എല്ലാ നാട്ടിലുമുള്ള സഹൃദയരായ കലാസ്നേഹികളാണല്ലോ കല്യാണം മുടക്കികള്‍. ഇവരുടെ ഹാര്‍ഡ് വര്‍ക്കിന്റെ ഫലമായി മുടങ്ങിപ്പോയ ആലോചനകള്‍ എത്ര ജിഗാബൈറ്റെന്ന് അളക്കാനേ പറ്റില്ല. അന്വേഷണവുമായി വരുന്നവര്‍ ഒരു പണിയും തൊരവുമില്ലാതെ വെറുതെ നില്‍ക്കുന്ന ഇവരുടെ കൈയ്യില്‍ തന്നെ കൃത്യമായി വന്നു പെടും. പെണ്ണിനെയോ ചെക്കനെയോ പറ്റി ഇക്കൂട്ടരോട് അന്വേഷിച്ചാല്‍ "ഓ.. അതോ.. അതു വേണോ..?... ഒരു കുട്ടിയുടെ ഭാവിയല്ലേ… ഞാനൊന്നും പറയുന്നില്ലേ.. നിങ്ങളുടെ ഇഷ്ടം..." ഇമ്മാതിരി ഒരൊറ്റ എക്സ്ക്ലമേറ്ററി ഡയലോഗില്‍ കാര്യങ്ങള്‍ പീസ്പീസാക്കും. വന്നവര്‍ പ്ലേസ് ക്ലീനാക്കും. നല്ല നിലയില്‍ കഴിയുന്നവര്‍ പോലും ഇവരുടെ പണിയുടെ ഗുണം അനുഭവിച്ചിട്ടുണ്ട്. ഞങ്ങളുടെ നാട്ടിലെ പ്രൊപ്പോസല്‍ ഡിഫ്യൂസിങ്ങ് സെന്ററാണ് നാരായണന്‍ നായരുടെ ചായക്കട. ഇവിടെ നിന്നും പണി കിട്ടാത്ത കല്യാണാലോചനക്കാര്‍ വളരെ കുറവാണ്. ബാങ്കില്‍ ജോലി ചെയ്യുന്ന രാമകൃഷ്ണന്‍ നമ്പ്യാരുടെ മകന്‍ ശരത്ത് ഇവരുടെ ഒരു വിക്റ്റിം ആയി.
ബാംഗ്ലൂരില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് ശരത്. മുപ്പത് വയസ്സ്, സുമുഖന്‍, സുന്ദരന്‍, സത്സ്വഭാവി. ബാര്‍, ബ്രാ, ബ്ലോഗ് എന്നീ മൂന്നു 'ബി'കളോട് യാതൊരു താല്‍പര്യവുമില്ല. നല്ല സാമ്പത്തികമുള്ളത് കൊണ്ട് നോ അല്ലല്‍ ആന്റ് അലട്ടല്‍സ്. ഒരു വിഷമമുള്ളത് ശരത്തിന്റെ അനുജത്തി രമ്യ ഒരു അന്യമതക്കാരന്റെ കൂടെ ഇറങ്ങിപ്പോയി കല്യാണം കഴിച്ചു എന്നുള്ളതാണ്. വാശിക്കാരനായ രാമകൃഷ്ണന്‍ നമ്പ്യാര്‍ക്ക് അതു തീരെ ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. അതുകൊണ്ട് മകളുമായി പിന്നീട് യാതൊരു ബന്ധവും ഉണ്ടായില്ല.
എപ്പോ കണ്ടാലും മോന്റെ കല്യാണമൊന്നും ഇല്ലേ എന്നു പറഞ്ഞ് രാമകൃഷ്ണന്‍ നമ്പ്യാരെ നാട്ടുകാര്‍ ശല്യപ്പെടുത്തും. ജോലിക്കാര്യത്തിലും കല്യാണക്കാര്യത്തിലും അവനവനില്ലാത്ത ക്യൂരിയോസിറ്റി നാട്ടുകാര്‍ക്കുണ്ടാവുമല്ലോ. ഈ ചോദ്യം കേട്ട്കേട്ട് മടുത്ത് ശരത്തിനെ കല്യാണം കഴിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. പെണ്ണു കാണാന്‍ കൂടെ പോകാന്‍ അകന്ന ബന്ധുവായ ബാബുമോനെ ഏര്‍പ്പാടാക്കി. ബാബുമോന് ഒരു ഇരുപത്തിയഞ്ച് വയസ്സ് കാണും. പക്ഷേ ഡയലോഗ് നൂറ്റിഇരുപത്തിയഞ്ചുകാരന്റേതാണ്
ഒരു ശനിയാഴ്ച്ച ശരത്തും ബാബുമോനും കൂടി പെണ്ണു കാണാനിറങ്ങി. അന്നും ഞായറാഴ്ച്ചയുമായി കുറേ പെണ്‍കുട്ടികളെ കണ്ടു. അതില്‍ ഇഷ്ടപ്പെട്ട ഏതാനും ജാതക കുറിപ്പുകള്‍ ചേരുമോ എന്നു നോക്കാന്‍ വേണ്ടി ജ്യോത്സ്യനെ ഏല്‍പ്പിച്ചു. അതില്‍ നിന്നും ജ്യോത്സ്യര്‍ അങ്ങേര്‍ക്കിഷ്ടപ്പെട്ട മൂന്നെണ്ണം സെലക്റ്റ് ചെയ്തു. അതു പ്രൊസീഡ് ചെയ്യാന്‍ വീട്ടില്‍ പറഞ്ഞേല്‍പ്പിച്ച് ശരത്ത് ബാംഗ്ലൂര്‍ക്ക് പോയി. പോകുമ്പോള്‍ രണ്ട് ദിവസം കൂടെ വന്നതിന് ബാബുമോന് ഒരു വലിയ ഗാന്ധിയെ കൊടുത്തു. അവനത് വാങ്ങിയില്ല എങ്കിലും ശരത്ത് നിര്‍ബ്ബന്ധിച്ച് പോക്കറ്റിലിട്ടു കൊടുത്തു.
ആ ആലോചനകളൊക്കെ ശരത്ത് പിറ്റേ ആഴ്ച്ച വന്നപ്പോഴേക്കും ക്ലീന്‍ ബൌള്‍ഡായിരുന്നു. കാരണമായി പറഞ്ഞത് അനുജത്തിയുടെ അന്യമതക്കാരനുമായുള്ള വിവാഹമായിരുന്നു. പോയത് പോട്ടെ എന്നു വിചാരിച്ച് ആ ശനിയും ഞായറും കുറേ വീടുകളില്‍ പോയി. ജാതകപ്പൊരുത്തമുള്ള പെണ്‍കുട്ടികളുടെ ഡീറ്റയില്‍സ് പ്രൊസീഡ് ചെയ്യാനായി അച്ഛനെ ഏല്‍പ്പിച്ചു ശരത്ത് തിരിച്ച് പോയി. വേണ്ട വേണ്ടാ എന്നൊക്കെ പറഞ്ഞുവെങ്കിലും ബാബുമോന് രൂപ കൊടുക്കാന്‍ മറന്നില്ല. പക്ഷേ ആ ആലോചനകളും നല്ലവരായ നാട്ടുകാരുടെ ഇടപെടലുകളാല്‍ തകര്‍ക്കപ്പെട്ടു.
നാട്ടിലെ സുഹൃത്തുക്കളോട് പറഞ്ഞ് ബാബുമോന്‍ കുറേ അന്വേഷിച്ചുവെങ്കിലും ആലോചനകള്‍ മുടങ്ങിക്കോണ്ടേയിരുന്നു. എല്ലാ ആലോചനകളും നാരായണന്‍ നായരുടെ ചായക്കട വരെ വരുന്നുണ്ട്. പിന്നെ ബര്‍മുഡ ട്രയാങ്കിളില്‍പെട്ട കപ്പല്‍ പോലെ. കുറച്ച് ആലോചനകള്‍ നിശ്ച്ചയത്തോടടുത്തെത്തിയിട്ടും എന്തൊക്കെയോ കാരണങ്ങളാല്‍ അലസിപ്പോയി. അതോടെ ശരത്തിന് മടുത്തു. ഇനി പെണ്ണുകാണാനില്ലെന്നു അവന്‍ തീരുമാനിച്ചു. അങ്ങനെയിരിക്കുമ്പോള്‍ രാമകൃഷ്ണന്‍ നമ്പ്യാരുടെ ആഫീസിലുള്ള വിജയന്‍ നമ്പ്യാരുടെ ബന്ധത്തിലുള്ള ഒരു ആലോചന വന്നു. കുറേ നിര്‍ബ്ബന്ധിച്ചപ്പോള്‍ ഇതിനു കൂടി പോകാമെന്നും മേലാല്‍ ഈ പണിക്കില്ലെന്നും പറഞ്ഞ് അവന്‍ ബാബുമോനെയും കൂട്ടി പെണ്ണു കാണാന്‍ പോയി.
പെണ്ണിന്റെ കുടുംബവും നല്ല സാമ്പത്തിക സ്ഥിതിയുള്ളവരായിരുന്നു. അച്ഛനുമമ്മയും ജോലിക്കാര്‍, ഒരു ആങ്ങളയുള്ളത് മുന്തിയ റാങ്കുള്ള പട്ടാളക്കാരന്‍. ചായ കുടിച്ച ശേഷം ശരത്ത് കുട്ടിയുമായി സംസാരിക്കാന്‍ പോയി. ബാബുമോന്‍ പെണ്ണിന്റെ ആങ്ങളയായ രാജനുമായി കുശലം പറഞ്ഞു. കുറച്ച് സമയം കൊണ്ട് തന്നെ ബാബുമോനെ രാജനു വളരെ ഇഷ്ടപ്പെട്ടു. സംസാരത്തിന്നിടെ ബാബുമോന്റെ ഫോണ്‍ "കുഞ്ഞിപ്പെണ്ണേ.. നിന്നെ കാണാന്‍ എന്നെക്കാളും ചന്തം തോന്നും...." എന്നടിച്ചു. അവന്‍ ഫോണില്‍ സംസാരിക്കാന്‍ തുടങ്ങിയത് കൊണ്ട് യുദ്ധമുന്നണിയില്‍ നിന്നും രാജന്‍ രക്ഷപ്പെട്ടു. അങ്ങോട്ട് വരുന്ന ദിവസം വിളിച്ച് പറയാന്‍ വേണ്ടി ബാബുമോന്റെ ഫോണ്‍ നമ്പര്‍ രാജന്‍ വാങ്ങിച്ചു.
തന്റെ പെണ്ണന്വേഷണ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടതിന്റെ വിഷമം ആദ്യമായി ശരത്ത് മറന്നു. അത്രയ്ക്ക് ക്യൂട്ടും, സുശീലാമ്മയും, ഏജുറിച്ചുമായിരുന്നു പെണ്‍കുട്ടി. ജാതകവും കറക്റ്റായിട്ട് മാച്ചി. ആലോചനകള്‍ പുരോഗമിച്ചു. പാരഗണ്‍ വരാതിരിക്കാന്‍ കാര്യങ്ങളൊക്കെ രഹസ്യമായിട്ടായിരുന്നു നടത്തിയിരുന്നത്.
പക്ഷേ, നിശ്ചയ തീയതി തീരുമാനിച്ചപ്പോള്‍ പെണ്ണിന്റെ അച്ഛന് പത്മനാഭന്‍ നമ്പ്യാര്ക്ക് ഒരു അനോണി ഫോണ്‍ സന്ദേശം കിട്ടി. ശരത്തിന് ബാംഗ്ലൂരില്‍ വേറെ ഭാര്യയുണ്ടെന്ന് മാത്രേ ആ നല്ല ശമരിയാക്കാരന്‍ പറഞ്ഞുള്ളൂ. അതൊന്നും കാര്യമാക്കാതെ ഇരു വീട്ടുകാരും ആലോചനയുമായി മുന്നോട്ട് പോയി. പക്ഷേ, നിശ്ചയത്തിന്റെ തലേന്ന് ഒരു കാള്‍ കൂടി വന്നു.
ഇത്തവണ രാജനായിരുന്നു ഫോണ്‍ എടുത്തത്. പ്രായമുള്ള ഒരാളുടെ സംസാരം പോലെ രാജന് തോന്നി. കുറച്ച് സമയം അയാളുമായി സംസാരിച്ചതിനു ശേഷം നിങ്ങള്‍ ചെയ്ത് തന്നത് വളരെ ഉപകാരമാണെന്നും ഞങ്ങളുടനെ പോയി ആലോചന ഉപേക്ഷിച്ച വിവരം പറയുകയാണെന്നും രാജന്‍ പറഞ്ഞു. ഫോണ്‍ കട്ടായ ഉടനെ രാജന്‍ കാളര്‍ ഐ.ഡി.യില്‍ നിന്നും നമ്പരെടുത്ത് തിരിച്ച് വിളിച്ചു. ആരും എടുത്തില്ല. കുറച്ച് കഴിഞ്ഞ് എടുത്തപ്പോള്‍ അതു കോയിന്‍ ബോക്സ് ആണെന്നും വിളിച്ചത് ആരാണെന്ന് അറിയില്ലെന്നും പറഞ്ഞു. നാരായണന്‍ നായരുടെ ചായക്കടയുടെ അടുത്തുള്ള വായനശാലയിലേതായിരുന്നു ആ കോയിന്‍ ബോക്സ്.
രാജന്‍ ഉടനെ തന്നെ ശരത്തിന്റെ വീട്ടില്‍ വിളിച്ച് സീരിയസ്സായി സംസാരിക്കാനുണ്ടെന്നും ഞാനും അച്ഛനും അങ്ങോട്ട് വരുന്നുണ്ടെന്നും നിങ്ങള്‍ ബന്ധുക്കളെല്ലാം വീട്ടില്‍ തന്നെ നില്‍ക്കണമെന്നും പറഞ്ഞു. ഈ ആലോചനയും വേ മാറിപ്പോയി എന്നു ശരത്തിനു മനസ്സിലായി.
രാജനും പത്മനാഭന്‍ നമ്പ്യാരും ചെല്ലുമ്പോള്‍ വീട്ടില്‍ ശരത്തും അച്ഛനുമമ്മയും, മാമന്‍മാരും, ബാബുമോനും ഉണ്ടായിരുന്നു. ബാബുമോന്‍ രാജനോടും അച്ഛനോടും ലോഹ്യമൊക്കെ പറഞ്ഞ് കുടിക്കാന്‍ വെള്ളം കൊടുത്തു.
എല്ലാവരും ആകെ ടെന്‍ഷനിലായിരുന്നു. പത്മനാഭന്‍ നമ്പ്യാര്‍ ഞങ്ങള്‍ക്ക് കിട്ടിയ ഫോണ്‍ കാളിനെപ്പറ്റി സംസാരിക്കാന്‍ തുടങ്ങി. ബാബുമോന്‍ ഉടനെ "അതൊക്കെ ആരോ വെറുതെ പറഞ്ഞുണ്ടാക്കുന്നതാ... " എന്നു പറഞ്ഞു. അപ്പോളവന്റെ ഫോണ്‍ റിങ്ങ് ചെയ്തു. അവന്‍ ഫോണെടുത്ത് ഹലോ .. ഹലോ.. എന്ന് കുറെ തവണ പറഞ്ഞു. ആരും എടുക്കാഞ്ഞിട്ട് ഫോണ്‍ പോക്കറ്റിലിട്ട് തിരിഞ്ഞപ്പോള്‍ രാജന്‍ മുന്നില്‍ നില്‍ക്കുന്നത് കണ്ടു. അവന്‍ രാജന്റെ നേരെ നോക്കിയതും, ടപ്പേ.. ന്ന് പറഞ്ഞ് രാജന്റെ വലംകൈ ബാബുമോന്റെ കവിളില്‍ സീല്‍ഡായി.
എല്ലാവരും ഞെട്ടിത്തരിച്ച് നില്‍ക്കെ രാജന്‍ പറഞ്ഞു. "ഇവനാ.. കല്യാണം മുടക്കാന്‍ വിളിച്ചത്..." ബാബുമോന്‍ തലയില്‍ പൊട്ടിത്തെറിച്ച നക്ഷത്രങ്ങളുടെ എണ്ണം എടുക്കുകയായിരുന്നു. ഏകദേശ കാല്‍ക്കുലേഷന്‍ കിട്ടിയപ്പോള്‍ അവന്‍ പുറത്തേക്ക് ഏറോസ്പീഡില്‍ കുതിച്ചു.
ആരുമൊന്നും മനസ്സിലാകാതെ നിന്നപ്പോള്‍ രാജന്‍ കപ്പലിലെ കള്ളനായ ബാബുമോനെ പിടിച്ച കഥ പറഞ്ഞു. കല്യാണം മുടക്കാന്‍ വേണ്ടി വിളിച്ചയാളിനോട് എന്തെങ്കിലും സൂചന കിട്ടുമോ എന്നറിയാന്‍ വേണ്ടി രാജന്‍ മനപൂര്‍വ്വം അവന് അനുകൂലമായി സംസാരിച്ചിരുന്നല്ലോ. ആ സമയത്ത് വിളിച്ചയാളിന്റെ മൊബൈല്‍ ബെല്ലടിച്ചു. ഫോണിലൂടെ ആ റിങ്ങ് ടോണ്‍ കേട്ടപ്പോള്‍ രാജന് ഈ പാട്ട് എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് തോന്നി. പെട്ടെന്ന് ബാബുമോന്റെ മുഖത്തിന്റെ മോന്തായം മോണിറ്ററില്‍ മിന്നിമറിഞ്ഞു. ബാക്ക്ഗ്രൌണ്ടില്‍ "കുഞ്ഞിപ്പെണ്ണേ.. നിന്നെക്കാണാന്‍.. എന്നെക്കാളും ചന്തം തോന്നും...." എന്ന സോങ്ങും.
ഇവിടെ എത്തിയതിനു ശേഷം ബാബുമോന്റെ മൊബൈലിലേക്ക് ഒന്നുകൂടി ഡയല്‍ ചെയ്ത് കണ്‍ഫേം ആക്കിയതിന് ശേഷമാണ് മോന്തയുടെ ഷേപ്പ് മാറ്റിക്കൊടുത്തത്.
ഇത്തവണ കുമാരന് തേങ്ങ അടിക്കാനുള്ള ഭാഗ്യം എനിക്ക്..ഹ ഹ
ReplyDeleteകിടക്കട്ടെ എന്റെ വക..
Kumaretta kalakki......pavam babumon....
ReplyDeleteThis comment has been removed by the author.
ReplyDeletebrokermarillatha kalyanam anu etavum nallathu:)
ReplyDeleteകുമാരേട്ടാ..
ReplyDeleteആ മൂന്നു B പ്രയോഗങ്ങൾ ക്ഷ പിടിച്ചു..ചിരിപ്പിച്ചു
എന്തായാലും ശരതിന്റെ തടസ്സം മാറിക്കിട്ടിയല്ലൊ,
കുമാരേട്ടന്റെ ശൈലിയിൽ മാറ്റം വന്നിട്ടുണ്ടൊ..?
പവം ബാബു ഇനി അവനെന്ത് ചെയ്യും
ReplyDeleteറവന്യൂ നിന്ന് പോയില്ലെ... :)
കൊള്ളാം..... ബാബുമോനുകിട്ടിയത് നന്നായി ബോധിച്ചു.... :)
ReplyDeleteഹ ഹ നല്ല രസമുള്ള പോസ്റ്റ് അഭിനന്ദനങ്ങള്‍
ReplyDeleteഹഹ
ReplyDeleteകുമാരാ........... :)
ഇടയ്ക്കിടെ ഷേയ്പ്പ് മാറുന്നുണ്ടല്ലൊ.(ബ്ലോഗിന്റെത്).
ReplyDeleteഇപ്പോഴാണ് എന്റെ പിള്ളേർക്ക് വരുന്ന ആലോചനകളൊന്നും നമ്മുടെ ചായക്കടക്കിപ്പുറം വരാത്തതിന്റെ കാര്യം പുടികിട്ടിയത്.
കുമാരാ...... ഹഹഹ.....3b പ്രയോഗം .....കൊള്ളാം ..ഹഹഹ
ReplyDeleteപിന്നെ എല്ലായിടത്തും കാണും ഇതുപോലെയുള്ള കല്യാണംമുടക്കികള്‍ ഇവന്മാരെ കണ്ടാല്‍ ശരിക്ക് കൈകാര്യം ചെയ്യണം !
ബാബുമോന്‍ ആള് പുലി ആയിരുന്നു.. പക്ഷെ പാവം ഒരബദ്ധം പറ്റി പോയി...
ReplyDeleteഅപ്പൊ.. കൂടെ വരുന്ന ഫ്രണ്ട് ഇന് കാശ് കൊടുത്തു പഠിപ്പിക്കരുത്...കല്യാണം മുടങ്ങും എന്നാണോ ഗുണപാഠം
വളരെ നന്നായിരിക്കുന്നു...
ReplyDeleteശ്രി.കുമാരന്റെ നര്‍മ്മ സല്ലാപത്തില്‍ മറ്റൊരു പൊന്‍ തൂവല്‍ കൂടി.....
ആശംസകള്‍
അങ്ങനെ ബാബുമോന്റെ ആപ്പീസു പൂട്ടി
ReplyDeletekumaretta, nice one..
ReplyDeletemuraleete thenga pottiyilla..so njan atikkunnu.. (((((((((TTO))))))))
vaayikkanichiri kashtappettu..font shariyaakumallo :)
"ന്നാലും ന്‍റെ കുമാരേട്ടാ.. ആ 3 ബി പ്രയോഗം!!"
ReplyDeleteഅങ്ങട് ബോധിച്ചിരിക്കുണു....
ബാബുമോന്‍ ആളു കൊള്ളാമല്ലോ? എല്ലാ നാട്ടിലും കാണും ഈ ജാതി ഉഭയജീവികള്‍...
കലക്കീട്ടിണ്ടിഷ്ടാ!!... (കല്യാണമല്ല, പോസ്റ്റിന്റെ കാര്യമാ)
ഓ-ടോ: ഫോണ്ടോമാനിയ പിടിപെട്ടോന്നൊരു സംശയം...
എന്നാലും ആ ബാബുമോന്‍!!!
ReplyDeleteഎല്ലായിടത്തും കാണും ഇങ്ങനെ ഓരോ കശ്മലന്മാര്‍... അല്ലേ?
:)
3 ബി നന്നായി...
ReplyDeleteനോ അല്ലത്സ് നോ അലട്ടത്സും കലക്കി... :)
ആകെ മൊത്തം ടോട്ടലായും കലക്കി... :)
മംഗ്ലിയാളം വേഡ്സിന്റെ ഒരു അതിപ്രസരം ഫീല്‍ ചെയ്തെങ്കിലും, ഞാന്‍ അത്ര കെയര്‍ ചെയ്തില്ല... അതും ബ്യൂട്ടിഫുള്‍ തന്നെ ആണല്ലോ എന്നങ്ങെടുത്തു... :)
ഇങ്ങനെയും കൂടെ നിന്ന് കാലു വരുന്നവര്‍ ഉണ്ട് ല്ലേ? പാവം, കാശുണ്ടാക്കാന്‍ ഒരു വഴി കണ്ടെത്തിയതായിരുന്നു...!
ReplyDeleteIf You got Babumon type friends ...
ReplyDeleteNo need to search for other enemies..
Godsay is better than Gandhi!(Saraths Gandhi note and brother's slap)
ഹ ഹ , കലക്കി , കലക്കി
ReplyDeleteപാവം ബാബുമോന്‍..
ഇങ്ങനെയുമുണ്ടോ പട്ടാളക്കാര്‍ ..
പ്രേം നഷീറിന്റെ സ്ഥിരം ഡയലോഗേ പറയാൻ ഉള്ളു
ReplyDeleteയെന്റെ ബാബുമോൻ.. ആ യെന്റെ പൊന്നുബാബുമോൻ.... ഷെഡാാാ
This comment has been removed by the author.
ReplyDeleteബാബുമോന്‍ തലയില്‍ പൊട്ടിത്തെറിച്ച നക്ഷത്രങ്ങളുടെ എണ്ണം എടുക്കുകയായിരുന്നു. ഏകദേശ കാല്‍ക്കുലേഷന്‍ കിട്ടിയപ്പോള്‍ അവന്‍ പുറത്തേക്ക് ഏറോസ്പീഡില്‍ കുതിച്ചു.
ReplyDeleteകുമാര തന്റെ കല്യാണക്കാര്യം ഇവന്‍ അറിഞ്ഞില്ലാരുന്നോ ... അത് മുടക്കിയിരുന്നേല്‍ അവനു പുണ്യം കിട്ടിയേനെ ...
പിന്നെ അവതരണം രസകരം തന്നെ ... ചില രസികന്‍ പ്രയോഗങ്ങള്‍ ...ഹൃദ്യം തന്നെ
മൂന്നു ബി .... നന്നായി..... :)
ReplyDeleteസ്വന്തം അനുഭവങ്ങൾ വിവരിക്കാൻ കുമാരനുള്ള മുടുക്കൊന്നു വേറേ തന്നെ കെട്ടോ....ബബുമോൻ കുമ്മാരൻ കീ ജയ്
ReplyDeleteമുരളി I Murali Nair, vigeeth, നേഹ ,OAB/ഒഎബി, anshabeegam, krishnakumar513, പകല്‍കിനാവന്‍ | daYdreaMer, mini//മിനി, SAJAN SADASIVAN ,കണ്ണനുണ്ണി,nisagandhi, Jenshia, ശ്രീ, Sands | കരിങ്കല്ല് , raadha, poor-me/പാവം-ഞാന്‍, ലടുകുട്ടന്‍,cALviN::കാല്‍വിന്‍ , ശാരദനിലാവ് ;
ReplyDeleteഎല്ലാവര്‍ക്കും നന്ദി...
കുഞ്ഞൻ:മാറ്റമൊന്നുമില്ലെന്നേ... കമന്റിന് നന്ദി.
suchand scs: കമന്റിനു നന്ദി.. ഫോണ്ട് പ്രോബ്ലം എങ്ങനെ പറ്റി എന്നറിയില്ല.
സുമേഷ് മേനോന്‍: നന്ദി... ഫോണ്ട് പ്രശ്നമായോ..?
aliyaa ithum kalakkii
ReplyDeleteസത്യായിട്ടും വായിച്ചിട്ട് മതിവരാതെ ഒന്നൂടെ വായിച്ചു..!
ReplyDeleteമൂന്നും നാലും തവണ വായിച്ചു..
(അതുവരെ വരേ സംഭവം എന്താണേന്നു പിടികിട്ടിയില്ല മുത്തേ..)
ഇനി ഇതു എനിക്ക് മാത്രമുള്ള കൊഴപ്പമാണൊ?
പ്രയോഗങ്ങള്‍ നല്ലതാണെന്നല്ലാതെ സംഭവത്തിനൊരു ഗുമ്മില്ല.!
കൊള്ളാം.. ഇങ്ങനത്തെ കഥാപാത്രങ്ങള്‍ ഏതു നാട്ടില്‍ ചെന്നാലും കാണും കുമാരേട്ടാ!
ReplyDeleteഎന്നിട്ട് ശരത്തിന്റെ കല്യാണവും ഹണിമൂണും ഒക്കെ മംഗളമായി നടന്നോ? :)
രസകരമായ പോസ്റ്റ്. :)
ReplyDeleteരസിച്ചു..ആ തലക്കെട്ട് കേമം.:)
ReplyDeleteCBI ye tholppichallo...
ReplyDeleteishtaayi
"ഒരൊറ്റ എക്സ്ക്ലമേറ്ററി ഡയലോഗില്‍ കാര്യങ്ങള്‍ പീസ്പീസാക്കും"
ReplyDelete:) കൊള്ളാം, ചിരിപ്പിച്ചു.
Oru paadu chirippichu.........
ReplyDelete:)
ReplyDeleteകല്ലക്കി കുമാരാ
ha..ha..haa....
ReplyDelete"3b" - super !!!! great writing !!!!!!
കുമാരേട്ടാ..കലക്കീട്ടോ..ശരിക്കും..എല്ലാ നാട്ടിലും..ഇത്തരം സംഭവങ്ങള്‍ അരങ്ങേറാറുണ്ടെന്നുള്ളതും വാസ്തവം..തന്നെ..ആശംസകള്‍..
ReplyDeleteകലക്കി മാഷെ. നാട്ടിന്‍പുറത്ത് എല്ലാത്തിന്റേയും കേന്ദ്രം ഒരു ചായക്കട തന്നെയായിരിക്കും.
ReplyDeleteപാവം ബാബു മോന്‍..
ReplyDeleteaasane kalakki
ReplyDelete:-)
കുരാക്കാരന്...!, നാടകക്കാരന്, അബ്കാരി, (vinuxavier], പയ്യന്സ്, Diya, Rare Rose, the man to walk with, വശംവദൻ, ANITHA HARISH, ..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്, Captain Haddock, Bijli, Typist | എഴുത്തുകാരി, shahir chennamangallur, ഉമേഷ് പിലിക്കൊട്…
ReplyDeleteഎല്ലാവര്‍ക്കും നന്ദി.....
kalakki!
ReplyDeleteകുമാരാ, നന്നായിരിക്കുന്നു. ചിരിച്ചു കുറെ.
ReplyDelete''മാച്ച് ബ്രേക്കര്'' എന്നല്ലേ ശരിയായ പ്റയോഗം ?
മാര്യേജ് ബ്രോക്കറെ കാണല്‍ രാത്രിക്ക് മാറ്റിയത് വെറുതെയായില്ല. മാനജര്‍ പോയതിനാല്‍ ഉറക്കെ ചിരിക്കാന്‍ പറ്റി. താങ്ക്യു 'ബ്ലോഗര്‍' കുമാരന്‍... :)
ReplyDeleteഎടാ വാവു....നീ ആള് കൊള്ളാല്ലോ .....കൊള്ളാം കുമാരേട്ടാ
ReplyDeleteSAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....
Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...
സത്യം പറഞ്ഞാല്‍.. ഒരു യൂഷ്വല്‍ പോസ്ടിന്റെ ലെവെല്‍ എത്തിയില്ല.. പക്ഷെ 3ബി കലക്കി.
ReplyDeleteകുമാരാ; നീ നേരെ മുന്നിലിരുന്നു സംസാരിക്കുന്ന പോലെ യുണ്ട്. കണ്ണൂരിന്റെ വാമൊഴി ഇനിയും ഒഴുക്കുക.
ReplyDeleteഇനിയും കഥ പറയുക.
കുമാര്‍ജീ... പകുതി ആയപ്പോഴേക്കും കള്ളന്‍ കപ്പലില്‍ തന്നെയാണോ എന്നൊരു സന്ദേഹം തോന്നാതിരുന്നില്ല. എന്നാല്‍, വധുവിന്റെ ബന്ധുക്കള്‍ തന്നെ സംഭവം പൊളിച്ചടുക്കുമെന്ന് വിചാരിച്ചില്ല... പതിവു നര്‍മ്മത്തിന് അല്‍പ്പം കോട്ടം തട്ടിയോ എന്നൊരു സംശയം... ആശംസകള്‍...
ReplyDeleteനർമ്മം മധുരം..മനോഹരം.
ReplyDeleteനന്ദി.
suuuuuuuuuuper
ReplyDeletekumaraaa
ബാര്‍, ബ്രാ, ബ്ലോഗ് എന്നീ മൂന്നു 'ബി'കളോട് യാതൊരു താല്‍പര്യവുമില്ല.
ReplyDeleteഎന്‍റെ അണ്ണാ , !!!!!!!!!!!!!!!
പിന്നെ ഇപ്പോള്‍ എഴുതുന്നത് പോലീസിന്റെ എഫ് ഐ ആര്‍ പോലെയുണ്ടല്ലോ ?? എല്ലാം കൃത്യം . ആര്‍ക്കും സംശയം ഇല്ലാതെ സാഹചര്യങ്ങള്‍ വിവരിക്കുന്നു കൊള്ളം. കഴിഞ്ഞ തവണത്തെ സരളെടെ മറുകിനെ തുടര്‍ന്നുണ്ടായ കണ്ഫുഷ്യന്‍ ആണോ കാരണം ??
അണ്ണാ അലക്ക് തുടരൂ
ഹഹ കുമാരാ ..കിട്ടിക്കൊണ്ടിരിക്കുന്ന റവന്യൂ നിന്ന് പോകും എന്ന് കരുതിയാകണം ബാബു മോന്‍ കല്യാണം കലക്കിയത് അല്ലെ?
ReplyDeleteനല്ല കഥ
ആശംസകള്‍
അവന്‍ ഫോണില്‍ സംസാരിക്കാന്‍ തുടങ്ങിയത് കൊണ്ട് യുദ്ധമുന്നണിയില്‍ നിന്നും രാജന്‍ രക്ഷപ്പെട്ടു.
ReplyDeleteഹ ഹ ഹാ...കത്തി കത്തി അല്ലേ?!!
ഈ ഗാന്ധിതല ഉണ്ടാക്കുന്ന ഓരോ പൊല്ലാപ്പുകളേ..
ചിരിപ്പിച്ചു, നന്നായിട്ടുണ്ട്!
ആ മൂന്നു B പ്രയോഗങ്ങൾ കലക്കി.
ReplyDeleteകലക്കികുമാരാ
കുമാര്‍ജീ കലക്കി :)
ReplyDelete3ബി ക്ഷ പിടിച്ചു
ReplyDelete:)
പോസ്റ്റിലെ കഥയേക്കാള്‍ വിവരണ രീതി ആണു കൂടുതല്‍ ഇഷ്ടമായത്
രസികൻ..!!
ReplyDeleteനല്ല രസമുള്ള പോസ്റ്റ്..!
3 ബിയില്‍ രണ്ടാമത്തെ ബി ക്കു പരസ്പര ബന്ധം ഇല്ല.
ReplyDeleteഹോ അവസാനം ഒരു കുറ്റാന്വേഷണ കഥ :) പട്ടാളം രാജേട്ടന്‍ സിബിഐ. ക്ലൈമാക്സ് കലക്കി. അവതരണ ശൈലിയും പതിവില്‍ നിന്നും വളരെ വ്യത്യസ്തം . സിനിമക്കായി കാസറ്റ് ചെയ്യുമ്പോള്‍ ബാബുവിന്റെ റോളില്‍ ജാഫര്‍ ഇടുക്കിയെ പരിഗണിക്കണേ
ReplyDeleteകുറച്ച് സീര്യസ് ആവുന്നുണ്ടോ?സന്തോഷം.
ReplyDeletehaha... babumon kollam.. elladathum kanum immathiri items alle..
ReplyDeleteഅതു കലക്കി കുമാരേട്ടാ...
ReplyDeleteപിന്നെ 3ബീയും...
ആശംസകൾ...
രസകരമായ പോസ്റ്റ്... :)
ReplyDeleteവളരെ നന്നായി.
ReplyDelete"പാരഗണ്‍" കൂടെ തന്നെ റവന്യൂ വാങ്ങിക്കൊണ്ട് ഉണ്ടായിരുന്നു അല്ലെ.
ReplyDeleteഎപ്പോഴത്തെ പോലെ ചിരിപ്പിക്കുന്ന പ്രയോഗങ്ങള്‍.
പതിവില്‍ നിന്നും അല്പം ????
ReplyDeleteപാവം ബാബുമോന്‍ !!
ReplyDeleteകഞ്ഞിയില്‍ മൊബൈല്‍ പാറ്റയായ് വീണല്ലോ.
:)
എല്ലായിടത്തും ഗോമ്പറ്റീഷന്‍, അതിനിടെ പാരകള്‍ വേറെയും. നമ്മളൊക്കെ എന്ത് ചെയ്യും കുമാരോ?
ReplyDelete@[vinuxavier] പ്രയോഗങ്ങള്‍ നല്ലതാണെന്നല്ലാതെ സംഭവത്തിനൊരു ഗുമ്മില്ല.! നീ ഈ ഫീല്‍ഡിലേക്കിറങ്ങ്..അപ്പൊ നല്ല ഗുമ്മായിരിക്കും.
Kallyana Broker marude shradhakku...!!!
ReplyDeleteRasakaram Kumar... Ashamsakal...!!!
ramanika, Seema Menon, ശ്രദ്ധേയന്, ഭൂതത്താന്, chithal, യരലവ~yaraLava, വിനുവേട്ടന്|vinuvettan, പള്ളിക്കരയില്, Anonymous, പ്രദീപ്, രഘുനാഥന്, ഭായി, തെച്ചിക്കോടന്, ബിനോയ്//HariNav, അരുണ് കായംകുളം, സുനിൽ പണിക്കർ,surajbhai, കവിത - kavitha, ശാന്തകാവുമ്പായി, കിഷോര്ലാല് പറക്കാട്ട്, വീ കെ, ത്രിശ്ശൂക്കാരന്, Sharu...., jyo, Sukanya, Areekkodan | അരീക്കോടന്, അനിൽ@ബ്ലൊഗ്, Tomkid!, Sureshkumar Punjhayil..
ReplyDeleteഎല്ലാവര്ക്കും വളരെ വളരെ നന്ദി…
ആ അവസാനത്തെ ബി യുടെ ഈ രൂപമാറ്റവും ,ഈ പാരഗണ്ണുകഥയും ഇഷ്ട്ടപ്പെട്ടു..കേട്ടൊ ഗെഡീ.
ReplyDeletegud 1 :)
ReplyDeletevariety post..
ReplyDeleteകലക്കി കുമാരാ, ബാബുമോന്റെ ചെകിട്ടത്തെ അടിയേ.
ReplyDeleteപുള്ളിക്ക് ഇപ്പഴും പഴേ സ്വഭാവമാണോ അതോ മാറിയോ.
. മുപ്പത് വയസ്സ്, സുമുഖന്‍, സുന്ദരന്‍, സത്സ്വഭാവി. ബാര്‍, ബ്രാ, ബ്ലോഗ് എന്നീ മൂന്നു 'ബി'കളോട് യാതൊരു താല്‍പര്യവുമില്ല.
ReplyDeleteഅപ്പോ നേരത്തെ പെണ്ണ് കെട്ടിയത് നന്നായി അല്ലെ
..." ബാബുമോന്‍ തലയില്‍ പൊട്ടിത്തെറിച്ച നക്ഷത്രങ്ങളുടെ എണ്ണം എടുക്കുകയായിരുന്നു. ഏകദേശ കാല്‍ക്കുലേഷന്‍ കിട്ടിയപ്പോള്‍ അവന്‍ പുറത്തേക്ക് ഏറോസ്പീഡില്‍ കുതിച്ചു...ഇതു കലക്കി ട്ടോ :)
ReplyDeleteബാബു മോന് വീണ്ടും ഊളയായി അല്ലേ കുമരെറ്ടാ
അസ്സലായി
ReplyDeleteബിലാത്തിപട്ടണം / Bilatthipattanam, sherlock , greeshma , krish | കൃഷ് , കാട്ടിപ്പരുത്തി,മലയാളി, shajkumar...
ReplyDeleteഎല്ലാവര്‍ക്കും നന്ദി.
ബാബുമോനാണു വില്ലന്‍ എന്ന് എനിക്കും വായിച്ചു കൊണ്ടിരുന്നപ്പോള്‍ തോന്നിയിരുന്നു.
ReplyDeleteനന്നായി എഴുതി കുമാരാ
കുമാരേട്ടാ.... ഇതില്‍ നര്‍മ്മം അല്‍പ്പം കുറവായി എന്നു തോന്നുന്നു എന്നാല്‍... ബാര്‍, ബ്രാ, ബ്ലൊഗ് എന്ന മൂന്നു ബി പ്രയോഗം ക്ഷ ബോധിച്ചു... എവിടുന്നു കിട്ടുന്നു നിങ്ങള്‍ക്ക് ഈ നമ്പരുകള്‍....
ReplyDeletekumaru....
ReplyDeletesambhavam joraayi.
abhinandanangal.
:))
ReplyDeleteറോസാപ്പുക്കള്, നീര്വിളാകന്, ലീല എം ചന്ദ്രന്.., മാനസ : നന്ദി.
ReplyDeleteGreat article thanks for the info and thanks for the sharing i also sharing your link to my friends.
ReplyDeleteYour article is extremely impressive. I never considered that it was feasible to accomplish something like that until after I looked over your post. You certainly gave a great perception on exactly how this whole process works. I will make sure to return for more advice. Thanks
ReplyDeleteTerm papers