Thursday, February 25, 2010

മോഹനേട്ടന്‍

നല്ല തലവേദന കാരണം കോളേജില്‍ നിന്നും വരുമ്പോള്‍ അച്ഛന്റെ കടയില്‍ കയറുന്ന പതിവ് തെറ്റിച്ച് അന്നു ഞാന്‍ നേരെ വീട്ടിലേക്കായിരുന്നു പോയത്. പറമ്പിലേക്ക് കയറുമ്പോഴേ എന്തോ പന്തികേട് തോന്നി. ആരൊക്കയോ വീട്ടിന്റെ നടയിലും കോലായിലുമുണ്ട്. വീട്ടില്‍ എന്തോ സംഭവിച്ചിട്ടുണ്ട്. കോലായിലെ ചാരുകസേരയില്‍ അച്ഛന്‍ മുഖം താഴ്ത്തി ഇരിക്കുന്നു. അളിയനും ചെറിയേട്ടനും കോലായില്‍ നില്ക്കു‍ന്നുണ്ട്‌. അകത്തു നിന്ന് അമ്മയുടെയും ഏച്ചിയുടെയും അടക്കിപ്പിടിച്ച കരച്ചില്‍ കേള്ക്കാം‍. ഞാന്‍ കോലായിലേക്ക് ഓടിക്കയറി ചെറിയേട്ടനെ പിടിച്ചുകുലുക്കി ചോദിച്ചു. “എന്താ .. എന്താ പറ്റീത് ..?” അവന്‍ ഒന്നും പറയതെ ഒരു ഇൻലാഡ്‌ കവര്‍ എന്റെ കൈയില്‍ തന്നു. പച്ചമഷി കൊണ്ട്‌ തമിഴില്‍ എഴുതിയ ഒരു കത്ത്‌. തമിഴ് അറിയില്ലെങ്കിലും കാര്യങ്ങൾ ഏകദേശം മനസിലായി. മോഹനേട്ടനു എന്തോപറ്റിയിട്ടുണ്ട്‌. “എന്താ മോഹനേട്ടന്ന് പറ്റിയെ.?”


എന്റെ ഉച്ചത്തിലുള്ള ചോദ്യംകേട്ട്‌ അച്ഛന്‍ മുഖമുയര്ത്തി‍. ചുവന്ന് കലങ്ങിയ കണ്ണുകള്‍‍. അച്ഛന്‍ കരയുന്നത് ആദ്യമായാണു കാണുന്നത്‌. മോഹനേട്ടന്റെ പേരു പറയുമ്പോള്‍ തന്നെ രാക്ഷസത്തിരമാല പോലെ അമ്മയ്ക്ക് നേരെ ആഞ്ഞടുക്കാറുള്ള അച്ഛന്‍ തന്നെയോ ഇത്..! അകത്ത്‌ അയല്വ‍‌ക്കത്തെ പെണ്ണുങ്ങള്‍ ആരൊക്കെയോ വന്നിട്ടുണ്ട്‌. ‌ അതോടെ അമ്മയുടെ കരച്ചില്‍ ഉച്ചത്തിലായി. “എങ്ങനെയാ.. എന്റെ മോന്‍ വന്നാല്‍‍ അയിനോട് ഇവിടെ ആരെങ്കിലും ഒന്ന് ഉരിയാട്വോ.." അച്ഛനെയാ അമ്മ ഉദ്ദേശിച്ചത്‌. അമ്മയുടെ ഉച്ചത്തിലുള്ള കരച്ചിലിനെക്കാളും ‌അച്ഛന്റെ നിശബ്ദമായ കണ്ണീര്‍ എന്നെ വല്ലാതെ അസ്വസ്ഥനാക്കി. അപ്പോഴാണു‍ ‘ഉപദേശി‘ ‍ നാണുഎട്ടൻ‍ വന്നുകയറിയത്. നാട്ടിലെ എല്ലാ പ്രശ്നത്തിലും സ്വമേധയാ ഇടപെടാനും വീറ്റോ ചെയ്യാനുംഅധികാരമുള്ള സെക്രട്ടറി ജനറല്. മൂപ്പര്‍ തന്റെ നീളന്‍ കുട ഇറയത്ത് തൂക്കിയിട്ട ശേഷം എല്ലാവരോടുമായി പറഞ്ഞു.


"ഏല്ലാ. . ഏയി.. എല്ലാരുമിങ്ങനെ കരഞ്ഞിരുന്നാൽ മതിയോ.. എയ് മ്മക്കൊന്ന് അവിടമ്പരെ ‌പൊയി നോക്കണ്ടേ.. എന്താ സംഭവിച്ചതെന്ന്‌ ആരിക്കെങ്കിലും അറിയൊ.. ബോഡി നാട്ടില്‍ എത്തിക്കണ്ടേ.. അങ്ങോട്ട് ബന്ധപ്പെടാന്ന്വെച്ചാല്‍ ‍ നമ്മള കൈയ്യില്‍ ഒരു അഡ്രസ്സുമില്ല …ന്നാ പിന്നെ പെട്ടന്ന് പോകാനുള്ള ഏര്‍പ്പാട് ചെയ്യാ.. ഇപ്പൊ പുറപ്പെട്ടാല്‍ തെക്കോട്ടെക്കൊരു വണ്ടി ഇണ്ട്‌. അയിന്‌ കയറി ഷൊർണ്ണൂര്‌ വരെ പോവ്വ.. ആടന്ന് സേലത്തെക്ക്‌. ഏതെങ്കിലും വണ്ടി കിട്ടും‌” പോകേണ്ട അളെയും മൂപ്പര്‍‌ തന്നെ തീരുമാനിച്ചു കഴിഞ്ഞു. ഞാനുംഅദ്ദേഹം തന്നെ), പ്രേമനും (ചെറിയേട്ടന്), ശങ്കരനും (അളിയന്). പിന്നെ എന്നെ നോക്കി ഏന്താ ഇഞ്ഞിപോരുന്നോ?


ധരിച്ച ഡ്രസ്സ് പോലും മാറ്റാതെ ഞങ്ങൾ നാലു പേരും പെട്ടെന്ന് തന്നെ ‌ ‌റെയില്‍‌വെ സ്റ്റേഷനില്‍ എത്തി. അപ്പോഴേക്കും വണ്ടി അനൌണ്‍‌സ് ‌ ചെയ്തു കഴിഞ്ഞിരിക്കുന്നു. ടിക്കറ്റ്‌ എടുത്ത്‌ ഒരു വിധം കയറിപ്പറ്റി. എന്റെ അടുത്തായിരുന്നു നാണുവേട്ടന്‍ ഇരുന്നത്. മൂപ്പര്‍‍ നല്ല മൂഡിലാണു‍. ഒരു ടൂര്‍‍ പോകുന്നതിന്റെ ഉഷാര്‍ മുഖത്ത് കാണാം. അപ്പോഴായിരുന്നു കാപ്പിക്കാരന്റെ വരവ്‌. നാണുവേട്ടന്‍ കാപ്പിക്കും പഴംപൊരിക്കും ഓര്ഡ‍ര്‍ നല്കി‍. ഞാനൊഴികെ എല്ലാവരും കഴിച്ചു. നാണുവേട്ടന്‍ എന്നോട് പറഞ്ഞു. "വല്ലതും കയിച്ചോടാ .. വെറുതെ പള്ള കാലിയാക്കണ്ട. പോയോല് പോയി. ഇഞ്ഞി എനി തടി കേടാക്കണ്ട.."


കാപ്പി കുടിച്ച്‌ കൊണ്ട് നാണുവേട്ടന്‍ തന്റെ വീരഗാഥകള്‍ പറയാന്‍ തുടങ്ങി, വണ്ടിക്ക് ചാടി മരിച്ച കണ്ണകുറുപ്പിന്റെ കുറുക്കന്‍ കടിച്ചോണ്ട്‌ പോയ കാല്‍ കുറ്റിക്കാട്ടില്‍ നിന്ന് നാണുവേട്ടനാത്രെ എടുത്തോണ്ട് വന്നത്‌. വെറും കൈയ്യാലെ കുറുപ്പിന്റെ കാലും പൊക്കി പിടിച്ച്‌ വരുന്നത് കണ്ട്‌ മഹസര്‍‍ തയ്യാറാക്കാൻ വന്നപോലീസുകാരന്‍‌ ബോധംകെട്ടു വീണുപോലും..‍ വണ്ടിയുടെ ശബ്ദത്തെ തോല്‍പ്പിക്കാന്‍ നാണുവേട്ടന്‍‍ നന്നായി കഷ്ടപ്പെടുന്നുണ്ട്. പ്രേതകഥകളുടെ ദുര്‍ഗന്ധം കാരണം എനിക്ക്‌ ശ്വാസം മുട്ടി. തലവേദന കൂടി വന്നു. ഒരു സ്വസ്ഥത വേണമല്ലോ ഈശ്വരാ..! അപ്പോഴാണ് കുറച്ചു മുന്നോട്ടായി ഒരു സീറ്റ്‌ ഒഴിയുന്നത് കണ്ടത്. ഞാൻ അങ്ങോട്ട്‌ മാറി.


വണ്ടിയുടെ കട കട കട താളത്തില്‍ ഞാന്‍‍ കണ്ണുകള്‍‍ അടച്ച്‌ ധ്യാനചിത്തനായിരുന്ന്‌ മോഹനേട്ടനെപറ്റിആലോചിച്ചു. ഓര്‍ക്കുമ്പോള്‍‍ ഒരു വണ്ടിയുടെ ശബ്ദമാണ്‌ തെളിയുന്നത്‌. വലിയ കളിപ്പാട്ടങ്ങള്‍‍ ഒന്നുംഇല്ലാതിരുന്ന ബാല്യത്തില്‍ ഏട്ടന്‍‍ കൊണ്ടു തന്ന അമൂല്യ സമ്മാനമായിരുന്നു താക്കോല്‍ കൊടുത്താല്‍ ഓടുന്ന തീവണ്ടി. അടുത്തകാലം വരെ അത് ഏട്ടന്റെ ഒരു ഓര്‍മ്മക്കുറിപോലെ ഷെല്‍ഫില്‍ കിടന്നിരുന്നു.പലപ്പൊഴും ‍ അമ്മ അതു നോക്കി നെടുവീര്‍പ്പിടുന്നത്‌ ഞാന്‍‍ കണ്ടിട്ടുണ്ട്.


ഞാനും മോഹനേട്ടനും തമ്മില്‍‍ പതിനാറു വയസിന്റെ വ്യത്യാസമുണ്ട്. ‍ ഏട്ടന്‍‍ പഠിക്കാന്‍ മിടുക്കനായിരുന്നു. കോളെജില്‍ പഠിക്കുന്ന കാലത്താണ്‌ പ്രശ്നങ്ങള്‍‍ തുടങ്ങിയത്. അച്ഛനെ ഒരു ദിവസം പ്രിന്‍സിപ്പാള്‍കോളേജിലെക്ക്‌ വിളിപ്പിച്ചു. തിരിച്ച് വീട്ടില്‍‍ എത്തിയ അച്ഛന്‍‍ പൊട്ടിക്കരഞ്ഞു. ഒരു പാവമായിരുന്ന അച്ഛന്‌ ഉള്‍ക്കൊള്ളാന്‍‍‍ പറ്റാത്ത എന്തോ “വലിയ അപരാധം” ഏട്ടന്‍‍ ചെയിതിട്ടുണ്ടാവാം. പിന്നീട്‌ അവനെ കോളേജില്‍ നിന്നും പറഞ്ഞ് വിട്ടു. അതിനു ശേഷാത്രെ ‍ നാടുവിട്ടത്. ഒരുപാട് അന്വേഷിച്ചു. ഒരു വിവരവും കിട്ടിയില്ല. അമ്മ ദിവസങ്ങളോളം ജലപാനമില്ലാതെ അവനെ കാത്തിരുന്നു. പിന്നീട്‌ ഒരു ദിവസം മദ്രാസില്‍ നിന്ന് അമ്മയ്ക്കൊരു കത്ത് വന്നു. അതോടെ ജീവിച്ചിരിപ്പുണ്ടെന്ന്‌ മനസ്സിലായി. എല്ലാം പൊറുത്ത് അവനെ കൂട്ടികൊണ്ട് വരാന്‍‍ അച്ഛനും മൂത്തമാമനും പോയി. പക്ഷെ പോയവര്‍‍ വെറും കൈയ്യാലെയാണ്‌ തിരിച്ച് വന്നത്‌. അവനെ പുറം നാട്ടിലെങ്കിലും ജീവിക്കാന്‍ അനുവദിക്കണം എന്ന്‌ സ്വന്തം അച്ഛനോട്‌ അഭ്യര്‍ത്ഥിച്ചെത്രെ!‍


“പുകഞ്ഞ കൊള്ളി പുരക്ക് പുറത്ത്. ഓന്റെ പേരു പറഞ്ഞ് ബാക്കിയുള്ള കുട്ടികളെ കൂടി നീ ചീത്തയാക്കെണ്ട.. നിക്കങ്ങനെ ഒരു മോനില്ല” ഒരു ന്യായാധിപനെ പോലെ അച്ഛന്‍‍ അമ്മയോട് പ്രസ്താവിച്ചു. പിന്നീട് മോഹനേട്ടനെ പറ്റിയുള്ള സംസാരം വീട്ടില്‍ കുറവായിരുന്നു. മൂത്ത മകന്‍ വഴിതെറ്റിപോയതു കൊണ്ട് വളരെ കരുതലോടെയാണു‍ അച്ഛന്‍‍ ഞങ്ങളെ വളര്‍ത്തിയത്. അവന്‍‍ എടുത്ത ദുഃസ്വാതന്ത്ര്യത്തിന് ഞങ്ങളുടെ കുട്ടിക്കാലം ‍ കനത്ത വില നല്‍കേണ്ടി വന്നു.

വര്‍ഷത്തില്‍‍ ഒന്ന് രണ്ട് തവണയെങ്കിലും ചെമ്മീന്‍‍ എക്സ്പോര്‍ട്ടിന്റെ ആവശ്യത്തിന് എറണാകുളത്ത്‌ വന്നെന്ന വ്യാജേന പാത്തും പതുങ്ങിയും മോഹനേട്ടന്‍ അമ്മയെ കാണാൻ‍ എത്തുമായിരുന്നു. വന്നാൽ‍ അച്ഛന്റെ മുന്നില്‍ ഇറങ്ങില്ല. അച്ഛനും അങ്ങനെ ഒരാള്‍ വന്നതായേ ഭാവിക്കില്ല. വല്ലാത്ത ഒരു ദുര്‍വാശിയായിരുന്നു രണ്ട്പേര്‍ക്കും. ഇതിന്റെയിടയില്‍ പാവം അമ്മ ഒരു കണ്ണീര്‍പുഴപോലെ ഒഴുകി.


പക്ഷേ ഞങ്ങള്‍‍ കുട്ടികള്‍ക്ക്‌ ഏട്ടനെ വല്യ ഇഷ്ടമായിരുന്നു. നാടും നഗരവും ചുറ്റുന്ന ഹീറോ. അച്ഛനില്ലാത്ത സമയം നോക്കി ഞങ്ങള്‍ അവന്റെ അടുത്തു കൂടും. രജനീകാന്തിനെയും കമലഹാസനെയും പലപ്രാവശ്യം നേരിട്ട് കണ്ടിട്ടുണ്ടെത്രെ. മലയാളത്തിലെ പല നടീ നടന്മാരും ഏട്ടന്റെ അടുത്ത സുഹ്രുത്തുക്കളാണ്‌ പോലും. ഓരോ ഓരോ കഥകളും കേട്ട് ഞങ്ങളുടെ കണ്ണുകള്‍ മിഴിച്ച് മിഴിച്ച് വരും.


പിന്നീടെപ്പൊഴോ അവന്റെ നാട്ടിലേക്കുള്ള വരവുകള്‍‍ കുറഞ്ഞു. പിന്നെ പിന്നെ രാത്രി പലപ്പോഴായി കേള്‍ക്കുന്നഅമ്മയുടെ ദീര്‍ഘനിശ്വാസവും അച്ഛന്‍‍ കേള്‍ക്കാതെയുള്ള അമ്മയുടെ നേര്‍ത്ത കരച്ചിലുമായി മാറി ഞങ്ങള്‍ക്ക് മോഹനേട്ടൻ‍ .

വണ്ടിയിലും ലോറിയിലും ബസ്സിലുമൊക്കെ മാറി മാറി സഞ്ചരിച്ച് കാലത്ത് ആറ് മണി ആവുമ്പോഴേക്കും ഞങ്ങള്‍ സേലത്ത് എത്തിച്ചേര്‍ന്നു. വല്ലാത്ത ഒരു പൊടിക്കാറ്റ് അവിടങ്ങളിലൊക്കെ പാറി നടക്കുന്നുണ്ടായിരുന്നു. ഒരു വരണ്ട കാലാവസ്ഥ. തൊട്ടടുത്ത കോവിലില്‍ നിന്നു ഗോവിന്ദരാജിന്റെ ഓ മുരുഹാ…മുരുഹാ.. അലയടിച്ച് വരുന്നുണ്ട്. ആ ഗാനം എന്നില്‍‍ ഭക്തിയല്ല കൊണ്ടുവന്നത്. കനമുള്ള ഒരു കാര്‍മേഘകൂട്ടം നെഞ്ചിലേക്ക് ഉരുണ്ട്‌ കൂടിയതു പോലെ. കണ്ണീര്‍ കിനിഞ്ഞിറങ്ങി. എവിടെയാണ്‌ എന്റെ ഏട്ടന്‍‍ കിടക്കുന്നത്? മോർച്ചറിയിലോ ഈശ്വരാ.. ആ കാഴ്ച ഇപ്പോൾ കാണണമല്ലൊ! ഞങ്ങളെ റോഡരികില്‍ നിര്‍ത്തി നാണുവേട്ടൻ‍ ഒന്ന്‌ കറങ്ങി വന്നു പറഞ്ഞു.. "വാ ഒരു മലയാളീന്റെ ചായക്കടയുണ്ട് അങ്ങോട്ട് പോവ്വാ.." ഞങ്ങള്അനുസരിച്ചു.

‌ ‍

ഹോട്ടല്‍‍ സ്വാമി വിലാസം എന്ന് ഇംഗ്ലീഷില്‍‍ എഴുതി കെട്ടിതൂക്കിയ ബോര്‍ഡ്‌. ഒന്ന്‌ രണ്ട് നീളന്‍‍ ബെഞ്ച് നിരത്തിയിട്ട ഒരു കരിപിടിച്ച ചായക്കട. നാണുവേട്ടൻ‍ നാല്‌ ചായക്ക് ഓഡര്‍ നല്കി ‍ മുതലാളിയെ പരിചയപ്പെട്ടു. പാലക്കാട്ടുകാരൻ രാജൻ. പിന്നെ കൂടുതല്‍‍ വളച്ച്കെട്ടില്ലാതെ‌ കാര്യത്തിലേക്ക് കടന്നു. മോഹനേട്ടന്റെ പേരു പറയുമ്പോഴേക്കും അയാള്‍ക്ക്‌ ആളെ മനസിലായി. " നമ്മ മോഹണ്ണനാ.. തെരിയും തെരിയും. ഇതൊക്കെ അവരുടെ ഏരിയാ.." ആ പറഞ്ഞ "ഏരിയാ" എന്താണെന്ന്‌ ഞങ്ങള്‍ക്ക്‌ പിടികിട്ടിയില്ല. പിന്നീടുള്ള സംഭാഷണത്തില്‍‍ അത്‌ പുറത്തായി. മോഹനേട്ടന്‍‍ ആ ഏരിയായിലുള്ള ഒരു ദാദയാണ്‌ പോലും. ചെറിയ പരിഭ്രമത്തോടെ നാണുവേട്ടൻ‍ കൈയ്യിലുള്ള കത്ത്‌ അയാളെ ഏല്‍പ്പിച്ചു. കത്ത്‌ വായിക്കവെഅവിശ്വസനീയമായ എന്തോ പോലെ നെറ്റി ചുളിഞ്ഞ്‌ വരുന്നത്‌ ‌ കാണാമായിരുന്നു. പൊട്ടിച്ചിരിച്ച്‌ കൊണ്ടാണു വായന അവസാനിപ്പിച്ചത്‌. “ഇതു നിങ്ങളെ ആരോ പറ്റിച്ചതാ.. മോഹണ്ണന്‍‍ ഇന്നലെ വൈകീട്ടും ഇവിടെ വന്ന് ചായ കഴിച്ച് പോയതാ.”

‍ ‍‌‌

ഞങ്ങൾ നാലുപേരും മുഖത്തോട്‌ മുഖം നോക്കി. നാണുവേട്ടൻ ഞാന്‍ അപ്പൊഴേ പറഞ്ഞില്ലേ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി ശരിവെച്ചു. മുതലാളി അകത്തേക്ക്‌ നോക്കി ഉച്ചത്തിൽ ഒരു നീട്ടിവിളി. "ഡൈ സെൽവം.." അകത്ത്നിന്ന്‌ ഉടുമ്പിനെ പോലത്തെ ഒരു അണ്ണൻകുട്ടി ഇറങ്ങിവന്നു‌. “ഡൈ നീ സീഗ്രം പോയി നമ്മ മോഹണ്ണനെ കൂപ്പിട്ട്വാ. ഇവങ്ങളൊക്കെ മോഹണ്ണ റിലാറ്റീവ്സ്‌..”ഞങ്ങളെ ബഹുമാനപുരസ്സരം നോക്കിയ ശേഷം ചെക്കന്‍ ഒരുസൂചിതുമ്പിയെ പോലുള്ള മൊപ്പഡിൽ ചാടിക്കയറി‍ പറന്നു പോയി. ഞങ്ങള്‍ക്ക്‌ ആകാംക്ഷ കൊണ്ട് ഒന്നും മിണ്ടാനായില്ല. ഇരിപ്പുറക്കുന്നില്ല. കുറച്ച് കഴിഞ്ഞ് ആ മോപ്പഡ് കടയുടെ മുന്നില്‍‍ വന്നു നിന്നു. ഞാന്‍ പിന്നിലിരിക്കുന്ന ആളെ സൂക്ഷിച്ച്‌ നോക്കി. ഒരപരിചിതന്‍‍.. മെലിഞ്ഞ ഒരു എല്ലിന്‍കൂട്‌. താടിയും മുടിയും തെങ്ങിന്റെ വേരിറങ്ങിയതുപോലെ. പക്ഷേ ചോര ചുവപ്പിച്ച കണ്ണുകളില്‍‍ ഒരു പരിചയം, രക്ത ബന്ധത്തിന്റെ എന്തോ ഒരു മിന്നലാട്ടം. ഞാന്‍‍ അടുത്തു പോയി കണ്ണിലേക്ക്‌ നോക്കി. അതെ.. മോഹനേട്ടന്‍!‍

‌ ‌ ‌‍‍

കാല്‍വെള്ളയില്‍‍ നിന്ന്‌ ഒരു തെരുപ്പ്‌ മുകളിലോട്ട്‌ കയറി തലയിലെത്തി ഒന്ന് മിന്നി. ഒരു നിമിഷം..! മരിച്ച്‌ പോയഏട്ടനെ ജീവനോടെ കണ്ടെത്തിയ സന്തോഷമോ സങ്കടമോ തോന്നിയില്ല. ഒരു മരവിപ്പ്‌..! ഇതായിരുന്നോ ഏട്ടന്‍‍? ഇതിന്‌ വേണ്ടിയായിരുന്നോ ഇത്രേടം വരെ വന്നത്‌? ചാരായത്തിന്റെ ഹാങ്ങ്ഓവറില്‍ മോഹനേട്ടന്റെ കാലുകള്‍‍ ഉറക്കുന്നില്ല. അണ്ണന്‍ചെക്കന്‍‍ താങ്ങി പിടിച്ചിട്ടുണ്ട്. കുറച്ച്‌ നേരം ഞങ്ങളെ നോക്കിയതിനു‌ ശേഷം ഏട്ടന്‍‍ ഒന്ന്‌ അമര്‍ത്തി കണ്ണടച്ചു തുറന്നു. ഞങ്ങളെ മനസിലായി എന്ന്‌ തോന്നുന്നു. നാണുവേട്ടന്‍‍ വന്ന കാര്യങ്ങള്‍പറഞ്ഞു. കത്ത് വായിക്കാന്‍‍ കൊടുത്തു. അത്‌ വായിച്ച ശേഷം കടക്കാരനോടായി, "രാജാ.. ഇത് അന്ത സെല്‍‌വനുടെ വേല… മ്മ് ..” എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ മോഹനേട്ടന്‍ തലയാട്ടി.

‍ ‍‍‍

പിന്നെ കുറേനേരം അവനെ നാട്ടിലേക്ക്‌ കൊണ്ടുവരാനുള്ള ശ്രമമായിരുന്നു. പ്രായമായ അച്ഛനും അമ്മയുംജലപാനമില്ലാതെ കണ്ണീരൊഴുക്കുന്നതിനെ പറ്റിയൊക്കെ പറഞ്ഞു. എല്ലാം കേട്ടിട്ടും മോഹനേട്ടന്റെ വിളറിയ മുഖത്ത്‌ ‌ഒരു വികാരവും കണ്ടില്ല. എല്ലാറ്റിനോടും "പിന്നേ വറാം" ‌എന്ന ഒറ്റവാക്കില്‍ പറഞ്ഞൊഴിഞ്ഞു. അവസാനം ഗത്യന്തരമില്ലാതെ ഇനി നീ ചത്താലും നാട്ടില്‍‍ നിന്ന്‌ ആരും വരില്ല എന്ന്‌ പറഞ്ഞ് പിരിയേണ്ടി വന്നു ഞങ്ങള്‍ക്ക്‌. വരാന്‍ നേരം മോഹനേട്ടന്‍‍ എന്റെ ചുമലില്‍‍ സ്നേഹപൂര്‍വ്വം കൈ വെച്ചു. ഞാന്‍ ആ തണുത്ത കൈ തട്ടികളഞ്ഞു. ചിരിച്ച് കൊണ്ട് “ഹൊ ഹൊ നിനക്കും തിമിറാ.." എന്ന് മോഹനേട്ടന്‍ പറഞ്ഞു. അത്രയ്ക്ക്‌ വേണ്ടിയിരുന്നില്ലെന്ന്‌ പിന്നീടെനിക്ക്‌ തോന്നി.

‌ ‌‍‌‌

പോയതു പോലെ തിരിച്ചും കിട്ടിയ വാഹനങ്ങളില്‍‍ തൂങ്ങിപിടിച്ച്‌ ഞങ്ങള്‍ നാട്ടിലേക്ക്‌ തിരിച്ചു. എല്ലാവരും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. അമ്മയ്ക്ക്‌ സന്തോഷമായി. "ന്റ മോന്‍‍ ജിവനോടെ ഇണ്ടല്ലോ മുത്തപ്പാ" അവന്റെ വിശേഷങ്ങള്‍‍ അമ്മ നിര്‍ത്താതെ ചോദിച്ചു. കളവ്‌ പറയാന്‍‍ സ്വതവെ മിടുക്കനായ എനിക്കു വാക്കുകള്‍ക്ക്‌ പഞ്ഞമുണ്ടായില്ല. പക്ഷേ അച്ഛന്‍‍ ഒന്നും ചോദിച്ചില്ല. അത്‌ ഞങ്ങള്‍ക്കെല്ലാവര്‍ക്കും വിഷമമായി. പിന്നീടങ്ങോട്ട്‌ അച്ഛന്‍‍ പുറത്തൊന്നും പോവാതായി. കൂടുതലൊന്നും സംസാരിക്കതെയായി. വല്ലതും പറയുന്നെങ്കില്‍‍ എന്നോട്‌ മാത്രം. എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞ ഒരു കുറ്റവാളിയേപ്പോലേ അച്ഛന്‍ മുറിക്കുള്ളില്‍‍ തന്നെ ദിവസങ്ങള്‍‍ തള്ളിനീക്കി.‌


‌‍‍‍

തീരെ വയ്യാതായപ്പോള്‍ അച്ഛനെ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കി. വീടും ആശുപത്രിയുമായി എന്റെ ദിവസങ്ങള്‍ ചുരുങ്ങി. എന്നെ കണ്ടില്ലെങ്കില്‍ അച്ഛന്‍‍ വല്ലാതെ അസ്വസ്ഥനാവുമായിരുന്നു. അതു കൊണ്ട് അച്ഛന്റെ അരികില്‍‍ നിന്ന്‌ ഞാന്‍‍ മാറിയില്ല. ദിവസങ്ങള്‍ പലതും പോയിമറഞ്ഞു. ഈ തിരക്കിനിടെ ഞങ്ങള്‍ മോഹനേട്ടനെ മുഴുവനായും മറന്ന്‌ പോയിരുന്നു. മഴപെയ്ത്‌ തോര്‍ന്ന്‌ മാനം തെളിഞ്ഞ ഒരു കര്‍ക്കിടക സന്ധ്യയ്ക്ക് അച്ഛന്‍‌ മോഹനേട്ടനെപറ്റി എന്തോ അവ്യക്തമായി ചോദിച്ചു. നിമിഷങ്ങള്‍ കൊണ്ട്‌ അതൊരു തേങ്ങലായി. പിന്നെ എന്റെ മടിയില്‍‍ കിടന്ന്‌ എന്നെന്നേക്കുമായി ‌ വിടപറഞ്ഞു.

‍ ‌‍‍‌

പതിനാറാം നാള്‍ ചടങ്ങുകളൊക്കെ കഴിഞ്ഞു. പിറ്റേ ദിവസം രാവിലെ കടയുടെ താക്കോല്‍‍ അമ്മ ഏല്‍പ്പിച്ചു. അപ്പോള്‍‍ അമ്മയുടെ കൈ വിറക്കുന്നുണ്ടായിരുന്നു. അച്ഛനെ മനസില്‍‍ ധ്യാനിച്ച്‌ താക്കോല്‍‍ വാങ്ങി ഞാന്‍‍ മുറ്റത്തേക്കിറങ്ങി. അലക്ക്‌ കല്ലിമ്മേലില്‍‌ ഒരു ബലിക്കാക്ക അലമുറയിട്ട്‌ കരയുന്നു. അതു കേട്ട് അകത്ത് നിന്ന്‌ അമ്മ വിളിച്ച് പറഞ്ഞു. "അയിന എറിഞ്ഞ്‌ പായിക്കെടാ ദുരിതം തീര്‍ന്നില്ലേ മുത്തപ്പാ..”

‌ ‍

ഞാന്‍‍ കടയിലെത്തി പൂട്ട് തുറന്ന് ആദ്യത്തെ നിരപ്പലക മാറ്റിവെച്ചു. പെട്ടെന്ന്‌ നിരപലകള്‍ക്കിടയില്‍‍ നിന്ന് കുറേ ദിവസമായി കാത്തിരിക്കുന്നത്‌ പോലെ ഒരു നീല ഇന്‍ലാന്‍ഡ് എന്റെ കാലിലേക്ക്‌ ചാടി വീണു. ഞാനത് പൊട്ടിച്ച്‌ വായിച്ചു. ഉള്ളടക്കം ഇതായിരുന്നു. “മോഹണ്ണന്‍ മരിച്ച് പോയി.. ഒരു ഏക്സിഡന്റ് ആയിരുന്നു. ആദ്യം ആളെ തിരിച്ചറിഞ്ഞില്ല. കുറച്ചു ദിവസം മോര്‍ച്ചറിയില്‍‍ വച്ചു. പിന്നെ ഇവിടെ തന്നെ മറവ്‌ ചെയ്തു…എന്ന്‌ രാജന്‍ ‍" നെഞ്ച് പിളര്‍ക്കുന്ന വേദനയോടെ ഞാന്‍ കത്തിലെ ദിവസങ്ങള്‍ കൂട്ടിനോക്കി…


അച്ഛനും മോഹനേട്ടനും ഒരേ ദിവസമാണ്‌‌ മരിച്ചത്‌.. ആരായിരുന്നു ആദ്യം...! മരണത്തില്‍‍ ആര് അരെയാണു തോല്‍പ്പിച്ചത്‌? ആരുടെ വാശിയാണ്‌ വിജയിച്ചത്‌!
‌............................................................

(ഇതൊരു അനുഭവമല്ല, കഥ മാത്രമാണ്‌.)

90 comments:

  1. കുമാരേട്ടാ, വായിച്ചു, വേദനിച്ചു, ഇനി എന്താ പറയുക, എല്ലാം നല്ലതിന് വേണ്ടി എന്ന് കരുതുക

    ReplyDelete
  2. വെള്ളം പോലെ വായിക്കാവുന്ന എഴുത്തിന് ആദ്യമേ നന്ദി.

    ഒറ്റ ഇരിപ്പില്‍ വായിച്ച് കഴിഞ്ഞപ്പോള്‍ കണ്ണുകള്‍ അറിയാതെ ഈറനണിഞ്ഞു.
    പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു നൊമ്പരം.
    മദ്രാസ്സിലെക്ക് ഒരു യാത്ര കഴിഞ്ഞ് സമാധാനത്തോടെ ഇരിക്കുമ്പോഴാണ് രണ്ടു മരണവും കൂടി....

    ReplyDelete
  3. കുമാരോ ഇതു സത്യമോ നുണയോ ...എന്തായാലും മൂസാക്കാനു കൊഴപ്പല്ല്യ. കാരണം ജ്ജ്‌ പറഞ്ഞു അന്റെ വാപ്പ അന്റെ മടീലു കെടന്നാ മയ്യത്തായത്‌ ന്ന്. അന്ന് ജ്ജ്‌ കോളേജില​‍്‌. അയിനു മുൻപ്‌ "ഉണങ്ങാത്ത മുറിപ്പാടുകൾ" എന്ന പോസ്റ്റില​‍്‌ ജ്ജ്‌ തന്നെ പറയുണു അന്നെ സ്കൂളില​‍്‌ ന്നിന്ന് വിട്ടു വന്നപ്പോൾ അന്റെ അച്ഛൻ മരിച്ചു കെടക്ക്ണൂന്ന്. ഞാനിപ്പൊ ഇതെലേതച്ഛന്റെ മരണാ ബിശ്വസിക്കാ...ഇജ്ജ്‌ ഇതിനൊരു വിശദീകരണം തന്നെ തീരൂ...ഇനി ജ്ജ്‌ ഇത്‌ ഡിലീറ്റ്‌ ചെയ്ത്‌ കളഞ്ഞാൽ ഞാനതൊരു പോസ്റ്റാക്കും എന്റെ ഉമ്മാണെ സത്യം...ന്നാ പറഞ്ഞോ..

    ReplyDelete
  4. വായിച്ചു,വേദനിച്ചു.........

    ReplyDelete
  5. കുമാരേട്ടാ...വായിച്ചു....നീറുന്ന ജീവിതാനുഭവങ്ങളെ പറ്റി കമന്റ് പറയുവാന്‍ വയ്യ .
    പിന്നെ മൂസാക്ക മുകളില്‍ ചോദിച്ച പോലെ ഒരു സംശയം എനിക്കും ഉണ്ട്.. മുന്‍പത്തെ പോസ്റ്റില്‍ പറഞ്ഞതും ഇതും തമ്മില്‍ ചര്‍ച്ച കുറവ് ...സംശയം തീര്‍ത്തു തരുമല്ലോ ?

    ReplyDelete
  6. അച്ഛനും മകനും

    ജീവിതത്തില്‍ പിണങ്ങി നിന്നു

    മരണത്തില്‍ ഒത്തു ചേര്‍ന്നു
    മനസ്സില്‍ ചെറിയൊരു നൊമ്പരം ബാക്കി

    ReplyDelete
  7. ഇതു വെറും കഥയാണ് സുഹൃത്തുക്കളെ,എനിക്ക് തോന്നുന്നത് അനുഭവ കഥയല്ല എന്നാണ്. ലേബലും പറയുന്നത് കഥ എന്ന് തന്നെയെന്നാണ്.
    വായിക്കുക ആസ്വദിക്കുക നിറഞ്ഞ കണ്ണോടെ ഒരു കമന്റിടുക എന്നിട്ട് അടുത്ത ബ്ലോഗിലേക്ക് നീങ്ങുക. നല്ല കഥ കുമാരേട്ട.

    ഷാജി ഖത്തര്‍.

    ReplyDelete
  8. അല്ല ഒരു കാര്യം പറയാം. പ്രീയപ്പെട്ട നാട്ടാരെ ഇത് കഥയാണ്; ജീവചരിത്രമല്ല. സിനിമയിലും കഥയിലും ഇങ്ങനെ ഓരോ സംശയങ്ങൾ ചോദിച്ചാൽ കഥാപാത്രങ്ങൾ ഇത്തിരി വെഷമിക്കും. മൂസാക്ക കഥ വായിച്ചാ മതി.
    പിന്നെ കഥ വളരെ നന്നായിട്ടുണ്ട്. വേദനയിൽ ചാലിച്ച കഥ.

    ReplyDelete
  9. ഇത് കഥയാണ് എന്ന് വിശ്വസിച്ച് തന്നെയാണ് വായിച്ചു തീര്‍ത്തത്..നന്നായി വരച്ചു തീര്‍ത്തിരിക്കുന്നു..അക്ഷരങ്ങള്‍ കൊണ്ടൊരു ജീവിത ചിത്രം..

    ReplyDelete
  10. കുമാരേട്ടാ, നിങ്ങളിത് എന്തു ഭാവിച്ചാ മനുഷ്യാ,
    സെന്ടിയടിപ്പിച്ചു കൊല്ലാന്‍ തന്നെ തീരുമാനിച്ചോ?
    എന്തായാലും ഒഴുക്കോടെ ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്തു. അച്ഛനും മോഹനെട്ടനുമെല്ലാം ഇപ്പോഴും ഉള്ളില്‍ നീറുന്നു.
    താങ്കള്‍ക്കു ഏതു തരം വിഷയവും കൈകാര്യം ചെയ്യാന്‍ കഴിയും എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്ന കഥ.

    ReplyDelete
  11. kumaaretto, ദെന്താപ്പാ കഥ !!

    ReplyDelete
  12. ഒഴാക്കന്‍: ആദ്യ കമന്റിന് വളരെ നന്ദി. പട്ടേപ്പാടം റാംജി : നന്ദി. മൂസാക്ക: മൂസാക്കാ, ചൊറയാക്കല്ലേ... അതു അനുഭവം തന്നെ, ഇത് വെറും കഥയാണ്. കഥ മാത്രം. എഴുതാനുള്ള സൌകര്യത്തിന് ഞാന്‍ എന്നുപയോഗിച്ചു എന്നേയുള്ളു. കമന്റിന് നന്ദി. krishnakumar513: നന്ദി. കണ്ണനുണ്ണി: കണ്ണ, ഇത് കഥ മാത്രമാണേ.. നന്ദി. ramanika, shaji: നല്ല കമന്റിന് നന്ദി. mini//മിനി: സ്പെഷ്യല്‍ താങ്ക്സ്. smitha adharsh, സുമേഷ് | Sumesh Menon, suchand scs : വളരെ വളരെ നന്ദി.

    ReplyDelete
  13. കുമാരേട്ടാ, ഒരു ഒഴുക്കിൽ വായിച്ചൂട്ടോ? കഥയായത്‌ നന്നായി.. പിന്നെ ആ നാണുവിന്റെ വിവരം വല്ലഹും ഉണ്ടോ? ഇത്തരക്കാർ എല്ലായിടത്തും ഉണ്ടല്ലേ?

    ReplyDelete
  14. നല്ല കഥ, ഒരു അനുഭവം പോലെ തന്നെ തോന്നി.
    കുമാരന്‍ ജിയും ലൈന്‍ മാറ്റിപ്പിടിക്കുകയാണോ.
    നിങ്ങളുടെയൊക്കെ ബ്ലോഗാ ടെന്‍ഷന്‍ തലയ്ക്കു പിടിക്കുമ്പം ഒരാശ്വാസം.

    ReplyDelete
  15. ഒര് ഏലായിറ്റ്ല്ല. ആരെങ്കിലും കൈ പ്ടിച്ച് വെച്ചിനാ ? അയിച്ച് ബ്‌ഡപ്പാ ബാവനേന.. :)

    ReplyDelete
  16. കുമാരേട്ടാ,
    ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്തു .............എന്ത് പറയണം എന്ന് അറിയില്ല

    ReplyDelete
  17. ഇത് വായിച്ച് പൊട്ടിക്കരഞ് കഴിഞപ്പോളാണ് അറിയുന്നത് ഇതിലെ ബാപ്പ താങ്കളുടേതല്ല എന്ന് ...ഇനി മരണക്കഥ എഴുതുമ്പോള്‍ കുമാരന്‍ അതില്‍ അയല്‍ക്കാരനോ നാട്ടുകാരനോ ഒക്കെ ആയി പ്രത്യക്ഷപ്പെടണം അപ്പോള്‍ ഞങള്‍ കഥ വായിച്ച് രസിച്ചു കൊള്ളാം..കുമാരാ നിങളെ ഞങള്‍ അത്രമാത്രം സ്നേഹിക്കുന്നു...നിങളുടെ വേദന ഞങളുടേതുമാണ്...

    ReplyDelete
  18. അനുഭവമല്ലല്ലോ അതന്നെ ആശ്വാസം

    ReplyDelete
  19. ദേ പിന്നെയും സെന്റി. എന്താ കുമാരേട്ടന്‍ വായനക്കാരെ സങ്കടപ്പെടുത്താന്‍ കൊട്ടേഷന്‍ എടുത്തിട്ടുണ്ടോ? ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഈ ബ്ലോഗില്‍ സെന്റി കഥകള്‍ നിരോധിച്ചിരിക്കുന്നു...ഹും

    ഓണ്‍ ടോപ്പിക്ക്: കഥ നന്നായിട്ടുണ്ട് കേട്ടോ. കഥ പറഞ്ഞ രീതിയും വ്യത്യസ്തം.

    ReplyDelete
  20. കഥയാണെന്ന ആശ്വാസ്സത്തോടെ

    ReplyDelete
  21. നല്ല കഥ.
    ഹൃദയാവർജകമായി എഴുതി...
    അഭിനന്ദനങ്ങൾ!
    (ഒരു എഴുത്തുകാരനു വൈവിധ്യം തീർച്ചയായും ആവശ്യമാണ്. മനസ്സിൽ തോന്നുന്ന ഭാവങ്ങൾ ഒക്കെയും ആവിഷ്ക്കരിക്കുക. തമാശയിൽ മാത്രം ഒതുങ്ങേണ്ട ആളല്ല, കുമാരൻ!)

    ReplyDelete
  22. ഒരപരിചിതന്‍‍.. മെലിഞ്ഞ ഒരു എല്ലിന്‍കൂട്‌. താടിയും മുടിയും തെങ്ങിന്റെ വേരിറങ്ങിയതുപോലെ. പക്ഷേ ചോര ചുവപ്പിച്ച കണ്ണുകളില്‍‍ ഒരു പരിചയം, രക്ത ബന്ധത്തിന്റെ എന്തോ ഒരു മിന്നലാട്ടം. ഞാന്‍‍ അടുത്തു പോയി കണ്ണിലേക്ക്‌ നോക്കി. അതെ.. മോഹനേട്ടന്‍!‍

    രക്തം രക്തത്തെ മനസിലാക്കും എന്ന വരി മനോഹരമായി വിവരിച്ചിരിക്കുന്നു.

    കുമാരാ, കഥ നല്ലത് തന്നെ, അവതരണത്തില്‍ പുതുമ തോന്നിയില്ല
    (അഭിപ്രായം പോസിറ്റീവായി കാണണമെന്ന് അപേക്ഷ)

    ReplyDelete
  23. നല്ല കഥ... ഒറ്റയിരുപ്പിനു്‌ വായിച്ചു തീര്‍ത്തു...

    ReplyDelete
  24. Manoraj, ശ്രീനന്ദ, ശ്രീലാല്‍, അഭി, poor-me/പാവം-ഞാന്‍, ചെലക്കാണ്ട് പോടാ, കവിത - kavitha, jyo , jayanEvoor, അരുണ്‍ കായംകുളം, Ramesh / രമേഷ് ..

    എല്ലാവര്‍ക്കും നന്ദി...

    ReplyDelete
  25. ഒരു സെന്റി കഴിഞ്ഞപ്പം അടുത്ത സെന്റി, അനിലേട്ടാ ഇതെന്താ സെന്റി സീസണ്‍ ആണോ,

    അവസാനം ഗത്യന്തരമില്ലാതെ ഇനി നീ ചത്താലും നാട്ടില്‍‍ നിന്ന്‌ ആരും വരില്ല എന്ന്‌ പറഞ്ഞ് പിരിയേണ്ടി വന്നു ഞങ്ങള്‍ക്ക്‌

    അറം പറ്റിയ വാക്കായി പോയി അല്ല അണ്ണാ, (എന്തായാലും കഥയല്ലേ എന്നോര്‍ത്ത് ഞാന്‍ സമാധാനിക്കും)

    ReplyDelete
  26. കുമാരേട്ടാ ,
    ഹൃദയസ്പര്‍ശിയായ കഥ :)
    അഭിനന്ദനങ്ങള്‍...

    ReplyDelete
  27. കഥ നന്നായി കുമാരേട്ടാ... നല്ല ഒഴുക്കോടെ വായിച്ചു.

    ReplyDelete
  28. ഇങ്ങനെ ചങ്കില്‍ കൊള്ളുന്ന കഥയൊന്നും എഴുതല്ലേ കുംസ്

    ReplyDelete
  29. കഥ ആയതു കൊണ്ട് കുഴപ്പമില്ല. അല്ലെങ്കില്‍ ഞാന്‍ ഇവിടെ സെന്റി അടിച്ചേനേ... എഴുത്തിനെ പറ്റി ഒന്നും പറ്യേണ്ട കാര്യം ഇല്ലല്ലോ... അടുത്ത വിറ്റ് ഉടനേ പോരട്ടേ...

    ReplyDelete
  30. വായിച്ചു..
    മനസ്സിനെ കൊളുത്തി വലിക്കുന്ന ചിലത് ഏഴുതാതിരിക്കുന്നതെങ്ങിനെ അല്ലെ..

    ReplyDelete
  31. Moossakka caught you right Kumara...
    Anyhow finally they two united

    ReplyDelete
  32. കുമാരേട്ടാ, എന്തോ ഒരു മൂര്‍ച്ച്ക്കുറവ് ഫീലുചെയ്യുന്നു.

    ReplyDelete
  33. മുടിഞ്ഞ എന്തെങ്കിലും തിരക്കിലായിരിക്കുന്പോഴാണ് പലപ്പോഴും ഇതൊന്നു വായിച്ചുനോക്കൂ- എന്ന് കുമാരന്‍െറ ലിങ്ക് കിട്ടുന്നത്. പിന്നെ എല്ലാം മറന്ന് ഒരു വായനയാണ്. അവസാനത്തെ വരിയും വായിച്ചു തീരുമ്പോള്‍ ഇവനൊന്നും വേറെ പണിയില്ലേ എന്ന സഹതാപത്തിലിരിക്കുന്പോഴാണ് ചെയ്യാനേല്‍പിച്ച പണികളെല്ലാം മറന്നുപോയി എന്ന കാര്യം ഓര്‍മവരിക. ആ ഒരു ദിവസം പിന്നെ പോക്കാ....

    ReplyDelete
  34. കഥ വായിച്ചു, ഇഷ്ടപ്പെട്ടു.

    ReplyDelete
  35. നിങ്ങള്‍ വളരെ നല്ല ഒരു എഴുത്ത് കാരനാണ് .അതി ബുദ്ധിമാനും !!!!!!

    ReplyDelete
  36. Kumarettaa nalla kadha...all the best

    ReplyDelete
  37. കുറുപ്പിന്റെ കണക്കു പുസ്തകം, Renjith, ശ്രീ, ലടുകുട്ടന്, അബ്കാരി, മുരളി I Murali Nair, Pd, the man to walk with, വെഞ്ഞാറന്, Typist | എഴുത്തുകാരി, പ്രദീപ്, vigeeth, അഭിമന്യു, Radhika Nair : എല്ലാവര്ക്കും നന്ദി.

    meera : തനിക്ക് ഞാന് വായിക്കന് പറഞ്ഞ് ലിങ്ക് അയക്കാറില്ലല്ലോ സുഹ്രുത്തേ… പേരല്പ്പം മാറ്റി വിളിക്കാന് തോന്നുന്നു.

    ReplyDelete
  38. നല്ലത് കുമാരേട്ടാ !
    വേദനയും നല്ലതാണ്.. ഇടയ്ക്കൊക്കെ വേദനിച്ചാലേ ചിരിയുടെ വില അറിയൂ ... അത് കൊണ്ടാണല്ലോ തിരക്കില്‍ ഇരിക്കുന്ന്നവര്‍ പോലും അറിയാതെ വായിച്ചു പോകുന്നത് !

    ReplyDelete
  39. kumaretta, nannayi ezhuthiyiriykkunnu, nalla katha :)

    ReplyDelete
  40. ഒരു സിനിമ കാണുന്ന പ്രതീതിയോടെ ഒറ്റയിരുപ്പിനു വായിച്ചു..ഹൗ...എന്തൊരു വിവരണം..,
    അഭിനന്ദനങ്ങൾ

    ReplyDelete
  41. എന്‍െറ കുമാരേട്ടാ,
    പൊക്കിപ്പറയുന്നവരെ മാത്രമേ ഏട്ടന്‍ ഇഷ്ടപ്പെടുകയുള്ളൂവെങ്കില്‍ ഈയുള്ളവളും ഇനി മുതല്‍ അങ്ങനെ പറയാം.

    ReplyDelete
  42. കഥയാണെങ്കിലും അനുഭവം പോലെ തോന്നി. കുമരേട്ടൻ ഇനി എഴുതി തെളിയാനില്ല. പക്ഷെ വെറൊരു കാര്യം എന്താന്നുവച്ചാൽ കൊമേഴ്സ്യൽ സിനിമകൾ ചെയ്തു കൊണ്ടിരുന്ന സംവിധായകർ സംതൃപ്തിക്കു വേണ്ടി ആർട്ട്‌ ഫിലിം എടുക്കുന്നതുപ്പോലെ നർമ്മം കൈകാര്യം ചെയ്യുന്ന കുരാമേട്ടൻ(കുമാരേട്ടൻ) സീരിയസ്‌ എഴുതിയപ്പോൾ പ്രതീക്ഷിച്ച ആ സുന കിട്ടിയില്ല. എന്നാലും .....ഇനി ഒന്നും പറയണില്ല്യ...അത്രെന്നെ എന്നേ കൊണ്ടു പറ്റൂ.

    ReplyDelete
  43. ഉള്ളില്‍ തട്ടുംവിധം എഴുതി, നന്നായിരിക്കുന്നു.
    അനുഭവമല്ല വെറും കഥയാണെന്ന് എഴുതിവെച്ചിട്ടുണ്ടെങ്കിലും പലരും അത് കണ്ടില്ല എന്നു തോന്നുന്നു!!.

    ReplyDelete
  44. ആര് ആരെ തോല്‍പ്പിച്ചാലും
    ഇരുവരും അതറിയാതെ പോയി.
    ഇടക്കൊന്നു സീരിയസ് ആവാമെന്ന് കരുതിയോ?

    ReplyDelete
  45. നല്ലൊരു കഥാനുഭവം.ലളിതം.‘പെരുമഴകാലത്തെ കാലത്തിലെ’ കൊച്ചാപ്പയെ ഓർമ്മിപ്പിച്ചു ചില സീനുകൾ

    ReplyDelete
  46. കൊലകൊമ്പന്‍ , വേദ വ്യാസന്‍, കമ്പർ, meera , എറക്കാടൻ / Erakkadan, തെച്ചിക്കോടന്‍ , Sukanya, ആര്‍ദ്ര ആസാദ് / Ardra Azad

    എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  47. കുമാരൻ, നന്നായി എഴുതി..

    ReplyDelete
  48. കഥയിലൂടെ കാര്യവും,കാര്യത്തിലൂടെ കളിതമാശയും
    ഉഷാറായിട്ടുണ്ട്..കുമാരാ CONGRATZ !!

    ReplyDelete
  49. വായനാസുഖമുള്ള ശൈലി.
    ‘ഞാൻ’ അവതരിപ്പിക്കുന്ന കഥയാകുമ്പോൾ ഇത്രയും‌ വൈകാരികത തുളുമ്പി നിൽക്കുന്ന അനുഭവകഥനം ഇത്രമേൽ നിസ്സംഗമാകാമോ..?

    ReplyDelete
  50. കഥ വായിച്ചപ്പോള്‍ സങ്കടം തോന്നി.
    രണ്ടു മരണവും കണ്മുന്നില്‍ നടന്നപോലെ...
    താഴെ ഇതൊരു അനുഭവമല്ല കഥ മാത്രമാണ് എന്ന് കണ്ടപ്പോഴാണ് സമാധാനമായത്.

    ReplyDelete
  51. നല്ല കഥ കുമാരേട്ട.

    ReplyDelete
  52. ഉള്ളില്‍ തട്ടും വിധം നന്നായി എഴുതിയിരിക്കുന്നു..

    ReplyDelete
  53. വാശിയുടെ പേരില്‍ ഹോമിച്ചു തീര്‍ക്കാനുള്ളതല്ല ജീവിതം....അല്ലേ കുമാരേട്ടാ??? വളരെ നന്നായിട്ടുണ്ട്...

    ReplyDelete
  54. മനസ്സിന്‍റെ ഉള്ളില്‍ സ്പര്‍ശിച്ചു കൊണ്ടുള്ള എഴുത്ത് ........വളരെ നന്നായിരിക്കുന്നു .....

    ReplyDelete
  55. വായിച്ചു,നല്ല കഥ.
    മനസ്സിൽ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു വേദന ബാക്കിയായി...

    ReplyDelete
  56. കുമാരേട്ടൻ കലക്കി

    ReplyDelete
  57. അനുഭവം അല്ല, കഥയാണ് എന്ന വാക്കില്‍ ആശ്വാസം കൊള്ളുന്നു. എങ്കിലും ഈ കഥ വേദനിപ്പിച്ചു.
    :(

    ReplyDelete
  58. ദീപു, ഒരു നുറുങ്ങ്, പള്ളിക്കരയില്, രാമചന്ദ്രന് വെട്ടിക്കാട്ട്., സിനു, ഗിനി, Rare Rose, കിച്ചന്, കുട്ടന്, വല്യമ്മായി, മാനസ, നന്ദന, raadha

    എല്ലാവര്‍ക്കും നന്ദി......

    ReplyDelete
  59. വായിച്ചു തുടങ്ങിയപ്പഴെ ഇതു അനുഭവമാവരുതെ എന്നു പ്രാര്‍ത്ഥിച്ചു .ഇതിനു മുന്‍പ് കുമാരന്‍ ഒരിക്കല്‍ എന്നെ കരയിപ്പിച്ചതാ… അവസാനം കഥമാത്രമാണെന്നു പറഞ്ഞപ്പോള്‍ നല്ല ഒരു കഥ വായിച്ച “സുഖം” (സുഖമാണോ എന്നറിയില്ല) എന്തായാലും ഞാന്‍ ശരിക്കും അനുഭവിച്ചു.

    ReplyDelete
  60. വെറുമൊരു കഥ മാത്രമാണോ? അവതരണം കണ്ടപ്പോള്‍ അങ്ങനെ തോന്നിയില്ല

    ReplyDelete
  61. നല്ല കഥ, നല്ല അവതരണം.

    ReplyDelete
  62. മനുഷ്യനെ കരയിക്കാനായിട്ട്............
    :(
    നല്ല കഥ.
    കഥ മാത്രമാണ് എന്ന് പ്രത്യേകം എഴുതിയത് നന്നായി.അത്രയെങ്കിലും ആശ്വാസം.

    ReplyDelete
  63. കൊള്ളാം കുമാരാ. നല്ല ഒഴുക്ക്‌ ഉള്ള എഴുത്ത്.

    ReplyDelete
  64. വെറും കഥയാണെന്ന് ആദ്യേ പറഞ്ഞിരുന്നെങ്കിൽ ആ വീർപ്പുമുട്ടലൊഴിവാക്കായിരുന്നല്ലൊ കുമാരാ..ച്ചാൽ കഥ നന്നായീന്നർത്ഥം!

    ReplyDelete
  65. മരണം സത്യം .കണ്ണ് നനയിച്ചു .

    ReplyDelete
  66. കുമാരേട്ടാ.... ഹ്രുദയ സ്പർശിയായ കഥ
    വായിച്ചു.

    ReplyDelete
  67. ഇതൊരു കഥ മാത്രമാണെന്നു പറഞ്ഞതോണ്ട് വല്ലാത്തൊരാശ്വാസം...
    നന്നായിരിക്കുന്നു കുമാരേട്ടാ...

    ReplyDelete
  68. ശരിക്കും രക്തബന്ധങ്ങളിലുള്ളവർ വേർപ്പെടുമ്പോൾ ഉണ്ടാകുന്ന വിഷമം തന്നെയായിരുന്നു ഈ കഥാവായനയിൽ നീ തന്നത് അനിൽ ഭായി.
    അത്രയേറെ അവതരണഭംഗിയായിരുന്നു ഇതിന് കെട്ടൊ...

    ReplyDelete
  69. കുമാരേട്ട,
    കഥകൾ വായിക്കാറുണ്ട്. ഇപ്പോൾ ആളുകൾ ഇതിലെ കഥകൾ ആത്മ കഥകളായി കാണാൻ ഇഷ് ടപ്പെടുന്നു, അത് എഴുത്തിന്റെ വിജയമാണ് ആശംസകൾ.....

    ReplyDelete
  70. ഇത്‌ കഥയാണ്‌ എന്ന് എഴുതിയത്‌ കൊണ്ട്‌ മാത്രം ആശ്വാസം ... മനുഷ്യന്റെ ചങ്കില്‍ കൊള്ളുന്നത്‌ പോലെയല്ലേ എഴുതിയത്‌... അനുഭവം പോലെ... കുറച്ച്‌ കാലമായി എല്ലാവരും വേദനിപ്പിക്കുന്ന കഥകളാണല്ലോ എഴുതുന്നത്‌...

    ReplyDelete
  71. അവസാനത്തെ വരി വായിച്ചപ്പോഴാ സമാധാനമായത്. കഥ തന്നെ ആയിരിക്കട്ടേ.

    എന്നാലും ഇത് ചില കുടുംബങ്ങളുടെ നേര്‍‌ചിത്രം തന്നെയാണ്. പിടിച്ചിരുത്തുന്ന ശൈലിയിലുള്ള എഴുത്തും. കുമാരന്റെ ഹാസ്യത്തിനേക്കാള്‍ ഇത് ഒരുപടി മുകളില്‍ നില്‍ക്കുന്നു.

    ReplyDelete
  72. കുമാരസംഭവത്തില്‍ വേറിട്ട് തലയെടുപ്പോടെ നില്‍ക്കുന്ന ഈ പോസ്റ്റ് ഏറെ ഇഷ്ടമായി തന്മയത്വത്തോടെ എഴുതി കഥയോ എന്നു ചോദിച്ചു പോവും.. കുമാരനില്‍ നല്ല ഒരു കഥാകൃത്ത് ഉണ്ട് .. അഭിനന്ദനങ്ങള്‍!!

    ReplyDelete
  73. അത് ശരി. ഇങ്ങേരു ഇങ്ങേനേം എഴുത്വോ? എന്നാല്‍ പിന്നെ കുമാരന്റെ ഈ എഴുത്തിനൊരാരാധകന്‍ കൂടി എന്ന് കരുതിക്കോളാ.. :)

    16 വയസ്സിനു മൂപ്പുള്ള ഏട്ടനെ ഏട്ടന്‍ എന്ന് വിളിയ്ക്കുന്നതോടോപ്പം തന്നെ അവന്‍ എന്ന് പറയുന്നത് അലോസരപ്പെടുത്തുന്നുണ്ട്. ഒരു പക്ഷെ കണ്ണൂരൊക്കെ അങ്ങനെയാവും ല്ലെ? അവിറ്റെ കൂടി ഏട്ടന്‍ എന്ന് പറയല്ലെ നല്ലത്?

    ReplyDelete
  74. മരണം! അതൊരു സമസ്യയാണു കുമാരാ-
    ഒരു പക്ഷേ നല്ല കഥകള്‍ക്കുള്ളൊരു തീപ്പൊരി!


    ഞാന്‍ 3 മരണങ്ങള്‍ കഥയാക്കിയിട്ടുണ്ട്! ഒന്നെന്റെ അച്ഛന്റെ, പിന്നെ രണ്ടു കൂട്ടുകാരുടെ-

    നല്ല പോസ്റ്റ്- ഇതുപോലുള്ള കഥകള്‍ എഴുതാന്‍ ഇനിയും അവസരം ഉണ്ടാവാതിരിക്കട്ടേ!

    ReplyDelete
  75. എന്റെ കുമാരേട്ടാ......

    ങ്ങളൊരു സംഭവം തന്നെ.....

    ന്താ പറയുകാ....

    കഥയാണെന്നു കരുതിയല്ല വായിച്ചേ..... സംഭവമായാണ്.

    കൊള്ളം നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

    സ്നേഹത്തെടെ,
    മനു.കൊല്ലം.

    ReplyDelete
  76. ഹോ.... അനുഭവമല്ല, കഥയാണ് എന്ന അടിക്കുറിപ്പു വായിച്ച് ഞാന്‍ ഒന്നു ദീര്‍ഘനിശ്വാസം വിട്ടു

    ReplyDelete
  77. ചിരിപ്പിച്ചു ചിരിപ്പിച്ചു മനുഷ്യേരെ
    എടങ്ങേറാക്കണ കുമാരെട്ടന്റെ വേറൊരു മുഖം...
    നന്നായിരിക്കുന്നു...
    വെറും കഥയാണെന്നറിഞ്ഞപ്പോള്‍ ഒരു ആശ്വാസം

    ReplyDelete
  78. ജീവി കരിവെള്ളൂര്, ഹംസ, പയ്യന്സ്, വശംവദൻ, ഏകതാര, Captain Haddock, jayarajmurukkumpuzha, ഭൂമിപുത്രി, sm sadique, പാലക്കുഴി, വീ കെ, ബിലാത്തിപട്ടണം / Bilatthipattanam, ആറാംതമ്പുരാന്, INTIMATE STRANGER, greeshma, വിനുവേട്ടന്|vinuvettan, ഗീത, babitha, മാണിക്യം, [ nardnahc hsemus ], :: VM ::, manu.kollam, നീര്വിളാകന്, മിഴിനീര്ത്തുള്ളി : നന്ദി

    ReplyDelete