Monday, September 13, 2010

ഹിറ്റ്സ് ഓഫ് അയ്‌മൂട്ടി

ഈ കഥയിൽ പറയുന്ന അയ്‌മൂട്ടിയും കണ്ണൂർ നാറാത്ത് ഓണപ്പറമ്പിലെ മമ്മദ്ക്കാന്റെ അഞ്ചാമത്തെ മോൻ അഹമ്മദ്കുട്ടിയും തമ്മിൽ യാതോരു സാമ്യവും റിലേഷനുമില്ല. നാറാത്ത്, ചേലേരി, എടക്കൈത്തോട് ഏരിയകളിൽ അഹമ്മദ്കുട്ടി ജോക്സ് എന്ന പേരിൽ പ്രചരിക്കുന്ന കഥകൾ പൈറേറ്റ് ചെയ്താണ് ഈ അയ്‌മൂട്ടി ഹിറ്റ്സ് ഉണ്ടാക്കിയതെന്ന് തോന്നിയാൽ അത് വെറും തെറ്റിദ്ധാരണയാണ്.

പതിനെട്ട് വയസ്സ് കം‌പ്ലീറ്റ് ചെയ്ത് പ്രായപൂര്‍ത്തി തെളിച്ചും, അത്യാവശ്യ സമയത്ത് തെളിയാതെയും നില്‍ക്കുന്നൊരു ചെറുബാല്യക്കാരനാണ് അയ്‌മൂട്ടി. തോട്ടിലും കുളത്തിലുമൊക്കെ കാണുന്ന കണ്ണിക്കുറുവൻ മീനിന്റെ സെയിം ടൈപ്പ് ബോഡി ഷെയ്പ്പ്. പുരിക രോമം പോലുമില്ലാത്ത ഫേസ് ബുക്ക്, വയലിൽ നട്ടയുടനെയുള്ള ഞാറ് പോലത്തെ ഒരിഞ്ച് കുറ്റിമുടി, ഫുൾ സ്ക്വയർ ലുങ്കിയും ബനിയനും ആടയാഭരണങ്ങൾ. വേറെ കവച്ച കുണ്ഡലങ്ങൾ ഒന്നും നഹി.

ബൈ ബേര്‍ത്ത് ഇന്നർ ബ്രൈറ്റ്നെസ്സ് ലേശം കുറവുണ്ടെങ്കിലും അതു കൊണ്ടല്ല അയ്‌മൂട്ടി ഫെയ്മസായത്. സ്മാര്‍ട്ട്നെസ്സ് തെളിയിക്കാൻ നടത്തിയ ചില ശ്രമങ്ങളാണ് അയ്‌മൂട്ടിക്ക് പോപ്പുലാരിറ്റി കൂട്ടിയത്. നാട്ടിലെ ക്ലബ്ബായ കെ.കെ.സി.സി.യിലെ (കച്ചറയെങ്കിൽ കച്ചറ, ചൊറയെങ്കിൽ ചൊറ) ഷറഫുദ്ദീൻ എന്ന ചാഫി, പ്രകാശൻ, സതീശൻ എന്നിവരാണ് ക്ലോസ് ഫ്രന്റ്സ്. എല്ലാവരോടും ഈക്വൽ ലവ് ആണെങ്കിലും കൂടുതൽ അടുപ്പം ചാഫിയോടാണ്. എപ്പോഴും കൂടെ നിൽക്കുന്നവനായിരിക്കുമല്ലോ പാര വെക്കുന്നത്. അതു പോലെ അയ്‌മൂട്ടിയെ പോപ്പുലർ ആക്കിയ കഥകളിൽ മിക്കതിന്റേയും മാനേജിങ്ങ് പാർട്ണറും പ്രചാരകനും ചാഫി തന്നെ.

ചാഫി തിരക്കഥയെഴുതി സംവിധാനം ചെയ്ത് പുറത്തിറക്കിയ അയ്‌മൂട്ടി കഥകൾ ഇവയാണ്.

സൌണ്ട് ടെസ്റ്റിങ്ങ്:
അയ്‌മൂട്ടി മൊബൈൽ ഫോൺ വാങ്ങി. ചാഫി അയ്‌മൂട്ടിയെ കളിപ്പിക്കാൻ കസ്റ്റമർ കെയറിൽ നിന്നാണെന്ന് പറഞ്ഞ് ശബ്ദം മാറ്റി വിളിച്ചു. അയ്‌മൂട്ടി അപ്പോൾ ബസ്സില്‍ പോകുകയായിരുന്നു. ഫോൺ കണക്ഷനെടുത്ത ദിവസം തന്നെ വിളി വന്നതിൽ സന്തോഷിച്ച് അവന്‍ ഫോണെടുത്തു.

“ഹലോ, സാർ.. എയർടെല്ലിൽ നിന്നാണേ. നിങ്ങളുടെ ഫോണിന്റെ സൌണ്ട് സിസ്റ്റം എത്രയുണ്ടെന്ന് ടെസ്റ്റ് ചെയ്യാനാണ്.. ഒന്ന് കൂവാമോ..?”
സംഗതി സത്യമാണെന്ന് കരുതി അയ്‌മൂട്ടി “കൂയ്..” എന്ന് കൂവി.
“പോരാ, ഒച്ചത്തിൽ കൂവണം..”
അയ്‌മൂട്ടി പിന്നെയും മാക്സിമം ഉച്ചത്തിൽ കൂവി.
“നിർത്താതെ കൂവണേ.. “ അയ്‌മൂട്ടി കൂവാൻ തുടങ്ങി, പട്ടാപ്പകൽ നല്ല തിരക്കുള്ള ബസ്സിൽ, കുറുക്കന്റെ സെയിം പിച്ചിലും, ബാസ്സിലും, വോള്യത്തിലും. ചാഫി അങ്ങനെ അങ്ങനെ എന്ന് പറഞ്ഞു പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ബസ്സിലുള്ള ആളുകൾ വട്ടൻ എന്ന് പറഞ്ഞ് ഇറക്കി വിടൂന്നത് വരെ അയ്‌മൂട്ടി കൂവൽ നിർത്തിയില്ല.

ഇദ് അയ്‌മൂട്ടി, അദ് മുബാറക് :
പെരുന്നാൾ ദിവസം ബസ് സ്റ്റോപ്പിലിരുന്ന് കത്തി വെക്കുകയായിരുന്നു അയ്‌മൂട്ടിയും ചങ്ങാതിമാരും. അപ്പോള്‍ അവന്റെ ഫോണിൽ ‘ഈദ് മുബാറക്’ എന്ന മെസേജ് വന്നു. അയ്‌മൂട്ടി ഉടനെ ‘ഇദ് അയ്‌മൂട്ടി’ എന്ന് റിപ്ലൈ അയച്ചു. അയ്‌മൂട്ടിക്ക് മെസേജ് അയച്ചത് ഗൾഫിലുള്ള ചങ്ങാതി മുബാറക് ആയിരുന്നു.

വാനിഷിങ്ങ് ഓഫ് ബത്തക്ക :
ഗായത്രി ടാക്കീസിന്നടുത്തുള്ള ഇബ്രായിന്റെ വണ്ടിപ്പീടികയിൽ ഒരു ബത്തക്ക (തണ്ണിമത്തൻ എന്നും പറയാം) വാങ്ങി തിന്നാൻ തുടങ്ങുകയായിരുന്നു അയ്‌മൂട്ടി. പെട്ടെന്നാണ് ചാഫി നടന്ന് വരുന്നത് കണ്ടത്. കണ്ടാൽ അവനും വാങ്ങിക്കൊടുക്കേണ്ടി വരും. കൈയ്യിലാണെങ്കിൽ രൂപയുമില്ല ചിഹ്നവുമില്ല, ഓസി കൊടുക്കാൻ മാത്രം സ്പെയ്സുള്ള ഹാര്‍ട്ടുമില്ല. അയ്‌മൂട്ടി ഉടനെ ബുദ്ധിപരമായും അഭിനയകലാപരമായും പ്രവര്‍ത്തിച്ചു. അവൻ ബത്തക്ക പുറകിലാക്കി രണ്ടു കൈയ്യും പിന്നിൽ പിടിച്ച് നിഷ്കളങ്കനായി ഐ ഡോണ്ട് നോ നത്തിങ്ങ് എന്ന ഭാവത്തിൽ നിന്നു. കള്ളത്തരമൊന്നും അറിയാതിരുന്ന ചാഫി ഞാൻ പോട്ടേ എന്നും പറഞ്ഞ് നടന്നു. ചാഫി ദൂരെ എത്തിയതിനു ശേഷം അയ്‌മൂട്ടി ബത്തക്ക തിന്നാൻ നോക്കുമ്പോള്‍ കൈയ്യിലൊന്നുമില്ല. ഇതെന്തൊരത്ഭുതം എന്ന് വിചാരിച്ച് പിന്നോട്ടേക്ക് നോക്കിയപ്പോൾ ഊശാന്താടി വെച്ചൊരു മുട്ടനാട് ടങ്ങ് ക്ലീൻ ചെയ്ത് താങ്ക്സ് പറഞ്ഞ് നില്‍ക്കുന്നു.

എ ഫൈനാൻഷ്യൽ സൊലൂഷൻ :

ആ കൊല്ലം ചേലേരി അമ്പലത്തിലെ ഉത്സവത്തിന് ഒരു അത്ഭുതമുണ്ടായിരുന്നു. ലണ്ടന്‍ ഐ യിൽ നിന്ന് പ്രചോദനം നേടി നിർമ്മിച്ച കൈ കൊണ്ട് കറക്കുന്നൊരു ഊഞ്ഞാൽ. നാല് സീറ്റുകളുള്ള അതിൽ എട്ടു പേര്‍ക്ക് ആടാം. എല്ലാത്തിലും ആളുകൾ കയറിയാൽ കറുത്ത് തടിച്ചൊരു തടിമാടൻ അത് വലത്തോട്ടേക്ക് ആട്ടി കറക്കിവിടും. അധികമൊന്നുമില്ല, ഒരു പത്ത് റൌണ്ട്. കയറിയ പിള്ളേരുടെ കൂവലും ആവേശവുമൊക്കെ കണ്ട് അയ്‌മൂട്ടിക്കും കൊതിയായി. അടുത്ത കളിക്ക് അവനും കയറി. പത്ത് റൌണ്ട് കറക്കിയ ശേഷം തൊട്ടിൽ നിർത്തി. ഓരോ ആളെയായി നിലത്ത് ഇറക്കിയ ശേഷം കാശ് വാങ്ങിക്കുകയാണ് തടിയൻ. അയ്‌മൂട്ടി കാശ് കൊടുക്കാൻ നോക്കിയപ്പോൾ പോക്കറ്റിൽ കാശ് നിൽ. കാശ് ഇല്ലാന്ന് പറഞ്ഞപ്പോൾ തടിയൻ ചീത്ത വിളിക്കാൻ തുടങ്ങി. തലമുറ തലമുറ ആയി റിവേഴസ് ഗിയറിൽ. നാല് തലമുറ വരെ അയ്‌മൂട്ടി പിടിച്ചു നിന്നു. പിന്നെയും പുറകോട്ടുള്ളവരെ കൂടി ബഹുമാനിക്കാൻ തുടങ്ങിയപ്പോൾ അയ്‌മൂട്ടി സഹികെട്ട് പറഞ്ഞു. “നിങ്ങൾ എന്നെ വലത്തേക്ക് കറക്കിയതിന്റെ കൂലിയാണല്ലോ തരേണ്ടത്? അതിനു പകരമായി നിങ്ങളെന്നെ കുറേ ഇടത്തോട്ടേക്ക് കറക്കിക്കോ.“ അപ്പോ തീരുമല്ലോ പ്രശ്നം!

നീഡ് എ ഹെൽ‌പ്പിങ്ങ് ഹാൻഡ് :

കൈപ്പാട്ട് വയലിൽ ടെന്നീസ് ബോൾ ക്രിക്കറ്റ് കളിക്കുകയായിരുന്നു എല്ലാവരും. അയ്‌മൂട്ടിയാണ് ബാറ്റ് ചെയ്യുന്നത്. പ്രകാശന്റെ ഒരു ഏറ്‌ അയ്‌മൂട്ടിയുടെ ബാറ്റിൽ കൊള്ളാതെ കറക്റ്റ് കാലിന്നിടയിൽ ചക്കക്കുരുവിനാണ് കൊണ്ടത്. വേദന കൊണ്ട് പുളഞ്ഞ് അവൻ നിലത്തിരുന്ന് പോയി. എല്ലാവരും കളി നിർത്തി ചുറ്റും കൂടി. കുറച്ച് കഴിഞ്ഞപ്പോൾ ആശ്വാസമായി. സതീശനും പ്രകാശനും പരസ്പരം കണ്ണിട്ട് ഒരു തമാശ ഒപ്പിക്കാൻ തീരുമാനിച്ചു. സതീശൻ അയ്‌മൂട്ടിയോട് സങ്കടത്തിൽ പറഞ്ഞു.
“എടാ ഒരു കുഴപ്പമുണ്ട്…”
“എന്താടാ..?” അയ്‌മൂട്ടി ചോദിച്ചു.
സതീശൻ വളരെ വിഷമത്തിൽ പറഞ്ഞു. “അതിന് ഏറ് കൊണ്ടാൽ ഇനി കുട്ടികളുണ്ടാവില്ല..“ പ്രകാശനും ചാഫിയും അവൻ പറഞ്ഞതിനെ സപ്പോർട്ട് ചെയ്തു. ടെൻഷനടിച്ച അയ്‌മൂട്ടിയുടെ കോൺസൻ‌ട്രേഷൻ മൊത്തമായും ചില്ലറയായും ഒലിച്ചു പോയി. അതിന്റെ ഫലമായി ആദ്യ ബോളിൽ തന്നെ അവന്‍ ഔട്ട്. ഗ്രൌണ്ടിൽ പിന്നെയും പ്രൊഡക്റ്റിവിറ്റിയെക്കുറിച്ച് മാത്രമായിരുന്നു ചർച്ച. അയ്‌മൂട്ടി കളി തീർന്നതിന് ശേഷം ചാഫിയെ ഒറ്റയ്ക്ക് മാറ്റി നിർത്തി ഒരു സഹായാഭ്യർത്ഥന നടത്തി. “എടാ, കല്യാണം കഴിഞ്ഞ് എനിക്ക് കുട്ടി ഇല്ലാണ്ട് ആയാൽ നീ ഒന്ന് സഹായിക്കണേ..”

മോർഫിംഗ് :
തവളപ്പാറയിലെ വിജനമായ കശുമാവിൻ പറമ്പിൽ കയറി അണ്ടി മാട്ടുകയായിരുന്നു അയ്‌മൂട്ടി. പാട്ടക്കാരൻ ഉമ്പായിക്ക അത് കണ്ടു പിടിച്ചു. അയ്‌മൂട്ടി മോഷ്ടിച്ച അണ്ടിയും ഉപേക്ഷിച്ച് തിരിഞ്ഞ് നോക്കാതെ ഓടി. പിറകേ ഉമ്പായിക്കയും. അയ്‌മൂട്ടി ഓടി വീട്ടിന്നകത്തേക്ക് കയറി. എന്നിട്ട് അടുക്കളയിൽ പോയി കുറച്ച് വെളിച്ചെണ്ണയെടുത്ത് മുടി പറ്റിച്ച് വാരിയ ശേഷം ബനിയൻ മാറ്റി വേറൊരെണ്ണം ഇട്ട് പുറത്തേക്ക് വന്നു. അപ്പോഴേക്കും ഉമ്പായിക്ക വീട്ടു മുറ്റത്ത് എത്തിയിരുന്നു. അയ്‌മൂട്ടി നിഷ്കളങ്കമായി ഉമ്പായിക്കയോട് ചോദിച്ചു. “ഇപ്പോ എന്നെക്കണ്ടാൽ തിരിച്ചറിയുമോ..?”

ദി ഇൻകം‌പ്ലീറ്റ് അയിഷ:
ലുങ്കിയുടെ ഇന്നറിൽ നാനോ ഡ്രസ്സുകൾ ഇടാതെ സ്വതന്ത്ര സോഫ്റ്റ് വെയറായി നടക്കുന്നത് അയ്‌മൂട്ടിയുടെ ഒരു ഹോബിയും ഹാബിറ്റുമാണ്. ചങ്ങാതിമാർക്ക് അതറിയാമെങ്കിലും എത്ര പറഞ്ഞാലും അക്കാര്യത്തിൽ മാത്രം അയ്‌മൂട്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. അയ്‌മൂട്ടിയുടെ ഈ സ്വകാര്യം നാട്ടിൽ മുഴുവൻ പാട്ടായത് ക്ലബ്ബിന്റെ പിരിവിന്റെ സമയത്തായിരുന്നു. ക്ലബ്ബിന്റെ നടത്തിപ്പ് ചെലവിനും നടത്തിപ്പുകാരുടെ ചെലവിലേക്കുമായി കാശ് പിരിക്കുകയായിരുന്നു അയ്മൂട്ടിയും, സതീശനും ചാഫിയും പ്രകാശനുമൊക്കെ. നല്ലോണം തെണ്ടിയും വായി അടിച്ചും പിരിച്ച് പിരിച്ച് മാലിനി ടീച്ചറുടെ വീട്ടിലെത്തി.

ടീച്ചറും ഹൈസ്കൂളിലും കോളേജിലുമായി പഠിക്കുന്ന ‌മക്കൾ മായയും മഞ്ജുവും സിറ്റൌട്ടിലും, അയ്‌മൂട്ടിയും ടീമും വീടിന്റെ മുറ്റത്തും നിന്ന് സംഭാവനയുടെ അനുപാതത്തെപ്പറ്റി തര്‍ക്കിക്കുകയായിരുന്നു. പത്ത് രൂപ തരാം അതും വാങ്ങി സ്ഥലം കാലിയാക്കെന്ന് ടീച്ചർ. അത് പോരാ, അമ്പത് വേണമെന്ന് അയ്‌മൂട്ടി. അതൊന്നും നടപ്പില്ല പത്തേ തരൂ എന്ന് ടീച്ചർ പറഞ്ഞ് നിര്‍ത്തിയപ്പോൾ അയ്‌മൂട്ടി ആവേശത്തിൽ ഒരു കാൽ വീടിന്റെ ഇറയത്ത് കയറ്റി വെച്ച് പോര ടീച്ചറേ, അത് പോരാ.. എന്ന് പറഞ്ഞു‍. അപ്പോൾ യോഗദണ്ഡും ഭസ്മസഞ്ചിയും ആലില മഞ്ചലിൽ ആടുന്നത് കണ്ട് ടീച്ചർ മക്കളുടെ കണ്ണും പൊത്തിപ്പിടിച്ച് കൊണ്ട് വീട്ടിന്നകത്തേക്കോടി.

ഇനിയും നിന്നെ കൂട്ടി പിരിക്കാൻ പോയാൽ, നാട്ടുകാർ നമ്മളെ പിരിയ്ക്കും, നീ വരുന്നെങ്കിൽ വീട്ടിൽ പോയി അണ്ടർവെയറിട്ട് വാ എന്നും പറഞ്ഞ് അയ്‌മൂട്ടിയെ പ്രകാശൻ വീട്ടിലേക്കോടിച്ചു. അയ്‌മൂട്ടി പോയി തിരിച്ച് വന്ന് സംഗതികൾ ഇട്ടു എന്ന് പറഞ്ഞെങ്കിലും കാണിച്ച് തന്നാലേ നിന്നെ വിശ്വസിക്കൂ എന്ന് ചാഫി പറഞ്ഞു. അപ്പോൾ അയ്‌മൂട്ടി ചൂടായി, “ഞാൻ ഇട്ടിറ്റ്ണ്ട്.. നോക്കെഡാ, നോക്ക്..” എന്ന് പറഞ്ഞ് ബനിയൻ പൊക്കി ലുങ്കി കൊറച്ച് താഴ്ത്തി അണ്ടര്‍വെയറിന്റെ ‘അയിഷ‘ എന്നെഴുതിയ മുകളറ്റം കാണിച്ച് കൊടുത്തു. അങ്ങനെ ജീവിതത്തിൽ ആദ്യമായി അയ്‌മൂട്ടിയുടെ അധോലോക ദാമോദരന്മാർ അയിഷ ബ്രീഫിന്റെ ആഢംബരം അനുഭവിച്ചു.

പിരിവിന്റെ സെക്കന്റ് റൌണ്ട് കമ്പിൽ അങ്ങാടിയിലേക്ക് ആക്കാമെന്ന് തീരുമാനിച്ച് കച്ചറ ബ്രദേഴ്സ് ആ വഴിക്ക് നടക്കുമ്പോഴാണ് അങ്ങോട്ട് പോകുന്ന മൂസാന്റെ കാലി ജീപ്പ് വന്ന് നിര്‍ത്തിയത്. ഉടനെ എല്ലാവരും അതിന്റെ പിറകിൽ ഓടിക്കയറി. പ്രകാശനും സതീശനും ചാഫിയും കയറി ഇരുന്നതിന് ശേഷമാണ് അയ്‌മൂട്ടി കയറിയത്. കാലു പൊന്തിച്ച് അകത്തേക്ക് കയറുമ്പോള്‍ അദാ വീണ്ടും ദാമോദരന്മാർ ട്രപ്പീസ് കളിക്കുന്നു..! ഇതെന്ത് മാജിക്ക് ! ജീപ്പിൽ കയറുന്ന സമയത്ത് ഇവൻ അത് അഴിച്ച് കളഞ്ഞോ എന്ന് അത്ഭുതപ്പെട്ട് പ്രകാശൻ അവന്റെ ലുങ്കി താഴ്ത്തി നോക്കിയപ്പോൾ അടിവശത്ത് ഒന്നുമില്ലാതെ അയിഷ ബ്രീഫിന്റെ ബെല്‍റ്റ് മാത്രം അരയിൽ !!!

83 comments:

  1. ഈ കഥയിൽ പറയുന്ന അയ്‌മൂട്ടിയും കണ്ണൂർ നാറാത്ത് ഓണപ്പറമ്പിലെ മമ്മദ്ക്കാന്റെ അഞ്ചാമത്തെ മോൻ അഹമ്മദ്കുട്ടിയും തമ്മിൽ യാതോരു സാമ്യവും റിലേഷനുമില്ല. നാറാത്ത്, ചേലേരി, എടക്കൈത്തോട് ഏരിയകളിൽ അഹമ്മദ്കുട്ടി ജോക്സ് എന്ന പേരിൽ പ്രചരിക്കുന്ന കഥകൾ പൈറേറ്റ് ചെയ്താണ് ഈ അയ്‌മൂട്ടി ഹിറ്റ്സ് ഉണ്ടാക്കിയതെന്ന് തോന്നിയാൽ അത് വെറും തെറ്റിദ്ധാരണയാണ്.

    ReplyDelete
  2. തേങ്ങ അടിക്കാന്‍ തരായില്ല .....പോട്ടെ ....അയമുട്ടി ദി ഗ്രേറ്റ്‌

    ReplyDelete
  3. അയ്മൂട്ടി ഇതു വായിക്കില്ല എന്നുള്ള ധൈര്യമാ അല്ലെ മാഷേ :-)

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. hai... njanum angane first page commentil etti..

    kumarettanu abhinandanagal..
    kumar annai vaazhka..!

    ReplyDelete
  6. ഹിറ്റ്സ് ഓഫ് അയ്‌മൂട്ടി കലക്കി.

    ReplyDelete
  7. അയ്മൂട്ടി ദി സെയ്ന്റ് ...& St.Kumaran
    (St:=Satan)

    ReplyDelete
  8. അയമുട്ടി ദി ഗ്രേറ്റ്‌ കലക്കി!!

    ReplyDelete
  9. കുമാരാ.. അയ്മ്മുട്ടി കഥകള്‍ സീരീസാക്കിയാലോ? ഇത് പോലുള്ള കഥകള്‍ എല്ലായിടത്തും ഉണ്ട്. ഒരു ദിവസം പരിപാടിയുടെ സൌണ്ട് സിസ്റ്റം ഒരുക്കുന്നതിനിടയില്‍ ലൂസ് കണക്ഷന്‍ കാരണം പലവട്ടം കറണ്ട് പോയപ്പോള്‍ നാട്ടിലെ അമ്പിളി സൌണ്ട്സിലെ സൌണ്ട് എഞ്ചിനീയര്‍ ഉറക്കെ വിളിച്ചുപറഞ്ഞത് കേള്‍ക്കൂ..
    “ആരും പോകരുത്. കറണ്ട് പോയതല്ല. വയറിളകിയതാണ്“

    ReplyDelete
  10. പതിനെട്ട് വയസ്സ് കം‌പ്ലീറ്റ് ചെയ്ത് പ്രായപൂര്‍ത്തി തെളിച്ചും, അത്യാവശ്യ സമയത്ത് തെളിയാതെയും നില്‍ക്കുന്നൊരു ചെറുബാല്യക്കാരനാണ് അയ്‌മൂട്ടി.അത് ശരിക്ക് സുഖിച്ചു!

    അയ്മൂട്ടി, ഓനെ ഞമ്മ്ലോന്നു കാണട്ടെ എന്നിട്ട് വേണം പഹയനെ ഒന്ന് ഉപദേശിച്ചു ആയിഷാനെ ( ജെട്ടി) ഇടീപ്പിക്കാന്‍

    ReplyDelete
  11. അയ്മുട്ടിയെപ്പോലെ ഒരാള്‍ ഞങ്ങളുടെ അടുത്ത്‌ ഉണ്ട്.

    ReplyDelete
  12. ഹഹഹ്ഹ എടാ വൃത്തികെട്ടവനേ അന്ന് പറ്റുമ്പുറത്ത് നീ നിനക്കു പറ്റിയ അബദ്ധങ്ങള്‍ പറയട്ടേ എന്നു പറഞ്ഞ സകല കാര്യങ്ങളുമാണല്ലോ ഇപ്പോള്‍ അയ്മുട്ടി എന്ന പേരില്‍ പടച്ചിറക്കിയിരികുന്നത്.. ഉം നടക്കട്ടേ...

    “ഇപ്പോ എന്നെക്കണ്ടാൽ തിരിച്ചറിയുമോ..?”

    ReplyDelete
  13. അടിപൊളി...മുബാറക്കും...ബത്ത്ക്കായും ഏറ്റില്ലാ.... ബാക്കിയൊക്കെ വായച്ചു ചിരുച്ചൊരു പരുവമായ്..

    ReplyDelete
  14. അയമുട്ടി വല്ലാത്തൊരു സംഭവം തന്നെ. :)

    ReplyDelete
  15. അയ്മുട്ടിമാരും,രാജപ്പന്മാരും എല്ലാവിടത്തും ഉണ്ടെങ്കിലും ഇതുപോലെ അവരെ ‘ ലണ്ടൻ ഐ‘ പോലെ ഒരു സംഭവമാക്കൻ..... വേറെ എവിടേയും ഒരു കുമാരൻ ഇല്ലാതെ പോയ ഖേദം നമ്മളെല്ലം എങ്ങിനെയാണ് പ്രകടിപ്പിക്കുക എന്ന വിഷമത്തിലാണ് ... ഞാനിപ്പോൾ....

    ReplyDelete
  16. കൊള്ളാം. അവസാനത്തേത് പ്രത്യേകിച്ചും.

    ReplyDelete
  17. ന്നാലും ന്റെ അയമുട്ട്യെ .........

    അയമുട്ടി കഥകള്‍ രസായി ട്ടോ

    ReplyDelete
  18. ഹോജാ കഥകള്‍ പോലെ അയ്‌മൂട്ടി കഥകള്‍! എല്ലാം നന്നായിരിക്കുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായിട്ടുണ്ട്. ഇഷ്ടമായി.

    ReplyDelete
  19. അയമുട്ടി കലക്കി...

    ReplyDelete
  20. ഹ ഹ. അയ്മൂട്ടി ആളു കൊള്ളാമല്ലോ :)

    ReplyDelete
  21. "അധോലോക ദാമോദരന്മാർ അയിഷ ബ്രീഫിന്റെ ആഢംബരം അനുഭവിച്ചു"
    നന്നായി കുമാരേട്ടാ.... ഇതു തുടരനാക്കികൂടെ?

    ReplyDelete
  22. അയമുട്ടി കഥകള്‍ പ്രമാദം!!!

    ReplyDelete
  23. നല്ല സ്റ്റൈലൻ തമാശകൾ, അയ്മൂട്ടിക്കഥകൾക്ക് ഒരു പേറ്റന്റ് എടുത്തോളൂ, ടിന്റുമോന്റെ ഗതി കണ്ടില്ലേ?

    ReplyDelete
  24. ഹിഹി..ചെലേരി ചെന്നന്വേഷിച്ചാലറീയാം അയ്മൂട്ടിയാണോ കുമാരനാണോ നായകൻ‌ എന്നു..
    എന്നതായാലും ജോക്ക്സ് കൊള്ളാം മാഷേ

    ReplyDelete
  25. അയ്‌മൂട്ടി ഇന്നി കുമാരനെ കണ്ടാല്‍ ഇട്ടു "പേരക്കും" അത് ഉറപ്പാണ് .....മുന്‍‌കൂര്‍ ജാമ്യം നേടിയകൊണ്ട് കൊറച്ചു ഇളവ് കിട്ടിയാല്‍ ആയി ...

    ReplyDelete
  26. നന്നായി കുമാരേട്ടാ...

    ReplyDelete
  27. കുമാറേട്ടാ ഇത് നമ്മുടെ അയമൂട്ടി വായിച്ചോ? എങ്കില്‍ കുമാരേട്ടന്റെ കാര്യത്തില്‍ ഒരു തീരുമാനമായേനെ ......ഹ ഹ ..!!!!!

    ReplyDelete
  28. അയ് മുട്ടി ഹിറ്റ്സ്- ബോക്സ് ഓഫീസ്സ്.

    ReplyDelete
  29. Many are heard before, some are you. All the best!!!

    ReplyDelete
  30. അയമുട്ടി കഥകള്‍ രസകരമായി, പേറ്റന്റ് എടുത്തോളു അല്ലെങ്കില്‍ ആരെങ്കിലും അടിച്ചുമാറ്റും

    ReplyDelete
  31. മോനേ.. കുമാരാ... കൊച്ചുകള്ളാ.. ക്ഷ പിടിച്ചുട്ടൊ, അയ്മൂനെ..

    ReplyDelete
  32. "അപ്പോൾ യോഗദണ്ഡും ഭസ്മസഞ്ചിയും ആലില മഞ്ചലിൽ ആടുന്നത് കണ്ട് ടീച്ചർ മക്കളുടെ കണ്ണും പൊത്തിപ്പിടിച്ച് കൊണ്ട് വീട്ടിന്നകത്തേക്കോടി."

    ഇതാണ് കുമാരന്‍ പഞ്ച്...ഇതവസാനത്തേക്കു വെച്ചത് മനപ്പൂര്‍വമാണെന്നു മനസ്സിലായി...
    പിന്നെ ഈ ചാഫിയുടെ യഥാര്‍ത്ഥ പേര് കുമാരന്‍ എന്നാണോ...

    ReplyDelete
  33. അയ്മുട്ടിക്ക് പകരം വെക്കാന്‍ എനിക്കൊരു പൊടിയനുണ്ട്... ഞാന്‍ 2..3 പൊടിയന്‍ കഥകള്‍ എഴുതുകയും ചെയ്തിട്ടൂണ്ട്.... നിഷ്കളങ്കന്മാര്‍ എവിടെയും പറ്റിക്കപ്പെടും.... കഥകള്‍ നന്നായി.

    ReplyDelete
  34. ദേ,കുമാരാ..
    മുങ്കൂര്‍ ജാമ്യം രക്ഷതു..!
    അല്ലേല്‍,സാക്ഷാല്‍ അയമൂട്ടി
    മുട്ടിയുമായി വന്നേനെ !!

    ഈ അയമുട്ടിയെ പോലൊരു സായ്പ് ഞങ്ങടെ
    നാട്ടിലൂണ്ട്,ചെറിയൊരു അക്ഷരത്തെറ്റേഒള്ള്..
    പട്ടാളക്കാരന്‍ അയമുട്ടി എന്നാഇവിടുത്തെപേര്‍.
    ചിലപ്പൊ അയാളെന്യാവും,ഇയാളും..!
    ഇനി രണ്ടാളായാലും സംഭവം ദി ഗ്രേറ്റ്...!!

    ReplyDelete
  35. നാലുപേരറികെ അയിഷയെ അയ്മുട്ടിക്ക് കെട്ടിച്ചുകൊടുത്തില്ലെങ്കിൽ ദാമോദരനിനിയും ആടും.
    സൂക്ഷിച്ചാൽ ദുഖിക്കേണ്ട.

    ReplyDelete
  36. ഹിറ്റ്സ് ഓഫ് അയ്‌മൂട്ടി !!!
    വായിച്ചു ഞാന്‍ ഒരു നിമിഷം അന്തിച്ചു നില്‍ക്കുന്നു .ഇതെല്ലാം തലയില്‍ നിന്ന് എങ്ങനെ പുറത്ത് വരുന്നു ?

    “പോരാ, ഒച്ചത്തിൽ കൂവണം..”
    അയ്‌മൂട്ടി പിന്നെയും മാക്സിമം ഉച്ചത്തിൽ കൂവി.

    “നിർത്താതെ കൂവണേ.. “ അയ്‌മൂട്ടി കൂവാൻ തുടങ്ങി, പട്ടാപ്പകൽ നല്ല തിരക്കുള്ള ബസ്സിൽ, കുറുക്കന്റെ സെയിം പിച്ചിലും..ബാസ്സിലും, വോള്യത്തിലും. ചാഫി അങ്ങനെ അങ്ങനെ എന്ന് പറഞ്ഞു പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ബസ്സിലുള്ള ആളുകൾ വട്ടൻ എന്ന് പറഞ്ഞ് ഇറക്കി വിടൂന്നത് വരെ അയ്‌മൂട്ടി കൂവൽ നിർത്തിയില്ല.

    ''ഇനിയുംഒരുപാട് കഥകള്‍ എഴുതുവാന്‍ കഴിയട്ടെ ,ആശംസകള്‍'' എനിക്ക് ഇപ്പോള്‍ അതേ പറയാന്‍ അറിയൂ .

    ReplyDelete
  37. അരുണ് കായംകുളം : നന്ദി.
    ആയിരത്തിയൊന്നാംരാവ് : തേങ്ങ പിന്നെയും അടിക്കാം. നന്ദി.
    Jenshia : ചിലപ്പോ വായിക്കാനും മതി.
    Rajesh, praveen raveendran, Renjith : നന്ദി.
    junaith : ചെകുത്താന് വേണേല് അയര്ലന്റിലും വരും കേട്ടോ.
    ramanika : നന്ദി.
    Manoraj : അതൊരു ഞെരിപ്പന് അനൌണ്സ്മെന്റാണല്ലോ.
    ഒഴാക്കന്. : കണ്ണൂര് വാ, കാണിച്ച് തരാം (അയ്മൂട്ടിയെ).
    mini//മിനി, പട്ടേപ്പാടം റാംജി : നന്ദി.
    നന്ദകുമാര് : കണ്ടാല് തിരിച്ചറിയില്ലെങ്കില് നിങ്ങള് കൊണ്ടാല് തിരിച്ചറിയും.
    Venugopal G : നന്ദി. ചിലത് അങ്ങനെയാണ്. ആളെ അറിയുന്നത് കൊണ്ട് എനിക്കെല്ലാം ഏറ്റിരുന്നു.
    അബുലൈസ് ബച്ചൻ : നന്ദി.
    മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATT : ബിലാത്തിയിലാണോ അയ്മൂട്ടിക്ക് ക്ഷാമം?
    ആളവന്താന്, ചെറുവാടി, Vayady, SAMAD IRUMBUZHI, ശ്രീ : എല്ലാവര്ക്കും നന്ദി.
    നൂലന് : നല്ലത് കിട്ടിയാല് ഇനിയും..
    krishnakumar513, ശ്രീനാഥന്, പ്രവീണ് വട്ടപ്പറമ്പത്ത് : നന്ദി.
    MyDreams : മുന്കൂര് ജാമ്യത്തിന്റെ വില മനസ്സിലായല്ലോ.
    Jishad Cronic, vigeeth, jyo : നന്ദി.
    ഞാന് : Njan : കുഴപ്പമില്ല, ഞാന് ഇത് വേറെ കേട്ടിട്ടില്ലായിരുന്നു.
    the man to walk with, തെച്ചിക്കോടന്, ചിതല്/chithal, noonus : എല്ലാവര്ക്കും നന്ദി.
    ചാണ്ടിക്കുഞ്ഞ് : ചാണ്ടിക്കുഞ്ഞ് എന്ന പേരില് വേറെ കഥകള് ഇറക്കും കേട്ടൊ.
    നീര്വിളാകന് : നന്ദി.
    ഒരു നുറുങ്ങ് : നന്ദി.
    റിയാസ് (മിഴിനീര്ത്തുള്ളി), Kalavallabhan, siya : എല്ലാവര്ക്കും നന്ദി.

    ReplyDelete
  38. അപ്പോൾ ദാമു ഏകനല്ല ചങാതിമാരുണ്ട്...
    ഓരൊ അയ്മൂട്ടി കഥക്കും ഓരോ ദാമു ഷ്ടോറി ഫ്രീ!!!!

    ReplyDelete
  39. ബൈ ബേര്‍ത്ത് ഇന്നർ ബ്രൈറ്റ്നെസ്സ് ലേശം കുറവുണ്ടെങ്കിലും......ലേശം കൂടുതലാ.അയ്മൂട്ടിക്കു മാത്രം അല്ല.ഇതെഴുതിയ തല്ലുകൊള്ളിക്കും.:)...:0

    ReplyDelete
  40. അയ്മുട്ടി വായിക്കും എന്നോര്‍ത്ത്‌ ആരും വിഷമിക്കേണ്ട.
    എഴുതിയ ആള്‍ അത് വായിക്കാതെ പോസ്ടില്ലല്ലോ .
    മാത്രമല്ല നായകന്‍ സ്വയം തല്ലിക്കൊന്നെന്ന പേര് ദോഷം
    ചെലേരിയില്‍ കേട്ടു കേഴ്വി പോലും ഇല്ലാത്തതാ.
    എന്നാലും ചേലേരിക്കിനാവുകളില്‍ ഇങ്ങനെയും പേക്കിനാവുകളോ ?


    ചുമ്മാതാ....ഞാന്‍ മുങ്ങി.

    ReplyDelete
  41. അയ്മൂട്ടി ചിരിപ്പിച്ചൂട്ടോ

    ReplyDelete
  42. എല്ലാ നാട്ടിലുമുണ്ട് അയ്മൂട്ടിയെ വെല്ലുന്ന ഓരോ കഥാപാത്രങ്ങൾ. പക്ഷെ കുമാരന്റെ സ്വതസിദ്ധമാ‍യ എഴുത്ത് ശൈലികൊണ്ട് ഹിറ്റ്സ് ഓഫ് അയ്മൂട്ടി സൂപ്പറായി...

    ആശംസകൾ!

    ReplyDelete
  43. അയ്​മൂട്ടിക്ക് ഒരബദ്ധം പറ്റിയിട്ടുണ്ടാകും. ചെലപ്പോള്‍ രണ്ട്. പോട്ടേ കുറച്ചൊക്കെ ഏത് പോലീസുകാരനും പറ്റും. പക്ഷെ ഉള്ള കഥകളൊക്കെ ആ പാവത്തിന്റെ തലയിലാക്കിയത് ഇത്തിരി ക്രൂരതയായില്ലേ കുമാര്‍ജീ. റിട്ടയര്‍മെന്റ് ജീവിതകാലത്ത് സ്ഥാനാര്‍ത്ഥിയായി നില്‍ക്കാന്‍ പോലും പറ്റാത്ത വിധത്തിലാക്കിയിട്ടുണ്ട്. കഥകളെല്ലാം ഹിറ്റാകുന്ന ആവേശത്തില്‍ പാവം നാട്ടുകാരെ മുഴുവന്‍ കക്ഷി സര്‍ദാര്‍ജിമാരാക്കിക്കൊണ്ടിരിക്കുകയാണ്. ആ നാട്ടിലേക്ക് കരണ്ടും കമ്പ്യൂട്ടറുമൊക്കെ വരട്ടെ. അപ്പോള്‍ കാണാം 'കുമാര്‍ജി ഹിറ്റ്സ്' നാട്ടുകാര്‍ വായിച്ച് പെരുമാറാന്‍ പോകുന്ന രംഗം. താമസം കണ്ണൂരാണേയ്. സംഗതി മറക്കരുത്ട്ടോ. പിള്ളാരുടെ വരെ കളിക്കോപ്പ് എന്താണെന്നറിയാമല്ലോ.

    ReplyDelete
  44. അയ്മൂട്ടി ഹിറ്റ്സ് കസറി...നമുക്ക് ചുറ്റും ഒരുപാട് പാവം അയ്മൂട്ടിമാര്‍ ഉണ്ട്...കൊള്ളാം...നന്നായിട്ടുണ്ട് കുമാരാ....

    ReplyDelete
  45. അയ്മൂട്ടി നീണാൾ വാഴട്ടെ .

    ReplyDelete
  46. കുമാരേട്ടാ, അയമൂട്ടിയുടെ പാറ്റന്റ് ഉടനെ എടുത്തോ അല്ലെങ്കില്‍ ടിന്റു-മോന്റെ ഗതിയാവും അയമൂട്ടിക്കും..

    ReplyDelete
  47. “യോഗദണ്ഡും ഭസ്മസഞ്ചിയും ആലില മഞ്ചലിൽ” ദത് കലക്കി. ഞാനും ഇപ്പോൾ സ്തിരം കുമാരസംഭവങ്ങളുടെ പ്രേക്ഷകനാണേ..

    ReplyDelete
  48. കുമാര്‍ ജീ : ഈ അയമൂട്ടിയേയും കുമാര്‍ജിയേയും കണ്ടാല്‍ തിരിച്ചറിയുകയേ ഇല്ല .... ഞാനീനാട്ടുകാരനല്ലേ... ഞാനോടി... :) സംഗതി നന്നായിരുന്നു ... ആശംസകള്‍

    ReplyDelete
  49. പേടിരോഗയ്യർ പറയുന്നതിൽ കാര്യമുണ്ടോ കുമാരാ.. ആത്മകഥാശമുള്ള അയ്മുട്ടി കഥകൾ ജോറായി :)

    ഇദ് മുബാറക്, വാനിഷിംഗ് ബത്തക്ക ..പെരുത്ത് ഇഷ്ടായി..ബാക്കിയുള്ള ഹിറ്റ്സും ഇഷ്ടമായിഷ്ടാ..
    ഇദ് ബഷീർ :)

    ReplyDelete
  50. എന്ന പേരിൽ പ്രചരിക്കുന്ന കഥകൾ പൈറേറ്റ് ചെയ്താണ് ഈ അയ്‌മൂട്ടി ഹിറ്റ്സ് ഉണ്ടാക്കിയതെന്ന് തോന്നിയാൽ അത് വെറും തെറ്റിദ്ധാരണയാണ്--

    ------------
    നമ്മളിൽ ഈ തെറ്റിദ്ധാരണ ഉണ്ടാക്കിയെടുത്തത്‌ സാക്ഷാൽ കുമാരനാണ്‌
    ------------------
    വളരെ നന്നായിട്ടുണ്ട്‌.. അഭിനന്ദനങ്ങൾ

    ReplyDelete
  51. ഞാൻ കഴിഞ്ഞാഴ്ച ചേലേരിയിൽ വന്നിരുന്നു.
    അയ്‌മൂട്ടിയുടെ പേരിൽ ഇറക്കിയ ചില കഥകളിലെ നായകനെ പിടികിട്ടി!

    കുമാരൻ കലക്കി അയ്‌മൂട്ടീ!

    ReplyDelete
  52. ഹ ഹ ഹ... ശരിക്കും ചിരിച്ചൂട്ടോ

    ReplyDelete
  53. സോ...സിമ്പിൾ അയ്മുട്ടി.. അവതരണം അതിഗംഭീരം... ചിരിവള്ളി പൊട്ടിപ്പോയി..!!

    ReplyDelete
  54. സമ്മതിച്ചിരിയ്ക്കുന്നു.

    ReplyDelete
  55. വെടിക്കഥ,പ്രൈവസീ അക്ട്, തറവാട്, അയ്മൂട്ടീന്റെ ഇന്നർ‌വെയർ,കാലിന്റെടയിൽ ബോൾ കൊണ്ട് ക്രോസ്സ് കണ്ട്രി ഓട്ടം ഹൊ എല്ലാർക്കും എന്തരാണ് പറ്റിയത്? ഹും ഹും..
    സംശയില്ല്യാ കന്നിമാസം തന്നെ..

    സമുണ്ട് ടെസ്റ്റിങ്ങും, അദ് മുബാറക്കും കലക്കി.. ഗുമാരണ്ണന്റെ ഒരു കാര്യം.. ഹി ഹി. പറഞ്ഞ കാര്യം മറക്കല്ലേ.. മാ & മ. നല്ല പ്രായം.. ഹി ഹി..

    ReplyDelete
  56. പുന്നാരത്തുമ്പീന്റെ ആളെ ഇവിടെ മിസ്സ് ചെയ്യുന്നുണ്ട്, അല്ലേ കുമാരേട്ടാ.. ഓനും കൂടി ഇണ്ടായിരുന്നെങ്കിൽ കന്നിമാസം കൊയുപ്പിക്കായിര്ന്ന്... പഹയാ ഇജ്ജ് ഏട്യാ?

    ReplyDelete
  57. കുമാരേട്ടോ നമിച്ചിരിക്കുന്നു .പാവം അയ്മൂട്ടിക്കാ പെട്ടെന്ന് കമ്പ്യൂട്ടര്‍ സാക്ഷരതനേടി ബ്ലോഗുവായനതുടങ്ങീനെങ്കില് ...

    ReplyDelete
  58. അടിയില്‍ ആയിഷ ബ്രീഫിന്റെ ബെല്‍റ്റെങ്കിലും ഉണ്ടായല്ലോ!
    എന്നത്തെയും പോലെ ഇതിലും 'അടി' ശൂന്യമായിരിക്കുമെന്നാ കണ്ണൂരാന്‍ കരുതിയത്..

    ReplyDelete
  59. അപ്പോൾ യോഗദണ്ഡും ഭസ്മസഞ്ചിയും ആലില മഞ്ചലിൽ ആടുന്നത് കണ്ട് ടീച്ചർ മക്കളുടെ കണ്ണും പൊത്തിപ്പിടിച്ച് കൊണ്ട് വീട്ടിന്നകത്തേക്കോടി.“
    അന്യായ അലക്കായീട്ട ഗഡ്യേ...മൊത്തത്തില്‍ ഇഷ്ടപ്പെട്ടു. പിന്നെ ആ ജി.പി രാമചന്ദ്രന്‍ സാറിന്റേയും ജോക്കറിക്കേടേം ഒന്നും കണ്ണില്‍ പെടണ്ട ഈ പോസ്റ്റ്. പെട്ടാ എപ്പോ പണികിട്ടീന്ന് ചോദിച്ചാല്‍ മതി. വര്‍ഗ്ഗീയമായി അധിക്ഷേപിച്ചൂന്നും പറഞ്ഞ് എടുത്തിട്ട് പൂശിക്കളയും ചുള്ളന്മാര്‍. എം.ടിയുടെ ബ്ലാക്കാന്റ് വൈറ്റ് പടത്തീന്ന് “പച്ചബെല്‍റ്റ്” കണ്ടുപിടിച്ച ഗവേഷകനാണ് ചുള്ളന്‍. പറഞ്ഞ് ബോറടിപ്പിക്കുന്ന ഉള്‍കാഴ്ച ഒന്ന് വായിക്കൂ ഒഴിവുണ്ടേല്‍..!!

    അന്യായ അലക്കായിട്ടുണ്ട് അവസാനത്തെത്...

    ReplyDelete
  60. ഹ ഹ ഹ അയമൂട്ടിയെ ഒന്ന് കാണട്ടെ. ഇതൊക്കെ സത്യമാണോന്നു അറിയണമല്ലോ. കുമാരന്‍ തല്കാലത്തേക്ക് ഒന്ന് മാറി നിന്നോളൂ

    ReplyDelete
  61. പോന്നു കുമാര....അവസാനത്തെ അലക്ക് .........ചിരിച്ചു പണ്ടാരടങ്ങി.....സമ്മതിച്ചു മാഷെ......സസ്നേഹം

    ReplyDelete
  62. എന്നാലും അയമൂട്ടിയേ നമ്മുടെ ആയിഷയോട് ഈ ചതി വേണ്ടായിരുന്നു. വെറുതേ ഒരു വകയ്ക്കും കൊള്ളാത്ത ആ യോഗദണ്ടിനെയും ഭസ്മ സഞ്ചിയേയും ആയിഷയുടെ കൈകളില്‍ സൂക്ഷിക്കാന്‍ കൊടുക്കാമായിരുനില്ലേ??? അയ്മൂട്ടിയുടെ ദണ്ടും സഞ്ചിയും കിട്ടാന്‍ എത്ര കൊതിചിട്ടുണ്ടാവും പാവം അവള്‍. എല്ലാം കളഞ്ഞു പഹയന്‍....

    കഥ എല്ലാം കലക്കി. പ്രത്യേകിച്ചും അവസാനത്തേത്... ഇനിയും അയ്മൂട്ടി കോപ്രായങ്ങള്‍ ഉണ്ടാവട്ടെ എന്നു ആശിച്ചുകൊണ്ട്‌

    ദത് അയ്മൂട്ടി

    ദിത് 'കാച്ച'റഗോടന്‍

    ReplyDelete
  63. അധോലോക ‘കുമാരാ’... ചിരിച്ചു പണ്ടാറടങ്ങി.

    ReplyDelete
  64. കുമാരേട്ടാ... ഇതു കലക്കീട്ടോ...
    അവരൊന്നും ബ്ലോഗ് വയിക്കില്ലാന്ന് നല്ല ഉറപ്പുണ്ടല്ലെ..?!

    ആശംസകൾ...

    ReplyDelete
  65. Ithu Hit thanne...!

    Manoharam, Ashamsakal...!!!

    ReplyDelete
  66. ഹ..ഹ..ഹ
    അയമുട്ടിയുടെ ലീലാ‍വിലാസങ്ങൾ ചിരിപ്പിച്ചു..
    ഇനിയും പോരട്ടേ..

    ReplyDelete
  67. എല്ലാം ചിരിപ്പിച്ചു. സൌണ്ട് ടെസ്റ്റിങും ഹെൽ‌പ്പിംഗ് ഹാൻഡും ഗംഭീരം :)

    ReplyDelete
  68. കുമാരേട്ടാ,
    മൂന്നു പാരഗ്രാഫ് വായിച്ചതിന്റെ ക്ഷീണം ഒന്നു തീരട്ടെ! എന്നിട്ടേ ബാക്കി വായിക്കുന്നുള്ളൂ. ഞാൻ ചിരിച്ചു ചത്താൽ കുമാരേട്ടനു നഷ്ടമൊന്നുമില്ലല്ലോ!

    ReplyDelete
  69. നിങ്ങളാരും അയമൂട്ടിയെന്തുകൊണ്ടാ അയിഷയെ ഇടാത്തതെന്നു ചോദിക്കാത്തതെന്താ.. കുമാരേട്ടാ സത്യം പറ എന്താ സംഭവിച്ചേ..?

    ReplyDelete
  70. ഉഷശ്രീ (കിലുക്കാംപെട്ടി): എന്നെ തല്ലു കൊള്ളിയാക്കിയല്ലോ.:(
    ലീല എം ചന്ദ്രന്.. : അവന് ഞാനല്ല, അവളും.
    കണ്ണനുണ്ണി, അലി : നന്ദി.
    Hari | (Maths), Gopakumar V S (ഗോപന് ), BIJU നാടകക്കാരൻ, വഴിപോക്കന് : നന്ദി.
    Subeesh Balan : വളരെ നന്ദി. ഇനിയും കാണണം.
    പേടിരോഗയ്യര് C.B.I, ബഷീര് പി.ബി.വെള്ളറക്കാട്, മാനവധ്വനി, jayanEvoor, ഹംസ, പള്ളിക്കരയില്, Echmukutty, ഹാപ്പി ബാച്ചിലേഴ്സ്, ജീവി കരിവെള്ളൂര്, കണ്ണൂരാന് / K@nnooraan, വാക്കേറുകള്, Akbar, ഒരു യാത്രികന്, കാച്ചറഗോടന്, krish | കൃഷ്, വീ കെ, Sureshkumar Punjhayil, കമ്പർ, ഭായി, അഭി, ശില്പാ മേനോന്, suresh, greeshma, nikkithapremnath, JAYARAJ, സ്പന്ദനം : നന്ദി

    ReplyDelete
  71. അയ്‌മൂട്ടിയുടെ കൂവല്‍ കഥ ഒരുപാട് ചിരിപ്പിച്ചു..

    ReplyDelete
  72. Resume Professional:Really good standpoint here, I never heard about more or less of points above. Thanks for this great article.

    ReplyDelete