Wednesday, November 25, 2009

കിളിമാനം

ബസ്സ് പണിക്കാര്‍ നാട്ടിന്‍പുറങ്ങളിലെ ഗ്ലാമര്‍ താരങ്ങളാണ്. ഗള്‍ഫുകാരേക്കാള്‍ വെയ്റ്റാണിവര്‍ക്ക്. ഇവരോട് സൌഹൃദം കൂടാനും കല്യാണത്തിനും കുടിയലിനുമൊക്കെ ക്ഷണിക്കുവാനും എല്ലാവര്‍ക്കും ആവേശമാണ്. ആഘോഷ വീടുകളിലൊക്കെ ആളുകളെല്ലാം ഇവരുടെ ചുറ്റും ആയിരിക്കും. "ദാ.. ബസ്സുകാര് വന്നിട്ടുണ്ട്... അവര്‍ക്ക് വേഗം ചോറു കൊടുക്ക്.." എന്നും പറഞ്ഞ് വീട്ടുകാര് ഓടി നടക്കുന്നത് കാണാം. ഇവരെത്തിയാല്‍ എല്ലാവരുടേയും ശ്രദ്ധ പിന്നെ അങ്ങോട്ടാവും. ലേഡീസിന്റെ കാര്യം പ്രത്യേകം പറയാനുമില്ല. കരിമഷിയിട്ട മിസ്സൈലുകളും ലിപ്സ്റ്റിക്കിട്ട മെസ്സേജുകളും അവരുടെ ചുറ്റും കറങ്ങി നടക്കും.
ബസ്സ് പണിക്കാരെ ലീവിനു കണ്ടാല്‍ എല്ലാവരും ഇങ്ങനെ ചോദിക്കുന്നത് കേള്‍ക്കാം. "എപ്പാ ഇറങ്ങിയെ..?" കേട്ടാല്‍ വിമാനത്തില്‍ നിന്നും ഇറങ്ങിയതാണെന്നു തോന്നും. നാട്ടിലെ പ്രണയ നായകന്‍മാര്‍ കൂടിയാണ് ബസ്സ് പണിക്കാര്‍. അതില്‍ തന്നെ ഡ്രൈവര്‍മാരായിരിക്കും കോടിപതികള്‍. ടിക്കറ്റില്‍ ഐലവ്യു എന്നെഴുതിക്കൊടുത്ത് പ്രണയം തുടങ്ങുന്നവരാണ് കണ്ടക്റ്റര്‍മാര്‍. തനിക്ക് തോന്നുന്ന ആളെ കയറ്റാന്‍ വേണ്ടി എവിടെ വെച്ച് എപ്പോഴും മണി മുട്ടാന്‍ റെഡിയാണ് ക്ലീനര്‍മാര്‍. ബസ്സോടുന്ന റൂട്ടിലെ ഓരോ സ്റ്റോപ്പിലും ഇവര്‍ക്ക് ലൈനുണ്ടായിരിക്കും. ഓരോ ബസ്സ് സ്റ്റോപ്പിലുമുള്ള ലൈനുകള്‍ക്ക് പുറമേ ഇവരില്‍ ചിലര്‍ക്ക് ബസ്സ് ഹാള്‍ട്ട് ചെയ്യുന്നിടത്ത് രാത്രി സംബന്ധവും ഉണ്ടാകാറുണ്ട്.
കണ്ണൂര്‍ ആശുപത്രി - കണ്ണാടിപ്പറമ്പ റൂട്ടില്‍ ഓടുന്ന വസന്ത ബസ്സിലെ ക്ലീനറാണ് കുട്ടന്‍. ഇരുപത്തിരണ്ട് വയസ്സ്, വെളുത്ത നിറം, മെലിഞ്ഞ ശരീരം. കരിഓയിലില്‍ വീണ ചാണകപ്പുഴുവിനെ പോലത്തെ കട്ടി മീശ. നെറ്റിയില്‍ ബുള്‍സ് ഐ പോലൊരു വശീകരണപ്പൊട്ട്. വലത്തെ കൈയ്യില്‍ നാലിഞ്ച് വീതിയില്‍ കറുത്ത് നരച്ച ചരട്. മാര്‍ബ്ബിള്‍ പോലെ തേച്ച് മിനുക്കിയ പ്രീമിയര്‍ റബ്ബര്‍ ചെരുപ്പ്. മുടി പിറകോട്ട് ചീകിയൊതുക്കി കുറച്ച് ഭാഗം തൂക്കണാംകുരുവിയുടെ കൂടു പോലെ നെറ്റിയിലേക്ക് ഇട്ടിരിക്കും. ഇടയ്ക്കിടയ്ക്ക് മുടിയും മീശയും ചീകി, കുരുവിക്കൂട് വലിച്ച് തൂക്കമൊപ്പിക്കും.
പത്താം ക്ലാസ്സില്‍ തോറ്റതിന് ശേഷം ബസ്സ് കഴുകാന്‍ പോയി, ഇടയ്ക്ക് മെയിന്‍ ക്ലീനര്‍ ലീവാകുമ്പോള്‍ മണി മുട്ടാന്‍ പോയി അങ്ങനെ സ്ഥിരമായതാണ് കുട്ടന്‍. ജോലി കിട്ടിയപ്പോള്‍ കൈയ്യില്‍ കാശു വന്നു, സ്റ്റൈല്‍ വന്നു, സംസാരത്തില്‍ ഭാഷയും, ബാസ്സും വന്നു, സപ്പോര്‍ട്ടെഡ് ബൈ ലേഡി ആന്റ് ടോഡി കേസ്കെട്ട്സ്.
ബസ്സുകാരു തമ്മില്‍ ഇടയ്ക്കിടയ്ക്ക് ഉണ്ടാവുന്ന അടിപിടി കുട്ടന്‍ ഇങ്ങനെയാണ് വിവരിക്കുക. "എന്റെ ടൈം പന്ത്രണ്ടേ മുപ്പത്തിയൊന്നിനാണ്. ഓന്റേത് പന്ത്രണ്ടേ നാല്‍പ്പതിനും. ഒരു ദിവസം ഞാന്‍ പന്ത്രണ്ടേ മുപ്പതിയൊമ്പതിനു സ്റ്റാന്റിന്ന് വണ്ടിയെടുത്തു. ഓന്‍ എന്നോട് കളിക്കാന്‍ ബന്ന്.. ഞാന്‍ പുതിയതെരൂന്ന് ഓന്റെ മുറിയത്തനെ ഇട്ട് നല്ലോണം എളക്കിക്കൊടുത്ത്... നമ്മളോടാ കളി...?" ബസ്സ് പണിക്കാരുടെ സംസാരത്തിന്റെ ഒരു സാമ്പിള്‍ ടെക്സ്റ്റ് കൂടിയാണിത്.
ലീവില്‍ ഇറങ്ങിയാലും ബസ്സിന്റെ കാര്യത്തില്‍ കുട്ടന്‍ ശ്രദ്ധാലുവാണ്. രാവിലെയും വൈകുന്നേരവും കോളേജുള്ള ദിവസങ്ങളില്‍ വീടിനടുത്തുള്ള ബസ്സ് സ്റ്റോപ്പില്‍ പോയി നില്‍ക്കും. ബസ്സുകള്‍ നിര്‍ത്തിയാല്‍ ഡ്രൈവറുടെ ഡോറും പിടിച്ച് റോഡില്‍ നിന്ന് വളരെ സീരിയസ്സായി സംസാരിക്കുന്നുണ്ടാകും. തൊട്ടുമുന്നില്‍ പോയ ബസ്സിനെപ്പറ്റിയുള്ള സമയവിവരം പറഞ്ഞ് കൊടുക്കാനെന്നാണ് വെപ്പ്. പക്ഷേ, ബസ്സിലെ പെണ്‍കുട്ടികളെ കളറടിക്കലാണ് കുട്ടന്റെ ഹിഡണ്‍ അജണ്ട. സംസാരിക്കുന്നത് ഡ്രൈവറോടാണെങ്കിലും മനസ്സും ശരീരവും ഹൃദയവും ലക്ഷ്യവും പിറകിലെ വര്‍ണ്ണക്കിളികളിലായിരിക്കും.
ലീവിലായിരുന്ന ഒരു ദിവസം ഉച്ചയ്ക്ക് കുട്ടന്‍ വീട്ടില്‍ കിടന്ന് ഉറങ്ങിപ്പോയി. ഉറക്കമെഴുന്നേറ്റപ്പോള്‍ നാലു മണി. ബസ്സ് വരാറായി. വിമന്‍സ് കോളേജില്‍ നിന്നുള്ള കുളിരുകളൊക്കെ അതിലാണ് വരുന്നത്. കുട്ടന്‍ വേഗം മുഖം കഴുകി കണ്ണാടി നോക്കി കുരുവിക്കൂടൊക്കെ പിടിച്ച് റെഡിയാക്കി. ഡ്രെസ്സിടാന്‍ നോക്കിയപ്പോള്‍ അണ്ടര്‍വെയര്‍ കാണുന്നില്ല. അതും പരതി നടന്നാല്‍ ബസ്സ് അതിന്റെ പാട്ടിനു പോകും. അത് ഇടാതിരിക്കാനുള്ള സ്വാതന്ത്ര്യവും നാല്‍പ്പത്തിയേഴില്‍ കിട്ടിയിട്ടുണ്ടല്ലോ. എന്നും കരുതി സമാധാനിച്ച് ഷര്‍ട്ടും ലുങ്കിയുമിട്ട് വിത്തൌട്ടായി കുട്ടന്‍ ബസ്സ് സ്റ്റോപ്പിലേക്ക് വെച്ച് പിടിപ്പിച്ചു.
ബസ് സ്റ്റോപ്പിലെ രണ്ട് ബസ്സ് ഷെല്‍ട്ടറിലും ചെമ്മീന്‍ ചാകര പോലെ പെണ്‍പിള്ളേരുണ്ട്. കുട്ടന്‍ അവരുടെ അടുത്ത് പോയി നിന്നു മൊബൈല്‍ എടുത്ത് ഒന്ന് രണ്ട് ചങ്ങാതിമാരെ വിളിച്ച് "നീ ഏട്യാ ഉള്ളത്...? ഞാന്‍ എറങ്ങീറ്റാ ഉള്ളത്.. രണ്ട് ദിവസം കയിഞ്ഞ് കേരണം.." എന്നൊക്കെ സംസാരിച്ച് കൊണ്ട് നിന്നു. അപ്പോഴേക്കും ബസ്സ് വന്നു.
കുട്ടന്‍ ഡോറും പിടിച്ച് ഡ്രൈവര്‍ ജയേട്ടനുമായി സംസാരിക്കാന്‍ തുടങ്ങി. ഇടയ്ക്ക് കാലു കൊണ്ട് കോഴി ചികയുന്നത് പോലെ വെറുതെ റോഡില്‍ വരയുന്നുമുണ്ട്. അപ്പോഴാണ് ഒരു ബൈക്കില്‍ രണ്ട് ചെറുപ്പക്കാര്‍ ഹൈ സ്പീഡില്‍ വന്നത്. വീതി കുറഞ്ഞ റോഡ് ആയതിനാല്‍ ബസ്സിനും കുട്ടന്‍ നിന്നതിനു ശേഷമുള്ള ഭാഗത്ത് കൂടി ബൈക്കിന് കഷ്ടിച്ച് പോകാനുള്ള സ്ഥലമേയുള്ളു. ചെറുപ്പക്കാരു പിള്ളേരല്ലേ അവര് ഹൈസ്പീഡില്‍ കുട്ടനെ മുട്ടിയുരുമ്മി പറപ്പിച്ച് വിട്ടു. അതൊരു വല്ലാത്ത പോക്കാണെന്നു എല്ലാവരും സമ്മതിച്ചു. കാരണം,
ആ പോക്കില്‍ ബൈക്കിന്റെ ഹാന്‍ഡില്‍ ബാറില്‍ ഒരു സാധനം കുടുങ്ങിപ്പോയിരുന്നു. കുട്ടന്റെ ഡെസ്ക് ടോപ്പ് ഐറ്റംസ് മറക്കാനുള്ള ഏക തുണിയായ ലുങ്കി....! താന്‍ ഹാഫ് ആദിപാപം റോളിലാണെന്നു അറിഞ്ഞ കുട്ടന്‍ ഷര്‍ട്ട് വലിച്ച് താഴ്ത്തി അഡ്ജസ്റ്റ് ചെയ്യാന്‍ നോക്കി. പക്ഷേ, ഇപ്പോഴത്തെ ഫാഷന്‍ കുട്ടി ഷര്‍ട്ട് അല്ലേ, ഭക്തജനങ്ങളൊക്കെ പുറത്ത് തന്നെ…
ബസ്സിലെയും ബസ് സ്റ്റോപ്പിലെയും പെണ്‍പിള്ളേരും ആളുകളുമൊക്കെ ഉപ്പുമാങ്ങ ഭരണിക്ക് ബ്ലൌസുടുപ്പിച്ചത് പോലെ നില്‍ക്കുന്ന കുട്ടനെ നോക്കി തലയറഞ്ഞ് ചിരിക്കാന്‍ തുടങ്ങി.
"ആട നിക്കടാ.. എന്റെ ലുങ്കി താടാ.." എന്നു പറഞ്ഞ് കുട്ടന്‍ ഒരു കൈ കൊണ്ട് മുന്നിലെ ആള്‍ക്കാരെയും, മറ്റേ കൈ കൊണ്ട് മിഡില്‍ ഈസ്റ്റും പൊത്തിപിടിച്ച് ബൈക്കിന്റെ പിറകെ ഓടി…

111 comments:

  1. aathmakatha ezhuthithudangi alle kumaraa???

    ReplyDelete
  2. kumarettanu pandu bus il aarunno joli??

    ReplyDelete
  3. താന് ഹാഫ് ആദിപാപം റോളിലാണെന്നു അറിഞ്ഞ കുട്ടന് ഷര്‍ട്ട് വലിച്ച് താഴ്ത്തി അഡ്ജസ്റ്റ് ചെയ്യാന് നോക്കി. പക്ഷേ, ഇപ്പോഴത്തെ ഫാഷന് കുട്ടി ഷര്‍ട്ട് അല്ലേ, ഭക്തജനങ്ങളൊക്കെ പുറത്ത് തന്നെ…


    അണ്ണോ കുട്ടന്റെ ഒരു അവസ്ഥയെ, എന്നിട്ട് എന്തായി ഡെസ്ക്ടോപ്പ് മറക്കാന്‍ വല്ലതും കിട്ടിയോ അതോ ആദിപാപം സ്റ്റൈല്‍ വീടുവരെ തുടര്‍ന്നോ.
    ഞങ്ങളുടെ നാട്ടിലും കലവൂര്‍ - ഇരട്ടകുളങ്ങര പ്രൈവറ്റ് ബസ്‌ സര്‍വീസ് ഉണ്ട്. കണ്ടക്ടര്‍, ഡ്രൈവര്‍, കിളികള്‍ ഇവന്മാര്‍ ഒന്ന് ഒന്നര പുലികള്‍ തന്നെ ആയിരുന്നു. പീഡന കാലവും മറ്റും തുടങ്ങിയതോടെ ഇവരുടെ മാര്‍ക്കറ്റ്‌ പോയി.
    പോസ്റ്റിലെ ഓരോ പാരഗ്രാഫും നര്‍മം കൊണ്ട് ആറാട്ട് ആണേ.

    ReplyDelete
  4. എന്റെ ടൈം പന്ത്രണ്ടേ മുപ്പത്തിയൊന്നിനാണ്. ഓന്റേത് പന്ത്രണ്ടേ നാല്‍പ്പതിനും. ഒരു ദിവസം ഞാന് പന്ത്രണ്ടേ മുപ്പതിയൊമ്പതിനു സ്റ്റാന്റിന്ന് വണ്ടിയെടുത്തു. ഓന് എന്നോട് കളിക്കാന് ബന്ന്.. ഞാന് പുതിയതെരൂന്ന് ഓന്റെ മുറിയത്തനെ ഇട്ട് നല്ലോണം എളക്കിക്കൊടുത്ത്... നമ്മളോടാ കളി...?"

    bhakthajanam!! :-)

    Thakarppan post Kumaraa.
    :-)
    Upasana

    ReplyDelete
  5. കുട്ടന്‍ എന്നത് വിളിപേരാ??
    :)

    ReplyDelete
  6. എന്നിട്ടെന്തായി ?പാവത്തിന് വല്ല തുണിയും കിട്ടിയോ?

    ReplyDelete
  7. സപ്പോര്‍ട്ടെഡ് ബൈ ലേഡി ആന്റ് ടോഡി !!!തകര്‍ത്തു !!!

    ReplyDelete
  8. ഒരു കൈ കൊണ്ട് മുന്നിലെ ആള്‍ക്കാരെയും, മറ്റേ കൈ കൊണ്ട് മിഡില് ഈസ്റ്റും പൊത്തിപിടിച്ച്....

    ഹ ഹ എന്റെ കുമാരാ ചിരിച്ചു ഊപ്പാട് വന്നു...

    ReplyDelete
  9. സത്യം പറയാലോ...മനസ്സറിയാതെ ചിരിച്ചുപോയി.......

    ഗംഭീരന്‍ പോസ്റ്റ്.......

    ReplyDelete
  10. THKARPPAN MASHE, THAKARPPAN, KURE UNDERWEAR KATHA STOCK UNDALLO

    ReplyDelete
  11. അവസാനം ചിരിപ്പിച്ചു
    നന്നായി .

    ReplyDelete
  12. കുമാര്‍സാര്‍,റോഡിലാകെ ഒരു’ബളഹം’കേട്ടാ ഞാന്‍
    ഞെട്ടിയുണര്‍ന്നേ..ആകെ ജഹപൊഹ..കുട്ടിഷര്‍ട്ടിലൊരു
    കുട്ടന്‍ നിന്നനില്പില്‍..ഛെ,ഛെ..
    ബസ്സീന്നൊരാള്‍ സുദിനം പത്രം,കുട്ടനു നല്‍കിയതോണ്ട്
    നാണം മറച്ചു അവനോടിയ ഓട്ടം!

    അനില്‍,കുറച്ചു സങ്കരകൂട്ട(റ്റ)ന്മാര്‍ ഇനിയുമുണ്ട്!
    അയിറ്റൈളേം ഒന്നോടിക്കണം ഇവിടുന്ന്!

    ReplyDelete
  13. ##ബസ്സിലെയും ബസ് സ്റ്റോപ്പിലെയും പെണ്‍പിള്ളേരും ആളുകളുമൊക്കെ ഉപ്പുമാങ്ങ ഭരണിക്ക് ബ്ലൌസുടുപ്പിച്ചത് പോലെ നില്‍ക്കുന്ന കുട്ടനെ നോക്കി തലയറഞ്ഞ് ചിരിക്കാന് തുടങ്ങി.##

    അപാരമായ ഉപമ കുമാരാ...!

    അവസാനം അറഞുചിരിച്ചു! കലക്കി!

    ReplyDelete
  14. സംഭവം, ക്ലൈമാക്സ് ഈ റോഡിന്റെ നടുവില്‍ ആയിരിക്കും എന്ന് വിശ്വസിച്ചിരുന്നില്ല. എന്നാലും ഇത് കലക്കി. പിന്നെ ഞങ്ങളുടെ നാട്ടിലേക്കുള്ള ബസ്സില്‍ എല്ലായിപ്പോഴും ഡ്രൈവറെ പൊതിഞ്ഞ് ഒരു പെണ്‍പട കാണും. ഇടയ്ക്കിടെ സഡന്‍ ബ്രേയ്ക്ക് ഇടുന്ന ബസ്സിന്റെ ഡ്രൈവറുടെ പരിസരം ഇനിയൊന്ന്, ‘അങ്ങോട്ട് പെണ്‍പട കടത്തിവിടാറില്ലെങ്കിലും‘ ഒന്ന് നിരീക്ഷിക്കുക. ബസ്സ്കാരുടെ കല്ല്യാണം കഴിയുന്നത് എപ്പോഴും ലൈനില്‍ കൂടി ആയിരിക്കും. അഞ്ചരക്കണ്ടി വഴി പോകുന്ന ബസ്സിന്റെ കാര്യമാ,,, എത്രയോ ഉദാഹരണം തരാം.

    ReplyDelete
  15. രസിച്ചു മാഷെ..ഇങ്ങനെയൊരവസാനം സ്വപ്നേപി വിചാരിച്ചില്ല..:):)

    ReplyDelete
  16. എന്താ സംഭവിക്കാന്‍ പോകുന്നതെന്ന് നേരത്തെ പിടികിട്ടി. ബസ്സ് പണിക്കാരുടെ ഭാഷയും ഭാവഹാദികളും പകര്‍ത്തിയത് നന്നായിരിക്കുന്നു.

    ReplyDelete
  17. പാവം കുട്ടനും കുട്ടന്റെ കുട്ടനും...

    :)

    ReplyDelete
  18. കുറുപ്പിന്‍റെ കണക്കു പുസ്തകം, Njan , നേഹ, ഉപാസന || Upasana , അരുണ്‍ കായംകുളം, Jenshia, Captain Haddock, ബിനോയ്//HariNav,രഘുനാഥന്‍, മാറുന്ന മലയാളി, Vinod Nair, വശംവദൻ, anshabeegam, Akbar, ഒരു നുറുങ്ങ്, ഭായി, mini//മിനി, Rare Rose, Sukanya , രാമചന്ദ്രന്‍ വെട്ടിക്കാട്ട്...........

    കമന്റുകളെഴുതിയ എല്ലാവര്‍ക്കും നന്ദി..

    ReplyDelete
  19. ചാത്തനേറ്:പിന്നേം ചിരിപ്പിച്ചു. അളന്ന് തൂക്കിയ ഉപമകള്‍. ഇത്തവണേം ഓവറായില്ല.

    ReplyDelete
  20. അത് കണ്ടു നിന്ന നാട്ടുകാരും പാവമല്ലേ രാം.... എന്റെ കുമാരേട്ടാ, അസാധ്യ വിവരണം. ചിരിപ്പിച്ചു. ചില പ്രയോഗങ്ങളുണ്ടല്ലോ.. 'കരിഓയിലില് വീണ ചാണകപ്പുഴുവിനെ പോലത്തെ കട്ടി മീശ' പോലുള്ളത്, കുറിക്കു കൊണ്ടു.

    ReplyDelete
  21. എന്നാലും കുട്ടന്റെ ഒരു അവസ്ഥയേ... പാവം.

    :)

    ReplyDelete
  22. ട ട ട...അസൂയ കുമാരാ...
    ആ പാവം പഞ്ചവര്‍ണ്ണകിളിയെ നടുറൊട്ടില്‍ വച്ച് ഇങ്ങനെ കണ്ണില്‍ ചോരയില്ലാതെ വസ്ത്രാക്ഷേപം
    ചെയ്യാന്മാത്രം... അസൂയയുടെ കംബിയില്‍തൂങ്ങി എത്രകാലം കാമകണ്ണീര്‍ ചവച്ചിരക്കിക്കാണും ബസ്സിലെ വണ്‍‌വേ കാമുകന്മാര്‍ എന്നോര്‍ക്കുംബോള്‍ ...
    കുമാരന്‍ ചെയ്ത ഈ മഹാപാപത്തിന് തെല്ലൊരു ആശ്വാസം തോന്നുന്നു.

    എന്നാലും പാവം ആ കുട്ടന്‍ ഹഹഹഹ.....!!!
    പതിവുപോലെ കലക്കനായി അവതരിപ്പിച്ചിരിക്കുന്നു.
    ചിത്രകാരന്റെ സ്നേഹാശംസകള്‍ !!!

    ReplyDelete
  23. കുമാര:)
    മുണ്ടുപറി/അഴിയല്‍/ഓടല്‍ ഒക്കെ ദിലീപ്/സലീംകുമാര്‍/ഹരിശ്രീ അശോകന്‍/കൊച്ചിന്‍ ഹനീഫ ടീമിന്റെ വളിച്ച തമാശകളാണെങ്കിലും, ചില പ്രയോഗങ്ങളൊക്കെ രസിച്ചു

    ReplyDelete
  24. ഇപ്പോഴത്തെ ഫാഷന്‍ കുട്ടി ഷര്‍ട്ട് അല്ലേ, ഭക്തജനങ്ങളൊക്കെ പുറത്ത് തന്നെ…

    ഇത് കുട്ടന്‍ സംഭവമോ കുമാരസംഭവമോ ?

    സംഗതി കലക്കി.

    ReplyDelete
  25. കുട്ടന്‍ കൊള്ളാം :-)

    ഇത് കണ്ണൂര്‍ മൊത്തം ഇങ്ങനെ ആണോ? പണ്ട് 4 അം ക്ലാസ്സില്‍ പഠിക്കുമ്പോ (അതെ കണ്ണൂര്‍ തന്നെ, ഒരു കുഗ്രാമത്തില്‍ ..) ആരാകാന്‍ ആണ് ആഗ്രഹം എന്ന് ക്ലാസ്സില്‍ ചോദിച്ചാല്‍ 100% ഉം പറയും 'ബാലേട്ടന്‍' !
    ബാലേട്ടന്‍ കണ്ണൂര്‍ പെരുമ്പള്ളി റൂട്ടില്‍ ഓടുന്ന ശില്പ ബസിലെ ഡ്രൈവര്‍ ആരുന്നു.

    ReplyDelete
  26. ente kutta ... adipoli machu... chirikkan vayya.. adipoli mone adipoli.

    ReplyDelete
  27. കുമാരേട്ടാ....ഹി..ഹി....:))
    ചിരിപ്പിച്ചു കൊല്ല്!!...
    ഓന്റെ ബസ്സ്‌ രണ്ടു മിനുട്ടു വൈകി എന്നും പറഞ്ഞു യെവന്മാർ പറപ്പിച്ചു വിടും....നമ്മുക്കു വേണേൽ പറശ്ശിനി മുത്തപ്പനെ
    വിളിച്ചു ബസ്സ്‌ ൽ
    ഇരിക്കാം....

    ReplyDelete
  28. മണിയടിച്ച്‌ റ്റിക്കറ്റ്കീറി ഗിയറുമാറ്റി നന്നായ്‌ ചിരിപ്പിച്ചു...പാവം മുണ്ട്‌ കീറി കാണുമോ ആവോ..?....

    ReplyDelete
  29. യ്യോ... കുറുപ്പേ നീ പൊട്ടിച്ചോ..
    ശ്ശോ..

    എന്നാലും ഞാനും ഒരെണ്ണം പൊട്ടിക്കും.

    ഠേ))))))))

    കുട്ടാ തേങാപ്പൂള് തെറിയ്ക്കും പൊത്തിപ്പിടിയെടാ..

    ReplyDelete
  30. ഈ കുരുവിക്കൂട് മുടി ബസ്സുകാരുടെ ട്രേഡ് മാര്‍ക്ക് ആണല്ലേ?

    ReplyDelete
  31. ഹും...
    പരിയാരം- തളിപ്പറമ്പ്- പുതിയതെരു- കണ്ണൂര്‍ റൂട്ടില്‍ ഞാനും കുറെ ഓടിയതാ!
    കിളീം കണ്ടക്ടറും ഒന്നുമായല്ല... യാത്രക്കാരനായി!

    സംഗതി തകര്‍ത്തു!

    ReplyDelete
  32. ചില പ്രയോഗങ്ങൾ ഇഷ്ടപ്പെട്ടു..കഥാന്ത്യം ഊഹിക്കാൻ പറ്റി.. :)

    ReplyDelete
  33. കുട്ടിച്ചാത്തന്, ശ്രദ്ധേയന്, ശ്രീ, chithrakaran:ചിത്രകാരന്, ramanika, :: VM ::, krish | കൃഷ്, Anonymous, sanal, ആര്ദ്ര ആസാദ് / Ardra Azad, കുക്കു.., ManzoorAluvila, വാഴക്കോടന് // vazhakodan, pandavas..., Areekkodan | അരീക്കോടന്, Clipped.in - Malayalam blog aggregator, jayanEvoor, suchand scs…..

    കമന്റുകളെഴുതി പ്രോത്സാഹിപ്പിക്കുന്ന എല്ലാവര്ക്കും നന്ദി…

    ReplyDelete
  34. കുമാരേട്ടന് എന്നിട്ട് ആ മുണ്ട് അന്ന് തിരിച്ചു കിട്ടിയാരുന്നോന്നെ ? :)

    ReplyDelete
  35. കുമാരാ... എന്താ ഇത്‌? ആ പാവം കുട്ടന്റെ അവസ്ഥ... ഹോ... ശത്രുക്കള്‍ക്ക്‌ പോലും ഈ അവസ്ഥ വരുത്തല്ലേ...

    ReplyDelete
  36. അത് ഇടാതിരിക്കാനുള്ള സ്വാതന്ത്ര്യവും നാല്‍പ്പത്തിയേഴില്‍ കിട്ടിയിട്ടുണ്ടല്ലോ!!!! kumaretta kalakki...

    ReplyDelete
  37. അതൊരു ഒന്നൊന്നര ഓട്ടമായി പോയി....

    :)

    പോസ്റ്റ് അത്ര പോരാ....(അസൂയ കൊണ്ട് ഞാന്‍ ഇപ്പൊ അഭിനന്ദിക്കാറില്ല!)

    ReplyDelete
  38. കാര്യം വളരേ നേരത്തെ തന്നെ പിടികിട്ടി.. എന്നിട്ടും ചിരിയടക്കാനായില്ല.. :)

    അതാണ് മാഷേ.... കഴിവ് :)

    “ഹാഫ് ആദിപാപം” അതു നന്നായി.. :)

    ReplyDelete
  39. കൊള്ളാം ചിരിയുണര്‍ത്തുന്ന പ്രയോഗങ്ങള്‍ :)

    ഭാവന തന്ന്? :)

    ReplyDelete
  40. ചിരിക്കാനും ചിന്തിക്കാനുമുണ്ട് ഇതൊരു കുമാരസംഭവം തന്നെ

    ReplyDelete
  41. എന്റെ വക 50 .
    എപ്പോഴത്തെയും പോലെ ഇതും ഒരു സംഭവം തന്നെ കുമാരാ.

    ഭക്തജനങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്: ബൈക്കുമായി ചില സാമൂഹ്യദ്രോഹികള്‍ ഗ്രൗണ്ടില്‍ ഇറങ്ങിയിട്ടുണ്ട്..സൂക്ഷിച്ചാല് ദുഖിക്കണ്ട

    ReplyDelete
  42. എന്റെ കുമാരേട്ടാ പറയാതെവയ്യ,
    നിങ്ങളൊരു സംഭവം തന്നെ.
    ഞാനും വായിച്ചു, എന്റെ കേട്ട്യോളും വായിച്ചു.
    രണ്ടുപേരും തലയറഞ്ഞു ചിരിച്ചു.

    ReplyDelete
  43. ഹ ഹ ഹ ....
    ഞങ്ങളുടെ ക്ലാസ്സില്‍ പഠിച്ചിരുന്ന ഒരു സുന്ദരി കിളിയുടെ കൂടെ പറക്കാന്‍ നോക്കിയിരുന്നു ....
    പക്ഷെ സാഹചര്യം അതിനു സമ്മതിച്ചില്ല, ഞങ്ങള്‍ നാല് സുഹൃത്തുക്കള്‍ അത് മന്നതരിഞ്ഞു അത് ക്ലാസില്‍ പാട്ടായി.. പിന്നെ സ്ക്കൂളിലും.
    വളരെ വൈകാതെ തന്നെ കിട്ടി ഞങ്ങള്‍ക്ക് നാലുപേര്‍ക്ക് സസ്പെന്സന്‍ ..
    സത്യമല്ലാത്ത വാര്‍ത്ത പ്രചരിപ്പിച്ചു എന്ന് .....

    ReplyDelete
  44. എന്റമ്മോ-

    ഇതൊരു വല്ലാത്തനുഭവം തന്നെ മാഷെ-

    പക്ഷെ ആ ഇടാത്ത ശഡ്ഡി ആദ്യം തന്നെ ചില സൂചനകള്‍ തരുന്നു.

    വില്ലന്‍ അവനാകുമെന്ന് ബാലന്‍ കെ നായരെ കാണുമ്പോള്‍ തന്നെ അറിയാകുന്നത് പോലെ

    ReplyDelete
  45. കിളിമാനം എന്ന പേരാണ് എനിക്കേറ്റവും ഇഷ്ടമായത്..
    പ്രയോഗങ്ങളെല്ലാം കലക്കന്‍..
    അളിയാ......

    ReplyDelete
  46. തകര്‍പ്പന്‍ അനിലേ! :-)

    ഇതു പോലെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. അല്ല ഞാനല്ല അല്ല അല്ല!

    ഹൈദ്രാബാദിലെ ബാച്ചി ലൈഫ്. ഫ്ലാറ്റില്‍ ഞങ്ങള്‍ അഞ്ച് പേര്‍ , കുക്കിംഗും ഒക്കെ സ്വന്തം.
    ചൂടു കാലത്ത് ഒരു വാട്ടര്‍ കൂളര്‍ വാടകക്കെടുത്ത് മുറിയില്‍ കൊണ്ടു വെച്ചു. യമണ്ടന്‍ ഒരു ബജാജ്, ഉന്തിക്കൊണ്ടു നടക്കാവുന്ന വലിയ തകരപ്പെട്ടി.
    ഒരു ദിവസം അത്താഴം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു, കൂളറൊക്കെയിട്ട്, അല്പം മാറി നിലത്ത് വട്ടം കൂടിയിരുന്നു പീസ് കഥകളൊക്കെ പറഞ്ഞ്..
    കൂളറിന്റെ മുകളില്‍ വെച്ചിരിക്കുന്ന ചോറും കൂട്ടാനും സെക്കന്റ് സേര്‍‌വ്വ് എടുക്കാന്‍ ഒരുത്തന്‍ പോയതാ. ലുങ്കി മാത്രം ഉടുത്ത്.
    ങയ്യോ എന്നൊരു അലര്‍ച്ച കേട്ട് നോക്കിയപ്പോള്‍..
    മുണ്ട് കൂളറിനകത്ത്, ഫാനില്‍ കുടുങ്ങി നൂല്‍ബന്ധം ഇല്ലാതെ താലമേന്തിയ സാലഭഞ്ജികയെപോലെ കൈയ്യില്‍ ചോറിട്ട പ്ലേറ്റും പിടിച്ച് ഇവന്‍.

    ഞങ്ങളിലൊരുത്തന്‍ 'എടാ മാറി നില്ലെടാ ' എന്നാണാദ്യം അലറിയത്. കൂളറിനകത്തേക്ക് മുണ്ടല്ലാതെ വേറെ വല്ലതും കൂടെ കയറി പോയാലോ എന്നാലോചിച്ചാകും. അന്നു ചിരിച്ചു തലയില്‍ ചോറു കുടുങ്ങി ഞാന്‍ ചാവാതിരുന്നത് ഭാഗ്യം!

    ReplyDelete
  47. "ഉപ്പുമാങ്ങ ഭരണിക്ക് ബ്ലൌസുടുപ്പിച്ചത് പോലെ".. എന്തൊരു ഉപമ... ചിരിച്ചു വശായി കുമാരന്‍ മാഷെ..
    ഓ.ടോ: അരവിന്ദേട്ടന്റെ കമന്റും കലക്കീട്ടാ.. (ലുങ്കി പോയത് കൂട്ടുകാരന്റെയാണെന്ന് ഞങ്ങള്‍ വിശ്വസിച്ചേ...!!

    ReplyDelete
  48. പെട പെട പെട കുമാരാ... :)
    തകര്‍ത്തെഴുതിയിട്ടുണ്ട്

    (ജോലി കിട്ടിയപ്പോള്‍ കൈയ്യില്‍ കാശു വന്നു, സ്റ്റൈല്‍ വന്നു, സംസാരത്തില്‍ ഭാഷയും, ബാസ്സും വന്നു, സപ്പോര്‍ട്ടെഡ് ബൈ ലേഡി ആന്റ് ടോഡി കേസ്കെട്ട്സ്) ലിതാണ് എഴുത്ത്..ഹാസ്യം...

    ReplyDelete
  49. പറയാന്‍ മറന്നു
    ടൈറ്റില്‍...ഗംഭീരം..

    ReplyDelete
  50. ആ പോക്കില്‍ ബൈക്കിന്റെ ഹാന്‍ഡില്ബാറില്‍ ഒരു സാധനം കുടുങ്ങിപ്പോയിരുന്നു. കുട്ടന്റെ ഡെസ്ക് ടോപ്പ് ഐറ്റംസ് മറക്കാനുള്ള ഏക തുണിയായ ലുങ്കി....! താന്‍ ഹാഫ് ആദിപാപം റോളിലാണെന്നു അറിഞ്ഞ കുട്ടന്‍ ഷര്‍ട്ട് വലിച്ച് താഴ്ത്തി അഡ്ജസ്റ്റ് ചെയ്യാന്‍ നോക്കി. പക്ഷേ, ഇപ്പോഴത്തെ ഫാഷന്‍ കുട്ടി ഷര്‍ട്ട് അല്ലേ, ഭക്തജനങ്ങളൊക്കെ പുറത്ത് തന്നെ…

    ആ ഒരൊറ്റ പാരഗ്രാഫ് വായിച്ചിട്ട് ചിരി നിര്‍ത്താനായില്ല. അതില്‍പ്പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അത്ര എളുപ്പമല്ല അതുപോലെ പറഞ്ഞവതരിപ്പിക്കാന്‍ .

    കിടു.

    ReplyDelete
  51. ഒരു കിളിയുടെ കരണത്തിട്ടു കൊടൂത്ത അനുഭവം എനിക്കും ഉണ്ടായിട്ടൂണ്ട്...എങ്ഹിനെ ഇങ്ങീനെ എഴുതുന്നു ..എന്തു രസമാണെന്നോ.........?

    ReplyDelete
  52. അടിപൊളി കുമാരേട്ടാ:)

    അരവിന്ദേട്ടന്റെ കമന്റ്‌ ഉം ചിരിപ്പിച്ചു:)

    ReplyDelete
  53. കിട്ടിയ സ്വാതന്ത്ര്യം എന്തിനു വേണ്ടീ ഉപയോഗിക്കണം എന്നും എത്ര വരെ ഉപയോഗിക്കണം എന്നും നല്ല ധാരണ വേണം അല്ലെങ്കില്‍ കാരണവന്മാര്‍ പറഞത് പോലെ മധ്യപ്രദേശ് മാലോകര്‍ കാണും...
    അല്ലെങ്കിലും കിളിയുടെ മണി കാണാതവരാര്‍?

    ReplyDelete
  54. Parakkum Thalikakal...!!!

    Manoharam, Ashamsakal...!!!

    ReplyDelete
  55. കണ്ണനുണ്ണി, വിനുവേട്ടന്|vinuvettan, vigeeth, Tomkid!, pattepadamramji, Sands | കരിങ്കല്ല്, sherlock,. പാവപ്പെട്ടവന്, കവിത - kavitha, thabarakrahman, the man to walk with, ലടുപുരാണം, കാട്ടിപ്പരുത്തി, അബ്കാരി, അരവിന്ദ് :: aravind, sumesh, നന്ദകുമാര്, നിരക്ഷരന്, nanda, പയ്യന്സ്, ഉമേഷ് പിലിക്കൊട്, poor-me/പാവം-ഞാന്, Sureshkumar Punjhayil….
    എല്ലാവര്ക്കും നന്ദി………..

    ReplyDelete
  56. ഹ ഹ ഹ ഹ ഹ .....ആദ്യം ഒന്നു ചിരിച്ചു തീര്‍ന്നോട്ടെ ...എന്നിട്ടാകാം...കമെന്റ് ...കുമാരേട്ടാ ...കുട്ടന്റെ പോത്തിപിടിച്ചുള്ള ...ഓട്ടം....മനസ്സില്‍ കണ്ടു ....പിന്നീട് ജെട്ടി ഇടാതെ കുട്ടന്‍ കക്കൂസില്‍ പോലും പോയിക്കാനില്ല ...ഹഹ ..ചിരിപ്പിച്ചു പണ്ടാരടക്കി ......കലക്കന്‍

    ReplyDelete
  57. bus panikkarute varthamana saily kruthyamayi katam kondirikkunnu...kumareeta.. thangal varavelppile mohanlaline pole bus muthalalyonnum ayirunnillallo alle?

    ReplyDelete
  58. ഹ ഹാ കുമാരേട്ടാ...സത്യം പറയാലോ..പറഞ്ഞു വരുന്നത് ഇങ്ങനെ എന്തോ ആണെന്ന് ആദ്യം മുതലേ തോന്നിയിരുന്നു...എന്നാലും അറിയാതെ ചിരി പൊട്ടി പോയി...ആ അവതരണ രീതി കലക്കീട്ടോ...സബാഷ്!!

    ReplyDelete
  59. എന്നാലും പാവം കുട്ടന്റെ ആ നേരത്തെ ഒരു അവസ്ഥ... കിളികള്‍ എല്ലായിടത്തും ഒരുപോലെ തന്നെയാ അല്ലേ?

    ReplyDelete
  60. "കിളിമാനം"

    ഈ പേരു ആദ്യം തന്നെ കലക്കി


    താന് ഹാഫ് ആദിപാപം റോളിലാണെന്നു അറിഞ്ഞ കുട്ടന് ഷര്ട്ട് വലിച്ച് താഴ്ത്തി അഡ്ജസ്റ്റ് ചെയ്യാന് നോക്കി. പക്ഷേ, ഇപ്പോഴത്തെ ഫാഷന് കുട്ടി ഷര്ട്ട് അല്ലേ, ഭക്തജനങ്ങളൊക്കെ പുറത്ത് തന്നെ…


    ഏറ്റവും പോയന്റ് ഈ വാചക്ത്തിനു നല്‍കുന്നു.

    ഉപ്പുമാങ്ങ ഭരണിക്ക് ബ്ലൌസുടുപ്പിച്ചത് പോലെ ---ഈ സ്റ്റ്യ്ല് മറ്റാരും പ്രയൊഗിച്ചു കാണില്ല



    വെളുത്ത നിറം, മെലിഞ്ഞ ശരീരം. കരിഓയിലില് വീണ ചാണകപ്പുഴുവിനെ പോലത്തെ കട്ടി മീശ. നെറ്റിയില് ബുള്സ് ഐ പോലൊരു വശീകരണപ്പൊട്ട്. വലത്തെ കൈയ്യില് നാലിഞ്ച് വീതിയില് കറുത്ത് നരച്ച ചരട്. മാര്ബ്ബിള് പോലെ തേച്ച് മിനുക്കിയ പ്രീമിയര് റബ്ബര് ചെരുപ്പ്. മുടി പിറകോട്ട് ചീകിയൊതുക്കി കുറച്ച് ഭാഗം തൂക്കണാംകുരുവിയുടെ കൂടു പോലെ നെറ്റിയിലേക്ക് ഇട്ടിരിക്കും.


    ആ പഴയ നാടന്‍ ഗ്രാമത്തെ ഓര്‍മ്മിപ്പിക്കന്‍ ഇതു മാത്രം മതി ഡിയര്‍......
    നീ ആളു സംഭവം തന്നെ ആണെട

    ReplyDelete
  61. നര്‍മ്മത്തിന്റെ അക്ഷയപാത്രമാകട്ടെ ഈ ബ്ലോഗ്!
    ആശംസകള്‍

    ReplyDelete
  62. കുമാരേട്ടാ, കിടു സാധനം, അലക്കിപ്പൊളിച്ചു ട്ടാ..

    എന്നാലും, ആ കുട്ടന്‍റെ ഒരവസ്ഥയെ... (ഇത് കുമാരേട്ടന്‍ അല്ല, വിശ്വസിച്ചു...!!)

    ReplyDelete
  63. മാലോകരെ മൊത്തം ചിരിപ്പിച്ച്‌ കൊല്ല്.കൊലപാതകത്തിനു കേസെടുക്കണം.

    ReplyDelete
  64. enjoyed very much , couldn't stop laughing .Thanks for that

    ReplyDelete
  65. കുമാര്‍ ..
    തലക്കെട്ട്‌ ഉഗ്രന്‍ ...
    ചിരിപ്പിച്ചു ....

    ReplyDelete
  66. കുമാരാ ഇജ്ജ് പൊളന്നു, ആപ്പീസില്‍ ഇരുന്ന് ഉറക്കെചിരിക്കാന്‍ പറ്റില്ല, അല്പം വെശമിച്ചു. കുട്ടനും ഇജ്ജുമായി പറഞ്ഞ് വരുമ്പോള്‍ ആരായി വരും.

    ReplyDelete
  67. രസികന്‍ പോസ്റ്റ്‌, കുമാരാ നമ്മളോടാ കളി...?"

    ReplyDelete
  68. കരിമഷിയിട്ട മിസ്സൈലുകളും ലിപ്സ്റ്റിക്കിട്ട മെസ്സേജുകളും അവരുടെ ചുറ്റും കറങ്ങി നടക്കും.

    ReplyDelete
  69. ഭൂതത്താന് , Manoraj, raadha, greeshma, Typist | എഴുത്തുകാരി, nikkithapremnath., Akbar, surajbhai, chithal, സുമേഷ് മേനോന്, ശാന്തകാവുമ്പായി, SAJAN, BEAM, ചേച്ചിപ്പെണ്ണ്, വെള്ളത്തൂവൽ, തെച്ചിക്കോടന്, ..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്, ഇ.എ.സജിം തട്ടത്തുമല…….

    എല്ലാവര്‍ക്കും വളരെ വളരെ നന്ദി.

    ReplyDelete
  70. കിളി പറന്ന് പറന്ന് പറന്ന് കൊണ്ടിരിക്കയാ. നൂറ്റൊന്ന് കഴിഞ്ഞേ താഴെയിറങ്ങും എന്നാ പറയുന്നത്. പിന്നെ ഇതേപോലെ ഒരു പുതിയ പോസ്റ്റ് കൂടി ഒരു ബ്ലോഗില്‍ വായിക്കാനിടയായി. ഹാഫ് ആദിപാപത്തില്‍ ഓടി പുഴയില്‍ ചാടിയത്. അസ്സല്‍ കോപ്പിയാണെന്ന് ടീച്ചറായതുകൊണ്ട് എനിക്ക് മനസ്സിലായി. പരീക്ഷാ ഹാളിലെ ബോറടി ഞാന്‍ മാറ്റുന്നത് കോപ്പിയടി പിടിച്ചിട്ടാണ്. പോട്ടെ, സാരമില്ല. പിന്നെ ലിങ്ക് അയച്ചതില്‍ നന്ദി. പിന്നെ രസകരമായ പലതും ‘ഏ’ ആയിപോകുന്നത് കൊണ്ട് എഴുതാത്തതാ. കെട്ടും മട്ടും പുതുക്കിപണിതത് നന്നായി.

    ReplyDelete
  71. ചിരിച്ചു ചത്തൂട്ടാ....ശവി..

    ReplyDelete
  72. "ഇരുപത്തിരണ്ട് വയസ്സ്, വെളുത്ത നിറം, മെലിഞ്ഞ ശരീരം. കരിഓയിലില്‍ വീണ ചാണകപ്പുഴുവിനെ പോലത്തെ കട്ടി മീശ. നെറ്റിയില്‍ ബുള്‍സ് ഐ പോലൊരു വശീകരണപ്പൊട്ട്. വലത്തെ കൈയ്യില്‍ നാലിഞ്ച് വീതിയില്‍ കറുത്ത് നരച്ച ചരട്. മാര്‍ബ്ബിള്‍ പോലെ തേച്ച് മിനുക്കിയ പ്രീമിയര്‍ റബ്ബര്‍ ചെരുപ്പ്."

    അടാറ്‌ വിവരണം തന്നെ മഷേ... നമിച്ചിരിക്കുന്നു...

    ReplyDelete
  73. കുമാരാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

    ReplyDelete
  74. കുമാരേട്ടാ, ഞാന്‍ പരിപാടി നിര്‍‌ത്തുകയാണ്. എഴുതുകയാണെങ്കില്‍ ഇതുപോലെ എഴുതണം. അല്ലാതെ....ആനയുടെ പ്രിന്റൌട്ട് കണ്ട് മുയല് ക്ലിക്കുചെയ്തിട്ട് കാര്യമില്ലല്ലോ....!

    ReplyDelete
  75. തുടക്കം മുതൽ ചിരിക്കാതിരിക്കാൻ ശ്രമിച്ചു നോക്കി കുമാരേട്ടാ...
    പക്ഷെ, അവസാനം പിടി വിട്ടുപോയി....!!

    ആശംസകൾ...

    ReplyDelete
  76. കുമാർജി,

    ഇതൊന്നു മാതൃഭൂമിയുടെ ബ്ലോഗനയിലേക്ക് അയച്ചു കൊടുക്കണം.

    ReplyDelete
  77. ennaal njaan 100 thikaykkam
    nee alukale chirippichchu chirippichchiu pandaraDakkatteeeeee..nee veenal veezhatteeeee..che nee neenal vazhatteeee

    ReplyDelete
  78. adutha adi tharan contecter mar ninne kaathirikkunnu

    ReplyDelete
  79. anghine pandaraDangaan 100reeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee

    ReplyDelete
  80. ഠോ..ഠോ...ഠോ
    ഇതൊരു ആചാരവെടിയാന്നു കൂട്ടിക്കോളൂ...
    കലക്കി കുമാരേട്ടാ..കിളിമാനം. അവനില്ലേ ആ കുട്ടന്‍.... അവന്‍ പാവപ്പെട്ട സ്കൂള്‍പിള്ളാരെ ചീത്തവിളിക്കുകയും വര്‍ണ്ണത്തുമ്പികളെ പഞ്ചാരിക്കുകയും ചെയ്യുന്ന ഏതെങ്കിലുമൊരുത്തനാകണേ എന്ന് എന്റെ സ്കൂള്‍ കാലഘട്ടത്തെ സ്മരിച്ചുകൊണ്ട് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.....

    ReplyDelete
  81. "ആട നിക്കടാ.. എന്റെ ലുങ്കി താടാ.." എന്നു പറഞ്ഞ് കുട്ടന്‍ ഒരു കൈ കൊണ്ട് മുന്നിലെ ആള്‍ക്കാരെയും, മറ്റേ കൈ കൊണ്ട് മിഡില്‍ ഈസ്റ്റും പൊത്തിപിടിച്ച് ബൈക്കിന്റെ പിറകെ ഓടി…

    അയ്യോ.. എന്‍റെ... അയ്യോഹ ഹാ ഹാ ഡാ പന്നി തോണി കൊടടാ .....അത് അങ്ങ് ഏറ്റു മാഷേ

    ReplyDelete
  82. എന്റെ സജികുട്ടാ , നിന്നെക്കൊണ്ട് തോറ്റു..
    ആ കിളിമിഴികൾക്കുമുമ്പിൽ കിളിമാനം പോയ കിളിയുടെ..ക്ലൂ..
    ആകെ ക്ലീഷെ..മാഷെ .

    ReplyDelete
  83. ബസ്സുകാര്‍ എല്ലാ നാട്ടിലും ഒരു സംഭവം തന്നെ... എഴുത്ത് ബഹു ജോര്‍ ആയിട്ടുണ്ട് .

    ReplyDelete
  84. കുമാരേട്ടാ കലക്കി

    ReplyDelete
  85. യെന്റമ്മോ !!
    ഓഫീസില്‍ ആയതു കൊണ്ട് പൊട്ടി പൊട്ടി ചിരിക്കാന്‍ പറ്റിയില്ല :-((
    അടക്കി പിടിച്ചു ചിരിച്ചിട്ട് നെഞ്ച് വേദനിക്കുന്നു!

    ReplyDelete
  86. HAHHAHA SUPER CHETTA.

    ReplyDelete
  87. എന്റമ്മെ... ചിരിച്ചു മറിഞ്ഞു വയറിളകി.... എന്റെ കുമാരേട്ടാ.... ഡസ്ക്റ്റോപ്പ് ഐറ്റം കാട്ടിയുള്ള കുട്ടന്റെ നില്‍പ്പ് ചിരിച്ച് ചിരിച്ച് ഒരു പരുവത്തില്‍ എത്തിയിട്ടും മനസ്സില്‍ നിന്നു പോകുന്നില്ല.... ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ ഒരു ഉഗ്രന്‍ ഐറ്റം!!!

    ReplyDelete
  88. mini//മിനി, ചേക്കുട്ടി, Jimmy, ഗീത, വെഞ്ഞാറന്, വീ കെ, മാഹിഷ്മതി, നാടകക്കാരന്, കുഞ്ചിയമ്മ, പാവപ്പെട്ടവന്, bilatthipattanam, shahir chennamangallur, nas, അഭി, Bimal Raj, Anonymous, നീര്വിളാകന് : എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  89. തകര്‍ത്തു...(കഥ) അല്ല..
    ചിരിച്ച് ചിരിച്ചു കൈ തട്ടി താഴെ വീണു
    ഒരു ഗ്ലാസ്സ് ഞാന്‍ തകര്‍ത്തു..

    ReplyDelete
  90. മിഴിനീര്‍ത്തുള്ളി: നന്ദി.

    ReplyDelete
  91. കുമാരേട്ടാ................... അസൂയ തോന്നുന്നു..............ഈ കഴിവില്‍......................................

    ReplyDelete