും, ബന്ധുക്കളുമൊക്കെ അവിടേക്കെത്തി.
“അത് പറ്റില്ല, കാണിക്കാൻ പറ്റില്ല…” സുനിക്കുട്ടൻ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.
അപ്പോഴേക്കും ബന്ധുക്കളിലൊരാൾ സുനിക്കുട്ടന്റെ പോക്കറ്റിൽ നിന്ന് ബലമായി കവറെടുത്തു. അതിന്റെ പുറത്ത് പേരൊന്നും എഴുതിയിരുന്നില്ല. “അത് ശരി, പേരെഴുതാത്തത് കൊണ്ട് നീ നിന്റെ പോക്കറ്റിലിട്ടു അല്ലേ..? ഇദ് നല്ല കനമുണ്ട്.. കൊറേ പൈസയുണ്ടാവും. അതോണ്ട് അടിച്ച് മാറ്റാമെന്ന് കരുതി അല്ലേ…?” കവറെടുത്ത കംസൻ കയര്‍ത്തു.
“ഇതെത്ര കാലമായെടാ തുടങ്ങിയിട്ട്…?” സുനിക്കുട്ടന്റെ ഷർട്ടിൽ പിടിച്ച് വേറൊരുത്തൻ പറഞ്ഞു. താൻ വർഷങ്ങളായി കൊണ്ട് നടന്നിരുന്ന അഭിമാനം മാനഭംഗപ്പെട്ടതോർത്ത് സുനിക്കുട്ടന്റെ കണ്ണിൽ വെള്ളം നിറഞ്ഞു.
“പൊന്നേട്ടന്മാരേ, തല്ലല്ലേ… അതില്‍ നിങ്ങളുദ്ദേശിക്കുന്നത് പോലെ രൂപയല്ല..”
“നീ മിണ്ടണ്ടാ… ഞാൻ നോക്കട്ടെ...” എന്ന് പറഞ്ഞ് സുനിക്കുട്ടൻ തടയാൻ ശ്രമിച്ചത് കൂട്ടാക്കാതെ പിള്ള കവർ പൊളിച്ചു.
സുനിക്കുട്ടൻ പറഞ്ഞത് പോലെ അതിൽ കാശൊന്നുമായിരുന്നില്ല. “പ്രിയപ്പെട്ട സുനിയേട്ടാ…” എന്ന് തുടങ്ങുന്നൊരു ലൌ ലെറ്ററായിരുന്നു അത്. കത്ത് വായിച്ച് തുടങ്ങിയപ്പോൾ പിള്ളയുടെ മുഖത്ത് ഹാസ്യം, ശൃംഗാരം, കരുണം തുടങ്ങിയ നവരസങ്ങൾ ഒന്നൊന്നായി വരാൻ തുടങ്ങി. പക്ഷേ, ടെയിൽ എൻഡിൽ കത്തെഴുതിയ ആളുടെ പേരു വായിച്ചതിനു ശേഷം പിള്ളയുടെ മുഖത്തെയും ശരീരത്തെയും വൺ ആന്റ് ഓൺലി രസം രൌദ്രം മാത്രമായിരുന്നു.
“…. എന്ന് സ്വന്തം, വിദ്യ.”
ആദ്യ വെടി ഞങ്ങടെ വക.. ((((ടൊ)))
ReplyDeleteഞങ്ങളുടെ നാട്ടിൽ ഇത്തരം ഒരു എഴുത്തുകാരൻ കാശ് അടിച്ച് മാറ്റിയിരുന്നു. ആൾ ഒരു വലിയ ദേശീയ പാർട്ടിയുടെ പഞ്ചായത്ത്തല യുവ നേതാവാണ്. കല്യാണത്തലേന്ന് രാത്രിയിൽ തന്നെ ബുക്കും തുകയുമെല്ലാം കൃത്യമായി വീട്ടുകാരനെ ഏല്പിച്ചു. വീട്ടുകാരൻ അടുത്തദിവസം കല്യാണത്തിരക്ക് കഴിഞ്ഞ് ബുക്ക് പരിശോധിച്ചു. അടുത്ത ബന്ധുവായ ഒരാൾ എത്ര രൂപായാണ് തന്നതെന്നറിയാനായി ആകെ നോക്കിയിട്ടും പേര് കാണുന്നില്ല.അയാൾ തരാതിരിക്കില്ല എന്നതുറപ്പാണ്. അവിടെ വന്ന മറ്റുചിലരുടെ പേരും കാണുന്നില്ല. ശരിക്ക് പരിശോധിച്ചപ്പോളാണ് ഒരു ബുക്കിലെ ഒരു ഷീറ്റ് കാണാനില്ല. അത് കീറിയെടുത്തിരിക്കുന്നു. പേജ് നമ്പരുള്ളത് കാരണം കണ്ട് പിടിക്കുവാനായി. ചോദ്യം ചെയ്തപ്പോൾ എഴുതിയ നേതാവ് സത്യം പറഞ്ഞു.
ReplyDeleteവായിച്ച് ഞങ്ങളുടെ മുഖത്ത് ചിരിയും.
ReplyDeleteഓ! ഈ കുറിക്കല്യാണതിന്റെ കാര്യം എവിടെയോ മാറാല കെട്ടി കിടക്കുകയായിരുന്നു ...പൊടിതട്ടിയെടുക്കാന്‍ ഒരു അവസരമായി ..
ReplyDeleteഞാന്‍ പഠിക്കുന്ന കാലത്ത് എഴുത്ത് കാരന്‍റെ റോള്‍ കൈകാര്യം ചെയ്തിട്ടുണ്ട് പക്ഷെ വവ്വക്കാവിന്റെ നാട്ടുകാരനെ പോലെ അല്ലായിരുന്നു ട്ടോ ...അമ്മച്ചിയാണേ സത്യം .
കുമാരഗുരുവേ ഇതാ
ReplyDeleteഅനീസ് 1001 രൂപ
കുമാരേട്ടാ...
ReplyDeleteഞങ്ങളുടെ ഏരിയയില്‍ ഈ കുറിക്കല്യാണം ഉണ്ടാവാറില്ല.ഒരിക്കല്‍ മലപ്പുറം ജില്ലയില്‍ ഒരു ഉസ്താദിന്റെ കല്യാണത്തിനു പോയപ്പോഴാണു ഞാന്‍ ഇതു നേരില്‍ കാണുന്നത്...
അവതരണം നന്നായി..എല്ലാം ഒന്നുകൂടി ഓര്‍മ്മയില്‍ ഓടിയെത്തി...
"കാ" കവറിലിട്ടു തോര്‍ത്ത്‌മുണ്ട് മറച്ചു കച്ചോടം ഉറപ്പിക്കുന്ന പരിപാടി ഒരുവിധം എല്ലായിടത്തും ഉണ്ടെന്നു തോന്നുന്നു.
ReplyDeleteകല്യാണപുരാണം നര്‍മ്മ രൂപത്തില്‍ വിളമ്പിയത് നന്നായി. കണ്ണക്കുറുപ്പിന്റെ കഥ പെട്ടന്ന് തീര്‍ത്തത് പോലെ തോന്നി.
"പെണ്ണിനും ചെക്കനും പെണ്ണിന്റനിയത്തിക്കും വീഡിയോക്കാരനും മേശക്കിരിക്കുന്നവനും കല്യാണ വീട്ടിൽ ഒരേ സ്റ്റാറ്റസാണ്." ഇത് രസായി.
ഇത് വായിച്ചിട്ട് ...പുതിയ വല്ല രസം ഉണ്ടോ കുമാര .......
ReplyDeleteനവ രസം തീര്നാല്‍ എന്താ രസം ...ഹി ഹി ഹി
പാവം സുനില്‍ ..ഇത് പോലെ എന്റെ നാട്ടില്‍ ഒരു പ്രദീപന്‍ ഉണ്ട് ....കുറിക്കല്യാണ എഴുതി എഴുതി മാഷ് എന്നാ വിളിക്കുന്നെ
This comment has been removed by the author.
ReplyDeleteകുറിക്കല്യാണത്തിനു ചിലര്‍ ര്‍ചുമരിന്മേല്‍ കവര്‍ ചെരിച്ചു വെച്ച് ബോള്‍ പെന്നുകൊണ്ട് എഴുതുമ്പോള്‍ എഴുത്ത്ശരിക്ക്തെളിഞ്ഞു വരില്ല .അങ്ങനത്തെ കവറുകള്‍ മാത്രം മോട്ടിക്കുന്ന ഒരു ചേട്ടായിയെ ഞങ്ങളുടെ കുട്ടിക്കാലത്ത് ഡബിള്‍ മുണ്ടഴിച്ച് കവറുകള്‍ പെറുക്കിയെടുത്തു പെരുമാറുന്ന ഒരു രംഗം ഓര്‍മയില്‍ ഓടിയെത്തി.. അതിനു ശേഷമാണത്രേ ജര്‍മന്‍കാര്‍ ഹീറോ മാഷിപ്പെന്നു കണ്ടുപിടിച്ചത് ..
ReplyDeleteചിരിച്ചു കേട്ടോ ..ആലീസ ഉണ്ടാവാറില്ലേ ഇപ്പോള്‍
കുറിക്കല്യാണം ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു.
ReplyDeleteഎന്നാലും സുനിക്കുട്ടാണ് പറ്റിയ ഒരു അക്കിടി!
super
ReplyDeleteവായിച്ചു ഇഷ്ട്ടപെട്ടു
ReplyDeleteപാവം സുനിക്കുട്ടന്‍.............
ആദ്യ ഖണ്ഡികയിലെ താരതമ്യം അസ്സലായി, വിവാഹത്തിലൊക്കെ തെക്കരുടെ ധൂർത്ത് വടക്കരുടെ ലാളിത്യവുമായി തീർച്ചയായും ഒത്തു നോക്കേണ്ട ഒന്നാണ് (അപവാദങ്ങൾ രണ്ടിടത്തുമുണ്ടെങ്കിലും) ഈ കുറിക്കല്യാണത്തിന്റെ (പയറ്റ് എന്നും കണ്ണൂരുകാറ് പറയില്ലേ?) ഒരു പരസ്പ്പര സഹായവും നല്ല ഒന്നായി തോന്നിയിട്ടുണ്ട്. കണ്ണക്കുറുപ്പിന്റെ കഥയും, സുനിയുടെ കഥയും രസകരമായിട്ടുണ്ട്!
ReplyDeleteരസമായി വായിച്ചു.
ReplyDeleteനന്നായിട്ടുണ്ട്...ഞങ്ങളുടെ നാട്ടില്‍ ഇത് പതിവാണ് .അന്ന് ഒരു കല്യാണത്തിനു വാപ്പ എന്‍റെ കയ്യില്‍ ഒരു കവറും തന്നു വിട്ടു.ഞാനും എന്‍റെ ഒരു ബന്ധുവും കൂടിയാണ് പോയത് .അബ്ദുല്ലക്കാന്റെ കടയുടെ അടുത്ത് എത്തിയപ്പോള്‍ ബന്ധു പറഞ്ഞു ..നീ ആ കവറ് പൊട്ടിച്ചെ നമ്മള്‍ ഇവിടന്നു ചോക്കലേട്ടും വാങ്ങി പോകാം എന്ന് .നീ ഇനി കല്യാണത്തിനു പോയില്ലെങ്കിലും വാപ്പ അറിയുല്ലാന്നു .അവിടന്ന് കാശും പൊടിയാക്കി വന്നു .പിറ്റേന്ന് രാവിലെ ഒരാള്‍ വീട്ടില്‍ വന്നു വപ്പാനോട് ചോദിക്കുന്ന കേട്ടു എന്തെ നിങ്ങളാരും കല്യാണത്തിനു വരാതെന്ന്‍..വാപ്പ എന്നെ നീട്ടി വിളിക്കുന്ന കേട്ടു അന്ന് ഞാന്‍ ഓടിയ ഓട്ടം.....
ReplyDeleteസുനിയേട്ടന്റെ ഒരു വിദ്യ
ReplyDeleteസത്യത്തിൽ പേര് ‘കുറിക്കല്യാണം’ എന്നല്ലെങ്കിലും ഈ ഏർപ്പാട് എന്റെ നാട്ടിലും ഉണ്ട്. കുറേ നാൾ ഞാൻ സുനിക്കുട്ടന്റെ പണി ചെയ്തിട്ടുമുണ്ട്.
ReplyDeleteപ്രീ ഡിഗ്രി വിദ്യാർത്ഥിയായിരുന്ന കാലമായതിനാലും, കാഴ്ചയിൽ നീർക്കോലി പരുവം ആയതിനാലും ഇത്തരം കവറൊന്നും കിട്ടിയില്ല!
അതു കൊണ്ട് തല്ലു കിട്ടാതെ രക്ഷപ്പെട്ടു!
(പിന്നെ, കുമാരൻ എന്ന പേര് സുനിക്കുട്ടൻ എന്നാക്കിയത് എനിക്കിഷ്ടപ്പെട്ടൂട്ടാ....!)
കുമാരേട്ടാ, കുറി കല്യാണത്തിന് ഞങ്ങള്‍ മലപ്പുറം കാരും മോശം അല്ല പക്ഷെ എല്ലായിടത്തും ഇല്ല എന്ന് മാത്രം! ഏതായാലും സംഗതി ഇഷ്ട്ടായി!
ReplyDeleteഎന്റെ കവര്‍ ഇതാ ആ മേശക്കടിയില്‍ വെച്ചിട്ടുണ്ട് ( സൂക്ഷിച്ചു തുറക്കണേ നായ്കുരണ പൊടിയാ)
good
ReplyDeleteഇത് “പണ്ട് ഞാന്‍ ഗുജരാത്തില്‍ ആയിരുന്ന കാലത്ത്” അവിടെ കണ്ട് അത്ഭുതപ്പെട്ടിട്ടുള്ളതാണ്...അവിടെ കല്ല്യാണത്തിനു ചെന്നപ്പോള്‍ രണ്ടു മൂന്നു പേര്‍ മേശയിട്ട് ഇരിക്കുന്നത് കണ്ടു...എന്റെ ഗുജറാത്തി കൂട്ടുകാര്‍ കാര്യം പറഞു മനസ്സിലാക്കി...ശാപ്പാട് കഴിഞപ്പോള്‍..അവരൊടൊപ്പം ഞാന്‍ ചടങു നടക്കുന്നിടതേക്കു ചെന്നു..നല്ല ശാപ്പാടായിരുന്നു അത് കൊണ്ടു എന്റെ ഗ്രാമത്തിലെ നിരക്കായിരുന്നു എന്റെ മനസ്സില്‍ (ബാല ചന്ദ്ര മേനൊന്റെ ഒരു സിനിമ ഓര്‍മ്മ വരുന്നു) എന്റെ മുന്നില്‍ ദേശായി ഭായ്, ചൌടാജി, രാജെഷ് പടേല്‍ മുതല്‍ പേര്‍ അവര്‍ ആദ്യം ചടങു ചെയ്തിട്ടാകാം എന്റെ ഊഴം എന്നു ഞാന്‍ നിനചു ..അവര്‍ തുക കാഷ്യരുടെ കയ്യില്‍ കൊടുത്തു പേരു പറഞു ..അയാള് നോട്ട് എണ്ണി നോക്കി എല്ലാം നല്ല ഏടുക്കുന്ന നോട്ടാണെന്നു ഉറപ്പ് വരുത്തി അലറി “ദേശായ് ഭായ് അഗ്യാര്‍‘ എഴുത്തുകാരന്‍ അത് ഉറക്കെ റിപ്പീറ്റ് റ്റെലിക്കാസ്റ്റ് ചെയ്തശേഷം കണക്ക് ബുക്കില്‍ എഴുതി...നാലാമനായി ഞാന്‍ ചെന്നു പൊളൈറ്റ് ആയി വളഞു കാശു കൊടുത്തു പേര്‍ പറഞു അയാള്‍ അലറി “സതീശ് ഭായ് ബസ്സൌന ഇക്കാവന്‍” ഇത് കേട്ട് ആളുകള്‍ ഞെട്ടി ..ഹൃദ്രോഗികള്‍/ഗറ്ഭിണികള്‍ ഇവരെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടു പോയി...വെല്‍ക്കം ഡ്രിങ്ക് കടിച്ചു കൊണ്ടു സമീപത്തിരുന്നവരുടെ കയ്യില്‍ നിന്നു വിറ പൂണ്ടു ഡ്രിങ്കു കൊട്ടിപ്പോയി!!!
ReplyDeleteഞാന്‍ ദീറ്ഘിപ്പിക്കുന്നില്ല...
അതിനു മുമ്പ് ചെന്ന ആളുകള്‍ കൊടുത്തിരുന്നത് 11/21/31 ആയിരുന്നു എന്നും ഞാന്‍ കൊടുത്തത് 251/-ആയിരുന്നു എന്നു പറയുമ്പോള്‍ നിങള്‍ക്ക് സങതി പുടി കിട്ടുമല്ലൊ?
ഇനി വാല്‍ കതൈ ശൊല്ലലാം..
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഇതു കേള്‍ക്കുമ്പോള്‍ കുമാരനു എന്നോടുള്ള വാത്സല്യം കര കവിഞു ഒഴുകും..
ReplyDeleteകുമാരന്‍ ബ്ലൊഗ് പ്രസിദ്ധീകരിക്കുന്നു എന്നു ഗോപാലേട്ടന്റെ കടയില്‍ ഇരുന്നു ആരൊ പറഞപ്പോള്‍ സുനിക്കുട്ടന്‍ പറഞെത്രെ “എന്നാ ഞാന്‍ എന്റെ കുറിക്കല്ല്യാണ പുസ്തകോം പബ്ലിഷ് ചെയ്യും ആ..ഹാ
ഹഹ സുനികുട്ടന്‍ മാരെ ഒരുപാട് പേരെ ഞങ്ങടെ നാട്ടിലും അവിടേം ഇവിടേം ഒക്കെയായി കണ്ടെത്താം.
ReplyDeleteഇത് കണ്ണൂരെ മാത്രം കഥയല്ല.. ഒരു ഫുള്‍ കേരള കഥ തന്നാ കുമാരേട്ടാ
This comment has been removed by the author.
ReplyDeleteഹാവൂ.. ന്നിട്ട് മ്മടെ സുനീന്റെ കാര്യം എന്തായീനു്? അത് പറയീന്ന്. ബേജാറാവുണൂ..
ReplyDeleteപണ്ട് കോഴിക്കോട്ടുള്ള കാലത്ത് ഒരു കുറിക്കല്യാണക്ഷണം കിട്ട്യേതും, “ബയങ്ഗര സംഭവാ.. ജ്ജ് വേണെങ്കി പോയ്ക്കോ” എന്നും പറഞ്ഞ് കൂട്ടുകാരൊക്കെ മെല്ലെ വലിഞ്ഞതും (അന്ന് കുറിക്കല്യാണത്തിനു് പോകാനുള്ള മിനിമം യോഗ്യത ഞമ്മക്കില്ല്യായിര്ന്ന്) ഓർമ്മവന്നു.
എറണാകുളം ഏരിയയില്‍ കുറിക്കല്യാണം കണ്ടിട്ടില്ല കേട്ടോ...അത് കൊണ്ട് തന്നെ ഒരു കല്യാണം കഴിയുമ്പോഴേക്കും തന്ത കുത്തുപാളയെടുക്കുകയും ചെയ്യും...
ReplyDeleteഅത് സുനിക്കുട്ടന്‍ തന്നെയാണോ അതോ അനിക്കുട്ടന്‍ ആയിരുന്നോ!!!
എന്നിട്ട് സുനിക്കുട്ടന്‍ വിദ്യയെ തന്നെ കല്യാണം കഴിച്ചോ....
രസകരം....
ഒരേയൊരു പ്രാവശ്യം മാത്രം ഈ റോള്‍ എടുക്കേണ്ടീ വന്നിട്ടുണ്ട്. അന്ന് എങ്ങനെയൊക്കെയോ മാനം പോകാണ്ട് രക്ഷപ്പെട്ടൂന്ന് പറഞ്ഞാ മതീല്ലോ. കലക്കന്‍!!
ReplyDeleteചെറുപ്പത്തിലേ ഈ മേശ പരിപാടി കണ്ട നേരിയ ഓര്‍മ്മ (എഴുതുന്നതോടൊപ്പം വിളിച്ച് പറയുന്ന ഏര്‍പ്പാടും ഉണ്ടായിരുന്നു)... പിന്നീട് ഇത് പോലെയുള്ള പരിപാടികള്‍ കണ്ടിട്ടില്ല...
ReplyDeleteആദ്യമായി ഒറ്റയ്ക്ക് ഒരു കല്ല്യാണത്തിന് പോയപ്പോള്‍ ഊണിന് ശേഷം പോകുന്നു എന്ന് പറയാന്‍ അവിടത്തെ കാര്‍ന്നോര്‍ക്ക് കൈ കൊടുത്തപ്പോള്‍ അങ്ങേര് എന്റെ കൈ വെള്ളയില്‍ വിരല് വെച്ച് തപ്പി നോക്കിയപ്പോഴാണ് കവര്‍ കൊടുക്കാഞ്ഞത് ഓര്‍ത്തത്... ഉടനെ പോക്കറ്റില്‍ നിന്ന് കവറെടുത്ത് വിണ്ടും ഒരു ഷെയ്ക്ക് ഹാന്റ്.. വളരെ വിദഗ്ദ്ധമായി പുള്ളി ഷെയ്ക്ക് ഹാന്റിനിടയില്‍ എന്റെ കയ്യില്‍ നിന്നും ആ കവര്‍ കരസ്തമാക്കി എന്നെ അത്ഭുതപ്പെടുത്തി....
എന്തായാലും ആ പഴയ ഓര്‍മ്മകളിലേയ്ക്ക് തിരിച്ച് പോകാനായി...
mesayittu panam vangunna erppadu kollathumundu..
ReplyDeleteകുമാരേട്ടാ കലക്കീ....
ReplyDeleteമലബാര്‍ മേഖലയില്‍ മുന്‍കാലത്ത് പരസ്പര സഹായം പോലെ നട ത്തി യിരുന്ന കുരിക്കല്യാ ണം കല്യാണം ഒന്നും ഇല്ലാതെ വെറും കാശ് പിരിവു മാത്രമായി നടത്തുന്നതായും കേട്ടിട്ടുണ്ട് ..എറണാകുളം ജില്ലയിലെ ഫോര്ട് കൊച്ചി ഭാഗത്തെ മുസ്ലിം വിഭാഗത്തിനിടയില്‍ സമാന മായ ഏര്‍പ്പാടുണ്ട് ..അവിടെ വെറും നാരങ്ങ വെള്ളവും സിഗരറ്റും മാത്രം കൊടുത്തു കാര്യം സാധിക്കും ..ഒരാള്‍ക്ക് അത്യാവശ്യമായി പണം വേണ്ടി വരുമ്പോളാണ്
ReplyDeleteകവര്‍ കൈമാറ്റ ചടങ്ങ് സംഘാടനം ..ഓരോരോ നാട്ടീലെ ഓരോരോ വിശേഷങ്ങള്‍ :)
ഈ പിരിവു പരിപാടി എന്റെ ചെറുപ്പത്തില്‍ എന്റെ നാട്ടിലും ഉണ്ടായിരുന്നു.
ReplyDeleteഇപ്പോള്‍ അത് കവര്‍ ആയെന്ന് മാത്രം.
കുമാരാ കുറിക്കല്യാണമുള്ള വീട്ടില്‍ ആദ്യമൊക്കെ കോളാമ്പിപ്പാട്ടും ഉണ്ടായിരുന്നില്ലെ . തലേ ദിവസം രാത്രി മുതല്‍ തന്നെ മൈക്കക്കാരന്‍ പാട്ട് വെക്കാന്‍ തുടങ്ങും . നാട് മുഴുവന്‍ ആ പാട്ട് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ഓര്‍മ വരും പിറ്റേ ദിവസത്തെ കുറിക്കല്യാണം ... എഴുതാന്‍ ഇരിക്കുന്നവര്‍ക്ക് ഒരു മാന്യ പരിവേശം തന്നയാ......
ReplyDeleteആരോടും പറയില്ലാ എങ്കില്‍ ഞാന്‍ ഒരു സത്യം പറയാം എന്‍റെ വിദ്യഭ്യാസം കൊണ്ട് എനിക്ക് കിട്ടിയ ആദ്യ ശമ്പളം 5 രൂപയാ. ഒരാള്‍ക്ക് 50 കുറികല്യാണ കത്ത് എഴുതി കൊടുത്തതിനു കിട്ടിയ കൂലി .. അത് പക്ഷെ കല്യാണ വീട്ടിലെ കുറിയല്ല ഹോട്ടലില്‍ വെച്ച് നടത്തുന്നത് .. എന്തായാലും അയാള്‍ ഒരു മാതൃക എഴുതി എന്‍റെ കയ്യില്‍ തന്നു. കുറെ പായപ്പേപ്പറും എന്നിട്ട് 50 എണ്ണം എഴുതി കൊടുക്കാന്‍ പറഞ്ഞു ഞാന്‍ വീട്ടില്‍ കൊണ്ട് പോയി എഴുതിയിട്ട് പിറ്റേ ദിവസം തിരിച്ച് കൊടുത്തപ്പോല്‍ അയാള്‍ അന്ന് എനിക്ക് 5 രൂപ തന്നു ..
പഴയ കാലം കുറച്ച് മനസ്സിലൂടെ ഓടിയെത്തി...
ഈ വിദ്യ കൊള്ളാലോ കുമാരേട്ടാാ (ലെറ്ററു കൊടുത്തവളല്ലാട്ടോ ...)
ReplyDeleteഈ കുറിക്കല്യാണം ഞങ്ങടേരിയയിലെല്ലാട്ടോ .ന്നാലും നന്നായി കേട്ടിട്ടുണ്ട്
സത്യം...ഇതൊരു ചൊറ പരിപാടി ആണ് .....ഈ എഴുത്ത്..
ReplyDelete...ഈ കുറി എഴുത്ത് ..
അനുഭവം ഗുരു
കുറിക്കല്ല്യാണം എന്താ എന്ന് അറീയില്ലായിരുന്നു ഇപ്പോൾ മനസ്സിലായി
ReplyDeleteസത്യം പറഞ്ഞാല്‍ ആദ്യത്തെ മൂന്നു ഖണ്ഡികകള്‍ എഴുതിയത് നന്നായി. അല്ലെങ്കില്‍ നിങ്ങടെ നാട്ടിലെ ആചാരങ്ങളൊക്കെ എങ്ങനെ അറിയാനാണ്? തിരോന്തോരത്തു തുടങ്ങി ഗുരുവായൂര്‍ അവസാനിക്കുന്ന കേരളത്തിനെപ്പറ്റിയേ എനിക്കറിയുള്ളൂവേ!
ReplyDelete..എല്ലാരും പോളിങ്ങ് ബൂത്തിൽ പോയി അവരവരുടെ വോട്ടു ചെയ്യുമ്പോൾ ഞങ്ങൾടെ നാട്ടുകാർ വൈകുന്നേരം നാലുമണി കഴിഞ്ഞാൽ വോട്ടേഴ്സ് ലിസ്റ്റിലെ മരിച്ചുപോയവരുടെയും ഗൾഫിലുള്ളവരുടെയും വോട്ടുമുഴുവനും ചെയ്യും...
ReplyDeleteകുമാരേട്ടാ കുറികല്യാണം കലക്കി ട്ടോ..
ReplyDeleteപാവം സുനിലിനെ കള്ളനാക്കിയതല്ലേ..അനിതയുടെ അച്ഛന് അങ്ങനെ തന്നെ കിട്ടണം!
വിദ്യ പറ്റിച്ച പണിയേ..........
അസ്സലായിട്ടോ .. സുനിക്കുട്ടന്റെ ഒരു വിധിയേ.. പാവം
ReplyDeleteപലപ്പോഴും അടുത്ത വീട്ടുകാരെ ഈ എഴുത്ത് പരിപാടിയ്ക്കിരുത്തുമെങ്കിലും വീട്ടിലെ
ReplyDeleteകാരണവന്മാര്‍ക്ക് ഇവരെ വലിയ സംശയം തന്നെയായിരിയ്ക്കും..
ഞാനും ചില ദിര്‍ബ്ബല നിമിഷങ്ങളില്‍ ഇരിയ്ക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്..
അവസാനം എല്ലാം റ്റാലിയാകുന്നത് വരെ ഒരു സമാധാനവുമുണ്ടാകില്ല....
.................
കമാരേട്ടാ അവതരണം കുറെക്കൂടി ഭംഗിയാക്കാമായിരുന്നു ......
നേരെ ചൊവ്വേ മലയാളം എഴുതാന്‍ പഠിച്ചിട്ടുവേണം ദിവാരേട്ടനും നാട്ടില്‍ വരുമ്പോള്‍ ഈ പരിപാടിക്ക് ഇരിക്കാന്‍ ...
ReplyDeleteഇഷ്ട്ടപ്പെട്ടു. പക്ഷെ കുമാരേട്ടന്റെ ആ ശൈലി എങ്ങും വന്നില്ല.
ReplyDeleteഎന്നാലും കുമാരേട്ടാ ... സ്വന്തം അനുഭവം സുനികുട്ടന്റെ മേല് കെട്ടിവെപ്പിച്ചു ഞങ്ങളെ ചിരിപ്പിച്ചുലെ ? ഹും...
ReplyDeleteകുറിക്കല്യാണതിനു എഴുതാന്‍ ആളു വേണേല്‍ പറ.
ReplyDeleteകുറിക്കല്യാണം കലക്കി
ReplyDeleteകുറിക്കല്യാണത്തെക്കുറിച്ച് മുന്‍പെവിടെയോ വായിച്ചിരുന്നു. അതിനോടൊപ്പം ഇങ്ങനത്തെ രസകരമായ പരിപാടികളും നടക്കാറുണ്ടെന്ന് ഇപ്പഴാ അറിഞ്ഞത്. :)
ReplyDeleteഹ..ഹ..ഹ.. :)
ReplyDeleteThis comment has been removed by the author.
ReplyDeleteകുമാരേട്ടാ ഇത് ഞാന്‍ ആദ്യമായിട്ടാ കേക്കണേ ....എന്തായാലും കൊള്ളാം ...പക്ഷെ കുമാരേട്ടനെ എങ്ങും കണ്ടില്ല
ReplyDeleteഒരിക്കല്‍ തൃശ്ശൂര്‍ ഒല്ലൂര്‍ ഭാഗത്ത് ഒരു കല്യാണത്തിന് പോയപ്പോഴാണ് ആദ്യമായി ഈ പരിപാടി കണ്ടത്.. അവിടെ സിഗററ്റ്, വെറ്റില മുറുക്കാന്‍ , ചെറുനാരങ്ങ എന്നിവയായിരുന്നു വച്ചിരുന്നത്.. പക്ഷെ ഒരു വ്യത്യാസമുണ്ടായിരുന്നത് അവിടെ വിളിച്ച് പറയലുണ്ടായിരുന്നു.. അതായത് ........വീട്ടില്‍ കുമാരന്‍ പത്ത് രൂപ അന്‍പത് പൈസ വെച്ചിരിക്കുന്നു എന്ന്..
ReplyDeleteസ്ത്രീധനമില്ലാതെ പെണ്ണുകെട്ടുന്ന പരിപാടി കേരളനാട്ടിലുണ്ടോ?എത്ര വിശാല മനസ്കരാണ് നിങ്ങളുടെ നാട്ടുകാര്‍.
ReplyDeleteപതിവുപോലെ പോസ്റ്റ് വളരെ നന്നായി.
ഈ കുറിക്കല്ല്യാണം എറണാകുളം ജില്ലയിലെ ചില പ്രത്യേക സമുദായക്കാരില് ഉണ്ടായിരുന്നുയിരുന്നു.ഇപ്പോള് ഉണ്ടോ എന്നറിഞ്ഞു കൂടാ. മേശയും കസേരയും ഇട്ട് പന്തലിന്റെ ഒരു വശത്ത് ഇരിക്കുന്നതു കണ്ടിട്ടുണ്ട്.
ReplyDeleteകുമാരന്റെ എഴുത്ത് ഇഷ്ടപ്പെട്ടു.
:)
ReplyDeleteഞങ്ങളുടെ നാട്ടിലും ഈ പരിപാടിയൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ മേശക്കരികിലിരിക്കലും വിളിച്ചുപറയലുമൊന്നുമില്ല. രൂപ കവറിലാക്കി വരന്റേയോ വധുവിന്റേയോ കൈയ്യിൽ കൊടുക്കലാണ് ഇപ്പോൾ. അത് അപ്പോൾ തന്നെ പിറകിലുള്ള ‘കലക്ഷൻ ഏജന്റിനെ’ കൈമാറും. പിന്നെ ഒരു ഗ്രൂപ്പ് ഫോട്ടോയും.
ReplyDeleteചെറുപ്പത്തിൽ പിതാശ്രീക്ക് പങ്കെടുക്കാൻ സാധിക്കാത്ത കല്യാണങ്ങളിൽ ഞാനാണ് കവർ കൊണ്ട് കൊടുത്തിരുന്നത്. അതിൽ നിന്നും തരം പോലെ 5 രൂപ മിക്കവാറും മിസ്സ് ആവാറുണ്ട്. ആ തുക കൂടിയാണ് അക്കാലത്ത് സിനിമാതിയേറ്ററിലെ ബാക്ബെഞ്ചിൽ എത്താൻ സഹായിച്ചിരുന്നത്.
കുമാരാ ഇതു കലക്കി..ഇതൊക്കെയാണു പുറത്ത് വരേണ്ടത്.. പോരട്ടെ
ReplyDeleteഹ..ഹ..ഹ.. :)
ReplyDeleteഈ കുറിക്കല്യാണം ഇതേ ക്കുറിച്ച് വായിച്ചിട്ടുണ്ട് .ഇപ്പോള്‍ ഈ പോസ്റ്റ് കൂടി വായിച്ചപോള്‍ എല്ലാം മനസിലായി .. പോസ്റ്റ് എന്നും പറയുന്നപോലെ രസകരം.
ReplyDeleteഓരോ ഏരിയയിലും ഉഴിഞ്ഞിട്ടത് പോലെ സ്ഥിരമായി എഴുതാന്‍ വിധിക്കപ്പെട്ട ഒരു ഹതഭാഗ്യനുണ്ടാകും. നാട്ടിലെ സകല ജീവജാലങ്ങളുടേയും പേരുകൾ അവന് ബൈഹാർട്ടായിരിക്കും,ആ സുനി കുട്ടന്‍ ഇപ്പോളും അത് പോലെ ആണോ
""പെണ്ണിനും ചെക്കനും പെണ്ണിന്റനിയത്തിക്കും വീഡിയോക്കാരനും മേശക്കിരിക്കുന്നവനും കല്യാണ വീട്ടിൽ ഒരേ സ്റ്റാറ്റസാണ്""
ReplyDeleteഹഹാഹ് ലതു കറക്റ്റ്.. (എന്താടാ നിന്റെ ഒരു നിരീക്ഷണം)
നന്നായിട്ടുണ്ട്.. എന്തായാലും സംഭവം കലക്കി....
ReplyDeleteചതിച്ചില്ലേ?
ReplyDeleteആ സുനീടെ കാര്യം കഷ്ടായീ.
നല്ല രസമായി വായിച്ചു.
അഭിനന്ദനങ്ങൾ.
:)
ReplyDeleteപണി സുനികുട്ടനാണ് കിട്ടിയത് അല്ലെ
ippol nattil ithokke kuravalle?katha nannayitund
ReplyDeleteഞങ്ങളുടെ നാട്ടിലും ഉണ്ട് മാഷെ ഈ കുറികല്യാണം
ReplyDelete“ഫ.. തെണ്ടീ, -------മോനേ.., പട്ടീ.., x@#$ X@#$ ..... മ… കു…, കോഴി ----- പോലത്തെ നിന്റെ അച്ഛന്റെ അച്ചാര്‍… ”
ഇതൊക്കെ കേട്ടാല്‍ പിന്നെ ആരാ അച്ചാര്‍ തിന്നുന്നത് ?
കണ്ണൂര്‍ ക്കാരുടെ മാത്രം പ്രത്യേകതകള്‍ ...കൊള്ളാം...സ്ത്രി ധന പരിപാടിയില്ലാത്തത് അഭിനന്ദനം അര്‍ഹിക്കുന്നു . കഥ പഴയ ഓര്‍മകളിലേക്ക് കൊണ്ട് പോയി.
ReplyDeleteചിരിപ്പിക്കുകയും ചെയ്തു ..പക്ഷെ എന്തൊക്കെയോ മിസ്സിംഗ് ..ഞാന്‍ ആദ്യം വായിച്ചതു "കാജാ മൊയ്ദീൻ കൽപ്പിച്ചതും, വിധിച്ചതും" ആണ്....അത് ഗംഭീരം ആയിരുന്നു...അതിന്റെ തിളകത്തില്‍ ഇതിന്റെ തിളക്കം കുറഞ്ഞതകാം..
എങ്കിലും കൊള്ളാം..
Thank you very much for visiting me blog. Do stop by again!
ReplyDeleteപേരുമാറ്റി എഴുതിയാല്‍ എനിക്ക് ആളെ പിടികിട്ടില്ലെന്ന് കരുതി അല്ലേ? ങാ, അതു പോട്ടേ വിദ്യയ്ക്ക് സുഖം തന്നെയല്ലേ?
ReplyDeleteചിരിച്ചു.
ReplyDeleteഎപ്പോഴത്തേയും പോലെ തലകുത്തി ചിരിയ്ക്കാൻ പറ്റിയില്ല കുമാരാ :(
അടുത്തത് തലയും വാലും കുത്തി ചിരിക്കാൻ പാകത്തിൽ പോരട്ടേയ് :)
അല്ല കുമാര എന്നിട്ടു അവളെ അവനു കെട്ടിച്ചു കൊടുത്തൊ?
ReplyDelete:)
നന്നായി ചിരിപ്പിച്ചു മാഷേ..പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട് ഇതെല്ലാം.വായിച്ചപ്പോ പക്ഷെ,കേട്ടതിനേക്കാള്‍ രസം..
ReplyDeleteഇതൊക്കെ പുതിയ അറിവായിട്ടോ.
ReplyDeleteഇത്തരമൊരു പരിപാടി എന്റെ നാട്ടിലില്ല.. കേട്ടിട്ടുണ്ടായിരുന്നു.. ഇപ്പൊ നേരില്‍ കണ്ട ഒരനുഭവമായി...
ReplyDeleteഇത് കലക്കി.
ReplyDeleteഹാപ്പി ബാച്ചിലേഴ്സ് : ആദ്യ വെടിക്ക് നന്ദി.
ReplyDeletevavvakkavu : അതൊരു പുതിയ കാര്യമാണല്ലോ. നമ്മുടെ നാട്ടില് അത്രയ്ക്കും വിശ്വാസമുള്ളവരെയേ ഇരുത്താറുള്ളൂ. നന്ദി.
ചെറുവാടി, സിദ്ധീക്ക് തൊഴിയൂര് : നന്ദി.
ANEES HASSAN : അത് ശരി, ഇവിടെ കുറിക്കല്യാണമാക്കിയോ! നന്ദി.
റിയാസ് (മിഴിനീര്ത്തുള്ളി), ഹാപ്പി ബാച്ചിലേഴ്സ്, MyDreams : നന്ദി.
Oasis : മഷിപ്പെന്നിന്റെ കഥ കൊള്ളാം. ആലീസ എന്താ?
തെച്ചിക്കോടന്, mini//മിനി, ramanika : നന്ദി.
ശ്രീനാഥന് : പയറ്റ് ആര്ക്കെങ്കിലും സാമ്പത്തിക ആവശ്യമുണ്ടാകുമ്പോള് നടത്തുന്നതാണ്. അത് ഏതെങ്കിലും ചായക്കടയില് വെച്ചൊക്കെ ആയിരിക്കും.
മുകിൽ : നന്ദി.
ആചാര്യന് .... : അത് കലക്കി.
junaith : നന്ദി.
jayanEvoor : അവസാനം ആശാന്റെ നെഞ്ചത്ത് ഒന്ന് വെക്കും എപ്പോഴും അല്ലേ?
ഒഴാക്കന്. : നിന്റെ കല്യാണത്തിന് ആ കവര് ഞാന് കൊണ്ട് തരാം.
കാക്കര kaakkara : നന്ദി,.
കണ്ണനുണ്ണി : അവിടെയൊക്കെ ഉണ്ടെന്ന് അറിയില്ലാരുന്നു. ഉണ്ണിക്കണ്ണാ.
ചിതല്/chithal, ചാണ്ടിക്കുഞ്ഞ്, അബ്കാരി : നന്ദി.
Manoj മനോജ് : അത് രസായി. നന്ദി.
Srikumar : അപ്പോളിതൊരു അഖില കേരള പ്രസ്ഥാനമായിരുന്നല്ലേ. നന്ദി.
ശുപ്പ൯ : നന്ദി.
രമേശ്അരൂര് : അതെ അതിന് പണപ്പയറ്റ് എന്നാണ് പറയുന്നത്. നന്ദി.
പട്ടേപ്പാടം റാംജി : നന്ദി.
ഹംസ : കള്ളാ, നീ അന്നേ ഉണ്ടാക്കാന് മിടുക്കനാണല്ലേ.
ജീവി കരിവെള്ളൂര്: നന്ദി.
Nambiar said... : പെട്ടു പോയിട്ടുണ്ടല്ലേ., നന്ദി.
haina, കൊച്ചു കൊച്ചീച്ചി : നന്ദി.
ReplyDeletenicelittlethings : അത് ഞാന് പോസ്റ്റിലേക്ക് ആഡ് ചെയ്യട്ടെ? രസകരം.
jazmikkutty, Indiamenon : നന്ദി.
അജേഷ് ചന്ദ്രന് ബി സി : ഇതൊരു ലേഖനം പോലെ എഴുതിയതാണ്. പിന്നെയാണ് രണ്ട് കഥകള് കൂട്ടിയത്. അതിന്റെയൊരു പോരായ്മയുണ്ടല്ലേ. നന്ദി.
DIV▲RΣTT▲Ñ : മലയാളം അറിയില്ലേ… ഹേയ്..
ആളവന്താന്, Jishad Cronic : നന്ദി.
ഇസ്മായില് കുറുമ്പടി (തണല്) : ബ്ലോഗ് മീറ്റിന് മാത്രം നാട്ടില് വന്നത് പോലെ എഴുതാന് മാത്രമായിട്ട് വരുമോ?
kARNOr (കാര്ന്നോര്), Bindhu Unny, Captain Haddock, നൂലന് : നന്ദി.
Manoraj : ദുഷ്ട്,, എനിക്കിട്ട് താങ്ങിയല്ലേ.
jyo : തീര്ച്ചയായും ഉണ്ട്.
റോസാപ്പൂക്കള്, ലീല എം ചന്ദ്രന്.. : നന്ദി.
krish | കൃഷ് : കൊച്ച് കൊച്ച് അഡ്ജസ്റ്റ്മെന്റ്സ് അല്ലേ. നന്ദി.
പ്രവീണ് വട്ടപ്പറമ്പത്ത് : നന്ദി. ടാ.
ഗിനി, siya, നന്ദകുമാര്, കൊച്ചു മുതലാളി, Echmukutty , the man to walk with : നന്ദി.
kandaari : ബ്ലോഗ് വായനയൊക്കെ ഉണ്ടോ? കുറേ നാളായല്ലോ കണ്ടിട്ട്…? ഇപ്പോഴുമുണ്ട് കേട്ടൊ ഞങ്ങളുടെ നാട്ടിലൊക്കെ.
ഒറ്റയാന് : നന്ദി,.
Sneha : ഇത് എഴുതി കൈവിട്ട് പോയ കേസാണ്. നന്ദി,.
Ash : sure
Vayady : നന്ദി.
ഭായി : നോക്കാം.
അരുണ് കായംകുളം : നന്ദി. മച്ചു.
smitha adharsh : ഈ പഞ്ചായത്തിലൊക്കെ ഉണ്ടോ? കാണാറില്ലല്ലോ. നന്ദി.
(കൊലുസ്), Joji, യൂസുഫ്പ : എല്ലാവര്ക്കും വളരെ നന്ദി.
nannayittundu
ReplyDeleteപണ്ട് ഞാന്‍ മലപ്പുറത്ത് നിന്നും തലശ്ശേരിയില്‍ ഒരു കല്യാണം കൂടാന്‍ വന്നിരുന്നു..അന്ന് ദാഹിച്ചു വന്ന ഞങ്ങള്‍ക്ക് ആദ്യം റോസ് മില്കില്‍ ഉറുമാന്‍ പഴം ഇട്ട ഒരു ഡ്രിങ്ക്സ് തന്നു.അത് കഴിഞ്ഞു അലീസ എന്ന ഒരു ഗോതമ്പ് പായസം വിളംബിതന്നു..പിന്നെ വയറ്റില്‍ സ്ഥലം ഉണ്ടായില്ല അവിടെ ഉള്ള ബിരിയാണ് തട്ടാന്‍ ..അലീസ വിളമ്പിയ അവന്റെ ______നു ഞങ്ങള്‍ മനസ്സില്‍ വിളിച്ചു .. ഇപ്പോഴും ഉണ്ടേല്‍ ഇനി ആ വഴിക്കില്ല kurama
ReplyDeleteOzhaakkan ,kaakkara, kannanunni....
ReplyDeleteayyo oru stoppilu vandi niruththiila!!! limited stop?
kalakkan by pass? Cardiologist kumaran ennum ini vilikkaam alle?
vatt yaar just like kids? learn from Bilaathy,vaidyar,ezhuththukaary...etc read and DLT this pl.
കോളേജ് കുമാരന്മാരായ എന്‍റെ ടീമും പണം കൊടുക്കല്‍ എന്ന പരിപാടിക്ക് എതിരായിരുന്നു. പൈസയില്ലാത്ത ഞങ്ങള്‍ എവിടുന്ന് എടുത്തു കൊടുക്കും.."എന്നാല്‍ പോട്ടെ" എന്ന് പറഞ്ഞു കൈ കൊടുക്കുമ്പോള്‍, ആര്‍ത്തി പണ്ടാരങ്ങള്‍ പലപ്പോഴും ഉള്ളം കൈയില്‍ ഉണ്ടെന്നു കരുതുന്ന കവറിനു വേണ്ടി ഒരു വിഫല ശ്രമം നടത്തി നോക്കും...മോനാരാ ഞാന്‍ !
ReplyDeleteഇതസ്സലായി ഈ കുറിക്കല്ല്യാണം...കേട്ടൊ ഭായ്
ReplyDelete:)
ReplyDeleteThis comment has been removed by a blog administrator.
ReplyDelete